ശ്രീമതി… നിന്റെ മകൾ ഇതെന്ത് ഭാവിച്ചാ.. വെ- റുതെ നാട്ടുകാരെ കൊണ്ട് പ- റയിപ്പിക്കല്ലേ

രചന : അനിത അനു

അച്ചു.

***************

“ശ്രീമതീ.. നിന്റെ മകൾ ഇതെന്ത് ഭാവിച്ചാ..?”

“എന്തെ അപ്പച്ചി”

“നീ ഒന്നും കാണുന്നില്ലേ … വെറുതെ ആളോള കൊണ്ട് പറയിപ്പിക്കല്ലേ”

“എനിക്ക് ഒന്നും മനസ്സിലാവുന്നില്ല അപ്പച്ചി എന്താ കാര്യം”…

“എടീ.. അമ്മുവിന്റെ കാര്യമാണ് ഈ പറയുന്നത്… അവളുടെ വിചാരമെന്താണ് ഭർത്താവില്ലാത്ത ഓളല്ലേ, ആ ഒരു ചിന്ത യുണ്ടോ ഓൾക്ക്.. അടങ്ങി ഒതുങ്ങി മൂലക്കിരിക്കണ്ടതിന് പകരം… നീ അവളെ ശ്രദ്ധിച്ചോ.”

“എന്താ അപ്പച്ചി അവൾ എന്ത് ചെയ്തു”

“അവളുടെ മുഖത്ത് ആകെ ഒരു മിനുക്കം, കണ്ണെഴുതി ഒരു പൊട്ടും തൊട്ടിട്ടുണ്ട്… കാലിൽ കിലുങ്ങണ പാദസ്വരോം,.. എന്താ ഇത് ശ്രീമതീ നാ_ട്ടുകാരെ കൊണ്ട് പറയിപ്പിക്കാനായിട്ടാന്നോ അയിന്റെ പൊറപ്പാട്..”

“ഇങ്ങനെയൊന്നുമല്ലായിരുന്നല്ലോ അവള് ഇപ്പോ എന്താ അയിന് പറ്റിയേ”

“അപ്പച്ചി തെക്കെ തൊടിയിലെ പുതിയ താമസക്കാർ വന്നെൽ പിന്നെയാണ്.. അവൾ ആടത്തെ കുട്ടിനെ ഡാൻസ് പഠിപ്പിക്കണുണ്ട്…”

“പിന്നെ ഈടെയിങ്ങനെ ഇരിന്നിട്ട് മുഴിച്ചിലാവണ്ടാ എന്ന് കരുതിയാ ഞാൻ പോയിക്കോളാൻ പറഞ്ഞത്…”

“നാലഞ്ച് കൊല്ലമായില്ലേ അപ്പച്ചി ഓള് പുറത്തോട്ട് ഒക്കെ എറങ്ങിയിട്ട്… ആ പുരയില് ഒരമ്മയും അച്ഛനും രണ്ട് പെൺകുട്ടിയോളുമാ,.. കുട്ടിയോൾക്ക് ഇവളെ വലിയ കാര്യാണ്. വേറേ വാല്യാക്കാർ ഒന്നുല്യാ ആട…അതാ ഞാൻ പിന്നെ ഒന്നും പറയാത്തത്..

“ഈടെ ഇങ്ങനെ ഇരുന്നിട്ട് ഓരോന്ന് ഓർത്ത് സങ്കടപ്പെടണ്ട എന്ന് വിചാരിച്ചാ അപ്പച്ചി ഞാൻ ഓളോട് ഒന്നും പറയാത്തത്…”

“ഈടെ വെറുതെ ഇരിക്കാനോ എന്തെല്ലാം പണിയിണ്ട്… പറമ്പിൽ എല്ലാം ഓലയും മട്ടലും ഉണ്ട്, ആ കൗങ്ങിന്റെ ചോട്ടില് എത്ര കൗങ്ങിന്റെ പട്ടയുണ്ട് ( ഓല ).. അത് പെറുക്കി മാച്ചിൽ (ചൂല് )കെട്ടിക്കൂടെ ഓൾക്ക്..”

“ഓലയും മട്ടലും കൊത്തിക്കീറി അട്ടത്ത് ഇട്ടുടെ മയേത്ത് അടുപ്പ് കത്തിക്കണ്ടെ..”

“ഞാൻ എന്ത് പറയാനാ അപ്പച്ചി അവൾ അത് എല്ലാം ചെയ്യ്തോളും”

“എടി ശ്രീമു ഞാൻ പറയുന്നെല് നീ ഒന്നും വിചാരിക്കല്ലേ, ഇന്നാള് അച്ചു എന്റെ ലഷ്മിയോട് പറയാ,

ഗർപ്പം ആവാണ്ടിരിക്കാൻ വല്ല മരുന്നും ഉണ്ടോന്ന്..”

ശ്രീമതി തലയിൽ കൈവച്ച് നിലവിളിക്കും പോലെ

“എന്റെ പരദേവതകളെ ഞാൻ എന്താ ഈ കേക്കുന്ന…”

ഇത് കേട്ട് കൊണ്ടായിരുന്നു അച്ചു കയറി വന്നത്..

“അമ്മേ അപ്പച്ചി പറയുന്നത് വിശ്വസിക്കല്ലേ നട്ടാൽ പൊടിക്കാത്ത നുണയാ”

“അപ്പച്ചി… വെറുതെ ഓരോ കന്നത്തരം പറഞ്ഞു അമ്മക്ക് പ്രഷർ കൂട്ടണ്ട നിങ്ങൾ.”

“ഞാൻ ഒന്നും പറയുന്നില്ല… നിങ്ങളായി നിങ്ങടെ പാടായി… തറവാട്ടിന് ചീത്തപ്പേര് ഉണ്ടാക്കാൻ നടക്കുന്നു.”

അതും പറഞ്ഞു മീനാക്ഷി തള്ള പോയി,

അച്ചു ശ്രീമതിയുടെ അടുത്ത് ഇരുന്നു.

“ഞാൻ അങ്ങിനെയല്ല പറഞ്ഞത് ലഷ്മിയേട്ടത്തി മൂന്നാമത്തെ പ്രസവത്തിന്റെ വിഷമതകൾ പറയായിരുന്നു, കേട്ടപ്പോൾ തന്നെ പേടിയായി അപ്പോൾ ഞാൻ ചോദിച്ചു. ഇത്ര കഷ്ടപ്പാടാണെന്ന് അറിഞ്ഞങ്കിൽ ഗർഭം ആവാതെ നോക്കാമായിരുന്നില്ലെന്ന്… ഇതാ ഉണ്ടായത് ആ തള്ള പറയണ കേട്ടിട്ട് അമ്മ വെറുതെ ആധി കേറ്റണ്ട വാ.. എണിക്കു നമുക്ക് കാപ്പി ഉണ്ടാക്കാലോ..”

അച്ചു പതിവ് പോലെ രാവിലെ കുളിച്ചു അമ്പലത്തിൽ പോയി പൂക്കൾ നമ്പിശനെ ഏൽപ്പിച്ചു.

“ഇന്ന് പൂക്കൾ കുറവാണല്ലോ അശ്വതി..”

നമ്പിശൻ അവളോട് ചോദിച്ചു

” ഇന്ന് ഇത്രയെ കിട്ടിയുള്ളു”.. അതും പറഞ്ഞു ചിരിച്ചു തിരിഞ്ഞു നടക്കുമ്പോൾ അതാ അപ്പച്ചി മുന്നിൽ.. ” ഉം ഉം… എന്ന് നീട്ടി മൂളി”

അപ്പച്ചി അവളെ കടന്നു പോയി.

ഇനിയെന്താവും ഇവർ പറഞ്ഞുണ്ടാക്കുക..

നടക്കുന്നതിനിടയിൽ അച്ചു ഓർത്തു.

അവൾ വീട്ടിന്റെ ഒതുക്ക് കല്ലുകൾ കയറുമ്പോൾ മുറ്റത്ത് ഒരാൾ നിൽക്കുന്നു ബ്രോക്കർ മണിയേട്ടൻ

” നീ വന്നോ..നിന്നെ കാത്ത് നിൽക്കുകയായിരുന്നു ഞാൻ, ആ ചെറുക്കന്റെ വീട്ടുകാർ ചോദിക്കുന്നു എന്തായി എന്ന്.. ഞാൻ എന്ത് പറയണം അച്ചു”..

അയാൾ ചോദിച്ചു

” മണിയേട്ടനോട് ഞാൻ പറഞ്ഞതല്ലേ എനിക്ക് താൽപര്യം ഇല്ലന്ന്…”

അതും പറഞ്ഞു അവൾ വീട്ടിനുള്ളിൽ കയറി.

“മോളെ നീ എന്ത് ഭാവിച്ചാ, എന്റെ കണ്ണടഞ്ഞാൽ ആരുണ്ട് നിനക്ക്.. നിന്റെ ഏട്ടൻമാർ നിന്നെ നോക്കുമെന്ന പ്രതീക്ഷ എനിക്കില്ല കുട്ടി”..

“ഇന്ന് നിന്റെ പിറന്നാളാ… മുപ്പത് തുടങ്ങി നിനക്ക്..”

അപ്പോഴാണ് അവൾ ഓർത്തത്

ശെരിയാണല്ലോ ഇന്ന് പിറന്നാൾ ആണല്ലോ

മറന്നു പോയി..

അല്ലേലും എന്താ ഓർത്തു വെക്കാനുള്ളത് ഈ ശാപജന്മം ഒന്നും ഓർക്കരുത് എന്ന് വിചാരിക്കുന്നതിനെക്കാൾ വേഗത്തിൽ ഓർമ്മകൾ ഓടിയിങ്ങ് എത്തും…

ഒരു മറവിയും ഏറ്റെടുക്കാതെ നന്ദേട്ടൻ ഉണ്ടായിരുന്നപ്പോൾ മുന്ന് പിറന്നാൾ ഒരുമിച്ച് ഉണ്ടായിരുന്നു

ഗംഭീരമായി ആഘോഷിച്ചു, അവസാനമായി ആഘോഷിച്ച പിറന്നാൾ ഇരുപത്തഞ്ചാം വയസ്സിൽ അന്ന് വാങ്ങിയ സാരി തുറന്ന് പോലും നോക്കിയിരുന്നില്ല.

“ഇന്ന് നീ ഈ ചൂരിദാർ ഇട്ടാൽ മതി..”

നന്ദേട്ടൻ പറഞ്ഞു.

“പിന്നെയെന്തിനാ സാരി വാങ്ങിയത്”

അത് പിന്നീട് ഉടുക്കാമെന്ന് പറഞ്ഞു നന്ദേട്ടൻ.

പക്ഷേ പിന്നീട് അത് ഉടുക്കാൻ കഴിഞ്ഞില്ല പിറന്നാൾ കഴിഞ്ഞ് മൂന്നാംപക്കം നന്ദേട്ടൻ പോയി ഒന്നും പറയാതെ..

രാവിലെ ഓഫിസിൽ പോയതായിരുന്നു നെഞ്ചു വേദന വന്നു

ഹോസ്പിറ്റലിൽ എത്തിച്ചു അപ്പോഴെക്കും ആൾപോയി പറയാൻ ഒരു പാട് കാര്യങ്ങൾ ബാക്കി വെച്ച്. ഒരു സർപ്രയിസ് ഉണ്ടെന്ന് ഉച്ചക്ക് വിളിച്ചപ്പോൾ പറഞ്ഞിരുന്നു പക്ഷേ അത് ഇതായിരുന്നോ… അച്ചു തേങ്ങി കരഞ്ഞു കൊണ്ട് പറഞ്ഞു

“മറക്കാൻ പറ്റണില്ലല്ലോ ഭഗവതി..”

അവൾ ആ പെട്ടി തുറന്നു പിറന്നാൾ സാരി എടുത്തു ആദ്യമായി നിവർത്തി നോക്കി, ശരീരത്തിൽ വെച്ച് നോക്കി, മണത്തു നോക്കി

നന്ദേട്ടന്റെ മണം ഉണ്ട് ഇതിൽ നന്ദേട്ടന്റെ വിരൽ പാടുകൾ പതിഞ്ഞ സാരി ഞാൻ എന്തിന് ഇത് മാറ്റിവെക്കണം.. അവൾ കണ്ണ് തുടച്ച് മുടി വാരിക്കെട്ടി സെറ്റ്മുണ്ട് അഴിച്ച് വെച്ചു.

ആ പ്രിയപ്പെട്ട സാരി എടുത്തണിഞ്ഞു, കണ്ണാടിയിൽ പോയി നോക്കി… മുടി ചീകിക്കെട്ടി നന്ദഗോപന്റെ ഫോട്ടോയ്ക്ക് മുന്നിൽ വന്നു നിന്നു “നന്ദേട്ടാ ഇതാ നോക്കു നന്നായിട്ടുണ്ടാ സാരി ഉടുത്തിട്ട്..”

ആരോ കതകിന് തട്ടുന്നു, അച്ചു കതക് തുറന്നു..

അയൽവക്കത്തെ ചേച്ചിയും മക്കളും കൈയ്യിൽ വലിയ ഒരു പൊതിയുമായി മുന്നിൽ നിൽക്കുന്നു

“ആഹാ കൊള്ളാലോ പിറന്നാള്കാരി സാരിയൊക്കെ ഉടുത്തു.. നല്ല ഭംഗിയായിട്ടുണ്ടല്ലോ..”

ചേച്ചി പറഞ്ഞു…

കുട്ടികൾ വേഗം മുറിയിൽ കയറി വന്നു

“ചേച്ചി ഞങ്ങളോട് ഒളിച്ചു വെച്ചു അല്ലേ? പക്ഷേ ഞങ്ങൾ അറിഞ്ഞു..”

“ഹാപ്പി ബേത്ത്ഡെ ചേച്ചി..”

അവർ ആ വലിയ പൊതി അവളുടെ നേര നീട്ടി അവൾ ഒന്ന് പുറകോട്ട് നീങ്ങി കുട്ടികൾ ഒന്നമ്പരന്നു.

കുട്ടികളുടെ അമ്മ വേഗം മുറിയിൽ കയറി വന്നു

“നീ ഇങ്ങ് വന്നേ “..അവർ അച്ചുവിന്റെ കൈപിടിച്ചു ഹാളിൽ കൊണ്ടുവന്നു ഇരുത്തി

അപ്പോഴെക്കും ശ്രീമതിയും വന്നു അമ്മയെ കണ്ടപ്പോൾ അവൾ എല്ലാം ഉള്ളിലൊതുക്കി പെട്ടന്ന് എഴുന്നേറ്റ്..

“അമ്മേ ഇവർക്ക് ചായ കൊടുക്കണ്ടേ..”

ശ്രീമതി അച്ചുവിനെ തന്നെ നോക്കി നിൽക്കുകയായിരുന്നു,..

ഇവൾ ഇത് എന്താ ഇങ്ങനെ എന്ന് മനസ്സിൽ ചിന്തിച്ചു

ഈ സാരി ഏതാ ഇവൾ എന്താ സാരി ഉടുത്തിരിക്കുന്നു.. അവർക്ക് ഒന്നും മനസ്സിലായില്ല…

വൈകുന്നേരം അവൾ ദീപാരാധന തൊഴാൻ കുട്ടികളെയും കൂട്ടിയായിരുന്നു പോയത്,

അവർ തിരിച്ചു വരുമ്പോൾ ടോർച്ചു തെളിച്ചു അമ്മാമ പടിയിറങ്ങി പോകുന്ന കണ്ടു

അച്ചു വീട്ടിൽ കയറിയ ഉടനെ അമ്മയോട് ചോദിച്ചു,

“അമ്മാമ എന്താ അമ്മേ എന്നെ കാണാതെ പോയത്?.. അവർ ഒന്നും മിണ്ടാതെ ചലനമറ്റ പോലെ ഇരിക്കുന്നു.

“അമ്മക്ക് എന്താ പറ്റിയേ… എന്താ മിണ്ടാത്തത്”

അവർ അവളുടെ നേർക്ക് കൈകൂപ്പി

“എന്നെ ഒന്നു കൊന്നു തരോ നീ..”

അവൾക്ക് ഒന്നും മനസ്സിലായില്ല.

“എന്താ അമ്മേ എന്നെ ഇങ്ങനെ സങ്കടപെടുത്താതെ പറ അമ്മേ ഞാൻ എന്ത് ചെയ്തു?”..

“നീ ഇനി എവിടേക്കും പോണ്ടാ.. അമ്പലത്തിലും ഈ കടും കളർ സാരി ഉടുക്കാൻ പാടില്ലന്ന് പറഞ്ഞില്ലേ നിന്നോട്..”

“നീ എന്തിനാ അമ്പലത്തിൽ പോണത്?..

ആ നമ്പീശന്റെടുത്തു ലോഹ്യം കൂടാനോ എന്താ നിന്റെ ഭാവം.. ഇതാന്നോ നീ കല്യാണം വേണ്ടന്ന് പറയണത്”..

അവർ ഒറ്റ ശ്വാസത്തിൽ എല്ലാം പറഞ്ഞു

കുറച്ച് നേരം മിണ്ടാതിരുന്നു.

“ഏട്ടൻ പറയുമ്പോൾ എന്റെ തൊലി ഉ^രിഞ്ഞ് പോണ പോലെ..”

അച്ചുവിന് സംഗതി പിടി കിട്ടി അവൾ രാവിലെ നടന്ന കാര്യം അമ്മയോട് പറഞ്ഞു

പക്ഷേ ശ്രീമതിക്ക് അത് ഒന്നും ചെവിയിൽ കയറി ഇല്യാ.. പിറ്റേന്ന് അച്ചു അമ്പലത്തിൽ പോയില്ല,

എവിടെയും പോയില്ല പറമ്പിൽ വെറുതെ ചുറ്റി തിരിഞ്ഞു

അന്ന് രാത്രി അവൾ അമ്മയുടെ കൂടെ കിടന്നു,

അമ്മയുടെ വയറിൻമേൽ കൈ ചുറ്റി കിടന്നു..

പിറ്റേന്നും അമ്പലത്തിൽ പോയില്ല.

അവൾ മുറ്റത്ത് നിന്ന് വയലിലേക്ക് നോക്കി

ഇരിക്കുമ്പോൾ അമ്മാമ മുറ്റത്തേക്ക് കയറി വരണു

കൂടെ അപ്പച്ചിയുടെ മകനും

അവൾ വേഗം അകത്തേക്ക് പോകാൻ തുടങ്ങിയപ്പോൾ “മോളെ..” എന്ന വിളി

അമ്മാമ. അവൾ വേഗം തിരിഞ്ഞു നിന്നു

“നീ അവിടെ നില്ല്…” അവർ വേഗം ഉമ്മറത്ത് കയറി ആകെ പരിഭ്രമിച്ച പോലെയുണ്ട്

എന്താ അമ്മാമേ?.. “മോളെ നീ ആരതിയെ കണ്ടോ” ..? അപ്പച്ചിയുടെ മകനാ ചോദിച്ചത്

“ഇല്ല”… അച്ചു പറഞ്ഞു.

“നീ ഇന്ന് അമ്പലത്തിൽ പോയപ്പോൾ”…

മുഴുവനാക്കും മുന്നേ ശ്രീമതി കയറി വന്നു അവർ ആകെ പരിഭ്രമിച്ചു

“എന്താ എന്താ അമ്മാമേ”…

“അത് ഇവന്റെ മോൾ ആരതിയെ കാണാനില്ല പിന്നെ നമ്മുടെ അമ്പലത്തിലെ നമ്പീശനെയും.”

ശ്രീമതിക്ക് ഒന്നും മനസ്സിലായില്ല.

“മോളെ ഇന്ന് നീ അമ്പലത്തിൽ പോയില്ലേ”…

“ഇല്ല അമ്മാമേ എനിക്ക് പോയിക്കൂടാ”…

“നീ വല്ലോം അറിഞ്ഞോ? അവളും നീയുമായിട്ട് നല്ല അടുപ്പമാണല്ലോ, അവൾ വല്ലതും പറഞ്ഞോ നിന്നോട്?”…

“ഇല്ല അമ്മാമെ എനിക്ക് ഒന്നും അറിയില്ല”…

അവൾക്കറിയാമായിരുന്നു പക്ഷേ പറഞ്ഞാൻ കുറ്റം അവളുടെ തലയിൽ ആവും അതിനാൽ അവൾ ആരോടും മിണ്ടിയില്ല

പക്ഷേ ആരതി ഇങ്ങനെ ചെയ്യും എന്ന് അവളും കരുതിയില്ല.

അച്ചുവിന് ചിരി വന്നു നമ്പീശന്റെ പേരും പറഞ്ഞു അവളുടെ കുറ്റം പറയാൻ അമ്മാമയുടെ അടുക്കൽ പോയിരുന്നു അപ്പച്ചി.

“നീ ആ അച്ചുവിനെ ഒന്ന് ഉപദേശിക്കണം, അവൾ മഹാ വഷളായി, ആ അമ്പലത്തിലെ നമ്പിശനുമായി ഒരു ചുറ്റിക്കളിയുണ്ട് ഞാൻ കണ്ടതാണ്”…

കൃഷ്ണാ… തിരിച്ച് പടിയിറങ്ങുമ്പോൾ അമ്മാമ അപ്പച്ചി പറഞ്ഞ വാക്കുകൾ ഓർക്കുകയായിരുന്നു.

“ഞാൻ വെറുതെ അച്ചുവിനെ തെറ്റിദ്ധരിച്ചു പാവം എന്റെ മോൾ അച്ചു”…

ശുഭം..

ലൈക്ക് കമൻ്റ് ചെയ്യണേ

രചന : അനിത അനു