അനുപമ കുളികഴിഞ്ഞ് തലയിൽ കെട്ടിയിരുന്ന ടൗവ്വൽ അഴിച്ച് തലമുടി തുവർത്തി..

രചന :മനു മാധവ്

“”ഡിസംബറിലെ കുളിരുള്ളൊരു പ്രഭാതം .അനുപമ കുളി കഴിഞ്ഞ് തലയിൽ കെട്ടിയിരുന്ന ടൗവ്വൽ അഴിച്ച് തലമുടി തുവർത്തി കൊണ്ട് ബെഡ് റൂമിലേക്ക് ചെന്നു.

”ആഹാ ഇതുവരെ എണീറ്റില്ലേ ….

“ഹരിയേട്ടാ എണീൽക്ക്” …..ഹരിയുടെ തലവഴി പുതച്ചിരുന്ന ഷീറ്റ് വലിച്ചവൾ മാറ്റി.

”ഇന്നെന്ത് ദിവസമാണെന്ന് അറിയില്ലേ എന്റെ കുട്ടന്. ….? ”

അവൾ കൊഞ്ചി കൊണ്ട് അയാളെ നുളളി.

“പെട്ടെന്ന് ഹരി അവളെ വലിച്ച് തന്റെ ദേഹത്തേക്കിട്ടു കെട്ടിപ്പുണർന്ന് കൊണ്ട് അവളുടെ കാതിൽ മന്ത്രിച്ചു.

”വിവാഹ വാര്‍ഷികമായിട്ട് ഇന്നെന്താ എന്റെ മോളുവിന് സമ്മാനമായി ഞാൻ തരേണ്ടത്. .?

“”എനിക്ക് മരിക്കും വരെ എന്റെ ഹരിയേട്ടന്റെ ..മാറിൽ ദേ ഇങ്ങനെ ചേര്‍ന്നുറങ്ങണം ”

അവൾ അയാളുടെ മാറിലേക്ക് കൂടുതൽ പറ്റിച്ചേർന്ന് കൊണ്ട് പറഞ്ഞു.

” ഹരിശങ്കറും അനുപമയും പ്രണയിച്ചു വിവാഹിതരായവരാണ്.എഞ്ചിനീയറാണ് ഹരി.,അനുപമ ബാങ്ക് അക്കൗണ്ടന്റും ആരെയും അസൂയപ്പെടുത്തുന്ന ജീവിതമാണവരുടേത്.

‘”ഞാൻ 6 മണിയാകുമ്പോഴേക്കും എത്താം നീ റെഡിയായി നിൽക്കണം. …

“അനുപമയുടെ നെറ്റിയിൽ പതിവ് ചുംബനം നല്‍കി കൊണ്ട് ഹരി പറഞ്ഞു. അവൾ തലയാട്ടി. അയാൾ കാറോടിച്ച് പോകുന്നതും നോക്കി അനുപമ മന്ദസ്മിതത്തോടെ നിന്നു. ………

” ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ട് അനുപമ ചെന്ന് ഫോണെടുത്തു.

”അനുക്കുട്ടാ സോറീടാ. …

ഞാനിത്തിരി ലേറ്റാകും ….ഒരു അർജന്റ് മീറ്റിംഗ്

“”ഹരി ക്ഷമാപണത്തോടെ പറഞ്ഞു. അവളുടെ മുഖം മങ്ങി. ,എങ്കിലും അതുപുറത്ത് കാട്ടാതെ ,,”സാരമില്ല ഹരിയേട്ടാ ….കഴിഞ്ഞിട്ട് വേഗം ഇങ്ങ് വന്നാൽ മതിയെന്ന് പറഞ്ഞു ഫോൺ വച്ചു.

“നേരം നന്നായി ഇരുട്ടിതുടങ്ങി അവൾ ടീവി ഓൺ ചെയ്തിട്ട് സെറ്റിയിലേക്ക് ഇരുന്നു. ടീ വി പ്രോഗ്രാമിൽ മുഴുകി ഇരിക്കുമ്പോൾ അകത്ത് എന്തോ ശബ്ദം കേട്ടപോലെ അവൾക്ക് തോന്നി. അവൾ ഒരു നിമിഷം ചെവിയോർത്തിരുന്നു .തോന്നിയതാകും എന്ന് ചിന്തിച്ചപ്പോഴേക്കും കറന്റ് പോയി. അവൾ വേഗം എമർജൻസി ലൈറ്റ് ഓൺ ചെയ്തു .

“വീണ്ടും ഒരു കാൽപെരുമാറ്റം.അവളുടെ ഉള്ളിൽ ഒരു ഭയം ചിറകടിച്ചു. എമർജൻസിയുമെടുത്തു കൊണ്ട് അവൾ അകത്തേക്ക് ചെന്നു. പെട്ടെന്ന് ഡോർ കർട്ടന്റെ മറവിൽ നിന്ന് ഒരു ബലിഷ്ഠമായ കൈ വന്നവളുടെ വായ് പൊത്തി.ഒരു നിലവിളി അവളുടെ കണ്ഠത്തിൽ വന്ന് മുറിഞ്ഞു പോയി.

“കൈയ്യിലിരുന്ന എമർജൻസി ലൈറ്റ് താഴെ വീണു പൊട്ടി ചിതറി.

ആജാനുബാഹുവായൊരുത്തനായിരുന്നവൻ.

അവന്റെ കരവലയത്തിൽ കിടന്നവൾ കുതറി പിടഞ്ഞു. അവനിൽ നിന്ന് പാൻപരാഗിന്റെയും മദ്യത്തിന്റെയും രൂക്ഷഗന്ധമുയരുന്നുണ്ടായിരുന്നു.

“കാട്ടാളനെ പോലെ യുളള അവനോടു പൊരുതി അവൾ തളർന്നു. അവളുടെ വസ്ത്രം ചീന്തപ്പെട്ടു ആ നരാധമന്റെ ക്രൂരമായ ബലാത്സംഗത്തിനിരയായി ബോധം നഷ്ടപ്പെട്ടവൾ കിടന്നു.

“എത്ര നേരം അങ്ങനെ കിടന്നുവെന്ന് അനുപമ അറിഞ്ഞില്ല. ….കണ്ണ് തുറക്കുമ്പോൾ ശരീരമാസകലം നുറുങ്ങിയ വേദന അവളറിഞ്ഞു.

“എവിടെയോ മൊബൈൽ പ്രകാശിക്കുന്നു. ആ ക്രിമിനലാണ്. അവൻ അലമാര അരിച്ചു പെറുക്കുകയാണ്. എന്തൊക്കെയോ കുത്തി പൊളിക്കുന്ന ശബ്ദം. അനുപമയുടെ കൈകൾ അവിടമാകെ പരതി. അവളുടെ കൈയ്യിൽ ഒരു ഇരുമ്പ് കമ്പി തടഞ്ഞു. അവളത് ശബ്ദമുണ്ടാക്കാതെ വലിച്ചെടുത്തു. എന്നിട്ട് പതുക്കെ എണീറ്റു. ,എവിടുന്നോ കിട്ടിയ ശക്തിയിൽ അവന്റെ തല ലക്ഷ്യമാക്കി ആഞ്ഞടിച്ചു. ചോരയും തലച്ചോറും ചിതറി തെറിച്ചു. ഒരു ശബ്ദം പോലുമില്ലാതെ അവൻ മറിഞ്ഞ് വീണു. കോപം തീരുന്നതു വരെ അവളവനെ ആഞ്ഞടിച്ചു കൊണ്ടിരുന്നു. ചിത്ത ഭ്രമം ബാധിച്ച പോലെ.

” ഗേറ്റ് കടന്ന് കാർ അകത്തേക്കു ഓടിച്ചു കയറ്റുന്നതിനിടയിൽ വീട്ടിൽ വെളിച്ചമൊന്നുമില്ലല്ലോയെന്ന് ഹരി ചിന്തിച്ചത്.

“സിറ്റൗട്ടിലെ ലൈറ്റിട്ടപ്പോ അത് കത്തിയില്ല. കതകിൽ തട്ടിവിളിച്ചു അനക്കമൊന്നുമില്ല. മെയിൻ സ്വിച്ച് ഓഫ് ആണെന്ന് കണ്ടു. അവന് ആകെ വെപ്രാളമായി.

മെയിൻ സ്വിച്ച് ഓൺ ചെയ്തിട്ട് അയാൾ പുറകു വശത്തേക്ക് ചെന്നു അവിടം തുറന്നു കിടക്കുകയായിരുന്നു.അകത്ത് ചെന്ന് ലൈറ്റിട്ടപ്പോ കണ്ട കാഴ്ച ആരെയും നടുക്കുന്നതായിരുന്നു.

“തലതകർന്ന് ചോരയിൽ കുളിച്ചു കിടക്കുന്ന മൃതദേഹം.,അതിന് കുറച്ച് അപ്പുറത്തായി കാൽ മുട്ടിൻമേൽ തലകു;നിച്ചിരിക്കുന്ന അനുപമ. പ്രാകൃതമായിരുന്നവളുടെ രൂപം.

”അനൂ മോളേ …..” അയാൾ വേഗം അവളുടെ അടുത്തേക്ക് ചെന്നു. പെട്ടെന്ന് ഞെട്ടലോടെ അവൾ മുഖമുയർത്തി. ”എന്റെ ഹരിയേട്ടാ …എന്ന് വിലപിച്ചു കൊണ്ട് അവളവനെ കെട്ടിപ്പിടിച്ച് പൊട്ടി പൊട്ടി കരഞ്ഞു. ……

****************************

” ഒന്നര വർഷത്തിനു ശേഷം എറണാകുളത്തെ ഒരു കോടതി വരാന്ത.

” ഇന്നാണ് അനുപമയുടെ കേസിന്റെ വിധി പറയുന്നത്.

”കുറ്റം സംശയാസ്പദമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലാത്തതു കൊണ്ട് സംശയത്തിന്റെ ആനുകൂല്യം നല്കി ഈ പ്രതിയെ വിട്ടയയ്ക്കുന്നു.

“വിധിന്യായം കേട്ടപ്പോൾ ഹരിശങ്കർ ആനന്ദാശ്രു പൊഴിച്ചു. അനുപമ നിർവികാരയായി നിന്നതേയുളളൂ.

”നമുക്ക്…. എറണാകുളത്തെ എന്റെ വീട്ടിലേക്ക് പോകാം …ഒരു ചെയ്ഞ്ചാവുമത്. ..”

മടക്കയാത്രയിൽ കാറോടിക്കുന്നതിനിടയിൽ ഹരി അനുപമയോടായി പറഞ്ഞു .

“അവൾ പുറത്തെ കാഴ്ച്ചകളിലേക്ക് മിഴി നട്ടിരിക്കുകയാണ്. ”എന്നെ എന്റെ വീട്ടിലാക്കിയിട്ട് ഹരിയേട്ടൻ പൊയ്ക്കോളൂ .

“അയാളുടെ മുഖത്തേക്ക് നോക്കാതെ അവളതു പറഞ്ഞപ്പോൾ ഹരി അവളെ അമ്പരപ്പോടെ നോക്കി.

”..എന്താ അനൂ നീയിങ്ങനെ പറയുന്നത്. …”.

ഹരിയേട്ടൻ എന്നോട് ക്ഷമിക്കണം. ,ചീത്തയായതാ ഞാൻ പോരാത്തതിന് കൊലപാതകിയും. …ഹരിയേട്ടന് ഞാനെന്നും ഒരു ഭാരമാവുകയേയുളളൂ. ”

അവളുടെ കണ്ണിൽ നിന്നും നീർക്കണങ്ങൾ അടർന്നു വീണു കൊണ്ടിരുന്നു.

“ഹരി ഒന്നും മിണ്ടാതെ കാർ ഓരത്ത് ചേർത്ത് നിർത്തി. എന്നിട്ട് അവളുടെ മുഖം തന്റെ നേർക്ക് തിരിച്ചു കണ്ണുകളിലേക്കുറ്റു നോക്കി കൊണ്ട് ചോദിച്ചു.

”നിനക്ക് ഞാനില്ലാതെ ജീവിക്കാനാവുമോ എന്നെ മറക്കാനാവുമോ. ….പറ

“അവന്റെ ഒച്ച വല്ലാതുയർന്നു. അവൾ ശബ്ദമില്ലാതെ തേങ്ങി. ”നിന്റെ ശരീരത്തെയല്ല മനസ്സിനെയാ ഞാൻ സ്നേഹിച്ചത് ……നിനക്ക് ഒന്നും സംഭവിച്ചിട്ടില്ല …കഴിഞ്ഞതെല്ലാം ഒരു ദുഃസ്വപ്നം പോലെ മറന്നേക്കു. …എന്റെ അനുക്കുട്ടനായി. …നിന്നെയെനിക്ക് വേണം. ..ഒരു ജീവിതകാലം മുഴുവൻ ജീവിക്കാൻ ….”

അയാൾ പൂർത്തിയാക്കും മുമ്പേ ആ മാറിലേക്ക് മുഖമണച്ചവൾ തേങ്ങികരഞ്ഞു.

“അവളെ ചേർത്തണച്ചു മുടിയിൽ തഴുകുമ്പോൾ അയാളുടെ കൺകോണിലൂടെ രണ്ട് ഉറവകൾ പൊട്ടി അവളുടെ തലമുടിയിൽ വീണ് ചിതറി. വീണ്ടും യാത്ര. …..പുതിയ ജീവിതത്തിലേക്ക് …,പുതിയ പ്രതീക്ഷയിലേക്ക്…..

ശുഭം…

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : മനു മാധവ്