നിനക്ക് അവിടെ പറ്റുന്നില്ലെങ്കിൽ ഇങ്ങ് വാ മോളെ എന്നൊരു വാക്ക് പറഞ്ഞാൽ മതി ഓരോ പെൺകുട്ടികൾക്കും താങ്ങാവാൻ

രചന : നീലാഞ്ജന അനു

ഞാൻ

************

ഹാ എന്തുവാടാ…നിനക്ക് അഹ് പാത്രം എടുത്ത് കഴുകി വെച്ചൂടെ…..

എന്തിന്…. അമ്മ ഉണ്ടല്ലോ

അതിനിപ്പോൾ എന്തിനാ അമ്മ നിനക്ക് കഴുകിക്കൂടെ

എങ്കിൽ ദേ അച്ഛനും കഴുകിയില്ലല്ലോ പാത്രം ടേബിളിൽ തന്നെ വെച്ചിട്ടുണ്ടല്ലോ

ഓഹോ അച്ഛൻ എന്ത് ചെയ്താലും നീയും ചെയ്യുമോ…..

നിനക്ക് എന്താടി

നീ നിന്റെ പാത്രം കഴുകി വെക്കണം

ഹാ എന്താ ഇവിടെ…..നീ അവിടെ വെക്ക് മോനെ അഞ്ചു നിനക്ക് എന്താ….അവനെ കൊണ്ടാണോ ചെയ്യിക്കുന്നത്

അതെന്താ അവന് കൊമ്പുണ്ടോ…. അവൻ കഴിച്ച പാത്രം അവനല്ലേ കഴുകി വെക്കേണ്ടത്

അത് നിനക്ക് ചെയ്യാവുന്നതല്ലേ ഉള്ളൂ അവനിതൊന്നും ശീലമില്ലാത്തല്ലേ…..

അതുകൊള്ളാല്ലോ അമ്മേ എനിക്കപ്പോൾ ഇതൊക്കെ ശീലമാണല്ലോ അല്ലേ

നീ ഒരു പെൺകുട്ടി അല്ലേ അഞ്ചു

അതിന്…. അവൻ എന്റെ ഇരട്ട സഹോദരനാണ് എന്റെ അതെ പ്രായം സ്വന്തം പാത്രം കഴുകാൻ പോലും അവനറിയില്ല പത്തു പന്ത്രണ്ട് വയസ്സ് തൊട്ട് അമ്മ എന്നെ അടുക്കളയിൽ കയറ്റി എല്ലാ പണികളും ചെ^യ്യിച്ചു…. എന്ത് കൊണ്ട് അവനെ കൊണ്ട് ചെയ്യിച്ചില്ല….

പെൺകുട്ടികളായാൽ അടുക്കള പണി ചെയ്ത് പഠിക്കണം മറ്റൊരു വീട്ടിൽ കെട്ടി പോകേണ്ടതല്ലേ….

ഓഹോ… അവിടുത്തെ അടുക്കളക്കാരിയാവൻ ആണോ കെട്ടിച്ചു വിടുന്നത്….

ഓഹ് എന്ത് പറഞ്ഞാലും അവളുടെ ഒരു ജ്ഞായം

കാര്യം പറഞ്ഞതല്ലേ അമ്മേ… ഞാൻ ഇവിടെ കിടന്ന് പണിയെടുക്കുമ്പോൾ ദേ ഇവൻ പുറത്ത് കറങ്ങാനും ഫ്രണ്ട്സിന്റെ കൂടെ അടിച്ചു പൊളിക്കാനും പോകും… വീട്ടിലേക്ക് കയറി വരുമ്പോൾ അവന് വേണ്ട ആഹാരം എല്ലാം റെഡിയാക്കി അത് അവനെ ഊട്ടിച് അവന്റെ പാത്രവും കഴുകി എല്ലാം ചെയ്ത് കൊടുത്ത് വീട്ടിലിരിക്കുന്ന ഞാൻ… ഇയ്യോ ഞാൻ ഒരു പെൺകുട്ടിയല്ലേ പറഞ്ഞ പോലെ

ഇതൊക്കെ എല്ലാ പെൺകുട്ടികളും ചെയ്യുന്നതല്ലേ

ഒന്ന് ചുമ്മാതിരിക്കമ്മേ….

ഞാൻ ഒരു അരമണിക്കൂർ കോളേജിൽ പോയി വൈകി വന്നാൽ അമ്മ തുടങ്ങില്ലേ ശരണം വിളി….ഫ്രണ്ട്സിന്റെ കൂടെ എവിടേലും പോകണമെന്ന് പറഞ്ഞാൽ ഉടനെ ‘പോകണ്ട’ എന്ന ഒറ്റ വാചകം കൊണ്ട് വീട്ടിലിരുത്തും……പക്ഷെ ഇവനെയോ….

എനിക്കും ഉണ്ട് പുറത്ത് പോണം കൂട്ടുകാരോടൊപ്പം കറങ്ങണം അങ്ങനെ കുറെ ആഗ്രഹങ്ങൾ

ഇവൻ ഒരു ആൺകുട്ടിയല്ലേ അഞ്ചു

അതെന്താ പെൺകുട്ടികൾക്ക് വിലക്ക് വല്ലോം ഉണ്ടോ പുറത്തിറങ്ങരുതെന്ന്… നിങ്ങളൊക്കെ ഏത് കാലത്താണ് ജീവിക്കുന്നതെന്നു മനസിലാകുന്നില്ല…..

മതി നീ കുറെ നേരമായി സംസാരിക്കുന്നു….

പോ ചെല്ല് അകത്ത് പോ ഇങ്ങനെയുള്ള സമയങ്ങളിൽ മുറ്റത്ത് വരാൻ പാടില്ലെന്ന് പറഞ്ഞിട്ടില്ലേ നിന്നോട്…..

ഓഹ് എല്ലാം കൊണ്ട് വിലക്ക് തന്നെ….ഇങ്ങനെ ഒക്കെ വരുന്നത് എന്റെ തെറ്റാണോ അവിടെ ഇരിക്കാൻ പാടില്ല ഇവിടെ ഇരിക്കാൻ പാടില്ല അതിൽ തൊടരുത് ഇതിൽ തൊടരുത് മതിയായി….

ഈ സമയങ്ങളിൽ ദൈവങ്ങൾക്ക് പോലും വേണ്ട…. ഹാ സ്വന്തം വീട്ടുകാർക്ക് പോലും വേ_ണ്ട പിന്നെയാണോ ദൈവത്തിന്

അവളുടെ അഹങ്കാരം കണ്ടില്ലേ…. പെൺകുട്ടികളായാൽ ഇങ്ങനെയാണോ അടക്കോ ഒതുക്കോ വേണം……..

ദേ അമ്മേ അടക്കി ഒതുക്കി വെച്ചിട്ട് എന്തെയ്യനാ പുഴുങ്ങി തിന്നനോ….ഇപ്പ പോയവനുണ്ടല്ലോ നിങ്ങള്ടെ മോൻ.. എത്ര വെട്ടം ഇവിടെ കിടന്ന് അലറി വിളിച്ചിട്ടുണ്ട്

ഓഹ് അവൻ ആൺകുട്ടി അല്ലിയോ അവർക്ക് സംസാരിക്കാം പെൺകുട്ടികൾ സംസാരിച്ചാൽ അഹങ്കാരം…..

നിന്നെ പോലെ അല്ലേടി അഹ് മിനിടെ മോള് അവള് എന്തെക്കെയാ വീട്ടിൽ ചെയ്യുന്നത് അവൾക്ക് എന്തേലും പരാതിയുണ്ടോ

പറയുന്നത് കേട്ടാൽ തോന്നും അമ്മ ആഹ് വീട്ടിൽ തന്നെ ആണെന്ന്….

അഹ് മിനിക്ക് അവളുടെ മോളെ പറ്റിയെ പറയാൻ നേരമുള്ളൂ… അവൾക്ക് അഹ് വീട്ടിൽ ഒന്നും ചെയ്യണ്ട വെറുതെ ഇരുന്നാൽ മതി എല്ലാം അഹ് മോള് ചെയ്തോളും

അഹ് അവൾക്ക് അങ്ങനെ തന്നേ വേ~ണം തലയിൽ കേറ്റി വെച്ചിട്ടല്ലേ

എടി നീ എങ്ങോട്ടാ ഈ കയറി പോകുന്നത്…പതുക്കെ സംസാരിക്ക്

എന്റെ നാക്ക് എന്റെ വായ് ഞാൻ സംസാരിക്കും

അധിക പ്രസംഗി…..അഹ് രേഖേച്ചി നിന്നോട് വീട്ടിൽ എന്തേലും ജോലി ചെയ്യുമോ എന്നു ചോദിച്ചതിന് നീ എന്താ അവരോട് പറഞ്ഞത്…”എനിക്ക് ഒന്നും അറിയില്ല ഞാൻ ഒന്നും ചെയ്യാറില്ല”…എന്നല്ലേ

അതെ അതിനിപ്പോൾ എന്താ

ഓഹ് അവരിനി ആരോടൊക്കെ ചെന്ന് പറഞ്ഞിട്ടുണ്ടാവുമെന്ന് ആർക്കറിയാം

എന്തിനാ നീ അങ്ങനെ പറഞ്ഞത്

പിന്നെ ഞാൻ എന്ത് പണയണം…അവർക്ക് വേറെ എന്തൊക്കെ ചോദിക്കാം ദേ ഇപ്പ പോയവനെ കാണുമ്പോൾ അവര് ഇങ്ങനെ ചോദിക്കുവോ…

അവനെ പോലെ ആണോ…

ദേ…. ദേ… മിണ്ടരുത് അവനെ പോലെ തന്നെയാണ് ഞാനും….

അവര് എന്നോട് പഠിക്കുന്ന കാര്യങ്ങൾ ചോദിച്ചിരുന്നെങ്കിൽ പോലും എനിക്ക് ഇത്രയും ദേഷ്യം വരില്ലായിരുന്നു മതിപ്പു തോന്നിയേനെ….

പക്ഷെ അവര് വന്ന ഉടനെ ചോദിക്കുവാ നിനക്ക് വല്ല ജോലിയും ചെയ്യാൻ അറിയാവോ കൊചേന്ന്….

കേട്ടപ്പോൾ ചൊറിഞ്ഞു വന്നതാ അത് കടിച്ചമർത്തി ഞാൻ പറഞ്ഞു എനിക്ക് ഒന്നും ചെയ്യാൻ അറിയില്ലെന്ന് ഉടനെ അടുത്ത ഡയലോഗ് വല്ല വീട്ടിലും കെട്ടി പോകേണ്ട പെണ്ണാ ഇതൊക്കെ പഠിക്കണമെന്ന് പോലും…

നാവ് ചൊറിഞ്ഞു വന്നതാ കള്ള കിളവി പരദൂഷണക്കാരി…. പെൺകുട്ടികളോട് അടുക്കള പണി ചെയ്യാൻ അറിയാവോ എന്നെ ചോദിക്കുള്ളോ…. നീ പടിക്കുന്നുണ്ടോ ജോലി ആയോ എന്നാരും ചോദിക്കില്ലേ….. ഞാൻ പറയാനുള്ളത് പറയും അവര് എന്തിനാ എന്റെ കാര്യങ്ങൾ അന്വേഷിക്കുന്നത്

അവര് പറഞ്ഞത് ശെരിയല്ലേ

എന്ത് കല്യാണം കഴിചോണ്ട് പോകുന്നത് അവരുടെ വീട്ടിലെ അടുക്കള പണി ചെയ്യാനാണോ ഭർത്താവിന്റെ കാര്യങ്ങൾ ഒക്കെ നോക്കാനാണോ…

അപ്പോൾ പെൺകുട്ടികൾക്ക് ഒരു ജീവിതമില്ലേ

മറ്റുള്ളവർക്ക് വേണ്ടി സാക്രിഫൈസ് ചെയ്യാനാണോ ഞങ്ങളുടെ ജീവിതം

ഇതൊക്കെ നമ്മുടെ സംസ്കാരങ്ങൾ ആണ് മോളെ…. ഭർത്താവിന്റെ കാര്യങ്ങളൊക്കെ നോക്കി അവര് പറയുന്നതൊക്കെ കേട്ട് സന്തോഷമായി ജീവിക്കണം

അഹ് ബെസ്റ്റ് ബെസ്റ്റ് എന്റെ അച്ഛനുമമ്മയും കഷ്ടപ്പെട്ട് വളർത്തി വലുതാക്കിയത് മറ്റൊരുത്തന്റെ വീട്ടിലെ അടുക്കള പണി ചെയ്ത് കിടക്കാനാണോ…

അങ്ങനെയല്ല മോളെ

ശെരി അങ്ങനെ അല്ല….അപ്പോൾ എനിക്ക് ഒരു ജോലി കിട്ടിയെന്നു വിചാരിക്ക്… ഞാൻ ജോലിക്ക് പോകുന്നുണ്ട് എന്റെ ഭർത്താവും പോകുന്നുണ്ട്.

ഞാൻ രാവിലെ വീട്ടിലെ പണി ഒക്കെ ചെയ്ത് ജോലിക്ക് പോയി തിരിച്ച് വന്നു വീണ്ടും ഒന്നേന്ന് തുടങ്ങണം അല്ലേ….

പണ്ടുള്ള പെൺകുട്ടികൾ ഒക്കെയും അമ്മയെ പോലെ ജോലി ഒന്നും ഇല്ലാത്തവരായിരിക്കും….

അവരൊക്കെ വീട്ടിലെ ജോലി ചെയ്ത് ഭർത്താവിനെയും പരിചരിച്ചു ഉത്തമ കുടുബിനിയായി ജീവിക്കാൻ ആഗ്രഹിക്കുന്നവർ…. പക്ഷെ ഇപ്പോഴത്തെ സ്ഥിതി അങ്ങനെയല്ല പെൺകുട്ടികൾക്കും ജോലിയുണ്ട്….

ഇപ്പോൾ നീ എന്ത് വേണമെന്നാ പറയുന്നത്

ഞാൻ എന്റെ കാര്യമല്ല പറയുന്നത് മൊത്തത്തിൽ പറയുവാ…. അടുക്കള പെൺകുട്ടികൾക്ക് മാത്രമുള്ളതല്ല ആണും പെണ്ണും ഒപ്പത്തിനൊപ്പം നിൽക്കുന്ന കാലമാണ് ഈ അടുക്കള പണിയൊക്കെ ഷെയർ ചെയ്യാമല്ലോ… രണ്ടു പേരും തമ്മിൽ ഒരു വ്യത്യാസവും ഇല്ല…. അത് ആൺകുട്ടികൾക്കുള്ള ജോലി ഇത് പെൺകുട്ടികൾക്കുള്ള ജോലി അങ്ങനെ എന്തിനാ…. രണ്ടു പേർക്കും ചെയ്യാമല്ലോ

ഓഹ് നിന്റെ അടിമ വേല ഒക്കെ നിന്റെ ഭാവി ഭർത്താവിനെ കൊണ്ട് ചെയ്യിക്കണമെന്നാണോ

ഓഹ് അപ്പോൾ എനിക്ക് അഹ് പണി ഒക്കെ ചെയ്യാം അത് നമ്മുടെ സംസ്ക്കാരം കടമ

ആൺകുട്ടികൾ ചെയ്‌താൽ അടിമ പണി

നിന്നോട് വഴക്കിടാൻ ഞാൻ ഇല്ല നിനക്ക് ഒരു കല്യാണലോചന വന്നിട്ടുണ്ട് ചെക്കൻ ഡോക്ടർ ആണ് അവര് നാളെയോ മറ്റന്നാളോ കാണാൻ വരും

നല്ലത് ആണെങ്കിൽ ഞങ്ങൾ അങ്ങ് ഉറപ്പിക്കും

എന്നോട് ചോദിക്കാണ്ടോ….

ദാ ഇപ്പോൾ പറഞ്ഞില്ലേ

ഓഹോ അപ്പോൾ എന്റെ പഠിത്തമോ

കല്യാണം കഴിഞ്ഞും പഠിപ്പിക്കാമെന്നു അവര് പറഞ്ഞിട്ടുണ്ട് മോളെ

അപ്പോൾ പഠിക്കുന്ന കാലം എന്റെ ചിലവൊക്കെയും അവരാണോ നോക്കുന്നത്

അതെ

അവരുടെ വീട്ടിലെ കാര്യങ്ങളൊക്കെ നോക്കി അവരുടെ ചിലവിൽ ഞാൻ കഴിയണമല്ലേ

എന്തിനാ നീ അങ്ങനെ ഒക്കെ കരുതുന്നത്

നിന്നെ വെറും കയ്യോടെ അല്ല അങ്ങോട്ടേക്ക് വിടുന്നത്

സ്ത്രീധനം ആയിരിക്കും അല്ലിയോ അമ്മേ

എത്ര തെറ്റാണെന്ന് പറഞ്ഞാലും സ്വന്തം മക്കളെ വെറും കയ്യോടെ വിടാൻ മാതാപിതാക്കൾക്ക് കഴിയുമോ

സ്ത്രീധനം കൊടുത്ത് പറഞ്ഞയക്കുമ്പോൾ അമ്മ ആലോചിക്കണം അവർക്ക് വേണ്ടത് മകളെ അല്ല നിങ്ങള് കൊടുക്കുന്ന പണം ആണെന്ന്…..

അങ്ങനെയൊന്നുമല്ല ഇതൊക്കെ നാട്ടുനടപ്പാ…. നീ സുഗമായി ജീവിക്കാൻ വേണ്ടിയല്ലേ

സുഖമായി ജീവിക്കുമെന്ന് അമ്മയ്ക്ക് ഉറപ്പുണ്ടോ…ഓഹ് ഉണ്ടാകും സ്ത്രീധനം കൊടുക്കുന്നില്ലേ

അഹ് പണം കൊണ്ടാണല്ലോ ഓരോ പെണ്ണിന്റെയും വി_ലയിടുന്നത്…. അപ്പോൾ സുഗമായിരിക്കും അല്ലേ അമ്മേ….അല്ല അപ്പോൾ അവിടെ എന്തേലും പ്രശ്നം ഉണ്ടായാലോ

അതൊക്കെ തരണം ചെയ്ത് ജീവിക്കണം…

ജീവിതം അങ്ങനെയാണ്

ശെരിയാ അവിടെ എന്തേലും കഷ്ടപ്പാട് ഉണ്ടായാൽ പിടിച്ചു നിക്കണം…. കൊള്ളാം വീട്ടിൽ പറഞ്ഞാൽ പിടിച്ചു നിൽക്കണം നാട്ടുകാര് എന്തോ കരുതും പെൺകുട്ടിയല്ലേ ക്ഷമ വേണം….അതെങ്ങനെയാ കെട്ടിച്ചു വിട്ട് കഴിഞ്ഞാൽ വീട്ടുകാരുടെ കടമ കഴിഞ്ഞല്ലോ

ബാക്കി എല്ലാം അവൾ സഹിക്കണം….

അന്വേഷിച്ചറിയാൻ ശ്രമിക്കിക്കാതെ അവളെ തന്നെ കുറ്റം പറയുന്ന ഒരു സമൂഹം…. ഒന്നും വേണ്ട അവളെ ഒന്ന് കേൾക്കാൻ ശ്രമിക്കണം നിനക്ക് അവിടെ പറ്റുന്നില്ലെങ്കിൽ ഇങ്ങ് വാ മോളെ അച്ഛനുമമ്മയുമില്ലേ എന്നൊരു വാക്ക് പറഞ്ഞാൽ അത് മതി ഓരോ പെൺകുട്ടികൾക്കും താങ്ങാവാൻ… പറഞ്ഞിട്ട് കാര്യമില്ല….

എല്ലാരും അങ്ങനെ അല്ല മോളെ നല്ല ആളുകളുമുണ്ട്

എല്ലാരേയും അല്ലമ്മ… സ്ത്രീധനം കൊടുക്കാമെന്നു പറയുന്ന അമ്മയെ പോലെയുള്ള ആളുകൾ ഇപ്പഴുമുണ്ടല്ലോ

എനിക്ക് ഒന്നും അറിയണ്ട

എങ്കിൽ അമ്മ കേട്ടോ പഠിച്ചു ഒരു ജോലി വാങ്ങാണ്ട് ഞാൻ കല്യാണത്തിന് സമ്മതിക്കില്ല

അത് നീ തീരുമാനിച്ചാൽ മതിയോ

ഞാൻ ആണമ്മേ തീരുമാനിക്കേണ്ടത് എന്റെ ജീവിതമാണ്…..

സ്വന്തമായി ഒരു ജോലി ഇല്ലാതെ വേറെ വീട്ടിൽ പോയി അവരുടെ ചിലവിൽ കഴിയാൻ എനിക്ക് പറ്റില്ല..

എനിക്ക് സ്വന്തം കാലിൽ നിൽക്കണം

ഞങ്ങളുടെ ചിലവിൽ അല്ലേ നീ ഇപ്പോൾ കഴിയുന്നത്

എന്റെ അച്ഛനുമമ്മയുമല്ലേ നിങ്ങൾ… സ്വന്തമായി ഒരു ജോലി വാങ്ങിയാൽ നിങ്ങൾക് വേണ്ടിയും ഈ വീടിനു വേണ്ടിയും എന്തേലും ചെയ്യണമെന്നാണ് ഞനും എന്നെ പോലെ ഓരോ പെൺകുട്ടികളും ആഗ്രഹിക്കുന്നത്… കല്യാണം കഴിഞ്ഞും പഠിക്കാമല്ലോ എന്നു പറയുന്നവരോട് ഒന്നേ പറയാനുള്ളൂ….

സ്വന്തം കാലിൽ നിന്ന് വീട്ടുകാർക്ക് വേണ്ടി എന്തേലും ചെയ്യാനും കൂടി ആഗ്രഹിക്കുന്ന പെൺകുട്ടികളാണ് കൂടുതലും കല്യാണം കഴിച്ചാൽ ഇതൊക്കെ നടക്കുമെന്ന് എത്ര ശതമാനം ഉറപ്പ് പറയാൻ കഴിയും…

സ്വന്തമായി ജോലി വാങ്ങി സ്വന്തം വീട്ടിൽ നിന്നു കൊണ്ട് വീടിനും വീട്ടുകാർക്കും വേണ്ടി എന്തേലും ചെയ്യാൻ ആഗ്രഹിക്കുന്നവരാമ്മേ ഞങ്ങൾ പെൺകുട്ടികൾ എല്ലാരും….കല്യാണം കഴിപ്പിച്ചു വിട്ട് അവരുടെ സ്വപ്നങ്ങൾ തകർക്കാൻ ശ്രമിക്കരുത്

പിന്നെ പത്തിരുപത്തൊന്നു വയസ്സേ എനിക്കായിട്ടുള്ളു…. ഈ ചെറിയ പ്രായത്തിൽ എനിക്ക് കല്യാണം വേണ്ട

ചെറിയ പ്രായമൊ നിന്റെ പ്രായത്തിൽ എനിക്ക് 2 പിള്ളേരായി

ഇരട്ടകളല്ലേ

അതിനെന്താ

അതൊക്കെ പഴയ കാലം വിവരമില്ലാത്ത അമ്മയെ പോലെ ഉള്ള കുറെ ആളുകൾ പെൺകുട്ടികളെ ചെറിയ പ്രായത്തിലെ കെട്ടിക്കണം എന്ന നിയമം കൊണ്ട് വന്നതല്ലേ

നിയമം 18 വയസാണ് പെൺകുട്ടികളുടെ വിവാഹ പ്രായം പറഞ്ഞിരിക്കുന്നത്…… ചില ജ്യോൽസ്യൻമാർ പറയുന്നത് കേൾക്കാം 18 വയസ്സിൽ വിവാഹം നടന്നില്ലെങ്കിൽ പിന്നെ നടക്കത്തെ ഇല്ല….

അപ്പോൾ നമ്മുടെ നിയമം 16 വയസിൽ വിവാഹം കഴിക്കാം എന്നാക്കിയാൽ.. ഈ ആളുകൾ പറയും 16 വയസിൽ നടന്നില്ലെങ്കിൽ ഒരിക്കലും നടക്കില്ലെന്ന്….

എന്താല്ലേ എന്ത് വിചിത്രമായ ആചാരങ്ങൾ….

ഹാം എന്നെ കെട്ടികാനുള്ള തയ്യാറെടുപ്പ് ആയി അപ്പോൾ അമ്മയുടെ മോനെ കെട്ടിക്കുന്നില്ലേ

അവൻ കുഞ്ഞല്ലേ

അയ്യോടാ അവൻ എന്റെ അതെ പ്രായമല്ലേ

അവൻ വേണ്ട ആൺകുട്ടീ ആണെന്ന് പറയാനല്ലേ അമ്മേ വന്നത്… എന്റെ അമ്മേ ആൺകുട്ടി പെൺകുട്ടി എന്നുള്ള വേർതിരിവ് നിങ്ങൾ എപ്പോൾ മാറ്റുന്നോ അന്നേ ഈ ലോകം നന്നാവുള്ളു……

സത്യം പറഞ്ഞാൽ ചിലപ്പോൾ തോന്നും ആൺകുട്ടി ആയാൽ മതിയായിരുന്നു എന്ന്…. ഈ സമൂഹം അങ്ങനെയാണ് എന്തിനും ഏതിനും പെൺകുട്ടിയെ കുറ്റം പറയുന്ന സമൂഹം ഒരു ആണിനോട് സംസാരിച്ചാൽ അവൾ ശെരിയല്ല പോക്ക് കേസ്… അടങ്ങി ഇരുന്നാലോ മിണ്ടാപൂച്ച, ജാഡ….

എന്തൊക്കെയാ പെൺകുട്ടികളെ കാണുമ്പോൾ വിളിക്കുന്നത് ചരക്ക്, പീസ്, ഐറ്റം ഇങ്ങനെ ഉള്ള അവന്മാരുടെയൊക്കെ അമ്മയെയോ അനിയത്തിയേയോ പറഞ്ഞാൽ സഹിക്കുമോ ബാക്കി ഉള്ളവരോട് എന്തുമാകമല്ലേ….

ഇതൊക്കെ വീട്ടിൽ വന്ന് പറഞ്ഞാലോ….

എവിടെ ആര് മൈൻഡ് ചെയ്യാൻ

എനിക്ക് പെൺകുട്ടി തന്നെ ആയാൽ മതി അതിന് അഭിമാനമേ ഉള്ളു…. പെൺകുട്ടികൾക്ക് എന്താ കുറവ്….തല ഉയർത്തി പിടിച്ചു നടക്കും ഞാൻ

ഒരു കണക്കിന് പറഞ്ഞാൽ അമ്മമാർ തന്നെയാണ് തെറ്റുകാർ പെൺകുട്ടി ആണ് അടങ്ങി ഒതുങ്ങി വേണം ജീവിക്കാൻ എന്താ അമ്മേ അങ്ങനെ….. പെൺകുട്ടികൾക്കും ഉണ്ട് സ്വപ്നങ്ങളും ആഗ്രഹങ്ങളും അത് മൂടി വെച്ച് ജീവിക്കാൻ എന്തായാലും എന്നെ കൊണ്ട് പറ്റില്ല. വല്ലവന്റേം വീട്ടിലെ അടുക്കള പുറത്ത് തീർക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല.

എന്നെ ആൾകാര് എന്ത് വേണേലും പറഞ്ഞോട്ടെ അതൊന്നും എന്നെ ബാധിക്കില്ല അവരെ ഒക്കെ നോക്കി അല്ല ഞാൻ ജീവിക്കുന്നത് എന്‍റെ ജീവിതം ജീവിച്ചു തീർക്കേണ്ടത് ഞാൻ ആണ് അത് എങ്ങനെ വേണം എന്നും ഞാൻ തന്നെ തീരുമാനിക്കും. ഒരിക്കലും നീ ഒരു പെൺകുട്ടിയാണ് നിനക്ക് ഒരുപാട് പരിമിതികൾ ഉണ്ട് എന്നൊന്നും ഒരു പെൺകുട്ടിയെയും പറഞ്ഞു പഠിപ്പിക്കരുത് അമ്മ.

ചിലരുടെ മനസ്സ് അങ്ങനെ ആയി പോകും അമ്മമാര് പറയുന്നത് ശെരിയാണെന്ന് കരുതി അവരുടെ സ്വപ്നങ്ങൾ ഒക്കെ ഒതുക്കി ജീവിക്കും.

മറിച് അവരോട് നിന്‍റെ സ്വപ്നങ്ങൾ എന്താണ് നിന്‍റെ ആഗ്രഹങ്ങൾ എന്താണ് അതെല്ലാം നടക്കും നിന്‍റെ കൂടെ ഞങ്ങൾ ഉണ്ട് ആരേം നോക്കേണ്ട അഹ് ഒരു ഉറപ്പ് മതി ഓരോ പെൺകുട്ടികൾക്കും അവരുടെ സ്വപ്നങ്ങളിൽ എത്താൻ. അച്ഛനമ്മമാര് കൂടെ ഉണ്ടെങ്കിൽ അവൾ ഒരിടത്തും

ദേവി ചായ എടുക്ക്

ദേ അച്ഛൻ ചോറിലൊരു മുടി കണ്ടാൽ അഹ് പാത്രം ഉൾപടെ വലിച്ചെറിയും അതുണ്ടാകുന്ന ആളുടെ കഷ്ടപ്പാട് കാണുന്നുണ്ടോ അച്ഛൻ… അഹ് മുടി മാറ്റി ചോറ് കഴിക്കാനുള്ള മനസ്സ് കാണിക്കുന്നുണ്ടോ……

ദേവി

ആഹ്ഹ് ചെല്ല് പെണ്ണ് ആണിന് താഴെ ആണെന്ന് പറഞ്ഞു നടക്കുന്ന ഒരു കൂട്ടം സമൂഹത്തിൽ പെടുന്നവരാണ് നിങ്ങളൊക്കെ

അത് അടുത്ത തലമുറയിൽ കൂടി അടിച്ചേല്പിക്കാൻ ശ്രമിക്കരുത്….ആണെന്നോ പെണ്ണെന്നോ അല്ല മനുഷ്യർ അങ്ങനെ കാണാൻ ശ്രമിക്ക്….

രചന : നീലാഞ്ജന അനു

എത്രത്തോളം മനസിലായിട്ടുണ്ട് എല്ലാവർക്കുമെന്ന് അറിയില്ല…. എന്റെ എഴുത്തല്ലേ.. എന്റെ കുറെ കാഴ്ച്ചപാടുകളാണ്….എന്നെ പോലെയുള്ള ഇങ്ങനെ ചിന്തിക്കുന്ന പെൺകുട്ടികളാവും കൂടുതലും….

ഇങ്ങനെയുള്ള അമ്മമാരും ഉണ്ടാകും….

എന്താല്ലേ…വിമർശിക്കുന്നവർക്ക് വെൽക്കം മറുപടി പറയാൻ ഞാൻ വെയ്റ്റിംഗ് ആണ് അപ്പോൾ വേഗം പോന്നോട്ടെ