ഊമക്കുയിൽ എന്ന തുടർക്കഥയുടെ ആദ്യഭാഗം ഒന്ന് വായിക്കൂ…

രചന : ലക്ഷ്മി ലച്ചൂസ്

“”ഈ വിവാഹം നടക്കില്ല ലക്ഷ്മി ടീച്ചറെ……””

അത് പറയുമ്പോൾ ലക്ഷ്മി ടീച്ചറിന്റെ നോട്ടത്തെ നേരിടാൻ ആവാതെ ബ്രോക്കർ സുധാകരന്റെ ശിരസ്സ് താഴ്ന്നു പോയിരുന്നു….

കേട്ടതിന്റെ ഞെട്ടലിൽ ഒരു നിമിഷം അവർ അങ്ങനെ തന്നെ നിന്ന് പോയി……

“”എ… എന്താ സുധാകരേട്ടാ ഈ പറയുന്നേ…. വിവാഹം നടക്കില്ലെന്നോ…..നിശ്ചയിച്ചു ഉറപ്പിച്ചിട്ട് …. ഇപ്പോൾ എന്താ ഇങ്ങനെ ഒക്കെ പറയണേ…..””

ചോദിക്കുമ്പോൾ ആ അമ്മയുടെ ശബ്ദം വിറങ്ങലിച്ചിരുന്നു…..ചോദിച്ചു കഴിഞ്ഞപ്പോഴേക്കും ഒരു തേങ്ങൽ അവരിൽ നിന്ന് ഉതിർന്നു വീണു……

“”അതിപ്പോൾ ലക്ഷ്മി ടീച്ചറെ നമ്മുടെ കുട്ടിയുടെ കുറവ്…..””

അയാൾ തെല്ലൊരു മടിയോടെ പറഞ്ഞപ്പോൾ അവർ ഒരു പിടച്ചിലോടെ അയാളെ നോക്കി….

“”എന്റെ കുഞ്ഞിന്റെ കുറവ് അറിഞ്ഞിട്ട് തന്നെ അല്ലെ സുധാകരേട്ടാ അവർ ഈ ബന്ധം ഇത്രത്തോളം കൊണ്ട് എത്തിച്ചത്…. എന്നിട്ട് ഇപ്പോൾ നിശ്ചയം കഴിഞ്ഞു ഒരാഴ്ച പിന്നിടുന്നതിനു മുൻപേ വേണ്ട ന്ന് വെക്കയാ …..?”””

ആ അമ്മ കരച്ചിൽ അടക്കി പിടിക്കാൻ ഒരു പാഴ് ശ്രമം എന്നോണം നേര്യതിന്റെ അറ്റം വായിൽ തിരുകി….

അയാൾ ഒരു വല്ലായ്മയോടെ അവരെ നോക്കിയിരുന്നു…..

ഞാൻ ഇപ്പോൾ എന്താ പറയുക ടീച്ചറെ…. ആ പയ്യന്റെ അച്ഛൻ പെങ്ങൾ ഒരുത്തി ഉണ്ട്….ആ പയ്യനെ അവരുടെ മോളെ കൊണ്ട് വിവാഹം ചെയ്യിപ്പിക്കാതെ നമ്മുടെ കു_ട്ടിയെ ആലോചിച്ചതിന്റെ ഇഷ്ടക്കേട് അവർക്ക് ആദ്യമേ ഉണ്ടായിരുന്നു…

നിശ്ചയത്തിന്റെ അന്ന് ആണ് അവർ നമ്മുടെ ദച്ചു മോളെ കാണുന്നതും അവൾക്ക് സംസാരിക്കാൻ കഴിയില്ല എന്നുള്ള കാര്യം അവർ അറിയുന്നതും…

പോരെ പുകിൽ…. നമ്മുടെ കുട്ടിയുടെ കുറവിനെ പറ്റി പറഞ്ഞു പറഞ്ഞു അവർ ആ പയ്യന്റേം അവന്റെ അച്ഛനമ്മമാരുടെയും മനസ് മാറ്റി എന്ന് തന്നെ പറയാം….ഇപ്പോൾ അവർക്ക് ഈ ബന്ധത്തോട് താല്പര്യം ഇല്ല…..സംസാരിക്കാൻ കഴിയാത്തത് ഒരു കുറവ് തന്നെ അല്ലെ ലക്ഷ്മി ടീച്ചറെ….. നമുക്ക് അവരേം അങ്ങനെ കുറ്റം പറയാൻ കഴിയില്ലലോ…..””

“”മതി സുധാകരേട്ടാ….. എന്റെ കുഞ്ഞിന്റെ കുറവ് എപ്പോഴും ഇങ്ങനെ എടുത്ത് പറയണം എന്നില്ല…..അവൾക്ക് സംസാരിക്കാൻ കഴിയില്ല..

സത്യം തന്നെയാ….പക്ഷെ എന്റെ മോള് ജന്മനാ സംസാര ശേഷി ഇല്ലാത്തവൾ ഒന്നും അല്ല…

അത് സുധാകരേട്ടനും അറിവ് ഉള്ളത് അല്ലെ…..പതിനഞ്ച് വയസ് വരെ അവൾ നല്ല സ്പുടമായി തന്നെ സംസാരിക്കുമായിരുന്നു….

സംസാരശേഷി മാത്രമല്ല നന്നായി പാടാനുള്ള കഴിവും സർവേശ്വരൻ അവൾക്ക് നൽകിയിരുന്നു….

സുധാകരേട്ടൻ അടക്കം ഉള്ളവർ അന്ന് പറയുമായിരുന്നു ശ്രീകോവിലിനു മുന്നിൽ നിന്ന് അവൾ കീർത്തനം ആലപിച്ചാൽ ശ്രീക്കോവിലിനകത്തു ഇരിക്കുന്ന ദേവി പോലും അവളുടെ സ്വരത്തിൽ ലയിച്ചു പോകും എന്ന്…..സുധാകരേട്ടൻ അതൊക്കെ മനഃപൂർവം മറന്നതായിരിക്കും അല്ലെ…..””

ഉറച്ച സ്വരത്തോടെ അത്രേം അയാളുടെ മുഖത്ത് നോക്കി പറഞ്ഞു കഴിഞ്ഞപ്പോൾ ആ അമ്മ കിതച്ചു പോയിരുന്നു….കേട്ട് കഴിഞ്ഞപ്പോൾ അങ്ങനെ പറയേണ്ടിരുന്നില്ല എന്ന് അയാൾക്കും തോന്നി…..

അന്നൊക്കെ എത്രയോ തവണ താനും ആ കുഞ്ഞ് മോളുടെ സ്വരത്തിൽ ലയിച്ചു നിന്നിട്ടുള്ളത് ആണ്……

“”സ്വന്തം അച്ഛൻ കൺമുന്നിൽ കിടന്നു പിടഞ്ഞു മരിക്കുന്നത് ഏതേലും മക്കൾക്ക് താങ്ങാൻ ആവുമോ…..”””

മാല ഇട്ട് ഭിത്തിയിൽ തൂക്കിയിരുക്കുന്ന തന്റെ ഭർത്താവിന്റെ ഫോട്ടോയിലേക്ക് നിറകണ്ണാലെ ദൃഷ്ടി ഊന്നി അവർ ആരോടെന്നില്ലാതെ പറഞ്ഞു……

ലക്ഷ്മി ടീച്ചറുടെ സ്വരം ആണ് അയാളെ ചിന്തകളിൽ നിന്ന് ഉണർത്തിയത്…

അയാളും ആ ഫോട്ടോയിലേക്ക് നോക്കി ഒന്ന് ദീർഘശ്വാസം എടുത്തു……ലക്ഷ്മി ആ ഫോട്ടോയിൽ നോക്കി തന്നെ തുടർന്നു….

“”ആ കാഴ്ച താങ്ങാവുന്നതിനും അപ്പുറം ആയിരുന്നു എന്റെ കുഞ്ഞിന്…. അന്ന് അവളുടെ അച്ഛനൊപ്പം അവളുടെ ശബ്ദവും അവൾക്ക് നഷ്ടായി…””

പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവർ കരഞ്ഞു പോയിരുന്നു……. സുധാകരനും അവരെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയാതെ കുഴഞ്ഞു…..

“”ഇതൊക്കെ കഴിഞ്ഞു പോയ കാര്യങ്ങൾ അല്ലെ ടീച്ചറെ… വിധിയോട് പൊരുത്തപ്പെട്ടല്ലേ പറ്റു…..”””

“””സുധാകരേട്ടാ….. അദ്ദേഹം മരിക്കുന്നത് കണ്ടത് കൊണ്ടുള്ള ഷോക്കിൽ ആണ് എന്റെ കുഞ്ഞിന്റെ ശബ്ദം അവൾക്ക് നഷ്ടം ആയത് …. ഇന്നല്ലേങ്കിൽ നാളെ അവൾക്ക് സംസാരിക്കാൻ കഴിയും എന്ന് തന്നെ ആണ് അവളെ ട്രീറ്റ്‌ ചെയ്ത എല്ലാ ഡോക്ടർസും പറഞ്ഞിട്ടുള്ളത്…. ആ വീട്ടുകാരോട് ഞാൻ ഒന്ന് സംസാരിച്ച് നോക്കട്ടെ സുധാകരേട്ടാ…..””

ആ അമ്മ അവസാന പ്രതീക്ഷ എന്നോണം അയാളെ നോക്കി നിന്നു…..

“”അത് ടീച്ചറെ വെറുതെ അവരോട് സംസാരിക്കാം എന്നല്ലാതെ യാതൊരു പ്രയോജനവും ഉണ്ടാവും എന്ന് എനിക്ക് തോന്നുന്നില്ല… അവർക്ക് ഇവിടെ വന്ന് പറയാൻ ഉള്ള ബുദ്ധിമുട്ട് കൊണ്ട് ആണ് എന്നെ ഇങ്ങോട്ട് അയച്ചത്…. മാത്രവുമല്ല നിശ്ചയത്തിന് ഇട്ട മോതിരം അവർ തിരികെ തന്ന് വിട്ടിട്ടുണ്ട്….”””

അയാൾ കക്ഷത്തിൽ ഇരുന്ന കറുത്ത ബാഗ് തുറന്ന് അതിൽ നിന്നും മോതിരം എടുത്ത് കൊണ്ട് പറയുന്നത് കേട്ട് ആ അമ്മ ഒരു തളർച്ചയോടെ ഉമ്മറത്തെ അര മതിലിൽ ഇരുന്നു……

“”ഈശ്വര എന്റെ കുഞ്ഞിന് നീ ഇങ്ങനെ ഒരു വിധി വിധിചൂലോ……””

അവർ പതം പറഞ്ഞു കരഞ്ഞു കൊണ്ട് ഇരുന്നപ്പോൾ ആണ് ഉമ്മറത്തേക്ക് ഇറങ്ങുന്ന വാതിലിന്റെ അടുത്ത് ഒരു കാൽ പെരുമാറ്റം അവർ അറിഞ്ഞത്……

ദച്ചു…..

ഉമ്മറവാതിലിൽ ചാരി നിൽക്കുന്ന പെൺകുട്ടിയിൽ തന്നെ അവരുടെ മിഴികൾ തറഞ്ഞു നിന്നു…..

പറഞ്ഞത് എല്ലാം കേട്ടിട്ടുണ്ട് എന്ന് അവളുടെ മുഖത്ത് നിന്ന് വ്യക്തമാണ്…..

പക്ഷെ പീലികൾ തിങ്ങി നിറഞ്ഞ ആ വിടർന്ന കണ്ണുകളിൽ നിഴലിച്ചിരുന്നത് ഒരു തരം നിർവികാരികത മാത്രം….

അവൾ ഒരു വരുത്തി ചിരിയോടെ അവളുടെ അമ്മയുടെ അരികിലേക്ക് നടന്നു…

തല ഇരു വശത്തേക്കും ചലിപ്പിച്ചു കരയരുത് എന്ന് കണ്ണുകൾ കൊണ്ട് അവൾ അവളുടെ അമ്മയോട് അപേക്ഷിച്ചു…. ഒപ്പം തന്നെ തുമ്പപൂ നിറമാർന്ന അവളുടെ കൈകൾ ആ അമ്മയുടെ കവിളിനെ തഴുകി……

ലക്ഷ്മി അലിവോടെ തന്റെ മകളെ തന്നെ നോക്കി ഇരുന്നു…. ദച്ചുവിന്റെ കണ്ണുകളും നിറഞ്ഞിരുന്നു..

അത് പക്ഷെ ഒരിക്കലും വിവാഹം മുടങ്ങിയതുകൊണ്ട് ആയിരുന്നില്ല….മറിച്ചു തന്നെ ഓർത്തു നീറുന്ന തന്റെ അമ്മയുടെ നിറഞ്ഞ കണ്ണുകൾ കണ്ടത് കൊണ്ടായിരുന്നു ….

അവൾ ഒരു പുഞ്ചിരിയോടെ സുധാകരന്റെ അരികിൽ വന്ന് അവളുടെ മോതിര വിരലിൽ കിടന്നിരുന്ന മോതിരം നിഷ്പ്രയാസം ഊരി എടുത്തു…

ആ മോതിരം വിരലിൽ നിന്ന് ഊരുമ്പോൾ മനസിൽ നിന്ന് എന്തോ ഭാരം ഇറങ്ങി പോകുന്ന പോലെ തോന്നി ദച്ചുവിന്….

അ_ർഹിക്കാത്തതെന്തോ കൈയിൽ വെച്ചു കൊണ്ട് ഇരിക്കുകയായിരുന്നു എന്നൊരു തോന്നൽ ആയിരുന്നു ഇത്രയും ദിവസം….

നിറഞ്ഞ ചിരിയോടെ തന്നെ അവൾ ആ മോതിരം അയാളുടെ കൈയിൽ ഏൽപ്പിച്ചു….

ലക്ഷ്മി നിറ കണ്ണുകളോടെ തന്റെ മകളുടെ ചെയ്തികൾ നോക്കി ഇരുന്നു….

സുധാകരൻ അയാളുടെ കൈവശം ഉണ്ടായിരുന്ന മോതിരം ദച്ചുവിനെ ഏൽപ്പിച്ചിട്ട് ഒന്ന് ചിരിച്ചെന്ന് വരുത്തി അവിടെ നിന്നും ഇറങ്ങി നടന്നു……

അയാൾ പോകുന്നത് നോക്കി ഒന്ന് ദീർഘാശ്വാസം എടുത്തു അവൾ അമ്മയുടെ അരികിൽ ആയി ഇരുന്നു… ശേഷം കൈയിൽ ഇരുന്ന മോതിരം ലക്ഷ്മിയുടെ കൈയിൽ വെച്ചു കൊടുത്ത് ഒന്ന് കണ്ണ് ചിമ്മി കാണിച്ചു……

“”ദച്ചുട്ടി… അമ്മ എന്റെ കുട്ടീനെ വെറുതെ മോഹിപ്പിച്ചു അല്ലെ…..അമ്മയോട് ക്ഷേമിക്ക് എന്റെ മോള്…””

അവർ തേങ്ങാലോടെ അവളുടെ തലയിൽ ഒന്ന് തഴുകി….

അവർ പറയുന്നത് കേട്ട് അവൾ ഒരു പിടച്ചിലോടെ അരുത് എന്ന് തല ചലിപ്പിച്ചു……

“”ഏ..ഏ. ഹ്ഹ…. ഹ്ഹ… “”

അവൾ കൈകൾ വായുവിലൂടെ ചലിപ്പിച്ചുകൊണ്ട് പറയുന്ന ഓരോ കാര്യങ്ങൾക്കും മുഖത്ത് ഓരോ ഭാവം വരുത്തി അമ്മയോട് എന്തൊക്കെയോ പറയാൻ ശ്രമിച്ചു….

“”എനിക്ക് വിഷമമില്ല…. അമ്മ കരയുന്നത് കാണുമ്പോള മോൾക്ക് സങ്കടം വരുന്നത് എന്നോ…..”””

വർഷങ്ങൾ കുറെ ആയതുകൊണ്ട് അവളുടെ ഭാഷ ആ അമ്മക്ക് നല്ല പരിജയം ആണ്…..

ലക്ഷ്മി അവൾ പറഞ്ഞത് തിരിച്ചു ചോദിച്ചപ്പോൾ അവൾ കണ്ണുകൾ നിറച്ച് അതേ എന്ന് തലയാട്ടി…..

“”ഇല്ലടാ… അമ്മ കരയില്ല…..അവൻ…. അവൻ പോട്ടെ…. അവനെക്കാൾ നല്ല പയ്യനെ എന്റെ മോൾക്ക് അമ്മ കണ്ടുപിടിച്ചു തരും.. അല്ലെങ്കിലും അവന് എന്റെ മോളെ കിട്ടാൻ ഉള്ള ഒരു അർഹതയും ഇല്ലാ…. പോട്ടെ അവൻ… പോയത് നന്നായതേ ഉള്ളു….അവൻ പോട്ടെ .””

അവർ കണ്ണ് തുടച്ചു ഒരു വിഷാദ ചിരിയോടെ അവളോട് പറഞ്ഞു….നെഞ്ച് നുറുങ്ങുന്ന വേദനയിലും ചിരിക്കാൻ ശ്രമിക്കുന്ന തന്റെ അമ്മയെ തന്നെ നോക്കി ഇരുന്നു ദച്ചു……

“”മോള് ക്ഷേത്രത്തിൽ പോവാൻ ഇറങ്ങിയതാണോ…..””

ദാവണി ഉടുത്തിരിക്കുന്ന അവളെ അടിമുടി ഒന്ന് നോക്കി കൊണ്ട് അവർ ചോദിച്ചു….അവൾ അതേ എന്നുള്ള രീതിയിൽ പതിയെ പുഞ്ചിരിച്ചു…..

“”മ്മ്…. വേഗം പോയിട്ട് വാട്ടോ…. സൂക്ഷിച്ചു പോവണേ…..””

അവർ കരുതലോടെ പറയുമ്പോൾ തന്നെ അവൾ മുറ്റത്തേക്ക് ഇറങ്ങിയിരുന്നു…. കണ്ണുകൾ കൊണ്ട് പോയിട്ട് വരാം എന്ന് കാണിക്കുന്നതിനു ഒപ്പം തന്നെ ഒരു പുഞ്ചിരിയും അവർക്കായി സമ്മാനിച്ചു കൊണ്ട് അവൾ മുന്നോട്ട് നടന്നു….

നടന്നകലുന്ന ദച്ചുവിനെ ഒന്ന് നോക്കിയിട്ട് ചുവരിൽ ചേർത്തു വെച്ചിരിക്കുന്ന ഭർത്താവിന്റെ ഫോട്ടോയിലേക്കും നിറക്കണ്ണുകളോടെ അവർ നോക്കി ഇരുന്നു……

💓💓💓💓💓

ശ്രീകോവിലിനു മുന്നിൽ തൊഴുകയ്യോടെ ദേവിയെ നോക്കി നിന്നു ദച്ചു…. അപ്പോഴും ആ ചെഞ്ചുണ്ടിലെ പുഞ്ചിരി മായാതെ നിന്നു…..

പരിഭവങ്ങളോ പരാതികളോ ഒന്നും തന്നെ ഇല്ല അവൾക്ക് ബോധിപ്പിക്കാൻ…. പക്ഷെ എന്നും ആവശ്യപ്പെടുന്നത് ഒരു കാര്യം മാത്രം…. തന്റെ അമ്മയുടെ കണ്ണുകൾ നിറയാൻ ഇട വരരുതേ എന്ന്…..

‘പണ്ട് ഈ കുട്ടി തിരുനടയിൽ നിന്ന് ദേവസ്തുതി പാടുന്നത് നീ കേട്ടിട്ടുണ്ടോ ശാരദേ….. സാക്ഷാൽ ദേവി പോലും ഈ കുട്ടിയുടെ കീർത്തനത്തിൽ ലയിച്ചു ഇരുന്നതായി തോന്നുമായിരുന്നു…. പാവം ഇപ്പോൾ അതിന്റെ ഒരു വിധി…..’

തൊഴുതു കൊണ്ട് നിന്നപ്പോൾ പിന്നിൽ ഉള്ള സ്ത്രീ ജനങ്ങളുടെ പിറുപിറുക്കൽ കേട്ടപ്പോൾ അവൾ ദേവിയെ നോക്കി അതിനും ഒന്ന് ചിരിച്ചു കൊടുത്തു.

ഇപ്പോൾ ഇതും ഒരു പതിവ് പല്ലവി ആണ്….

വർഷം ഏഴ് എട്ട് ആയെങ്കിലും തന്നെ നോക്കുന്നവരുടെ മിഴികളിൽ അദ്യം നിറയുന്നത് സഹതാപം തന്നെ ആണ്….

അവർ പറഞ്ഞതിന് ശ്രദ്ധ ചെലുത്താതെ കുറച്ചു നേരം കൂടി അവൾ ദേവിയെ വണങ്ങി നിന്നു……

തുമ്പപൂവിന്റെ നിറമാണ് അവൾക്ക്…..

പനങ്കുല പോലെ മുടി ഇല്ലെങ്കിലും ഉള്ളത് നന്നായി സൂക്ഷിക്കുന്നുണ്ട് എന്നുള്ളതിന് തെളിവായി അഴകോടെ അവളുടെ പുറത്ത് വിടർന്നു കിടപ്പുണ്ട്…… പീലികൾ തിങ്ങി നിറഞ്ഞ വിടർന്ന കണ്ണുകളും കട്ടിയുള്ള പുരികകൊടികളും ഇളം പിങ്ക് നിറത്തിൽ ഉള്ള ചെഞ്ചുണ്ടും അവളുടെ നീണ്ട മുഖത്തിനു അഴക് കൂട്ടി……

തൊഴുതു കഴിഞ്ഞു നാലമ്പലത്തിനു പുറത്തെ ആനക്കൊട്ടിലിലെ സോപാനപടിയിൽ ഇരുന്നു കൊണ്ട് ശ്രീകോവിലിനുള്ളിലേക്ക് നോക്കിയിരുന്നു അവൾ……

അവിടെ ഇരിക്കുമ്പോൾ വല്ലാത്ത ഒരു ഉണർവ് ആണ്….

അവൾ മെല്ലെ മിഴികൾ താഴ്ത്തി ഒഴിഞ്ഞു കിടക്കുന്ന മോതിര വിരലിലേക്ക് ഒരു പുച്ഛം കലർന്ന ചിരിയോടെ നോക്കി…. അവളുടെ ഇപ്പോഴത്തെ അവസ്ഥ ഓർത്ത് അവൾക്ക് അവളോട് തന്നെ ഒരു അമർഷം തോന്നി…. തന്റെ അമ്മക്ക് താൻ ഒരു തീരാവേദന മാത്രമായി തീരുമോ എന്ന് അവൾ ആ സമയം ഭയപ്പെട്ടു…..

വിവാഹം മുടങ്ങി പോയതിൽ തെല്ലും നിരാശ തനിക്ക് തോന്നുന്നില്ല… പക്ഷെ തന്റെ അമ്മയുടെ കണ്ണുനീർ….. ആ കണ്ണ് നിറയുന്നത് കാണാതിരിക്കാൻ വേണ്ടി മാത്രം ആണ് ഈ വിവാഹത്തിന് താൻ സമ്മതിച്ചത് പോലും…..

അല്ലതെ മനസ് കൊണ്ട് താൻ ഒരിക്കലും ഒരു വിവാഹത്തിന് തയ്യാറെടുത്തിരുന്നില്ല…..

അല്ലെങ്കിലും തനിക്ക് ആദ്യമേ അറിയാമായിരുന്നു ഇത് വിവാഹം വരെ ഒന്നും എത്തി നിൽക്കില്ല എന്ന്…

പക്ഷെ അമ്മക്ക് ഒരുപാട് പ്രതീക്ഷ ഉണ്ടായിരുന്നു….. തന്നെ പോലെ എന്തെങ്കിലും വൈകല്യം ഉള്ള ഒരാളെ നോക്കാം എന്ന് സുധാകരൻ മാമ പറഞ്ഞപ്പോഴും അമ്മ അതിനെ കർശനമായി തന്നെ എതിർത്തു…. ഇന്നല്ലെങ്കിൽ നാളെ തനിക്ക് സംസാര ശേഷി തിരികെ കിട്ടും എന്നാണ് ആ പാവത്തിന്റെ പ്രതീക്ഷ……

അവൾ വേദനയോടെ ഓർത്ത് കൊണ്ട് കോവിലിനുള്ളിലേക്ക് നോക്കി… അപ്പോഴും ആ പുഞ്ചിരി മായാതെ ഇരിക്കാൻ അവൾ ശ്രദ്ധിച്ചു…..

ഓരോന്ന് ഓർത്ത് സമയം പോയത് അവൾ അറിഞ്ഞില്ല….. അമ്മ നോക്കി ഇരിക്കുന്നുണ്ടാവും എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ദേവിയെ ഒന്നുകൂടി തൊഴുതിട്ട് പുറത്തേക്ക് ഇറങ്ങി……

“”ഊമക്കുയിലെ…….””

ക്ഷേത്രത്തിന് പുറത്തേക്ക് നടന്നപ്പോൾ ആണ് പതിവ് പോലെ പരിചിതമായ ആ ശബ്ദം അവളുടെ കാതിൽ അല തല്ലിയത്…..

പിടിച്ചു നിർത്തിയ പോലെ അവൾ അവിടെ നിന്നു….. അവളുടെ ചുണ്ടിലെ ചിരി മാഞ്ഞു…

എങ്കിലും അവൾ തിരിഞ്ഞു നോക്കിയില്ല…വന്ന ദേഷ്യം ഒന്ന് ആഞ്ഞു ശ്വാസം എടുത്ത് നിയന്ത്രിച്ച് അത് കേൾക്കാത്ത പോലെ അവൾ മുന്നോട്ട് നടന്നു…..

“”ഡീീ…… ഊമക്കുയിലെ…… അവിടെ നിൽക്കേടി……”””

അവൾ ശ്രദ്ധിക്കാതെ പോകുന്നു എന്ന് കണ്ട് വീണ്ടും വന്നു ആ വിളി…..

ഇയാൾക്ക് ഇത് എന്തിന്റെ കേട് ആണ്……

അവൾ മനസ്സിൽ ഉരുവിട്ട് കൊണ്ട് ദേഷ്യത്തോടെ ചുണ്ട് കൂർപ്പിച്ചു വെട്ടി തിരിഞ്ഞു….

തിരഞ്ഞപ്പോൾ കണ്ടു തനിക്ക് മുന്നിൽ രണ്ടടി അകലെ പരിഹാസ ചിരിയോടെ തന്നെ നോക്കി നിൽക്കുന്നവനെ….

വായിക്കുന്ന എല്ലാ കൂട്ടുകാർക്കും അടുത്ത ഭാഗം നോട്ടിഫിക്കേഷനോടെ ലഭിക്കാൻ ഈ പാർട്ട് ലൈക്ക് കമന്റ് ചെയ്യുക… ബാക്കി മിസ്സ് ആവാതെ വായിക്കുവാൻ കഥയിടം എന്ന ഈ പേജ്‌ ലൈക്ക് ചെയ്യുക..

(തുടരും…..)

രചന : ലക്ഷ്മി ലച്ചൂസ്