തേൻനിലാവ്, നോവൽ, ഭാഗം 11 വായിച്ചു നോക്കൂ….

രചന : അഞ്ജു (നക്ഷത്രപ്പെണ്ണ്)

“എന്നിട്ടോ…….. ”

അപ്പു കണ്ണും കാതും കൂർപ്പിച്ചിരുന്നു.

“എന്നിട്ടൊക്കെ പിന്നെ നീ ക്ലാസ്സിൽ പോവൻ നോക്ക് ബെല്ലടിച്ചു……”

മനു പതിയെ എഴുന്നേറ്റു.

“അതെന്ത് വർത്താനാ മനുവേട്ടാ… ബാക്കി കൂടി പറ… ഞാൻ ഈ ഹവർ കേറുന്നില്ല….

“അയ്യോ…. എനിക്ക് ക്ലാസ്സിൽ പോണം….”

ദേവമ്മ ചാടി എഴുന്നേറ്റു.

“ആടി…. പോ….. പുസ്തക പുഴു… പോയി പുസ്തകം തിന്ന്….പോരെങ്കിൽ എൻേറം കൂടി എടുത്തോ…. ”

അപ്പു ദേവമ്മയെ കണ്ണുരുട്ടി നോക്കി.

“പോടി… മരപ്പട്ടി……. ”

ദേവമ്മ അവളുടെ തലക്കിട്ടൊരു കൊട്ടു കൊടുത്തിട്ട് എഴുന്നേറ്റു പോയി.

“പറ മനുവേട്ടാ…… ”

“ഒഞ്ഞു പോയേടി…. ഞാൻ നിന്നെപ്പോലെ അല്ല എനിക്ക് ക്ലാസ്സിൽ പോണം….. ”

“അപ്പൊ മനുവേട്ടൻ പറയില്ലാലേ…. ”

“ആ… പറയില്ല…….”

മനു പോവാൻ തുനിഞ്ഞതും അപ്പു കലിപ്പായി.

“അതെന്താ മനുവേട്ടന് ഇപ്പോ പറഞ്ഞാല്….. ”

(ണിം ണിം ണിം ണിം ണിം ണിം ണിം ണിം…….)

അപ്പുവിൻെറ ശോഭന കണ്ടാൽ കയറെടുത്ത് കെട്ടിത്തൂങ്ങി ചാവാൻ പാകത്തിനുള്ള എക്സ്പ്രഷൻ കണ്ട് ശിവ ബാഗ്രൗണ്ട് മൂസിക് ഇട്ടു.

കണ്ണും തുറുപ്പിച്ച് സീരിയൽ അമ്മായിയമ്മ സ്റ്റൈലിൽ നിന്ന് കിതക്കുന്ന അപ്പുവിനെ അന്തം വിട്ട് കുന്തം വിഴുങ്ങി നോക്കി നിൽക്കുകയാണ് ശിൽപ്പയും മേഘയും.

“അയ്യേ…… ”

മനുവിന് അവളുടെ പ്രകടനം കണ്ട് ചിരിയാണ് വന്നത്.

“അതെന്താ മനുവേട്ടനിപ്പോ പറഞ്ഞാല്….. ”

അപ്പു ഓൺ ഫുൾ പെവർ.

“പറയാൻ സൗകര്യമില്ലാത്തോണ്ട്….. Shit… ”

അപ്പു നാഗവല്ലി ആയപ്പോൾ മനു നകുലേട്ടനായി.

“പറയമാട്ടേ….. നീ ഇപ്പോ എന്നോട് കഥ പറയമാട്ടേ….. ”

മണിച്ചിത്രത്താഴിലെ ശോഭനെയെ ആണ് അപ്പു ഉദ്ദേശിച്ചത് എങ്കിലും അവളുടെ മുഖഭാവം ഉദയനാണ് താരത്തിലെ ശ്രീനിവാസൻെറ ആയിരുന്നു.

“ആ… മാട്ടേ…. മാട്ടേ…. പറയമാട്ടേ….. ”

മനുവിന് ചിരിയടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.

“മര്യാദയ്ക്ക് പറഞ്ഞോ… അല്ലെങ്കിൽ മനുവേട്ടൻ പോകുന്ന വഴിക്ക്…….”

മനുവിനെ പ്രാകാനായി അപ്പു കണ്ണടച്ച് കൈ മുകളിലേക്കുയർത്തിയതും മനു അവളുടെ വാ പൊത്തി പിടിച്ചു.

“മോനെ അപ്പുകുട്ടാ…. അടങ്ങെടാ….

നിനക്കിപ്പോ എന്താ വേണ്ടത് ബാക്കി പറയണം അല്ലേ…..

പറഞ്ഞ് തൊലക്കാം…. ”

മനു അവളെ ദയനീയമായി നോക്കി.

“ഹൈ…. അപ്പോ പേടിയുണ്ട്…. പെട്ടന്നായിക്കോടേ….. ”

അപ്പു അവരെ എല്ലാവരേയും അവിടെ പിടിച്ചിരുത്തി. വേറെ നിവൃത്തി ഇല്ലാതെ അവരെല്ലാം അവളെ നല്ല കുട്ടികളായി അനുസരിച്ചു.

മനു പറഞ്ഞു തുടങ്ങി…

❤❤❤❤❤❤❤❤❤❤❤❤

കോളേജ് മാഗസീൻ പ്രകാശനത്തോട് അനുബന്ധിച്ച് നടത്തുന്ന പരിപാടികളുടെ ലിസ്റ്റ് തയ്യാറാക്കുകയാണ് ജിത്തുവും ശീതളും.

“തൻെറ ഒരു ഡാൻസു കൂടി ചേർക്കട്ടേ….”

“അയ്യോ അതൊന്നും വേണ്ട….. ”

ശീതൾ നിഷേദാർഥത്തിൽ തലയാട്ടി.

“അതെന്താടോ… താൻ നന്നായി നൃത്തം ചെയ്യില്ലേ… ”

താടക്ക് കയ്യും കൊടുത്ത് ജിത്തു അവളെ നോക്കി ഇരുന്നു.

“അരങ്ങേറ്റം കഴിഞ്ഞൂന്നേ ഒള്ളു… ഞാനങ്ങനെ പരിപാടികളിലൊന്നും ഇതുവരെ നൃത്തം ചെയ്തിട്ടില്ല.

അവൾ അല്പം സങ്കടത്തോടെ പറഞ്ഞു.

“എന്നാ ഇനി നൃത്തം ചെയ്യണം… എല്ലാ പരിപാടികളിലും തൻെറ ഒരു ഡാൻസ് എന്തായാലും വേണം.. ”

“വേണ്ട ജിത്തുവേട്ടാ…..”

“വേണം…… ”

ജിത്തു അവളുടെ കൈ ചേർത്തു പിടിച്ചു.

ജിത്തു പകർന്നു നൽകിയ ആത്മവിശ്വാസത്തിലും ധൈര്യത്തിലും ശീതളിൻെറ നൃത്ത ജീവിതത്തിന് അവിടെ തുടക്കം കുറിക്കുകയായിരുന്നു.

…………………………………

മാഗസീൻ പ്രകാശനത്തിനായി കോളേജ് ഒരുങ്ങി കഴിഞ്ഞു. പ്രശസ്ത ഡയറക്ടറും അഭിനയതാവുകൂടിയായ ലാൽ ജോസാണ് മാഗസീൻ ഉത്ഘാടനം നിർവഹിക്കുന്നത്.

ഗസ്റ്റിനെ വരവേറ്റുകൊണ്ട് മാഗസീനിൻെറ പേര് അവതരിപ്പിക്കുന്നത് ശീതളാണ്. ഭരതനാട്യം ആണ് അവൾ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നത്.

“മേഘേ….. അവൾ എവിടെ…… ഇതുവരെ റെഡിയായി കഴിഞ്ഞില്ലേ…. ”

“അതൊക്കെ എപ്പോഴേ കഴിഞ്ഞു ഗ്രീൻ റൂമിലുണ്ട്..

“ആഹ്മം….. ”

ജിത്തു ഗ്രീൻ റൂം ലക്ഷ്യം വച്ച് നടന്നു.

“മേഘേ…… ”

“എന്താടാ…… ”

മുന്നോട്ടു നടന്ന മേഘ ജിത്തുവിൻെറ വിളി കേട്ട് തിരിഞ്ഞു നോക്കി.

“അല്ല…. അവിടെ വേറെ ആരെങ്കിലും ഉണ്ടോ….. ”

നെറ്റി ഉഴിഞ്ഞുകൊണ്ട് ജിത്തു ഒരു ചമ്മലോടെ ചോദിച്ചു.

“മ്….. മ്…… മനസ്സിലാവുന്നുണ്ട് മോനെ…… ”

മേഘ ഒന്ന് ആക്കി ചിരിച്ചു.

“അതല്ലാടി മണ്ടി വല്ലവരും ഡ്രസ്സ് മാറുന്നുണ്ടോന്ന്…. ഇനി ഞാൻ ചെന്നു കയറിട്ട് പുലിവാലാവണ്ടാന്ന് കരുതി ചോദിച്ചതാ….. ”

ജിത്തു അവളുടെ തലക്കിട്ടൊരു കൊട്ടു കൊടുത്തു.

“ആഹ്…… ദുഷ്ടൻ…..അവിടെ അവൻ മാത്രേ ഒള്ളു….. ”

അവനെ ഒന്ന് കൂർപ്പിച്ചു നോക്കിയവൾ നെറ്റി തടവിക്കൊണ്ട് ഓഡിറ്റോറിയത്തിലേക്ക് പോയി.

ജിത്തു നേരെ ഗ്രീൻ റൂമിലേക്കും.

ജിത്തു ചെല്ലുമ്പോൾ ശീതൾ ടെൻഷനടിച്ച്

അങ്ങോട്ടും ഇങ്ങോട്ടും നടന്നുകൊണ്ടിരിക്കുകയായിരുന്നു.

“താനിങ്ങനെ ടെൻഷനടിക്കാതെടോ….. ”

ജിത്തു കൈ രണ്ടും മാറിൽ പിണച്ചു കെട്ടി ചിരിച്ചു കൊണ്ട് ഡോറിൽ ചാരി നിന്നു.

“ജിത്തുവേട്ടന് അങ്ങനെ പറയാം…. ”

അവൾ ചവിട്ടിത്തുള്ളി പോയി ബെഞ്ചിലേക്കിരുന്നു.

ജിത്തുവിന് അത് കണ്ട് ചിരിയാണ് വന്നത്.

പുഞ്ചിരിയോടെ അവനും അവളുടെ അടുത്തു പോയി ഇരുന്നു. വിറക്കുന്ന അവളുടെ വലതു കരം അവൻെറ കൈപ്പിടിയിലാക്കി.

“Don’t worry I’m there with you…. ”

അവളുടെ കണ്ണുകളിൽ ഉറ്റു നോക്കി അവനത് പറഞ്ഞപ്പോൾ ആശ്വാസത്തോടെ അവൾ അവൻെറ തോളിലേക്ക് ചാഞ്ഞു.

രണ്ടു പേരും മൗനമായിരുന്നു.

“നിനക്ക് വിശക്കുന്നുണ്ടോ…. ”

“മ്…. ജിത്തുവേട്ടന് എങ്ങനെ മനസ്സിലായി….. ”

അവൾ കൗതുകത്തോടെ അവൻെറ മുഖത്തേക്കു നോക്കി.

“നിൻെറ വയറ്റിൽ നിന്ന് ബുള്ളറ്റോടുന്ന ശബ്ദം കേൾക്കുന്നുണ്ട്…… ”

അവൾ പൊട്ടിച്ചിരിച്ചു. ചിരിക്കുമ്പോൾ തെളിയുന്ന കട്ടപ്പല്ലിൽ നോക്കി ഇരുന്നു ജിത്തു.

“രാവിലെ ഒന്നും കഴിച്ചില്ല അതാ….. ”

“എന്നാ ഞാൻ പോയി എന്തെങ്കിലും വാങ്ങി കൊണ്ട് വരാം… മ്……”

“മ്……. ”

പ്രോഗ്രാം തുടങ്ങുന്നതുവരെ സകല തിരക്കുകളും മാറ്റി വച്ച് ജിത്തു അവളോടൊപ്പം ഇരുന്നു. അവൻെറ കൈ കോർത്തു പിടിച്ച് ഇരിക്കുമ്പോൾ അവൾക്കും വല്ലാത്ത ആശ്വാസമായിരുന്നു.

“നീ ഇവിടെ ഇരിക്കാണോ… വേഗം വാ ഗസ്റ്റ് വന്നു….. ”

മനു ഓടി വന്ന് ശീതളിൻെറ കയ്യും പിടിച്ച് ഓഡിറ്റോറിയത്തിലേക്ക് പോയി.

ശീതളിൻെറ കയ്യും കാലും വിറക്കുകയായിരുന്നു.

ആദ്യമായൊരു നിറഞ്ഞ സദസ്സിൽ ചുവടു വയ്ക്കുന്നതിൻെറ എല്ലാ പരിഭ്രമവും അവളുടെ മുഖത്തു പ്രകടമായിരുന്നു.

ഭൂമിയെ തൊട്ടു തൊഴുത് സകല ദൈവങ്ങളേയും ഗുരുക്കന്മാരേയും മനസ്സിൽ ധ്യാനിച്ചവൾ സ്വയം തയ്യാറെടുത്തു. കർട്ടൻ ഉയർന്നപ്പോൾ തന്നെ അവളുടെ നേരെ മുന്നിൽ നിറഞ്ഞ പുഞ്ചിരിയോടെ ജിത്തു ഉണ്ടായിരുന്നു. അവനെ കണ്ടപ്പോൾ തന്നെ അവളുടെ ഉള്ളിലെ ഭയം എങ്ങോ പോയി മറഞ്ഞു.

***********************

നൃത്തം അവസാനിക്കുന്നതോടു കൂടി സ്റ്റേജിൻെറ പുറകിലെ സ്ക്രീനിൽ ജ്വാല എന്ന പേര് തെളിഞ്ഞു വന്നു.

എല്ലാവരും എഴുന്നേറ്റു നിന്നു കയ്യടിച്ചു. സന്തോഷം കൊണ്ട് ശീതളിൻെറ കണ്ണുകൾ നിറഞ്ഞു. കർട്ടൻ താഴ്ന്ന ഉടനെ അവൾ ഓടി പോയി ബാക്സ്റ്റേജിൽ നിന്നിരുന്ന ജിത്തുവിനെ വാരിപ്പുണർന്നു.

“ഏയ്…….. ”

അവളിൽ നിന്നും അങ്ങനെ ഒരു നീക്കം പ്രതീക്ഷിക്കാത്തതുകൊണ്ട് ജിത്തു ഒന്നു പതറി.

കൈ രണ്ടും മുകളിലേക്കു ഉയർത്തി പിടിച്ചുകൊണ്ടവൻ ചുറ്റും നോക്കി. മനുവും ശിൽപ്പയും മേഘയും മാത്രമേ അവിടെ ഉണ്ടായിരുന്നൊള്ളു. പതിയെ അവൻെറ കരങ്ങളും അവളെ ചേർത്തണച്ചു.

❤❤❤❤❤❤❤❤❤❤❤❤

“എന്നിട്ടെന്നിട്ട്…… ”

അപ്പു ആകാംഷയുടെ മുൾമുനയിൽ ആയിരുന്നു.

“ഹ ഇടയിൽ കയറാതെ പെണ്ണേ….. ”

മനു കണ്ണുരുട്ടി.

“സോറി സോറി സോറി…… ബാക്കി പറ…

പറ… പറ….. പറ…… ”

“ഹമ്മ്……. ”

❤❤❤❤❤❤❤❤❤❤❤❤

പിന്നീടങ്ങോട്ട് അവളുടെ നിഴൽ പോലെ ജിത്തു ഉണ്ടായിരുന്നു. പക്ഷെ എത്ര നിർബന്ധിച്ചിട്ടും അവളോട് പ്രണയം അവതരിപ്പിക്കാൻ ജിത്തു തയ്യാറായില്ല..

“കാണാത്ത സുന്ദരിക്കും പറയാത്ത പ്രണയത്തിനും വീര്യം കൂടും….. ”

അതു മാത്രമായിരുന്നു അവൻെറ മറുപടി. അവൾക്കു വേണ്ടി മാത്രമായിരുന്നു ഞങ്ങൾ ഇവിടെ തന്നെ പിജിക്ക് ജോയിൻ ചെയ്തത്.

അപ്പോഴേക്കും അവന് പ്രണയം അസ്തിക്ക് പിടിച്ചിരുന്നു. അവളെ കാണാതെ വയ്യാ എന്ന അവസ്ഥയായി. അവൻെറ ലോകം തന്നെ അവളിലേക്കും അവൾ നൽകിയിരുന്ന പുസ്തകങ്ങളിലേക്കും ഒതുങ്ങിയ നാളുകൾ.

കൂട്ടുകാരും വീട്ടുകാരും പഠവുമെല്ലാം മറന്ന് ഭ്രാന്തമായ പ്രണയ ലോകത്തായിരുന്നു ജിത്തു. ആ വർഷത്തെ ഓണാവധിക്കായിരുന്നു അവൻെറ ജീവിതം തന്നെ മാറ്റിമറിച്ച സംഭവങ്ങൾ അരങ്ങേറിയത്.

“എനിക്ക് തന്നെ ഒന്നു കാണണം….. ”

ബെഡിൽ കമഴ്ന്നു കിടന്നുകൊണ്ട് ഫോൺ ചെയ്യുകയാണ് ജിത്തു.

(“കാണാലോ… “)

“മ്…. ഒരു സർപ്രൈസുണ്ട്….. ”

(“എന്ത് സർപ്രൈസ്….. “)

ശീതൾ ആകാംഷയോടെ ചോദിച്ചു.

“അതൊക്കെ വരുമ്പോൾ പറയാം… മ്…..”

(“ഓക്കെ.. ജിത്തുവേട്ടനുമുണ്ട് ഒരു സർപ്രൈസ്….. എവിടെയാ മീറ്റ് ചെയ്യുക…. “)

“കോഫി ഹൗസിൽ വന്നാൽ മതി…. ”

(“ഓക്കെ ബൈ… ഞാൻ എത്തിയിട്ട് വിളിക്കാം…… “)

പറയലും മറുവശത്ത് ഫോൺ കട്ടായി.

അവൾ എത്തും മുന്നേ ജിത്തു അവിടെ എത്തിയിരുന്നു.

കുറച്ചു നേരത്തെ കാത്തിരിപ്പിനൊടുവിൽ ശീതളും എത്തി.

“ജത്തുവേട്ടൻ എത്തിയിട്ട് കൂറേ നേരമായോ….. ”

അവൻെറ എതിർവശത്തെ കസേര വലിച്ചിട്ടവൾ അതിലേക്കിരുന്നു.

“ഏയ്… Just 5 minutes….. ”

അവൻ പുഞ്ചിരിച്ചു.

“ഹമ്മ്…. കോഫി പറയട്ടെ….. ”

“ഒക്കെ…… ”

ആവി പറക്കുന്ന കോഫി രുചിച്ചുകൊണ്ടവൾ പുറത്തേക്കു നോക്കി ഇരുന്നു.

“ശീതൾ……. ”

“മ്…… ”

“നമുക്കിടയിൽ വളച്ചുകെട്ടിൻെറ ആവശ്യമില്ലാലോ… സ്ട്രെയിട്ട് ആയിട്ട് പറയാം I love you….. ”

ജിത്തു അവളുടെ മറുപടിക്കായി കാത്തിരുന്നു.

എന്നാൽ അതുവരെ പുഞ്ചിരിച്ചുകൊണ്ടിരുന്ന ശീതളിൻെറ മുഖം പെട്ടെന്നു മാറി.

“ജിത്തുവേട്ടാ…. എൻെറ കല്യാണം ഉറപ്പിച്ചു….. ”

അവൾ ബാഗിൽ നിന്നൊരു ഇൻവിറ്റേഷൻ എടുത്ത് അവനു നേരെ നീട്ടി.

(തുടരും……..)

ലൈക്ക് കമൻ്റ് ചെയ്യണേ

രചന : അഞ്ജു (നക്ഷത്രപ്പെണ്ണ്)