നിങ്ങളെ പോലൊരു കഴിവ് കെട്ടവൻ്റെ കൂടെ ജീവിക്കാൻ എനിക്ക് കഴിയില്ല.. നമുക്ക് പിരിയാം

രചന : അല്ലി അല്ലി

എനിക്കായി വിധിച്ചത്

************

നമ്മൾക്ക് പിരിയാം അഭിയേട്ടാ….ഹോസ്പിറ്റലിൽ നിന്നും ഡോക്ടറുടെ വാക്കുകൾ കേട്ട് മുറിവ് പറ്റിയ മനസ്സുമായി കിടക്കുകയായിരുന്ന അഭിയുടെ അടുത്ത് വന്ന് പ്രിയ പറഞ്ഞതും അവൻ പെട്ടെന്ന് ഞെട്ടി അവിടെ നിന്നും എഴുന്നേറ്റ് അവളെ നോക്കി…

ഒന്ന് സമാധാനിപ്പിച്ച് സാരമില്ല ഏട്ടാ ഞാൻ ഇല്ലേ മരണം വരെ എന്ന് തന്റെ നെഞ്ചിൽ ചാരി അവൾ കവിളിൽ മുത്തം നൽകി പറയുമെന്ന് കരുതിയ അവന്റെ ആഗ്രഹത്തിന് ചിത കത്തിക്കുന്നതായിരുന്നു അവളുടെ വാക്കുകൾ….

വിശ്വാസം വരാതെ അവൻ അവളെ നോക്കി…

പക്ഷെ അവളിൽ ഒരു മാറ്റവും ഇല്ലായിരുന്നു….

പ്രിയ… നീ….. എന്താ പറയുന്നേ…..പിരിയാമെന്നോ..

എനിക്ക് മനസ്സിലാ…..

ഇനി എന്ത്‌ മനസ്സിലാക്കാനാ….. കല്യാണം കഴിഞ്ഞ് നാല് വർഷമായി….ഓരോ ഡോക്ടറേ മാറി മാറി കാണുമ്പോഴും എനിക്കൊരു വിശ്വാസം ഉണ്ടായിരുന്നു

പക്ഷെ ഇന്ന് എനിക്ക് മനസ്സിലായി ഒരു കഴിവ് കെട്ട നിങ്ങളല്ലേ എന്റെ ഭർത്താവ്…

പിന്നെങ്ങനെ എനിക്ക് ഒരു കുഞ്ഞുണ്ടാകും…..

അറുത്തു മുറിച്ചുള്ള അവളുടെ വാക്കുകൾ കേട്ട് അവൻ തകർന്നു…

അവളുടെ തോളിൽ നിന്നും പിടി മാറ്റി ഒന്ന് പുറകിലോട്ട് പോയി…

അവന്റെ കണ്ണുകൾ നിറഞ്ഞു തൂകി….

തന്റെ പ്രിയ തന്നെയാണോ ഇത്…

വീട്ടുകാരുടെ ഇഷ്ട്ടത്തിന് കല്യാണം കഴിച്ചതാണെങ്കിലും ചങ്ക് പറിച്ച് സ്നേഹിച്ചതല്ലേ ഇവളെ….

പ്രണയവും കാമവും സ്നേഹവും എല്ലാം പരസ്പരം പങ്ക് വെച്ചവൾ അല്ലേ…..

എന്നിട്ട് ഇപ്പോൾ…….

അവന്റെ ഉള്ളം നീറി….

മോളെ പ്രിയേ…..

ഇങ്ങനെ ഒന്നും പറയല്ലേ….

ഡോക്ടർ പറഞ്ഞത് ഇച്ചിരി ഹോപ്പ് ഉണ്ടെന്നല്ലേ…..

നമ്മൾക്ക് കാത്തിരിക്കാം…

പ്ലീസ്…

നീ… നീയില്ലാതെ എനിക്ക് പറ്റില്ല……

അവൻ അവളെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞതും അവൾ ശക്തിയായി അവനെ തള്ളി മാറ്റി…..

ഒന്ന് വേച്ച് അവൻ പിറകോട്ട് പോയ്….

എത്രവരെ കാത്തിരിക്കണം ഞാൻ… പറ..

പറയാൻ…..

ഓരോ പ്രാവശ്യവും ഡോക്ടറേ കാണിക്കുമ്പോൾ ഇത് തന്നെയല്ലേ അവർ പറയുന്നത്…..

എനിക്ക് മടുത്തു….

എനിക്കൊരു കുഞ്ഞിനെ പ്രസവിക്കണം….

എനിക്കൊരു അമ്മയാകണം….

അവളുടെ ഉറച്ച വാക്കുകളിൽ അവൻ ഒന്ന് പതറി….

ഒന്നും മിണ്ടാതെ കട്ടിലിൽ ഇരുന്നു…

മൗനം തളം കെട്ടിയ നിമിഷങ്ങൾ…..

നിന്റെ ഇഷ്ട്ടം അതാണെങ്കിൽ അങ്ങനെ ആകാം പ്രിയ….

ഞാൻ കാരണം നീ വിഷമിക്കണ്ട…..

ഒഴിഞ്ഞു തരാം ഞാൻ….

കണ്ണീർ തുടച്ച് അത്രയും പറഞ്ഞ് അവൻ റൂമിൽ നിന്നും ഇറങ്ങി….

അപ്പോൾ അവളുടെ ചുണ്ടിൽ ഒരു പുച്ഛചിരിയായിരുന്നു……

ഒപ്പം സന്തോഷവും….

റൂമിൽ നിന്നുo ഇറങ്ങി അഭി കാണുന്നത് സാരി തലപ്പുകൊണ്ട് കണ്ണീർ ഒപ്പുന്ന അമ്മയേ ആണ്….

എല്ലാം കേട്ടു കാണും എന്നവന് മനസ്സിലായി….

ഒരു വിളറിയ ചിരി അവർക്ക് നൽകി അവൻ വെളിയിലേക്ക് പോയി..

താൻ കാരണം ആണ് മോന്റെ ജീവിതം ഇല്ലാണ്ടായതെന്നോർത്ത് അവരുടെ ഉള്ളം പുകഞ്ഞു…..

തന്റെ നെഞ്ചിലെ ചൂട് പറ്റി കിടന്നവൾ ഇന്ന് തനിക് ഒരു അച്ഛൻ ആകാൻ പറ്റില്ലെന്ന് അറിഞ്ഞപ്പോൾ ഒന്നിനും കൊള്ളാത്തവനായി…

ലോകം അങ്ങനെ ആണ്…

സ്നേഹത്തിനോ പ്രണയത്തിനോ യാതൊരു വിലയും ഇല്ല..

പ്രാക്റ്റിക്കലായി ചിന്തിക്കുന്ന ലോകം…

ഒരു ലക്ഷ്യം ഇല്ലാതെ വണ്ടിയിൽ മുന്നോട്ട് പോകുമ്പോൾ അവന്റെ മനസ്സിൽ ഈ കാര്യങ്ങളെല്ലാം ഓടിപോയി….

പിറ്റേന്ന് തന്നെ തുണിയും ആഭരണവും എല്ലാം എടുത്ത് കൊണ്ട് പ്രിയ വീട്ടിൽ നിന്ന് പോകുമ്പോഴും അവന്റെ ഉള്ളിൽ എവിടെയോ ഒരു പ്രതീക്ഷയുണ്ടായിരുന്നു.

അവൾക്ക് തന്നെവിട്ട് പോകാൻ പറ്റില്ലെന്ന്…

പക്ഷെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അവളെ വിളിക്കാനായി വന്ന വണ്ടിയിൽ കേറുമ്പോൾ ഹൃദയം കീറി മുറിയുന്ന വേദനയോടെ ഞാനും അമ്മയും വാതിൽ പടിയിൽ നോക്കി നിന്നു….

പിന്നിടുള്ള ഓരോ ദിവസവും വല്ലാത്ത ഒരു വിലയും ഇല്ലാത്ത പ്രതിക്ഷയായിരുന്നു…

ആരെങ്കിലും വണ്ടിയിൽ വീടിന്റെ അടുത്തുടി പോകുബോൾ..

ഫോൺ വിളിക്കുമ്പോൾ ഒക്കെ പ്രിയ ആണെന്ന് തോന്നും….മനസ്സ് കൈവിട്ട് പോയി എന്തെങ്കിലും ചെയ്യുമെന്ന് കരുതുമ്പോൾ അച്ഛനില്ലാതെ വളർത്തിയ പെറ്റമ്മയുടെ മുഖം മനസ്സിൽ മിന്നി മറയും….

അമ്മയ്ക്ക് താനെ ഉള്ളു…..

ഒരിക്കലും പ്രിയയേ ഒന്ന് വിളിക്കാനോ കാണാനോ പോയില്ല..

ഒരിക്കൽ അവൾ തന്റെ സ്നേഹം മനസ്സിലാക്കി വരുമെന്ന ഒരു ആശ

പക്ഷെ അതെല്ലാം പാഴായിരുന്നു….

അവസാനം ഡിവോഴ്സ് കഴിഞ്ഞ് കോടതിയിൽ നിന്നു ഇറങ്ങിയപ്പോൾ അറിഞ്ഞോ അറിയാതെയോ എന്റെ നോട്ടം അവളിൽ ആയി…..

അവിടെ ഒരു വിജയ ചിരിയായിരുന്നു.

ഒരു കഴിവ് കെട്ടവനോടുള്ള പുച്ഛവും…

കൂടെയുള്ള ചെറുപ്പക്കാരന്റെ കൈകളിൽ പിടിച്ച് തന്നേ മറി കടന്ന് പോകുമ്പോൾ ഹൃദയം നൊന്തില്ല…

എന്നെ നിലച്ച് പോയി……

പിന്നീട് ദിവസങ്ങൾ പോയി… വർഷങ്ങൾ പോയി….ജോലി കളഞ്ഞ് കൃഷി ചെയ്യാൻ തീരുമാനിച്ചു…..

ഓർക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ ഇടയ്ക്ക് മനസ്സിൽ വരുമ്പോഴേക്കും തന്റെ പ്രിയ ഇപ്പോൾ വേറെ ഒരാളുടെ ഭാര്യ ആണെന്ന കാര്യം മനസ്സിനെ പറഞ്ഞു പഠിപ്പിക്കും….

എത്ര ശ്രമിച്ചിട്ടും അവളെ വെറുക്കാൻ പറ്റാതെയായി…

വേറെ ഒരു കല്യാണത്തിനുള്ള നിർബന്ധം അമ്മയുടെ ഭാഗത്ത് നിന്ന് കൂടി വന്നപ്പോൾ ഒരുപാട് എ_തിർത്തു….

ബഹളം വെച്ചു…

ഒരുപാട് നൊന്ത മനസ്സാ ….

ഇനിയും കഴിവില്ലാത്തവനായി..

പറ്റില്ല….

പക്ഷെ അവസാനം അമ്മയുടെ കണ്ണീരിന് മുന്നിൽ മുട്ടുകുത്തി…

കല്യാണം കഴിക്കാം പക്ഷെ ഒരു കുഞ്ഞുള്ള പെണ്ണിനെ മാത്രം….

ഇങ്ങനെ പറയുമ്പോൾ അമ്മ സമ്മതിക്കില്ലെന്ന് കരുതിയ അവനെ ഞെട്ടിച്ച് കൊണ്ട് മുഖമാകേ ആ അമ്മ ചുംബനങ്ങൾ കൊണ്ട് മൂടി……

അങ്ങനെ തിരച്ചലിനൊടുവിൽ അങ്ങനെ ഒരു പെണ്ണിനെ അഭി സ്വന്തമാക്കി കല്യാണി..അവളുടെ പൊന്നു മോളും…മോൾക്ക് അഞ്ചു മാസം ഉള്ളപ്പോൾ മരിച്ചതാണ് അവളുടെ ഭർത്താവ്

ഇപ്പോൾ മോൾക്ക് രണ്ട് വയസ്സ്…

കുഞ്ഞിനെ ആദ്യം കണ്ടപ്പോഴേ ഓടി ചെന്ന് വാരി ഉമ്മകൾ കൊണ്ട് മൂടി….

കല്യാണിക്കും ഒട്ടും താല്പര്യം ഇല്ലാതെയാണ് അഭിയേ കല്യാണം കഴിച്ചത്. അത് അവന് മനസ്സിലായതിനാൽ അവളോട് അധികം സ്വാതന്ത്ര്യം കാണിക്കാതെ പൊ_ന്നു മോളെ മാത്രം ശ്രദ്ധിച്ചു…

ഓരോ ദിവസം കഴിയും തോറും ആ വീട്ടിൽ ആ കിലുക്കാംപ്പെട്ടി കുഞ്ഞിപ്പെണ്ണ് മാത്രമായി….

കല്യാണി മെല്ലേ അഭിയേ ശ്രദ്ധിക്കാൻ തുടങ്ങി..

ഇത്രയും നാൾ തന്നോട് അധികം മിണ്ടില്ലെങ്കിക്കും എല്ലാ കാര്യവും അവൻ നോക്കുന്നുണ്ടായിരുന്നു…

മോളോടുള്ള സ്നേഹം….

അവന്റെ അമ്മയുടെ വാത്സല്യം…

എല്ലാം കല്യാണിയിൽ സ്വാധീനം ഉണ്ടാക്കി…അവളുടെ ഉള്ളിൽ അവനോടുള്ള പ്രണയം മോട്ടിട്ട് തുടങ്ങി…

ഒരു ദിവസം അവന്റെ നെഞ്ചിൽ ഒട്ടി കിടന്ന പൊന്നു മോളെ മാറ്റി കിടത്തി.

മെല്ലേ അവന്റെ നെഞ്ചിൽ ചേർന്ന് അവൾ കിടന്നു….

കണ്ണടച്ച് കിടക്കുന്ന അവനെ പ്രണയത്തോടെ നോക്കി..

മെല്ലേ അവന്റെ കവിളിൽ തലോടി ചുണ്ടുകൾ ചേർക്കാൻ പോയതും അവൻ കണ്ണ് തുറന്നു ഞെട്ടിപ്പിടഞ്ഞ് മാറാൻ പോകുന്നതിന് മുന്നേ അഭി അവളുടെ ചുണ്ടുകൾ സ്വന്തമാക്കി..

അത്രയും പ്രണയത്തോടെ..

അത്രയും സ്നേഹത്തോടെ…

അത്രയും നന്ദിയോടെ തന്റെ പൊന്നു മോളെ തന്നതിന്…….

***************

പേടിയോടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ് അഭി…

പൊന്നു മോളെ പിടിച്ച് അമ്മ അവന്റെ നടത്തം കണ്ട് നിൽക്കുകയാണ്…

അച്ഛാ……..മോളുടെ വിളി കേട്ടതും അഭി ഓടിച്ചെന്ന് മോളെ അമ്മയുടെ കൈയിൽ നിന്നും എടുത്തു….

അച്ഛാ……

എന്താടാ മുത്തേ…

വാവ.. എപ്പോ വരും……

ഇപ്പോൾ വരും…. മുത്തേ……

അവൻ മോളുടെ കവിളിൽ മുത്തിക്കൊണ്ട് പറഞ്ഞു…

പെട്ടെന്ന് ലേബർ റൂമിന്റെ വാതിൽ തുറന്നു….രണ്ടാളും അങ്ങോട്ട് നടന്നു…

വെള്ള പൊതുപ്പിൽ നേഴ്സിന്റെ കൈയിൽ ഇരിക്കുന്ന വാവേ കണ്ടതും എല്ലാരുടെ മുഖവും സന്തോഷം കൊണ്ട് നിറഞ്ഞു..

ഹയ്യ് വാവ……

മോനാ…….

അതും പറഞ്ഞ് നേഴ്സ് കുഞ്ഞിനെ കൊടുക്കാൻ പോയതും അമ്മ വാവേ മേടിച്ചു….

സിസ്റ്റർ കല്ലു …..

ഒരു കുഴപ്പവുമില്ല…..

ആൾ ഒക്കെ ആണ്……

അത് കേട്ടപ്പോൾ ആശ്വാസത്തോടെ അവൻ നെഞ്ചിൽ കൈ വെച്ചു….

അപ്പോഴേക്കും വാവയുടെ കവിളിൽ പൊന്നു മോൾ ഉമ്മ വെച്ചു……

പിന്നെ അഭിയും………

കഴിവ് കെട്ടവൻ എന്ന് മുദ്രകുത്തിയവൻ ഇപ്പോൾ അച്ഛൻ ആണ്..

ഒന്നല്ല രണ്ടു മക്കളുടെ അച്ഛൻ….

ഭഗവാൻ അവന്റ വേദന കേട്ടു…

ഇതേ സമയം രണ്ടാമത്തെ ബന്ധവും വേണ്ടെന്ന് വെച്ച് സ്വന്തം വിട്ടുകാർക്ക് ഭാരമായി നിൽക്കുകകയാണ് പ്രിയ….

അവസാനിച്ചു…..

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : അല്ലി അല്ലി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top