ദേവിക ടീച്ചർ ജിഷ്ണുവിനെ അരവിന്ദ് എന്ന് വിളിച്ചു കൊണ്ട് കെട്ടിപ്പിടിച്ചു….

രചന : Vijay Lalitwilloli Sathya

ടീച്ചറുടെ പ്രണയം

**************

ആ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യയനവർഷം തുടങ്ങിയിട്ട് പത്തു പതിനഞ്ചു ദിവസമേ ആയുള്ളൂ.

ദേവിക ടീച്ചറും ആ സ്കൂളിൽ സ്ഥലം മാറി പുതിയതായി വന്നതാണ്.

രണ്ടുവർഷം പ്രബേഷൻ കാലാവധി തന്റെ നാട്ടിൽ നിന്നും വളരെ ദൂരെയുള്ള ഒരു ജില്ലയിലെ സ്കൂളിൽ ചെലവഴിച്ചശേഷം, അൽപമെങ്കിലും അടുത്തുള്ള ഒരു ജില്ലയിലെ സ്കൂളിലാണ് ഈ തുടർ നിയമനം..

പ്ലസ് വണിന്റെ ഒരു ഡിവിഷന്റെ ചുമതല ടീച്ചർക്കാണ്..

ആകെ നാല്പത് കുട്ടികൾ.

ഇരുപത്തിമൂന്നു പെൺകുട്ടികളും പതിനേഴ് ആൺകുട്ടികളും..

സുന്ദരിയും സുശീലയും ആയ ടീച്ചറെ കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ടു.

ദേവിക ടീച്ചറെ അത്ഭുതപ്പെടുത്തിയ ഒരു സംഭവം ഉണ്ടായിട്ടുണ്ട്.

ഏറ്റവും വലിയ ദുഃഖം തന്നിൽ ഏൽപ്പിച്ചു തന്നിൽ നിന്നു പിരിഞ്ഞു പോയ പ്രണയിതാവ് അരവിന്ദന്റെ അതേ മുഖച്ഛായയിൽ ഒരു കുട്ടിയുണ്ട് അവളുടെ ക്ലാസ്സിൽ.. ജിഷ്ണു എന്നാണ് അവന്റെ പേര്..

നമ്മൾ വളരെയേറെ ഇഷ്ടപ്പെട്ടു സ്നേഹിച്ചിട്ടു ഒടുവിൽ അവരെ നമുക്ക് കിട്ടാതെ പോകുമ്പോൾ നമ്മുടെ ഉള്ളിൽ ദുഃഖം ഉണ്ടാവുക സ്വാഭാവികം.

അതുകൊണ്ട് തന്നെ ഒരുപക്ഷേ അതേ പോലുള്ള ഒരു പങ്കാളിയെ ജീവിതത്തിൽ കിട്ടണേ എന്ന ആഗ്രഹമാണ് ഒട്ടുമിക്ക കാമുകി കാമുകൻമാർക്കുമുണ്ടാവുക.

ദേവിക ടീച്ചർ ചിന്തിക്കുന്നത് സത്യമാണ്.. നമ്മളെ തേച്ചിട്ടു പോയവരുടെ മുന്നിലൂടെ അതെ രൂപസാദൃശ്യമുള്ള ഒരാളെയും കൊണ്ട് നടക്കുക എന്നത് ഏതൊരാൾക്കും ഒരു വലിയ വിജയം തന്നെയാണ്..

ചിലരുടെയെങ്കിലും ജീവിതത്തിൽ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്.

അരവിന്ദന്റെ മുഖം കൊത്തിവെച്ച പോലെയുണ്ട്.

അതേ മാനറിസം പെരുമാറ്റം.

ഒന്നിനും മാറ്റമില്ല.

എല്ലാത്തിലുമുപരി ഒരു കാലത്ത് തന്നെ മയക്കിയ താൻ എല്ലാ ദുഃഖവും ഒരു നിമിഷം കൊണ്ട് മായ്ച്ചു കളയുന്ന നുണക്കുഴി കാട്ടി ഉള്ള അരവിന്ദന്റെ ആ ചിരി പോലും ജിഷ്ണുവിന് ഉണ്ട്..

ഈശ്വരാ എന്തിതു.. തന്റെ നശിച്ച വാശി പുറമേ മറക്കാൻ പറയുമെങ്കിലും ഉള്ളിൽ ഇപ്പോഴും കാണാൻ ആഗ്രഹിക്കുന്ന ആ മുഖം ഇപ്പോൾ എന്നും തന്റെ മുമ്പിൽ ജിഷ്ണുവിന്റെ രൂപത്തിൽ ഇങ്ങനെ വന്നിരിക്കുമ്പോൾ അവൾ വല്ലാതെ വിസ്മയം ആകുന്നതോടൊപ്പം ഉള്ളിലെവിടെയോ നെർവസും ആകുന്നു..

അതുകൊണ്ടുതന്നെ പഠിപ്പിക്കുന്നതിനിടയിൽ നിമിഷങ്ങളോളം ദേവിക ജിഷ്ണുവിന്റെ ചലനങ്ങളെ, മുഖത്തു മിന്നിമറയുന്ന ഭാവഹാവങ്ങളെ നോക്കിയിരിയിരുന്നു പോകുന്നു.. അരവിന്ദ് തന്നെ അത്രയും സ്വാധീനിച്ചിരുന്നു എന്ന് ഇപ്പോഴാണ് ടീച്ചർക്ക് മനസ്സിലാവുന്നത്..

പാവം ജിഷ്ണു ഒന്നും അറിയുന്നുണ്ടാവില്ല.. താൻ പഠിപ്പിക്കുമ്പോൾ അതിലുമാത്രമാണവന്റെ ശ്രദ്ധ.

ചിലപ്പോൾ അവനെ നോക്കിയിരിക്കുന്ന തന്നെ കണ്ടാൽ അവന്റെ കൗതുകത്തോടെ ഉള്ള പുരികമുയർത്തി എന്തേ എന്ന അർത്ഥത്തിൽ ശാന്തമായ നോട്ടവും പിടയുന്ന കണ്ണുകളും അവന്റെ പുഞ്ചിരിയും ഒക്കെ അരവിന്ദ് മുന്നിൽ പ്രത്യക്ഷപ്പെട്ടു ചെയ്യുന്നതു പോലെ തന്നെ..

ദേവിക ടീച്ചർ പെട്ടു.

അരവിന്ദന്റെ വല്ല ബന്ധുവും ആയിരിക്കുമോ ഈ ജിഷ്ണു..?

മറ്റു കുട്ടികളെപ്പോലെ ഒരു ഓഫീഷ്യൽ പരിചയപ്പെടൽ മാത്രമേ ജിഷ്ണുവിനോടും നടത്തിയിട്ടുള്ളൂ..

ഡീപ് ആയിട്ട് ഒന്നും ചോദിച്ചിക്കുകയോ മനസ്സിലാക്കുകയോ ചെയ്തിട്ടില്ല..

ചോദിച്ചറിയുക തന്നെ.

ക്ലാസിൽ വച്ച് വേണ്ട.

“ജിഷ്ണു ഇങ്ങോട്ട് വരൂ”

ദേവിക ടീച്ചർ അവനെ വിളിച്ചു..

“എന്താ ടീച്ചറെ”

“ജിഷ്ണു,….കുട്ടി ലഞ്ച് ബ്രേക്കിന് എന്നെ വന്നു കാണണം ഞാൻ സ്റ്റാഫ്‌ റൂമിൽ ഉണ്ടാകും..”

“എന്താ കാര്യം ടീച്ചർ”

“അതൊക്കെയുണ്ട് നീ വാ അപ്പൊ പറയാം”

ലഞ്ച് ബ്രേക്ക് ആയി ജിഷ്ണു കൊണ്ടു വന്ന ഫുഡ് കൂട്ടുകാർക്കൊപ്പം ഇരുന്നു കഴിച്ചു.

അപ്പോഴാണ് ദേവിക ടീച്ചർ തന്നെ സ്റ്റാഫ് റൂമിൽ ചെല്ലാൻ പറഞ്ഞ കാര്യം ഓർത്തത്.

ഉടനെ അവൻ തനിച്ച് സ്റ്റാഫ് റൂമിലേക്ക് തിരിച്ചു.

വാതിക്കൽ നിൽക്കുകയായിരുന്നു ദേവിക ടീച്ചർ അവൻ ദൂരെ നിന്ന് അവൻ നടന്നു വരുന്നത് കണ്ടപ്പോൾ സ്റ്റാഫ് റൂമിൽ നിന്നും ഇറങ്ങി അവനെയും കൂട്ടി ടീച്ചർ ഡ്രീൽ റൂമിലേക്ക് പ്രവേശിച്ചു.

അതിനകത്ത് കുറച്ചു കുട്ടികൾ ഉണ്ട്. കായിക താല്പര്യമുള്ള കുട്ടികൾ അവർക്ക് വേണ്ടുന്ന കളി സാധനങ്ങൾ എടുക്കാൻ വന്നു പോയിക്കൊണ്ടിരിക്കുന്നു.

“ജിഷ്ണു,.. കുട്ടിയുടെ വീട് എവിടെയാ?”

“ടീച്ചർ ഇവിടെ അടുത്താണ്..വെറും ഹാഫ് കിലോമീറ്റർ ഫാർ ഏവേ”

“ഓക്കേ”

എന്നിട്ട് ടീച്ചർ അവന്റെ മുഖത്തുനോക്കി

അവൻ പുഞ്ചിരിച്ചു. അപ്പോൾ അവന്റെ നുണക്കുഴികൾ തെളിഞ്ഞു വന്നു.

ഇതു തന്നെ അവസരം ടീച്ചർ കരുതി

അവന്റെ നുണക്കുഴിക്കവിളിൽ വിരലിട്ട് ടീച്ചർ ചോദിച്ചു.

“മോനു നല്ല നുണക്കുഴി ഉണ്ടല്ലോ ഇതുപോലെ നുണക്കുഴി വീട്ടിൽ ആരൊക്കെയുണ്ട്?”

“ആർക്കും ഇല്ല ടീച്ചർ.”

“നിങ്ങൾ പണ്ടുമുതലേ ഇവിടെ തന്നെയാണോ താമസം.”

“അതെ ടീച്ചർ അച്ഛനപ്പൂപ്പന്മാർ പണ്ടേ ഇവിടെ തന്നെ ആണെന്ന് പറയാറുണ്ട് വീട്ടിൽ..”

“അത് ശരി”

ജിഷ്ണുവിന് ശബ്ദത്തിന് പോലും കട്ടി കുറവാണെങ്കിലും അരവിന്ദന്റെ അതേ സംസാര ശൈലി.

ലാളിത്യം, ഇടയ്ക്ക് ഗാംഭീര്യം ഈശ്വരാ ഇങ്ങനെയുമുണ്ടോ ഒരു സാമ്യം..

“നീ ഒന്ന് എന്നെ ‘ദേവീ ..’ എന്ന് വിളിച്ചേ കേൾക്കട്ടെ”

അയ്യോ അത് ടീച്ചറുടെ പേരല്ലേ?

” അതെ എന്റെ പേരാണ് എന്താ കുഴപ്പം? ”

“ഞാനങ്ങനെ ടീച്ചറെ വെറും പേരു മാത്രം വിളിക്കുക”

“അത് സാരമില്ല നീ വിളിച്ചേ…”

“ദേവീ ടീച്ചറേ . ”

പോടാ അങ്ങനെയല്ല.. ദേവികയ്ക്ക് ചിരിവന്നു

പിന്നെങ്ങനെ അവൻ ജാള്യതയോടെ ചോദിച്ചു

“കൂടെ ടീച്ചർ വേണ്ട ചുമ്മാ ദേവീ എന്ന് വിളിക്ക്”

“ദേവി… ”

അവൻ വിളിച്ചു

“അങ്ങനെയല്ല കുറച്ചുകൂടി സോഫ്റ്റായിട്ട്”

അവൻ വിളിച്ചു

“ദേവീ ”

“കൊള്ളാം..”

ദേവിക ടീച്ചർ പറഞ്ഞു

“എന്താ ടീച്ചറെ എന്നെ നാടകത്തിനു എടുക്കുമോ?

അതുകേട്ട് ദേവിക ടീച്ചർ ചിരിച്ചു..

“ശരി ജിഷ്ണു പൊയ്ക്കോളൂ.”

“താങ്ക്യൂ ടീച്ചർ.. ”

അവൻ ക്ലാസിലേക്ക് നടന്നു പോയി..

ടീച്ചർക്ക് വട്ടാണെന്ന് തോന്നുന്നു. അവൻ കരുതി..

ദേവിക ടീച്ചർ സ്റ്റാഫ് റൂമിലേക്ക് നടക്കവേ ആലോചിച്ചു.

അരവിന്ദ് ഇപ്പോൾ എവിടെയായിരിക്കും.

കൊച്ചിയിൽ തന്നെ ഉണ്ടാകും.. ഷോർട്ട് ഫിലിം സിനിമ പിടുത്തം ഒക്കെ ആയി അവനിപ്പോഴും കറങ്ങി നടക്കുകയാണോ.. അറിയില്ല.. തനിക്ക് ജോലി കിട്ടിയ സന്തോഷം അറിയിക്കാനാണ് അവർ വീട്ടിലേക്ക് അന്നു ചേന്നത്. ലെറ്റർ ഒരാഴ്ച എങ്ങോ കറങ്ങിത്തിരിഞ്ഞു വന്നതുകൊണ്ട് തീയതി ഇങ്ങ് എത്തിയിരിക്കുന്നു നാളെത്തന്നെ ചെന്ന് ജോയിൻ ചെയ്യാൻ ഉള്ളതാണ്..

കയറിച്ചെല്ലുമ്പോൾ കണ്ട കാഴ്ച.. അരവിന്ദന്റെ അമ്മയെ വരുന്നവഴി ക്ഷേത്രത്തിൽ പോകുന്നത് കണ്ടിരുന്നു. വീട്ടിൽ അരവിന്ദൻ തനിച്ചാണെന്ന് പറഞ്ഞത്.. അല്പം കഴിഞ്ഞ് നന്ദിത വരുമെന്ന് പറഞ്ഞിരുന്നു.. പക്ഷേ താൻ ചെല്ലുമ്പോൾ അവന്റെ കസിൻ നന്ദിതയും അവന്റെ കൂടെ ഉണ്ടായിരുന്നു.

നന്ദിതയെ പൊക്കിയെടുത്ത് അർമാദിക്കുക കാഴ്ചയാണ് താൻ കണ്ടത്. ഹാഫ് സ്കർട്ട് ഇട്ട പെൺകുട്ടിയെ കാലിൽ പിടിച്ച് പൊക്കിയിട്ട് മേലോട്ട് നോക്കുന്ന അരവിന്ദിനെ കണ്ടപ്പോൾ തന്റെ എല്ലാ സ്വപ്നങ്ങളും പ്രതീക്ഷകളും തകർന്നു..

അവിടുന്ന് ഇറങ്ങി ഓടിയതാണ്… പിന്നെ ആരൊക്കെ പലവട്ടം ഫോൺ വിളിച്ചു ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഒരു പ്രാവശ്യം എടുത്ത് പറയാനുള്ളതൊക്കെ പറഞ്ഞു ഇങ്ങോട്ട് ന്യായീകരണവുമായി ഒന്നും പറയണ്ട ഒന്നും പറഞ്ഞു ഫോൺ കട്ട് ചെയ്തു. പിന്നെ തന്റെ പഴയ സിം കാർഡ് ഒടിച്ചു പുതിയത് വാങ്ങിച്ചു..

അപ്പോഴേക്കും പുതിയ സ്ഥലത്തേക്ക് ജോലിക്ക് പോവാൻ ആയി.. പിന്നെ ബന്ധപ്പെട്ടിട്ടില്ല..

ദിവസങ്ങൾ കടന്നു പോകവേ ജിഷ്ണുവിനോടു ദേവിക ടീച്ചേർക്കുള്ള കമ്പം വർദ്ധിച്ചുവന്നു..

ചാനലുകളിലും പത്രങ്ങളിലും സ്റ്റുഡന്റ്ന്റെ കൂടെ ഒളിച്ചോടിയ ടീച്ചറുടെ വാർത്തകളും മറ്റും കാണുമ്പോഴും വായിക്കുമ്പോൾ ദേവിക ടീച്ചറുടെ മനസ്സും തന്റെ പ്രവർത്തിയെ ന്യായീകരിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു..

കുറച്ച് ആഴ്ചകൾ കടന്നുപോയി.. ഒരു ദിവസം വൈകിട്ട് കുട്ടികളുടെ രക്ഷിതാക്കളെല്ലാം പാരൻസ് ടീച്ചേഴ്സ് മീറ്റിംഗ് കഴിഞ്ഞു പോകുന്ന അവസരത്തിൽ ജിഷ്ണു അവന്റെ അമ്മയോട് സംസാരിക്കുന്നത് കണ്ടു ദേവിക ടീച്ചർ അങ്ങോട്ടു ചെന്നു.

“ജിഷ്ണുന്റെ അമ്മയാണോ?”

“അതേല്ലോ….. ജിഷ്ണുവിന്റെ ക്ലാസ് ടീച്ചർ ആണല്ലേ..?”

“അതെ”

“പഠിക്കാൻ മടിയനായനാണു ഇവൻ.. ഒന്ന് ശ്രദ്ധിക്കണം ടീച്ചറെ..”

“ഞാൻ അത് അങ്ങോട്ട് പറയാനിരിക്കുകയായിരുന്നു. മലയാളത്തിൽ പോലും വീക്ക് ആണ്. വൈകിട്ട് കുറച്ചു സമയം ഇവനെ എന്റെ ക്വാർട്ടേഴ്സിലേക്ക് വിട്ടാൽ ഞാൻ അല്പം പറഞ്ഞു കൊടുക്കാം.”

“അയ്യോ ട്യൂഷനോ ഞങ്ങൾക്ക് അതിനൊന്നും ആവതില്ല ടീച്ചറെ … കാശൊന്നും എടുക്കാൻ ഉണ്ടാവില്ല ടീച്ചറേ”

ജിഷ്ണുവിന്റെ അമ്മ തന്റെ സാമ്പത്തിക ബുദ്ധിമുട്ട് കലർപ്പില്ലാതെ അറിയിച്ചു.

“ആരു പറഞ്ഞു കാശ് വേണമെന്ന് കാശൊന്നും തരേണ്ടതില്ല. വെറുതെ കളിച്ച് സമയം കളയുന്നത് അല്ലേ.. ഒരു മണിക്കൂർ വന്നിരിക്കട്ടെ”

“വലിയ സന്തോഷം… ടീച്ചർ…ഞാൻ പറയാം”

ജിഷ്ണുവിന്റെ അമ്മ സന്തോഷത്തോടു കൂടി ടീച്ചറെ തൊഴുത് പറഞ്ഞു.

“നാളെ തൊട്ടു വന്നോട്ടെ”

“കേട്ടോ ജിഷ്ണു….ടീച്ചറ് പറഞ്ഞത് കേട്ടില്ലേ,നാളെ തൊട്ട് പൊയ്ക്കോളാണം അത് കഴിഞ്ഞിട്ട് മതി കളിയൊക്കെ”

ജിഷ്ണു തലയാട്ടി.

പിറ്റേന്ന് വൈകിട്ട് സ്കൂൾ വിട്ടു വീട്ടിലെത്തിയ ടീച്ചർ വീട്ടിലെ ജോലികൾ ഒക്കെ തീർത്തു കുളിയൊക്കെ കഴിഞ്ഞ് വസ്ത്രങ്ങളൊക്കെ മാറ്റി

ഹാളിൽ ഒരുവശത്ത് ഒരു കസേരയും മേശയും റെഡി ആക്കിയിട്ടു ജിഷ്ണുവിനെ കാത്തിരുന്നു..!

അല്പം കഴിഞ്ഞപ്പോൾ ഒരു ബൈസൈക്കിളില് ജിഷ്ണു അങ്ങോട്ട് വന്നു.

അവനെ കണ്ടു ടീച്ചർ അകത്തേക്ക് വിളിച്ചു കയറ്റി.

ആദ്യമായാണ് അവൻ ടീച്ചർ ആ വേഷത്തിൽ കാണുന്നത്..

“”എന്താ ജിഷ്ണു ഇങ്ങനെ നോക്കുന്നത്..?”

“ഏയ് ഒന്നുമില്ല ടീച്ചർ”

എല്ലാ സബ്ജക്റ്റുകളിലും ടീച്ചർ അല്പാല്പമായി കാര്യങ്ങൾ പറഞ്ഞു കൊടുത്തു..

ശ്രദ്ധയോടുകൂടി ജിഷ്ണു അതൊക്കെ പഠിച്ചെടുത്തു.

വൈകിട്ട് പോരാൻ നേരത്ത് ടീച്ചർ നൽകിയ കാപ്പി അവനു വളരെ ഇഷ്ടപ്പെട്ടു.

ഒന്നു രണ്ടാഴ്ചകൾ അങ്ങനെ കടന്നുപോയി.

ഒരു ദിവസം ടീച്ചറുടെ വീട്ടിൽ ട്യൂഷൻ ക്ലാസ് നടന്നുകൊണ്ടിരിക്കുകയാണ്. ജിഷ്ണു പുസ്തകത്തിൽ എഴുതി കൊണ്ടിരിക്കുകയാണ്.

ജിഷ്ണുവിന് നോക്കിയിരുന്ന ദേവിക ടീച്ചർ അരവിന്ദ് കൺമുന്നിൽ വന്നു നിൽക്കുന്നതായി തോന്നി.

‘അരവിന്ദ് അരവിന്ദ്’ എന്ന് പിറുപിറുത്തുകൊണ്ട് തന്നെ തുറിച്ചു നോക്കി തന്നെ നേരെ നടക്കുന്ന ദേവിക ടീച്ചറേ കണ്ടു ജിഷ്ണു ഇരുന്നത് എഴുന്നേറ്റു നിന്നു.. വല്ലാത്ത ഇതുവരെ കാണാത്ത ഒരു മനോഭാവത്തോടെ അടുത്തെത്തിയ ദേവിക ടീച്ചർ ജിഷ്ണുവിനെ അരവിന്ദ് എന്ന് വിളിച്ചു കെട്ടിപ്പിടിച്ചു..

ഒടുവിൽ നീ വരുമെന്ന് എനിക്കറിയാമായിരുന്നു അരവിന്ദ്.. ‘

എന്നും പറഞ്ഞ് ടീച്ചർ ജിഷ്ണുവിനെ ഉറുമ്പടക്കം കെട്ടിപ്പിടിച്ചു.

പെട്ടെന്നുള്ള ആ ടീച്ചറുടെ പ്രതികരണത്തിൽ ജിഷ്ണു അന്തം വിട്ടുപോയി. ടീച്ചർ തന്റെ ചുണ്ട് ജിഷ്ണുവിന്റെ ചുണ്ട് നോട് അടിപ്പിക്കുന്ന സമയത്ത് ജിഷ്ണു ടീച്ചർ പിടിച്ചു തള്ളി മാറ്റി തന്റെ പുസ്തക സഞ്ചിയുമെടുത്ത് പുറത്തേക്കോടി രക്ഷപ്പെട്ടു..

പെട്ടെന്ന് ടീച്ചർക്ക് സ്ഥലകാലബോധം ഉണ്ടായി.. ഓടുന്ന ജിഷ്ണുവിനെ അവർ വിളിച്ചു..

“ജിഷ്ണു… ഒന്ന് നിൽക്കൂ..”

അവൻ നിന്നില്ല.. സൈക്കിൾ എടുത്തു നേരെ വീട്ടിലേക്ക് പോയി.

ദേവിക ടീച്ചർ വല്ലാതെ ഭയപ്പെട്ടു.. ചെറുക്കൻ പോയിട്ട് വല്ല ആരോടെങ്കിലും പറഞ്ഞു പ്രശ്നങ്ങൾ ഉണ്ടാകുമോ..?

ആശങ്കയോടെ അന്ന് രാത്രി കഴിഞ്ഞു.. പിറ്റേന്ന് സ്കൂളിലും പോകുമ്പോഴും ടീച്ചറെ ഭയം വല്ലാതെ പിടികൂടിയിരുന്നു.

കൂട്ടുകാരുടെ കൂടെ ചിരിച്ച് കളിക്കുന്ന ജിഷ്ണുവിന് കണ്ടപ്പോൾ ആശ്വാസമായി..

അവനത് വലിയ കാര്യം ആക്കിയിട്ടില്ല.. ആരോടും പറഞ്ഞു കാണില്ല..

ക്ലാസിലെത്തിയപ്പോൾ അവന്റെ മുഖവും അത് വിളിച്ചു പറയുന്നുണ്ടായിരുന്നു.. അല്പം നാണം കുണുങ്ങി പോലെ തല താഴ്ത്തി പുഞ്ചിരിച്ചു അവൻ നിൽക്കുന്നു.

ഈശ്വരാ ആശ്വാസമായി..

അന്ന് വൈകിട്ടും ജിഷ്ണു പതിവുപോലെ ട്യൂഷനു വന്നു. ദേവിക ടീച്ചർക്ക് അത്ഭുതമായിരുന്നു.. ഇനി വരില്ല എന്നായിരുന്നു വിചാരിച്ചത്.. അതുകൊണ്ട് ടീച്ചറും മനോ നിയന്ത്രണം പാലിച്ചു സാധാരണ പോലെ തന്നെ പെരുമാറി..

പക്ഷേ ക്ലാസിനിടയിൽ ജിഷ്ണു ചോദിച്ചു

“ടീച്ചറിന് എന്നെ കാണുമ്പോൾ ആരെയോ പോലെ തോന്നുന്നു അല്ലേ?”

തന്റെ ഉള്ളിലുള്ളത് അറിഞ്ഞ പോലെ ചോദ്യം

“”അതെന്താ അങ്ങനെ ചോദിച്ചത്”

“എനിക്കറിയാം ടീച്ചർക്ക് എന്നെ കാണുമ്പോൾ ടീച്ചറുടെ ഏതോ പഴയ ആളെ ഓർമ്മ വരുന്നുണ്ടെന്നു അതാണ് എന്നെ കാണുമ്പോൾ അരവിന്ദ് എന്നെ ഇന്നലെ വിളിച്ചത്…”

ജിഷ്ണു ചിരിച്ചുകൊണ്ട് പറഞ്ഞു

‘ഈശ്വരാ’

ടീച്ചർ ഒരു നിമിഷം വല്ലാതെ ചൂളി പോയി.

ഇന്നലെ ആ നിമിഷം താൻ തന്നെത്തന്നെ മറന്നു ഞാൻ പേരു വിളിച്ചത് പോലും അവൻ കേ_ട്ടിരിക്കുന്നു..

ഇനി ഒന്നും ഒളിച്ചിട്ട് കാര്യമില്ല..

എല്ലാം തുറന്നു പറയണം..

“അതേ ജിഷ്ണു എന്റെ അരവിന്ദന്റെ പോലെയുണ്ട്. നിന്നെ കാണുമ്പോൾ എനിക്ക് അവൻ ആയി തോന്നുന്നു. അതാണ് നിന്നോട് എനിക്ക് ഇത്ര സ്നേഹം..”

“അല്ലാണ്ട് ജിഷ്ണു എന്ന എന്നോട് ഒന്നും ഇല്ലല്ലോ

സ്നേഹം ഒക്കെയുണ്ട്. പക്ഷെ അരവിന്ദനോടുള്ള അതുപോലെ അല്ല..

“രക്ഷപ്പെട്ടു ആട്ടെ….ആരാ ടീച്ചറെ ഈ അരവിന്ദ്?”

“എന്റെ ഒരു ഫ്രണ്ട് ആയിരുന്നു ഞങ്ങൾ തമ്മിൽ വളരെ ഇഷ്ടത്തിലായിരുന്നു.”

“ഇപ്പൊ ഇല്ലേ?”

ജിഷ്ണു ഇടയിൽ കയറി ചോദിച്ചു.

“ഇല്ല”

“അതെന്താ?”

” ഒരു സാഹചര്യത്തിൽ ചില പ്രത്യേക കാരണങ്ങൾ കൊണ്ടു ഞങ്ങൾ തമ്മിൽ പിരിഞ്ഞു കഴിയുകയാണ്.”

“ആണോ എന്താ പിരിയാൻ ഉണ്ടായ കാരണം?”

“അതൊക്കെ അവിടെ നിൽക്കട്ടെ…നിനക്ക് കൊച്ചിയിൽ വല്ല ബന്ധുക്കാരും ഉണ്ടോ?”

“ഉണ്ടല്ലോ അമ്മയുടെ അകന്ന ബന്ധത്തിൽപ്പെട്ട വകയിൽ ഒരു മാമൻ ഉണ്ട് എറണാകുളത്ത്..”

“ആണോ.?… പുള്ളിയുടെ ഫോൺ കോൺടാക്ട് ഉണ്ടോ ? നമ്പർ ഒക്കെ അറിയാമോ?”

ദേവിക ടീച്ചർക്ക് അത്ഭുതമായി

“നമ്പർ ഉണ്ടായിരുന്നു പക്ഷേ ഇപ്പോൾ മറന്നു പോയി.. ആ നമ്പർ കണ്ടാൽ എനിക്ക് അറിയാൻ പറ്റും…”

“ആണോ എങ്കിൽ ഞാൻ കാണിക്കാം”

അവൾ അരവിന്ദിന്റെ നമ്പർ ജിഷ്ണുവിനെ കാണിച്ചു.

കണക്കിൽ അതുല്യൻ ആയിരുന്ന ജിഷ്ണു നമ്പറുകൾ ഒരു പ്രാവശ്യം കണ്ടാൽ അവൻ കാണാതെ പഠിക്കും.

ടീച്ചർ കാണിച്ച നമ്പർ തന്റെ കോൺടാക്ട് ഉണ്ടോ എന്ന് നോക്ക് ചെയ്യാൻ ഫോണിൽ അടിച്ചു നോക്കി

ഇതിലില്ലല്ലോ ടീച്ചർ..

“കണ്ടാൽ അറിയാം എന്നല്ലേ പറഞ്ഞേ”

“ഇതല്ല ടീച്ചർ ആ നമ്പർ”

“അല്ല..ലെ”

ആ മാമൻ തന്നെയായിരിക്കുമോ അരവിന്ദ്.. അരവിന്ദിന് ഈ ഭാഗങ്ങളിൽ റിലേഷൻ ഉണ്ട് എന്ന് പറയുന്നത് കേട്ടിട്ടുണ്ട്.

ദിവസങ്ങൾ പിന്നെയും കടന്നു പോയി..

മൊബൈലിൽ ടോക്ടൈം ഒക്കെ നിറച്ചു ഒരു ദിവസം ജിഷ്ണു അരവിന്ദിനെ വിളിച്ചു.

അരവിന്ദൻറെ കസിൻ നന്ദിതയുടെ കല്യാണ ദിവസമായിരുന്നു ജിഷ്ണു വിളിച്ചത്.

മറുതലയ്ക്കൽ ഒരു പയ്യന്റെ ശബ്ദം കേട്ടപ്പോൾ അരവിന്ദ് ചോദിച്ചു

“മോനെ ആരാ?”.

“ഞാൻ ജിഷ്ണു… പ്ലസ് വൺ പഠിക്കുന്നു ദേവിക ടീച്ചറുടെ സ്കൂളിലെ സ്റ്റുഡന്റ് ആണ്.”

“എന്താ മോനെ വിളിച്ചത്?”

“എനിക്ക് നിങ്ങളോട് അല്പം സംസാരിക്കാനുണ്ട്. ”

“ഇപ്പോൾ ഞാൻ ഒരു കല്യാണ ഫംഗ്ഷനിൽ ആണ് ഉള്ളത് രാത്രി ഞാൻ തിരിച്ചു വിളിക്കാം കേട്ടോ.”

“ശരി അരവിന്ദ് സാർ ”

പറഞ്ഞതുപോലെ തിരക്കൊക്കെ ഒഴിഞ്ഞ അന്ന് രാത്രി അരവിന്ദ് ജിഷ്ണുവിനെ വിളിച്ചു.

“എന്റെ കസിൻ നന്ദിത ഒരു പെയിന്റിങ് ആർട്ടിസ്റ്റാണ്… മരിച്ചു പോയ എന്റെ അഛന്റെ ഓർമ്മ ദിവസം അഛന്റെ ചിത്രം അവൾ സ്വന്തമായി പെയിന്റിംഗിൽ ചെയ്തു കൊണ്ടുവന്നപ്പോൾ വീട്ടിൽ ചുവരിൽ തൂക്കാൻ ഹെല്പ് ചെയ്തതായിരുന്നു.. ആ അവസരത്തിലാണ് ദേവിക കടന്നു വരുന്നത്..

അവൾ അത് കണ്ട് തെറ്റിദ്ധരിച്ചു തിരിച്ചു പോയി കളഞ്ഞു.. പിന്നെ ഒന്ന് കോണ്ടാക്ട് ചെയ്യാനുള്ള ഒരു അവസരവും അവൾ തന്നില്ല..

ഞാനാണെങ്കിൽ വിഷമിച്ചു വല്ലാണ്ടായി

പിറ്റേന്ന് വെളുപ്പിന് ജോലിക്ക് ആണെന്ന് പറഞ്ഞു അവൾ പോയി.

എന്നാൽ ഞാൻ അവളുടെ വീട്ടിൽ പോയി അമ്മയോട് കാര്യം പറഞ്ഞു. ലെറ്റർ കിട്ടാൻ വൈകിയത് കാരണം വളരെ പെട്ടെന്ന് ജോയിൻ ചെയ്യാൻ വേണ്ടി പെട്ടെന്ന് പോയത് അവൾ അമ്മയോട് സംസാരിക്കുന്ന കൂട്ടത്തിൽ അമ്മ ഫോൺ എനിക്ക് തന്നു..

എന്റെ ശബ്ദം കേട്ടപ്പോൾ അവൾ ദേഷ്യപ്പെട്ടു ഇനി അന്വേഷിച്ച് അവിടെ വരരുതെന്നും ഇനി ഈ പ്രേമം മുന്നോട്ടു കൊണ്ടുപോകാൻ താല്പര്യമില്ലെന്നുമൊക്കെ പറഞ്ഞു അവൾ വല്ലാതെ അങ്ങ് മോശമായി പെരുമാറി.. ഞാൻ പിന്നെ എന്റെ തിരക്കുകളിൽ മുഴുകി.. അവൾക്കെന്നെ മറക്കാൻ പറ്റില്ല എന്ന് എനിക്കറിയാം.. ആ ഒരു വിശ്വാസം എനിക്കുണ്ടായിരുന്നു.. ഒരു നാൾ എല്ലാം തിരിച്ചറിയുമെന്നു ഞാൻ വിശ്വസിച്ചു.”

അരവിന്ദ് പറഞ്ഞതെല്ലാം ശ്രദ്ധയോടെ കേട്ട ജിഷ്ണു പറഞ്ഞു

“അത് സാർ ദേവിക ടീച്ചർക്ക് നിങ്ങളെ വല്ലാതെ ഇഷ്ടമാണ്.. ഇപ്പൊ കാണുന്നതൊക്കെ സാർ ആയിട്ട് തോന്നാൻ തുടങ്ങി ഇനിയും സാർ ഇവിടെ വന്നില്ലെങ്കിൽ പ്രശ്നം കൂടുതൽ വഷളാകും.”

ജിഷ്ണുവിൽ നിന്നും എല്ലാ കാര്യങ്ങളും അരവിന്ദ് മനസ്സിലാക്കി.. പിന്നെയും അൽപ നേരം സംസാരിച്ച് ഫോൺ വെച്ചു.

ദിവസങ്ങൾ പിന്നെയും കടന്നു പോയി കൊണ്ടിരുന്നു..

പരസ്പരം ദേവിക ടീച്ചറുടെയും ജിഷ്ണുവിന്റെയും ഇഷ്ടങ്ങൾ വളർന്നുകൊണ്ടിരുന്നു..

ജിഷ്ണുവിന് ഇപ്പോൾ നന്നായി അറിയാം തന്റെ രൂപം അരവിന്ദൻ സാറിനെ പോലെ ഉള്ളതുകൊണ്ടാണ് ടീച്ചർക്ക് തന്നെ ഇഷ്ടപ്പെടുന്നതെന്ന്.. ജിഷ്ണുവിന് ആണെങ്കിൽ തന്റെ ഗുരുനാഥയാണ് അനിഷ്ടം കാട്ടി ടീച്ചറെ പിണക്കാൻ വയ്യ. ടീച്ചറുടെ സ്നേഹം അവനും ഇഷ്ടപ്പെട്ടു തുടങ്ങി. മാത്രമല്ല പഠിത്തത്തിൽ തന്നെ വളരെ ശ്രദ്ധയോടെ കരുതലോടെ പഠിപ്പിക്കുന്നുണ്ട്. ആ വഴിയിൽ അവൻ ഗുണം ആണ് അനുഭവിക്കുന്നത്..

ദേവിക ടീച്ചർ ഒരു ദിവസം ജിഷ്ണുവിനെ കൊണ്ട് ഒളിച്ചോടാൻ തീരുമാനിച്ചു..

പിറ്റേന്ന് ശനിയാഴ്ച രാവിലെ ജിഷ്ണുവിനെയും കൂട്ടി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ സ്കൂളിലെ പ്രിൻസിപ്പലും ജിഷ്ണുവിൻ്റെ അമ്മയും നാട്ടുകാരും കൂടി വളഞ്ഞു.. വിഷ്ണുവിന്റെ അമ്മ ഓടി വന്നു ടീച്ചറെ തല്ലാൻ കയ്യോങ്ങി..

“അയ്യോ അമ്മേ”

ടീച്ചർ ആ ദുസ്വപ്നം കണ്ട് ഞെട്ടി ഉണർന്നു..

ചെ…എന്തൊക്കെയാണ് ഈ കണ്ടത്.. ടീച്ചർക്ക് വല്ലാതെ ജാള്യതയും ചളിപ്പും തോന്നി..

ജിഷ്ണുവിനോടുള്ള തന്റെ ആറ്റിട്യൂട് അതിരു കടക്കുന്ന ഉണ്ടോ അതണോ ഈ സ്വപ്നം സൂചിപ്പിക്കുന്നത്….

പിറ്റേന്ന് ലഞ്ച് ബ്രേക്കിന് സമയത്ത് സ്കൂൾ സ്റ്റാഫ് റൂമിൽ ഇരിക്കുമ്പോൾ ജിഷ്ണുവിനെ അരവിന്ദ് നന്ദിതയും അവളുടെ നവവരനും കയറി വന്നു..

“ഈശ്വരാ നിങ്ങൾക്കെങ്ങനെ അറിയാം ഞാൻ ഇവിടെ ഉണ്ടെന്ന്.. നന്ദിത മാരീഡ് ആയോ.. ”

അങ്ങനെ ഒരുപാട് ചോദ്യങ്ങൾ ചോദിച്ച് ദേവിക ടീച്ചർ അവരെ സ്വീകരിച്ചു..

അല്പസമയത്തിനുശേഷം ടീച്ചർ ഹാഫ് ഡേ ലീവ് എഴുതിക്കൊടുത്തു അവരെയും കൂട്ടി കോർട്ടേഴ്സിലേക്ക് പോയി..

അവിടെവച്ച് കാപ്പികുടി തുടങ്ങി പ്രാഥമിക ഉപചാര ചടങ്ങുകളൊക്കെ കഴിഞ്ഞശേഷം അല്പം സമയം കിട്ടിയപ്പോൾ നന്ദിതയും ഭർത്താവും സംസാരിക്കുമ്പോൾ അരവിന്ദ് ദേവികയുടെ അടുത്ത് ചേർന്നു.

ജിഷ്ണു എല്ലാം പറഞ്ഞിരുന്നു.. ഞാൻ നോക്കി അവൻ ഏകദേശം എന്നെപ്പോലെ തന്നെ ഉണ്ടല്ലോ.. അതും പറഞ്ഞ് അരവിന്ദ് ചിരിച്ചപ്പോൾ .. ദേവികയ്ക്ക് വല്ലാണ്ടായി..

അവളും ചമ്മി ചിരിച്ചു..

“ഭ്രാന്തെടുത്തു പയ്യനെയും കൊണ്ട് ഒളിച്ചോടിയേനെ അല്ലേ…”

“സത്യം അരവിന്ദ്.. അങ്ങനെ ഉള്ള സ്വപ്നം വരെ കണ്ടു.. മൈൻഡ് വല്ലാതെ ഡിസ്റ്റർബ്ഡ് ആയിരുന്നു.. നമ്മൾ ഇഷ്ടപ്പെടുന്നവരുടെ ഫോട്ടോയെ സ്നേഹിക്കാറില്ലേ.. ഇവിടെ അരവിന്ദന്റെ ഫോട്ടോകോപ്പിക്ക് ജീവനും ഭാവവും ചലനവും ഒക്കെ കണ്ടപ്പോൾ മനസ്സ് കൈവിട്ടു പോയി… എന്നോട് ക്ഷമിക്കൂ.. അരവിന്ദ്.”

“അന്നാ വീട്ടിൽ വന്നപ്പോൾ കാര്യങ്ങൾ നേരെ മനസ്സിലാക്കാതെ എന്തൊരു പോക്കാ താൻ പോയത്..

അന്ന് എന്നെ ഒന്ന് കേൾക്കാൻ തയ്യാറായിരുന്നെങ്കിൽ ഇങ്ങനെ വറീഡ് ആയി ജീവിക്കണമായിരുന്നോ..?”

“അത് പിന്നെ ഞാൻ അന്ന് കണ്ടപ്പോൾ ആകെ തെറ്റിദ്ധരിച്ചു പോയില്ലേ.. അവൾ ഒരു ആർട്ടിസ്റ്റ് ആയിരുന്നല്ലോ നിങ്ങളുടെ അഛന്റെ ചിത്രം വരച്ചത് കൊണ്ട് വന്ന ചുമരിൽ തൂക്കുന്നത് ആണെന്ന് ഞാൻ കരുതിയില്ല വല്ലാണ്ട് തെറ്റിദ്ധരിച്ചു പോയി എന്നോട് ഈ കാര്യം ജിഷ്ണുവാണ് ഇന്ന് പറഞ്ഞത് ഇന്ന് രാവിലെ. അപ്പോഴും അവൻ നിങ്ങൾ ഇന്ന് വരുന്ന കാര്യം മറച്ചുവെച്ചു .. കള്ളൻ.. കൊള്ളാം…”

ജിഷ്ണുവിന്റെ പ്രായത്തിൽ കവിഞ്ഞ പക്വത ഓർത്തപ്പോൾ അവളുടെ കണ്ണിൽ നിന്നും കണ്ണീരൊഴുകി..

” എന്റെ പ്രണയവും ഇഷ്ടവും ഒരു തുള്ളി കുറയാതെ ഇപ്പോഴുമുണ്ട്.. എന്റെ മനസ്സിൽ നീയല്ലാതെ വേറൊരു പെണ്ണിനെ സ്ഥാനമില്ല..അവരെപ്പോലെ നമുക്ക് കല്യാണം കഴിക്കേണ്ടേ.. ”

നന്ദിതയെയും ഭർത്താവിനെയും കാണിച്ചു അരവിന്ദ് മീശ പിരിച്ചു കൊണ്ടു ചോദിച്ചു..

“വേണം”

വാക്കുകൾ വിതുമ്പി..

“എപ്പോഴാണ്?”.

“അടുത്ത മാസം സ്കൂൾ അടക്കുകയല്ലേ അപ്പോൾ.. ”

അതും പറഞ്ഞ് അവൾ അരവിന്ദന്റ് അടുത്തേയ്ക്കു മാറി നിന്നു തേങ്ങി.. അവൾക്കു സങ്കടം അടക്കാൻ പറ്റുന്നില്ല.. എവിടെയെങ്കിലും ചാഞ്ഞേ പറ്റൂ… അവൻ അവളെ വലിച്ചു മാറിലേക്ക് ഇട്ടു..

അവളും കെട്ടിപ്പിടിച്ച് അവന്റെ മാറിൽ തലചെരിച്ചു വെച്ചു കണ്ണീർ പൊഴിച്ചു.. ആനന്ദക്കണ്ണീർ..

അപ്പോഴേക്കും ജിഷ്ണു സൈക്കിളിൽ അവിടേക്ക് വന്നു. ആ കാഴ്ച കണ്ട് ജിഷ്ണുവിന് സന്തോഷമായി..

അവൻ അരവിന്ദിനോട് തമ്സപ്പ് കാണിച്ചു..

അരവിന്ദ് തിരിച്ചും…!

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : Vijay Lalitwilloli Sathya