നിനക്ക് ഇരുപത്തിയെട്ട് വയസായില്ലേ… അതിന്റെ പക്വതയെങ്കിലും അറ്റ്ലീസ്റ്റ് നീ കാണിക്ക്

രചന : ബിന്ധ്യ ബാലൻ..

“എന്റെ അച്ചുമോളെ.. നീയെന്നാടി ഇനിയൊന്നു മെച്യൂരിറ്റിയോടെ കാര്യങ്ങൾ പറയാൻ പഠിക്കുന്നത്..

ഇരുപത്തിയെട്ട് വയസായില്ലേ… അതിന്റെ പക്വതയെങ്കിലും അറ്റ്ലീസ്റ്റ് നീ കാണിക്ക് ”

വീട്ടിൽ നിന്ന് എപ്പോൾ വിളിച്ചാലും അമ്മയുടെ സ്ഥിരം ഡയലോഗ് ആണിത്.. ഇന്നലെക്കൂടി അമ്മയുടെ വായിൽ നിന്നും അത് കേൾക്കേണ്ടി വന്നപ്പോൾ,

ഞാൻ അതിനെക്കുറിച്ചു വളരെ ഗൗരവത്തോടെ ആലോചിച്ചു.. ഒന്നോർത്തു നോക്കിയാൽ അമ്മ പറയുന്നത് ശരിയാണ്… കുട്ടിക്കളിയൊക്കെ മാറ്റിവച്ച്‌ പക്വതയോടെ ജീവിതത്തേ സമീപിക്കേണ്ട പ്രായം ആയി..

പിന്നെ ഒന്നും നോക്കിയില്ല, നേരെ ചെന്ന് ഇച്ചായനോട് ഞാൻ വളരെ സീരിയസ് ആയി പറഞ്ഞു

“ഇച്ചായാ ഐ വാണ്ട്‌ ടു ബി എ മെച്വെർഡ് വുമൺ ”

ഓർക്കാപ്പുറത്തുള്ള എന്റെ ആവശ്യം കേട്ട് ഒന്ന് ഞെട്ടിയെങ്കിലും, കയ്യിൽ നിന്ന് ഫോൺ മാറ്റിവച്ചു ഇച്ചായൻ ചോദിച്ചു

“നിനക്കെന്നാ പെട്ടന്ന് ഇങ്ങനെയൊരു തോന്നൽ

“അല്ല ഇച്ഛാ, അമ്മ എപ്പോ വിളിച്ചാലും പറയും,

നിനക്കിപ്പോഴും ഒരു പക്വതയുമില്ലെന്നു..

ആലോചിച്ചു നോക്കിയപ്പോ കാര്യം ശരിയാണ്…

അപ്പൊ തോന്നി ഒരു ചേഞ്ച്‌ വേണമെന്ന്..

ലൈഫിനെ കുറേക്കൂടി ഗൗരവത്തോടെ നോക്കിക്കാണമെന്ന്..

ഞാൻ ഉള്ള കാര്യം ഉള്ളത് പോലെയങ് പറഞ്ഞു.

എന്റെ മുഖത്ത് നോക്കി കുറച്ചു നേരമിരുന്നിട്ട് ഇച്ചായൻ പറഞ്ഞു

“അതിന് നിനക്ക് ആവശ്യത്തിന് മെച്യൂരിറ്റി ഉണ്ടല്ലോ… കാര്യ ഗൗരവവും ഉണ്ട്..നമ്മളൊന്നിച്ചൊരു ജീവിതം തുടങ്ങിയതിനു ശേഷമുള്ള ഓരോ സ്റ്റേജുകളിലും ഓരോ തീരുമാനങ്ങളും വേണ്ടപ്പോൾ വേണ്ടത് പോലെ നീ എടുത്തിട്ടുണ്ട്.. നീ വളരെ വളരെ ചൈൽഡിഷ്‌ ആയൊരാളാണ്.. അറ്റ് ദ സെയിം ടൈം ഹൈലി മെച്വർഡ് ആയൊരു ആള് കൂടിയാണ്..

അതൊരുപക്ഷേ നിനക്ക് തിരിച്ചറിയാൻ കഴിയില്ല… ബട്ട്‌ നിന്നെ ചുറ്റി നിൽക്കുന്നവർക്ക് നന്നായി അറിയാം.

അതോണ്ട് ആ കാര്യത്തിൽ നിനക്ക് ഒരു ടെൻഷനും വേണ്ട.. മാത്രമല്ല, നിന്റെയീ ചൈൽഡിഷ് ക്യാരക്ടർ ഞാൻ ഒത്തിരി എൻജോയ് ചെയ്യുന്നുണ്ട് പൊന്നുവേ..

നമ്മുടെ ലൈഫ് ഒരു ഈസിനെസ്സിൽ,

ഒരു ഫ്ലോയിലങ്ങനെ പോകുന്നത് അത് കൊണ്ടാണ്.. ഈ ഫേസ്ബുക്കിലെ ടീനേജ് പിള്ളേർ പറയുന്നത് പോലെ കലിപ്പനും കാ‍ന്താരിയും ടൈപ്പ് ഒരു ലൈഫ്.. ”

“അപ്പൊ അമ്മ പിന്നെന്താ എപ്പോഴും എപ്പോഴും അങ്ങനെ പറയണത്. ഞാൻ ഇപ്പോഴും പിള്ളേര് മാതിരിയാണെന്ന് ”

ഞാൻ വീണ്ടും എന്റെ ഉൽക്കണ്ഠയുടെ ഭാണ്ഡമഴിച്ചു. അത് കേട്ട് എന്റെ തലയ്ക്കൊന്നു കിഴുക്കി ഇച്ചായൻ പറഞ്ഞു

“ലോകത്തു ഏത് അച്ഛനും അമ്മയ്ക്കും ആണെടി അവരുടെ കുട്ടികൾ മുതിർന്നവരാകുന്നത്.. മക്കൾ വളർന്ന് പഠിച്ചു കല്യാണം കഴിഞ്ഞു അവർക്ക് കുട്ടികൾ ആയാലും അച്ഛനമ്മമാർക്ക് അവരെന്നും മൂന്ന്‌ വയസുള്ള കുഞ്ഞുങ്ങൾ ആയിരിക്കും.

നാളെ നമുക്ക് കുട്ടികൾ ഉണ്ടായി, അവര് മുതിർന്നു ജോലിക്കാരായാലും കല്യാണം കഴിഞ്ഞു അച്ഛനമ്മമാരായാലും അവരെപ്പോഴും നമുക്ക് കുഞ്ഞുങ്ങൾ തന്നെ ആയിരിക്കും.. അതൊരു സർക്കിളാണ് പൊന്നുവേ.. അതിങ്ങനെ എപ്പോഴും കറങ്ങിക്കൊണ്ടിരിക്കും ”

“അപ്പൊ ഞാൻ ശരിക്കും മെച്വർഡ് ആണല്ലേ ”

ഇച്ചായൻ പറഞ്ഞതൊക്കെ കേട്ട് ആകാംഷയോടെ ഞാൻ ചോദിച്ചു.

ഒരു ചിരിയോടെ ഇച്ചായൻ തലയാട്ടി.പിന്നെ പറഞ്ഞു

“പൊന്നുവേ, മെച്യൂരിറ്റി എന്നുള്ളത് ലൈഫിൽ ഉറപ്പായും ഉണ്ടായിരിക്കേണ്ട സാധനം ഒന്നുമല്ല…

ഒന്നോർത്തു നോക്കിയേ, മുതിർന്നു കഴിഞ്ഞിട്ടും മനസ് കൊണ്ട് എപ്പോഴും ഒരു കുട്ടിയായിരിക്കാൻ കഴിയുന്ന എത്രപേരുണ്ടാവും ഈ ലോകത്തു…

ലൈഫിന്റെ സ്‌ട്രെസും ടെൻഷനും മൈന്റിനെ അത്ര ഡീപ് ആയി ഡിസ്റ്റ്‌ർബ് ചെയ്യാൻ അനുവദിക്കാതെ അവയെ വാനിഷ് ചെയ്യാൻ ലോകത്തു എത്ര പേർക്ക് സാധിക്കുന്നുണ്ടാവും..

കണക്കെടുത്താൽ അതിന് കഴിയാത്തവർ ആയിരിക്കും കൂടുതൽ..

അതൊക്കെ പോട്ടെ, ലോകത്തിന്റെ കാര്യം വിട്..

നിന്റെ കാര്യം തന്നെ പറയാം.

ഒരു പബ്ലിക് സ്പേസിൽ നിന്ന് കൊണ്ട്, ഒരു ബീച്ചോ പാർക്കോ ഷോപ്പിംഗ് മാളോ എന്തുമാകട്ടെ, അവിടെ നിന്ന് നിന്റെ ഫേവറൈറ് ചോക്ലേറ്റ് ഐസ്ക്രീം ആരെയും മൈൻഡ് ചെയ്യാതെ എൻജോയ് ചെയ്തു കഴിക്കാറുണ്ട് നീ, ലൈക്‌ എ ചൈൽഡ്… അങ്ങനെ പറ്റുന്ന എത്ര സ്ത്രീകൾ ഉണ്ടാകും….

നിന്നെപ്പോലെ ഒത്തിരിപ്പേരുണ്ടാവും പൊന്നുവേ..

പക്ഷെ എണ്ണത്തിൽ കുറവായിരിക്കും… സോ മെച്വർഡ് ആയിരിക്കുക എന്നതിനേക്കാൾ ഡിഫിക്കൽട്ട് ചൈൽഡിഷ് ആയിരിക്കുക എന്നതാണ്.അത് നിനക്ക് പറ്റുന്നുണ്ടേൽ പിന്നെ നിനക്ക് വേറെന്ത് വേണം ..

അതോണ്ട് പക്വതയില്ലെന്നും പറഞ്ഞ്

നിനക്കൊരിക്കലും ഉണ്ടാവാൻ ഇടയില്ലാത്ത ആ ഐറ്റത്തിനെ ചൊല്ലി വെറുതെ സങ്കടപ്പെടണ്ട കൊച്ച്..

കേട്ടോ..

ലാസ്റ്റ് ഡയലോഗ് എനിക്കിട്ടൊന്നു വച്ചതാണെങ്കിലും, ഇച്ഛന്റെ ഇത്തരം വെക്കലുകൾ കേട്ടാൽ സാധാരണ വഴക്കുണ്ടാക്കാറുള്ള ഞാൻ,

ആ നിമിഷം അതിന് മുതിരാതെ സിറ്റുവേഷനെ എങ്ങിനെ പക്വതയോടെ നേരിടണം എന്ന് ആലോചിച്ചു ഉറപ്പിച്ചിട്ട്, എന്റെ സംസാരം കേട്ട് ഇച്ചായൻ ഞെട്ടണം എന്ന ഉദ്ദേശത്തോടെ ഞാൻ പറഞ്ഞു

“.ഇച്ചായൻ പറഞ്ഞതൊക്കെ എനിക്ക് മനസിലായി…. എങ്കിലും ഞാൻ കൂടുതൽ കെയർ ആവും ഇച്ചായാ..ബികോസ്, സ്റ്റിൽ ഐ വാണ്ട്‌ ടു ബി എ മെച്വെർഡ് പേഴ്സൺ.. ”

കനത്ത മുഖത്തോടെ അത്രയും പറഞ്ഞ് എന്നെ നോക്കി അതിശയത്തോടെ ഇരിക്കുന്ന ഇച്ഛനെ നോക്കിയൊന്നു പുഞ്ചിരിച്ചു കൊണ്ട് കുറച്ചു തണുത്ത വെള്ളം കുടിക്കാനായി എഴുന്നേറ്റ് ചെന്ന് ഞാൻ ഫ്രിഡ്ജ് തുറന്നു.പക്ഷെ ഫ്രിഡ്ജിനകത്തേക്ക് നോക്കിയ ഞാൻ കണ്ട കാഴ്ച അത് വരെയുള്ള എന്റെ കണക്ക് കൂട്ടലുകളെ തെറ്റിക്കാൻ പാകത്തിലുള്ളതായിരുന്നു… പക്വതയൊക്കെ കാറ്റിൽ പറത്തി ഇച്ചായനെ നോക്കി ഒറ്റ അലർച്ചയായിരുന്നു

“എന്റെ ഒറിയോ ബിസ്ക്കറ്റ് എനിക്ക് തരാതെ മുയ്മനും തിന്ന് കളഞ്ഞല്ലോ ഇച്ചായാ നീ… ”

മെച്വെർഡ് വുമണിന്റെ കാറൽ കേട്ട് പൊട്ടിച്ചിരിക്കുന്ന ഇച്ചായനെ ദൈന്യതയോടെ നോക്കി നിൽക്കുമ്പോൾ ഉള്ളിലിരുന്നാരോ പറയുന്നുണ്ടായിരുന്നു

“നിനക്ക് പറ്റാത്ത പണിയെക്കുറിച്ച് മേലാൽ ചിന്തിച്ചു പോകരുതെന്ന് ”

ഹും.. അല്ലേലും ഇങ്ങനാ… പലപ്പോഴും, ഐ ട്രൈ ടു ബി എ നൈസ് പേഴ്സൺ.. പക്ഷെ എന്റെയീ ഒടുക്കത്തെ നാക്ക് എന്തോ അങ്ങ് സഹകരിക്കുന്നില്ല…..

ലൈക്ക് കമൻ്റ് ചെയ്യണേ

രചന : ബിന്ധ്യ ബാലൻ..


Comments

Leave a Reply

Your email address will not be published. Required fields are marked *