ഒരു അസുഖം വന്നാൽ പോലും അമ്മയൊഴികെ അവർ രണ്ടു പേരും എന്നെ തിരിഞ്ഞു നോക്കാതായി…

രചന : Rinila Abhilash

അവൾക്ക് ഒരു അനുജനും അനിയത്തിയും ആണുള്ളത്. അവൾ പത്തിൽ പഠിക്കുമ്പോൾ അവളുടെ അച്ഛൻ മരിച്ചു.അമ്മ പിന്നീട് വീട്ടുജോലിക്ക് പോയി മൂന്നു നേരത്തെ ഭക്ഷണത്തിന് വഴിയുണ്ടാക്കി എന്നേ പറയാവൂ…. നീക്കിയിരിപ്പിനു പോലും വകയില്ല…പത്തിൽ ഡിസ്റ്റിങ്ഷൻ വാങ്ങി അവൾ പാസായി.

നാട്ടിലെ ഏറ്റവും ഉയർന്ന മാർക്കു വാങ്ങിയ കുട്ടിയായി അവൾ. മെറിറ്റിൽ തന്നെ സയൻസ് വിഷയമെടുത്ത് പഠിച്ചു.,,

അന്നാണ് അമ്മയുടെ കാതിൽ ആദ്യമായി മുക്കുപണ്ടം കേറിപ്പറ്റിയത്. ചിലവുകൾ കൂടിത്തുടങ്ങി……

അച്ഛൻ്റെ വീട്ടുകാർക്ക് അടുപ്പം കുറഞ്ഞു….

എങ്ങാനും അവരുടെ ബാധ്യത ആവരുതല്ലോ…….. അനുജൻ അവളുടെ രണ്ട് വയസ്സ് ഇളയതാണ്

തൻ്റെ ആറ് വയസ്സ് ഇളയത് അനുജത്തി… പ്ലസ് ടു കഴിഞ്ഞപ്പോഴേക്ക് വിവാഹം ആലോചിച്ച് ബന്ധുക്കളും നാട്ടുകാരും അമ്മയെ സമീപിച്ചു.

അമ്മയോടവൾ പറഞ്ഞു

“എനിക്ക് പഠിക്കണമമ്മേ….. എനിക്ക് മാത്രമല്ല ഇവർക്കും”….. സഹോദരങ്ങളെ കാണിച്ച് അവൾ പറഞ്ഞു.

ആലോചനയുമായി വീട്ടിൽ വന്ന അച്ഛൻ പെങ്ങളോട് അമ്മയത് പറഞ്ഞപ്പോൾ അവർ അമ്മയെ കണക്കിന് പരിഹസിച്ചു.

അല്ലേൽ തന്നെ പെങ്കുട്ട്യോള് പഠിച്ചിട്ടെന്തിനാ എല്ലാം അവസാനം അടുക്കളേലോട്ടുള്ളതല്ലേ.,,,,,

അപ്പച്ചിയുടെ ആ വാക്ക് കേട്ടപ്പോൾ വല്ലാത്ത അരിശം വന്നു. പക്ഷേ ആരും ഒന്നും പറഞ്ഞില്ല.

കൊച്ചു കുട്ടികളെ ട്യൂഷനെടുക്കാൻ തുടങ്ങിയപ്പോൾ അവളുടെ വണ്ടിക്കൂലിയും സ്ക്കൂൾ ആവശ്വങ്ങളും നടന്നു പോയി.,,,,, കുട്ടികളുടെ എണ്ണം അവൾ ഡിഗ്രി ,പി ജി.ആയപ്പോഴേക്കും അമ്പതിൽ കൂടുതൽ ആയി…. അത്യാവശ്യം വസ്ത്രങ്ങൾ വാങ്ങാനും അമ്മയുടെ കാതിലെ മുക്കുപണ്ടം ഒഴിവാക്കാനും കഴിഞ്ഞു.,,…

വീട് ഒന്ന് കൂടെ മിനുക്കു പണികൾ ചെയ്തു.,,,

ഇതിനിടയിൽ വിവാഹ ആലോചനകൾ പലതും വന്നു.,,, അനുജൻ ഒന്നിനും താൽപര്യം കാണിച്ചില്ല.

അനുജത്തിക്കും അവളുടെ കാര്യം മാത്രം….

അസുഖം വന്നാൽ പോലും അമ്മയൊഴികെ അവർ രണ്ടു പേരും തിരിഞ്ഞു നോക്കാതായി’……

അനുജൻ ഇതിനിടയിൽ ഡിഗ്രി കഴിഞ്ഞപ്പോൾ ഒരു ഹോൾസേൽ ഇലക്ട്രോണിക് ഷോപ്പിൽ ജോലിക്ക് കയറിയിരുന്നു….

വയസ്സ് 27 കഴിഞ്ഞു .ഒരു ബാങ്കിൽ താൽക്കാലികമായി ലഭിച്ച ജോലി ഉള്ളതും ട്യൂഷൻ എടുത്തും അൽപ സ്വൽപം സമ്പാദിച്ചു തുടങ്ങി.

പലരും ചോദിച്ചു തുടങ്ങി വിവാഹത്തെപ്പറ്റി,,,

ഇതിനിടയിൽ അനുജത്തിയുടെ പ്രണയം…. അത് അവസാനം പെട്ടെന്ന് നടത്തിക്കൊടുക്കേണ്ടി വന്നു.

അനുജൻ ഒരു പെൺകുട്ടിയെ വിവാഹം ചെയ്തു.അമ്മ എല്ലാത്തിനും മൂ;കസാക്ഷിയായി.

തൻ്റെ സമ്പാദ്യം.,,, അതിനി ഒന്നേന്ന് തുടങ്ങണം കൂട്ടി വച്ചവയെല്ലാം…. 2 വിവാഹത്തിനായി ചിലവായി……

ഇതിനിടയിലാണ് ബാങ്കിലെ ജോലി നഷ്ടപ്പെട്ടത്.,,,

താൽക്കാലിക നിയമനമല്ലേ….. എന്തു ചെയ്യാൻ പറ്റും.,,,,,, വീട്ടിൽ വിവാഹാലോചനകൾ കൊണ്ടുവരുന്നവരെ അനുജൻ ശ്രദ്ധിക്കാതെയായി.

ഒരിക്കൽ അമ്മ ചോദിച്ചു

” അവളുടെ കല്യാണം നടത്തണ്ടേ മോനേ.,,,,,

“അതിന് കാശ് വേണ്ടേ എൻ്റേലില്ല ചിലവാക്കാൻ

“നിന്നെയൊക്കെ പഠിപ്പിക്കാൻ അവൾ എന്തുമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്ന്…………..

“ഒന്നു നിർത്തമ്മേ…….. അത് മൂത്ത മക്കൾ അങ്ങനെ തന്നെയാ എല്ലായിടത്തും ‘അത് അവരുടെ കൂടെ കടമയല്ലേ….. ” മകൻ അതും പറഞ്ഞ് ഇറങ്ങിപ്പോകുന്നത് ആ അമ്മ നിസ്സഹായതയോടെ നോക്കി നിന്നു.

” അവൾ അകത്ത് എല്ലാം കേട്ടു നിന്നു…. ഒന്നും തോന്നിയില്ല’

പിറ്റേന്ന് അമ്പലത്തിൽ പോയി മനസിൻ്റെ ഭാരം ഇറക്കി വച്ച് ഇറങ്ങുമ്പോൾ മുന്നിൽ അനീഷേട്ടൻ..

” അതേ’….. വർഷം ആറാണോ ഏഴാണോ അറിയില്ല നിൻ്റെ പിന്നാലെ … ഒരു മറുപടി തന്നൂടെ

നീ കാരണം നിൻ്റെ അനുജനോ അനുജത്തിയോ വഴി തെറ്റിക്കുടാ എന്നാണല്ലോ പതിവ് പല്ലവി’……

ഇന്ന് അതുണ്ടാവില്ല എന്ന് എനിക്കറിയാം.,, കാരണം അവർക്ക് അവരുടെ കാര്യം മാത്രേ ണ്ടാർന്നുള്ളു.

അവൾ തല കുനിച്ചു എല്ലാം കേട്ടു….

കണ്ണുകൾ നിറഞ്ഞു തുളുമ്പി.

”ടോ….. ആദ്യം നമ്മൾ സ്നേഹിക്കേണ്ടത് നമ്മളെ തന്നെയാടോ……. കൂടപ്പിറപ്പുകളെ സ്നേഹിക്കണം…. എന്നാലും നിന്നെപ്പോലെ.,,,,,,,

ഞാനൊന്നും പറയുന്നില്ല. നിനക്കത് ഇഷ്ടാവില്ലല്ലോ.,,,,,,,,, പോരുന്നോ എൻ്റെ വീട്ടിലേക്ക്……. വലിയ പഠിപ്പോ പത്രാസോ വൈറ്റ്കോളർ ജോലിയോ ഇല്ല.,,,,,മണ്ണറിഞ്ഞ് കൃഷി ചെയ്യുന്നവനാ…… പിന്നെ എൻ്റെ അച്ഛനും അമ്മക്കും ഏട്ടനും ഏട്ടത്തിക്കും ഒക്കെ തന്നെ ഒരുപാട് ഇഷ്ടാടോ….. എനിക്കും…….

അവൻ പറഞ്ഞു

അവൾ മുഖമുയർത്തി…. ചിരിച്ചു.,,,,

“സമ്മതമാണോ” അവൻ ആശ്ചര്യത്തോടെ ചോദിച്ചു

“സമ്മതം;’പക്ഷേ കുറച്ച് സമയം എനിക്ക് തരണം.

ആദ്യം ഞാൻ എന്നെത്തന്നെ ഒന്നു സ്നേഹിക്കട്ടെ…

” കാത്തിരിക്കാം ഞാൻ എത്ര വേണേലും ‘ അവൻ പറഞ്ഞു.

തുടർന്ന് അവൾ ഒരു ജോലിയെന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള ശ്രമം. വില്ലേജ് ഓഫിസർ ലിസ്റ്റിൽ മുന്നിൽ … അപ്പോയ്ൻറ്മെൻറ് ഓർഡർ പോസ്റ്റ്മാൻ വീട്ടിലെത്തിച്ചു.വിവരം അറിഞ്ഞ് അനുജൻ അനുജത്തി എന്നിവർക്ക് വളരെ സന്തോഷം.,,,,,

” ചേച്ചിക്ക് ഗവ: ജോലി …. എനിക്ക് വിശ്വസിക്കാൻ’…… അനുജനാണ്.

” ഞാൻ എൻ്റെ കാര്യങ്ങൾ നോക്കാൻ വൈകിപ്പോയെടാ….. എന്നെ ഞാൻ മറന്നു. എൻ്റെ കഴിവുകൾ ഒക്കെ മാറ്റിവച്ചു ആർക്കോ വേണ്ടി’.തെറ്റ് മനസിലായാൽ തിരുത്തണമല്ലോ”

“നാളെ എൻ്റെ മോൾടെ കല്യാണമാണ്. റജിസ്റ്റർ ഓഫിസിൽ വച്ച് വളരെ ലളിതമായി……. വിവാഹം നടത്താൻ ഇവിടെ ഒന്നുമില്ലല്ലോ.,,,,,,പിന്നെ വിവരം പറഞ്ഞു എന്നേയുള്ളൂ വരണം എന്ന് നിർബന്ധമില്ല’

അമ്മ അതും പറഞ്ഞ് അകത്തേക്ക് കയറി.

” ഇതിനായിരുന്നോ നീ സമയം ചോദിച്ചത് …

വിവാഹത്തിനു ശേഷവും പഠിക്കാമായിരുന്നല്ലോ…..

ജോലി കിട്ടാൻ വേണ്ടി ഇത്രയും കാത്തു നിന്നത് എന്തിനേ

വിവാഹം റജിസ്റ്റർ ചെയ്തിറങ്ങിയപ്പോൾ അവൻ ചോദിച്ചു…..

ആറോ ഏഴോ വർഷം പിന്നാലെ നടത്തിച്ചില്ലേ….

അതിൻ്റെ ഒരു സമ്മാനം….. അമ്മക്ക് ജോലിയെടുക്കാൻ വയ്യാതായി’…. എന്നെക്കൊണ്ട് പറ്റുന്നത് ചെയ്യാൻ ആരെയും ആശ്രയിക്കരുതല്ലോ…

“മണ്ണറിഞ്ഞവൻ്റെ വീട്ടിലേക്ക് മനസ്സറിയുന്ന (അറിയാത്ത ) അവൾ വലതുകാൽ വച്ച് പുതിയ ജീവിതത്തിലേക്ക്…………..

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : Rinila Abhilash