ചേട്ടാ ഒരു കോണ്ടം കൂടെ വേണം… അവളത് പറഞ്ഞതും കേട്ടു നിന്നവർ മൂക്കത്ത് വിരൽവെച്ചു

രചന : Aparna Aravindh

കാഴ്ചപ്പാട്…

*******************

ചേട്ടാ ഒരു ഐ പിൽ

ഫർമസിയിലേക്ക് കയറി വന്നുകൊണ്ട് ആ പെൺകുട്ടി ഉച്ചത്തിൽ ചോദിച്ചതും അവനൊരു നിമിഷം അന്തം വിട്ടു നിന്നു…

എന്താ….

കേട്ടതിൽ എന്തോ തെറ്റു പറ്റിയതാവും എന്നോർത്തുകൊണ്ട് അവൻ ഒന്നുകൂടെ ചോദിച്ചു…

ചേട്ടാ.. ഈ ഐ പിൽ ഇല്ലേ… I pill….

എന്തെ? ഇവിടെ സ്റ്റോക്ക് ഇല്ലേ..?

യാതൊരു ഭാവവിത്യാസവും കൂടാതെ അവൾ ഒന്നുകൂടെ ചോദിച്ചു…

ഓ… ഉണ്ടല്ലോ മോളെ…. എത്രയെണ്ണം വേണം കൊച്ചിന്….

അവന് അരികിൽ നിന്നിരുന്ന ഉമേഷേട്ടൻ ഉത്സാഹത്തോടെ ചോദിച്ചു..

ഒരു മൂന്നെണ്ണം എടുത്തേക്ക് ചേട്ടാ..

മൂന്നെണ്ണമോ… ഇതൊക്കെ കൊച്ച് താങ്ങുമോ???

അർത്ഥം വെച്ച ചിരിയാലെ അയാൾ വിഷളതയോടെ ചോദിച്ചു…

ഒന്ന് കഴിച്ചാൽ ഛർദിക്കാൻ സാധ്യതയുണ്ടെന്ന് ഫർമസിസ്റ് ആയ നിങ്ങൾക്ക് അറിയില്ലേ.. ഉടനെ അടുത്തത് കഴിച്ചില്ലെങ്കിൽ പണി പാളുമെന്നും അറിയില്ലേ…

കുറച്ചു ഗൗരവത്തോടെ അവൾ പറഞ്ഞു…

ഓ ഓ… ആയ്ക്കോട്ടെ…

ഇതൊക്കെ വാങ്ങിക്കാൻ കൊച്ചിന്റെ കെട്ട്യോനെ പറഞ് വിട്ടാൽ പോരെ…

വീണ്ടും വഷളമായൊരു ചിരിയോടെ ഉമേഷ്‌ ചോദിച്ചു…

അതെന്താ ചേട്ടാ പെണ്ണുങ്ങള് ഈ ഗുളിക വാങ്ങിയാൽ ഫലിക്കില്ലേ?

അത് മാത്രവുമല്ല ഈ ഗുളിക വാങ്ങാൻ വേണ്ടി മാത്രം ഇനി കല്യാണം കഴിക്കാനൊന്നും ഞാനില്ല…

പുച്ഛത്തോടെ അവൾ പറഞ്ഞു

അപ്പൊ കല്യാണോം കഴിച്ചില്ലേ….

താൻ ആള് കൊള്ളാല്ലോ….

ചുണ്ടിലൂടെ ഒലിച്ചിറങ്ങിയ ഉമിനീർ തുടച്ചുകൊണ്ട് അവൻ അവളെയൊന്ന് നോക്കി… ഇരുപത്തിയാറ് വയസ്സിനോളം പ്രായമുള്ള സുന്ദരിയായ ചെറുപ്പക്കാരി… ജീൻസും വൈറ്റ് കുർത്തയുമാണ് വേഷം..

മുടി ഉച്ചിയിലേക്ക് മനോഹരമായി കെട്ടിവെച്ചിട്ടുണ്ട്… മുഖത്ത് മറ്റ് അലങ്കാരങ്ങളൊന്നുമില്ലെങ്കിലും അവള് സുന്ദരിയാണ്…

കാശ് ബില്ലിങ്ങിൽ കൊടുത്ത് അവൾ പുറത്തേക്കിറങ്ങുമ്പോളും ഫർമസിയിലെ ആൺപെൺ പ്രജകളെല്ലാം അവളെക്കുറിച്ചുള്ള കഥ മെനയുകയായിരുന്നു…

ഇനി ഏതവന്റെ തലയിലാണാവോ ഇവളൊക്കെ ചെന്ന് വീഴുക…

വായുഗുളിക വാങ്ങുന്ന ലാഘവത്തോടെയാണ് ഐ പില്ലോക്കെ വാങ്ങുന്നത്…

കല്യാണം പോലും കഴിച്ചിട്ടില്ല…

മൂക്കത്ത് വിരലുവെച്ച് എല്ലാവരും ചർച്ച തുടങ്ങി..

നാലഞ്ചു കൊല്ലമായി പെണ്ണു കിട്ടാത്തത്തിന്റെ എല്ലാ ദേഷ്യവും ഉമേഷ്‌ പെണ്ണായ അവളെ കുറ്റം പറയുന്നതിൽ കാണിച്ചു

പോയ അതേ സ്പീഡിൽ അവൾ ഒന്നുകൂടെ അവിടെക്ക് തിരിച്ചുവന്നതും എല്ലാവരും വീണ്ടും ചുറുചുറുക്കോടെ ആ ശരീരത്തെ കണ്ണുകൾ കൊണ്ട് കോത്തി വലിച്ചു

ചേട്ടാ മറന്നു.. ഒരു കോണ്ടം കൂടെ വേണം…

ഒരല്പം പോലും ശബ്‌ദം താഴ്ത്താതെ ഒരിറ്റ് ജാള്യതയില്ലാതെ അവളത് പറഞ്ഞതും വീണ്ടും കേട്ടു നിന്നവർ മൂക്കത്ത് വിരൽവെച്ചു…

ഏത് ഫ്ലേവർ വേണം കൊച്ചേ….

നിന്റെ ഒരു ശരീരപ്രകൃതിയ്ക്ക് സ്ട്രോബെറിയാ ബെസ്റ്റ്…. അത് എടുക്കാം ല്ലേ…

നേർത്ത ചിരിയോടെ ചുണ്ട് പതിയെ ഉഴിഞ്ഞുകൊണ്ട് ഉമേഷ്‌ പറഞ്ഞു

അത് തന്റെ പെണ്ണുമ്പിള്ളയ്ക്ക് വേണേൽ കൊടുത്തേയ്ക്ക്… അവർക്കാവും മാച്ച്..

തല്ക്കാലം ഒരു ഓറഞ്ച് ഫ്ലേവർ ഇങ്ങേടുക്ക്…

ബില്ല് അടച്ച് സാധനവും വാങ്ങി അവൾ പുറത്തിറങ്ങാൻ ഒരുങ്ങിയതും അവന്റെ കണ്ണ് അവളെ വരിഞ്ഞുമുറുക്കുന്നത് അവളറിഞ്ഞു

എന്താ ഉരുപ്പടി….

വഷളമായൊരു ചിരിയാലെ അവൻ കുറുകി…

എന്താടോ.. താൻ വിൽക്കാനല്ലേ ഇതൊക്കെ ഇവിടെ കൊണ്ട് വെച്ചിരിക്കുന്നത്… നിന്റെ കടി ഞാൻ മാറ്റി തരാമെടാ നാറി….

അകത്തേക്ക് പാഞ്ഞു കയറി അവന്റെ കഴുത്തിൽ കുത്തിപിടിച്ച് അവനെ പുറത്തേക്കിടുമ്പോൾ അവളുടെ കണ്ണ് ദേഷ്യം കൊണ്ട് ചുവന്നിരുന്നു…

തന്റെ ഷോപ്പിന്ന് ഗർഭനിരോധന ഗുളിക വാങ്ങുമ്പോൾ എന്തൊക്കെയോ ചോദ്യങ്ങൾക്കുള്ള ഉത്തരം നൽക്കേണ്ടത് നിർബന്ധമാണെന്ന് അറിഞ്ഞല്ലോ….

എന്താടോ പെണ്ണുങ്ങൾക്കിതൊന്നും പാടില്ലേ….

കഴപ്പ് തീർത്ത് വരുന്നവൾമാരല്ല എപ്പോളും ഈ ഗുളിക വാങ്ങുന്നത്…. റേപ്പ് വിക്റ്റിo മുതൽ പലർക്കും ഇതാവശ്യമുണ്ട്…

പെണ്ണ്ങ്ങൾ പാഡും കോണ്ടാവും വാങ്ങുമ്പോൾ കണ്ണ് തുറിച്ച് നീ നോക്കുന്നതായി ഇനി എന്റെ കൈയിൽ പരാതി കിട്ടിയാൽ പൊന്നുമോന്റെ ആസനം പുകയും.. പറഞ്ഞേക്കാം….

ആരോഗ്യപ്രവർത്തനം എന്ന് പറയുന്നത് മറ്റുള്ളവരെ കുറിച്ച് കഥ മെനയാൻ അല്ല… ഒരാളുടെ ആരോഗ്യം കാക്കാൻ സേവനം ചെയ്യുന്നതാണ്…

ഞാനും തന്നെപോലെ ഒരു പ്രവർത്തക തന്നെയാണ്… ഹെൽത്ത്‌ കൗൺസിലർ… റെപ്പ് വിക്ട്ടിം കൗൺസിലർ…

എന്റെ കൂടെ ആ ജീപ്പിലുള്ളത് പോലീസ് ഉദ്യോഗസ്ഥർ ആണ്… ഒരു പെണ്ണ് തന്നേ പറ്റി കാര്യമായൊരു പരാതി തന്നിട്ടുണ്ടല്ലോ പൊന്ന് മോനെ ഉമേഷേ…..

റേപ്പ് നടന്നാൽ ആദ്യം ചെയ്യേണ്ട ഒന്ന് തന്നെയാണ് ഗർഭനിരോധന ഗുളിക കഴിക്കുക എന്നുള്ളത്..

ഇന്നലെ ആ പെങ്കൊച്ച് ആകെ തളർന്നുകൊണ്ട് ഇവിടെ വന്നപ്പോൾ നിങ്ങളും നോക്കി വഷളമായി ചിരിച്ചു..

അവളുടെ തെറ്റ് അല്ലാതിരുന്നിട്ട് കൂടെ അവൾ തെറ്റുകാരിയായി…

വിഷാദത്തിലേക്ക് കൂപ്പുകുത്തിയ അവൾ ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയപ്പോൾ എല്ലാം വിശദമായി കോർത്തിണക്കിയ ആത്മഹത്യാ കുറുപ്പ് തയ്യാറാക്കിയിട്ടുണ്ട്….

നിന്റെ ഈ പരിഹാസച്ചിരിയ്ക്കുള്ള മറുപടി അങ്ങ് കോടതിയിൽ പറഞ്ഞോ…

കോളറ പിടിച്ചുകൊണ്ട് അവൾ അവനെയും കൊണ്ട് പുറത്തേക്ക് പായുമ്പോൾ ആ കൈകളിൽ നിന്ന് ഐ പില്ലും കോണ്ടവും നിലത്തേക്ക് ഊർന്ന് വീണിരുന്നു

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : Aparna Aravindh