നീ നിന്റെ ഭർത്താവുമായ് വ- ഴക്കിട്ട് ഇവിടെ വന്ന് നിന്നാൽ എ- ങ്ങനെ ശ- രിയാകും രേവതി…..

രചന : സ്മിത രഘുനാഥ്

ഹരിതയുടെ ഭർതൃവീട്ടിലെ രണ്ടാം ദിവസം .രാവിലെ കുളി ഒക്കെ കഴിഞ്ഞ് അവൾ അടുക്കളയിലേക്ക് വരുമ്പൊൾ അവൾക്ക് കേൾക്കാമായിരുന്നു അവളുടെ അമ്മായിയമ്മയുടെ വർത്തമാനം…

” ദേ നോക്ക് രേവതി ഞാൻ പറയാനുള്ളത് പറഞ്ഞൂ ഇനിയെല്ലാം നിന്റെ തീരുമാനം പോലെ എടി..

കെട്ടി കേറിയ വീടാണ് ഇനി നിന്റെ വീട്. നീയെത്ര നാൾ ഇങ്ങനെ ഇവിടെ കഴിയും..

നിനക്ക് അറിയാമല്ലോ നിന്റെ അച്ഛന്റെയും അച്ഛമ്മയുടെയും കാര്യങ്ങൾ എന്ത് മാത്രം അവർ എന്നെ ദണ്ണിപ്പിച്ചത് എന്നിട്ടും ഞാൻ എല്ലാം ഇട്ടെറിഞ്ഞ് പോയോ ?.. ഇല്ലല്ലോ അത്ര ഒന്നൂ നീ അനുഭവിച്ചിട്ടില്ലല്ലോ ..??

നിന്നെ പോലെ പോരാൻ ആയിരൂന്നെങ്കിൽ എന്റെ ജീവിതം ഏത് വഴിക്കായേനേ.. നീയൊന്ന് ഓർത്ത് നോക്കിയെ..?.. എന്തയാലും നീയൊന്ന് മനസ്സിലാക്കാണം രേവതി ”നിന്റെ ഏട്ടന്റെ വിവാഹവും കഴിഞ്ഞ് ഒരു പെങ്കൊച്ച് കേറി വന്നിട്ടുണ്ട് .നീ നിന്റെ ഭർത്താവുമായ് വഴക്ക് ഇട്ട് ഇവിടെ വന്നിരിക്കുകയാണന്ന് അവളൊ, അവരുടെ വീട്ട്കാരോ അറിഞ്ഞാൽ എന്തൊര് നാണക്കേടാണ്…

നീ ജീവിതം തുടങ്ങിയിട്ടെയൂള്ളൂ ഒരു കുഞ്ഞൊക്കെ ആയി കഴിയൂമ്പൊൾ അവന്റെ സ്വഭാവം മാറും, പിന്നെ അവര് ചോദിച്ച സ്ത്രീധനം അത് ഉടനെ കൊടുക്കാമെന്ന് അവന്റെ അമ്മയോട് ഞാൻ പറഞ്ഞിട്ടുണ്ട് ‘.. ഇനി നിന്നോട് അതിന്റെ പേരിൽ അവര് കുത്ത് വാക്ക് പറയില്ല.. പിന്നെ പഠിത്തം..

ഇത്രയും പഠിച്ചില്ലേ നിനക്ക് അത് പോരെ പിന്നെ നിന്റെ ഭർത്താവിന് നീ ജോലിക്ക് പോകൂന്നതിന് ഇഷ്ടമല്ലങ്കിൽ പിന്നെ നീയെന്തിനാ..

ഇങ്ങനെ വാശി പിടിക്കൂന്നത് …

ഇത്രയും കേട്ടതും ഹരിത വേഗം അടുക്കളയിലേക്ക് ചെന്നൂ. ഒരക്ഷരം മറുത്ത് പറയാതെ അവിടെ സിങ്കിന്റെ അരികിൽ നിന്ന് പാത്രം കഴുകുന്ന രേവതിയെ അവൾ നോക്കി.. നിറഞ്ഞ് തൂവിയ കണ്ണുനീർ തുടച്ച് കളയൂക പോലും ചെയ്യാതെ നിസഹയായി നില്ക്കുന്ന രേവതിയെ അവൾ നോക്കി ശേഷം തന്റെ അമ്മായിയമ്മയെയും അടുപ്പിൽ നിന്ന് ഇറക്കിവെച്ച് ഇഢലി തട്ടിലേക്ക് വെള്ളം കുടഞ്ഞ് കൊണ്ട് അവർ തട്ട് താഴത്തേക്ക് വെയ്ക്കൂമ്പൊഴാണ് മരുമകളെ കണ്ടത്…

ആഹാ മോള് എഴുന്നേറ്റോ..?.. രാവിലെ കാപ്പി കുടിക്കണ പതിവുണ്ടോ? മോളെ അവർ സ്നേഹത്തോടെ തിരക്കിയതും ..

രേവതിയും പതിയെ ഹരിതയ്ക്ക്‌ നേരെ തിരിഞ്ഞു..

കണ്ണിര് കലർന്ന വിളറിയ അവളുടെ ചിരി കണ്ടതും ഹരിതയുടെ ഉ_ള്ളം നൊന്തു ..

അവൾ പതിയെ അവളുടെ അടുത്തേക്ക് ചെന്നൂ…

സോപ്പ് പത നിറഞ്ഞ അവളുടെ കൈകളിലേക്ക് തൊട്ടതും

പെട്ടെന്ന് കൈകൾ പിൻവലിച്ച് കൊണ്ട് അവൾ

“ഏട്ടത്തി എന്റെ കൈകളിൽ അപ്പടി സോപ്പ് പതയാ …

കുസൃതി നിറഞ്ഞ അവളുടെ കൺതടങ്ങളിൽ പടർന്ന കറുപ്പിലേക്ക് ഹരിതയുടെ മിഴികൾ നീണ്ടും

നീറുന്ന ഹൃദയത്തിന്റെ ശേഷിപ്പായ് അവളുടെ കൺതടങ്ങളിലെ കറുപ്പ് വിളിച്ചോതി …

ഒരു നിമിഷം കൂടി അവളെ നോക്കിയിട്ട് ഹരിത രമയ്ക്ക് നേരെ തിരിഞ്ഞൂ

അമ്മ പറഞ്ഞത് മുഴുവൻ ഞാൻ കേട്ടൂ പുറത്ത് നിന്ന് … ഒരിക്കലും പതുങ്ങി നിന്ന് കേട്ടതല്ല…

അങ്ങനൊര് ശീലവുമില്ല..

ഹരിത പതിയെ രമയുടെ കൈകൾ കവർന്നു…

അമ്മേ,, രേവതി രമയെ നോക്കി വിളിച്ചൂ എന്തുകൊണ്ടൊ അവരുടെ മുഖത്തൊര് കരിനിഴൽ വിണിരൂന്നു.. അവർ ദയനീയമായി മരുമകളെ നോക്കി..

രേവതി അവളുടെ ഭർതൃവീട്ടിൽ അനുഭവിച്ചത് അവൾ അമ്മയോട് പറഞ്ഞത് അവളുടെ പെറ്റമ്മയായിട്ടാണ്, അവളുടെ സങ്കടങ്ങൾ , കഷ്ടപ്പാടുകൾ പറയൂമ്പൊൾ അമ്മ ഇങ്ങനെയല്ല അവളോട് പറയേണ്ടത് …

രമയുടെ മുഖം താണു..

ഹരിത വീണ്ടും തുടർന്നു ഇന്നലെ വന്ന് കേറിയ എനിക്ക് ഇവളെ മനസ്സിലായെങ്കിൽ നൊന്ത് പ്രസവിച്ച അമ്മയ്ക്ക് അവളുടെ സങ്കടം മനസ്സിലാവുന്നില്ലേ…

രേവതിയുടെ ഏങ്ങലടി കേട്ടതും തല തിരിച്ച് ഹരിത അവളെ നോക്കി

അവളുടെ മുഖം കണ്ടതും വീണ്ടും ഹരിതയുടെ നെഞ്ച് വിങ്ങി …

അവളെ തന്നോട് ചേർത്ത് കൊണ്ട് ഹരിത അമ്മയ്ക്ക് നേരെ തിരിഞ്ഞൂ…

അമ്മേ,,,

ഇത്തിരി മുമ്പെ അമ്മ പറയുന്നത് കേട്ടല്ലോ രാഹുലിന്റെയും രേവതിയുടെയും അച്ഛന്റെ കുടിയെ പറ്റിയും,

ഇവിടത്തെ അച്ഛമ്മ അമ്മയോട് കാട്ടിയ സ്വൈര്ക്കേടിനെ പറ്റിയും അത്രയും അനുഭവിച്ച അമ്മ തന്നെ സ്വന്തം മോൾക്കും അതേ ദുരനുഭവം ഉണ്ടായിട്ടും ഇങ്ങനെ നിസംഗയായി പെരുമാറാൻ എങ്ങനെ തോന്നി.. നിലയില്ല കയത്തിലേക്ക് അവൾ മുങ്ങി താഴാൻ തുടങ്ങുമ്പൊൾ കൈ കൊടുത്ത് അവളെ കയറ്റേണ്ടുന്ന അമ്മ തന്നെയാണോ ഇങ്ങനെ പറയൂന്നത്..

ഹരിതയുടെ സ്വരം കാരീരൂമ്പ് പോലെ രമയുടെ നെഞ്ചിലേക്ക് തറഞ്ഞൂ

അവർ മരുമകളെ നോക്കി…

അമ്മേ… ഇത് പഴയ കാലമൊന്നുമല്ല ഭൂമിയോളം സഹിച്ചൂ ക്ഷമിച്ചൂ ഭർതൃവീട്ടിൽ നില്ക്കുന്ന കാലമൊക്കെ കഴിഞ്ഞൂ… പിന്നെ അമ്മ ഭയപ്പെടുന്ന നാട്ട്കാരും, ബന്ധുക്കളും, സമൂഹവും തന്നിട്ടല്ല നമ്മുടെ അടുപ്പ് പുകയൂന്നത് ‘നമ്മള് കഷ്ടപ്പെട്ടിട്ടാണ് ,,, നമ്മുടെ വീട്ടിലെ കാര്യം തീരുമാനിക്കുന്നത് നമ്മളാണ് .. അല്ലാണ്ട് ഈ സമൂഹം അല്ല… എന്റെ അനിയത്തിയായിട്ടാണ് ഞാൻ രേവതിയെ കണ്ടത് അവൾക്കൊര് വിഷമം വരുമ്പൊൾ നമ്മളാണ് അവളുടെ കൂടെ നിൽക്കേണ്ടത്..

അതുകൊണ്ട് ഇനി അവളെ ആ വീട്ടിലേക്ക് പറഞ്ഞ് വിടരുത് ഇനിയും അവളെ ഒരു പരീക്ഷണ വസ്തു ആക്കരുത്.. മുടങ്ങിപോയ അവളുടെ പഠനം പൂർത്തിയാക്കണം ആദ്യം അവൾ അവളുടെ സ്വന്തം കാലിൽ നിൽക്കട്ടെ .. അവൾക്ക് ഭാരമായ ഈ ബന്ധനത്തിൽ നിന്ന് അവൾക്കൊര് വിടുതൽ കൊടുക്കണം..

അവളുടെ ചിറകിന് കൂടുതൽ ശക്തി പകർന്ന് അവൾ പറക്കട്ടെ അമ്മേ ആകാശം അനന്തമാണ്

ഹരിതയുടെ വാക്കുകൾ കേട്ടതും സ്വന്തം തെറ്റ് മനസ്സിലായ രമ നിറമിഴികളൊടെ മരുമകളെ നോക്കി തലയാട്ടി..

കൃതഞ്ജതയോടെ ഹരിതയ്ക്ക് നേരെ കൈകൂപ്പിയ രേവതിയുടെ മിഴികൾ ഒപ്പികൊണ്ട് ചേർത്ത് പിടിച്ച് പറഞ്ഞൂ

ഇനി നിന്റെയീ മിഴികൾ നിറയരൂത് …

ലൈക്ക് കമൻ്റ് ചെയ്യണേ

രചന : സ്മിത രഘുനാഥ്