എനിക്കെന്തോ അവനോടുള്ള എന്റെ ഇഷ്ടം തുറന്ന് പറയാൻ പേടി ആയിരുന്നു….

രചന : Sreedevi Sreedu

ഒരു കുഞ്ഞു പ്രണയം….

**************

“ഹായ് ടാ ”

വാട്സാപ്പിൽ അവനു മെസ്സേജ് അയച്ചപ്പോൾ ഉടനെ അവിടെ ഡെലിവെർഡ് ആയതു കണ്ടപ്പോ ആലോചിച്ചു. ഏഹ് ഇവൻ എന്റെ അക്കൗണ്ടിൽ തന്നെ ഉണ്ടാരുന്നോ

“കഴിച്ചോ ”

“അഹ്‌ടി. നീയോ “.

“കഴിച്ചെട “.

“പിന്നെ എന്തുണ്ട് ”

“ഓ ഇങ്ങനൊക്കെ പോണു “.

“ഹ്മ്മ് “.

“നിനക്ക് ലൈൻ ഒണ്ടോടി ”

“എന്നോടോ ബാല ”

“ഹ നീ പറയെടി ”

“ഇല്ലടാ. നിനക്കോ ലൈൻ ഇല്ലെടാ ”

“ഇല്ലടി. ”

“ഹ്മ്മ് പിന്നെ എന്താ പരുപാടി. ”

ഓ ഒരു കാന്താരി കൊച്ചുവായിട്ട് ചാറ്റിംഗ് അഹ്‌ടി

“എന്താണ് മോനെ കാതൽ അന്നോ ”

“മ്മ് അതേടി “.

“ആരാടാ പറയെടാ “.

“ഇല്ലാലോ “.

“പ്ലീസ് ”

“കുളു തരാം. അവളുടെ name ഇൽ 3 ഇ und” നീ ആളെ പറ ”

“നോ വേ ”

“അതെന്ത് നെയിം അഹ്ടാ ”

ഹ ഹ പക്ഷെ എനിക്ക് ആ പേര് വല്ലാണ്ട് ഇഷ്ടായി

“ഹ്മ്മ് ഞാൻ പോകുവാടാ പിന്നെ കാണാട്ടോ. “.

പിന്നെ അന്നത്തെ ദിവസം മുഴുവനും ആലോചിച്ചു.

എന്നാലും ഇതെന്ത് പേര. എന്റെ പേരിൽ പോലും s r e e n i v e d a ഒന്ന് രണ്ട് മൂന്ന് ഇ അല്ലെ ഉള്ളു.

ഏഹ് മൂന്ന് അതായത് ഇനി ഞാൻ വല്ലോം. ഏയ്യ് അവൻ അങ്ങനെ അല്ല. പതുക്കെ അവന്റെ പ്രൊഫൈൽ എടുത്തു. മ്മ് കൊള്ളാം നല്ല ഫോട്ടോ ആണല്ലോ. മൊഞ്ച് ഒക്കെ ഇണ്ട്.

എന്താടാ മോനെ വൈശാകെ നിനക്കിനി എന്നെ ങ്ങാനും ഇഷ്ടം ആണോ.

പിറ്റേന്ന് എങ്ങനേലും അതാരാണെന്നറിയാൻ വെപ്രാളമായിരുന്നു.

“ഹായ് mahn”.

“മ്മ് പറഞ്ഞോടി. ”

“എനിക്ക് നീ പറഞ്ഞ ആളെ കിട്ടി “.

“ശെരിയാണോ ”

“ആണെടാ ”

“എന്ന പറഞ്ഞെ ആരാ അത്. ”

“ശ്രീലക്ഷ്മി “.

“ഒന്ന് പൊടി പോർക്കെ “.

“നീ പോടാ. “ഞാൻ മിണ്ടില്ല “.

“എടി നിവിയെ എനിക്ക് നിന്നേ ആടി ഇഷ്ടം. ”

“എന്താന്ന് “.

ഒരു നിമിഷം ആഗ്രഹിച്ചതെന്തോ കേട്ട സന്തോഷം ആയിരുന്നു എന്റെ മനസ്സിന്. ഹൃദയം വല്ലാണ്ട് മിടിക്കാൻ തുടങ്ങി.

“ഡീ ”

“നിനക്കിഷ്ടല്ല അല്ലെ “.

എനിക്ക് ഒന്നും മിണ്ടാൻ പറ്റിയില്ല.

പിന്നീടങ്ങോട് അവൻ കുറെ തവണ അവന്റെ ഇഷ്ടം പറഞ്ഞു. എനിക്കെന്തോ അവനോടുള്ള എന്റെ ഇഷ്ടം തുറന്ന് പറയാൻ പേടി ആയിരുന്നു. പിന്നീട് അവൻ എന്നോട് പഴയ പോലെ മിണ്ടാതായി.

ഒരു രാത്രി അവന്റെ ഫോട്ടോയിലേക്ക് ഉറ്റു നോക്കികൊണ്ട് കിടക്കുമ്പോൾ നിയന്ത്രണാതീതമായി എന്റെ ഹൃദയം മിടിക്കുന്നത് ഞാൻ അറിഞ്ഞു.

ഇന്ന് അവൻ എന്നെ അവഗണിക്കുമ്പോൾ ഞാൻ അറിയുന്നു ഞാൻ അവഗണിച്ചപ്പോൾ ഉള്ള അവന്റെ വേദന.

ആ ഫോട്ടോയിലേക് നോക്കുമ്പോൾ എന്റെ മനസ്സ് ഞങ്ങളുടെ സ്കൂൾ കാലത്തിലേക് പോയി.

ക്ലാസ്സിലെ അറിയപ്പെടുന്ന ശത്രുക്കൾ ആയിരുന്നു ഞങ്ങൾ. ഇപ്പോൾ ഞാൻ അവനെ പ്രണയിക്കുന്നു.

ഫോൺ എടുത്തു അവനു മെസ്സേജ് അയച്ചു ഹായ്.

” മ്മ് പറയ് ”

“ന്താണ് ജാഡ ആണോ “.

“എനിക്ക് ജാഡ ഒന്നും ഇല്ല “.എടി എന്റെ ഫോൺ ചേച്ചി ബാംഗ്ലൂർ പോകുവ അവളുടെ ഫോൺ പൊട്ടിയതുകൊണ്ട് എന്റെ ഫോൺ കൊണ്ടുപോകും ഇനി നമ്മൾ തമ്മിൽ ചാറ്റ് ഉണ്ടാകില്ല. ഒരു വട്ടം കൂടി ചോദിക്കുവാ നിനക്കെന്നെ ഇഷ്ടം ആണോ. ”

“എടാ കോളേജിൽ പോകാൻ ടൈം ആയി “.

“മ്മ്. 10 മണി ആകുമ്പോ അവൾ പോകും പിന്നെ വാട്സ്ആപ് ഒന്ന് കിട്ടാൻ ഒരു മാസം കഴിയും. ഇത് ചോദിക്കാതിരുന്നാൽ നെഞ്ച് വിങ്ങുന്ന പോലെ തോന്നുമെടി അതാ ചോദിച്ചേ. മ്മ് സാരവില്ല ബൈ ടേക്ക് കെയർ ”

“അവനോടു എന്താ ഞാൻ പറയേണ്ടത്. എനിക്കും ഇഷ്ടം ആണെന്നോ. അവനിൽ എന്ത് സവിശേഷതയാണ് ഇഷ്ടപെടുന്നതെന്ന് തിരിച്ചറിയാൻ ആകാത്ത പ്രണയമാണെന്നോ. ഇഷ്ടമാണ് വൈശു ഒരുപാടൊരുപാട്. ഒരു മാസം ഞാൻ എങ്ങനെ എനിക്കറിയില്ല. ”

കോളേജിൽ എത്തിയിട്ടും എന്റെ മനസ്സ് അവന്റെ ചിന്തകൾക്ക് പുറകെ കടിഞ്ഞാൺ പൊട്ടിച്ചോടിയ കുതിരയെ പോലെ പാഞ്ഞു കൊണ്ടിരുന്നു. പതിയെ ലൈബ്രറിയിലേക് ഞാൻ നടന്നു.

അവിടെ ഇരുന്ന്. അവന്റെ ഫോട്ടോയിലേക് ഞാൻ വിരലുകളോടിച്ചു. പ്രണയമാണ് എന്നാൽ എന്താണ് എന്നെ പിന്തിരിപിക്കുന്നത്. മാതാപിതാക്കൾ എന്ന ചിന്ത.

എനിക്കറിയാം അവർക്കും നിന്നേ ഇഷ്ടമാകും. എങ്കിലും.

ക്ലോക്കിൽ 10 മണി അടിച്ചു.

സഹിച്ചില്ല. പെട്ടന്ന് ഫോൺ എടുത്ത് അവന്റെ നമ്പർ ഡയല് ചെയ്തു. കുറെ റിങ് ചെയ്‌തെങ്കിലും ആരും എടുത്തില്ല. തകർന്നു പോയി ഞാൻ. ഒരുമാസം ഞാൻ എങ്ങനെ എനിക്കറിയില്ലായിരുന്നു.

മറ്റൊരുവഴിയും കോൺടാക്ട് ചെയ്യാൻ എനിക്ക് ധൈര്യം ഉണ്ടായിരുന്നില്ല.

ഒരിക്കൽ കൂടി ഞാൻ അവന്റെ ഫോണിലേക് വിളിച്ചു. കാൾ കണക്ട് ആയി.

മറുപുറത് അവന്റെ ശബ്ദം ഞാൻ കേട്ടു. ആ നിശ്വാസം എന്റെ ഹൃദയത്തിൽ സ്പടിക ചീളുകളായി ചിതറി തെറിച്ചു.

“വൈശു അത് എനിക്കും നിന്നേ ഇഷ്ടമാണെടാ. ഒത്തിരി ഒത്തിരി. നിന്നിലേക് മാത്രം ഒഴുകാൻ ആഗ്രഹിക്കുന്ന പ്രണയമെന്ന പുഴ എപ്പഴോ നിന്നിലേക്കെത്തിച്ചേർന്നി രിക്കുന്നു. പേടിയായിരുന്നു അമ്മയും അച്ഛനും എങ്ങനെ കരുതുമെന്ന്.പക്ഷെ എനിക്കറിയാം അവർക്കും നിന്നേ ഇഷ്ടമാകും. ഐ റിയലി ലവ് യൂ. ”

അത്രെയും പറഞ്ഞപ്പോളേക്കും അവന്റെ ശ്വാസഗതി ഉയർന്നത് ഞാൻ അറിഞ്ഞു.

“നിവിയെ ”

“മ്മ് ”

“നിയെ ഈ വൈശാഖിന്റെ പെണ്ണ. എനിക്കറിയാടി പൊട്ടിക്കാളി നിനക്കെന്നെ ഇഷ്ടാന്ന്. ചേച്ചി ഫോൺ ഒന്നും കൊണ്ടുപോകില്ലാഡി ”

“ടാ ”

ഇനി അതിൽ പിടിച് തൂങ്ങല്ലെ

പെണ്ണെ. ഇഷ്ടാടി ഒത്തിരി. ഈ ചങ്കിൽ നീ മാത്രേ ഉള്ളെടി

“നീ എന്റെ ദേവിയാടി. നിന്റെ മാത്രം വൈശു ആയി. നിന്റെ പ്രണയത്തിന്റെ ഓരോ അണുവും ഞാൻ അനുഭവിച്ചോട്ടെടി. ബാക്കി ഉള്ളവർക്കു നീ നിവി ആയിരിക്കാം പക്ഷെ എനിക്ക് നീ ന്റെ മാത്രം ദേവിയാടി.

വൈശു. ഒരിക്കലും ഇനി നിന്നിൽ നിന്നും ഒരു മടക്കം എനിക്കില്ല. നീയില്ലാതെ ഞാൻ ഇനി പൂർണയാകില്ല. വൈശുവിന്റെ മാത്രം ദേവിയാ ഞാൻ

“ദേവ്യേ പെണ്ണെ.

അന്നുതൊട്ട് ഞാൻ അറിയുകയായിരുന്നു എനിക്കായി കരുതിവെച്ച പ്രണയത്തെ. അവന്റെ പ്രണയത്തിൽ ചാലിച്ച കരുതലിനെ.

അവന്റെ നെഞ്ചിന്റെ താളം എന്റെ ചെവിയിൽ അലയടിച്ചപ്പോൾ ഞാൻ ഏറെ സന്തോഷവതി ആയിരുന്നു.

കാരണം ഇന്ന് ഞാൻ അവന്റെ പാതി ആണ്. എല്ലാവരുടെയും സമ്മതത്തോടെ ഞങ്ങൾ ഒന്നായി.

ഇവിടെ തുടങ്ങുന്നു ദേവിയുടെയും അവളുടെ വൈശുവിന്റേം കഥ.

അവരുടെ പ്രണയം ഇടതടവില്ലാതെ ഒഴുകട്ടെ

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന: Sreedevi Sreedu