ദേവരാഗം, നോവൽ, ഭാഗം 28 വായിച്ചു നോക്കൂ…

രചന : ദേവിക

നന്ദന് മനസിന്‌ എന്തോ പോലെ തോന്നി…അവനു അവളോട് എന്തൊക്കയോ പറയണം എന്ന് ഉണ്ടായിരുന്നു…… അവൻ അവരെ അവരുടെ മുന്നിൽ ഇറക്കി.. പൈസ കൊടുത്തു കഴിഞ്ഞിട്ടും നന്ദന് അവിടെന്ന് പോകാൻ തോന്നിയിരുന്നില്ല…

അപ്പോഴാണ് അഞ്ജലിയുടെ അച്ഛൻ വിശ്വാനാഥൻ നന്ദനെ കണ്ടത്…..

ആഹ്ഹ് ആരിത് നന്ദനോ… കുറെ നാളായാലോ കണ്ടിട്ട്…. ആദ്യം ആയിട്ട് അല്ലേ വിട്ടിലേക്ക് വരുന്നത് ഒന്നു കേറാടോ….

ആഗ്രഹിചതു എന്തോ കേട്ട പോലെ അവൻ വേഗം അകത്തു കേറി….

താൻ നാണകേടു ഒന്നും വിചാരിക്കണ്ട…. അവള് എന്നിൽ നിന്നും ഒന്നും മറക്കില്ല…. അഞ്ജലിക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നപ്പോൾ ആദ്യം വന്നു പറഞ്ഞത് എന്നോട് ആയിരുന്നു….. പിന്നെ അവളു തന്നെയാ വന്നു പറഞ്ഞെ ഈ കാര്യം പറഞ്ഞു അച്ഛന്റെ അടുത്തേക്ക് വരില്ല എന്ന്…

അച്ഛന് ഇഷ്ട്ടം ഉള്ള ആരെകിലും കല്യാണം കഴിക്കാം എന്ന്.

നന്ദനു അച്ഛന്റെ മുഖത്തു പോലും നോക്കാൻ കഴിഞ്ഞിരുന്നില്ല…. മകളെ നന്നായി മനസ്സിൽ ആക്കിയ പിതാവ് ആയിരുന്നു അയാൾ… അവൻ അകത്തു കേറി…. ഈ ഒരു അവസരത്തിൽ അഞ്ജലിയോട് ഒന്ന് സംസാരിക്കാൻ അവനു പറ്റില്ല എന്ന് അറിയാം ആയിരുന്നു എങ്കിലും അവളെ ഒന്നു കണ്ടാൽ മതീന്ന് തോന്നി…….

അടുക്കളയിൽ നിന്നും ഇറങ്ങി വരുന്ന അഞ്ജലിയെ അവൻ നോക്കി ഇരുന്നു…. ആദ്യം ആയിട്ടു ആണ് അവളെ സാരിയിൽ കാണുന്നതു… ആ മാറ്റം പോലും അവനു വേണ്ടി അല്ലാ എന്ന് അറിഞ്ഞപ്പോൾ അവനു സങ്കടം വന്നു…… അവനെ അവിടെ കണ്ട ഷോക്കിൽ ആയിരുന്നു അഞ്ജലി……

അവന്റെ കണ്ണിലേക്കു തന്നെ നോക്കി…..

മോളെ ആദ്യം ചായ മോനു കൊടുക്ക്… അവൾ പോലും അറിയാതെ നന്ദന് നേരെ നീട്ടിയത് കണ്ടു കൂടെ ഉള്ള ആൾ പറഞ്ഞു…. അപ്പോഴാണ് അവളും അതു ശ്രദ്ധിചതു.. നന്ദ്നു നേരെ ചിരിച്ചു അവൾ ചെക്കന് ചായ കൊടുത്തു….. അവർക്ക് തമ്മിൽ സംസാരിക്കാൻ ഉണ്ടാകും എന്ന് പറഞ്ഞു അവരോടു മാറി നിൽക്കാൻ പറഞ്ഞു… അവളെ മറ്റുരുത്തന്റെ കൂടെ കണ്ടു നിക്കാൻ നന്ദ്നു ആവുമായിരുന്നില്ല…. അവൻ അവൾ മാറിയത് കണ്ടതും വേഗം അവിടെന്ന് ഇറങ്ങി…..

അവന്റെ ഓട്ടോയുടെ ശബ്ദം കേട്ടപ്പോൾ അഞ്ജലിക്ക് മനസ്സിൽ ആയി നന്ദൻ പോയിന്നു……

നീയും ഈ നന്ദേനെ തോൽപ്പിച്ചു…. ആർക്കും വേണ്ടാത്ത ഒരു ജന്മം…പറ്റില്ല അഞ്ജലി… നിന്റെ കാര്യത്തിൽ എങ്കിലും എനിക്ക് ജയിക്കണം…..

ഞാൻ പോലും അറിയാതെ നീ എന്റെ ജീവന്റ പാതിയായി…. എനിക്ക് വേണം പെണ്ണെ നിന്നേ…….

ഞാൻ ചെയ്ത ഓരോ തെറ്റിനും നീ എന്നേ ശിക്ഷിചോ…. പക്ഷെ എന്നേ വേണ്ടന്ന് മാത്രം പറയലെ……… നന്ദൻ ഓട്ടോയിൽ തല വെച്ചു കിടന്നു മനസ്സിൽ ഓർത്തു…..

രാത്രി വിട്ടിൽ വന്നിട്ടും അവനു മനസിന്‌ ഒരു സുഖവും ഉണ്ടായില്ല…. എന്തെകിലും ആവട്ടെ എന്ന് വെച്ചു ആ രാത്രിയിൽ തന്നെ അഞ്ജലിയുടെ അടുത്തേക്ക് വിട്ടു…. രാത്രി ഈ നേരത്തു പോകുന്നത് ശെരി അല്ലാന്നു അറിഞ്ഞിട്ടും അവളെ കാണാതെ അവനു ഇരിക്കാൻ പറ്റില്ലാന്ന് അവനു ഉറപ്പായിരുന്നു…

അവൻ പേടിച്ചിട്ട് ആണെകിലും അവളുടെ വിട്ടിലേക്ക് കേറി…. അച്ഛനും അമ്മയും ഹാളിൽ തന്നെ ഇരുന്നു ടീവി കാണുന്നുണ്ട്‌…

അമ്മ എന്തിനോ വേണ്ടി അടുക്കളയിലേക്ക് പോയ നേരം നോക്കി അടുക്കള വശത്തു കൂടി എങ്ങനെ ഒക്കെയോ അകത്തു കേറി.. പേടിച്ചിട്ട് ആണെന്ന് തോന്നുന്നു അവൻ ആകെ വിയർത്തു കുളിച്ചു ഇരുന്നു…. കർട്ടന്റെ മറയിൽ നിന്നു…

അഞ്ജലി അപ്പൊ ബാത്‌റൂമിൽ ആയിരുന്നു…

ഒരു ആവേശത്തിൽ അവളെ കാണാൻ വന്നത് ആണു… അവളെ കണ്ടതോടെ ഉള്ള ധൈര്യം ചോർന്നു പോകുന്ന പോലെ തോന്നി….

ബാത്‌റൂമിൽ നിന്നും ഇറങ്ങി വരുന്ന അഞ്ജലിയെ അവൻ ആദ്യം ആയി കാണുന്ന പോലെ നോക്കി നിന്നു…

അല്ലെഗിലും ഈ പെണ്ണുങ്ങൾ കിടക്കാൻ പോകുന്നത് കാണാൻ നല്ല ഭംഗി ആണല്ലോ..

എല്ലാ മുടികളും വാരി മോളിലേക്ക് കെട്ടി വെച്ചിട്ട് ഉണ്ട്..പിഗ്ഗ് കളർ ബനിയനും ഷോർട്ട്സ് മാത്രം ആണു വേഷം…

അവൻ അവളെ തന്നെ നോക്കി നിന്നു… ഇതു വരെ അവളെ കാണുമ്പോൾ തോന്നാത്ത വികാരം അവനിൽ വന്നു മൂടി…… വാതിൽ അടയുന്ന ശബ്ദം കേട്ടിട്ട് ആണു അഞ്ജലി തിരിഞ്ഞു നോക്കിയത് അമ്മ ആണെന്ന ആദ്യം വിചാരിച്ചതു പെട്ടന്ന് നന്ദനെ കണ്ടു പേടിച്ചു… കണ്ണുകൾ അമർത്തി തുടച്ചു വീണ്ടും നോക്കിയിട്ടും അവൾക്ക് വിശ്വാസം വന്നിട്ട് ഉണ്ടായിരുന്നില്ല… അവൾ ഒന്നും മനസ്സിൽ ആകാതെ നിന്നു… അവൻ അവളുടെ അടുത്തേക്ക് വരൂന്തോരും അവൾ അവനെ തന്നെ നോക്കി നിന്നു…..

നന്ദേട്ടൻ…… നന്ദേട്ടൻ എന്താ ഇവിടെ….

എനിക്ക്……. അപ്പോഴേക്കും നന്ദൻ അവന്റെ വിരൽ അവളുടെ ചുണ്ടുകളെ മുട്ടിച്ചു …..

ശൂ….. ഇനി നീ മിണ്ടരുത്……സോറി ഒരുപാട് സോറി….ആാഹ്ഹ്….. അവൾ പെട്ടന്ന് അവന്റെ വിരലിൽ കടിച്ചു… അവളുടെ കുറുമ്പ് വീണ്ടും കാണുകയായിരുന്നു നന്ദൻ….

ഇതു പറയാൻ ആണോ നന്ദേട്ടൻ വന്നത്…

എന്നോടു അതു ഇന്നലെ പറഞ്ഞതു അല്ലേ.. ഇപ്പോ നന്ദേട്ടൻ ചെല്ലാൻ നോക്ക്… ഇനി മേലിൽ ഇതു പോലെ ഇവിടെക്ക് വരരുത്….

അതു കേട്ടതും നന്ദന്റെ നെഞ്ചിൽ ഒരു കല്ല് എടുത്തു വെച്ച പോലെ തോന്നി……..

ഇല്ല അഞ്ജലി……. ഇനിയും എനിക്ക് പറ്റില്ല……

അവൻ അവളുടെ മുഖം കൈക്ക് ഉള്ളിൽ എടുത്തു….. ഇനിയും എന്റെ ഉള്ളിലെ സ്നേഹം പറഞ്ഞില്ല എങ്കിൽ എനിക്ക്…… നിന്നെ നഷ്ടപെടും… പേടിയാ അഞ്ജലി എനിക്ക് സ്നേഹിക്കാൻ…..ഇനി നിന്നേ കൂടി നഷ്ടപ്പെടുത്താൻ വയ്യ…. എനിക്ക് വേണം എന്റെ പെണ്ണ് ആയി…നിന്നിൽ എനിക്ക് മാത്രം മതി അധികാരവും എല്ലാം… നിന്നേ ഇന്ന് ആ പയ്യന്റെ കൂടെ കണ്ടപ്പോൾ എനിക്ക് എന്നേ തന്നെ നിയത്രക്കാൻ പറ്റിയില്ല അതാ പെട്ടന്ന് പോയെ….

നിന്നേ വിട്ടു കൊടുക്കാൻ മനസ് വരുന്നില്ല അഞ്ജലി.. അതും പറഞ്ഞു അവൻ അവളുടെ കഴുത്തിലേക്ക് മുഖം അമർത്താൻ പോയി…..

എനിക്ക് കഴിയില്ല അഞ്ജലി….. ഒരു പെണ്ണിന്റ അനുവാദം ഇല്ലാതെ അവളെ തൊടാൻ ഈ നിമിഷം നിന്നേ ചുംബനങ്ങൾ കൊണ്ടു മൂടണം എന്ന് ഉണ്ട്….. നീ എന്റെതാകുന്ന നിമിഷം ആയിരിക്കും ഞാൻ ഏറ്റവും കുടുതൽ സന്തോഷിക്കുന്നതു….

എന്നേ വേണ്ടന്ന് പറയല്ലേ അഞ്ജലി…. എനിക്ക് അതു സഹിക്കില്ല….. അവന്റെ കണ്ണുകൾ നിറഞ്ഞു….. അപ്പോഴേക്കും അഞ്ജലി അവന്റെ വായ പൊത്തി…..

വേണ്ടന്ന് വെക്കേ… അഞ്ജലി അവളുടെ കണ്ണേട്ടനെ വേണ്ടന്ന് പറയോ…. ഈ വാക്കുകൾക്ക് വേണ്ടി എത്ര നാൾ കാത്തിരുന്നതാ ഞാൻ… ഈ വായയിൽ നിന്നും എന്റെ അഞ്ജലി എന്ന് കേട്ടാലോ… അതു തന്നെ മതി ഈ പൊട്ടി പെണ്ണിനു…..

അയീ എന്തിനാ ഈ കരയുന്നെ….

നാണമ്മിലെ മനുഷ്യ.,..

അവളുടെ കണ്ണുനീർ തുടച്ചു കൊണ്ടു അവൾ പറഞ്ഞു… അവൻ എന്തോ പറയാൻ വരുമ്പോഴേക്കും അഞ്ജലി ഒന്നു പൊങ്ങി അവന്റെ കഴുത്തിൽ പിടിച്ചു താഴേക്ക് ആക്കി അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു….

നന്ദൻ ഒട്ടും വിചാരിക്കാത്ത കാര്യം ആയതു കൊണ്ടു അവന്റെ കണ്ണുകൾ വികസിച്ചു…

അവളുടെ സതോഷവും ഇത്രയും നാൾ പിന്നാലെ നടത്തിച ദേഷ്യവും എല്ലാം അവൾ അവന്റ ചുണ്ടിൽ തീർത്തു…… കാട് പിടിച്ചു കിടന്ന അവന്റെ താടിയിൽ പല്ല് കൊണ്ടു വലിച്ചു…..

അവൻ വേദന എടുത്തു എങ്കിലും വാശിയോടെ അവൾ അമർത്തി ചുംബിച്ചു…..

എനിക്ക് ഉമ്മാ തരാൻ ഒന്നും കുഴപ്പം ഇല്ലട്ട……

വായയിൽ നിന്നും രോമം എടുത്തു മാറ്റി കൊണ്ടു പറഞ്ഞു..

പോടീ……

അയ്യോ……

എന്താ……….

നിങ്ങൾ ഇപ്പോ ഇവിടെ….. വേഗം പോവാൻ നോക്കിയേ….. ആരെകിലും കാണും…

ആഹ്ഹ്…. ഇപ്പോഴാണോ ഇതു ഒക്കെ നോക്കുന്നെ പെണ്ണെ…..

അതെ….. ഇപ്പോ ചെല്ല് കണ്ണേട്ട…..

ഇല്ല… നേരത്തെ കിട്ടിയതിനു ഇത്ര മധുരം ഉണ്ടെന്ന് അറിഞ്ഞിരുന്നു എങ്കിൽ എന്നേ ഞാൻ ഇതു ഇടുത്തെന്നെ… നന്ദൻ അവളുടെ ചുവന്ന ചുണ്ടുകളെ നോക്കി പറഞ്ഞു…. അവളിൽ നാണം വന്നു പൊതിയുന്നതു അവൻ നോക്കി നിന്നു….

കണ്ണേട്ടാ… ആരെകിലും കാണും…

പോവാൻ നോക്ക്… നമുക്ക് നാളെ കാണാം…..

ഇവളെ ഇന്ന് ഞാൻ…… നന്ദൻ അവളുടെ കൈയിൽ പിടിച്ചു റൂമിനു വെളിയിൽ ഇറങ്ങി….

ദൈവമെ ഈ മനുഷ്യൻ ഇതു എങ്ങോട്ടാ…..

പടികൾ ഇറങ്ങി അവർ ഹാളിലേക്ക് നടന്നു….

കണ്ണേട്ടാ… എവിടെക്കാ ഇതു..

എന്റെ അമ്മയിച്ചന്റെ അടുത്തേക്ക് ആണു.. നിന്നേ തരോന്ന് ചോദിക്കാൻ ആണു….

അവൾ ഒന്നും മനസ്സിൽ ആകാതെ നിന്നു…..

നന്ദൻ ഹാളിൽ എത്തിയതും അച്ഛാ എന്ന് വിളിച്ചു…. വിശ്വാനാഥൻ തിരിയുന്നത് കണ്ടതും അഞ്ജലി കണ്ണുകൾ മുറുകെ അടച്ചു പിടിച്ചു നിന്നു……

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃

രാവിലെ എഴുന്നേറ്റിട്ടും ഈശ്വരറിനെ തന്നെ നോക്കി കിടക്കയിരുന്നു യാമിനി എത്ര കണ്ടിട്ടും മതി വരാത്ത പോലെ…… ആ പിശാശു ധന്യയെ എന്റെ കൈയിൽ കീട്ടിയാൽ കൊന്ന് കളയും ഞാൻ….

അവൾ ഒറ്റ ഒരുത്തി കാരണം ആണു എനിക്ക് എല്ലാം നഷ്ട്ടം ആയത് അല്ലെഗിൽ എന്റെ ഈ പൊട്ടബുദ്ധി കാരണം…യാമിനീ അവന്റെ കവിളിൽ തലോടി കൊണ്ടു അവനെ നോക്കി കിടന്നു..

പെട്ടന്ന് ആയിരുന്നു ഈശ്വരർ അവളുടെ നേരെ വന് ചുണ്ടിൽ അമർത്തി ചുംബിച്ചതു .

എന്നിട്ടു പഴയത് പോലെ കിടന്നു……

കുറെ നേരം ആയി നോക്കി കിടക്കുന്നതു ഇപ്പഴാ സമാധാനം ആയതു….. മനുഷ്യനെ കൊതി കൂട്ടാൻ….. അവൻ അവന്റെ നുണഞ്ഞു കൊണ്ടു ഓർത്തു…..

എന്ത് നോക്കി കിടക്കടീ…. പോയി അടുക്കളയിൽ കേറടി.. അല്ലെഗിൽ ഇനിയും വേനോ…

അപ്പോഴേക്കും അവൾ എഴുനേറ്റു ഇരുന്നു….

ഇതു എന്റെ കൈയിൽ ഇരുന്നോട്ടെ… നീ ചായ വെക്ക്… അവളുടെ സാരി എടുത്തു പുതച്ചു കൊണ്ടു അവൻ പറഞ്ഞു…… അവൾ പോയതും ഈശ്വർ ചാരുവിന്റെ നേരെ തിരിഞ്ഞു കിടന്നു….അവളെ മുറുകെ പിടിച്ചു വീണ്ടും ഉറക്കത്തിലേക്ക് വീണു….

രാവിലേ ചാരുവിനെ എഴുനേൽപ്പിചിട്ടും ഈശ്വരർ അവളുടെ സാരി പൊതിഞ്ഞു പിടിച്ചു കിടക്കയിരുന്നു…അവനെ കണ്ടു ഒന്നു ചിരിച്ചു…

ചാരു കുറെ വാശി പിടിച്ചു സ്കൂളിൽ പോവാതെ ഇരിക്കാൻ……കുലിക്കി വിളിചിറ്റും നല്ല ഉറക്കം ആയിരുന്നു പിന്നെ അവൾ ഉറങ്ങട്ടെ എന്ന് വെച്ചു..

കുളിച്ചു യൂണിഫോം ഇട്ടു ചാരു അവന്റെ അടുത്ത് പോയി കവിളിൽ അമർത്തി ചുംബിച്ചു….

ഈശ്വർ പതുക്കെ ഒന്ന് നിരങ്ങി അവളുടെ കുഞ്ഞി ചുണ്ടിൽ ചുംബിച്ചു…

അച്ഛാ നാൻ ഉക്കുള്ളിൽ പോവട്ടാ…..

വന്നിട്ട് കളിക്ക….

ടീ വാ കഴുകിയിട്ട് പോ…. അവന്റെ ചുണ്ടിൽ കറിയുടെ എരിവ് കൊണ്ടതും അവൻ പറഞ്ഞു,…

ഓട്ടോ വന്നതും അവൾ ചുണ്ടിൽ അമർത്തി തുടച്ചു ഓട്ടോയിൽ കേറി യാമിനിക്ക് നേരെ റ്റാറ്റാ കൊടുത്തു പോയി…

യാമിനി അവൻ കിടക്കുന്നത് നോക്കി ഹാളിൽ തന്നെ കിടക്കുന്ന കാരണം അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ പോലും പറ്റുന്നുണ്ടായില്ല…..

അതെ…… അവൾ തോളിൽ പതിയെ തട്ടി അപ്പോഴേക്കും അവളെ പിടിച്ചു അവന്റെ മേലേക്ക് ഇട്ടിരുന്നു അവൻ….

അടങ്ങി കിടക്കടീ എന്റെ മോളു ഒറ്റക്ക് സ്കൂളിൽ പോകുന്നത് കണ്ടിട്ട് ഒരു വിഷമവും ഇല്ലെ….

ഇപ്പോ പിള്ളേര് അഞ്ചാറു ഉണ്ടാവേണ്ടാ സമയം കഴിഞ്ഞു…… അവൾ നാണത്തോടെ കണ്ണുകൾ താഴ്ത്തുമ്പോൾ അവൻ അവളുടെ മടി കുത്ത് അഴിച്ചിരുന്നു…

തുടരും….

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : ദേവിക