ദേവരാഗം, നോവൽ, ഭാഗം 25 വായിക്കുക…..

രചന : ദേവിക

അഞ്ജലി…… ദേടീ നിന്റെ കണ്ണേട്ടൻ നിക്കുന്നു…….

ഏഹ്ഹ് എവിടെ……….. അഞ്ജലിയുടെ കണ്ണുകൾ അവനെ തേടി കൊണ്ടിരുന്നു…

നീ ഇവിടെ നിക്ക് ഞാൻ ഇപ്പോ വരാം…. അഞ്ജലി അവളുടെ കൂട്ടുകാരിയോട് പറഞ്ഞു ഓട്ടോ സ്റ്റാൻഡിലേക്ക് നടന്നു… നന്ദൻ ഇപ്പോൾ ഒരു ഓട്ടോ ഓടിക്കുകയാണ്……

അവളെ കണ്ടതും അവൻ മുഖം തിരിച്ചു……അപ്പോഴേക്കും അവൾ അവന്റെ ഓട്ടോയിൽ കേറി ഇരുന്നു….

നീ എന്താ ഇവിടെ……..

ഓട്ടോയിൽ ഇരിക്കുന്നത് എന്തിനാ സവാരി പോകാൻ….. ചേട്ടൻ ഇപ്പോ വണ്ടി എടുക്ക് ചേട്ടാ..

അഞ്ചു അവളുടെ കൈ മുറുകെ പിടിച്ചു ഇരുന്നു….

നീ കാണിക്കുന്നതു ഈ പ്രായത്തിന്റെ കാട്ടികുട്ടൽ ആണു..അതിനു പല ആണുങ്ങളും ഉണ്ടാകും എന്നേ അതിൽ കൂട്ടണ്ട…. നീ ഇപ്പോ ഇറങ്ങു….

അതിനു ഞാൻ ഒന്നും പറഞ്ഞില്ലല്ലോ എനിക്ക് എന്റെ വീട് വരെ ഒന്നു പോണം…… കൂടെ ആരും ഇല്ല…. പരിചയം ഇല്ലാത്ത വണ്ടിയിൽ കേറണ്ട എന്ന് തോന്നി…. അല്ലെഗിൽ വേണ്ട ഞാൻ കൊണ്ടു ആകാം…വേഗം ഇറങ്ങാൻ നിന്നു.

അല്ലാ നിന്റെ കൂട്ടുകാരിയോ.

അതു…. അതു അവൾക്ക് പനിയാ……

മ്മ്മ് ഇനി ഞാൻ തന്നെ കൊണ്ടു ആക്കികോളം………

അതും പറഞ്ഞു നന്ദൻ വണ്ടി എടുത്തു……..

തെണ്ടി……… അഞ്ജലിയുടെ കൂട്ടുകാരി അവൾ പോകുന്ന ഓട്ടോയിൽ നോക്കി നിന്നു… നന്ദൻ കാണാതെ അഞ്ചു അവൾക്ക് നേരെ കൈ വീശി……

വീടിന്റെ കുറച്ചു മുന്ന് ആയിട്ട് നന്ദനോടു അവൾ ഓട്ടോ നിർത്താൻ പറഞ്ഞു… അവൻ നെറ്റി ചുളിച്ചു അവളെ നോക്കി……കാശ് കൊടുക്കാതെ ആയപ്പോൾ അവൻ ഓട്ടോയിൽ നിന്നും ഇറങ്ങി..

നീ എന്താടി മനുഷ്യനെ വടിയാക്കുന്നോ…

അവൾ അവനെ തന്നെ നോക്കി നിന്നു….

പരിസരത്തു ആരും ഇല്ല എന്ന് അഞ്ജലി ഉറപ്പ് വരുത്തി……

ഇനിയെങ്കിലും ഒന്നു ജീവിച്ചൂടെ കണ്ണേട്ടാ… ആരോട് ഉള്ള ദേഷ്യം ആണു…. ആ ചേച്ചി ഇപ്പോൾ മറ്റൊരുവന്റെ ഭാര്യ ആണു കുഞ്ഞിന്റെ അമ്മ ആണു അതു ഓർമ വേണം…..

നീ എന്റെ കാര്യം നോക്കണ്ട… വേഗം വിട്ടിൽ പോവാൻ നോക്ക്.

നാണം ആകുന്നിലെ മനുഷ്യ വേറൊരു ആളുടെ ആന്നെന്നു അറിഞ്ഞിട്ടും പിന്നാലെ നടക്കാൻ……..

അഞ്ജലി അവൾ പറയുന്നത് കേൾക്കാത്ത ദേഷ്യത്തിൽ പറഞ്ഞു…. പക്ഷെ അതിനു ഉള്ള മറുപടി പറഞ്ഞത് അവന്റെ കൈകൾ ആയിരുന്നു…..

അവളുടെ ഓരോ വാക്കും അവന്റെ ദേഷ്യം കൂട്ടി….

എത്ര ആട്ടി ഓടിച്ചാലും പിന്നാലെ വരുന്ന നീ ആണോ എന്നേ ഉപദേശിക്കാൻ വരുന്നേ…..

പെണ്ണുങ്ങളുടെ വില കളയാൻ….. അവൾ ഇന്നും എന്റെ മനസ്സിൽ ഉണ്ട് …. അവൻ അവളെ ഒരിക്കലും സ്നേഹിച്ചു ഇരുന്നില്ല.. അല്ലെഗിൽ മറ്റൊരു പെണ്ണിനെ അവൻ….

എന്റെ കൈയിൽ നിന്നു തട്ടി പറിച്ചതാ……

നിങ്ങൾ ഇതു എന്തൊക്കയാ ഈ പറയുന്നേ…..

ഈശ്വറിന്റ ആണു യാമിനി….. അവർക്ക് ഇടയിൽ എന്താ സംഭവിച്ചേ എന്ന് നിങ്ങൾക്ക് അറിയില്ല അല്ലെഗിൽ അറിയാൻ ശ്രമിചില്ല….ആരും…..

ഇനി കണ്ണേട്ടൻ വിഷമിക്കണ്ട ഈ ഒരു കാര്യം പറഞ്ഞു കണ്ണേട്ടന്റെ മുന്നിൽ ഞാൻ വരില്ല…..

എന്നേ ഒരു തരം താഴ്ന്ന പെണ്ണു ആണെന്ന് വെച്ചിട്ട് അല്ലേ വിചാരിച്ചു ഇരിക്കുന്നത് അതു അങ്ങനെ തന്നെ ഇരുന്നോട്ടെ…. പിന്നെ യാമിനിയെ സ്നേഹിച്ചു ഇരുന്നു എന്ന് അല്ലേ… ഇപ്പോഴും ആ സ്നേഹം ഉണ്ടെകിൽ പോയി അനേഷികൂ…

ഇനിയെങ്കിലും ആ കുട്ടിക്ക് എങ്കിലും അതിന്റ അച്ഛനെ കൊടുക്ക്… അതു ആയിരിക്കും നിങ്ങൾ യാമിനിക്ക് ചെയ്തു കൊടുക്കുന്ന ഒരു വലിയ ശെരി…..അത്രയും പറഞ്ഞു കരഞ്ഞു കൊണ്ടു അവൾ അവനെ നോക്കാതെ നടന്നു…….

അവളുടെ കരഞ്ഞ മുഖം കണ്ടു അവനു തല്ലണ്ട എന്ന് തോന്നി പോയി…. ആ വായാടിയിൽ നിന്നും ഒത്തിരി പക്വതയോടെ ആയിരുന്നു അവൾ നന്ദനോട് സംസാരിചതു…..അവൻ അവളെ പിന്നിൽ നിന്നും വിളിക്കാൻ നിന്നില്ല.,. അവൾ പറഞ്ഞതിലും കാര്യം ഉണ്ടെന്ന് അവനു തോന്നി…. എത്രയും പെട്ടന്ന് തന്നെ ഈശ്വറിനെ കാണണം എന്ന് തോന്നി…,.

ഇപ്പോഴും അവൻ പണ്ടത്തെ പോലെ ആണെകിൽ ഇനിയും യാമിനിയെ വേദനിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല….

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

അച്ചീ……… ചാരു ഒച്ച എടുത്തപ്പോൾ ആണു ഈശ്വരർ അവളിൽ നിന്നും മാറി…. ചാരു വിരലികളുടെ ഇടയിൽ കൂടി അവരെ നോക്കി….

എടീ കള്ളി… ഈശ്വർ ചാരുവിനെ വാരി എടുത്തു….

അച്ഛേ എനിച്ചും….. അവൾ അവളുടെ ചുണ്ടു നീട്ടി കാണിച്ചു…

അച്ചോടാ.. അച്ഛന്റെ കണ്ണന്നു ഉമ്മാ തരാലോ…..

ചുണ്ടിൽ അമർത്തി കൊണ്ടു അവൻ പറഞ്ഞു…..

കണ്ടോടി എന്റെ മോളു ചോദിച്ചു വാങ്ങുന്നത് ഇവിടെ പിടിച്ചു വാങ്ങേണ്ട അവസ്ഥ ആയിപോയി.,…

അവൻ മോളെ ചേർത്തു പിടിച്ചു….

താഴെ നിന്നും യാമിനിയെ വിളിക്കുന്നതു കേട്ടതും അവൾ വേഗം അവിടേക്ക് ചെന്നു…..ഈശ്വർ മോളെയും കൂട്ടി പുറത്തേക്ക് പോയി…. നാളെ ഇനി തിരിച്ചു വീട്ടിലേക്കു പോണം…. ഇവിടെത്തെ എല്ലാ പരിപാടിയും കഴിഞ്ഞു…. പക്ഷെ എന്തോ ഈശ്വറിനെ വിട്ടു പോകുമ്പോ വീണ്ടും ആരും ഇല്ലാത്തവൾ ആകുന്ന പോലെ…. ഈശ്വറിനെ പഴയ പോലെ സ്നേഹിക്കാൻ പറ്റാത്ത പോലെ…..

ഈശ്വർ പുറത്തു പോയ സമയത്തു ആയിരുന്നു വിട്ടിലേക്ക് പോകാൻ നിന്നത്.. ചാരു ഇടക്ക് അച്ഛനെ ചോദിക്കുന്നുണ്ടെകിലും അവൾ ഒന്നും മിണ്ടാതെ സാധങ്ങൾ എടുത്തു….. നിശ്ചയത്തിനു ബാക്കി വന്ന കറികൾ എടുത്തു പിടിച്ചു…. കഴിക്കാൻ പറ്റില്ല എങ്കിലും വേണ്ടന്ന് അവൾ പറഞ്ഞില്ല…

വേണ്ടന്ന് പറഞ്ഞാൽ പിന്നെ ഒന്നും തരില്ല….

കുറച്ചു കാശ് കൈയിൽ കിട്ടായ കാരണം വാടക പൈസ എങ്കിലും കൊടുക്കാം എന്ന് ആശ്വാസത്തിൽ അവളും മോളും ഒരു ഓട്ടോ വിളിച്ചു വിട്ടിലേക്ക് പോയി….

വിട്ടിലേക്ക് കടക്കുമ്പോൾ ആയിരുന്നു വീടിന്റെ ഇറയത്തു തന്നെ നന്ദൻ നിൽക്കുന്നതു കണ്ടത്..

രണ്ടു ദിവസം ആയി നന്ദേനെ കണ്ടിട്ട്…. അവൾ പുഞ്ചിരിയോടെ കൈയിൽ കുറെ കവര്കളും ആയി നടന്നു… നന്ദനെ കണ്ടതും ചാരു ഓടി അവന്റെ ചെന്നു….

കുനിഞ്ഞു അവളെ എടുത്തു പിടിച്ചു….

എനിക്ക് അറിയാം ആയിരുന്നു നീ ഇന്ന് വരും എന്ന്…. നിന്നോട് കുറിച്ച് സംസാരിക്കാൻ ആയിരുന്നു….. ഞാൻ പുറത്ത് ഇരിക്കാം….

അവൾ ഒന്നു മൂളി സാധങ്ങൾ ഒക്കെ അകത്തു കൊണ്ടു വെച്ചു വന്നു….

എന്നോട് ഷെമിക്കണം യാമിനി എനിക്ക് ഒന്നും അറിയില്ലയിരുന്നു ഒന്നും…. നിന്റെ അവസ്ഥ മാത്രം ആയിരുന്നു ഞാൻ കണ്ടത്.. ഒരിക്കൽ പോലും ഈശ്വറിന്റെ ഭാഗത്തു നിന്നും ഞാൻ ചിന്തിചില്ല…

ഞാൻ… ഞാൻ പോയിരുന്നു യാമിനി നാട്ടിലേക്ക്…. അന്ന് നിന്റെ ഒപ്പം വന്നപ്പോൾ എന്താ ശെരിക്കും ഉണ്ടായെന്ന് പോലും അറിയില്ലയിരുന്നു..

എല്ലാം വിധി ആയിരുന്നു….. അല്ലെഗിൽ സംശയം… അതു ആണു നിന്റെയും എന്റെയും ജീവിതം ഇങ്ങനെ ഒക്കെ ആക്കി തീർത്തതു…..

എന്നിൽ നിന്നും നഷ്ട്ടം ആയ പ്രണയം എന്നിലേക്ക് വന്നപ്പോൾ ഞാൻ എല്ലാം മറന്നു…. ഞാൻ സ്വാർതൻ ആയി പോയി…. ഇനി എങ്കിലും നിന്നോട് ഞാൻ ഇതു പറഞ്ഞില്ല എങ്കിൽ ധൈവം പോലും എന്നോട് പൊറുക്കില്ല…… ഈശ്വറിന്റ മനസ് മനസിലാക്കാൻ എനിക്ക് അവന്റെ അമ്മയെ കാണേണ്ടി വന്നു… അവര് ഇന്ന് ഇപ്പോ സ്വന്തം മകനെ കുറിച്ച് നീറി കഴിയുന്ന ഒരു അമ്മ ആണു…

ചെയ്ത തെറ്റിന് ഏറ്റു പറഞ്ഞിട്ടും നീറി കഴിയുന്ന ഒരു സ്ത്രീ…. അവർ ആയിരുന്നു യാമിനി എല്ലാം ചെയ്തതു ഒന്നും അറിയാതെ നമ്മൾ എല്ലവരും ഒരു പാവയെ പോലെ ജീവിച്ചു…..

ഇനി നീ ഈശ്റിനെ മനസ്സിൽ ആകാൻ പറ്റില്ല എങ്കിൽ അതു നിന്നോട് തന്നെ ചെയുന്ന തെറ്റ് ആണു നിന്റെ കുഞ്ഞിനോടും….. ചെല്ലു എല്ലാം ഏറ്റു പറഞ്ഞു സുഖം ആയി ജീവിക്കാൻ നോക്ക്…….

നന്ദൻ പറയുന്ന ഓരോ വാക്കും അവൾ കേട്ട് കൊണ്ടിരുന്നു… ഇത്രയും നാൾ മനസിൽ കൊണ്ടു നടന്നത് വെറും പൊള്ളയായിരുന്നോ…..

അവൾക്ക് മനസ് നീറുന്ന പോലെ തോന്നി ഇത്രയും പെട്ടന് ഈശ്വറിനെ കാണാൻ അവൾ കൊതിച്ചു…….അവൾ ചാരുവിനെ നന്ദന്റെ അടുത്ത് ആക്കി തിരിഞ്ഞു… അപ്പോഴാണ് അവരുടെ വീടിന്റെ മുന്നിൽ ഈശ്വറിനെ കണ്ടത്.

അവളെ ഒന്നു നോക്കി അവൻ കാർ എടുത്തു പറപ്പിച്ചു…..

തുടരും….

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : ദേവിക