ഇവൾ ഒരിക്കലും എൻ്റെ ഭാര്യയായി ഈ വീട്ടിൽ ക- ഴിയാൻ പാ- ടില്ല.. ഇവളെ ഒ- ഴിവാക്കിയേ പ- റ്റൂ

രചന : ആഷിത സാജ്

നാളെയാണാ കല്യാണം

**************************

എന്റെ കല്യാണം ആണ് നാളെ … ഞാൻ ആഗ്രഹിച്ച പെണ്ണിനെ സ്വന്തമാക്കാൻ പോകുന്നു …

പക്ഷേ ആഗ്രഹിച്ച പെണ്ണിനെ സ്വന്തമാക്കാൻ പോകുന്നതിന്റെ സന്തോഷം ഒന്നും എന്റെ മനസ്സിൽ ഇല്ല…..

കഴിഞ്ഞ കുറച്ചു മാസങ്ങൾ ആയി എന്തൊക്കെയാണ് എന്റെ ജീവിതത്തിൽ സംഭവിച്ചത്..

സോറി.. ഞാൻ എന്നേ കുറിച്ച് നിങ്ങളോടു പറഞ്ഞില്ലല്ലോ.. അല്ലെ..

ഞാൻ വരുൺ … അറക്കൽ സുരേന്ദ്രൻ എന്ന കോൺട്രാക്ടിറിന്റെ രണ്ടു മക്കളിൽ ഇളയവൻ…

എനിക്കൊരു ചേട്ടൻ ഉണ്ട് അരുൺ …. ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥൻ ആണ് ചേട്ടൻ..

ഞാൻ എഞ്ചിനീയറിംഗ് കഴിഞ്ഞു .. ജോലിയിൽ കയറിയതേയുള്ളു.. ‘അമ്മ നേരത്തെ മരിച്ചു..

ഏട്ടന്റെ ഭാര്യയും മോനും വീട്ടിലുണ്ട് …

പിന്നേ എനിക്കൊരു പ്രണയം ഉണ്ട് … ഗായത്രി …

ഗായൂ എന്നാണ് ഞാൻ വിളിക്കുന്നത്..

പഠിക്കുന്ന സമയത്തു തുടങ്ങിയ ഇഷ്ടമാ…

വീട്ടുകാർക്കും താല്പര്യ കുറവൊന്നും ഇല്ല…

ജോലിയിൽ കയറിയതല്ലേയുള്ളു കുറച്ചും കൂടി കഴിഞ്ഞു വിവാഹം നടത്താൻ എല്ലാരും കൂടി തീരുമാനിച്ചു .

അങ്ങനെ എന്റെ പ്രണയവും ജോലിയുമൊക്കെ ആയി സമാധാനപരമായി മുന്നോട്ടു പോയ്കൊണ്ടു ഇരുക്കുവായിരുന്നു ..

****************

ആ ഇടയ്ക്കു എന്റെയൊരു സുഹൃത്തിന്റെ വിവാഹ ക്ഷണം വന്നു … സ്കൂളിൽ എന്റെ കൂടെ പഠിച്ച ഒരുത്താനാണ്.. പക്ഷെ ഇപ്പോൾ കുറച്ചു ദൂരെയാണ് താമസിക്കുന്നത്..

എന്റെ നല്ലൊരു സുഹൃത്ത് ആയതുകൊണ്ട് തന്നേ ..

പോകാൻ ഞാൻ തീരുമാനിച്ചു .. ഒറ്റക്കാണ്‌ പോയത്

അവിടെ ചെന്ന് കല്യാണം കൂടി .. അവിടെ നിന്ന് തിരിച്ചപ്പോഴേക്കും രാത്രി ആയിരുന്നു…

കുറച്ചു ദൂരം പോന്നപ്പോഴേക്കും ഒരു പെൺകുട്ടി എന്റെ വണ്ടിക്കു കൈ കാണിച്ചു.. പരിചയം ഇല്ലാത്ത നാട് ആയതുകൊണ്ട് ആദ്യം വണ്ടി നിർത്തണോ എന്ന് സംശയിച്ചെങ്കിലുംം … വണ്ടി നിർത്തി … ഒരു പത്തു ഇരുപത്തിനാലു വയസു തോന്നിക്കുന്ന ഒരു പെൺകുട്ടി..

അവളുടെ രൂപവും ഭാവവും കണ്ടാൽ അറിയാം ആരെയോ പേടിച്ചു ഓ_ടി വന്നതാണെന്ന്..

എന്താ കുട്ടി .. കുട്ടിയെന്താ ഈ സമയത്തു ഇവിടെ.. പ്ളീസ് സർ .. ഞാനും കൂടെ സാറിന്റെ കൂടെ പോന്നോട്ടെ..

എങ്ങോട്ടു ??

അറിയില്ല സർ.. കുറച്ചു ദൂരം .. അതുകഴിഞ്ഞു സർ എന്നെ എവിടേലും ഇറക്കി വിട്ടോ..

അതൊന്നും പറ്റില്ല കുട്ടി.. ഞാൻ ഒറ്റക്കേ ഉള്ളു..

പരിചയം ഇല്ലാത്ത കുട്ടിയേ ഞാൻ എന്ത് വിശ്വസിച്ചു കയറ്റും .. കാലം അതാണ്..

ഇല്ല സർ.. ഞാൻ ഒരു കുഴപ്പക്കാരിയല്ല.. എന്നെ ഉപദ്രവിക്കാൻ കുറച്ചു പേര് പുറകെയുണ്ട്..

അവരെന്നെ കൊല്ലും സർ..

നീ എന്ത് കുഴപ്പം ഉണ്ടാക്കിയിട്ട് വന്നതാ ആരാ അവർ..

സർ പ്ളീസ് , എന്നെ ഒന്ന് കൊണ്ട് പോകൂ…

ആ കുട്ടിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ എവിടെയോ ഒരു പരിചയ ഭാവം തോന്നിയ കൊണ്ടാകും ..

രണ്ടും കല്പിച്ചു കയറിക്കൊള്ളാൻ പറഞ്ഞു..

വണ്ടിയിൽ കയറിയതും ഞാൻ എന്നെ പരിചയപെടുത്തിയിട്ടു .. അവളോട് പേരെന്താണ് ചോദിച്ചു ..

നിത്യ എന്നൊരു പേരും പറഞ്ഞു..

പിന്നെ ചോദിച്ചതിന് ഒന്നും മറുപടി ഇല്ലായിരുന്നു..

ഒരു പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ .. വണ്ടി മെയിൻ റോഡിൽ കയറി .. ഇവിടെ എവിടേലും അവളെ ഇറക്കി വിടാം എന്ന് വിചാരിച്ചു ഇരിക്കുമ്പോൾ ..

ഒരു പോലീസ് ചെക്കിങ് ..

ഞാനൊന്നു പേടിച്ചു.. രാത്രിയിൽ ഒരു പരിചയവും ഇല്ലാത്ത പെണ്ണിനേയും കൊണ്ട് എങ്ങോട്ടാ പോകുന്നെന്ന് ചോദിച്ചാൽ എന്ത് പറയും …

ഞാൻ പറയുന്നത് വല്ലോം അവർ വിശ്വസിക്കുമോ..

അങ്ങനെ പോലീസ് എന്റെ വണ്ടിക്കും കൈകാട്ടി

പ്രതീക്ഷിച്ച ചോദ്യം തന്നെയുണ്ടായി .. എന്ത് പറയും എന്നറിയാതെ വിഷമിച്ചു ഞാൻ ..

സർ … ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ് സർ..

കല്യാണത്തിന് വീട്ടിൽ സമ്മതിക്കാത്ത കൊണ്ട് ഒളിച്ചോടിയതാ ഞങ്ങൾ ..

അത് വരേ മിണ്ടാതേ ഇരുന്ന നിത്യയുടെ ഭാവമാറ്റവും സംസാരവും എന്നെ ഞെട്ടിച്ചു..

അല്ല സർ ..

ഇവൾ പറയുന്നത് കള്ളമാ … ഞാൻ കുറച്ചു മുൻപാണ് ഇവളെ ആദ്യമായി കാണുന്നത് .. നീ എന്തിനാടി കള്ളം പറയുന്നത്..

അങ്ങനെ അറിയാത്ത ഒരാളെ നീ എന്തിനാ വണ്ടിയിൽ ഈ രാത്രിയിൽ കയറ്റിയത് എന്ന് പോലീസ്കാരൻ എന്നോട് ചോദിച്ചു എനിക്ക് മറുപടി ഇല്ലായിരുന്നു …

ഞങ്ങൾ തീരുമാനിച്ചോളാം ആരാ കള്ളം പറയുന്നത് ആരാ സത്യം പറയുന്നത് എന്ന് ..

വീണ്ടും അവളോട് അവർ ചോദിച്ചു.. കുട്ടി പറയു.. എന്താ നടന്നത്..

സർ.. എന്റെ പേര് നിത്യ .. അച്ഛനും അമ്മയും നേരത്തെ മരിച്ചു .. ഒരു മുത്തശ്ശിയായിരുന്നു പിന്നെ എന്നെ വളർത്തിയത് .. അവരും രണ്ടു വര്ഷം മുൻപ് മരിച്ചു.. അതിനു ശേഷം .. പല വീടുകളിലും വീട്ടുജോലി ചെയ്ത ഞാൻ ജീവിച്ചതും പഠിച്ചതും .. അതിനിടയിൽ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലായി..

പക്ഷെ ഞാൻ ഒരു അനാഥ ആയത്കൊണ്ട് ..

വരുണിന്റെ വീട്ടിൽ പ്രശ്നം .. അതാ ..

ഞങ്ങൾ..

സർ.. ഞങ്ങൾ പ്രേമത്തിൽ ഒന്നും അല്ല..

ഇന്നാണ് ജീവിതത്തിൽ ആദ്യമായി ഇവളേ കണ്ടത്

അല്ലെങ്കിൽ ഞങ്ങൾ തമ്മിൽ എവിടെ വെചാണ് പ്രേമം തുടങ്ങിയെന്നു ചോദിക്കു സാറെ ..

നീ അധികം സംസാരിക്കേണ്ട .. ഞങ്ങൾക്ക് അറിയാം എന്താ ചോദിക്കേണ്ടത് എന്ന് ..

സർ.. എന്റെ കല്യാണം ഉറപ്പിച്ചതാണ് സർ..

അടുത്ത മാസം എന്റെ കല്യാണം ആണ്..

അതുശരി , അപ്പോൾ നീ ഇവളെ സ്നേഹിച്ചു ചതിക്കാൻ ആയിരുന്നു അല്ലെ പ്ലാൻ .. എന്തായാലും രണ്ടാളും സ്റ്റേഷനിൽ വാ.. നിന്റെ വീട്ടിൽ നിന്ന് വരാൻ പറയു.. ഇതിനൊരു തീരുമാനം എടുക്കണം

നിന്ന നിൽപ്പിൽ ഒരു കഥയുണ്ടാക്കി അവൾ പറഞ്ഞതു കേട്ടപ്പോൾ പഠിച്ച കള്ളിയാണല്ലോ എന്ന് എനിക്ക് തോന്നി..

ഞാൻ എത്ര കരഞ്ഞു പറഞ്ഞിട്ടും അവർ കേട്ടില്ല.. ഞങ്ങളെ സ്റ്റേഷനിൽ കൊണ്ട് പോയി..

എന്റെ അച്ഛനും ചേട്ടനും വന്നു ..

എല്ലാം അറിഞ്ഞപ്പോൾ അച്ഛനും ചേട്ടനും ഞെട്ടി ..

ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല .. നടന്ന കാര്യം എല്ലാം ഞാൻ അവരോട് പറഞ്ഞു .. എന്റെ ഭാഗത്തു തെറ്റില്ലാന്നു മനസിലായപ്പോൾ എനിക്ക് വേണ്ടി അവരും സംസാരിച്ചു

അപ്പോൾ ഞങ്ങൾ എല്ലാരും കൂടി അവളെ ഒഴിവാക്കുവാണെന്ന് സി ഐ സർ പറഞ്ഞു ..

അതുകൊണ്ടു നാളെ കല്യാണം നടത്തിയിട്ടു രണ്ടാളെയും വീട്ടിലോട്ടു കൊണ്ടുപോയാൽ മതിയെന്ന് പറഞ്ഞു..

അതും കൂടി കേട്ടപ്പോൾ ആകെ മരവിപ്പായിരുന്നു ഞങ്ങൾക്ക്.. എന്ത് ചെയ്യണം എന്ന് പോലും അറിയാത്ത അവസ്ഥ..

സത്യാവസ്ഥ തുറന്നു പറയാൻ ഞാൻ അവളുടെ കാലു പിടിച്ചു .. അവൾ മറുത്തു ഒരക്ഷരം മിണ്ടിയില്ല

എനിക്ക് വല്ലാത്ത ദേഷ്യവും വെറുപ്പും തോന്നി അവളോട്..

പിറ്റേ ദിവസം ഒരു അമ്പലത്തിൽ വെച്ച് പോലീസുകാരുടെ മേൽനോട്ടത്തിൽ താലികെട്ടിച്ച ശേഷം ആണ് അവർ ഞങ്ങളെ വീട്ടിലേക്കു വിട്ടത്..

വീട്ടിലേക്കുള്ള യാത്രയിൽ എന്റെ തൊട്ടടുത്ത് ഇരുന്ന അവളോട് വല്ലാത്ത പകയായിരുന്നു..

എന്റെ ജീവിതം തകർത്ത അവൾക്കു ഇനിയൊരു മനഃസമാദാനം കൊടുക്കില്ല എന്ന് തീരുമാനിച്ചുറപ്പിച്ചു അവളെ ഞാൻ എന്റെ വീട്ടിൽ കയറ്റി..

വിവരങ്ങൾ അറിഞ്ഞു എന്റെ ഗായുവും അവളുടെ അച്ഛനും അവിടെത്തി..

ഞാൻ എന്ത് പറഞ്ഞിട്ടും അവൾ വിശ്വസിച്ചില്ല..

എന്റെ വാക്കിന് അവളൊന്നു ചെവി തന്നില്ല..

ഒരുപാടു ശാപവാക്കുകൾ പറഞ്ഞു എന്നെയൊരു ചതിയനായി മുദ്രകുത്തി അവർ പടിയിറങ്ങി ..

ഞാൻ ഒരുപാടു സ്നേഹിച്ച ഗായത്രി പോലും എന്നെ മനസിലാക്കിയില്ലല്ലോ എന്നോർത്ത് വിഷമം തോന്നിയെങ്കിലും ..

പിന്നീട് ഓർത്തു അവളെ പറഞ്ഞിട്ട് എന്താ കാര്യം…

മനഃപൂർവം അല്ലെങ്കിലും ഞാനല്ലേ അവളോട് വിശ്വാസ വഞ്ചന കാട്ടിയേ..

എല്ലാം കൊണ്ട് എനിക്ക് നിത്യയോടുള്ള ദേഷ്യം കൂടിക്കൂടി വന്നു.. അവളെ കൊല്ലണം എന്ന് വരെ ആഗ്രഹിച്ചു പോയി..

പിന്നീട് അങ്ങോട്ട് ഞാൻ ഞാനല്ലാതെ ആയി മാറുകയായിരുന്നു.. ഭാര്യ എന്നൊരു പരിഗണന ഞാൻ ഒരിക്കലും അവൾക്കു കൊടുത്തിരുന്നില്ല…

മനഃപൂർവം അവഗണിച്ചു.. മദ്യപാന ശീലം ഇല്ലാതിരുന്ന ഞാൻ അതും തുടങ്ങി.. എല്ലാരോടും അകാരണമായ ദേഷ്യമായിരുന്നു ..

എന്റെ ആ അവസ്ഥ മനസിലാക്കിയ കൊണ്ടാകും ഗായത്രി പതിയെ എനിക്ക് ചെവി തരാൻ തുടങ്ങി

എന്റെ നിരപാരദിത്വം അവൾക്കു മനസിലായി തുടങ്ങി

അത് വലിയൊരു ആശ്വാസമായിരുന്നു എനിക്ക്..

ഭാര്യയുടെ സ്ഥാനത്തു നിത്യയെ കാണാൻ എനിക്ക് ഒരിക്കലും സാധിക്കില്ല .. നീ തന്നെയായിരിക്കും എന്റെ ഭാര്യ അവളെ ഒഴിവാക്കാൻ കുറച്ചു സമയം വേണം എന്ന് ഞാൻ ഗായുവിനോട് പറഞ്ഞു …

പക്ഷേ ആ സമയം കൊണ്ട് നിത്യ വല്ലാതെ എന്റെ വീട്ടുകാരോട് അടുത്തു .. അവളെ അവർ എന്റെ ഭാര്യയായി അംഗീകരിക്കാൻ തുടങ്ങി…

അത് എന്നേ വല്ലാതെ ഭ്രാന്ത് പിടിപ്പിച്ചു …

ഞാൻ വളരെ മോശമായി തന്നേ എല്ലാരോടും പ്രതികരിച്ചു

അതിന്റെ ഇടയിൽ അവളെ ഒഴിവാക്കാനുള്ള മാർഗവും തേടിക്കൊണ്ടിരുന്നു ഞാൻ..

അങ്ങനെ ഞാൻ എന്റെ അന്നത്തെ കൂട്ടുകാരന്റെ സഹായം തേടി … അവന്റെ കല്യാണം കൂടാൻ പോയതായിരുന്നല്ലോ എന്റെ ജീവിതം മാറ്റി മറിച്ചത്..

അവനോടു ആ ഭാഗത്തൊക്കെ ഒന്ന് അന്വേഷിക്കാൻ പറഞ്ഞു..

ഒരു ഫോട്ടോയും കൊടുത്തു.. അവൻ അന്ന് ഞാൻ അവളെ കണ്ടുമുട്ടിയ സ്ഥലത്തൊക്കെ ഒരുപാടു അന്വേഷിച്ചു …

അങ്ങനെ അവൻ മനസിലാക്കി അവൾ നിത്യ അല്ല..

നന്ദന ആണെന്ന്.. അവളുടെ ‘അമ്മ കുറച്ചു നാൾ മുൻപ് മരിച്ചു.. അച്ഛൻ ഉണ്ട്.. അച്ഛനോട് പിണങ്ങി നാടുവിട്ടതാണെന്നു …

ഇത്രെയും കേട്ടപ്പോൾ എന്റെ സമനില തെറ്റി..

അവളെ വീട്ടിൽ വെച്ച് വിചാരണ നടത്താൻ ഞാൻ വീട്ടിലേക്കു പുറപ്പെട്ടു..

കാര്യങ്ങൾ എല്ലാം വീട്ടിലുള്ളവർ അറിഞ്ഞപ്പോൾ അവളോട് എല്ലാര്ക്കും ദേഷ്യമായി ..

നിന്റെ ദുർനടപ്പു അച്ഛൻ സമ്മതിക്കാത്ത കൊണ്ട്

അച്ഛനെ ധിക്കരിച്ചു ഇറങ്ങി പോന്നവളാണോ നീ .

നീയൊരു മോശം പെണ്ണാണോ എന്ന് ചോദിച്ചു അച്ഛൻ അവളെ ഒന്ന് തല്ലി..

ഇല്ല അച്ഛാ.. ഞാൻ ചീത്തയല്ല.. ഈ വീട്ടുമുറ്റത്തു പിച്ചവെച്ചു നടന്ന .. അരുണേട്ടന്റെയും വരുണേട്ടന്റെയും കൈപിടിച്ച് നടന്നിരുന്ന ആ പഴയ നന്ദുന് അങ്ങനെ ചീത്തയാകാൻ പറ്റുമോ..

പറ അച്ഛാ.. പറ്റുമോ വരുണേട്ടാ..

നന്ദു..

അതേ വരുണേട്ടാ നിങ്ങളുടെ പഴയ ആ കളികൂട്ടുകാരി .. എന്നെ മറന്നോ ..

മറക്കാനോ .. അതിനു പറ്റില്ലല്ലോ നന്ദു.. നിങ്ങൾ അല്ലെ ഞങ്ങളെ മറന്നത് നിങ്ങൾ ഈ നാട്ടിൽ നിന്ന് പോയിട്ട് എത്ര വർഷമായി.. എവിടെയാരുന്നു ..

ഒന്ന് ഫോൺ ചെയ്യാനോ ഒരു കത്തെഴുതാനോ ഒന്നും തോന്നിയില്ലാലോ..

പിന്നെ ഇവിടെ വന്നു ഇത്രേയും ദിവസം ആയിട്ടും എന്തുകൊണ്ട് ആണ് ഇത് നീ പറയാതെ ഇരുന്നത് ..

അങ്ങനല്ല അച്ഛാ . . കുഞ്ഞായിരിക്കുമ്പോൾ തന്നെ ദുരന്തങ്ങൾ എറ്റു വാങ്ങിയ എനിക്ക് എന്ത് വിശേഷം ആണ് അറിയിക്കാനുള്ളത്..

അപ്പോൾ.. അച്ഛനും , അമ്മയും , അർച്ചനയും അവരൊക്കെയെവിടെ ..

ഞങ്ങൾ ഇവിടെ നിന്ന് പോയി ഒരു വർഷം കഴിഞ്ഞപ്പോൾ അച്ഛൻ പോയി.. പിന്നീട് എല്ലാരും കൂടെ അമ്മയേ നിർബന്ധിച്ചു മറ്റൊരു വിവാഹം ചെയ്യിച്ചു..

രണ്ടാമത് അമ്മയുടെ ജീവിതത്തിൽ വന്നയാൾ..

അയാളെ ഒരു മനുഷ്യൻ എന്ന് വിളിക്കാമോ എന്നറിയില്ല.. അത്രയ്ക്ക് വൃത്തികെട്ടവൻ ആയിരുന്നു

എന്നെയും ചേച്ചിയെയും ഒരിക്കലും മക്കളായി അയാൾ കണ്ടിരുന്നില്ല.. പല തവണ ഞങ്ങൾ അത് പറഞ്ഞിരുന്നെങ്കിലും അമ്മ അത് വകവെച്ചില്ല ..

കാരണം അമ്മയുടെ മുൻപിൽ അയാൾ അത്രയ്ക്ക് നല്ലവനായിരുന്നു ..

അമ്മക്ക് ഞങ്ങൾ പറഞ്ഞതിലെ സത്യാവസ്ഥ മനസിലാക്കാൻ .. സ്വന്തം മകളെ ബലി കൊടുക്കേണ്ടി വന്നു.. എന്റെ അർച്ചു ചേച്ചിയെ

അയാൾ ഞങ്ങളുടെ മുൻപിലിട്ടു പിച്ചി ചീന്തി കൊന്നു..

പിന്നീട് കുറച്ചു കാലം ജയിലിൽ ആയിരുന്നു …

അമ്മയും ഞാൻ കൂടി മറ്റൊരു നാട്ടിൽ സാവദാനം ജീവിതം തിരിച്ചു പിടിക്കുകയായിരുന്നു .. പക്ഷേ

അവിടെയും ദൈവം എന്നേ തോൽപ്പിച്ചു…

അമ്മയും എന്നെ വിട്ടു പോയി..

പിന്നെ ഞാൻ തനിച്ചായി ജീവിതം.. അതിനിടയിൽ അയാൾ ജയിൽ മോചിതനായി .. കഥകൾ അറിഞ്ഞ അയാൾ എന്നെ തേടി പിടിച്ചു..

അയാളുടെ അടുത്ത ലക്‌ഷ്യം ഞാൻ ആയിരുന്നു..

അന്ന് അയാളിൽ നിന്ന് രക്ഷപെട്ടു വരുന്ന വഴിയാ ഞാൻ ആദ്യം വരുണേട്ടനെ കണ്ടത്..

പക്ഷെ എനിക്ക് ആളേ അന്ന് മനസിലായില്ല ..

പിന്നെ അന്ന് പോലീസിനോട് അങ്ങനെയൊക്കെ പറഞ്ഞത് .. ഞങ്ങൾ തമ്മിൽ ഒരു പരിചയവും ഇല്ലാന്ന് പറഞ്ഞാൽ ഞാൻ വീണ്ടും അയാളുടെ അടുത്ത് വീണ്ടും എത്തപ്പെട്ടാലോ എന്ന ഭയം കാരണം ആണ്…

എന്റെ അവസ്ഥ അവരോടു പറഞ്ഞാലും എനിക്ക് നീതി കിട്ടുമെന്ന് ഒരു വിശ്വാസവും ഇല്ലായിരുന്നു..

അന്ന് അങ്ങനെയൊക്കെ പറഞ്ഞത് ശരിയാണെന്നു ഞാൻ പറയുന്നില്ല പക്ഷെ അങ്ങനെ സംഭവിച്ചു പോയി..

പിന്നെ അന്ന് അച്ഛനെ അവിടെ കണ്ടപ്പോൾ ആണ് എനിക്ക് വരുണേട്ടനെ മനസിലായത്….

ഞാൻ എത്തിപെട്ടിരിക്കുന്നത് ഏറ്റവും സുരക്ഷിതമായ കൈകളിലാണ്‌ എന്നെനിക്കു മനസിലായി.. ആ സ്വാർത്ഥത കൊണ്ടാണ് ഒന്നും മിണ്ടാതേ ഞാൻ നിന്നേ…

തെറ്റാണെന്നു അറിയാം.. പക്ഷെ..

ക്ഷമിക്കണം എന്ന് പറയാനേ എനിക്ക് പറ്റൂ..

ആ തെറ്റ് ഇനിയെങ്കിലും ഞാൻ തിരുത്തിയില്ലെങ്കിൽ ഞാൻ നന്ദി ഇല്ലാത്തവളാകും ..

ഞാൻ മാറി തന്നേക്കാം.. ഗായത്രിക്കു സമ്മതമെങ്കിൽ ആ കുട്ടിയെ വരുണേട്ടൻ വിവാഹം കഴിക്കണം..

എല്ലാരും കൂടി ആ വിവാഹം നടത്തി കൊടുക്കണം

****************

അങ്ങനെ ഞാൻ ആഗ്രഹിച്ചിരുന്ന കല്യാണമാണ് നാളെ.. എന്തോ മനസ്സിനൊരു സുഖമില്ല … ഒന്ന് സ്വസ്ഥമാകാൻ വേണ്ടിയാ കുറച്ചു നേരം ഈ കടൽ തീരത്തു വന്നത്.. സ്വാമിയെ കണ്ടതും ഇത്രെയും പറയാൻ പറ്റിയതും വലിയൊരു ആശ്വാസമായി..

എല്ലാം നന്നായിട്ടു വരും മോനെ.. ശരി സ്വാമിജി ഞാൻ പോട്ടെ..

**************

വൈകിട്ട് വീട്ടിൽ…

വരുണേട്ടൻ ഇത്രെയും നേരം എവിടെയാരുന്നു…

നാളെ കല്യാണം അല്ലെ.. ഞാൻ ആണ് ഇവിടുത്തെ എല്ലാ കാര്യങ്ങളും ഒരുക്കന്നതു.. നിങ്ങളുടെ മണിയറ വരെ..

നിനക്കിതു എങ്ങനെ പറ്റുന്ന നന്ദു..

ഒന്ന് പോ.. വരുണേട്ടാ..

നന്ദു .. നിന്നെ കാണാൻ ആരോ വന്നിട്ടുണ്ട് ..

ആരാ ഏട്ടത്തി..

അറിയില്ല..

ഇവിടെ എന്നെ അന്വേഷിച്ചു ആര് വരാനാണ് ..

**********

അല്ലാ ആരാണിത് അപ്പയുടെ നന്ദു മോളോ..

ഇത്രെയും നാൾ എന്നെ അങ്ങ് പറ്റിച്ചു ഇവിടെ ഒളിച്ചു കഴിയുവായിരുന്നു അല്ലേ..

ഞാൻ എല്ലാം അറിഞ്ഞിട്ടാ വരുന്നേ.. ഇപ്പോൾ ഈ വീട്ടിലെ ആരും അല്ലാലോ നീ.. പിന്നെ എന്താ ഈ വീട്ടിൽ നിനക്ക് അവകാശം .. ഇപ്പോൾ തന്നെ നീ എന്റെ കൂടെ വരണം ..

ആരാ മോളെ അത് ..

അച്ഛാ … ഇത് അയാളാ..

അച്ഛനോ ..

നിന്റെ അച്ഛൻ ചത്ത് പോയില്ലേ ഇപ്പോൾ ഞാൻ ആണ് ആ സ്ഥാനത്തു ….

ഞാൻ നിങ്ങളെ എന്റെ അച്ഛനായിട്ടു കണ്ടിട്ടില്ലല്ലോ

വേണ്ടടി നീ അച്ഛനായി കാണേണ്ട.. നിന്റെ ഭർത്താവായി ഇനി കണ്ടാൽ മതി..

നിങ്ങൾ എന്തൊക്കെയാണ് ഈ പറയുന്നത്..

എങ്ങനെ പറ്റുന്നു .. മകളുടെ പ്രായം ഉള്ള ഒരു കുട്ടിയോട് … കഷ്ടം തന്നെ ..

ഇവൾ എനിക്ക് എന്റെ മകളെ പോലെ ആണ് …

പോലെ അല്ലെ മകൾ അല്ലാലോ..

ഇപ്പോൾ നിങ്ങള്ക്ക് ഒരു അവകാശവുമില്ല അവളിൽ

എന്തായാലും ഞാൻ ഇയാളുടെ കൂടെ പോകില്ലച്ഛാ

നിന്നോട് ഇവിടെ വരാനാ പറഞ്ഞെ..

ഇല്ല.. ഞാൻ വരില്ല..

അവളെ വിടാനാ പറഞ്ഞെ.. അവളെ നിർബന്ധിച്ചു ഉപദ്രവിച്ചു ഇവിടെ നിന്ന് കൊണ്ട് പോകാൻ പറ്റില്ല..

അപ്പോൾ നീയാണ് വരുൺ . അല്ലെ.. നീ ഇവളെ ഉപേക്ഷിച്ചു വേറെ കെട്ടാൻ പോകുവല്ലേ .. പിന്നെ ഇവളുടെ കാര്യത്തിൽ എന്തിന ഇടപെടുന്നതു

ഞാൻ ഇടപെടുന്നില്ല … ദേ ആ വരുന്നവർക്ക് ഇടപെടല്ലോ..

പോലീസ് …

എന്താ ഇവിടെ പ്രശ്‍നം … സാർ .. ഇദ്ദേഹം എന്നേ ഇവിടെ നിന്നും കൊണ്ടുപോകാൻ നോക്കുവാ..

ഇദ്ദേഹം എന്റെ രണ്ടാനച്ഛനാണ് … അങ്ങനെ പറയുന്നതിലും നല്ലതു എന്റെ ചേച്ചിയെ കൊന്നയാളാണ്

എനിക്ക് ഇയാളുടെ കൂടെ പോകേണ്ട…

ഞാൻ പ്രയപൂർത്തിയായ പെൺകുട്ടിയല്ലേ ..

എന്നെ ഇവരോടൊപ്പം കഴിയാൻ അനുവദിക്കണം..

സാർ , ഞാൻ സുരേന്ദ്രൻ ഇവിടുത്തെ അച്ഛനാണ്..

ചെറുപ്പം തൊട്ടേ ഇവൾ ഇവിടെ കളിച്ചു വളർന്നതാണ് … എന്റെ മോളെ പോലെ ഞാൻ നോക്കിക്കോളാം..

ഓക്കേ .. ആ കുട്ടി പറഞ്ഞത് കേട്ടല്ലോ…

ഇനി ഇവിടെ നിന്ന് പ്രശനം ഉണ്ടാക്കാതെ പോകണം

****************

അച്ഛനോടും നിങ്ങളോടെല്ലാം എങ്ങനെ നന്ദി പറയണം എന്നറിയില്ല..

നന്ദി പറഞ്ഞു അന്യർ ആകുവാനോ ഞങ്ങളെ ..

അല്ലേ..

നാളെയല്ലേ കല്യാണം … വരുണേട്ടന്റെയും ഗായത്രിയുടെയും ….

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ…

ശുഭം ….

രചന : ആഷിത സാജ്