അവൻ ഇങ്ങനെയൊരു പെൺകോന്തൻ ആയിപോയല്ലോ.. എൻ്റെ മോനെ അവൾ മാറ്റിയെടുത്തു

രചന : ആഷിത സാജ്

അമ്മയുടെ മകൻ , എന്റെ ഭർത്താവ്‌

**********************

ആരിത് ….

വാസന്തിയോ … നിന്നേ കുറച്ചു ദിവസമായല്ലോ ഈ വഴി കണ്ടിട്ട് ..

ഒന്നും പറയേണ്ട ശ്യാമളേ … വീട്ടിൽ നിന്ന് തിരിയാനുള്ള നേരം ഇല്ലാ … പണിത്തിരക്കു തന്നേ

ഇപ്പോൾ നിനക്കെന്താ വാസന്തി തിരക്ക് ..

മരുമകളില്ലേ അവൾ വീട്ടു ജോലിയൊന്നും ചെയ്യില്ലേ

അതിനേ കുറിച്ച് ഒന്നും പറയാതെ ഇരിക്കുന്നതാ നല്ലതു എന്റെ ശ്യാമളേ … പാചകം വലിയ കാര്യമായിട്ട് ഒന്നും അറിയില്ല..

പിന്നെ എന്തെങ്കിലും കാട്ടികൂട്ടി ഒരു പോക്കാ..

പിന്നെ നിനക്കറിയുമോ .. അവള് രാവിലെ ഏറ്റു അടുക്കളയിൽ കയറുന്ന കൂടെ അവനെയും വിളിച്ചു കേറ്റും .. അവളെ സഹായിക്കാണത്രേ …

ഇത്രെയും കാലം ഞാൻ ഒറ്റക്കാണ്‌ അവിടെ കിടന്നു കഷ്ടപെട്ടത്‌ എന്നിട്ടു പോലും ഒരിക്കലും ഞാൻ അവനെ അടുക്കളയിൽ കയറ്റിയിട്ടില്ല ..

ആ അവനെയാണ് ഇത്രേയും ദിവസം കൊണ്ട് അവൾ മാറ്റിയെടുത്തത്..

അവനോടു ഞാൻ ആദ്യമേ പറഞ്ഞു കൊടുത്തതാ ഭാര്യയെ ഒരുപാടു തലയിൽ കയറ്റി വെക്കരുതെന്ന്

ആര് കേൾക്കാൻ .. അവൻ ഇങ്ങനെയൊരു പെൺകോന്തൻ ആയിപോയല്ലോ..

ഒന്നും പറഞ്ഞിട്ട് കാര്യമില്ല വാസന്തി നമ്മുടെ കാലം അല്ല ഇത് .. ന്യൂ ജനറേഷൻ അല്ലെ …

കുറച്ചു സമയത്തിന് ശേഷം ..

‘അമ്മ ഇതെവിടെ പോയതാരുന്നു …

ഞാൻ നമ്മുടെ ശ്യാമളയുടെ അടുത്ത് പോയതാരുന്നു

‘അമ്മ നമുക്ക് ചോറ് കഴിച്ചാലോ .. അച്ഛൻ കഴിച്ചിട്ട് പോയി … ഞാൻ എല്ലാം എടുത്തു വെക്കാം അമ്മേ

ശരി മോളെ… അവിടെ വരെ നടന്നപ്പോൾ കാലിനൊക്കെ വേദന ..

പിന്നെ മോളെ ഗാഥേ …

ഞാൻ ശ്യാമളയോട് ഓരോ കാര്യങ്ങൾ പറഞ്ഞു ഇരുന്നപ്പോഴേ.. ഞാൻ പറഞ്ഞു രാവിലെ മോളും അവനും കൂടിയാണ് അടുക്കള പണിയെന്ന് ..

അപ്പോൾ അവൾക്കു വല്ലാത്തൊരു അതിശയം …

രാഹുൽ അടുക്കളയിൽ കയറുന്നോ എന്ന് ചോദിച്ചു

ഞാൻ അങ്ങ് വ_ല്ലാണ്ടായി ഗാഥേ …

രാഹുലേട്ടാ … അത്താഴം കഴിക്കാൻ വാ ഞാൻ എടുത്തു വെച്ചിട്ടുണ്ട്… നേരത്തെ കഴിച്ചു കിടക്കാം

രാവിലെ അടുക്കളയിൽ എന്നെ ഹെല്പ് ചെയ്യാനുള്ളതല്ലേ..

ഇല്ല ഗാഥേ … രാവിലെ നിന്നെ സഹായിക്കുന്ന പരിപാടി ഞാൻ നിർത്തി .. അമ്മക്ക് എന്തോ ഇഷ്ടക്കേടുണ്ട് അതിൽ.. അവരൊക്കെ പഴേ ആൾകാർ അല്ലേ..

അമ്മക്ക് ഒരു ഇഷ്ടക്കേടും ഇല്ല രാഹുലേട്ടാ ..

അല്ലെങ്കിൽ നാളെ രാവിലെ നോക്കിക്കോ..

*************

പിറ്റേ ദിവസം രാവിലെ..

രണ്ടാളും നേരത്തേ എണീറ്റോ ???

ആ അമ്മേ …

ഡാ.. രാഹുലേ .. നീ വെറുതെ നിൽക്കാതെ മോളെ സഹായിക്ക് ..

ആ ശരിയമ്മേ …

ഡീ … ഗാഥേ … നീ എന്ത് കൂടോത്രമേ ചെയ്തേ .. ‘അമ്മ ഇങ്ങനെ മാറിയത് ??

ഞാൻ ഒരു കൂടോത്രവും ചെയ്തില്ല രാഹുലേട്ടാ ..

ഇന്നലേ ഉച്ചക്ക് ഭക്ഷണം കഴിക്കാൻ നേരത്തു ‘അമ്മ ഇതെടുത്തിട്ടു .. ശ്യാമള ചേച്ചി പറഞ്ഞു എന്ന് പറഞ്ഞു ..

ഞാൻ അത് മൈൻഡ് ചെയ്തില്ല .. പകരം അമ്മയോട് ചോദിച്ചു … ‘അമ്മ കല്യാണം കഴിച്ചു ഈ വീട്ടിൽ വന്നപ്പോൾ എങ്ങനെയായിരുന്നു എന്ന്..

അത് കേൾക്കേണ്ട താമസം ‘അമ്മ പഴയ കഥ പറയാൻ തുടങ്ങി …

ഞാൻ വന്നത് മുതൽ കഷ്ടപ്പാടായിരുന്നു മോളെ ..

അത് ഇപ്പോഴും അങ്ങനെ തന്നെ .. അമ്മായിയമ്മ അടുക്കളയിൽ കയറുന്ന ആളല്ലായിരുന്നു ..

പോരാത്തതിന് നമ്മുക്കന്ന് ചെറിയൊരു ഹോട്ടൽ ഉണ്ടായിരുന്നല്ലോ ..

അവിടെയും നമ്മൾ തന്നെയായിരുന്നു പാചകം ..

അവിടെയും കിടന്നു കുറെ കഷ്ട്ടപെട്ടു …

അന്നൊന്നും നിങ്ങളുടെ അച്ഛൻ എന്നെയൊന്നു സഹായിച്ചിട്ടില്ല ..

പലപ്പോഴും ഞാനൊന്നു ആഗ്രഹിച്ചിരുന്നു ..

എന്നെയൊന്നു സഹായിച്ചിരുന്നെങ്കിൽ എന്ന് …

അത് അച്ഛന്റെ തെറ്റായിരിക്കില്ല അമ്മെ.. അച്ഛന്റെ അമ്മയെ പേടിച്ചായിരിക്കും.. അവരുടെ മകൻ അടുക്കളയിൽ കയറുന്നതു അച്ഛമ്മക്ക് ഇഷ്ടപ്പെടുമോ..

അത് എന്റെ ഭർത്താവല്ലേ ഗാഥേ ..

അതേ അമ്മേ തീർച്ചയായും.. അതൊക്കെ അപ്പോൾ അമ്മക്ക് അറിയാം..

എന്നിട്ടാണോ … രാഹുലേട്ടൻ അടുക്കളയിൽ കയറുന്നത്‌ അമ്മക്ക് ഇഷ്ടമല്ലാത്തത് .

അതെന്റെ മകനല്ലേ ..

അതേ അമ്മേ ..

അല്ലാന്നു ഞാൻ പറഞ്ഞില്ലല്ലോ..

” അമ്മയുടെ മകൻ എന്റെ ഭർത്താവ് …”

‘അമ്മ അന്ന് ഭർത്താവിൽ നിന്ന് എന്ത് ആഗ്രഹിച്ചോ അതൊക്കെ എനിക്കും ആഗ്രഹിക്കാൻ പാടില്ലേ..

ഭർത്താവു എന്ന് പറഞ്ഞാൽ ജീവിത പങ്കാളിയാണ്

അല്ലാതെ ഭാര്യയുടെ യജമാനൻ അല്ലാ ..

ഭാര്യയും ഭർത്താവും ഒരുമിച്ചു ജീവിതം മുന്നോട്ടു നീക്കുമ്പോൾ .. ഇടയ്ക്കിടെ അവരവരുടെ പണികളിൽ പരസ്പരം സഹായിക്കേണ്ടി വരും …

അത് നാണക്കേടല്ലമ്മേ.. ആണുങ്ങൾ അടുക്കളയിൽ കയറുന്നത് ഒരു മോശവുമില്ല …

അത് പെങ്കോന്തൻ ആയിട്ടല്ല …

ഭാര്യ തന്റെ അടിമയല്ല.. തന്റെ ജീവിത പങ്കാളിയാണെന്നു രാഹുലേട്ടൻ വിചാരിച്ചിട്ടല്ലേ..

അങ്ങനെയൊക്കെ രാഹുലേട്ടൻ വിചാരിക്കുന്നെങ്കിൽ അത് രാഹുലേട്ടനെ വളർത്തിയ അമ്മയുടെ ഗുണം അല്ലേ??

എന്ന് ചോദിച്ചു …

പിന്നെ രാഹുലേട്ടൻ അമ്മയുടെ മകൻ തന്നെയാ അതുപോലെ എന്റെ ഭർത്താവുമാണ് .. ‘അമ്മ അങ്ങനെയൊന്നു വിചാരിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളു.. ഇത്രേയും നന്നായിട്ടു രാഹുലേട്ടനെ വളർത്തിയ അമ്മക്ക് അങ്ങനെ ചിന്തിക്കാനും പറ്റും അതെനിക്കുറപ്പാ …

ആ ഡയലോഗിൽ ‘അമ്മ ഫ്ലാറ്റ് …

നീ കൊള്ളാലോടി ഭാര്യയെ ..

താങ്ക്സ് രാഹുൽജി …

കണ്ടാലൊരു ലൂക്കിലാന്നെയുള്ളൂ ..

മുടിഞ്ഞ ബുദ്ധിയാ എനിക്ക്..

ഉവ്വേ..

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : ആഷിത സാജ്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top