അയാളുടെ കൈയും പിടിച്ച് അവൾ ആ പഴയ നാലുക്കെട്ടിന്റെ അകത്തളങ്ങളിലക്ക് കാലുവെച്ചു…

രചന : മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ ( ജസ്ന നിതിൻ)

“എന്നിട്ട് നീ എന്നെ തനിച്ചാക്കി പോകാൻ തീരുമാനിച്ചു അല്ലെ ..! ”

ആർത്ത് ഇരമ്പുന്ന തിരമാലകളെ കാലിൽ പടർത്തി അയാൾ കടലിലെക്ക് വീഴുന്നാ സൂര്യനെ നോക്കി നിൽക്കുന്നു.

അവൾക്ക് അത് ഒന്നും ആസ്വദിക്കുവാൻ കഴിയിലായിരുന്നു.

” ഞാൻ അത് … ഞാൻ .. ”

പുഞ്ചിരിച്ച് കൊണ്ട് അവളുടെ മുഖത്ത് നോക്കി അയാൾ തുടർന്നു.

“പേടിക്കണ്ടാ പറഞ്ഞോളൂ പ്രണയമേ എന്നിൽ ഉള്ളൂ പ്രതികാരമില്ലാ ..! ”

കൈകൾ ഉയർത്തി അയാളുടെ വിരലുകൾ ചേർത്ത്പ്പിടിച്ചു… സന്ധ്യമയങ്ങി കുളിര് മെല്ലെ പടർന്നിരിക്കുന്നു.

” ഇല്ലാ എനിക്കി അങ്ങനെ തനിച്ചാക്കി പോവാൻ കഴിയുമെന്ന് തോന്നുന്നില്ലാ…! അങ്ങനെ സംഭവിക്കുമെങ്കിൽ നിങ്ങൾ എനിക്കൊരു ചെമ്പരത്തി ചെടി സമ്മാനിക്കണം അത് എന്റെ ശവക്കുഴിക്ക് മീതെ നട്ട് വെയ്ക്കുക എനിക്കി നിങ്ങളുടെ പ്രണയത്തിൽ നിറയെ പൂക്കൾ കൊഴിക്കണം …”

ചെറുതായ് ഒന്നു പിടഞ്ഞ നെഞ്ചുമായ് അയാൾ അവളുടെ നെറ്റിയിൽ ഒന്നു ചുംബിച്ചു..

“പിന്നെ എന്തിനായിരുന്നു ഈ നാടകം..! ”

അവൾ ഒരു കുറുമ്പ് ചിരിയിൽ അയാളുടെ മുഷിഞ്ഞ ഷർട്ടിലെക്ക് മുഖം അമർത്തി..!

” ഞാൻ എല്ലാം ഉറപ്പിച്ച് കഴിഞ്ഞതാണ് പക്ഷെ ഒന്നുടെ ഒന്ന് ഉറപ്പിക്കാം കരുതി കൂടെ ജീവിക്കാൻ ഇറങ്ങിവരുന്നതാണ്.. പിന്നീട് ഒരിക്കലും ഒന്നും കല്ലുകടിയായ് മാറാൻ പാടില്ലാ…! ”

അയാൾ കുറച്ച് ദേഷ്യത്തിൽ അവളെ നോക്കി…

അയാളുടെ ഉള്ളിൽ കുറെ ചോദ്യങ്ങൾ ഉയർന്ന് നിന്നു.

“ശരിയാണ് …. ഭാവിയിൽ ഒന്നും ഉണ്ടാവരുത് നമ്മുക്കിടയിൽ പ്രണയം അല്ലാതെ .! ”

അവളിൽ ഒരു ചിരിയാണ് നിറഞ്ഞ് നിന്നത് അവൾക്ക് ഒരു പ്രണയം ഉണ്ടായിരുന്നു ആരോടും പറയത്താ ഒന്നു അവളുടെ സ്നേഹം മൂർച്ച കൂട്ടാൻ നിൽക്കുമ്പോഴാണ് അയാൾക്ക് വേറെ പ്രണയം ഉണ്ടായിരുന്നു എന്ന് അറിയുന്നത്… രണ്ടളും ഓരോ പ്രണയം വീതം നഷ്ടപ്പെടുത്തിയാണ് ഇപ്പോൾ ഒന്നിച്ചിരിക്കുന്നത് ഇത് വിട്ട് കളയാൻ രണ്ടും ഒരുക്കമല്ലായിരുന്നു.!

” വീട്ടിൽ നിൽക്കാൻ കഴിയില്ലെ ഇറങ്ങി വന്നാൽ

“നിനക്ക് പേടി വേണ്ട ഒരു അമ്മയും അപ്പനും പിന്നെ ഒരു നാത്തുനും നിന്നെയും കാത്ത് ഉമ്മറപ്പടിയിൽ ഇരുപ്പ് ഉണ്ടാവും…!

എന്റെ പെണ്ണയായലും ഇല്ലെലും നിനക്ക് വീട്ടിലെക്ക് വരാം…! ”

ഇരുട്ട് പതിയെ പരന്ന് തുടങ്ങി വഴിവിളക്കുകൾ വെളിച്ചും നിറഞ്ഞു റോഡിൽ കുഞ്ഞ് നിലാവും നിൽപ്പാണ്..! കൈയിൽ ഇരുന്ന ബാഗും എടുത്ത് അയാളുടെ കൈകൾ മുറുകെ പിടിച്ചു.!

“നാളെ രാവിലെ താലിക്കെട്ടിയാ പോരെ … ഇപ്പോൾ വീട്ടിൽ പോവുന്നതിന് കുഴപ്പം ഉണ്ടോ .?!”

അയാൾ ഒന്നു വിറച്ചു ഇത്രയും വേഗത്തിലായിരുന്നുന്ന് അയാൾ പ്രതീക്ഷിച്ചിരുന്നില്ലാ…!

” പോകുമ്പോൾ വൈദ്യരെ ഒന്നു കാണണാം.. ഒരു മുറി പറഞ്ഞ് ഇടണം .! ”

” ഇപ്പോ തന്നെ എന്തിനാ …! ”

” നാളെ നിന്റെ ഏട്ടന്റെ തല്ലുകൊളളണ്ടത് അല്ലെ … അതും കഴിഞ്ഞ് നേരെ അങ്ങോട്ട് പോവാം ..!

” ഇയാളുടെ ഒരു താമശ പോകാം വീട്ടിലെക്ക് അവർ കത്തിരിപ്പാവില്ലെ..! ”

അയാളുടെ കൈയും പിടിച്ച് അവൾ ആ പഴയ നാല്ക്കെട്ടിന്റെ അകത്തളങ്ങളിലക്ക് കാലുവെച്ച് .

ഉമ്മറപ്പടിയിൽ അയാൾ പറഞ്ഞ് പോലെ എല്ലാരും തന്നെ ഉണ്ടായിരുന്നു. അവളുടെ വീട്ടുകാരുടെ എതിർപ്പും അതിന് ഇടയിൽ ഉണ്ടായ പിണക്കങ്ങളും കാരണം മുടങ്ങി നിന്നതായിരുന്നു അല്ലെങ്കിൽ നേരെത്ത കയറി വരണ്ടതാ എന്റെ മോളെന്ന് അമ്മ പറയുമ്പോൾ പെങ്ങളിൽ ഇത്തിരി കുശുമ്പ് മുളയ്ക്കുന്നത് കാണമായിരുന്നു.

നേരം പുലർന്നു പതിവ്പോലെ എല്ലാ പ്രണയങ്ങളിലും പോലെ തർക്കങ്ങളുടെ ഒരു കലാപരുപാടി തന്നെ

സംഘട്ടനങ്ങൾ കാല് പിടിച്ച് ഒഴുവാക്കാൻ അവളുടെ അപ്പൻ ആങ്ങളെയ പിടിച്ച് നിർത്തി.

അവസാനം ആറ് വർഷങ്ങൾക്ക് ഇപ്പുറും അവർ സമ്മതംമൂളി കൊല്ലാൻ വന്ന് കൈ കൊണ്ട് തന്നെ മകളെ പിടിച്ച് തന്ന് അപ്പനും എട്ടനും ആ നാടിന് മാതൃകയായ് … കാലങ്ങൾ കഴിഞ്ഞു ഋതുക്കളും പൊഴിയുന്നു മകന്റെ മകന് ഞളുടെ പ്രണയ കഥകൾ പറഞ്ഞ് കൊടുക്കുമ്പോൾ ഒരു തലമുറ കൂടെ പ്രണയമായ് പിന്നിട്ടിരുന്നു..!

ഒന്നിനും അടിമപ്പെടുത്താൻ കഴിയാതെ പോയത് ഒന്നെളൂ പ്രണയം

അടിമപ്പെട്ടു പോയതിനെ ഒന്നും പ്രണയമെന്ന് വിളിക്കാൻ കഴിയിലായിരുന്നു.!

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ ( ജസ്ന നിതിൻ)