തേൻനിലാവ് നോവലിൻ്റെ ആറാം ഭാഗം വായിക്കുക…..

രചന : അഞ്ജു (നക്ഷത്രപ്പെണ്ണ്)

“എടുത്ത് കഴിക്ക് മനുവേട്ടാ… ഇല്ലെങ്കിൽ ഞാൻ എടുക്കുവേ…. ”

പ്ലേറ്റിലിരിക്കുന്ന ഉണ്ണിയപ്പത്തിലേക്ക് കണ്ണും നട്ടിരുന്നു അപ്പു.

“നീ എടുത്തോ അപ്പുക്കുട്ടാ…. ”

“ഹൈ….. ”

അപ്പു പ്ലേറ്റിലേക്ക് കൈ നീട്ടിയതും മുത്തശ്ശി അവളുടെ കയ്യിൽ തട്ടി.

“അതാ കുട്ട്യോൾക്ക് കൊടുത്തതല്ലേ…. ”

“അപ്പോ ഞാൻ എന്താ കുട്ടിയല്ലേ….. ”

അപ്പു മുഖം കയറ്റിപ്പിടിച്ച് ഇരുന്നു.

“അവൾ കഴിച്ചോട്ടേ അച്ഛമ്മേ….. ”

മനു പുഞ്ചിരിയോടെ ഒരു ഉണ്ണിയപ്പം എടുത്ത് അപ്പുവിന് കൊടുത്തു.

” ഞങ്ങൾ ഇറങ്ങട്ടേ മുത്തശ്ശാ… വീട്ടിൽ ജാനു തനിച്ചാണ്……”

ജിത്തു പതിയെ എഴുന്നേറ്റു.

“എന്നാ അങ്ങനെ ആവട്ടേ…. ”

“ഇനി വരുമ്പോ ശിവേട്ടനേയും ശിൽപ്പേച്ചിയേയും മേഘേച്ചിയേയും കൊണ്ടുവരണേ… ഞാൻ ദേവമ്മേനേം വിളിക്കാം…… ”

അപ്പു ഗെയിറ്റ് അഴികളിൽ ചിത്രം വരച്ചു നിന്നു.

“ആടി…. കൊണ്ടുവരാം…… ”

മനുവിന് നേരെ പുഞ്ചിരിയാലെ കൈ വീശി കാണിച്ചുകൊണ്ട് അപ്പുവിൻെറ മിഴികൾ ജിത്തുവിൽ എത്തി നിന്നു.

ചെറുചിരിയോടെ തന്നെ ഉറ്റു നോക്കുന്ന ജിത്തുവിനെ കണ്ടപ്പോൾ അവളുടെ ഉള്ളം തുടി കൊട്ടി.

അവൻെറ ദൃഷ്ടി ശരീരത്തെ ഭേദിച്ച് അന്തരാത്മാവിലേക്കെത്തി നിന്നു.

അവരുടെ ബൈക്ക് കണ്ണെത്താ ദൂരം താണ്ടും വരെ അപ്പു അതേ നിൽപ്പ് തുടർന്നു.

“ദീപം…. ദീപം……ദീപം…… ”

കത്തിച്ച സന്ധ്യാദീപവുമായി വരുന്ന മുത്തശ്ശിയെ കണ്ടവൾ മുന്നിൽ നിന്നും മാറി നിന്നു.

വിളക്ക് തൊട്ടു തൊഴുത് അപ്പു കുറച്ചു നേരം ഇരുന്ന് നാമം ജപിച്ചു. കുറുഞ്ഞിയും അവളോടൊപ്പം കൂടി.

❤❤❤❤❤❤❤

“എന്ത് ബോറാ ഈ ഗ്രാമർ ക്ലാസ്സ്.. a… e…i… o… u… ഒരു മാതിരി കുഞ്ഞി പിള്ളാരെ അക്ഷരം പഠിപ്പിക്കുന്നതു പോലെ ഉണ്ട്…. അറുബോർ…… ”

അപ്പു ഡെസ്കിലേക്ക് തല ചായ്ച്ചു കിടന്നു.

“അത് പിന്നെ ഗ്രാമർ അങ്ങനെ ഒക്കെ തന്നെയാണ് സഹിച്ചേ പറ്റു… ”

ദേവമ്മ അവളുടെ തലമുടി പിടിച്ചു കളിച്ചു കൊണ്ടിരുന്നു

“പണ്ടാരം… ഈ second language മാറ്റൻ പറ്റുന്നതുപോലെ ഇംഗ്ലീഷും മാറ്റൻ പറ്റിയിരുന്നെങ്കിൽ നല്ല രസായേനെ….”

“ആഹാ.. എത്ര നല്ല നടക്കാത്ത സ്വപ്നം…. ”

“പോടി….ഞാൻ വിദ്യാഭ്യാസ മന്ത്രി ആയിട്ട് ഈ നിയമം ഒക്കെ മാറ്റും നോക്കിക്കോ… ”

“ഉവ്വാ….. ”

ദേവമ്മ ഒന്ന് ആക്കി ചിരിച്ചു.

“പോടി….. ”

അപ്പു കെറുവിച്ച് തല മറുവശത്തേക്ക് തിരിച്ചു.

“നീ മലയാളം എഴുതിയോ…. ”

“എന്ത്….. ”

അപ്പു നെറ്റി ചുളിച്ചു.

“നിരൂപണം…… ”

“ദേവ്യേ….. ഞാൻ അത് മറന്നു ദേവമ്മേ….. ”

അപ്പു കൈ രണ്ടും തലയിൽ വച്ചു.

“ഞഞ്ഞായി… മിസ്സ് ആദ്യമായിട്ട് തന്ന വർക്കാ….. ”

“ശ്ശോ… ഇന്നലെ അച്ചു പറഞ്ഞതാ പൂച്ചയെ കളിപ്പിച്ചിരിക്കാതെ പുസ്തകം എടുത്ത് വച്ച് പഠിക്കാൻ…. ”

“എന്നിട്ടോ….. ”

“ഞാൻ കൊഞ്ഞനം കുത്തി കാണിച്ചു….”

അപ്പു ടെൻഷൻ കാരണം നഖം കടിച്ചു തുടങ്ങി.

“സ്വാഭാവികം…. ”

ദേവമ്മക്ക് ചിരി വന്നു.

“ഈ ഹവർ ഏതാ…..”

“ഇപ്പൊ ബ്രേക്ക്….. അത് കഴിഞ്ഞ് മെയിൻ… അത് കഴിഞ്ഞ് മലയാളം… ”

“എന്നാ നമുക്ക് ഈ ഹവർ കട്ട് ചെയ്യാം എന്നിട്ട് ലൈബ്രറിയിൽ പോയി ഇരുന്നു എഴുതാം….. ”

“അയ്യട മനമേ…തന്നതാനങ്ങ് പോയാ മതി… മെയിനാ മെയിൻ…. ഒരു ക്ലാസ്സ് മിസ്സായ പിന്നെ ഒന്നും മനസ്സിലാവില്ല… ”

ദേവമ്മ കൈ ഒഴിഞ്ഞു.

“ഇത് എന്ത് സാധാനാ…. ഒരു പഠിപ്പി വന്നേക്കണു…. നിനക്ക് ഞാൻ നാളെ തേൻനിലാവ് തരില്ലാടി…. നോക്കിക്കോ….. ”

അപ്പു മുഖവും കയറ്റി പിടിച്ച് പുസ്തകവുമെടുത്ത് പുറത്തേക്കിറങ്ങി.

പോകുന്ന പോക്കിൽ ദേവമ്മയെ നോക്കി കണ്ണുരുട്ടാനും കൊഞ്ഞനം കു_ത്താനും അവൾ പ്രത്യേകം ശ്രദ്ധിച്ചു.

❤❤❤❤❤❤❤

“മനുവേട്ടാ….. മനുവേട്ടാ…. മനുവേട്ടാ…..”

ക്ലാസ്സിനു മുന്നിൽ സംസാരിച്ചുകൊണ്ടിരുന്ന മനുവിൻെറയും ശിവയുടേയും അടുത്തേക്ക് അപ്പു ഓടി പിടഞ്ഞ് വന്നു.

“എന്താ… എന്താ…. എന്താ…… ”

മനു അവളുടെ അതേ ടോണിൽ വിളി കേട്ടു.

“ശിവേട്ടാ…..”

“എന്താടി……. ”

“അങ്ങേരെവിടെ…… ”

ഓടിയതുകൊണ്ട് അവൾ ചെറുതായി കിതയ്ക്കുന്നുണ്ടായിരുന്നു.

“ആര്…..”

“അങ്ങേര്… ആ പുസ്തകപ്പുഴു….. ”

അപ്പു ചുറ്റും വീക്ഷിച്ചു.

“ഓ…. ജിത്തു……”

മനുവിന് ആളെ പിടികിട്ടി.

“അത് തന്നെ… എവിടെയാ…..”

“എന്തിനാ ഇപ്പോ അവനെ കണ്ടിട്ട്….. ”

മനുവിൻെറ ചോദ്യത്തിൽ കുസൃതി നിറഞ്ഞു.

“അതൊക്കെ ഉണ്ട്… എവിടെയാന്ന് പറ… വേഗം….. ”

അപ്പുവിന് തിടുക്കമായി.

“ഓ…. ചാവണ്ട…. അവൻ ഇവിടെ വല്ലോടത്തും കാണും….. ”

മനു ചുറ്റും കണ്ണോടിച്ചു.

“ദേ വരണു…. ജിത്തു… ഡാ….. ”

വരാന്തയിലൂടെ നടന്നു വരുന്ന ജിത്തുവിനെ കണ്ട് ശിവ കൈ വീശി കാണിച്ചു.

“ശരി എന്നാ……. ”

അപ്പു അവിടെ നിന്ന് പോയി നടന്നു വരുന്ന ജിത്തുവിൻെറ കയ്യും പിടിച്ച് ഒരൊറ്റ ഓട്ടമായിരുന്നു.

“ഇവൾക്ക് ഇത് എന്താ പറ്റിയെ… ഒരു പിരി ലൂസായീന്നാ തോന്നണേ…… ”

മനു ശിവയുടെ തോളിൽ കയ്യിട്ടു.

“അതിന് ലൂസാവാൻ ഏതാ റ്റൈറ്റ് ആയിട്ട് ഉള്ളത്… സകല നട്ടും ബോൾട്ടും ഇളകിയ ഐറ്റമാ ഇപ്പോ പോയത്…. ”

“ഏറെക്കുറെ…… ”

മനുവും ശിവയും പരസ്പരം നോക്കി ചിരിച്ചു.

❤❤❤❤❤❤❤

“എന്താ ഇത്…. നിനക്ക് എന്താ പറ്റിയെ….. ”

ജിത്തു അല്പം ദേഷ്യത്തോടെ അപ്പുവിൻെറ കൈ വിടുവിച്ചു.

“ഞ… നി… രു…. പ…. മല….ളം…….”

കിതപ്പു കാരണം അവൾക്ക് സംസാരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.

“എന്ത്…… ”

ജിത്തു നെറ്റി ചുളിച്ചു.

“വെയ്റ്റ്….. ”

അപ്പു ഒന്ന് നീട്ടി ശ്വാസം വലിച്ചു വിട്ടു.

“വെളളം വേണോ….. ”

“വേണ്ട… എനിക്കൊരു നിരൂപണം എഴുതി തരോ….. ”

“നിരൂപണോ…. എന്ത് നിരൂപണം….. ”

“എന്തായാലും മതി…. കഥയോ… കവിതയോ… നോവലോ….. മലയാളം ഹോം വർക്കാ…. ഞാൻ ചെയ്യാൻ മറന്നു….  ”

“ഹോം വർക്ക് ചെയ്യേണ്ടത് വീട്ടിൽ വച്ചാണ്… അല്ലാതെ കോളേജിൽ വന്നല്ല….. പിന്നെ ഒരു വർക്ക് തരുന്നത് നിങ്ങൾക്ക് അത് ചെയ്യുവാനുള്ള കഴിവ് എത്രത്തോളമാണെന്ന് മിസ്സിന് മനസ്സിലാക്കാനാണ്… ചെയ്തില്ലെങ്കിൽ ചെയ്തില്ല എന്ന് തുറന്നു പറയുക….അല്ലാതെ കള്ളം മറച്ചു പിടിക്കാൻ ശ്രമിക്കരുത്….. ”

“പ്ലീസ്…. പ്ലീസ്…. പ്ലീസ്….. ഈ ഒരു തവണത്തേക്ക് മതി… പിന്നെ ഞാൻ മറക്കാതെ വീട്ടീന്ന് ചെയ്തോളാം… പ്ലീസ്….. എന്തോരം പുസ്തകം വായിക്കുന്നതാ…. എല്ലാം തലക്കകത്ത് വക്കാതെ ഒരെണ്ണം പറഞ്ഞു തന്നൂടെ പ്ലീസ്……. ”

അപ്പു നിന്നു കെഞ്ചി.

“ഹമ്മ്… ഓക്കെ… ഈ ഒരു തവണ മാത്രം.. ”

“മതി…. ഇനി ഞാൻ ചോദിക്കില്ല….. ”

അവൾ പുസ്തകവും പേനയും ജിത്തുവിന് നീട്ടി.

“നീ സ്വയം എഴുതണം…. ഞാൻ പറഞ്ഞു തരാം…. ”

“ഓ…. എന്ന അങ്ങനെ…. പറ….. ”

പുസ്തകവും പേനയും പിടിച്ച് അപ്പു എഴുതാൻ തയ്യാറായി ഇരുന്നു.

ജിത്തു കുറച്ചു നേരം ആലോചനയിൽ മുഴുകി.

“മ്… എഴുതിക്കോ… *അഗ്നി…. സിത്താര….. ”

മനോമണ്ഡലത്തിൽ നിന്നും അവനൊരു ചെറുകഥ ചികഞ്ഞെടുത്തു.

“കവിത ആണോ…… ”

“അല്ല ചെറുകഥയാണ്….. ”

ജിത്തു കഥ വിശദീകരിച്ചു തുടങ്ങി. അപ്പു അവൻ പറയുന്ന ഓരോ വരിയും ശ്രദ്ധയോടെ പുസ്തകത്താളിലേക്ക് പകർത്തി. വേഗത കൂടുതൽ ആയതുകൊണ്ട് അവൾ നന്നേ പാടുപെട്ടു.

“അതേ… ഒന്ന് പതുക്കെ പറയോ… എനിക്ക് എഴുതാൻ പറ്റണില്ല….. ”

അപ്പു കൈ കുടഞ്ഞു.

“ഇത്ര പതുക്കെ എഴുതിയാൽ പരീക്ഷാ ഹാളിൽ മൂന്നു മണിക്കൂർ മതിയാവാതെ വരും…. ”

“എനിക്ക് സ്പീഡിൽ എഴുതാൻ അറിയില്ല.. ക്ലാസ്സിൽ തന്നെ ദേവമ്മേടെ നോക്കിയ എഴുതണേ…… ”

അവൾ കീ_ഴ്ചുണ്ട് പുറത്തേക്കു തള്ളി.

“പ്ലസ് ടു വരെ പഠിച്ചതു പോലെ അല്ല പോർഷൻസ് ഒരുപാടുണ്ട് അത് അനുസരിച്ച് വേഗത്തിൽ തന്നെ ടീച്ചേഴ്സ് ക്ലാസ്സ് എടുക്കും… സ്പീഡിൽ എഴുതാൻ പഠിച്ചേ മതിയാവു…..”

“ഞാൻ എന്ത് ചെയ്യാനാ നിക്ക് പണ്ടേ സ്പീഡ് ഇല്ലാലോ….. ”

“ശ്രമിച്ചാൽ നേടി എടുക്കാവുന്നതേ ഒള്ളു… ”

“എങ്ങനെ… ”

അപ്പുവിന് ആകാംഷയായി.

“ന്യൂസ് കാണാറുണ്ടോ….. ”

“ആഹ്മം… മുത്തശ്ശൻ…. ”

അവൾ വെളുക്കെ ചിരിച്ചു.

“മുത്തശ്ശൻെറ കാര്യമല്ല ഞാൻ ചോദിച്ചത്…… ”

അവൻ കുറച്ചു ഗൗരവത്തിൽ പറഞ്ഞു.

“ഞാൻ കാണാറില്ല… നിക്ക് ഇഷ്ടല്ല….. ”

അപ്പു മുഖം ചുളിച്ചു.

“എന്നാൽ ഇനി കാണണം…. ”

“ന്യൂസ് കണ്ടാൽ എങ്ങനെയാ സ്പീഡിൽ എഴുതാൻ പറ്റാ….. ”

അവൾ തല ചൊറിഞ്ഞുകൊണ്ട് ജിത്തുവിനെ നോക്കി.

“ഞാൻ പറഞ്ഞു കഴിഞ്ഞില്ല.. ”

“ആഹ്… പറ…… ”

“ന്യൂസ് കാണാൻ ഇരിക്കുമ്പോൾ ഒരു പുസ്തകവും പേനയും കരുതണം… അവർ വായിക്കുന്നത് കേട്ട് അതിനൊപ്പം എഴുതി പോവുക…. വിട്ട് പോകുന്നത് പോകട്ടേ എന്നാലും എഴുത്ത് നിർത്തരുത്…

ആദ്യമൊക്കെ ബുദ്ധിമുട്ടുണ്ടാകും.. പതിയെ പതിയെ ശരിയാകും… എഴുത്തിൻെറ വേഗതയും കൂടും അറിവും കിട്ടും….. ”

അവനൊന്നു പുഞ്ചിരിച്ചു.

“കൊള്ളാലോ…. ഞാൻ ഇന്ന് തൊട്ട് ചെയ്ത് നോക്കാം…. ”

“മ്……”

ജിത്തു അവൾക്ക് എഴുതി എടുക്കാൻ പാകത്തിന് വേഗത കുറച്ചു പറഞ്ഞു കൊടുത്തു. എഴുതി കഴിഞ്ഞതും അവൾ ആവേശത്തോടെ അതും കൊണ്ട് ക്ലാസ്സിലേക്ക് ഓടി.

അപ്പു പോയതിൻെറ പുറകെ മനുവും ശിവയും ശിൽപയും മേഘയും അവിടേക്ക് വന്നു. നാലുപേരുടേയും ചുണ്ടിൽ ചെറു പുഞ്ചിരി ഉണ്ടായിരുന്നു.

“എന്തായിരുന്നു രണ്ടാളും കൂടി…. മ്….. ”

മനു ഒന്നു ഇരുത്തി മൂളി.

“ഒരു നിരൂപണം എഴുതാൻ…. ”

ജിത്തു അലസമായി മറുപടി നൽകി.

“മ്… മ്…. കണ്ണടച്ച് പാലു കുടിച്ചാൽ ആരും അറിയില്ലാന്ന് വിചാരിച്ചോ… ”

ശിവയും മനുവിനോടൊപ്പം ചേർന്നു.

“അത് തന്നെ….. ”

ശിൽപ ചിരി കടിച്ചു പിടിച്ച് നിൽക്കുകയായിരുന്നു.

“ഞങ്ങൾക്ക് എല്ലാം മനസ്സിലാവുന്നുണ്ട്ട്ടോ….. ”

മേഘയും കൂടി ചേർന്നപ്പോൾ നാലും കൂടി ജിത്തുവിനെ ആക്കി ചിരിക്കാൻ തുടങ്ങി.

“നിങ്ങൾ എന്താ പറയുന്നത്… എനിക്ക് മനസ്സിലാകുന്നില്ല….. ”

ജിത്തു നാലുപേരേയും മാറി മാറി നോക്കി.

“പ്യാവം മനസ്സിലായില്ലാന്ന്… കൊച്ചു കുട്ടിയല്ലേ… ചേട്ടൻ പറയാം… ദേ ഈ നെഞ്ചിൽ പ്രേമം മൊട്ടിട്ടു തുടങ്ങിയ കാര്യം ഞങ്ങൾക്ക് മനസ്സിലായീട്ടോ… ഒരു അപ്പൂപ്പൻ താടി ഇവിടെ കയറി കൂടിയല്ലെ……”

ശിവ ജിത്തുവിൻെറ നെഞ്ചിൽ ചെവി ചേർത്തു പിടിച്ചു.

“മനസ്സിലായില്ല…. എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ അത് വ്യക്തമായി പറയുക.. കേൾക്കുന്നവന് മനസ്സിലാകാൻ പാകത്തിന്…. ”

ജിത്തുവിൻെറ ശബ്ദം കടുത്തു.

“നിൻെറയും അപ്പുവിൻെറയും കാര്യാ ഞങ്ങൾ പറഞ്ഞത്…. ”

മേഘ പുഞ്ചിരിയോടെ പറഞ്ഞു.

“എന്ത് കാര്യം….”

ജിത്തുവിന് യാതൊരു ഭാവഭേദവുമുണ്ടായില്ല.

“ഹ…. കളിക്കാതെ ജിത്തു… നിനക്ക് അവളെ ഇഷ്ടമാണെന്ന് സമ്മതിക്ക്…..”

മനു അവൻെറ തോളിൽ കയ്യിട്ടു.

“ഓഹ്.. അപ്പൊ അതാണ് കാര്യം… എന്നാൽ കേട്ടോ… നിങ്ങൾ ഉദ്ദേശിക്കുന്ന തരത്തിലുള്ള ഒരു ഇഷ്ടവും എനിക്ക് അവളോട് ഇല്ല… ഇനി ഉണ്ടാകാനും പോകുന്നില്ല… പിന്നെ എൻെറ നെഞ്ചിൽ പ്രണയം മൊട്ടിട്ടത് രണ്ടു വർഷങ്ങൾക്കു മുന്പായിരുന്നു… അതൊന്നും ഇനിയും ഞാൻ ഓർമിപ്പിക്കണമെന്ന് ഇല്ലാലോ…….. ”

ജിത്തുവിൻെറ മുഖഭാവം മാ_റി. കണ്ണുകളിലെ ശാന്തത ദേഷ്യത്തിലേക്ക് വഴി മാറി.

“എടാ… അപ്പോ നിനക്ക് ഇപ്പോഴും അവളെ……. ”

നാലു പേരും ഒരുപോലെ നടുങ്ങി നിൽക്കുകയായിരുന്നു.

അവരുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഉത്തരം നൽകാതെ ജിത്തു വേഗത്തിൽ നടന്നകന്നു.

തുടരും…..

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : അഞ്ജു (നക്ഷത്രപ്പെണ്ണ്)