ദേവരാഗം നോവലിൻ്റെ ഭാഗം 37 വായിക്കുക…

രചന : ദേവിക

ഓരോ ദിവസങ്ങൾ കഴിയുന്തോറും ഈശ്വർ പതിയെ മാറി കൊണ്ടിരുന്നു,…. എപ്പോഴും യാമിനിയുടെ പിന്നാലെ ഓരോന്നു ചോദിച്ചും കുറുമ്പ് കാണിച്ചും അവൻ ദിവസങ്ങൾ എണ്ണിയിരുന്നു….അതിനു ഇടക്ക് നന്ദൻ പണി പറ്റിച്ചു… അഞ്ജലി ഗർഭിണി ആണെന്ന് അറിഞ്ഞതിനു ശേഷം നിലത്തു ഒന്നും അല്ലാ ചെക്കൻ…. സൈലന്റ് type ആയിരുന്ന നന്ദൻ ചെറിയ പിള്ളേരെ പോലെ ഓരോന്നും അവന്റെ കുഞ്ഞിനെ പറ്റി പറഞ്ഞു കൊണ്ടു ഇരിക്കും..ഈശ്വറിനോടും യാമിനിയോടും പറഞ്ഞപ്പോൾ അവരും ഹാപ്പി….

ഈശ്വറിനു ഇടക്ക് ഇടക്ക്ക് നന്ദൻ വിളിക്കുന്നത് കൊണ്ടു ചെറിയ ഒരു കുശുമ്പ് ഇല്ലാതെ ഇല്ല…..

ഓഫീസിലേക്ക് പോകുന്നതിന് മുമ്പ് ചാരുവിനെ സ്കൂളിൽ കൊണ്ടു വിടുന്നതും കൊണ്ടു വരുന്നതും ഇപ്പോ ഈശ്വർ ആണ്… വന്നു കഴിഞ്ഞ പിന്നെ യാമിനി ഒന്നും മിണ്ടാതെ അച്ഛന്റെയും മോളുടെയും മുന്നിൽ കുഞ്ഞാവയെ കളിപ്പിക്കാൻ ഇരിക്കണം…

വയറിൽ മുഖം പൂഴ്ത്തി ചാരു ഉമ്മാ വെക്കുമ്പോ കുശുമ്പ് കാരണം യാമിനിയോടു അവൾ ചോദിക്കും എന്നെ ആനോ കുഞ്ഞാവേ ആനോ ഏറ്റവും ഇഷ്ട്ടം എന്ന്.. ചാറുവിന്റെ പേര് പറഞ്ഞില്ലങ്കിൽ പിന്നെ അവൾ കരഞ്ഞു കുളം ആകും…..

രാത്രി ആരൊക്ക ഇണ്ടെകിലും യാമിനി വേണം അവൾക്ക്,,….. ചില നേരത്തെ വാശി കാണുമ്പോ ഈശ്വർ അവളെ ചീത്ത പറയും പിന്നെ അവനോടു നമ്മുടെ ചാരു മിണ്ടാൻ പോവില്ല….

പക്ഷെ ചോക്ലേറ്റ് കൈയിൽ കിട്ടുന്നതു വരെ ഉള്ളു ആ പിണക്കം…….ദിവസങ്ങൾ കഴിയുന്തോറും യാമിനിയെക്കാൾ പേടി ആയിരുന്നു ഈശ്വറിനു..

ടീ നീ ഉറങ്ങിയാ…… ഈശ്വർ അവളുടെ വയറിൽ നിന്നും മുഖം ഉയർത്തി കൊണ്ടു ചോദിച്ചു….

ഇല്ല… എന്തെ….

ഏയ്യ് ഒന്നുമില്ല നീ ഉറങ്ങിക്കോ…..

ഓഹ്ഹ് എന്റെ മനുഷ്യാ… നിങ്ങളുടെ കട്ടായം കണ്ട ഞാൻ ആദ്യം ആയിട്ട പ്രസവിക്കാന്നു തോന്നുന്നുലോ…

ചാരുവിനു ഗർഭിണി ആയിരുന്നാപ്പോ……..

അവളുടെ വhയറിൽ ചെറിയ നനവ് വീണപ്പോൾ അവൾ പറയുന്നത് നിർത്തി അവനെ നോക്കി..

ഈശ്വർ കരയുക ആണെന്ന് മനസ്സിൽ ആയതും അവൾ പറയാൻ വന്നത് നിർത്തു വെച്ചു അവൾ അവന്റെ താടിക്ക് പിടിച്ചു പൊന്തിച്ചു…..

എല്ലാം കഴിഞ്ഞു പോയ നിമിഷങ്ങൾ അല്ലേ ഏട്ടാ…. ഇനിയും അത് ഓർത്തു എന്തിനാ വീണ്ടും……

മ്മ്മ്…. ഈശ്വറും ഒന്നും മിണ്ടാതെ അവളെ പൊതിഞ്ഞു പിടിച്ചു കിടന്നു….. ദിവങ്ങളും മാസങ്ങളും കണ്ണു അടച്ചു തുറക്കുന്ന പോലെ അവനു തോന്നി…..

ലേബർ റൂമിനു മുന്നിൽ വിയർത്തു കുളിച്ചു നിക്കായിരുന്നു ഈശ്വർ…. അഞ്‌ജലിക്ക് മാസം ഒമ്പത് ആയി… അതുകൊണ്ട് തന്നെ അഞ്ജലി അവളുടെ വിട്ടിൽ ആയിരുന്നു.. ഹോസ്പിറ്റലിൽ നന്ദനും ഈശ്വറും അവന്റെ ഫാമിലിയും മാത്രം ഉള്ളു… ചാരുവിനെ സ്കൂളിൽ നിന്നും കൊണ്ടു വരാൻ കേശവ് പോയിരുന്നു…. ഈശ്വർ ലേബർ റൂമിനു മുന്നിൽ തന്നെ ഇരുന്നു അവന്റെ പ്രണാനു വേണ്ടി പ്രാർഥിച്ചിരുന്നു… അവന്റെ അടുത്ത് ചാരു വന്നിരുന്നതും അവൻ അവളെ എടുത്തു മടിയിൽ വെ_ച്ചു…..

അവന്റെ മുഖം കണ്ടു ചാരുവിനും കരച്ചിൽ വരുന്നുണ്ടായിരുന്നു…

അച്ചേ….. അമ്മയോ……. ചിണ്ണുങ്ങി കൊണ്ടു അവൾ അവന്റെ മുഖത്തേക്ക് നോക്കി…..

അമ്മാ… ഇപ്പോ വരുട്ടാ… നമ്മുടെ അനിയൻ കുഞ്ഞിനെ കൊണ്ടു……

ഇക്ക് അമ്മയെ കാണണം….. അപ്പോഴേക്കും ചാരു നല്ല കരച്ചിൽ ആയി… ഈശ്വർ എന്തൊക്കെ പറയുന്നുണ്ടെകിലും അവൾ അത് ഒന്നും കേൾക്കുന്നുണ്ടായില്ല……അവൻ അവളെയും എടുത്തു പുറത്തേക്ക് ഇറങ്ങാൻ നേരം ആണ്…പിന്നിൽ നിന്നും ഈശ്വറിന്റെ അമ്മ വിളിച്ചത്…നഴ്സിനെ കണ്ടതും ചാരുവിനെ പൊതിഞ്ഞു പിടിച്ചു അവൻ അവരുടെ അടുത്തേക്ക് ഓടി….. അവരുടെ കൈയിൽ ഇരിക്കുന്ന കുഞ്ഞിനെ അവൻ അത്ഭുതത്തോടെ നോക്കി…..

അപ്പോഴേക്കും കുഞ്ഞിനെ അമ്മ വാങ്ങിയിരുന്നു…..

എന്റെ യാമിനി…….. കുഞ്ഞിനെ ശെരിക്കും നോക്കാതെ അവൻ icu ന്റെ ഉള്ളിലേക്ക് നോക്കികൊണ്ടു ചോദിച്ചു…

പേടിക്കണ്ട കുഴപ്പം ഒന്നുമില്ല… കുറച്ചു നേരം കഴിഞ്ഞിട്ട് റൂമിലേക്ക് മാറ്റട്ടോ….

ടാ കുഞ്ഞിനെ നോക്കിയേടാ…ഈശ്വറിനെ അമ്മ തട്ടി വിളിച്ചു…..

അവൻ അമ്മയെ ഒന്നു ആ കുഞ്ഞി കാലിൽ പതിയെ ചുംബിച്ചു… ചാരുവിനെ പോലെ തന്നെ കവിളിൽ ഉള്ള നുണകുഴി കണ്ടതും അവൻ ഒന്നു പുഞ്ചിരിച്ചു.. ….

യാമിനിയെ റൂമിലേക്ക് മാറ്റിയതും ഈശ്വർ ചാരുവിനെയും കൊണ്ടു അവരുടെ അടുത്തേക്ക് പോയി…

അതിനു മുന്നേ ചാറുവിന്റെ മടിയിൽ ഇരുത്തി അവളുടെ കുഞ്ഞി അനിയനും ആയിട്ടു ഉള്ള ഒരുപാട് നല്ല ഓർമ്മകൾ ഈശ്വർ അവന്റെ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തു….

യാമിനിയുടെ തൊട്ടു അടുത്ത് കിടക്കുന്ന ചോരകുഞ്ഞിനെ നോക്കായിരുന്നു ഈശ്വർ.. ഇത്ര കണ്ടിട്ടും മതിവരാതെ…… ഈശ്വറിന്റെ ഓരോ നോട്ടവും യാമിനിയെ സന്തോഷത്തിൽ എത്തിച്ചു…

അവർക്ക് ഒരു സ്വകാര്യം ആയിക്കോട്ടെ എന്ന് വെച്ചു നന്ദനും അമ്മയും ഒക്കെ ക്യാന്റീനിലേക്കും വീട്ടിലേക്കും അവർക്ക് ആവശ്യം ഉള്ള സാധനങ്ങൾ എടുക്കാൻ പോയി….

എന്നെ പോലെ തന്നെ ഉണ്ടലെടി എന്റെ മോനും….

ഈശ്വർ കുഞ്ഞു വിരലുകൾ തലോടി കൊണ്ടു പറഞ്ഞു….. അപ്പോഴേക്കും കുഞ്ഞു യാമിനിയുടെ നേരെ തിരിഞ്ഞു കിടന്ന്….

ആാഹ്ഹ് ഇപ്പോ മോനും അമ്മയുടെ സെറ്റ് ആയോ…. ഞാൻ ഇപ്പോഴും ഒറ്റക്ക്…

നോക്കിക്കോടീ എന്റെ അടുത്ത് കുഞ്ഞു വരുമ്പോ നിങ്ങളെ എല്ലാവരെയും ഞാൻ പാഠം പഠിപ്പിക്കും….

അയ്യടാ…..

ഒത്തിരി വേദനിച്ചോ……

മ്മ്മ്.. ഇല്ല……. യാമിനി ചിരിയോടെ പറഞ്ഞു….

ആഹ് അപ്പൊ കുഴപ്പം ഇല്ല… വേഗം തന്നെ അടുത്ത ഒരാളെയും കൂടെ സെറ്റ് ആകാം….

പോ അവിടെന്ന്……

നീ എന്റെ മോനെ ഇങ്ങു തന്നെടീ….ബാക്കി പാല് അവൻ പിന്നെ കുടിച്ചോളും….. ഈശ്വർ പതിയെ കുഞ്ഞിനെ എടുത്തു അവന്റെ മാറോടു ചേർത്ത് വെച്ചു….. യാമിനിയുടെ ചുണ്ടിൽ പതിയെ ചുംബിച്ചു അവൻ ബെഡിൽ ഇരുന്നു… അപ്പോഴാണ് ബെഡിന് അടുത്ത് ആയി ചാരു നിക്കുന്നത് കാണുന്നത്…..

യാമിനിയെയും ഈശ്വറിനെയും അനിയൻ വാവയെയും നോക്കി ചുണ്ടു പിളർത്തി ഇപ്പോ കരയും എന്ന് പറഞ്ഞു നിക്കാണ്….

മുഖം കണ്ട അറിയാം ഈശ്വർ കുഞ്ഞിനെ എടുത്തു പിടിച്ചു നിക്കുന്നത് ഇഷ്ട്ടം ആയിട്ടില്ല എന്ന്….

അച്ചോടാ അച്ഛന്റെ പെണ്ണ് ഇങ്ങു വന്നെടാ…….

അവൾ ആദ്യം വാശി പിടിച്ചു നിന്നു എങ്കിലും ഈശ്വർ അവളെ വാരി എടുത്തു അവന്റെ മടിയിൽ ഇരുത്തി…. അപ്പോഴേക്കും അവൾ ആരും നോക്കാത്ത കാരണം കരഞ്ഞു കൊണ്ടു അവന്റെ തോളിൽ കിടന്ന്….. അവൾ കരയാൻ നോക്കി ഇരുന്ന പോലെ കുട്ടികുറുമ്പനും കരഞ്ഞു….

ഈശ്വർ രണ്ടു പേരെയും തട്ടി കൊണ്ടു യാമിനിയെ ദയനീയതോടെ നോക്കി….. യാമിനി ചിരി അടക്കി പിടിച്ചു കിടക്കുന്നതു കണ്ടു ഈശ്വർ പോടീ എന്ന് വിളിച്ചു അവന്റെ പ്രാണനുകളെ പൊതിഞ്ഞു പിടിച്ചു…..

തുടരും…

ലൈക്ക് കമൻ്റ് ചെയ്യണേ

ഒരു കുഞ്ഞു പാർട്ട്‌ കൂടെ ഉള്ളു….. വേഗം തീർക്കാട്ടോ…. ഇത്രയും നാൾ എന്റെ സ്റ്റോറിക്ക് വേണ്ടി wait ചെയ്ത എല്ലാവർക്കും ഒത്തിരി താങ്ക്സ്

രചന : ദേവിക