കുഞ്ഞിന്റെ മുന്നിൽ വച്ചു പോലും അയാൾ അവളെ അടിക്കുമായിരുന്നു ഒരു കാരണവുമില്ലാതെ

രചന : സിനി സജീവ്

നേർകാഴ്ച

************

ചേച്ചി…

ഓഫീസിനു തൊട്ടു അപ്പുറത്തെ കമ്പ്യൂട്ടർ സെന്ററിലെ ദേവികയുടെ വിളി കേട്ടാണ് അവൾ കംപ്യൂട്ടറിൽ നിന്നു തല ഉയർത്തിയത്..

ചേച്ചി ചേച്ചിക് ഫേസ്ബുക് ഉണ്ടോ..

ഇല്ലെടാ ചേട്ടന് ഇഷ്ടമല്ല fb ഒന്നും ഞാൻ ഉപയോഗിക്കുന്നത് whtsp ഉണ്ട് പിന്നെ imo യും..

നീയെന്താ ചോദിച്ചേ..

ഒന്നുല്ല ചേച്ചി ചേച്ചിടെ ചേട്ടായി എന്റെ fb ഫ്രണ്ട് ആണല്ലോ.. നൈറ്റ് 1 മണിക്കൊക്കെ ഓൺലൈൻ ഉണ്ട് അതാ ചോദിച്ചേ..

9 ആകുമ്പോൾ imo വിളിക്കും മോളുടെ കൂടെ സംസാരിക്കും വയ്ക്കും അത്ര ഉള്..

ചേച്ചി ഒന്ന് ശ്രെധിക്കണേ…

അവൾ തലകുലുക്കി..

ചേച്ചി ഞാൻ അങ്ങോട്ട് ചെല്ലട്ടെ കുറച്ചു day ആയി പറയണം എന്ന് കരുതിത കാരണം ചേച്ചി എനിക്ക് അത്രയും പ്രിയപ്പെട്ടത് ആണ്..

അറിയാടാ… അവൾ പുഞ്ചിരിച്ചു…

ദേവിക തിരിച്ചു പോയി…..

അവളുടെ മനസ്സിൽ ആശങ്ക നിറഞ്ഞു….

ഇത് ശ്യാമിലി.. ശ്യാമിലിയുടെ ഹസ്ബൻഡ് മുരളി ഷാർജയിൽ ഷെഫ് ആണ് അവിടെ ഒരു കമ്പനിയിൽ…. ഒരു മോളുണ്ട് അമയ അവൾ മൂന്നാം ക്ലാസ്സിൽ പഠിക്കുന്നു..

ശ്യാമിലി ഒരു പ്രൈവറ്റ് ഫർമസിയിൽ അക്കൗണ്ടന്റ് ആണ്..

ഓഫീസിനു അടുത്ത് അവളും മകളും ഒരു വീട് വാടയ്ക്കടുത്തു താമസിക്കുവാണ്.. അച്ഛനും അമ്മയും രണ്ട് സഹോദരന്മാരുമാണ് ശ്യാമിലിക്ക് ഉള്ളത്.

മൂത്ത സഹോദരൻ കല്യാണം കഴിഞ്ഞു വേറെ ആണ് താമസിക്കുന്നത്.. ഇളയ സഹോദരൻ കല്യാണം കഴിച്ചില്ലേലും ജോലി സ്ഥലത്താണ്

മുത്ത മകനുവേണ്ടി ഉള്ള വീടും പറമ്പും വിറ്റ് ഒരു കടയുടെ ഒറ്റമുറിയിലാണ് അച്ഛനും അമ്മയും വാടകയ്ക്ക് താമസിക്കുന്നത്…

പെങ്ങൾക് എന്തേലും വന്നാൽ ഒന്ന് തിരിഞ്ഞു പോലും ആ സഹോദരന്മാർ നോക്കില്ല.. കല്യാണം കഴിപ്പിച്ചു വിട്ടതോടെ അവരുടെ ഉത്തരവാദിത്തം തീർന്നു എന്നാണ് അവരുടെ ദാരണ.. അച്ഛനും അമ്മയ്ക്ക് അവരുടെ കാര്യം മാത്രം.. ശ്യാമിലി അവരെ അവളുടെ കൂടെ താമസിക്കാൻ വിളിച്ചിട്ടും അവർ വന്നിട്ടില്ല..

രാത്രിയിൽ അവളുടെ മനസ്സിൽ ഒരു തോന്നൽ ഉണ്ടായി മറ്റൊരു പേരിൽ അവൾ fb അക്കൗണ്ട് എടുത്ത്.. ചേട്ടന് റിക്വസ്റ്റ് അയച്ചു അയാൾ അപ്പോൾ തന്നെ അക്‌സെപ്റ് ചെയ്തു.. അവൾ ഇടയ്ക്കിടെ നോക്കുമ്പോൾ എല്ലാം അവൻ ഓൺലൈൻ ഉണ്ട്… അവൾക് കരച്ചിലും ദേഷ്യവും വന്നു..

ഫോണെടുത്തു അവനു മിസ്സ്‌ അടിച്ചു..

എന്താടി.. നിനക്കുറക്കം ഇല്ലേ..

മുരളിയേട്ടൻ ഉറങ്ങിയോ..

ആ ഞാൻ നല്ല ഉറക്കം ആയിരുന്നു നീ വച്ചിട്ട് പോയെ രാവിലെ വിളിക്കാം… അവളുടെ മറുപടിക്ക് കാത്തു നില്കാതെ അവൻ ഫോൺ കട്ട്‌ ചെയ്തു..

അവളുടെ കണ്ണുകൾ നിറഞ്ഞു തൂവി കണ്ണുനീരാൽ തലയിണ നനഞ്ഞു…

രാവിലെ അവൾ ഓഫീസിൽ ചെന്നിട്ടു ദേവികയെ കാണാൻ പോയി

ശെരിയാ കൊച്ചേ നീ പറഞ്ഞത്..

ചേച്ചി ഡെസ്പ് ആവാതെ.. ചേട്ടനെ മാറ്റാൻ ചേച്ചിക്കല്ലേ പറ്റൂ..

മം.. അവൾ തലയാട്ടി..

കുറച്ചു ദിവസങ്ങൾക്കു ശേഷം രാവിലെ ഡോറിൽ മുട്ടുകേട്ടാണ് അവൾ ഉണർന്നത് സമയം 3 ആകുന്നെയുള്….

അവൾ ജനാല വഴി പുറത്തേക്ക് നോക്കി..

വാതിൽ തുറക്കടി.. മുരളിയുടെ സൗണ്ട് കേട്ടു അവൾ പെട്ടന്ന് വാതിൽ തുറന്നു…

മുരളിയേട്ടൻ പറഞ്ഞില്ലല്ലോ..

എന്താ നിന്റെ ചാരൻ അകത്തുണ്ടോ.. മാറി നിക്കെടി നോക്കട്ടെ..

എന്തൊക്കെയാ മുരളിയേട്ടാ ഈ പറയുന്നേ..

അയാൾ അവളുടെ മുടികുത്തിൽ പിടിച്ചു..

എന്റെ അമ്മ പറഞ്ഞെടി നീ ഇവിടെ അഴിഞ്ഞാടി നടക്കുവാനെന്നു..

അവൾ കണ്ണീരോടെ അയാളെ നോക്കി.. അയാൾ അകത്തേക്ക് കയറി ചുറ്റും നോക്കി അതിനുശേഷം കൊണ്ടുവന്ന ബാഗുകൾ അകത്തേക്ക് വച്ചു.. തുണി മാറി കട്ടിലിലേക്ക് ഇരുന്ന് മോളെ നോക്കി…

കുറെ നാളുകൾക്കു ശേഷം വന്ന ഭർത്താവിനെ സ്നേഹത്തോടെ കാണണോ പേടിയോടെ കാണണോ എന്നറിയാതെ വിറങ്ങലിച്ചവൾ ഭിത്തിയിൽ ചാരി നിന്നു… അവൻ അവളെ ആകെയൊന്നു നോക്കി..

ഒന്ന് കൊഴുത്തല്ലോടി നീ.. അവൻ അവളെ പിടിച്ചു കട്ടിലിലേക്കിട്ടു.. ഒരു മൃഗത്തെപ്പോലെ അവളിലേക്ക് ആഴ്ന്നിറങ്ങി.. അവളുടെ ചെന്നിയിലുടെ കണ്ണുനീർ ഒഴുകി.. പിറ്റേന്ന് അവനു ഇഷ്ടപെട്ടതെല്ലാം അവൾ ഒരുക്കി നൽകി..

സ്നേഹത്തോടെ ഒരു വാക്ക് അവനിൽ നിന്നവൾ ആഗ്രഹിച്ചു.. അതുണ്ടായില്ല പകരം ആട്ടും തു_പ്പും ഉപദ്രവും മാത്രം.. കുഞ്ഞിന്റെ മുന്നിൽ വച്ചു പോലും അയാൾ അവളെ അടിക്കുമായിരുന്നു ഒരു കാരണവും ഇല്ലാതെ..

ഇയാൾക് മാനസിക രോഗം ആണോ എന്നുപോലും അവൾ സംശയിച്ചു.. പല പെണ്ണുങ്ങളുമായുള്ള വീഡിയോ കാൾ സ്വന്തം കണ്ണാലെ കണ്ട് ചോദിയം ചെയ്തവളെ അവൻ ചവിട്ടി താഴ്ത്തി അവളുടെ വീട്ടുകാർക്ക് മുന്നിൽ അഴിഞ്ഞാട്ടക്കാരി ആക്കി…

അവർക്ക് മരുമകനെ ആയിരുന്നു വിശ്വാസo…

അവളുടെ ജോലിസ്ഥലത് ചെന്നു മാനേജരെ ചീത്ത വിളിച്ചു അവളുടെ ജോലി കളഞ്ഞു…

എല്ലാം അവൾ സഹിച്ചു തന്റെ മകൾക് വേണ്ടി..

മുരളിയുടെ കൂട്ടുകാരൻ അവളെ വിളിച്ചു പറഞ്ഞത് അവൾക് സഹിക്കാവുന്നതിലും അധികമായിരുന്നു..

ഷാർജയിൽ അവൻ കാശിനു സെക്സ് ആസ്വദിക്കാൻ പോകുമായിരുന്നു എന്ന്…

അവൾ അവനോട് ആദ്യമായി കയർത്തു സംസാരിച്ചു..

നിന്നെ എനിക്ക് വേണ്ടടി…

എന്തിനു കൊള്ളാം നിന്നെ…

സഹിച്ചു മടുത്തു ഞാനും.. നിങ്ങളെ..

നിങ്ങളുടെ സ്വഭാവം അത് മാറ്റാൻ കഴിയില്ലെന്ന് എനിക്ക് മനസിലായി..

അതേടി നിന്നെ കളഞ്ഞിട്ട് നല്ല പെണ്ണിനെ കെട്ടാൻ പോകുവാ ഞാൻ എനിക്ക് ഡിവോഴ്സ് വേണം..

കുഞ്ഞിനെ നീ എടുത്തോ..

അവന്റെ എടുത്തടിച്ച മറുപടി കേട്ടു അവൾ ഞെട്ടി… കുഞ്ഞിനെ മാറോട് ചേർത്ത് പിടിച്ചു…

അയാൾ കോർട്ടിൽ ഡിവോഴ്സ് കേസ് ഫയൽ ചെയ്തു.. അവളിൽ കുറ്റം ആരോപിച്ചു…

അവൾ മുരളിയെ പറ്റി മറ്റൊരു സത്യം കൂടി അറിഞ്ഞു.. സ്വന്തം കൂട്ടുകാരന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം ഉണ്ടെന്ന് അവളെ സ്വന്തം ആക്കാനാണ് കാരണം ഇല്ലാതെ തന്നെ ഉപേക്ഷിച്ചു പോകുന്നത് എന്ന്…

അവൾ അപ്പോൾ മനസ്സിൽ ഒരു തീരുമാനം എടുത്ത്

ഇനി മുരളി ശ്യാമിലിയുടെ ലൈഫിൽ വേണ്ടാന്ന്…

അവളും അയാൾക്കെതിരെ കേസ് കൊടുത്തു..

വക്കിലിന്റെ സഹായത്തോടെ അവൾ മറ്റൊരു വാടക വീട്ടിലേക്ക് മാറി.. ചെറിയ ഒരു ജോലിയിൽ പ്രവേശിച്ചു… അപ്പോളും തന്റെ വീട്ടുകാരിൽ നിന്ന് ഉണ്ടായ സ^മീപനം അവളുടെ ചങ്ക് തകർത്തു..

എല്ലാവരോടും അവൾക്ക് വാശിയായി… അവൾ ഒഴിവ് സമയങ്ങളിൽ നന്നയി പഠിച്ചു കുറെ എക്സാം എഴുതി നിരാശ ആയിരുന്നു ഫലം… എന്നിട്ടും അവൾ തകർന്നില്ല.. വാശിയോടെ പിന്നെയും എഴുതി ദൈവം അവളുടെയും മകളുടെയും കൂടെ ആയിരുന്നു… ഡിവോഴ്സ് ആയി… അവൾ സെക്രട്ടറിയേറ്റിൽ ക്ലാർക്ക് ആയി ജോലി കിട്ടി..

മകളെ നല്ലൊരു സ്കൂളിൽ ചേർത്ത് ഒരു കുഞ്ഞു വീട്‌ വാങ്ങി. ക്ലർക്കിൽ നിന്നു അവൾക് മുകളിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു ഇന്നവൾ നല്ല ശമ്പളം ഉള്ള gov ജോലിക്കാരി ആണ്..

മുരളിയുടെ ക്യാഷ് ഒക്കെ വാങ്ങി അവൾ ഉപേക്ഷിച്ചു പോയി..

അയാൾ ഇപ്പോ നരകയാതന അനുഭവിക്കുകയാണ്..

ശ്യാമിലിയുടെ കാലുപിടിച്ചു തിരികെ അയാളുടെ ജീവിതത്തിൽ വരാൻ അവൾ അയാളെ തട്ടി മാറ്റി..

അവളെ ഉപേഷിച്ചവരെ അവളും ഉപേക്ഷിച്ചു…

അവൾക് ഇന്നും അവളിൽ നിന്ന് ഒന്നും പ്രതീക്ഷിക്കാതെ കൂടെ നിൽക്കുന്നത് ദേവിക മാത്രം ആണ്…

ഇത് ഒരു ശ്യാമിലിയുടെ മാത്രം കഥയല്ല ഒരുപാട് ശ്യാമിലിമാർ ഇങ്ങനെ ഉണ്ട്..

ഇത് എന്റെ പ്രിയപ്പെട്ട കൂട്ടുകാരി ചേച്ചിയുടെ കഥയാണ്.. ആർക്കു മുന്നിലും തോറ്റുകൊടുക്കാതെ ജീവിതം കൈ എത്തി പിടിക്കുകയാണ് ചേച്ചി…

എന്തിനു വേണ്ടി ഇത്രയും നല്ല പെണ്ണിനെ അയാൾ ഉപേക്ഷിച്ചെന്ന് ഞങ്ങൾക്ക് ഇന്നും മനസിലാകുന്നില്ല..

പ്രണയം തലയ്ക്കു പിടിച്ച എന്താ ചെയ്യാ അല്ലെ…

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : സിനി സജീവ്