മനുവേട്ടൻ എന്നെ മ- റക്കണം.. എനിക്ക് വേറെ ഒരു ആലോചന വന്നിട്ടുണ്ട്… ഞാൻ അതിന് സമ്മതിച്ചു

പ്രണയമഴ

രചന: Anju Arun

“അച്ചു… നീ അവിടെ ഒന്ന് നിന്നെ…”

കോളേജ് ബസ് ഇറങ്ങി പാടവരമ്പത്തുകൂടി നടന്നു വരുന്ന സാന്ദ്ര എന്ന എന്റെ പ്രണയിനിയെ കാത്തു നിൽക്കുകയായിരുന്നു ഞാൻ.

അവൾ എനിക്ക് സാന്ദ്ര അല്ല. അച്ചു ആണ്.

എന്റെ സ്വന്തം അച്ചു.

മൂന്നു വർഷം ആയി ഞങ്ങൾ പ്രണയത്തിലാണ്.

ഒരു പാവം പൊട്ടിപെണ്ണാണ് അച്ചു… ഒരു ദിവസം പോലും എന്നെ കാണാതെയിരിക്കാനോ, എന്നോട് മിണ്ടാതെയിരിക്കാനോ പാവത്തിനു കഴിയില്ല. പക്ഷെ, മൂന്നാലു ദിവസമായി പെണ്ണിന് ആകെ ഒരു മാറ്റം.

വിളിച്ചാൽ ഫോൺ എടുക്കില്ല. അഥവാ എടുത്താൽ തന്നെ പഠിക്കണം, എക്സാം ആണ് എന്നൊക്ക പറഞ്ഞു പെട്ടന്ന് ഫോൺ വയ്ക്കും.

ഇന്ന് എനിക്ക് അറിയണം, എന്താ അവൾക്ക് പറ്റിയത് എന്ന്. അതിനാണ് ഞാൻ ഇവിടെ കുറെ നേരമായി കാത്തു നില്കുന്നത്.

“അച്ചു…. നിന്നോടാ… നിൽക്കാൻ പറഞ്ഞത്…”

“”എന്താ… മനുവേട്ടാ….ഇത്… ആരെങ്കിലും കാണും… ഇത് റോഡല്ലേ…. “”

“ഓഹോ…. ഇതിന് മുൻപ് ഇത് റോഡ് ആയിരുന്നില്ലേ അച്ചു… കുറച്ചു ദിവസങ്ങൾക്ക് മുൻപ് വരെ എന്റെ കൈകോർത്തു പിടിച്ചു ഈ റോഡിൽ കൂടി നടക്കാൻ നിനക്കായിരുന്നല്ലോ അച്ചു നിർബന്ധം…

പിന്നെ ഇപ്പൊ എന്താ നിനക്കൊരു മാറ്റം…. ”

“”ഹേയ്…എനിക്ക്…. എനിക്ക് മാറ്റം ഒന്നുല്ല.. മനുവേട്ടന് വെറുതെ തോന്നുന്നതാ..””

“പിന്നെ… നിന്നെ ഞാൻ ഇന്നോ. ഇന്നലെയോ ആണോ കാണാൻ തുടങ്ങിയെ… ഒന്നുമില്ലെങ്കിലും ഞാൻ നിന്നെ പ്രണയിക്കാൻ തുടങ്ങിയിട്ട് വർഷം 3 ആയില്ലേ…”

“”ഒന്നുല്ല… “”

“ഇങ്ങനെയൊന്നും അല്ലായിരുന്നല്ലോ നീ…

വാതോരാതെ എന്നോട് സംസാരിച്ചു കൊണ്ടിരിക്കുന്നവളായിരുന്നല്ലോ..

പക്ഷെ ഇപ്പൊ കുറച്ചു ദിവസമായി നീ ആകെ മാറി.

നീ ഇങ്ങോട്ട് വിളിക്കില്ല. ഇനി ഞാൻ വിളിച്ചാലും തിരക്കാണ് എന്നു പറഞ്ഞു നീ കാൾ കട്ട്‌ ചെയ്യും.

എന്താ അച്ചു നിനക്ക് പറ്റിയെ..

എനിക്ക് ഇന്ന് അറിഞ്ഞേ തീരു… അതാ ഈ സമയം ഞാൻ ഇവിടെ കാത്തു നിന്നത്.

ഇനി പറ…. നിനക്ക് എന്താ പറ്റിയെ…?? ”

“””മനുവേട്ടാ….. മനുവേട്ടൻ എന്നെ മറക്കണം….. “”

“ഓഹോ…. മറക്കാലോ… ”

“”എന്നിട്ട് നല്ലൊരു കുട്ടിയെ കല്യാണം “”

“ഓഹോ… ആയിക്കോട്ടെ… ”

“”മനുവേട്ടാ… ഞാൻ….ഞാൻ തമാശ പറഞ്ഞതല്ല.

Am serious…. “”

“അച്ചു നീ… … നീ എന്താ ഈ പറഞ്ഞു വരുന്നേ… ”

“”നമുക്ക് എല്ലാം ഇവിടം കൊണ്ട് അവസാനിപ്പിക്കാം എന്ന്… “”

“അച്ചു… .

“”നോക്ക് മനുവേട്ടാ… ഈ ബന്ധം എന്റെ ഡാഡിയും മമ്മിയും ഒരിക്കലും അംഗീകരിക്കില്ല.

മാത്രമല്ല…

സാമ്പത്തികമായി നമ്മൾ രണ്ടു തട്ടിൽ ഉള്ളവർ അല്ലെ.

എനിക്ക് വേറെ ഒരു ആലോചന വന്നിട്ടുണ്ട്. ഡോക്ടർ ആണ്. എനിക്ക് പയ്യനെ ഇഷ്ടായി.

ഞാൻ സമ്മതം പറഞ്ഞു.

“അച്ചു….. നീ…. നീ ചുമ്മാ മനുഷ്യനെ വട്ടാക്കല്ലേ… ”

“”അല്ല മനുവേട്ടാ… ഇത് തമാശ അല്ല. ഞാൻ… ഞാൻ കാര്യമായി തന്നെ പറഞ്ഞതാ. നമുക്ക് നമുക്ക് എല്ലാം ഇവിടം കൊണ്ട് നിർത്താം. ഇനി മനുവേട്ടന് മനുവേട്ടന്റെ വഴി. എനിക്ക് എന്റെ വഴി…

ഇനി എന്നെ കാണാനും വിളിക്കാനും ശ്രെമിക്കരുത്

“അച്ചു… നി…നീ.. എന്തൊക്കയാ ഈ പറയുന്നേ…

നിനക്ക് എങ്ങനെയാ അച്ചു ഇങ്ങനെ മാറാൻ കഴിഞ്ഞത് …

നമ്മൾ ഒരുമിച്ചുള്ള ഒരു ജീവിതം കഴിഞ്ഞ മൂന്നു വർഷമായി സ്വപ്നം കാണുന്നതല്ലേ… എന്നിട്ടും….

എന്തിനാ… അച്ചു… ”

“”എല്ലാം ശെരിയാണ്. ഞാൻ ഒന്നും നിഷേധിക്കുന്നില്ല.

പക്ഷെ…. ഇപ്പൊ വന്നിരിക്കുന്ന ഈ ആലോചന എനിക്ക് സ്വപ്നം കാണാൻ പോലും കഴിയാത്തതാണ്.

അതുകൊണ്ട് തന്നെ. മനുവേട്ടൻ എന്നെ സ്നേഹിക്കുന്നു എങ്കിൽ എന്നെ മറക്കണം…

ഇനി എന്നെ തേടി വരരുത്.

ഗുഡ് ബൈ… “‘

അച്ചു… അപ്പൊ…. അപ്പൊ ഇതുവരെ നീ എന്നോട് കാണിച്ച സ്നേഹം വെറും അഭിനയമായിരുന്നല്ലേ..??

ഞാനാണ് നിന്റെ ജീവിതം… ഞാനില്ലാതെ നിനക്കു ഒരു ജീവിതമില്ല എന്നൊക്ക പറഞ്ഞത് വെറുതെയായിരുന്നു അല്ലെ

ഇപ്പൊ എന്നേക്കാൾ സൗന്ദര്യവും സമ്പത്തും ഉള്ള ഒരുവനെ കണ്ടപ്പോൾ നീ എന്നെ മറന്നുല്ലേ…

നിന്റെ സ്നേഹം അഭിനയമാണെന്ന് മനസിലാക്കാതെ നിന്നെ ആത്മാർത്ഥമായി സ്നേഹിച്ച ഞാൻ വെറും പൊട്ടൻ. അല്ലെ അച്ചു….

നീ നോക്കിക്കോ അച്ചു…. നീ… എന്നോട് ചെയ്ത ഈ ചതിക്കു നീ അനുഭവിക്കും.

നിന്നെപ്പോലെ ഒരുവൾ തേച്ചിട്ട് പോയി എന്ന് കരുതി ഈ മനു ആത്മഹത്യ ചെയ്യാനോ,അല്ലെങ്കിൽ മാനസ മൈനേ പാടി നടക്കാനോ ഒന്നും പോകുന്നില്ല.

നിന്നെക്കാളും അന്തസ്സുള്ള, സ്നേഹിക്കാൻ മനസുള്ള ഒരു പെണ്ണിനെ ഞാൻ കെട്ടും….

നീ…നി നോക്കിക്കോ…

എന്റെ വാക്കുകൾ അവളിൽ യാതൊരു ഭാവവിത്യാസവും വരുത്തിയില്ല. കൂടാതെ എനിക്കൊരു പുഞ്ചിരിയും സമ്മാനിച്ചുകൊണ്ട് അവൾ പോയി.

ഒന്ന് പൊട്ടിക്കരയണം എന്നുണ്ടായിരുന്നു എനിക്ക്.

പക്ഷെ…. എന്തിന്…. ആർക്ക് വേണ്ടി… എന്നെ വേണ്ടാത്തവരെ എനിക്കെന്തിനാ…..

അവളോട്‌ ഒരുതരം വാശിയും പകയുമായിരുന്നു

എന്റെ മനസ്സ് നിറയെ.

അതുകൊണ്ട് തന്നെയാണ് തിരികെ വീട്ടിൽ എത്തിയ ഉടനെ തന്നെ ഫേസ്ബുക്, വാട്സ്ആപ്പ് തുടങ്ങി അവളുമായി ബന്ധപ്പെട്ടു ഉണ്ടായിരുന്ന എല്ലാ കോൺടാക്ട്സും ബ്ലോക്ക്‌ ചെയ്തു.

എന്റെ ഫോൺ ഗാലറിയിൽ സേവ് ചെയ്തിരുന്ന അച്ചുവിന്റെ ഫോട്ടോസും ഡിലീറ്റ് ചെയ്തു.

ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് പിന്നീട് ഉള്ള ഓരോ ദിവസവും ആരംഭിച്ചത്. കാരണം ഞാൻ അവളെ അത്രമേൽ സ്നേഹിച്ചിരുന്നു.

അച്ചുവിനോട് ദേഷ്യവും പകയും ഒരുപാട് ഉണ്ടായിരുന്നു എങ്കിലും ഉള്ളിന്റെയുള്ളിൽ കാരണം അറിയാത്ത വിധത്തിലുള്ള ഒരു സങ്കടം ഇളകി മറിയുന്നുണ്ടായിരുന്നു.

ദിവസങ്ങൾ കഴിയവേ എല്ലാം മറക്കാൻ എന്റെ മനസ്സിനെ ഞാൻ പാകപ്പെടുത്തി.. എങ്കിലും മറ്റൊരാളെ അച്ചുവിൻറെ സ്ഥാനത്ത് കാണാൻ എനിക്ക് കഴിഞ്ഞില്ല.

കാലചക്രം വീണ്ടും മുന്നോട്ടോടി.

അങ്ങനെയിരിക്കുമ്പോളാണ് നഗരത്തിലെ പ്രശസ്ഥമായ ഒരു ഹോസ്പിറ്റലിൽ ഓപ്പറേഷൻ കഴിഞ്ഞു കിടക്കുന്ന സുഹൃത്തിനെ കാണാൻ പോകേണ്ടതായി വന്നു.

അവിടെ നിന്നും തിരിച്ചു പോരാൻ തുടങ്ങുമ്പോളാണ് പിന്നിൽ നിന്നും ആരോ വിളിച്ചത്.

‘മനുവേട്ടാ..’.

അച്ചുവിൻറെ അനിയത്തി അമ്മുവായിരുന്നു അത്…

ഒരു അനിയത്തികുട്ടിയെപ്പോലെ ഞാൻ കൊണ്ട് നടന്നവൾ.

പക്ഷെ ഇപ്പൊ അവളെ ആ പഴയ സ്നേഹത്തോടെ കാണാനോ മിണ്ടാനോ മനസ്സ് അനുവദിക്കുന്നില്ല.

ഏതായാലും അവൾ വിളിച്ചതല്ലേ എന്ന് കരുതി ഞാൻ നിന്നു.

‘ഏട്ടൻ…ഏട്ടൻ എന്താ ഇവിടെ.. ‘

“എന്റെ ഒരു ഫ്രണ്ട് നിഖിൽ ഇവിടെ സുഖമില്ലാതെ അഡ്മിറ്റ്‌ ആണ്. അവനെ കാണാൻ വന്നതാ… ”

‘മം… ഏട്ടന് സുഖല്ലേ… ‘

“മം… നിന്റെ ചേച്ചി സമ്മാനിച്ച മുറിവിൻറെ വേദന ഒഴിച്ചാൽ ആം ഫൈൻ. ”

‘ഏട്ടൻ… എന്റെ ചേച്ചിയെ ശപിക്കുന്നുണ്ടാവും ല്ലേ…’

“ഹേയ്…. ഒരിക്കലുമില്ല. കാരണം…. ഞാൻ ജീവന് തുല്യം സ്നേഹിച്ചതാ അവളെ… എന്നിട്ടും….

എന്നിട്ടും…എന്നേക്കാൾ കൊള്ളാവുന്ന ഒരുത്തന്റെ ആലോചന വന്നപ്പോ അവൾ ന്നെ മറന്നു.. എങ്ങനെ സാധിച്ചു അവൾക്കതിനു…. ”

‘അത്…… ‘

“ഹേയ്… അമ്മു… അതൊന്നും ഓർക്കണ്ട…

പിന്നെ… അച്ചുനു സുഖല്ലേ… അവളുടെ കല്യാണം കഴിഞ്ഞോ… എവിടെയാ അവൾ ഇപ്പൊ.???? ”

‘ഏട്ടാ… ഏട്ടനു ഇപ്പൊ തിരക്കുണ്ടോ…..???? ‘

”അങ്ങനെ ചോദിച്ചാൽ ഇല്ല…. എന്താ അമ്മു…??? . ”

‘അത്… അത്… അതുപിന്നെ…. ‘

ഉം.. എന്താ… ”

‘ഏട്ടൻ വാ… ‘

അവൾ എന്നെയും വിളിച്ചുകൊണ്ട് പോയത് ആ ഹോസ്പിറ്റലിലെ icu വിനു മുന്നിലേക്ക് ആണ്.

“അമ്മു…. എന്താ… എന്താ… ഇവിടെ….”

‘ഏട്ടൻ അകത്തേക്ക് ഒന്ന് നോക്കിയേ… അപ്പൊ…. ഏട്ടൻ… അച്ചു ചേച്ചിയെക്കുറിച്ച് എന്നോടിപ്പോ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം കിട്ടും. ‘

അവളുടെ കണ്ണുകൾ നിറഞ്ഞത് ഞാൻ ശ്രദിച്ചു.

മിടിക്കുന്ന ഹൃദയത്തോടെ ഉള്ളിലേക്ക് നോക്കിയ എന്റെ ഹൃദയം വിങ്ങുന്നത് ഞാൻ അറിഞ്ഞു.

സ്വയം ശ്വാസം എടുക്കാൻ പോലും പാട് പെടുന്ന അച്ചുവിനെയാണ് എനിക്കവിടെ കാണാൻ കഴിഞ്ഞത്…

“അമ്മു….

എന്താ… എന്തായിത്… എന്താ.. അച്ചൂന്…??? ”

‘ചേച്ചി.. ചേട്ടനെ ഇഷ്ടമില്ലാഞ്ഞിട്ടോ, വേറെ ആലോചന വന്നിട്ടോ ഒന്നും അല്ല എല്ലാം മറക്കണം എന്നു പറഞ്ഞത്. ചേട്ടനെ… ചേട്ടനെ ഒരു പാട് ഇഷ്ട ന്റെ ചേച്ചിക്കു.

ചേച്ചിക്ക് ഇനി അധികനാൾ ആയുസ് ഇല്ല എന്ന് അറിഞ്ഞിട്ടാ ചേച്ചി അന്ന് അങ്ങനെയൊക്കെ… ‘

“അമ്മു…. പറ… എന്താ… എന്താ എന്റെ അച്ചുന്… ”

‘ ചേച്ചിക്കു ബ്രെയിൻ ട്യൂമെർ ആണ്. തേർഡ് സ്റ്റേജ്.

ഇനി ആകെയുള്ള മാർഗം ഒരു ഓപ്പറേഷൻ ആണ്.

പക്ഷെ… അത് വിജയിക്കാൻ ഉള്ള ചാൻസ് വളരെ കുറവാണ്.. ‘

‘ചേട്ടൻ…. ഇതൊക്കെ അറിഞ്ഞാൽ ചേട്ടൻ വേറൊരു കല്യാണത്തിനു സമ്മതിക്കില്ലന്നു ചേച്ചിക്കു അറിയാം. അതുകൊണ്ടാ… അതുകൊണ്ടാ ചേച്ചി ചേട്ടനോട് അങ്ങനെയൊക്കെ പറഞ്ഞെ.’

കരഞ്ഞുകൊണ്ടാണ് അമ്മു അത് പറഞ്ഞത്.

“അമ്മു… നീ… നീ… എന്തൊക്കയാ ഈ പറയണേ…

എന്റെ അച്ചു…അവൾക്ക്… അവൾക്ക്… എനിക്ക്.. എനിക്ക്… വിശ്വസിക്കാൻ പറ്റണില്ല…

മോളെ.. എനിക്ക്.. എനിക്ക്.. അച്ചുനെ ഒന്ന് കാണാൻ പറ്റോ.. ”

‘അങ്ങനെ ആരെയും കയറ്റില്ല ഏട്ടാ… എങ്കിലും ഡോക്ടറോട് ഒന്ന് ചോദിച്ചു നോക്കാം. ‘

എനിക്ക് എന്റെ നിയന്ത്രണം വിട്ടിരുന്നു.

ഡോക്ടറോട് അനുവാദം വാങ്ങി ഞാൻ അച്ചുവിന്റെ അടുത്ത് ചെന്നു.

“അച്ചു… മോളെ… ”

ക്ഷീണിച്ച കണ്ണുകൾ അച്ചു പതിയെ തുറന്നു..

ആ മുഖത്ത് സന്തോഷമോ, സങ്കടമോ എന്നറിയാത്ത ഒരു ഭാവം മിന്നി മറഞ്ഞു.

“അച്ചു… മോളെ… ”

“”മ… മനുവേ… മനുവേട്ടൻ…””

“എന്താടാ…. എന്തായിത്… എന്താ എന്റെ അച്ചൂട്ടിക്ക്.. ”

“”ഒ…ഒന്നുല്ല.. ഏട്ടൻ.. എങ്ങനെ അറിഞ്ഞു… ഞാൻ… ഇവിടെ… ഉണ്ടെന്ന്… “”

“അമ്മു… അമ്മു പറഞ്ഞു… എന്നോട് എല്ലാം…

എന്തിനാടാ… പറഞ്ഞുടാരുന്നോ…

ഇതറിഞ്ഞാൽ ഞാൻ തന്നെ ഉപേക്ഷിച്ചു പോവുന്നു തോന്നിയോ… ”

“”ഇല്ല… ഇതറിഞ്ഞാൽ…. എന്നെ… ഉപേക്ഷിച്ചു പോവില്ല… എന്ന് മാത്രമല്ല.. ഞാൻ…

നാളെ…

ഈ.. ലോ… ലോകത്ത് നിന്നും പോയാൽ മനുവേട്ടൻ… പിന്നീട്.. പിന്നീട്.. ഒരിക്കലും..

വേറെ ഒരു വിവാഹത്തെപ്പറ്റി ചിന്തിക്കത്തുപോലും ഇല്ലന്നു എനിക്കറിയാം… അത്… അതുകൊണ്ടാ ഞാൻ.. ഒന്നും പറയാഞ്ഞേ…

“എന്നാലും….എന്നാലും… ഇത്രയും…. വേണ്ടിയിരുന്നില്ല… അച്ചു….. ഇപ്പൊ… ഇപ്പൊ… ഈ ഏട്ടൻ എന്തുമാത്രം വിഷമിക്കുന്നു എന്ന് അറിയോ… ”

“”എന്റെ…. എന്റെ… മനുവേട്ടൻ വിഷമിക്കരുത്…. നല്ലൊരു കുട്ടിയെ മനുവേട്ടൻ വിവാഹം ചെയ്യണം… മനുവേട്ടൻ എന്നും സന്തോഷമായി ഇരിക്കണം. “”

“ദേ… അച്ചു…. ഈ മനുവിന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ട് എങ്കിൽ അത് ന്റെ അച്ചുവായിരിക്കും….”

“”മനുവേട്ടാ… ഞാൻ… ഇനി… എത്ര നാൾ എന്ന് വച്ചാ… ഇനി… ഒരു തിരിച്ചുവരവ് എനിക്കുണ്ടോ… “”

“പിന്നെ… നീ…. തിരിച്ചുവരുവോ ഇല്ലയോ എന്ന് തീരുമാനിക്കുന്നത് നീ ആണോ.. അല്ലല്ലോ…നാളെ നടക്കുന്ന ഓപ്പറേഷൻ വിജയിക്കും. പഴയതിലും മിടുക്കിയായി ന്റെ അച്ചു തിരിച്ചു വരും….

ഈ മനുവിന്റെ താലി നിന്റെ കഴുത്തിൽ വീഴും.. ”

നിറഞ്ഞ എന്റെ കണ്ണുകൾ അച്ചു കാണാതെ തുടച്ചു, അച്ചുവിൻറെ നെറ്റിയിൽ എന്റെ പ്രണയസമ്മാനം നൽകി പുറത്തിറങ്ങുമ്പോൾ എന്റെ മനസ്സിൽ വീണ്ടും പ്രണയമഴ പെയ്യാൻ തുടങ്ങുകയായിരുന്നു..

***********

എല്ലാവരുടെയും പ്രാർത്ഥന ഫലം കണ്ടു. അച്ചു ജീവിതത്തിലേക്ക് മടങ്ങി വന്നു.. ഞാൻ അവളുടെ കഴുത്തിൽ താലി ചാർത്തി….

ദിവസങ്ങൾക്ക് ശേഷമുള്ള ഒരു പകൽ…

“”മനുവേട്ടാ…… “”

“എന്താ.. എന്താ… അച്ചു….?? ”

“”അതെ…. എനിക്കെ… എനിക്ക്…. പച്ചമാങ്ങ വേണം… “”

“‘ങ്‌ഹേ..??? അതെന്താ ഇപ്പൊ അങ്ങനെ ഒരു പൂതി…?? ”

“”ശോ… പൊട്ടൻ… ന്റെ മനുവേട്ടാ…. മനുവേട്ടനെ പപ്പാ എന്ന് വിളിക്കാൻ ഒരാൾ വരുന്നുന്ന്…””

തെല്ലു നാണത്തോടെ അച്ചു അത് പറഞ്ഞപ്പോ ഈ ലോകം കീഴടക്കിയ സന്തോഷമായിരുന്നു എനിക്ക്…

ഓടിചെന്നു അച്ചുവിനെ പൊക്കിയെടുത്തപ്പോൾ പ്രകൃതിയും ഞങ്ങൾക്കായി പ്രണയമഴ പൊഴിച്ചു….

ശുഭം….

Nb : ആത്മാർത്ഥമായി പ്രണയിക്കുന്നവരെ തോൽപ്പിക്കാൻ ഒരു വിധിയ്ക്കുമാവില്ല.

അവരുടെ സ്നേഹത്തിനു മുന്നിൽ മരണം പോലും കീഴടങ്ങും

രചന: Anju Arun