അവൾക്കു നന്ദുവിനെ ഒരു ഭർത്താവിന്റെ സ്ഥാനത്തു കാണാൻ കഴിയില്ലെന്നാണ് പറയുന്നത്

രചന : Govind Das

മോൾ പ്ലസ് ടുവിന് അല്ലെ പഠിക്കുന്നത്. 17 വയസ്സ് കഴിഞ്ഞു. അവളെ നമ്മുടെ നന്ദൂട്ടന് വേണ്ടി ഉറപ്പിച്ചു വെക്കാം.

ദേവൂട്ടിയുടെ അമ്മായി വരലക്ഷ്മി സീതയോട് പറഞ്ഞു.

അതു പിന്നെ അവള് പഠിക്കണം എന്നാണ് ചേച്ചി പറയുന്നത്?

അതിനെന്താ !അവള് പഠിച്ചോട്ടെ?

കല്യാണം നമുക്ക് ഉടനെ വേണ്ട 18 വയസ്സ് പൂർത്തിയായിട്ട് നടത്താം. പിന്നീട് നന്ദു അവളെ പഠിപ്പിച്ചോളും.

സീത ആകെ കുഴങ്ങി നാത്തൂനെ വെറുപ്പിക്കാനും കഴിയില്ല നന്ദു ആണെങ്കിൽ സർക്കാർ ജോലിക്കാരനുമാണ്.

ഇക്കാര്യം ശിവേട്ടനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിന് നൂറു വട്ടം സമ്മതം.

മകളോട് ചോദിച്ചപ്പോൾ എന്റെ വിവാഹം ഇപ്പോൾ ആലോചിച്ചു വെക്കല്ലേ?

അമ്മേ!

പിന്നീട് എന്റെ പ്രൈവസി നഷ്ടമാകും എന്നവൾ പറഞ്ഞപ്പോൾ പിന്നെ സീത കൂടുതൽ ഒന്നും ആലോചിക്കാൻ നിന്നില്ല.

അതിപ്പോ ശരിയാവില്ല നാത്തൂനെ!അവൾക്കു നന്ദുവിനെ ഒരു ഭർത്താവിന്റെ സ്ഥാനത്തു കാണാൻ കഴിയില്ലെന്ന് ആണ് അവൾ പറയുന്നത്?

വരലക്ഷ്മിയുടെ മുഖം കോപം കൊണ്ടു ജ്വലിച്ചു.

നീ ചെവിയിൽ നുള്ളിക്കോ സീതേ അവൾ മറ്റാരെയെങ്കിലും കണ്ടു വെച്ചിട്ടുണ്ടാകും അതുകൊണ്ടാണ് അവൾക്കു നന്ദുവിനെ വേണ്ടാത്തത്?

************

അവൾക്കു 19 വയസ്സ് കഴിഞ്ഞപ്പോൾ വെറുതെ അവളുടെ ജാതകം ജ്യോത്സ്യന്റെ അടുത്ത് കൊണ്ടു പരിശോധിപ്പിച്ചു. 20 വയസ്സിനുള്ളിൽ അവളുടെ വിവാഹം നടന്നില്ലെങ്കിൽ പിന്നെ 28 വയസ്സ് കഴിയണം.

എങ്കിൽ പിന്നെ അവളുടെ വിവാഹം നടത്താം പഠിച്ചത് മതി സീത കരുതി.

മകളോട് ഇക്കാര്യം പറഞ്ഞപ്പോൾ അവൾ പറഞ്ഞു എനിക്ക് ഇപ്പോൾ വിവാഹം വേണ്ട?

എനിക്ക് ഇനിയും പഠിക്കണം.

നാത്തൂൻ പറഞ്ഞത് പോലെ ഇനി വല്ല പ്രേമവും?.

സീതയുടെ ഉള്ളിൽ അങ്കലാപ്പ് തോന്നി.

ദേവൂ !നിനക്ക് ആരോടെങ്കിലും ഇഷ്ടമുണ്ടോ അമ്മ അച്ഛനോട് പറഞ്ഞു നടത്തി തരാം?

ഇല്ലമ്മേ !എന്റെ പഠിപ്പ് പൂർത്തിയായിട്ട് മതി എനിക്ക് വിവാഹം.

പിന്നീട് അവൾ എതിർത്തില്ല എല്ലാം മകളുടെ ഇഷ്ടത്തിന് വിട്ടു കൊടുത്തു. അവൾ നേടാവുന്നതിൽ നല്ല വിദ്യാഭ്യാസം തന്നെ നേടി.

അവളുടെ മിടുക്കുകൊണ്ട് പഠിച്ചിറങ്ങിയപ്പോൾ തന്നെ അടുത്തുള്ള ബാങ്കിൽ ജോലിയും ശരിയായി.

26 വയസ്സ് കഴിഞ്ഞു. ആലോചനകൾ പലതും വന്നു.

ബാങ്കിൽ ജോലിയുള്ള ആരുടെ എങ്കിലും ആലോചനകൾ വരുമോ എന്നു നോക്കാം. ഒരേ മേഖലയിൽ ജോലി ചെയ്യുന്നവർ ആകുമ്പോൾ പരസ്പരം മനസ്സിലാക്കാൻ എളുപ്പമാണ്.

മകളുടെ വാക്കിൽ തൃപ്തി തോന്നിയില്ലെങ്കിലും അവളുടെ ജീവിതം അവളുടെ ഇഷ്ടത്തിന് വിട്ടു കൊടുക്കാമെന്നു സീത കരുതി.

മകളുടെ വിവാഹം ഒന്നും ശരിയായില്ലേ?

പരിചയക്കാർ ചോദിക്കുമ്പോൾ സീത വിയർത്തു.

അവൾ കേൾക്കാതെ അവർ പരസ്പരം പറഞ്ഞു അവൾക്കു ജോലി ഉള്ളതല്ലേ !

അവളുടെ വിവാഹം നടത്തിയാൽ അവരുടെ വരുമാനം നഷ്ടമാകും?

എന്നാൽ ദേവൂട്ടി ഹാപ്പിയായിരുന്നു. അവളുടെ ശമ്പളം കൊണ്ടു അവൾ സ്ഥലം വാങ്ങി വീടു വെച്ചു.

വിവാഹത്തിന് ആവശ്യമായ സ്വർണ്ണം അത്യാവശ്യം വാങ്ങി വെച്ചു.

എന്നിട്ടും വിവാഹം ഒന്നും ശരിയാകാതെ വന്നപ്പോൾ സീതക്ക് നിരാശ തോന്നി. സ്വത്തും പണവും ഉണ്ടായിട്ട് എന്തു കാര്യം മകൾക്ക് നല്ലൊരു ദാമ്പത്യം ഉണ്ടാക്കി കൊടുക്കുവാൻ കഴിഞ്ഞില്ലല്ലോ?

19മത്തെ വയസ്സിൽ വിവാഹം നടത്തിയാൽ മതിയായിരുന്നു. അവളുടെ പ്രായം ഉള്ളവർക്ക് രണ്ടും മൂന്നും കുട്ടികൾ വീതമായി.

അമ്മ വിഷമിക്കണ്ട

വിവാഹമല്ല ഒരു സ്ത്രീയുടെ അവസാന വാക്ക്. വിവാഹം നടക്കാത്തത് കൊണ്ടു എനിക്ക് വിഷമം ഒന്നുമില്ല.

എന്നാലും മകളെ !

ഒരു എന്നാലുമില്ല എനിക്ക് ഒരു വിവാഹം ഉണ്ടെങ്കിൽ സമയമാകുമ്പോൾ നടക്കും.

മറ്റൊരു ബ്രാഞ്ചിൽ ജോലി ചെയ്യുന്ന സതീഷിന്റെ കാര്യം ദേവുവിന്റെ കൂട്ടുകാരി നിരുപമ ആണ് പറഞ്ഞത്.

ഒരേ മതത്തിൽ പെട്ടതാണെങ്കിലും സാമ്പത്തികമായും ജാതിപരമായും കുറച്ചു താഴെ ആണ് അയാൾ.

അയാളെ കണ്ടപ്പോൾ ഒറ്റ നോട്ടത്തിൽ തന്നെ അവൾക്കു ഇഷ്ടമായി.

വീട്ടിൽ സൂചിപ്പിച്ചപ്പോൾ അവർക്ക് കുറച്ചു താൽപര്യക്കുറവ് ഉണ്ടായി എങ്കിലും മകളുടെ ഇഷ്ടത്തിന് അവർ എതിരു നിന്നില്ല.

♥️♥️♥️♥️

ഇന്ന് അവളുടെ കുട്ടിയുടെ പേരിടൽ ആണ്.

സന്തോഷത്തോടെ മകളും ഭർത്താവും ആ കർമ്മം നടത്തുന്നത് കണ്ടു അവളുടെ അച്ഛനും അമ്മയും നിർവൃതി കൊണ്ടു. തന്റെ മകൾ ചെയ്തതാണ് ശരി. തങ്ങളുടെ പിടിവാശി അവളിൽ അടിച്ചേല്പിക്കാതിരുന്നത് കൊണ്ടു ഇന്നവൾ സ്വന്തം കാലിൽ നിന്നു കൊണ്ട് ഇഷ്ടമുള്ള പുരുഷനോടൊപ്പം ജീവിക്കുന്നത് കണ്ടു അവർ സമാധാനം കൊണ്ടു.

ജാതകത്തിന്റെ പേരും പറഞ്ഞു അവളുടെ വിവാഹം നടത്തിയിരുന്നു എങ്കിൽ അവൾ ആരുടെയെങ്കിലും അടുക്കളക്കാരി ആയി ഒതുങ്ങി ജീവിതം തള്ളി നീക്കേണ്ടി വരുമായിരുന്നു. അറിയാതെ ആണെങ്കിലും തങ്ങൾ അതിനു തയ്യാറാകാഞ്ഞതിൽ അവർ ഒരിക്കൽ കൂടി ദൈവത്തിന് നന്ദി പറഞ്ഞു.

രചന : Govind Das


Comments

Leave a Reply

Your email address will not be published. Required fields are marked *