അമ്മയുടെ ഫ്രണ്ട് ആര്യൻ അങ്കിൾ അപ്പ ഇല്ലാത്തപ്പോൾ ഇടയ്ക്കൊക്കെ വീട്ടിൽ വരാറുണ്ട്…

രചന : Ammu Santhosh

സ്പെയർ കീ

****************

“അപ്പാ, I want to talk to you.”എന്റെ മൂത്ത മകൾ എന്നോട് പറഞ്ഞു

“Allowed “ഞാൻ ചിരിയോടെ പറഞ്ഞു

മൈഥിലി, ശ്യാമിലി അങ്ങനെ രണ്ടു പെണ്മക്കൾ ആണെനിക്ക്

മിതു, ശ്യാമ അങ്ങനെയാ ഞാനവരെ വിളിക്കുക.ഞാനാണവരെയെന്നും സ്കൂളിൽ കൊണ്ട് വിടാറ്.

ആ സമയത്താണ് അവരും ഞാനും തനിച്ചാകുക.

എന്നും ഓഫീസ് വിട്ടു വരുമ്പോൾ രണ്ടു പേരും ഉറങ്ങിയിട്ടുണ്ടാകും. എനിക്ക് ഈ സമയം ഇഷ്ടമാണ് എന്റെ മക്കൾക്കൊപ്പമുള്ള ഈ സമയം.ഞങ്ങൾ തല്ലു കൂടുന്നതും തമാശ പറയുന്നതും അവരുടെ കൂട്ടുകാരെക്കുറിച്ചു പറയുന്നതും എല്ലാം ഈ കാറിനുള്ളിൽ വെച്ചാണ്.

“.അമ്മയുടെ ഫ്രണ്ട് ആര്യൻ അങ്കിൾ അപ്പ ഇല്ലാത്തപ്പോൾ ഇടയ്ക്കൊക്കെ വീട്ടിൽ വരാറുണ്ട് ”

“ഓക്കേ ”

പെട്ടെന്ന് എന്റെ ഉള്ളിൽ ഒരു വല്ലായ്മ നിറഞ്ഞു.

എന്റെ മോൾക്ക് 16 വയസ്സുണ്ട് .

She knows everything..

” I think they are not only friends. Some thing more than that.. be careful appa .. We love her. Don’t want to lose her ”

ഞാൻ അങ്ങനെ എന്റെ ഭാര്യ ദീപികയെ ശ്രദ്ധിച്ചിരുന്നില്ല. അവൾ ഒരു പ്രൊഫസർ ആണ്.

കോളേജ് വിട്ടു വന്നാൽ വീട്ടിലുണ്ടാവും. ഞാൻ വരുമ്പോൾ മിക്കവാറും ഉറങ്ങിക്കാണും.

എന്റെ കയ്യിൽ ഒരു സ്പെയർ കീ ഉണ്ട് അത് ഉപയോഗിച്ച് വാതിൽ തുറന്ന് ഞാൻ അകത്തു കയറും.

ചിലപ്പോൾ മകൾക്ക് അത് വെറുതെ തോന്നിയതാണെങ്കിൽ കൂടി ഞാൻ അവളോട് സംസാരിക്കാൻ തീരുമാനിച്ചു

ആ ശനിയാഴ്ച വൈകുന്നേരം ഞാനും അവളും മാത്രം ഒരു റിസോർട്ടിൽ പോയി

“എനിക്ക് തന്നോട് സംസാരിക്കാൻ ഉണ്ടായിരുന്നു ”

“എനിക്കും “അവൾ പെട്ടെന്ന് പറഞ്ഞു

“പറയു ”

“അല്ല നിങ്ങൾ പറഞ്ഞിട്ട് പറയാം ”

“ലേഡീസ് ഫസ്റ്റ്. പറഞ്ഞോളൂ “ഞാൻ ചിരിച്ചു

“ആര്യൻ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്.. അറിയാല്ലോ?”

ഞാൻ ഒന്ന് മൂളി

“ആര്യൻ ഒരു ഡിവോഴ്സി ആണ് ഒരു കുഞ്ഞുണ്ട്..”

“Please come to the point ”

എന്റെ ക്ഷമ നശിച്ചു തുടങ്ങി

“എനിക്ക് ഡിവോഴ്സ് വേണം..ഞാൻ നിങ്ങൾക്കൊപ്പം ഒട്ടും സാറ്റിസ്‌ഫൈഡ് അല്ല ദേവ്.ആര്യനൊപ്പം ഞാൻ ഹാപ്പി ആയിരിക്കും..”

മനസ്സ് കൊണ്ട് ഒരു കത്തി എടുത്തു അവളുടെ നെഞ്ചിൽ കുത്തിയിറക്കി ഞാൻ കണ്ണുകൾ ചേർത്ത് അടച്ചു.

“എന്റെ ഡിഫക്ടസ് എന്താന്നു പറഞ്ഞാൽ കറക്റ്റ് ചെയ്യാൻ നോക്കാം. ഒരു ഡിസിഷൻ എടുത്തിട്ടില്ലെങ്കിൽ..”ഞാൻ ഒരു കോംപ്രമൈസ് എന്നോണം പറഞ്ഞു

മോൾ പറഞ്ഞതായിരുന്നെന്റെ മനസ്സിൽ. ഞങ്ങൾക്ക് അമ്മയെ വേണം. നഷ്ടപ്പെടുത്തരുത് എന്ന്.

“ലേറ്റ് ആയി ദേവ്.”ആ മുഖത്ത് ഉറപ്പ്

“ഓക്കേ.അപ്പൊ കുട്ടികൾ?”

“കുട്ടികൾ ഒരാൾ എന്റെ ഒപ്പം ഒരാൾ ദേവിന്റെയൊപ്പം..”

“ഓ ഫിഫ്റ്റി ഫിഫ്റ്റി.. യാ ഗുഡ് ”

ഞാൻ ചിരിച്ചു

“This is not fun “അവൾ ഗൗരവത്തിൽ പറഞ്ഞു

“എന്തായാലും ഫുഡ് ഫിനിഷ് ചെയ്യ്.. കുട്ടികൾക്കു പാർസൽ വാങ്ങാം..”ഞാൻ പാർസൽ ഓർഡർ ചെയ്തു

“കുട്ടികളോട് താൻ തന്നെ പറയുക. രണ്ടിൽ ആരെയാണ് കൂട്ടി പോകുന്നത് എന്ന് അവരോടു ഡിസ്‌കസ് ചെയ്യുക. എന്നിട്ട് നമുക്ക് ഒരു വക്കീലിനെ കാണാം.. പോരെ?”തിരിച്ചു പോരുമ്പോൾ ഞാൻ പറഞ്ഞു

അവളുടെ മുഖത്ത് ഒരു ആശയക്കുഴപ്പമുണ്ട്.

ഒരു എതിർപ്പും കൂടാതെ ഞാൻ സമ്മതിച്ചതിൽ അതിശയം ഉണ്ട്

പൊതുവെ ഞാൻ അങ്ങനെയാണ്.

അവളോട് ഞാൻ വഴക്കിട്ടിട്ടില്ല.

പിണങ്ങിയിട്ടില്ല.

പൊതുവെ അവൾ പറയുന്നതിന് എതിര് പറഞ്ഞിട്ടുമില്ല.

കുട്ടികൾ രണ്ടു പേരും അവൾക്കൊപ്പം പോകാൻ തയ്യാറായില്ല.

അത് ഞാൻ പ്രതീക്ഷിച്ചിരുന്നു.

“ദേവ് പറഞ്ഞു സമ്മതിപ്പിക്കു. രണ്ട് പെൺകുട്ടികൾ ആണ്. അവർ secure ആവില്ല. നിങ്ങൾ എന്നും ലേറ്റ് ആണ്. അമ്മ ശ്രദ്ധിക്കും പോലെ പറ്റില്ല.”

അവൾ വീണ്ടും എന്തൊക്കെയോ പറഞ്ഞു

ഞാൻ മക്കളെയും അവളെയും ഒപ്പമിരുത്തി സംസാരിച്ചു.

“We never go to some body’s house..”

“Why you divorce appa? He is a gentleman ”

അവരുടെ ചോദ്യങ്ങൾക്ക് മുന്നിൽ അവൾ അൽപനേരം കണ്ണടച്ചിരുന്നു

“May be.. But he never cares me, loves me. Love, care.. അതൊന്നും എനിക്ക് കിട്ടിട്ടില്ല..

എനിക്കും ഒരു ലൈഫ് വേണം.”

“What is this “love “amma? Is it pampering? Like honey, baby like that? I check your watsapp..and feel ashamed. Amma you know, I have a boyfriend.He never wish good morning,good night, never call me baby, Honey, sweety.. But he gave me a word that we are together till his death.. Its a promise..Love is a promise amma, and marriage is a divine promise..better options കാണുമ്പോൾ വിട്ടിട്ട് പോകാൻ ഇത് ഒരു ജോലിയല്ലല്ലോ അമ്മ.

എന്റെ appa പാവാണ്.ഇനിയും സങ്കടപ്പെടുത്തണ്ട.

ഇൻസൾട്ട് ചെയ്യണ്ട. Better you go.. We are always here amma.. കോടതിയിൽ പോയാലും ഞങ്ങൾ ഇതേ പറയു.. എന്റെ അപ്പയെക്കാൾ നല്ലതല്ല അമ്മയുടെ ആര്യൻ ”

മിത്തു ഒറ്റ വീർപ്പിൽ പറഞ്ഞു നിർത്തി.

ദീപികയുടെ മുഖം വലിഞ്ഞു മുറുകി

ഞാൻ അവളെ സ്നേഹിക്കുന്നുണ്ട് എന്ന് എനിക്ക് അറിയാം. എന്റെ മക്കൾക്കറിയാം. പക്ഷെ അവൾക്കറിയില്ല. ഞാൻ ഇത്രയും നാൾ കൊടുത്തു പോരുന്ന സ്വാതന്ത്ര്യം സ്നേഹമായിരുന്നു.

വൈകുന്നേരം വരുമ്പോൾ അവളെയുണർത്തിരിക്കാൻ പാത്രങ്ങളുടെ ശബ്ദം പോലും കേൾക്കാതിരിക്കാൻ പലപ്പോഴും ഭക്ഷണം കഴിക്കാതെയുറങ്ങിയിട്ടുള്ളതും കരുതലായിരുന്നു.

പക്ഷെ അവളാഗ്രഹിച്ചത് പോലെ കഴിഞ്ഞിട്ടുണ്ടാകില്ല.എപ്പോഴും ചേർന്നിരിക്കാൻ കഴിഞ്ഞിട്ടില്ല.

ആർദ്രമായ പ്രണയവാക്കുകൾ സത്യത്തിൽ എനിക്ക് അറിയില്ല. അത് എന്റെ തെറ്റാണെങ്കിൽ അത് കിട്ടുന്ന ഇടത്തേക്ക് പോകുന്നതിൽ അവളെ തടയാതിരിക്കാൻ എങ്കിലും എനിക്ക് കഴിയണം

അവൾ സ്വന്തം വീട്ടിലേക്ക് പോയി.

ഞാൻ എന്റെ മക്കളുടെ അമ്മയും അച്ഛനുമായി കുറച്ചു ദിവസങ്ങൾ.

ഓഫീസിൽ നിന്നു കുറച്ചു നാൾ ലീവെടുത്തു. ജോലി പോകുന്നെങ്കിൽ പൊയ്ക്കോട്ടെ.

സുരക്ഷിതമായത് ഞാൻ കരുതിയിട്ടുണ്ടായിരുന്നു

“ഞാൻ ഒന്നുടെ ആലോചിക്കാൻ തീരുമാനിച്ചു.”

കുറച്ചു മാസങ്ങൾക്ക് ശേഷം അവൾ എന്നെ വിളിച്ചു പറഞ്ഞു

“ഞാൻ തിരിച്ചു വരികയാണ്.I miss my children ”

എനിക്ക് സങ്കടം തോന്നി. എന്നെയല്ല മക്കളെ മാത്രം മിസ്സ് ചെയ്യുന്നു. അത് കൊണ്ട് തിരിച്ചു വരുന്നു.

അവൾ വന്നപ്പോൾ മക്കൾ പഠിക്കുകയാണ്

വീട് ഒക്കെ അടുക്കും ചിട്ടയിലും കിടക്കുന്ന കണ്ടു അവൾ എന്നെ നോക്കി

“നിങ്ങൾക്ക് ഇതൊക്കെ അറിയാമോ? ”

“പഠിച്ചു “ഞാൻ ഒരു കോഫി നീട്ടി അവൾക്ക്

അവൾ കൊണ്ട് വന്ന പലഹാരങ്ങൾ കുട്ടികൾ തൊട്ടില്ല.

അവളോട് സംസാരിച്ചുമില്ല

“അമ്മ എന്നാണ് പോകുന്നത്?”

പിറ്റേന്ന് മിത്തു അവളോട് ചോദിച്ചു

“അമ്മ എങ്ങും പോകുന്നില്ലല്ലോ ”

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

“Then we leave.. Right appa?”

ഞാൻ ഞെട്ടലോടെ എന്റെ മകളെ നോക്കി

“അമ്മ you should go with aryan uncle.. അപ്പക്ക് ഞങ്ങൾ ഉണ്ടല്ലോ.. ഞങ്ങൾക്ക് അമ്മയെ വേണ്ട.അപ്പക്ക് അമ്മയെ വേണ്ട. വേണോ അപ്പ ?”

ഞാൻ കണ്ണടച്ച് ശ്വാസം ഉള്ളിലേക്കെടുത്തു

“അപ്പാ?വേണോ വേണ്ടയോ?”

“വേണ്ട ”

ഞാൻ പറഞ്ഞു

“ദേവ് I am sorry.. Its a mistake..”അവൾ വീണ്ടും എന്തൊക്കെയോ പറയാൻ ശ്രമിച്ചു

“അമ്മ എപ്പോ പോകും?”

മിത്തു വീണ്ടും

ഞാൻ എന്റെ മകളെ എന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു

“നിങ്ങൾ പിരിഞ്ഞു എന്ന് കരുതി ഞങ്ങൾ ചീത്തക്കുട്ടികൾ ആയി വളരുകയൊന്നുമില്ല.പക്ഷെ അപ്പാ ഞങ്ങൾക്കൊപ്പം വേണം. അപ്പ മാത്രം മതി.”

അവൾ പറഞ്ഞു..

“അപ്പാ സ്കൂളിൽ പോകാൻ ടൈം ആയി. ശ്യാമേ..”

അവൾ അനിയത്തി യുടെ ബാഗും എടുത്തു വാതിൽ കടന്നു കാറിനരികിലേക്ക് നടന്നു

“സോറി ദീപിക.. തെറ്റ് തിരുത്തി തിരിച്ചു വന്നാലും ഇത് ഒരു മുറിവാണ്. ഉള്ളുണങ്ങാത്ത ഒരു മുറിവ്.

ആര്യൻ.. He is a good guy..പോകുമ്പോൾ കീ പൂച്ചട്ടിക്കടിയിൽ വെയ്ക്കുക. ഇനി സ്പെയർ കീയുടെ ആവശ്യം ഇല്ലല്ലോ ”

അവളുടെ മുഖത്ത് ഞാൻ നോക്കിയില്ല.

ഇനി കാണുകയും വേണ്ട.

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : Ammu Santhosh


Comments

Leave a Reply

Your email address will not be published. Required fields are marked *