ദേവരാഗം നോവലിൻ്റെ അവസാന ഭാഗം വായിച്ചു നോക്കൂ….

രചന : ദേവിക

ദിവങ്ങളും മാസങ്ങളും കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ പോയി കൊണ്ടിരുന്നു..രാവിലെ എന്തെകിലും കാര്യത്തിലും ഈശ്വറും യാമിനീയും തല്ലു കൂടിയാലും രാത്രി ആകുമ്പോഴേക്കും ഒരു നാണം ഇല്ലാതെ ഈശ്വർ പിന്നാലെ പോയിട്ട് ഉണ്ടാകും…

പെണ്ണുമ്പിള്ള ഇനിയും ഇറങ്ങി പോവോ എന്ന് ഒരു ചെറിയ പേടി ഇണ്ട്….എന്തെകിലും തല്ലു ഇണ്ടാകുമ്പോ ഞാൻ ഇറങ്ങി പോകും എന്ന് പറച്ചിൽ ആണ് യാമിനിയുടെ മെയിൻ പരിപാടി…ചാരു എപ്പോഴും യാമിനിയുടെ പിന്നാലെ ആണ്…

ആൾക്ക് കുറച്ചു ആസൂയ കൂടുതൽ ആണ്..

യാമിനി എന്തെകിലും ചീത്ത പറഞ്ഞ ഈശ്വർ വരുന്നത് വരെ കാത്തു ഇരിക്കും അവനോട് അമ്മയെ പറ്റി പറയാൻ … ഈശ്വർ വന്നു ചാരുവിന്റെ മുന്നിൽ വെച്ചു ചീത്ത പറഞ്ഞ പെണ്ണു ഹാപ്പി ആകും…. രണ്ടു പിള്ളേരേം കൊണ്ടു യാമിനി ശെരിക്കും പെട്ടു നടക്കാണ്…

വാവയെ എല്ലാവരും കിച്ചുന്ന വിളിക്കാ.. അവൻ നടക്കാൻ തുടങ്ങിയതിൽ പിന്നെ ഒരാള് പിന്നാലെ എപ്പോഴും വേണം…

എന്റെ മനുഷ്യ…. ഒന്നു വിടു ദേ പിള്ളേര് കാണുട്ടോ….. വാതിലു പോലും ശെരിക്കും അടച്ചിട്ടില്ല…..

ആഹ്ഹ് നിക്കടി….. ഞാൻ ഒരു സമ്മാനം തരട്ടെ….. എന്റെ ഭാര്യ പഠിച്ചു sslc പാസ്സ് ആയത് അല്ലേ… അപ്പൊ പിന്നെ എനിക്ക് ആഘോഷിക്കണ്ടേ….. കൈയിൽ ഉള്ള ഒരു ചെറിയ നക്ഷത്ര ചെയിൻ എടുത്തു കഴുത്തിൽ അണിഞ്ഞു കൊണ്ടു ഈശ്വർ കഴുത്തിൽ മുഖം ചേർത്തു വെച്ചു……

അതെ ഇങ്ങനെ നിന്ന പോവല് നടക്കില്ലട്ടോ….

നമ്മളെ ഒക്കെ കാത്തു നിക്കാവും അവര് അവിടെ…. പേരിടൽ ചടങ്ങിന് നേരത്തെ എത്തണം എന്ന് നന്ദേട്ടൻ പറഞ്ഞതു അല്ലേ…..നമ്മുടെ നന്ദനും അഞ്‌ജലിക്കും ഒരു സുന്ദരി കൊച്ചു പിറന്നു.. ഇന്ന് ആണ് പേരിടൽ ചടങ്ങ്….

സമയം ഇല്ലാത്ത നേരത്തെ പിന്നെ ഈശ്വർ റൊമാൻസ് കളിക്കാൻ നിക്കു….

ആഹ്ഹ് മതീ…. ഇന്നലെ അല്ലേ മനുഷ്യ റിസൾട്ട്‌ അറിഞ്ഞത്…. അപ്പൊ തന്നെ എനിക്ക് ഒരു വള വാങ്ങിച്ചു തന്നായിരുന്നു…. പിന്നെ എന്തിനാ ഏട്ടാ ഇപ്പോ ഒരു ചെയിൻ…

നിങ്ങള് കാണിക്കുന്നത് കണ്ട തോന്നും എനിക്ക് ഫുൾ A പ്ലസ് ആണെന്ന… ആകെ 3 A പ്ലസ് ഉള്ളു…. അതിനു ആണ്…

ഓഹ്ഹ് എനിക്ക് ഫുൾ A പ്ലസ് കിട്ടുന്നതിനു തുല്യം ആണ് മോളെ…. അതെ ഒരു സാമാനം തന്ന തിരിച്ചു തരല് ഒക്കെ വേണം ഈശ്വർ കള്ള ചിരിയോടെ പറഞ്ഞു….

ആഹ്ഹ് ഈ പേരും പറഞ്ഞു ഇന്നലെ വാങ്ങിച്ചത് പിന്നെ എന്തായിരുന്നു… കളിക്കാതെ വേഗം റെഡി ആവു….. നമുക്ക് നേരത്തെ ഇറങ്ങണം…..

പെട്ടന്ന് ആയിരുന്നു താഴെ നിന്ന് എന്തോ പൊളിയുന്ന സൗണ്ട് കേട്ടത്…..

അയ്യോ കിച്ചു….. യാമിനി ഉടുത്തിരുന്ന സാരി വാരി കൂട്ടി പിടിച്ചു താഴേക്ക് ഓടി…

ടീ പതുക്കെ പോ……അതും പറഞ്ഞു കൊണ്ട് ഈശ്വറും അവളുടെ പിന്നാലെ നടന്നു.,…അവനു അറിയായിരുന്നു താഴെ എന്താ സംഭവിച്ചേ എന്ന്…..

യാമിനി താഴേക്ക് വന്നപ്പോഴേക്കും അവിടെ ഫിഷ്ടാങ് പൊട്ടിച്ചു കിടക്കുന്നു..

എവിടെ അവൻ…. ഇതൊക്ക ഒപ്പിച്ചു വെച്ചിട്ട് അവൻ എവിടെ……യാമിനി ദേഷ്യത്തോടെ ചോദിച്ചു..

നോക്കിയപ്പോ ഒരു മൂലക്ക് ക്രിക്കറ്റ്ബാറ്റു പിടിച്ചു നിക്കുന്നുണ്ട്‌ ആള്…

ടാ നീ ഇതു എന്താ കാണിച്ചു വെച്ചേക്കുന്നേ….

നിനക്കേ നല്ല അടീ കൊള്ളത്തതിന്റെ കേടാ…അത് എങ്ങനെയാ ഞാൻ എന്തെങ്കിലും പറഞ്ഞ കുറ്റം എനിക്ക് ആണലോ….ഇത്ര ഒക്കെ കാണിച്ചു വെച്ചിട്ട് അവൻ നിക്കണ നോക്കിയേ വല്ല കൂസലു ഉണ്ടോന്നു.. എന്തിനാടാ നീ ഇപ്പോ ഇതു തല്ലി പൊളിച്ചത്…… യാമിനി അവനെ പിടിച്ചു വലിച്ചു കൊണ്ടു പറഞ്ഞു….

അത് നാനെ ഇല്ലെ ഇട്ടിലെ മീമി പിടിച്ചപ്പോ അച്ഛമ്മ ചീത്ത പഞ്ഞു…അതാ….എനിക്ക് ദേഷ്യം വന്നു…

അതിനു… ഇതു പൊട്ടിക്കാനോ… എങ്ങനെ ഒരുക്കി നിർത്തിയ ചെറുക്കാനാ എന്റെ ധൈവമേ…

ഇതിനെ കൊണ്ടു ഇനി എപ്പോ എത്താനാ…

പോയി അച്ഛമ്മയോട് സോറി പറ…… നിലത്തു നിന്ന് മീനുകളെ മാറ്റുന്ന അമ്മയെ നോക്കി യാമിനി പറഞ്ഞു..

അച്ഛമ്മേ ചേറി…. ചോറി അച്ഛമ്മേ……..

കൈയിൽ ഉള്ള ബാറ്റ് മുറുകെ പിടിച്ചു കൊണ്ടു ചിരിച്ചു പറഞ്ഞു…

ഓഹ്.. അച്ഛമ്മെടാ കുറുമ്പാ… അമ്മ അവന്റെ കവിളിൽ പിടിച്ചു വലിച്ചു..നീ അച്ഛനെക്കാളും വലിയ തെമ്മാടിയാ..

എന്റെ അച്ഛയെ പയ്യണ്ട…… ചിരിച്ചിരുന്ന മുഖം പെട്ടന്ന് മാറി…..

ടാ അച്ഛമ്മയോട് ആനോ നിന്റെ ദേഷ്യം…. യാമിനി അവനെ തല്ലാൻ നോക്കി..

എന്റെ കൊച്ചിനെ തള്ളുന്നോടീ… പുറകിൽ നിന്നും. ഇസ്വേറിന്റ ശബ്ദം കേട്ടതും അവൾ തിരിഞ്ഞു നോക്കി….

ആഹ്ഹ് തന്ത വന്നു ഇനി നമുക്ക് ഒന്നും മിണ്ടാൻ പറ്റില്ല….. ഇവനെ തല്ലലാ വേണ്ടേ…

നോക്കിക്കേ എന്താ അവൻ കാണിച്ചു കൂട്ടിയെക്കുന്നത്….എന്തെ ഒന്നും പറയാൻ ഇല്ലെ…

ഇടക്ക് രണ്ടു തല്ലു ആവാം…. ചെറുതായിട്ടു…. ഒരു ചമ്മിയ ചിരിയോടെ അവൻ പറഞ്ഞു…..

അച്ചേ……. അപ്പോഴേക്കും കിച്ചു ദേഷ്യത്തിൽ വിളിച്ചു….

ഏയ്യ് എന്റെ മോനെ നീ ഇനി തല്ലിയാൽ ഇണ്ടാലോ…. കാണിച്ചു തരാം…

ഓഹ്ഹ് നിങ്ങളോട് പറഞ്ഞിട്ട് ഒരു കാര്യം… ഇനിയും അച്ഛനും മോനും ഇങ്ങനെ നിക്കാൻ ആണ് പ്ലാൻ എങ്കിൽ ഞാനും എന്റെ മോളും പോവുട്ട…. കലി തുള്ളി രണ്ടു പേരെയും ദേഷ്യത്തോടെ നോക്കി അവൾ മുറിയിലേക്ക് പോയി…

ടാ കിച്ചുട്ടാ…. നീ എന്തിനാടാ അത് പൊട്ടിച്ചേ എന്നിട്ടു അച്ഛന്റെ മോനു കൈ എങ്ങാനും മുറിഞ്ഞ…..

ഏയ്‌ ഇല്ല അച്ചേ…. നാൻ ഇല്ലെ അച്ഛയെ പോലെയാ.. അച്ഛമ്മ പാഞ്ഞാലോ അച്ഛാ ഇങ്ങനെ ആണെന്ന്…. എനിക്ക് അച്ചേ ആയ മതി…..

അമ്പട കള്ള….. നീ ആള് കൊള്ളാലോ… നിന്റെ അമ്മ എങ്ങാനും കേക്കണ്ട ഇനി അതും എന്റെ തലയിൽ ആകും….അവൻ പറഞ്ഞതും കിച്ചു വായ പൊത്തി ചിരിച്ചു….എന്റെ മോൻ എന്നെ പോലെ ആകണ്ടാട്ടോ… ചുണ്ടിൽ പതുകെ ചുംബിച്ചു അവനെ ചേർത്ത് പിടിച്ചു.

വായോ നമുക്ക് ഇന്ന് നന്ദൻ മാമന്റെ ഉണ്ണിയുടെ പേരിടൽ ചടങ്ങിന് പോകണ്ടേ. വേഗം പോവാം……

അവര് റൂമിൽ ചെന്നപ്പോൾ ചാരുവും യാമിനിയും റെഡി ആയിരുന്നു… രണ്ടു പേരും ഒരേ പോലെത്തെ കസവു ആയിരുന്നു….. യാമിനി സാരിയും ചാരു പട്ടു പാവാടയും…

അച്ഛന്റെ മോളു സുന്ദരി ആയിട്ടു ഉണ്ടലോ…

ഈശ്വർ ചാരുവിനെ എടുത്തു ചുണ്ടിൽ ചുംബിച്ചു….

ടാ കിച്ചു ഇങ്ങു വന്നേ ഡ്രസ്സ്‌ മാറു… യാമിനി അവന്റെ അടുത്തേക്ക് ചെന്നു…

അച്ചീ…അമ്മ പോ നാൻ ഇല്ലെ വല്യ ചെക്കൻ ആണ്… എനിച്ചു അച്ഛാ ഇട്ടു തരും….

ഓഹ് ഒരു വലിയ ചെക്കൻ….എന്നിട്ടും ഉറങ്ങാൻ നേരം അമ്മ വേണലോ..

അതു പിന്നെ അച്ഛയും അമ്മ വേണലോ ഉങ്ങാൻ നേരം….

നിന്റെ കുഞ്ഞു വായയിൽ ഉള്ള വലിയ വർത്താനം നിർത്തിക്കോ..കിട്ടും എന്റെ കയ്യിന്നു….ദേ ഏട്ടാ ഇവനെ ഒന്നു റെഡി ആകുട്ടാ…. ഞങ്ങള് ദേ താഴെ ഇണ്ടാകും…

അഹ് നിക്കടി നിന്റെ സാരി ശെരി ആയിട്ടില്ല…

ഞാൻ പിടിച്ചു തരാം….. ഈശ്വർ താഴെ ഇരുന്നു കൊണ്ടു സാരി ശെരിയാക്കി

അഹ് ഇതൊക്കെ അറിയോ…..യാമിനീ അവനെ നോക്കി ചിരിച്ചു..

അതെ ഞാനും ഒരു അമ്മയുടെ മോനാ..

ഇതൊക്കെ അറിയാം… അല്ലെഗിലും അമ്മ റെഡി ആയി കഴിഞ്ഞ എൻറെ മെയിൻ പരിപാടി ആണ് ഇതു….

മ്മം കഴിഞ്ഞു… ഇപ്പൊ ഒക്കെ ആയി…..

അതെ കുങ്കുമം കുറച്ചു നീട്ടി വരച്ചാൽ കുഴപ്പം ഒന്നുമില്ലട്ടോ… പിന്നെ ഈ വയറും മറച്ചു പിടിക്കാം….

അവളുടെ അരയിൽ അമർത്തി എഴുനേറ്റു കൊണ്ടു പറഞ്ഞു..

ഓഹ്ഹ് പിന്നെ രണ്ടു പിള്ളേരുടെ തള്ളയായി…

ഇനി അത് ഒന്നും കുഴപ്പം ഇല്ല…ആഹ്ഹഹ്ഹ……

പെട്ടന്ന് ആയിരുന്നു ഈശ്വർ അവളുടെ വയറിൽ പിച്ചിയത്…

എനിക്ക് കുഴപ്പം ഇണ്ട് മോളെ എന്നാ വല്ല ചുരിദാർ ഇട്ടു വന്ന മതി….

ഇങ്ങനെ ഒരു മനുഷ്യൻ…….യാമിനി മോളെയും കൂട്ടി ഡ്രസിങ് റൂമിലേക്കും നടന്നു… അവൾ പോവാൻ വേണ്ടി കാത്ത് നിന്ന പോലെ കിച്ചു ബെഡിൽ കേറി തുള്ളി ചാടി….

ടാ നീ വന്നേ കളിക്കാതെ…..അല്ലെഗിൽ ആ പോയ നിന്റെ അമ്മ എന്നെ തല്ലി കൊല്ലും…..

അച്ഛന്റെയും മോന്റെയും ഒരുക്കം കഴിഞ്ഞു വന്നപ്പോഴേക്കും സമയം കുറച്ചു നേരം വൈകി ഇരുന്നു….

ഈശ്വറിനെ പോലെ തന്നെ ഒരുങ്ങി വരുന്ന കിച്ചുവിനെ നോക്കി നിന്നു യാമിനി…

ഊഹ്ഹ് ഇനി മുഖം വീർപ്പിക്കണ്ട നമുക്കു വേഗം അവിടെ എത്താം…. കിച്ചുവിനെ യാമിനിയുടെ കൈയിൽ കൊടുത്തു കൊണ്ടു ഈശ്വർ പറഞ്ഞു…..

മക്കളെ അച്ഛമ്മക്ക് റ്റാറ്റാ കൊടുക്ക്… വെല്ലിമ്മയും വെല്ലിച്ചനും കേശവും ഇപ്പോ ലണ്ടനിൽ ആണ്..

ഇപ്പോ വിട്ടിൽ ഇവര് മൂന്നു പേരും ഉള്ളു..

അച്ഛമ്മേ റ്റാറ്റാ….. അവര് രണ്ടു പേരും കാറിൽ ഇരുന്നു പറഞ്ഞു….. അമ്മ അവരെ നോക്കി നിന്നു അവര് പോകുന്നത് വരെ കൈ വീശി കാണിച്ചു…….

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

നന്ദൻറെ വീട്ടിൽ ആകെ ബഹളം ആയിരുന്നു ആളുകളെ കൊണ്ട്…..നന്ദന്റെ ചേച്ചിയും ഫാമിലിയും ഒക്കെ നേരത്തെ തന്നെ വന്നിരുന്നു…..

നന്ദന്റ് അമ്മ എപ്പോഴും കുഞ്ഞു മോളെ എടുത്തു നടക്കായിരുന്നു.

നന്ദൻ ആരും കാണാതെ അഞ്ജലിയുടെ പിന്നാലെ ആണെകിലും അനജലി അവനെ അവളുടെ അടുത്തേക്ക് തന്നെ വരാൻ സമ്മതിക്കുന്നുണ്ടായില്ല..

ഈശ്വറും ഫാമിലിയും വന്നപ്പോൾ തന്നെ അമ്മ അവരെ പുഞ്ചിരിയോടെ സ്വാഗതം ചെയ്തു…

ഈശ്വർ വന്ന പാടെ കുഞ്ഞു മോളെ എടുത്തു നടക്കാൻ തുടങ്ങി….. പിള്ളേരു രണ്ടും ഇസ്വേറിന്റ പിന്നാലെ കുഞ്ഞവയെ കളിപ്പിക്കാൻ ഇരുന്നു… സ്വന്തം വിടു എന്ന പോലെ യാമിനി വരുന്നവർക്ക് കുടിക്കാൻ വെള്ളം കൊടുക്കാൻ ഒക്കെ നിന്നു…….

ദേ കണ്ണേട്ടാ…. അങ്ങോട്ട് ചെല്ല്…. നമ്മളെ അനേഷിക്കുന്നുണ്ടാകും…എല്ലാവരും വന്നിട്ട് ഉണ്ടുട്ടോ…

കളിക്കല്ലേ….

ആഹ്ഹ് നിക്കടീ ഒന്നു… നിനെ ഒന്നു ശെരിക്കും കാണട്ടെ…. മ്മ് സുന്ദരി ആയിട്ടു ഉണ്ട്… മോളെ കിട്ടിയപ്പോ എന്നെ വേണ്ടലെ….എത്ര നാളായിടീ…. ഒരു ഉമ്മാ എങ്കിലും താ പെണ്ണെ….

അയ്യടാ മോനെ…. ഞാൻ അങ്ങോട്ട് ചെല്ലട്ടെ…

ഇല്ലാലോ മോളെ… നന്ദൻ അവളെ അരയിൽ കൈ ഇട്ടു കൊണ്ടു ചേർത്തു പിടിച്ചു…. അവൾ എന്തെങ്കിലും പറയുന്നതിന് മുന്നേ അവളുടെ ചുണ്ടുകളെ അവൻ സ്വന്തം ആക്കി… പതിയെ നുണഞ്ഞു കൊണ്ടു അവളുടെ ഉമിനീർ പോലും അവൻ രുചിച്ചു…. അവൾക്ക് പോലും ഒന്നു തടയാൻ പറ്റാതെ അവന്റെ പ്രണയത്തിൽ അവൾ എല്ലാം മറന്ന് അവനോട് ചേർന്ന് നിന്നു…..

വാതിൽ കൊട്ട് കേട്ടപ്പോൾ ആണ് അവർ രണ്ടു പേരും മാറിയത്….

ഓഹ് നാശം…. ആരാണാവോ…. ടീ സാരി നേരെ ഇട്ടിട്ട് അങ്ങോട്ട് വാ.. നിന്നാകെ ബാക്കി ഉള്ളത് രാത്രിയിൽ തരാട്ടാ….

പോടാ….

ടീ…… നന്ദൻ ഒന്നു ചിരിച്ചു ഉടുത്ത മുണ്ട് നേരെ ശെരിക്കും ഉറപ്പിച്ചു കുത്തി വാതിൽ തുറന്നു…..

ഈശ്വറിനെ കണ്ടതും നന്ദൻ അവനെ നോക്കി വളിച്ച ചിരിച്ചു…

അത് പിന്നെ….. എല്ലാ കാര്യവും സെറ്റ് ആണോന്ന് നോക്കാൻ വന്നതാ…

മ്മം.. മനസ്സിൽ ആയി മോനേ….ആ ഷർട്ടിലെ പൊട്ടു എടുത്തു മാറ്റിയിട്ട് പറ…ദേ ഈ കുറുമ്പി നല്ല കരച്ചിൽ ആയിരുന്നു…. അപ്പോഴേക്കും അഞ്ജലി വന്നു കുഞ്ഞിനെ എടുത്തു ഈശ്വറിനെ നോക്കി ചിരിച്ചു.

ടാ നീ ഒക്കെ ഇപ്പോഴാണോ വരുന്നേ….. എത്ര നേരം ആയി നോക്കി ഇരിക്കുന്നു…

ആഹ്ഹ് അങ്ങനെ പറ നന്ദേട്ടാ…. യാമിനിയുടെ സൗണ്ട് കേട്ടതും ഈശ്വറും നന്ദനും തിരിഞ്ഞു നോക്കി….

ഈ അച്ഛനെയും പിള്ളേരെയും കുത്തി എഴുന്നേൽപ്പിച്ചു കൊണ്ടു വരാൻ പെട്ട പാട്…..

അഹ് അതൊക്കെ അവിടെ നിക്കട്ടെ… പാസ്സ് ആയതിന്റെ ചെലവ് എടുക്ക്…. നന്ദൻ അവളെ നോക്കി ചിരിച്ചു..

മൂന്നാളും ഒരു വീട്ടിലേക്ക് വാ ചെലവ് ഒക്കെ നല്ല കനത്തിൽ തരാം… പോരെ…

ഓഹ്ഹ് വേഗം വരവേ….

കുഞ്ഞു മോളെ എടുത്തു അഞ്ജലി അവിടേക്ക് വന്നു….. എല്ലാവരുടെയും അനുവാദത്തോടെ നന്ദൻ മോളെ പേര് വിളിച്ചു.. ആരാധ്യ……..

ഈശ്വർ കുഞ്ഞിക്ക് ഒരു സ്വർണ്ണ മാല ഇട്ടു കൊടുത്തു….. ആളുകൾ കൂടിയാ കാരണം കുഞ്ഞു നല്ല കരച്ചിൽ ആയിരുന്നു… അഞ്ജലി കുഞ്ഞിനെ എടുത്തു നടന്നു കൊണ്ടിരുന്നു…

ആ കാന്താരിയിൽ നിന്നും അമ്മയായി മാറി സന്തോഷത്തിൽ ആണ് നന്ദൻ… എന്നാലു നന്ദന്റെ മുന്നിൽ അവൾ ഇപ്പോഴും ആ പഴയ പൊട്ടി പെണ്ണ് ആണ്….

ഭക്ഷണം കഴിച്ചു കുറച്ചു പേര് ഒക്കെ തിരിച്ചു പോയി… ഈശ്വറും അഞ്ജലിയുടെ വീട്ടുകാരും മാത്ര ആയി… ഓരോത്തരും പഴയ വിശേഷങ്ങൾ പറഞ്ഞു ഇരുന്നു….

ഇടക്ക് ഇടക്ക് നന്ദന്റ് നോട്ടം യാമിനിയുടെ മേലെ വീഴുമ്പോ നന്ദൻ ഓർക്കുകയായിരുന്നു അവന്റെ പഴയ യാമിനിയെ കുറിച്…… ഒരിക്കലും അവൾ എന്റെ ആയിരുന്ന കൂടി അവൾ ഇത്രയും സന്തോഷവതി ആവില്ലന്ന്….. എത്ര ഒക്കെ അഞ്ജലിയെ സ്നേഹിച്ചാലും മനസ്സിൽ എവിടെയോ പഴയ പ്രേമം ഉണ്ടെന്ന് വിഷമത്തോടെ അവൻ ഓർത്തു…..അവളുടെ മനസിലും നന്ദൻ ഒരു വിങ്ങൽ ആയിരുന്നു….

നന്ദനും ഈശ്വറും ഒരുമിച്ചു ഇരിക്കയായിരുന്നു…

യാമിനിയും ചാരുവും നന്ദന്റെ അമ്മയുടെ കൂടെയും അഞ്ജലി കുഞ്ഞിനെ മടിയിൽ ഇരുത്തി സോഫയിലും തൊട്ടു അടുത്ത് കുഞ്ഞിനെ കളിപ്പിക്കാൻ കിച്ചുവും ഉണ്ട്…..

നന്ദ….. എന്റെ സ്വാർത്ഥതയാണ് യാമിനി…..

എനിക്ക് അറിയാം നിന്നോടും അവളോടും ചെയ്തത് പൊറുക്കാൻ ആവാത്ത തെറ്റ് ആണു…

കല്യാണ മണ്ഡപത്തിൽ വെച്ചു ആണ് നിന്നിൽ അവളെ ഞാൻ സ്വന്തം ആക്കിയത്…. ഞാൻ വിചാരിച്ചിരുന്നു ഞാൻ ചെയ്ത ഏറ്റവും വലിയ തെ^റ്റ് ആണെന്ന്….ഇപ്പോ തോന്നുന്നു എന്റെ ജീവിതത്തിലെ ശെരി ആയിരുന്നു അവൾ…

എന്റെ യാമിനി…

മ്മ്…… ഒക്കേ കഴിഞ്ഞു പോയതല്ലേടാ… ഇപ്പൊ നോക്ക്യേ ഞാൻ എത്ര ഹാപ്പി ആണെന്ന്… എന്നെ മനസ്സിൽ ആകാൻ പറ്റിയ ഒരു ഭാര്യയും ഒരു പൊന്ന് മോളും… ഇതിൽ കൂടുതൽ ഭാഗ്യം ഒന്നും എനിക്ക് വേണ്ട…. പിന്നെ എനിക്ക് വിഷമം ഇല്ലന്ന് അല്ലാ ..

മുഖത്തു നോക്കി കളം പറയാൻ എനിക്ക് അറിയില്ല….. അടുത്ത ജന്മത്തിലെങ്കിലും തന്നേക്കണേടാ.. അവളെ…. പറയുമ്പോഴും അവൻ ആ പഴയ നന്ദൻ ആയി മാറിയിരുന്നു…..

അല്ലടാ എനിക്ക് വേണം അവളെ…… എന്റെ എല്ലാ ജന്മത്തിലും അവളെ മാത്രം പാതി ആയാൽ മതി….ചെറിയ കുശുമ്പ് ആണെന്ന് വെച്ചോ….

അവൻ ചിരിയോടെ പറഞ്ഞു…..

അല്ലെഗിലും എന്റെ സ്വന്തമെന്ന് തട്ടി എടുക്കുന്നത് ആണലോ നിനക്ക് ആവേശം….. ദേ അങ്ങോട്ട് നോക്കിയേ കുഞ്ഞു ഈശ്വർ ഇപ്പോഴെ പണി ഒപ്പിച്ചു തുടങ്ങി….. ഈശ്വറും അങ്ങോട്ട് നോക്കിയപ്പോൾ കുഞ്ഞി മോളെ ബലം ആയി കവിളിൽ പിടിച്ചു അമർത്തി ചുംബിച്ചു കൊണ്ടിരിക്കുന്ന കിച്ചുവിനെ നോക്കി ചിരിച്ചു…..

സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണി…… അവളെയും ഞങ്ങൾ പോക്കും അല്ലേടാ കിച്ച…… ഈശ്വർ അവന്റെ അടുത്ത് പോയി കിച്ചുവിന്റെ കവിളിൽ തട്ടി..പറഞ്ഞു…. അവനു ഒന്നു മനസ്സിൽ ആയിലേങ്കിലും കുഞ്ഞി മോൾടെ വിരലിൽ അമർത്തി പിടിച്ചു കൊണ്ടു അച്ഛന്റെ അതെ കള്ള ചിരി അവന്റെ മുഖതും ഉണ്ടായിരുന്നു…

അപ്പോഴേക്കും ചാരുവും അവരുടെ അടുത്തേക്ക് ഓടി വന്നു ഇസ്വേറിന്റ കാലിൽ പിടിച്ചു….

കുഞ്ഞിനെ കളിപിച്ചു കൊണ്ടിരുന്നു…. യാമിനി കുറച്ചു മാറി അവരെ നോക്കി നിൽക്കുന്നത് കണ്ടതും ഈശ്വർ മക്കളെ നന്ദന്റെ അടുത്ത് നിർത്തി യാമിനിയുടെ അടുത്തേക്ക് ചെന്നു…

എന്താണ് ഭാര്യയെ……

ഹ്ഹ്മ്മ്‌ ഒന്നുമില്ല….. ഒത്തിരി സന്തോഷം തോന്ന….. ഇങ്ങനെ കാണുമ്പോൾ…. ഒത്തിരി സന്തോഷിക്കുമ്പോൾ പേടി ആവാ…

ദേ വേണ്ടത്ത് വല്ലതും പറഞ്ഞ നല്ല ദിവസം ആയിട്ട് എന്റെ കയ്യിന്നു കിട്ടുവെ….. എനിക്ക് ഒരു അഞ്ചാറു പിള്ളേരെയും കൂടെ തന്നിട്ട് നീ എവിടേക്കാണ് എന്ന് വെച്ച പൊക്കോ.. നീ മാത്രം കേട്ടാലോ….

പോടാ വൃത്തികേട്ടവനെ… നിങ്ങൾക് ഒരു സ്നേഹവും ഇല്ലാ എന്നോട്…

ഹേയ് അങ്ങനെ പറയരുത്… രാത്രി ഞാൻ എത്ര കഷ്ട്ടപെട്ടു മക്കള് കാണാതെയാ നിന്നേ സ്നേഹിക്കുന്നെ…. ആഹ് സ്നേഹം നിനക്ക് ഉണ്ടോടീ..

പോ അവിടന്ന്…..

ആഹ്ഹ്. നിക്ക്…. നീ നോക്കിയേ… കിച്ചൻ ഇപ്പൊ തന്നെ കുഞ്ഞിയെ നോട്ടം ഇട്ടു വെച്ചേക്കാ…

ആഹ്ഹ് തന്തയുടെ അല്ലേ മോൻ അങ്ങനെ അല്ലേ വരൂ….

ഓഹ് കുഴപ്പം ഇല്ല… നോക്കിക്കോടീ കുഞ്ഞിയെയും ഞാൻ എന്റെ വിട്ടിലേക്ക് പോക്കും..

ഈ കാര്യത്തിൽ ഞങ്ങള് അച്ഛനും മോനും ഒരു കേട്ടാ….. അതും പറഞ്ഞു ഈശ്വർ ചിരിച്ചു…..തോളിൽ പിടിച്ചു കൈ താഴേക്ക് കൊണ്ട് വന്നു അവളുടെ അരയിൽ അമർത്തി പിടിച്ചു

യാമിനീ അവനെ തന്നെ നോക്കി….. എങ്ങനെ നടന്ന മനുഷ്യന…..ദേഷ്യം..വാശി…..

അതൊക്കെ എങ്ങോ മാഞ്ഞു പൊയീീ…….

ഒത്തിരി മാറി പോയി ഏട്ടൻ…. അവൾ പറയുന്നത് ഒക്കെ പുഞ്ചിരിയോടെ അവൻ കെട്ടു നിന്നു…..

നന്ദേട്ടനെ കണ്ട കലി തുള്ളുന്ന ആളാ ഇപ്പോ നോക്കിയേ…. എനിക്കും മക്കൾക്കും വേണ്ടി ഓരോന്നും പറഞ്ഞു ചിരിപ്പിക്കാൻ നടക്കുന്നു…

ഞാൻ ശെരിക്കും ഒരു ഭാഗ്യവതി ആണു… അവൾ പുഞ്ചിരിയോടെ അവന്റെ തോളിൽ ചാരി…

അവരെ നോക്കി നിന്നു…

മ്മം…..എന്നാലും നന്ദൻ എന്തിനാ ഇടക്ക് ഇടക്ക് നിന്നേ നോക്കുന്നത്….എനിക്ക് അത്ര പിടിക്കുന്നില്ലട്ടാ…

ഓ… ഈ ചെകുത്താൻ ഒരിക്കലും നന്നാവാൻ പോണില്ല….. അവൾ ദേഷ്യതോടെ അവനെ മാറ്റി കൊണ്ട്‌ പറഞ്ഞു…

അപ്പൊ തന്നെ ഈശ്വർ ആരും കാണാതെ അവളെ അരയിൽ പിടിച്ചു അവന്റെ അടുത്തേക്ക് വലിച്ചു ഇട്ടു അവളുടെ വയറിൽ അമർത്തി പിച്ചി…

ആഹ്ഹ്…. ഒച്ച കേട്ട് നന്ദനും അഞ്ജലിയും പിള്ളേരും നോക്കി…

എന്താ അമ്മേ…. ചാരു പെട്ടന്ന് ചോദിച്ചു..

ഏഹ് ഒന്നുമില്ല.. അപ്പോഴും ഈശ്വർ അരയിൽ വെച്ചിരുന്ന കൈ അമർത്തി പിടിച്ചു കൊണ്ടു ചിരി കടിച്ചു പിടിച്ചു നിക്കായിരുന്നു… പതിയെ അവന്റെ ചുണ്ടിലെ ചിരിയും അവളിലേക്ക് പടർന്നു.

ഇനി അവർ ജീവിക്കട്ടെ….

സന്തോഷവും സങ്കടവും കുശുമ്പും ആയിട്ട്…..

അവസാനിച്ചു…….

പിന്നെ ഇന്നലത്തെ പാർട്ടിൽ അഞ്ജലിയുടെ ഭാഗം പറയുന്നിടത്ത് ചെറിയ തെറ്റ് പറ്റിയതാണ് കേട്ടോ..

സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒത്തിരി നന്ദി…

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : ദേവിക