ഒരിക്കലും ഞാൻ അവളെ സ്- നേഹിച്ചിട്ടില്ല. എല്ലാം എന്റെ അഭിനയമായിരുന്നു. വെ- റും ഒരു ടൈംപാസ്…

രചന : Megha Meghu

നിൻ ഓർമ്മകളിൽ

****************

തിരക്കേറിയ റോഡിൽ നിന്ന് വിജനമായ ഒരു റോഡിലേക്ക് തിരിഞ്ഞ് ആ കാർ സഞ്ചരിച്ചു

ചുറ്റും മരങ്ങൾ തണൽ വിരിച്ച ഒരു നാട്ടുപാതയിലൂടെ സഞ്ചരിച്ച് ആ കാർ ഒരു ഓടിട്ട ചെറിയ വീട്ടുമുറ്റത്ത് എത്തി.

കാർ നിർത്തി ഒരു ദീർഘ നിശ്വാസത്തോടെ അവൻ പുറത്തേക്കിറങ്ങി. ചുറ്റുമൊന്നു കണ്ണോടിച്ചു.

ആ നോട്ടം ചെന്നു നിന്നത് ഒരു അസ്ഥിതറയ്ക്ക് മുന്നിലായിരുന്നു. അവന്റെ കണ്ണുകൾ നിറഞ്ഞ് കാഴ്ച മറച്ചു. അവന്റെ ഓർമ്മകൾ 3 വർഷം പിന്നിലേക്ക് സഞ്ചരിച്ചു.

(3 വർഷങ്ങൾക്കു മുമ്പ്…)

ഇന്ന് അവധിക്ക് ശേഷം കോളേജ് തുറക്കുകയാണ്.

സീനിയേഴ്സ് എല്ലാവരും ജൂനിയേഴ്സിനെ സ്വീകരിക്കാനുള്ള തിരക്കിലാണ്.

ഇന്ന് ജൂനിയേഴ്സ് വരും അവർക്ക് എന്തേലും പണി കൊടുക്കണം. കാർത്തിക്ക് പറഞ്ഞു

അതെ എന്ത് പണിയാ ഇപ്പൊ കൊടുക്കുവാ.

കിരൺ ആലോചനയോടെ ചോദിച്ചു.

അറിയില്ല നോക്കാം. അല്ല ആദി ഇതുവരെ വന്നില്ലല്ലോ. കാർത്തി ചോദിച്ചു.

ശരിയാണല്ലോ അവൻ വന്നാലെ എന്തെങ്കിലും ഒക്കെ നടക്കു.

ആഹ് ഇ^തെ അവൻ വന്നല്ലോ. കാർത്തിക്ക് പറഞ്ഞു.

നീ ഇത് എവിടെയായിരുന്നു ആദി. ഇന്ന് ഫ്രഷേഴ്സ് വരുന്ന ദിവസമാണെന്ന് അറിയില്ലേ നിനക്ക്.

കിരൺ ചോദിച്ചു.

സോറി ഡാ എണീക്കാൻ വൈകി.

ആദി ചിരിച്ചുകൊണ്ട് പറഞ്ഞു

ഓ അവന്റെ ഒരു ഇളി കണ്ടില്ലേ.

മ്മ് മതി ഇതി രണ്ടാളും കൂടി തുടങ്ങണ്ട.

കാർത്തി പറഞ്ഞു.

ഡാ ഇങ്ങോട്ട് വാടാ . ആദി അതിലേ പോയ രണ്ട് ജൂനിയേഴ്സിനെ പിടിച്ച് നിർത്തി.

അവർ അവരുടെ അടുത്തേക്ക് ചെന്നു.

എന്താ ചേട്ടാ ? അതിൽ ഒരാൾ ചോദിച്ചു.

എന്താടാ നിന്റെ പേര്?

നിഖിൽ.

നിന്റെയോ ?

ആനന്ദ്.

നീയൊക്കെ ഏത് ഡിപ്പാർട്ട്മെന്റിലാ ?

B.Com

എടീ ഇവിടെ വാ… അതിലേ പോയ ഒരു പെൺകുട്ടിയെ കിരൺ അങ്ങോട്ട് വിളിച്ചു.

മ്മ് നിങ്ങൾ പൊക്കൊ. കാർത്തിക്ക് ആ രണ്ട് പേരോടും പറഞ്ഞു. അവർ പോയി കഴിഞ്ഞപ്പോൾ മൂന്നാളും കൂടെ അവളുടെ നേർക്ക് തിരിഞ്ഞു.

ആദി അവളെ ഒന്ന് നോക്കി. ഇരു നിറമാണെങ്കിലും കാണാൻ കൊള്ളാം. വാലിട്ടെഴുതിയ കണ്ണുകൾ നെറ്റിയിൽ ഒരു കുഞ്ഞു പൊട്ട് നീളമുള്ള ഇടതൂർന്ന മുടി. ഒരു ഇളം നീല ചുരിദാറാണ് വേഷം.

എന്താ നിന്റെ പേര് ? കാർത്തിക് ചോദിച്ചു.

ആരാധ്യ … അവൾ പതുക്കെ പറഞ്ഞു.

ഏത് ഡിപ്പാർട്ട്മെന്റിലാണ് ?

BCA… അവൾ കുറച്ച് പേടിയോടെ പറഞ്ഞു.

ആദി അവളെ തന്നെ നോക്കുകയായിരുന്നു.

അവരുടെ ചോദ്യത്തിന് പേടിയോടെയാണ് അവൾ ഉത്തരം പറയുന്നത് എന്നവന് മനസ്സിലായി.

പേടികൊണ്ട് അവളുടെ ചുണ്ടുകൾ വിറകൊണ്ടു.

അവൾ ആദിയുടെ മുഖത്ത് ദയനീയമായി നോക്കി.

ആ നോട്ടം കണ്ട് അവന് ചിരി വന്നു.

എടാ മതി അവളെ വിട്ടേക്ക് … ആദി പറഞ്ഞു.

ശരി പൊക്കോ.

അവൾക്ക് ആശ്വാസമായി. അവൾ ആദിയെ നോക്കി നോക്കി ഒന്നു പുഞ്ചിരിച്ചു. അവൾ പോയി.

അങ്ങനെ ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞു വീണുകൊണ്ടിരുന്നു. പലപ്പോഴും പലയിടത്തും വച്ച് അവൻ അവള കണ്ടു. അവളെ കാണുമ്പോഴെല്ലാം അവൾക്കായി അവനൊരു പുഞ്ചിരി സമ്മാനിച്ചു.

ആദ്യമൊന്നും അവൾ അത് കണ്ടതായി ഭാവിച്ചില്ല.

പിന്നീടെപ്പൊഴോ അവന്റെ പുഞ്ചിരിയും തന്നെ നോക്കുന്ന കാപ്പിപ്പൊടി കണ്ണുകളും അവളുടെ മനസ്സിൽ ഇടം പിടിച്ചു.

ഒരു ദിവസം രാവിലെ പതിവുപോലെ കോളേജ് ഗേറ്റിന്റെ മുന്നിൽ വണ്ടി നിർത്തി കാർത്തിക്കും കിരണും ആദിയും സംസാരിച്ചുകൊണ്ടിരുന്നു.

അപ്പോഴാണ് ആരാധ്യ ഗേറ്റ് കടന്ന് വരുന്നത് ആദി കണ്ടത്.

എടാ ഞാൻ ഇപ്പൊ വരാം. ആദി അവരോട് പറഞ്ഞു.

മ്മ് ഇത് കൊറേയായി ഞങ്ങൾ ശ്രദ്ധിക്കുന്നു.

നടക്കട്ടെ. കിരൺ പറഞ്ഞു.

നീ പോടാ എന്ന് പറഞ്ഞ് ആദി അവൾക്കടുത്തേക്ക് നടന്നു.

ആരാധ്യ ഒരു മിനിറ്റ് ഒന്നു നിൽക്കുവോ എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ടായിരുന്നു.

എന്താ.. അവൾ ചോദിച്ചു

അത് പിന്നെ… എനിക്ക് തന്നെ ഇഷ്ടമാണ്. കണ്ട നാൾ മുതൽ മനസ്സിൽ കൊണ്ടുനടക്കുന്നതാണീ ഇഷ്ടം. ഇപ്പൊഴെങ്കിലും തന്നേടിത് പറയണം എന്ന് തോന്നി. താൻ ആലോചിച്ച് ഉത്തരം പറഞ്ഞാ മതി.

ഉത്തരം എന്ത് തന്നെ ആണെങ്കിലും എന്നോട് പറയണം. ഇത്രയും പറഞ്ഞ് അവൻ നടന്നകന്നു.

പിറ്റേന്ന് രാവിലെ ഗേറ്റിന് അടുത്ത് തന്നെ അവളെയും കാത്ത് അവൻ നിൽക്കുന്നുണ്ടായിരുന്നു. അവൻ അവളെ നോക്കി നിന്നു. അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അവൻ അവളുടെ അടുത്ത് ചെന്ന് നിന്ന് ചോദിച്ചു. ആരാധ്യ എനിക്കുള്ള ഉത്തരം കിട്ടിയില്ല.. ഇഷ്ടമാണോ തനിക്ക് എന്നെ ?

ഇഷ്ടമാണ്.. അവനായി ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവൾ പറഞ്ഞു.

പിന്നീട് അങ്ങോട്ട് അവരുടെ പ്രണയ നാളുകളായിരുന്നു. എല്ലാവരും അസൂയയോടെ നോക്കിക്കണ്ട പ്രണയ ജോഡികൾ. ആദിത്യനും ആരാധ്യയും. അങ്ങനെ ദിവസങ്ങളും മാസങ്ങളും പിന്നെയും കടന്നുപോയി.

ആദിത്യന്റെ അവസാന വർഷ പരീക്ഷയും കഴിഞ്ഞ് ആ കോളേജിൽ നിന്ന് പടിയിറങ്ങേണ്ട ദിവസം വന്നെത്തി.

എടാ ആദീ ഇനി നിങ്ങൾ എങ്ങനെ കാണും..

സംസാരിക്കും ? ഇന്ന് നമ്മൾ ഈ കോളേജിന്റെ പടിയിറങ്ങുവല്ലേ. കാർത്തിക്ക് ചോദിച്ചു.

അല്ല ഇനി അവളെ കാണാൻ പറ്റില്ല എന്ന് പറഞ്ഞിട്ടും ഇവനൊരു സങ്കടവും ഇല്ലേല്ലോ.

ഞാൻ എന്തിന് സങ്കടപ്പെടണം. ഇവിടെ വച്ച് തുടങ്ങിയത് ഇന്ന് ഇവിടെ വച്ച് തന്നെ ഞാൻ അവസാനിപ്പിക്കാൻ പോവുകയാണ്.

ആദീ നിനക്ക് ഭ്രാന്താണോ നീ എന്തൊക്കെയാ ഈ പറയുന്നെ ? കാർത്തിക്ക് ചോദിച്ചു.

നിങ്ങൾ എന്തു കരുതി ഞാൻ സീരിയസ് ആയിട്ടാണ് അവളെ പ്രേമിച്ചതെന്നോ ? ഒരിക്കലും ഞാൻ അവളെ സ്നേഹിച്ചിട്ടില്ല. എല്ലാം എന്റെ അഭിനയമായിരുന്നു. വെറും ഒരു ടൈംപാസ്.

അല്ലാതെ അവളെപ്പോലൊരു നാട്ടിൻപുറത്തുകാരിയെ പ്രേമിക്കാൻ എനിക്ക് വട്ടൊന്നുമില്ല. അവൾക്ക് ഒരിക്കലും ചിന്തിക്കാൻ പോലും കഴിയാത്ത ഒരു ബന്ധമാണ് ഞാനുമായിട്ടുള്ളത്. ഇന്ന് അവളോട് എല്ലാം പറഞ്ഞ് അവസാനിപ്പിച്ച് ഞാൻ ഈ പടിയിറങ്ങും. ആദി പറഞ്ഞു.

നീ എന്താ ആദി ഇങ്ങനെ. ഇത് അവളെ എന്തുമാത്രം വേദനിപ്പിക്കുമെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ നീ. നിന്റെ മനസ്സ് ഇത്രക്ക് കല്ലാണോടാ. കിരൺ ചോദിച്ചു.

എടാ നീ…

വേണ്ട കാർത്തിയേട്ടാ ഇനി ഒന്നും ആദിയേട്ടനോടു പറയേണ്ട. ആദിയെ എന്തോ പറയാൻ വന്ന കാർത്തിക്കിനെ അവൾ തടഞ്ഞു.

ആരാധ്യ താൻ എന്നെ മറക്കണം… ആദി അവളോട് പറഞ്ഞു. വീണ്ടും എന്തോ പറയാൻ വന്ന അവനെ അവൾ കൈ ഉയർത്തി തടഞ്ഞു.

വേണ്ട ആദിയേട്ടാ ഏട്ടൻ ഇനിയും ഓരോന്നു പറഞ്ഞ് എന്റെ മുന്നിൽ ചെറുതാവണ്ട. അത് എനിക്കിഷ്ടമല്ല. ആദിയേട്ടൻ പറഞ്ഞത് ശരിയാ എനിക്ക് ഒരിക്കലും ചിന്തിക്കാൻപോലും കഴിയാത്ത ബന്ധം തന്നെയാ ഇത്. പക്ഷേ ഒരിക്കലും ഞാൻ…

ഞാൻ അതൊന്നും ചിന്തിച്ചില്ല. ചിന്തിക്കാൻ എനിക്ക്… എനിക്ക് പറ്റിയില്ല. ഞാ… ഞാൻ ശ്രമിച്ചില്ല.

ആദിയേട്ടന് ഒരിക്കൽ എങ്കിലും എന്നോ… എന്നോട് ഒന്നു പറയാർന്നു ഇത്..

ഇതെല്ലാം ഏട്ടന് വെറുമൊരു തമാശയായിരുന്നു എന്ന്. വെറുതെ എന്തിന് എന്നെ… ഇങ്ങനെ സ്നേഹിച്ച് ഇട്ടിട്ട് പോക്കാൻ വേണ്ടിയായിരുന്നെങ്കിൽ..

സാരമില്ല ആദിയേട്ടൻ പൊക്കെ ഒരിക്കലും…

ഒരിക്കലും ഞാ… ഞാൻ ഏട്ടനെ ശപിക്കില്ല.

ഏട്ടൻ പൊക്കൊ. ഒരിക്കലും ഒരു ശല്യമായി ഞാൻ വരില്ല.

ശബ്ദമിടറിക്കൊണ്ട് അവൾ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞു.

അവൾ അവിടുന്ന് നടന്നകന്നു.

ആ കാഴ്ച്ച അവൻ നോക്കി നിന്നു മനസ്സ് കല്ലാക്കി മാറ്റി.

നിന്നെപ്പറ്റി ഞങ്ങൾ ഇങ്ങനെയൊന്നും കരുതിയില്ല ആദി. നീ ഇത്രയ്ക്ക് ചീപ്പായിരുന്നോ. കാർത്തിക്ക് ചോദിച്ചു.

മതി കാർത്തി ഇനി അവനോട് എന്ത് സംസാരിക്കാനാ.. വാ പോകാം. കിരൺ കാർത്തിക്കിനെയും വിളിച്ചു കൊണ്ടുപോയി.

ആദി ആ കോളേജിന്റെ പടിയിറങ്ങി. കാർത്തിക്കും കിരണും ആരാധ്യയെ തപ്പി നടക്കുകയായിരുന്നു.

അവസാനം വരാന്തയുടെ ഒരു ഒഴിഞ്ഞ കോണിൽ അവൾ നിൽക്കുന്നത് കണ്ടു.

ആരാധ്യ… കിരൺ വിളിച്ചു.

ആദിയേട്ടൻ പോയി അല്ലേ ? അവൾ ചോദിച്ചു.

മ്മ് പോയി.

എന്നാ ഞാനും പോട്ടെ നേരം വൈകി. അവൾ ഒന്നും ചിരിക്കാൻ പരിശ്രമം നടത്തി. അവരോട് യാത്ര പറഞ്ഞ് അവൾ പോയി. അവൾ പോകുന്നത് വേദനയോടുകൂടി അവർ നോക്കി നിന്നു.

അവളുടെ മനസ്സ് മരവിച്ചു കണ്ണുകൾ നിറഞ്ഞ് ഒഴുകിക്കൊണ്ടിരുന്നു. അത് അവളുടെ കാഴ്ച മറച്ചു.

റോഡ് ക്രോസ് ചെയ്യുകയായിരുന്നു അവളെ ഒരു കാർ ഇടിച്ചു തെറിപ്പിച്ചു. ശബ്ദം കേട്ട് അവിടെ എത്തിയ കാർത്തിക്കും കിരണും കാണുന്നത് ചോരയിൽ കുളിച്ചു കിടക്കുന്ന ആരാധ്യയെയാണ്.

അവർ വേഗം അവളെ ഹോസ്പിറ്റലിൽ എത്തിച്ചു

രണ്ടു ദിവസം അവൾ അബോധാവസ്ഥയിൽ വെന്റിലേറ്ററിൽ കിടന്നു. ഡോക്ടേഴ്സ് ഒരുപാട് പരിശ്രമിച്ചിട്ടും അവളെ രക്ഷിക്കാനായില്ല.

അവൾ യാത്രയായി എന്നന്നേക്കുമായി.

ഇതൊന്നുമറിയാതെ ആദി യുകെയിലേക്ക് പോയിരുന്നു.

*******************

മൂന്ന് വർഷം കടന്നുപോയി. ആദി തിരിച്ച് നാട്ടിൽ എത്തി. ഈ മൂന്നു വർഷത്തിനിടയ്ക്ക് ഒരിക്കൽ പോലും കാർത്തിക്കും കിരണുമായി ആദിക്ക് ഒരു കോൺടാക്റ്റും ഇല്ലായിരുന്നു. നാട്ടിൽ എത്തിയ അവൻ അവരെ കാണണം എന്ന് പറഞ്ഞ് വിളിച്ചു.

ആദി അവരേയും കാത്ത് ബീച്ചിൽ നിൽക്കുകയായിരുന്നു. അപ്പോൾ അവന്റെ മനസ്സ് നിറയെ അവളായിരുന്നു. ആരാധ്യ..

അവളേക്കുറിച്ചുള്ള ഓർമ്മകളിൽ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

നീ എന്തിനാ കാണണം എന്നു പറഞ്ഞത് ?

കാർത്തിക്ക് ചോദിച്ചു

എടാ നിങ്ങൾക്കിപ്പോഴും എന്നോട് ദേഷ്യമാണോ?

അതെ ആ ദേഷ്യം ഒരിക്കലും മാറ്റില്ല.. ഒരിക്കലും.

ഒരു പാവം പെണ്ണിനെ ചതിച്ച നിന്നോട് ക്ഷമിക്കാൻ ഒരിക്കലും ഞങ്ങൾക് കഴിയില്ല.

കിരൺ പറഞ്ഞു

എടാ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്

ഞങ്ങൾക്ക് ഒന്നും കേൾക്കണ്ട നീ വിളിച്ച കാര്യം പറ.

എടാ അവൾ എവിടെയാ എനിക്ക് അവളെ കാണണം. ആദി പറഞ്ഞു

എന്തിന്. ഇട്ടിട്ട് പോയതല്ലേ നീ അവളെ

പിന്നെ എന്തിനാ കാണുന്നെ. കാർത്തിക്ക് ചോദിച്ചു

മതി നിർത്ത്.. ഞാൻ പറയുന്നത് ഒന്നു കേൾക്ക്

എന്നിട്ട് നിങ്ങൾ എന്തുവേണെങ്കിലും പറഞ്ഞൊ.

എടാ നിങ്ങൾ വിചാരിക്കുന്ന പോലെ വേണ്ടെന്ന് വെച്ചിട്ട് പോയതല്ല ഞാൻ അവളെ. അന്ന് എനിക്ക് അങ്ങനെ ചെയ്യാനേ കഴിഞ്ഞൊള്ളൂ. അവളെ കൊലയ്ക്ക് കൊടുക്കാൻ പറ്റാത്തകൊണ്ടാണ് ഞാൻ അവളെ എന്നിൽ നിന്ന് അടർത്തി മാറ്റിയത്.

ആദി നീ എന്തൊക്കെയാ ഈ പറയുന്നെ ഞങ്ങൾക്ക് ഒന്നും മനസ്സിലാകുന്നില്ല. കിരൺ പറഞ്ഞു

പറയാം എല്ലാം….

അവന്റെ ഓർമ്മകൾ മൂന്നു വർഷം പുറകിലേക്ക് സഞ്ചരിച്ചു.

ഒരു ദിവസം കോളേജ് കഴിഞ്ഞു വീട്ടിലെത്തിയ ആദിയോട് അച്ഛൻ അവളുടെ ഫോട്ടോ കാണിച്ച് നിങ്ങൾ തമ്മിൽ എന്താ ബന്ധം എന്ന് ചോദിച്ചു.

ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ്…അവൻ പറഞ്ഞു

ഇന്നത്തോടെ അത് അവസാനിപ്പിക്കണം. അച്ഛൻ പറഞ്ഞു

നടക്കില്ല അച്ഛാ അത് മാത്രം ഒരിക്കലും നടക്കില്ല.

ഇല്ലെങ്കിൽ പിന്നെ നീ അവളെ ജീവനോടെ കാണില്ല ആദി. എന്നെ നിനക്കറിയാലോ.

അച്ഛാ ഞാൻ പറയുന്നത് ഒന്ന് കേൾക്ക് ..

നീ ഒന്നും പറയണ്ട നിന്റെ എക്സാം കഴിഞ്ഞ് പിറ്റേ ദിവസം നീ യുകെയിലേക്ക് പോകും.

ഇല്ലെങ്കിൽ അവൾ ഈ ഭൂമിയിൽ ഇനി ഉണ്ടാവില്ല.

അച്ഛനെ നന്നായി അറിയുന്നതുകൊണ്ട് എനിക്ക് അവളെ അകറ്റേണ്ടിവന്നു. ഇതാണ് ശരിക്കും സംഭവിച്ചത്.

അവളെ എന്റെ കൂടെ കൂട്ടാൻ ആണ് ഞാൻ ഇപ്പോ വന്നത്. ഇനി പറയടാ അവൾ എവിടെയാ..

നിങ്ങൾ എന്താ ഒന്നും പറയാത്തെ. ഒന്നു പറയടാ പ്ലീസ്…

ആദി… അത് പിന്നെ..അവൾ പോയെടാ..

കാർത്തിക്ക് പറഞ്ഞു

കാർത്തി നീ എന്തൊക്കെയാ ഈ പറയുന്നെ ?

കാർത്തിക്ക് എല്ലാം അവനോടു പറഞ്ഞു.

സംഭവിച്ചതെല്ലാം കേട്ട് അവൻ തകർന്നു പോയി.

ആദി… കിരൺ വിളിച്ചു.

എടാ എനിക്ക് അവളെ ഒന്നു കാണണം പ്ലീസ്

മ്മ് വാ പോകാം.

*******************

ആദി ഓർമ്മകളിൽ നിന്ന് തിരിച്ചു വന്നു. അവൻ അവളുടെ അസ്ഥിത്തറയ്ക്ക് അടുത്തേക്ക് നടന്നു.

അതിനു മുന്നിൽ നിന്നു.

നീ എന്നെ തോൽപ്പിച്ചു കളഞ്ഞല്ലോ പെണ്ണേ.

നിന്നെ കൊണ്ടുപോകാനാ ഞാൻ വന്നത്. എൻറെ പേര് കൊത്തിയ ആലില താലി ചാർത്തി എന്റെ പെണ്ണാക്കാൻ വന്ന എന്നെ നി തോൽപ്പിച്ചു കളഞ്ഞല്ലേ. പണ്ടു നീ സ്നേഹം കൊണ്ട് എന്നെ തോൽപ്പിച്ചു. ഇപ്പൊ മരണം കൊണ്ടും…..

നിന്നെ രക്ഷിക്കാൻ വേണ്ടിയാ ഞാൻ നിന്നെ എന്നിൽ നിന്നും അടർത്തി മാറ്റിയെ. പക്ഷെ, അവസാനമായി ഒരു നോക്കു കാണാൻ പോലും എനിക്ക് കഴിഞ്ഞില്ലല്ലോ പെണേ…

അവൻ കരഞ്ഞുകൊണ്ട് അവളുടെ അസ്ഥിത്തറയ്ക്ക് മുന്നിൽ മുട്ടു കുത്തി.

ഇത്രനാളും നിന്റെ ഓർമ്മകളാണ് എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത്.

ഇനിയും ഞാൻ ജീവിക്കും മരിക്കാതെ നിൻ ഓർമ്മകളിൽ.

” നിന്റെ ഓർമ്മകളിൽ ഞാൻ ജീവിക്കും. കാരണം എന്റെ മനസ്സിൽ നിന്റെ ഓർമ്മകൾക്ക് എന്നും ജീവനുണ്ട്. ”

ഈ സമയം ഒരു തണുത്ത കാറ്റ് അവനെ തഴുകി കടന്നു പോയി. ആ കാറ്റിന് അവളുടെ മണമാണെന്ന് അവനു തോന്നി. അവളുടെ അസ്ഥിത്തറയിൽ കത്തിക്കൊണ്ടിരുന്ന ദീപം കൂടുതൽ പ്രകാശത്തോടെ ജ്വലിച്ചുകൊണ്ടിരുന്നു.

അവസാനിച്ചു.

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : Megha Meghu