ആത്മസഖി തുടർക്കഥയുടെ ഭാഗം 42 വായിക്കുക….

രചന : അശ്വനി

“ഡീീ….. എണീക്കെടി….ഈശ്വര തട്ടിപ്പോയോ…. ”

കവിളിൽ തട്ടിയുള്ള അവന്റെ വിളിയും പതം പറച്ചിലും കേട്ട് ഞാൻ ഞെട്ടലോടെ കണ്ണ് തുറന്നു….

“ഒന്നു നുള്ളിക്കേ…. ”

എന്നും പറഞ്ഞു കൈ കാണിച്ചതും തെണ്ടി സകല ദേഷ്യവും തീർക്കാൻ എന്ന പോലെ തൊലി പിച്ചിയെടുത്തു…..

“അമ്മേ….. ”

എന്നും അലറി സൈഡിലേക്ക് നോക്കിയതും വീണ്ടും കണ്ണ് മിഴിഞ്ഞു….. ചാടിയെണീറ്റു അവിടെ മൊത്തത്തിൽ ഒന്നു സ്കാൻ ചെയ്തതും വാ പൊളിഞ്ഞു പോയി…..

ഒരു ഗ്ലാസ്‌ ഹൗസ്…. അതും സ്‌ക്വയർ ഷേപ്പിൽ ഉള്ള പ്ലോട്ടിന്റെ ഒത്ത നടുക്ക്….. വലിയ ടൈപ്പ് ഷിപ്പിംഗ് കണ്ടെയ്നർ ഇല്ലേ…. അതു പോലെ ഉണ്ട് കാണാൻ… അതിനേക്കാൾ കുറച്ചൂടി വലുപ്പം ഉണ്ട്…

ഇവിടെ നിന്ന് നോക്കിയാൽ ഉള്ളിലുള്ളത് അടക്കം വീട് മുഴുവൻ കാണാം….റൂഫ് വരെ ഗ്ലാസ്‌ വർക്ക്….

ബെഡ്‌റൂം എല്ലാം പുറത്തേക്ക് കാണാം…. നേരെ മുന്നിൽ ആയി വീടിന്റെ അതേ നീളത്തിൽ സ്വിമ്മിംഗ് പൂൾ….നല്ല കരിനീല നിറത്തിലുള്ള വെള്ളം കാണുമ്പോൾ തന്നെ ചാടി ചാവാൻ തോന്നും….

വീടിന്റെയും പൂളിന്റെയും നടുക്കുള്ള ഏരിയയിൽ ഒരു സൈഡിൽ ആയി ടേബിളും രണ്ടു ചെയറും ഇട്ടിട്ടുണ്ട്… പിന്നെ രണ്ടു ബീൻ ബാഗും….

അങ്ങോട്ട്‌ നടക്കുന്ന വഴി മാത്രം ബേബി മെറ്റൽസ് ഇട്ടിട്ടു ബാക്കിയുള്ള പോർഷൻ എല്ലാം പുല്ല് പിടിപ്പിച്ചിട്ടുണ്ട്…. മതിലിനോട് ചേർന്ന് നാല് ഭാഗത്തും പലതരത്തിലുള്ള റോസും ഓർക്കിഡും ബോഗൻവില്ലയും…. അവിടെയും ഇവിടെയും ആയി എന്തൊക്കെയോ മരങ്ങളും….ഇളം വെയിൽ ഉള്ള ടൈം കൂടി ആയപ്പോ മൊത്തത്തിൽ അടിപൊളി….

“അയ്യോ….. ”

ഒട്ടും പിടിച്ചു നിൽക്കാൻ പറ്റാതെ എക്സൈറ്റ്മെന്റോടെ കൈ കുടഞ്ഞു കൊണ്ട് തുള്ളി ചാടി…..

വേറെ ഒരു പ്ലാനെറ്റിൽ നിൽക്കുന്ന പോലുണ്ട്…. സത്യം ആണോന്ന അറിയാൻ വീണ്ടും ഒന്നും കൂടി കയ്യിൽ നുള്ളി നോക്കി…..

സത്യമാണ്…. കൈ വേദനിക്കുന്നു….എന്റെ കൃഷ്ണാ എനിക്ക് വയ്യ….

രോമമൊക്കെ സല്യൂട്ട് അടിച്ചു സ്റ്റെഡി ആയി നിന്നു…. വാ പൊത്തി കുളിരു കോരുന്നത് പോലെ വിറച്ചുകൊണ്ട് ചുറ്റും വീണ്ടും വീണ്ടും നോക്കി….

“എങ്ങനുണ്ട് സർപ്രൈസ്…. ”

എന്നും ചോദിച്ചു അലേഖ് തോളിൽ കൂടി കയ്യിട്ടു ചേർത്തു പിടിച്ചതും സന്തോഷം കൊണ്ട് ഹാർട്ട്‌ ഇപ്പോ പൊട്ടി പോവും എന്ന് തോന്നി ഞാനവനെ ഇറുക്കി കെട്ടിപ്പിടിച്ചു….

“ഇത് എന്റെ ഫ്രണ്ടിന്റെ ആയിരുന്നു… അവൻ വിൽക്കുവാണെന്ന് കേട്ടപ്പോ ഞാനിതങ്ങു മേടിച്ചു…

കൊള്ളാമോ…. ”

ഒരു വാക്ക് പോലും പറയാൻ നാക്ക് പൊന്തുന്നില്ല……. ലൈഫിൽ ഫസ്റ്റ് ടൈം ആണ് ഇതു പോലൊന്നു നേരിട്ട് കാണുന്നത്…..

“വാ…. ”

എന്നും പറഞ്ഞു കയ്യും പിടിച്ചു അവൻ മുന്നോട്ട് നടന്നതും അവന്റെ കയ്യിൽ ഇറുക്കി പിടിച്ചു കൂടെ നടന്നു…. പൂളിന്റെ സൈഡിൽ കൂടി നടന്നു വീടിന്റെ ഒത്തനടുക്ക് ആയുള്ള ഗ്ലാസ്‌ ഡോർ തുറന്നു അകത്തേക്ക് നടന്നു…

നേരെ മുന്നിൽ രണ്ടു പേർക്ക് ഇരിക്കാവുന്ന സോഫ….ഇവിടുന്ന് ലെഫ്റ്റ് സൈഡിൽ സിംപിൾ ഓപ്പൺ കിച്ചൻ… റൈറ്റ് സൈഡിൽ ബെഡ്‌റൂം വിത് ബാത്‌റൂം…. വിടർന്ന കണ്ണോടെ എല്ലാം നോക്കുന്നതിനു ഇടയ്ക്ക് നോട്ടം അവിടത്തെ മിനി ഫ്രിഡ്ജിൽ എത്തിയതും കാര്യം മനസ്സിലായെന്ന പോലെ അലേഖ് കയ്യിൽ പിടിച്ചു വലിച്ചു ബെഡ് റൂമിലേക്ക് കയറി…

വെറൈറ്റി റൗണ്ട് ഷേപ്പിൽ ഉള്ള ബെഡ് ആണ്…കാണണ്ട താമസം ഷൂ അഴിച്ചു മാറ്റി ബെഡിലേക്ക് ചാടി കേറി പൊന്തിയും താഴ്ന്നും കളിച്ചു….അത് മടുത്തതും ചാടി ഇറങ്ങി ഗ്ലാസ്സിനടുത്തേക്ക് പോയി ഇന്ന് വരെ പച്ചപ്പ് നോക്കി പുച്ഛിച്ച ഞാൻ പ്രകൃതി ഭംഗി ആസ്വദിക്കാൻ എന്നോണം പുറത്തേക്ക് നോക്കികൊണ്ട് തേരാ പാര നടന്നു……

അലേഖ്എന്റെ ഓരോ കോപ്രായവും കണ്ടു ചിരിയോടെ ബെഡിൽ ഇരിക്കുന്നത് കണ്ടു ക്ലോസപ്പ് ചിരിയോടെ അവനടുത്തേക്ക് ചെന്നു മടിയിൽ കേറി ഇരുന്നു….

“ഇത് പോലത്തെ സർപ്രൈസ് ഇനി കാണിക്കരുത്… എനിക്ക് വല്ല അറ്റാക്കും വരും….ഇപ്പോ തന്നെ നോക്കിക്കേ….. ”

എന്നും പറഞ്ഞു അവന്റെ കൈ എടുത്തു നെഞ്ചിൽ വെച്ചു… ഹാർട്ട്‌ ഇപ്പോ പൊട്ടും എന്നുള്ള പോലെ ആണ് ബീറ്റ് ചെയ്യുന്നേ…. അത് കേട്ടിട്ടോ എന്തോ അവൻ ചിരിച്ചു കൊണ്ട് ഇടിപ്പിലൂടെ ചുറ്റിപിടിച്ചു…

“നിനക്കിഷ്ടപ്പെട്ടോ നമ്മുടെ ഹെവൻ….. ”

“മ്മ്…. ഒത്തിരി…..അല്ല നേരത്തേ അപ്പോ കേട്ട ഒരുമാതിരി പിടിച്ച സൗണ്ട് എന്നതാ….. ”

“ഞാൻ ആ ചെടി മാറ്റിയിട്ടു എന്താ ചെയ്തതെന്ന് അറിയുമോ….. ”

അവൻ ചിരിച്ചു കൊണ്ട് ചോദിച്ചതും ഞാൻ ഇല്ലെന്ന് തലയാട്ടി…. ആ ടൈം അന്തം വിട്ടു നോട്ടം അവന്റെ മോന്തയിലോട്ട് അല്ലായിരുന്നോ.

“അവിടെയാണ് ഇത് ഓപ്പൺ ചെയ്യണ്ട ബയോമെട്രിക് ലോക്ക് ഉള്ളത്…. അതിൽ ഫിംഗർ പ്രിന്റ് മാച്ച് ആയാലേ ഗേറ്റ് ഓപ്പൺ ആവു…. ഹൈലി സെക്യൂർഡ് ആണ്…. നമ്മൾ വിചാരിക്കാതെ ആർക്കും ഇതിനകത്തു കയറാൻ കഴിയൂല….. ”

ഹാവൂ…. അപ്പോ ചക്ക വെട്ടിയിട്ട പോലെ കിടന്നാലും പുറത്തുന്നു ആരും കണ്ടു ഇമേജ് പോവില്ല…..

“ഇന്ന് നമ്മൾ ഇവിടെയാണ് നിൽക്കുന്നെ….എന്നിട്ട് നാളെ പോവാം…. നീ ഇവിടിരിക്ക്….ഞാൻ പപ്പയെ വിളിച്ചു പറഞ്ഞിട്ട് വരാം…. ”

“ആ…. ”

എന്നെ പിടിച്ചു ബെഡിലേക്ക് ഇരുത്തി അവൻ പോക്കറ്റിൽ നിന്ന് ഫോണും എടുത്തു പൂളിന്റെ അങ്ങോട്ട് നടന്നതും ഞാനും ഫോൺ എടുത്തു അറഞ്ചും പുറഞ്ചും സെൽഫി എടുത്തു ഫ്ബിയിലും ഇൻസ്റ്റയിലും വാട്സ്ആപ്പിലും എന്തിനു റൂമിന്റെ ഫുൾ വ്യൂ എടുത്തു ടിക്ടോകിൽ വരെ ഇട്ടു….

എന്നിട്ടും എന്തോ മനസ്സ് നിറഞ്ഞില്ലെന്ന് തോന്നി ഫോൺ എടുത്തു മറിയാമ്മയെ വിളിച്ചു കേറി വന്നത് മുതലുള്ള സകലതും എരിവും പുളിയും ചേർത്തു തള്ളി മറിച്ചു…. അവസാനം തള്ള് സഹിക്കാൻ വയ്യാഞ്ഞിട്ടോ അസൂയ മുളച്ചു പൂവും കായും വന്നിട്ടോ പെണ്ണ് പോടി പട്ടി എന്നും വിളിച്ചു കാൾ കട്ട്‌ ചെയ്തു….. പുവർ ഗേൾ….

അങ്ങനെ മനസ്സ് നിറഞ്ഞ സന്തോഷത്തിൽ ഫോൺ ബെഡിലേക്കിട്ട് മാനവും നോക്കി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതിനു ഇടയ്ക്ക് വയർ നിറഞ്ഞില്ലെന്നൊരു സിഗ്നൽ തലച്ചോറിൽ കൂടി കടന്നു പോയതറിഞ്ഞു വല്ലതും മുണുങ്ങാൻ കിട്ടുമോ എന്നറിയാൻ വേണ്ടി തിരിഞ്ഞു നോക്കിയതും ആ പൊട്ടൻ റൂമിലേക്ക് വന്നു കയറി…..

“അതേ…. എനിക്ക് വിശക്കുന്നു….. വല്ലതും തിന്നാൻ കിട്ടുമോ…. ”

“അതൊക്കെ തരാം… അതിനു മുൻപ് ഒരു കാര്യം തീർക്കാൻ ഉണ്ടല്ലോ……. ഇന്നലെ എന്നെ മൈൻഡ് ചെയ്യാതെ പിങ്കി മോളേന്നും വിളിച്ചു ഗ്രാൻഡ്മാ കൂടെ കിടന്നതിന്റെ ക്രെഡിറ്റ്‌…. ”

എന്നും പറഞ്ഞു കോരിയെടുത്തു ബെഡിലേക്കിട്ടു…… ആ വീഴ്ചയിൽ ബെഡിന്റെ മൂവിനു അനുസരിച്ചു ആകെ മൊത്തം ഇളകി അവനെ നോക്കി കണ്ണുരുട്ടിയതും തെണ്ടി ഒന്നു ഇളിച്ചു കാണിച്ചു ബെഡിലേക്ക് കയറിയിരുന്നു കാലിൽ ഇക്കിളിയിട്ടു….. ഓട്ടോമാറ്റിക് ആയി ചിരി വന്നെങ്കിലും കടിച്ചു പിടിച്ചു അവനെ നോക്കി പേടിപ്പിച്ചു…. അപ്പോ ജന്തു കാലിൽ പിടിച്ചു വെച്ചു നിർത്താതെ ഇക്കിളിയിട്ടതും ഞാൻ പൊട്ടിച്ചിരിച്ചു പോയി….

“അയ്യോ……നിർത്തെടാ കാലാ….. പ്ലീസ്….”

എന്നൊക്കെ കിടന്നു കാറിയതും എനിക്ക് ശ്വാസം കിട്ടുന്നില്ലെന്ന് കണ്ടിട്ടോ എന്തോ അവൻ കാലിൽ ഉള്ള പിടി വിട്ടു….

അപ്പോ തന്നെ ബെഡിൽ മുട്ടുകുത്തിയിരുന്നു അവനെ അടിക്കാൻ വേണ്ടി കൈ ഓങ്ങിയതും അവനൊഴിഞ്ഞു മാറി ഇടുപ്പിൽ കൂടി ചുറ്റിപ്പിടിച്ചു പിന്നിലേക്ക് ആഞ്ഞു ബെഡിലേക്ക് വീണു

അവന്റെ മേലേക്ക് വീണു ഞങ്ങൾ രണ്ടും സ്പ്രിങ് പോലെ പൊങ്ങിയും താഴ്ന്നും കളിച്ചു……

പെട്ടെന്ന് ആയത് കൊണ്ട് ഒന്നു പേടിച്ചു കണ്ണിറുക്കി അടച്ചു അവന്റെ ടീ ഷർട്ടിൽ അള്ളിപ്പിടിച്ചു പോയി….

“ശ്രീ…… ”

കുസൃതിയോടെ ഇടുപ്പിൽ പിച്ചി അവൻ വിളിച്ചത് കേട്ട് കണ്ണ് തുറന്നു കൂർപ്പിച്ചു നോക്കിയതും കാലൻ എന്നെയും കൊണ്ട് സൈഡിലേക്ക് ചെരിഞ്ഞു….

ഇപ്പോ ഞാൻ താഴെയും അവൻ മുകളിലും….

അവനെന്നെ നോക്കി വശ്യമായി ചിരിച്ചു കൈ മുകളിലേക്ക് ഉയർത്തി എന്തിലോ പിടിച്ചു താഴേക്ക് വലിച്ചതും എന്താണെന്ന് അറിയാൻ ഉള്ള ആകാംക്ഷയിൽ അവന്റെ മുഖത്തു നിന്ന് നോട്ടം തെറ്റിച്ചു സൈഡിലേക്ക് നോക്കി…. ബ്ലാക്ക് റൗണ്ട് ബെഡ് കനോപ്പി നല്ല ഭംഗിയായി ബെഡിനെ കവർ ചെയ്യുന്നത് കണ്ടു കണ്ണ് വിടർന്നു….

ആകെമൊത്തം അടിവയറ്റിലൊരു മഞ്ഞുകട്ട വീണ സുഖം…

അത്ഭുതത്തോടെ അലേഖിനെ നോക്കിയതും എന്റെ മുഖത്തേക്ക് തന്നെ നോക്കി ഒരിളം ചിരിയോടെയുള്ള മനുഷ്യനെ കൊല്ലാതെ കൊല്ലുന്ന ആ നോട്ടം കണ്ടു അതിലിങ്ങനെ ലയിച്ചിരുന്നു…. അവൻ മെല്ലെ എനിക്കടുത്തേക്ക് ചാഞ്ഞു എന്റെ വലതു കൈ നിവർത്തി വെച്ചു അതിൽ തലവെച്ചു എനിക്ക് നേരെ ചരിഞ്ഞു കിടന്നു ചൂണ്ടുവിരൽ നെറ്റിയിൽ നിന്നു മൂക്കിൻ തുമ്പിലൂടെ അരിച്ചിറങ്ങി ചുണ്ടിൽ തലോടിയതും കുസൃതിയോടെ ഞാനാ വിരൽ പിടിച്ചു കടിച്ചു….

അവനൊന്നു എരിവ് വലിച്ചു കൈ വലിച്ചെടുത്തതും ഞാനൊന്നു ഇളിച്ചു കാണിച്ചു….

അപ്പോ തന്നെ കാലൻ കവിളിൽ കുത്തി പിടിച്ചു അകന്നു മാറിയ മേൽച്ചുണ്ടിൽ അമർത്തി ചുംബിച്ചു കീഴ്ചുണ്ട് കടിച്ചെടുത്തതും അറിയാതെ തന്നെ വിരലുകൾ ബെഡ് ഷീറ്റിൽ ഇറുക്കി….

ചുണ്ടുകൾ കോർത്തുകൊണ്ട് തന്നെ കവിളിൽ വെച്ചിരുന്ന കൈ പതിയെ കഴുത്തിലേക്ക് ഇഴഞ്ഞു ഡ്രെസ്സിനുള്ളിലേക്ക് ഇട്ടിരുന്ന താലി പുറത്തേക്ക് വലിച്ചതും ആ ലോഹത്തിന്റെ തണുപ്പ് നെഞ്ചിൽ കൂടി അരിച്ചു കയറുന്നത് അറിഞ്ഞു പിടച്ചിലോടെ അവന്റെ നീളൻ മുടിയിൽ പിടി മുറുക്കി…..

ഉമിനീരിന്റെ കൂടെ ചോരയുടെ രുചിയറിഞ്ഞിട്ടും ശ്വാസം മുട്ടുവോളമുള്ള ദീർഘ ചുംബനത്തിനു ശേഷം അവന്റെ ചുണ്ടുകൾ മുഖമാകെ ഒഴുകി നടക്കുന്നതറിഞ്ഞു മനസ്സുകൊണ്ടും ശരീരംകൊണ്ടും അവനെ ആ_വാഹിക്കാൻ എന്നപോലെ കഴുത്തിൽ കൂടി ചുറ്റിപ്പിടിച്ചു എന്നിലേക്കടുപ്പിച്ചു….

കാതിൽ പതിയെ കടിച്ചുകൊണ്ട് കഴുത്തിലേക്ക് എത്തുന്ന ചുണ്ടുകൾക്കൊപ്പം അവൻ കയ്യിൽ പിടിച്ചിരുന്ന താലി മാല ചൂണ്ടു വിരലിൽ ചുറ്റിപ്പിടിച്ചു കഴുത്തടിയിൽ അമർത്തി ചുംബിച്ചതും വിറയലോടെ എന്റെ വിരലുകൾ അവന്റെ മുടിയിലാകെ അലഞ്ഞു നടന്നു….

“സ്സ്…… ”

കൈ പിന്നെയും താഴേക്ക് പോയി കറക്റ്റ് ആയിട്ട് ഇടുപ്പിലെ കല്ലിച്ച പാടിൽ പിടിച്ചു അമർത്തിയതും ഞാനെരിവ് വലിച്ചത് കേട്ട് അവൻ ഞെട്ടലോടെ മുഖം ഉയർത്തി….അത്രയും നേരം ഉണ്ടായിരുന്ന റൊമാന്റിക് മൂഡ് ടാറ്റാ ബൈ ബൈ പറഞ്ഞു ഉഗാണ്ടയ്ക്ക് ഫ്ലൈറ്റ് കയറി പോയതും പെട്ടു എന്ന മട്ടിൽ നാക്ക് കടിച്ചു കണ്ണ് തുറന്നു നോക്കിയപ്പോഴേക്ക് അലേഖ് വയറിന്റെ ഭാഗത്തെ ടോപ്പ് പിടിച്ചു പൊക്കി….

“എന്താടി ഇത്….. ”

നീലിച്ച പാടിലൂടെ വിരലോടിച്ചു ലേശം കലിപ്പിൽ ഉള്ള അവന്റെ ചോദ്യം കേട്ട് ഞാനൊന്ന് ഇളിച്ചു കാണിച്ചു….

“കിടന്ന് കിണിക്കാണ്ട് സത്യം പറയെടി…. ”

എന്നൊരൊറ്റ അലർച്ച അലറിയതും ഇത്രയും നേരം വശ്യമായി നോക്കിയവർ ഇത്ര പെട്ടെന്ന് ചെകുത്താനെ പോലെ നോക്കുന്നത് കണ്ടു തുറിച്ചു നോക്കി ഇരുന്നു പോയി….

“ചോദിച്ചത് കേട്ടില്ലെടി… ”

ദേ വീണ്ടും അലർച്ച…

“അത് അമ്മ ചൂരൽ വെച്ചു തല്ലിയതാ…തർക്കുത്തരം പറഞ്ഞതിന്… ”

“ഇവിടെ ഒക്കെയോ… ”

എന്നും പറഞ്ഞു ടോപ്പ് ഒന്നും കൂടി പൊക്കി ആധിയോടെ വയറു മുഴുവൻ കണ്ണും വിരലും ഓടിക്കുന്നത് കണ്ടു ചിരിച്ചു കൊണ്ട് അവന്റെ കയ്യിൽ പിടിച്ചു എണീറ്റിരുന്നു…

“അതൊന്നേ ഉള്ളൂ… ബാക്കി ഒക്കെ കാലിനു ആണ്… ഡോണ്ട് വറി… ഈ കാര്യത്തിൽ എനിക്ക് വളരെയധികം എക്സ്പീരിയൻസ്ഉണ്ട്… ”

ഇളിച്ചു കൊണ്ട് അത് പറഞ്ഞു നിർത്തിയതും അവൻ ദേഷ്യത്തോടെ കൈ തട്ടി മാറ്റി….

“നിന്നോട് ഞാൻ മലയാളത്തിൽ അല്ലേ കൂടെ വരാം എന്ന് പറഞ്ഞത്…. ഇതാണോ പറഞ്ഞു മനസ്സിലാക്കൽ….. ടു ബി ഫ്രാങ്ക് ശ്രീ….നിന്റെ സ്വന്തം അച്ഛൻ ആയാലും നിന്നെ നുള്ളി നോവിപ്പിക്കുന്നത് എനിക്കിഷ്ടമല്ല…. ”

അതും പറഞ്ഞു എണീറ്റു ഒരൊറ്റ പോക്ക്….ശ്ശെടാ… അപ്പോഴേക്കും പിണങ്ങിയോ….

വാ പോയി വെറുപ്പിക്കാം….

അവളുടെ വീട്ടുകാർ ആയി പോയി…

അല്ലെങ്കിൽ രണ്ടിനെയും പൊക്കിയെടുത്തു തോട്ടിൽ ഇട്ടേനെ…. അങ്ങനെ കാണാം നീലിച്ച അടയാളം…

അവർ എന്തിനാ ഇങ്ങനെ വാശി പിടിക്കുന്നതെന്നാ മനസ്സിലാവാത്തത്…..ഒന്നുമില്ലെങ്കിലും ഇങ്ങനെ ഒരു സാധനത്തിനെ സഹിക്കുന്നില്ലേ…

അതെങ്കിലും അവർക്ക് ഒന്നു ഒർത്തൂടെ….

ഓരോന്ന് ഓർത്തു സോഫയിൽ കേറിയിരുന്നു പെണ്ണ് പിടിച്ചു ലൂസ് ആയ മുടി അഴിച്ചു ബാൻഡ് ഇട്ടു മൊത്തത്തിൽ കൂട്ടി പൊക്കി കെട്ടി ഫോൺ എടുത്തു തോണ്ടിയിരുന്നു…. കുറച്ചു കഴിഞ്ഞതും കെട്ടി വെച്ച മുടി പിടിച്ചു വലിച്ചത് അറിഞ്ഞു തിരിഞ്ഞു നോക്കി ഇളിച്ചു കൊണ്ട് നിൽക്കുന്ന അവളെ ഒന്നു തറപ്പിച്ചു നോക്കി ഫോൺ സൈഡിൽ വെച്ചു മുടി കൈ കൊണ്ട് ഒതുക്കി വീണ്ടും കെട്ടി വെച്ചു…..

പതപ്പിക്കാൻ നോക്കുവാ കുരങ്ങി… അങ്ങനെ ഒന്നും ഞാൻ വീഴില്ലെന്നും മനസ്സിൽ പറഞ്ഞു ഫോൺ എടുത്തതും പെണ്ണ് വീണ്ടും മുടി പിടിച്ചു വലിച്ചു…..

“ഡീീ…. ”

എന്നും വിളിച്ചു ചാടി എണീറ്റതേ പെണ്ണ് പൊട്ടിച്ചിരിച്ചു ഗ്ലാസ്‌ ഡോർ വലിച്ചു തുറന്നു മുറ്റത്തേക്ക് ഓടി….

പിന്നാലെ ഓടിയെങ്കിലും പണ്ടാരം റോക്കറ്റ് വിട്ട പോലെ പൂളിന് ചുറ്റും ഓടികൊണ്ടേയിരുന്നു…..

അവളുടെ മുടിയിൽ പിടികിട്ടിയെങ്കിലും കെട്ടി വെച്ച ക്രാബ് പൊട്ടിയതോടെ മിനുസമുള്ള മുടിവിരലുകൾക്കിടയിൽ കൂടി കടന്നു പോയി….ഞാൻ ശശി ആയെന്ന മട്ടിൽ അവിടെ തന്നെ നിന്നതും പെണ്ണ് കുറച്ചു മുന്നോട്ട് ഓടി നാക്ക് നീട്ടി കാണിച്ചു….

“ഡീീ…. നിക്കെടി പട്ടി…. ”

എന്നും വിളിച്ചു പിന്നാലെ ഓടിയപ്പോഴേക്കും പെണ്ണും ഓടി ക_ളഞ്ഞു…. ഓടി ഓടി മടുത്തിട്ടോ എന്തോ പെണ്ണ് ചെറുതായിട്ട് ഒന്നു സ്ലോ ആയതും ഞാനൊന്ന് സ്പീഡ് കൂട്ടി അവളുടെ ഇടുപ്പിൽ കൂടി ചുറ്റി പിടിച്ചു….

പെണ്ണ് കയ്യും കാലും ഇട്ടടിക്കുന്നുണ്ട്….

ഇതൊക്കെ പുല്ല് എന്നും ഓർത്തു അവളുടെ കുതറൽ കഴിയുന്നത് വരെ അങ്ങനേ നിന്നു….

“കഴിഞ്ഞോ…. ”

കട്ട പുച്ഛത്തോടെ ചോദിച്ചതും പെണ്ണ് മുഖം തിരിച്ചു ഒന്നു ഇളിച്ചു കാണിച്ചു…. നിന്റെ ഇളി നിർത്തി തരാം എന്നും ഓർത്തു അവളെ കോരിയെടുത്തു….

“ഞാനിനി നല്ല കുട്ടിയായിക്കോളാം…. സത്യായിട്ടും…. എറിയല്ലേ…. ഒരു ദിവസം രണ്ടുവട്ടം കുളിച്ചാൽ എനിക്ക് പനി വരും….. എറിയല്ലേ പ്ലീസ്…. പ്ലീസ്…. ”

എന്റെ നടത്തം പൂളിന്റെ അടുത്തേക്ക് ആണെന്ന് കണ്ടു കഴുത്തിൽ ഇറുക്കി പിടിച്ചു എന്റെ മുഖത്തേക്കും പൂളിലേക്കും മാറി മാറി നോക്കി കൊഞ്ചികൊണ്ട് പറഞ്ഞത് കേട്ട് ഉള്ളിൽ ഊറി ചിരിച്ചു അങ്ങോട്ട് തന്നെ നടന്നു…… അതിനടുത്തു എത്തിയതും പെണ്ണ് കണ്ണ് ഇറുക്കി അടച്ചു അട്ടയെ പോലെ ഒട്ടിപ്പിടിച്ചു….

“എറിഞ്ഞില്ലേ…. ”

കുറച്ചു കഴിഞ്ഞിട്ടും വീണില്ലെന്ന് കണ്ടു മുഖം ഉയർത്തി നെറ്റി ചുളിച്ചു നോക്കിയതും ചിരിയോടെ അവളുടെ മൂക്കിൽ മൂക്കുരുമ്മി സൈറ്റ് അടിച്ചു കാണിച്ചു ബെഡ്റൂമിലേക്ക് നടന്നു…. ഉദ്ദേശം മനസ്സിലായിട്ടോ എന്തോ പെണ്ണ് ചെറുചിരിയോടെ എന്നെ തന്നെ നോക്കി നെഞ്ചിൽ മുഖം വെച്ചു കിടന്നു…. ബെഡിലേക്ക് കിടത്തി ഇപ്പോ വരാം എന്നും പറഞ്ഞു പുറത്തേക്ക് ഓടി ഗാർഡനിലേക്ക് ചെന്നു റോസ്ഫ്ലവർസ് പൊട്ടിച്ചെടുത്തു തിരിച്ചു നടന്നു…..

ചുണ്ട് ചുളുക്കി എന്നെയും നോക്കി ചമ്രം പടിഞ്ഞിരിക്കുന്ന അവൾക്കടുത്തേക്ക് കയറി മുട്ടുകുത്തിയിരുന്നു കൈ കുമ്പിളിൽ എടുത്ത പലനിറത്തിലുള്ള റോസ് പെറ്റൽസ് അവളുടെ തലയ്ക്കു മുകളിലൂടെ പതിയെ ഇട്ടു കൊടുത്തതും പെണ്ണ് കണ്ണ് വിടർത്തി മുകളിലേക്ക് നോക്കി….

“നീ ആള് കൊള്ളാലോ കാലാ…. സച് എ സ്വീറ്റ് റൊമാന്റിക് ഹബ്ബി…. ”

എന്നും പറഞ്ഞു പെണ്ണ് കവിൾ രണ്ടും പിടിച്ചു വലിച്ചതും ഞാനവളുടെ ചോര ചുണ്ടുകൾ നുണഞ്ഞു ഇടുപ്പിലൂടെ ചുറ്റി എന്നിലേക്കടിപ്പിച്ചു

അവളെയും കൊണ്ട് ബെഡിലേക്ക് വീണു….

തുടരും…..

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : അശ്വനി