ആത്മസഖി തുടർക്കഥയുടെ ഭാഗം 44 വായിക്കുക…..

രചന : അശ്വനി

“ഇതെന്താ രണ്ടിന്റെയും മുഖം കടന്നല്ല് കുത്തിയപോലിരിക്കുന്നെ…. ”

പപ്പാ ചോദിച്ചത് കേട്ട് ആ പൊട്ടനെ ഒന്നു നോക്കി….. അപ്പോ തന്നെ അവന്റെ നോട്ടം എന്നിലേക്ക്‌ എത്തി കണ്ണുകൾ പരസ്പരം ഉടക്കിയതും മുഖം വെട്ടി തിരിച്ചു….

ഹും… എന്റെ പട്ടി മിണ്ടും ഇനി….

“ആഹാ വന്നോ…. മോളിങ്ങു വാ… അമ്മ ചോദിക്കട്ടെ…. ”

എന്നും പറഞ്ഞു എന്റെ കയ്യും പിടിച്ചു സോഫയിൽ ഇരുത്തിച്ചു… അപ്പോഴേക്കും എല്ലാരും ഞങ്ങൾ വന്നത് അറിഞ്ഞു എനിക്ക് ചുറ്റും കൂടി ഇരുന്നു മുടിയിൽ തലോടാനും നെറ്റിയിൽ ഉമ്മ വയ്ക്കുന്നതും മത്സരിക്കുന്നത് കണ്ടു എന്താ കാര്യം എന്നറിയാൻ അലേഖിനെ നോക്കി….

അവനാണേൽ കണ്ണും തള്ളി നിൽക്കുവാ…..

“അച്ഛമ്മയ്ക്ക് സന്തോഷായി…. കണ്ണടയും മുൻപ് ഞങ്ങടെ അക്കുവിന്റെ കുഞ്ഞിനെ ഒന്നു കാണാലോ.”

മുഖം കയ്യിൽ എടുത്തു പിങ്കിമോൾ നെറുകയിൽ ഉമ്മ തന്നു കൊണ്ട് പറഞ്ഞതും ഞാനൊന്ന് ഞെട്ടി….

ശെരിയാ…. ലക്ഷണങ്ങൾ ഉണ്ട്… തലചുറ്റി….

പിന്നെ വൊമിറ്റ് ചെയ്തു…. ഹൈവാ…ഇനി ഈ പേരും പറഞ്ഞു കോളേജിൽ പോവണ്ട….

അത്രയും നേരം ഉണ്ടായിരുന്ന ക്ഷീണം റോക്കറ്റിനേക്കാൾ സ്പീഡിൽ ഉള്ളിൽനിന്ന് പുറത്തേക്ക് ചാടി പോയി പൊട്ടന് ലോട്ടറി അടിച്ച സന്തോഷത്തോടെ അലേഖിനെ നോക്കിയപ്പോ അവനിതൊക്കെ എപ്പോ എന്ന മട്ടിൽ എന്നെ നോക്കുന്നു….

“ഇതതൊന്നും അല്ല…. കേക്ക് കൊറേ കഴിച്ചിട്ടാ…പിന്നെ ചെറിയ പനിക്കോളും ഉണ്ടേനു….. ”

“അത് നിനക്ക് എങ്ങനെ അറിയാം… ഇതേ ഞങ്ങൾ പെണ്ണുങ്ങൾക്കേ മനസ്സിലാവൂ…. ”

അമ്മ തീർത്തു പറഞ്ഞതും ഞാനും അത് സമ്മതിക്കുന്ന പോലെ മൂക്ക് തിരുമ്മി കൊണ്ട് തലയാട്ടി….

“ആ ഇരിക്കുന്നവളുടെ കെട്ട്യോൻ ഞാൻ ആണ്….. അപ്പോ പിന്നെ ഈ കാര്യത്തിൽ എന്നെക്കാളും ഉറപ്പ് വേറെ ആർക്കും ഉണ്ടാവൂലാലോ….. ”

അത്രയും തറപ്പിച്ചു പറഞ്ഞു അലേഖ് സ്റ്റെയറിന്റെ അടുത്തേക്ക് നടക്കുന്നത് ചിക്കൻ ബിരിയാണിയിൽ ലെഗ് പീസ് കിട്ടാതായ നിരാശയിലെന്ന പോലെ ചുണ്ട് പിളർത്തി നോക്കിയിരുന്നു….

“പിന്നെ….. ശ്രീയുടെ കോഴ്സ് കംപ്ലീറ്റ് ആവും വരെ ഈ കാര്യവും പറഞ്ഞു ആരും വരണ്ട…. ”

പെട്ടെന്ന് തിരിഞ്ഞു നിന്നു അതും കൂടി പറഞ്ഞു സ്റ്റെയർ കയറി പോയി…….

നശിപ്പിച്ചു…പട്ടച്ചാരായം ഒഴിച്ച് കൊട്ടാരം നശിപ്പിച്ചു….

അവനെയും പ്രാകി ചുമ്മാ എല്ലാരേയും ഒന്നു നോക്കിയപ്പോ എന്നെ പോലെ തന്നെ കട്ടശോകത്തിൽ ഇരിക്കുന്നത് കണ്ടു ആ കാലനോട് എനിക്ക് വല്ലാത്ത ദേഷ്യം തോന്നി….ശ്ശെ…. വെറുതേ കൊതിപ്പിച്ചു…. ബ്ലഡി ഫൂൾ….

“അമ്മ വെറുതേ ആശിച്ചു…. സാരല്ല്യ പോട്ടെ….മോൾക്ക് ഇഷ്ടപ്പെട്ടത് എല്ലാം ഉണ്ടാക്കി വെച്ചിട്ടുണ്ട്….

വേഗം പോയി ഫ്രഷ് ആയി വാ…. ”

അടിപൊളി…. തിരുപ്പതിയായി….

തൊണ്ട വേദനിച്ചു ഒരു വസ്തു ഇറക്കാൻ കഴിയാത്ത ഈ എന്നോടോ ബാല എന്ന മട്ടിൽ അമ്മയേയും ബാക്കിയുള്ളവരെയും ഒന്നു നോക്കി തകർന്ന മനസ്സോടെ മുകളിലേക്ക് നടന്നു…..

“അയ്യോ അമ്മേ എനിക്ക് വയ്യായെ…. ”

പെണ്ണ് സ്ഥിരം ഉടായിപ്പ് ഇറക്കിയതും ഞാൻ തിരിഞ്ഞു നിന്ന് അവളെ നോക്കി കണ്ണുരുട്ടി…

“സത്യമായിട്ടും വയ്യ… ”

അവൾ എളിയിൽ കൈ കുത്തി ചെറുതായി മുന്നോട്ട് ആഞ്ഞു പട്ടിയെ പോലെ കിതച്ചു ചുണ്ട് പിളർത്തി കൊണ്ട് പറഞ്ഞതും ഞാൻ കയ്യ് മാറിൽ പിണച്ചു കെട്ടി നെറ്റി ചുളിച്ചു അവളെ നോക്കി…

എന്റെ നോട്ടം കണ്ടതും അവളൊന്നു പരുങ്ങി… പിന്നെ പല്ല് മുഴുവൻ കാണിച്ചു വെളുക്കനെ ചിരിച്ചു തന്നു…

“നിന്നെക്കാൾ ബെറ്റർ ആണ് ബൂഗി… അവൻ ഓടുന്നത് കണ്ടോ…. ”

“അവന് നാല് കാലില്ലേ… എനിക്ക് രണ്ടല്ലേ ഉള്ളൂ.

ഓ അല്ലെങ്കിൽ ഇപ്പോ ഓ_ടും…. ആ കിണി കാണുമ്പോൾ തന്നെ ചൊറിഞ്ഞു കേറി പറയാൻ വരുന്നത് നാവിന്റെ തുമ്പത്തു തന്നെ അങ്ങ് നിന്നു പോവും….

“നീ ഇവിടിരുന്നോ…. ഞങ്ങൾ പോയി ഒരു റൗണ്ട് കൂടി ഓടിയിട്ട് വരാം…. ”

കേൾക്കണ്ട താമസം പെണ്ണ് അടുത്തുള്ള സിമെന്റ് ബെഞ്ചിൽ കേറി ഇരുന്നു…ഇങ്ങനൊരു മടിച്ചി….

രണ്ടു മിനിറ്റ് നടന്നാൽ കിതയ്ക്കും… ബോഡി ഒന്നു ഫിറ്റ്‌ ആക്കാൻ വേണ്ടി ആണ് ആ സാധനത്തിനെ കുത്തിപൊക്കി വെളുപ്പാൻ കാലത്ത് എണീപ്പിച്ചത്…ഓണം അടിച്ചു പൊളിച്ചു ഇന്നലെ മോർണിംഗ് തിരിച്ചു വന്നു…. സൺ‌ഡേ വരണം എന്ന് ആയിരുന്നു… പെണ്ണിന് പനി പിടിച്ചു ക്ഷീണിച്ചു പോയെന്നും പറഞ്ഞു രണ്ടു ദിവസം കൂടി അവിടെ നിർത്തിച്ചു ഫുഡ് കഴിപ്പിക്കൽ ആയിരുന്നു എല്ലാരും കൂടി…. ബൂഗിയ്ക്ക് ആണ് ഭയങ്കര സന്തോഷം…. അവിടെ ആയിരുന്നപ്പോൾ ഫുൾ ടൈം കേജിനു ഉള്ളിൽ ആയിരുന്നു…

ഗ്രാൻഡ് മായ്ക്ക് ഇതിങ്ങനെ അകത്തു കൂടി നടന്നു കളിക്കുന്നത് ഇഷ്ടം അല്ല…. ഇപ്പോ ചെക്കൻ സ്വാതന്ത്ര്യം കിട്ടിയ സന്തോഷത്തിൽ ഓടി ചാടി നടക്കുവാ….

“വാ പോവാം…. ”

അടുത്തേക്ക് ചെന്നപ്പോഴേ പെണ്ണ് മടിയോടെ എണീറ്റു കയ്യിൽ തൂങ്ങി പിടിച്ചു ഒപ്പം നടന്നു….

“എങ്ങോട്ടാണ് ഗാനകോകിലവും ഭർത്താവും…”

“ഒരു പതിനാറടിയന്തിരത്തിനു പോകുവാ….വരുന്നോ…. ”

താഴത്തെ ഫ്ലോറിലെ അങ്കിൾ ആണ്….

അവളെ കേറി ചൊറിഞ്ഞു…. പെണ്ണ് കേറി മാന്തി….കിട്ടേണ്ടത് കിട്ടിയ സന്തോഷത്തിൽ അങ്കിളും കൊടുക്കേണ്ടത് കൊടുത്ത സന്തോഷത്തിൽ ഞങ്ങളും മുന്നോട്ട് നടന്നു….

“കഴിഞ്ഞില്ല…. ”

“ആ… ദാ വരുന്നു…. ”

നല്ല ഉത്സാഹത്തിൽ ആണ് കോളേജിലേക്ക് കെട്ടി എടുക്കുന്നത്…. എന്താണാവോ കാര്യം….രഞ്ജിത് ഇപ്പോഴും ഹോസ്പിറ്റലിൽ ആണെന്ന് പറയുന്നത് കേട്ടു…. മറ്റേ ലവൻ ഇല്ലേ….അവനെങ്ങോട്ടോ യാത്ര പോയത്രേ….നിരാശാ കാമുകൻ ലൈൻ ആണോ ആവോ….എന്തായാലും വേണ്ടിയല്ല….

അവന്റെ ശല്യം ഇനിയുണ്ടാവില്ല….

ഓരോന്ന് ഓർത്തു ബൂഗിയെയും എടുത്തു കാറിന്റെ കീ എടുക്കാൻ പോയപ്പോഴേക്കും ഫോൺ റിങ് ചെയ്യുന്നത് കേട്ട് ബൂഗിയെ താഴെവെച്ചു പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു… രോഹിത് ആണ്…..

“എന്താടാ….. ”

“ഇന്നാ ഷൂ ഇട്ടു താ…. ”

“നിനക്ക് തന്നെ അങ്ങ് ഇടരുതോ…. ”

അവൾ കൊഞ്ചലോടെ പറയുന്നത് കെട്ട് അതൊന്നും ആസ്വദിക്കാൻ പറ്റിയ മൂഡിൽ അല്ലാത്തത് കൊണ്ട് താല്പര്യമില്ലായ്മയോടെ പറഞ്ഞു തലയ്ക്കു കൈയ്യും കൊടുത്തു സോഫയിൽ ചെന്നിരുന്നു….

മനസ്സ് മുഴുവൻ രോഹിത് പറഞ്ഞ കാര്യങ്ങൾ ആണ്…

” ഇത്രേം ദിവസം നീയല്ലേ ഇട്ടു തന്നേ… പിന്നെ ഇന്ന് മാത്രം എന്താ…. ലേറ്റ് ആവുന്നു…. ഇട്ടു തന്നിട്ട് വാ…. ”

“നീ സൈക്കിൾ എടുത്തു പൊക്കോ ശ്രീ….എനിക്ക് കുറച്ചു വർക്സ് ഉണ്ട്… ”

“പറ്റില്ല….. നിന്റെ കൂടെയേ ഞാൻ പോവൂ…. ”

അവൾ വാശി പിടിക്കുന്നത് കേട്ട് എവിടുന്നൊക്കെയോ ദേഷ്യം അരിച്ചു കയറുന്നുണ്ടെങ്കിലും വല്ലതും പറഞ്ഞു പോയാൽ കൂടി പോവും എന്നുള്ളത് കൊണ്ട് കൺട്രോൾ ചെയ്യാനെന്ന പോലെ മുഷ്ടി ചുരുട്ടി നെറ്റിയിൽ ഇടിച്ചു കൊണ്ടിരുന്നു….

“ക്ലാസ്സ്‌ തുടങ്ങാൻ ഉള്ള ടൈം ആയി… കൊണ്ടു വിടാം എന്ന് നീ പ്രോമിസ് ചെയ്തത് അല്ലേ…എന്നിട്ടിപ്പോ വാക്ക് മാറ്റുന്നോ തെണ്ടി….. നീ കൊണ്ട് വിട്ടേ പറ്റൂ….”

അതും പറഞ്ഞു ഷൂ ഒന്നും കൂടി മുന്നിലേക്ക് വെച്ചു നീട്ടിയതും കണ്ട്രോൾ വിട്ടു ദേഷ്യത്തോടെ അവളുടെ കയ്യിലിരുന്ന ഷൂ ഒരൊറ്റ തട്ട് വെച്ചു കൊടുത്തു ചാടി എണീറ്റു….

“നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ… നാശം പിടിക്കാൻ ആയിട്ട്…. ഏത് നേരവും പിള്ളേര് കളിച്ചു നടന്നോളും…. മനുഷ്യനിവിടെ നൂറായിരം പ്രശ്നങ്ങൾക്ക് നടുവിൽ നിൽക്കുമ്പോ ആണ് അവളുടെ ഒരു ഷൂ…… ”

എന്നും പറഞ്ഞു അവളുടെ കയ്യിൽ പിടിച്ചു സൈഡിലേക്ക് തള്ളി…… സൈഡിലെ ചെറിയ സ്റ്റാൻഡിൽ വീഴാതിരിക്കാൻ താങ്ങി പിടിച്ചു കണ്ണ് നിറച്ചു മുഖം ചരിച്ചു നോക്കുന്നത് കണ്ടെങ്കിലും അപ്പോഴത്തെ ദേഷ്യത്തിന്മുന്നിൽ അതൊന്നും എന്നെയൊട്ടും ബാധിക്കാത്തത് ആയതു കൊണ്ട് അവൾക്കടുത്തിരുന്ന ടേബിൾ ചവിട്ടി തെറിപ്പിച്ചു….

“നിന്ന് മോങ്ങാതെ ഇറങ്ങി പോടീ… ഓരോന്ന് വന്നോളും മനുഷ്യന്റെ സ്വസ്ഥത കളയാൻ.. ”

അവളുടെ കരച്ചിൽ കണ്ടു ദേഷ്യം ഉച്ചിയിൽ എത്തി ഉച്ചത്തിൽ അലറിയതും പെണ്ണ് പേടിച്ചു വിറച്ചു വാ പൊത്തി പിടിച്ചു കരച്ചിലടക്കി ബാഗും എടുത്തു പുറത്തേക്ക് ഓടി….

“എന്താടി ഫ്യൂസ് പോയ പോലിരിക്കുന്നെ….രാവിലെ വിളിച്ചപ്പോൾ കൂടി ഹാപ്പി ആയിരുന്നല്ലോ…. നീ കരഞ്ഞോ……”

മറിയാമ്മ മുഖം പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു സംശയത്തോടെ ചോദിച്ചത് കേട്ട് ഞാനൊന്നും മിണ്ടാതെ ഡെസ്കിൽ തല വെച്ചു കിടന്നു….

അലേഖ് ഒരിക്കൽ പോലും എന്നോടിങ്ങനെ ദേഷ്യപ്പെട്ടിട്ടില്ല…. വേറെ ആര് ദേഷ്യപ്പെട്ടാലും എനിക്കതൊന്നും പരിസരത്ത് കൂടി പോവാറുമില്ല….

പക്ഷേ അലേഖ് ദേ_ഷ്യപ്പെടുമ്പോ മാത്രം സങ്കടം വരുന്നു…… സാർ വന്നു കയറിയിട്ടും എണീറ്റില്ല…..

അങ്ങനേ കിടന്നു…. സാർ ചോദിച്ചിട്ട് മറിയാമ്മ എന്തൊക്കെയോ പറയുന്നുണ്ട്….

ഒന്നും ശ്രദ്ധിച്ചില്ല…..

ആകെ മൊത്തം ശോകം..

“ഡീീ…. എന്താ കാര്യം….. ”

രാവിലത്തെ ബ്രേക്ക്‌ ആവാൻ കാത്തു നിന്നെന്ന പോലെ പെണ്ണ് കയ്യിൽ പിടിച്ചു വലിച്ചു ഞങ്ങളുടെ സ്ഥിരം പ്ലേസിൽ വന്നിരുന്നു ചോദിച്ചതും ആരോടെങ്കിലും പറയുന്നത് നല്ലതാണെന്നു തോന്നി വള്ളി പുള്ളി വിടാതെ കാര്യം പറഞ്ഞു….

“അല്ല… അതിപ്പോ അവൻ ഇടയ്ക്കിടയ്ക്ക് ദേഷ്യപ്പെടുന്നത് അല്ലേ… പിന്നെ ഇന്നെന്താ ഒരു പുതുമ…. ”

“എല്ലാ തവണത്തേയും പോലെ അല്ല…. ദേഷ്യം കൊണ്ട് നിന്ന് കത്തുവായിരുന്നു…. ഞാൻ പേടിച്ചു പോയി…. അല്ലെങ്കിൽ ഡെയിലി ഷൂ ഇട്ടു തന്നു മുഖം മുഴുവൻ ഉമ്മ തന്നിട്ടേ വിടൂ….ഇന്നെന്നോട് ഇറങ്ങി പോവാൻ പറഞ്ഞു.. ”

അത്രയും പറഞ്ഞതേ കണ്ണ് നിറഞ്ഞു….

പെണ്ണ ആണേൽ ഒട്ടും നേരം കളയാതെ ഫോണിൽ ഫോട്ടോ എടുക്കുന്നത് കണ്ടു ഞാൻ കണ്ണ് തുടച്ചു നെറ്റി ചുളിച്ചു നോക്കിയതും അവള് ഇളിച്ചു കാണിച്ചു…..

“നിന്റെ ഈ ഭാവം അപൂർവങ്ങളിൽ അപൂർവം ആണ്…. അതാ…. ”

അത്രയും കേട്ടതേ പല്ലിറുമ്പി താഴെ നിന്ന് വലിയൊരു കല്ലെടുത്തു കയ്യിൽ മുറുക്കി പിടിച്ചതും അപകടം മനസ്സിലാക്കി പെണ്ണ് കയ്യിൽ കേറി പിടിച്ചു….

അബദ്ധം ഒന്നും കാണിക്കരുത്…

പണ്ടായിരുന്നേൽ മുഖത്തു ഒരു പിംപിൾ വന്നാൽ പോലും ഞാൻ മൈൻഡ് ചെയ്യില്ലായിരുന്നു…

ഇപ്പോ രോഹിച്ചൻ കാണുന്നതാ…. മുഖത്തു ഒരു പാട് വീണാൽ കൂടി എന്നെ കാണാൻ ഒരു ലുക്ക്‌ ഉണ്ടാവൂല….

എന്നൊക്കെ കാല് പിടിക്കുന്ന പോലെ മയത്തിൽ പറഞ്ഞു കല്ല് പിടിച്ചു മേടിച്ചു ദൂരേക്ക് എറിഞ്ഞു…..

“എടി എനിക്ക് തോന്നുന്നു AJ യ്ക്ക് മിക്കവാറും നിന്നെ മടുത്തു കാണുമെന്ന്…. ”

“പ്ഫ….. ”

എരി തീയിൽ ഇരിക്കുമ്പോഴാ അവളുടെ കോപ്പിലെ മടുപ്പ്….. ഒട്ടും നേരം കളയാതെ ചാടി എണീറ്റു അവളുടെ പിടലിക്ക് പിടിച്ചു….

“അങ്ങനെ വല്ലതും ആണേൽ നിന്നെയും കൊല്ലും അവനെയും കൊല്ലും എന്നിട്ട് ഞാനും ചാവും….

കേട്ടോടി മറുതേ…. ”

അതും പറഞ്ഞു കൈ എടുത്തു….

പെണ്ണ് ചുമച്ചുകൊണ്ട് കഴുത്തിൽ തടവുന്നുണ്ട്…. ബ്ലഡി ബഗ്ഗർ…..

“നിനക്കും അവനും കേറി ചത്താൽ പോരെ…എന്നെയെന്തിനാ കൊല്ലുന്നത്…. ”

“അയ്യെടാ…. അങ്ങനിപ്പോ നീയാ മരമാക്രി രോഹിതിന്റെ കൂടെ ജീവിക്കണ്ട….ഹും.. ”

“അയ്യോ അത് പറഞ്ഞപ്പോഴാ…. ബ്രേക്ക്‌ ടൈമിലെ കിസ്സ് കൊടുത്തില്ല…. ഞാൻ വിളിച്ചു കൊടുക്കട്ടെ…. ”

എന്നും പറഞ്ഞു പണ്ടാറം ഫോൺ എടുത്തു….തെണ്ടി മനഃപൂർവം ചെയ്യുവാ….

ഫീലിംഗ് ഒരു ലോഡ് പുച്ഛം

അവള് ഫോൺ ചെയ്തു എന്നെ കാണിക്കാൻ വേണ്ടി കൊഞ്ചുന്നത് കണ്ടു ചൊറിഞ്ഞു കയറി എണീറ്റു പോവാൻ നിന്നതും മുന്നിൽ കൂടി യുവമിഥുനങ്ങളെ പോലെ ചിരിച്ചും കളിച്ചും നടന്നു പോകുന്നവരെ കണ്ടു ഞാൻ കണ്ണ് മിഴിച്ചു മറിയാമ്മയുടെ പുറത്തു തട്ടി….

“ഡീീ…. എന്താടി അത്…. ”

“ആ അതാണ് ഞാൻ പറഞ്ഞ സർപ്രൈസ്…എങ്ങനുണ്ട്…. ”

അവള് കാൾ കട്ട്‌ ചെയ്തു ചിരിച്ചു കൊണ്ട് പറയുന്നത് കേട്ട് വിശ്വാസം വരാതെ കണ്ണ് തിരുമ്മി ഒന്നും കൂടി നോക്കി….. വേറാരും അല്ല…നമ്മളെ പ്രിൻസിയും ബിന്ദുമാമും…..

“ഇതെന്ത് മറിമായം…. ”

“അതൊന്നും പറയണ്ട… നീയന്നു മാമിനെ സാറിന്റെ കയ്യിലേക്ക് വീഴ്ത്തിയില്ലേ…. അന്ന് എന്തോ സ്പാർക്ക് അടിച്ചു പോലും രണ്ടാൾക്കും…. മാം ആണേൽ ഡിവോഴ്സി…സാറിന്റെ വൈഫ് തട്ടി പോയതും…. അപ്പോ അവർ തമ്മിൽ അങ്ങ് സെറ്റ് ആയി… ഈ കഥ കോളേജ് മുഴുവൻ പാട്ടാ…. ”

“ശെരിക്കും…. ”

ഞാൻ അത്ഭുതത്തോടെ ചോദിച്ചതും അവള് യെസ് എന്ന് തലയാട്ടി….

എന്തൊക്കെ കാണണം എൻ്റെ കൃഷ്ണാ…..

തുടരും……

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന : അശ്വനി