ഊമക്കുയിൽ, തുടർക്കഥ, ഭാഗം 4 വായിക്കുക…

രചന : ലക്ഷ്മി ലച്ചൂസ്

“”സുമനസ വന്ദിത സുന്ദരി മാധവി

ചന്ദ്ര സഹോദരി ഹേമ മയേ

മുനിഗണ മണ്ഡിത മോക്ഷപ്രദായിനി

മഞ്ജുള ഭാഷിണി വേദനുതേ”””

പ്രഭാത രഷ്മികൾ പൊട്ടി വിരിഞ്ഞ വേളയിൽ ക്ഷേത്രാങ്കണത്തിൽ നിന്നും സ്വര മാധുര്യം ഏറിയ ശബ്ദത്തിൽ അഷ്ടലക്ഷ്മി സത്രോത്രം ഒഴുകി നടന്നു….

“”പങ്കജവാസിനി ദേവസുപൂജിത സദ്ഗുണവര്‍ഷിണി ശാന്തിയുതേ””

ക്ഷേത്രത്തിനുള്ളിലേക്ക് വന്ന ജനങ്ങളുടെ എല്ലാം കണ്ണുകൾ ശ്രീകോവിലിനു അരികിലായി തൊഴു കൈകളോടെ നിൽക്കുന്ന പട്ടുപാവാടക്കാരിയിൽ തറഞ്ഞു നിന്നു….. അവൾ മാറ്റാരേം ശ്രദ്ധിക്കാതെ ദേവിയെ നോക്കി കീർത്തനലാപനത്തിൽ മുഴുകി നിൽക്കയാണ്…. അവൾക്ക് ദച്ചുവിന്റെ മുഖം ആയിരുന്നു……വന്ന ജനങ്ങൾ എല്ലാവരും ദച്ചുവിന്റെ സ്വരത്തിൽ ലയിച്ചങ്ങനെ നിന്നു…..ഭഗവതി പോലും അതിൽ ലയിച്ചിരിക്കുന്നു എന്നതിന് സൂചനയായിരുന്നു മാരുതന്റെ തഴുകലിൽ ചെറുതായി മുഴങ്ങുന്ന മണിനാദം പോലും…….

ജയ…..ജയ…..ഹേ മ…. മ…. മ…….

സത്രോത്രം ചൊല്ലി നിന്ന ദച്ചുവിനെ പൊടുന്നെനെ എന്തോ അസ്വസ്ഥത വന്ന് മൂടി…. അവൾ ബാക്കി ചൊല്ലാൻ ആയി ശ്രമിക്കുന്നുണ്ടെങ്കിലും ആരോ കഴുത്തിനു മുറുക്കെ പിടിച്ചു വെച്ച പോലെ…… അവൾ വെപ്രാളത്തോടെ വീണ്ടും വീണ്ടും പറയാൻ ശ്രമിച്ചെങ്കിലും അതിനു സാധിച്ചില്ല…. പെട്ടെന്ന് ശ്രീക്കോവിലിന്റെ വാതിൽ അവൾക്ക് മുന്നിൽ കൊട്ടി അടക്കപെട്ടു…..

“”ദ… ച്ചൂ…..”””

സ്വപ്നത്തിൽ നിന്ന് ഞെട്ടി ഉണരുമ്പോൾ ലക്ഷ്മി വല്ലാതെ കിതക്കുന്നുണ്ടായിരുന്നു…….

ഉറക്കത്തിൽ കണ്ട സ്വപ്നം അവരുടെ മനസിൽ തിങ്ങി നിറഞ്ഞപ്പോൾ ആ മിഴികൾ പെയ്യാൻ വെമ്പി നിന്നു…..

ഒന്നും അറിയാതെ അവരുടെ അരികിൽ ആയി കിടന്ന് ഉറങ്ങിയിരുന്ന ദച്ചുവിലേക്ക് അവരുടെ മിഴികൾ പാഞ്ഞു…..

പുറത്തേക്ക് പായൻ വെമ്പുന്ന വിതുമ്പലിനെ അടക്കി നിർത്തി കുറച്ചു നിമിഷം അവർ ദച്ചുവിന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു…..

ഇനി ഒരിക്കൽ കൂടി ഈ അമ്മക്ക് നിന്റെ സ്വരം കേൾക്കാൻ ഉള്ള ഭാഗ്യം ഉണ്ടാവുമോ ദച്ചൂട്ടിയെ…..

അവർ അവളുടെ മുഖത്തേക്ക് നോക്കി മൗനമായി മൊഴിഞ്ഞു കൊണ്ട് ഒന്ന് നെടുവീർപ്പ് ഇട്ടു….

സമയം നോക്കിയപ്പോൾ 2 മണി കഴിഞ്ഞതേ ഉള്ളു…… ഉറക്കം നഷ്ടമായി എന്ന് തോന്നിയപ്പോൾ അവർ കാലിൽ കിടന്ന പുതപ്പ് മാറ്റി തറയിൽ കാലുറപ്പിച്ചു ബെഡിൽ നേരെ ഇരുന്നു…

ബെഡിന്റെ അരികിൽ കിടക്കുന്ന ടേബിളിന്റെ മുകളിൽ പ്രകാശിച്ചിരിക്കുന്ന ടേബിൾ ലാമ്പിന്റെ അരികിലായി ലാമിനേറ്റ് ചെയ്തു വെച്ചിരിക്കുന്ന ഫോട്ടോയിൽ അവരുടെ മിഴികൾ തറഞ്ഞു നിന്നു…..

മാധവൻ മരിക്കുന്നതിന് വളരെ കുറച്ച് നാൾ മുൻപ് എടുത്ത ഫാമിലി ഫോട്ടോ ആയിരുന്നു അത്….

ലക്ഷ്‌മി കൈ എത്തി ആ ഫോട്ടോ എടുത്തു……

ചെയറിൽ അടുത്ത് അടുത്തായി ഇരിക്കുന്ന മാധവനും ലക്ഷ്മിയും…… അവരുടെ തോളിലൂടെ കൈ ഇട്ട് പിന്നിലായി നിൽക്കുന്ന ദെച്ചുവും…….

ആ ഫോട്ടോ കാണും തോറും അവരുടെ അധരങ്ങൾ വല്ലാതെ വിറ പൂണ്ടു…… മാധവന്റെ ചിരിക്കുന്ന മുഖത്തിനു മേലെ മെല്ലെ തഴുകി…..

മാധവേട്ട…. എന്തിനാ എന്നേം നമ്മുടെ ദച്ചുനേം ഒറ്റക്കാക്കി പോയത്….. ജീവിതകാലം മുഴുവൻ കൂടെ ഉണ്ടാവും എന്ന് വാക്ക് തന്നിട്ട് അല്ലെ എന്റെ കൈ പിടിച്ചത്… എന്നിട്ട്…. എന്നിട്ട്….

ഞങ്ങളെ ഒറ്റക്ക് ആക്കിയിട്ട് പോയില്ലേ…..

അത് പറയുമ്പോൾ അവരുടെ ഇരു കവിളിനെയും തഴുകി കണ്ണുനീർ ഒഴുകി ഇറങ്ങിയിരുന്നു…..

പ്രണയവിവാഹം ആയിരുന്നു മാധവന്റേം ലക്ഷ്മിയുടെയും….. ഒരേ സ്കൂളിൽ സഹപ്രവർത്തകർ ആയപ്പോൾ ആയിരുന്നു മാധവനും ലക്ഷ്മിയും പരസ്പരം കണ്ട് മുട്ടിയത്…..

അവിടെ നിന്നും ഇരുവരിലും അദ്യം ഒരു സൗഹൃദം നാമ്പെടുത്തെങ്കിലും അത് പ്രണയത്തിലേക്ക് വ്യതിചലിക്കാൻ അധിക സമയം വേണ്ടി വന്നില്ല……

രണ്ട് പേർക്കും മാന്യമായ ജോലിയും തരക്കേടില്ലാത്ത കുടുംബ പാരമ്പര്യം ഉള്ളതുകൊണ്ടും അവരുടെ വിവാഹത്തിന് തടസങ്ങൾ എതും ഉണ്ടാകില്ല എന്ന തന്നെ അവർ വിശ്വസിച്ചു….. കുറഞ്ഞ നാളുകൾ കൊണ്ട് തന്നെ പരസ്പരം പിരിയാൻ കഴിയാത്ത പോലെ അവരുടെ പ്രണയം വളർന്നിരുന്നു…..

എന്നാൽ മകൾ ഒരാളെ സ്നേഹിക്കുന്നത് അറിയാതെ ലക്ഷ്മിയുടെ അച്ഛൻ അദ്ദേഹത്തിന്റെ കൂട്ടുകാരന്റെ മകൻ ഒരു ഡോക്ടറും ആയി ലക്ഷ്മിയുടെ വിവാഹം ഉറപ്പിച്ചിരുന്നു… അത് ലക്ഷ്മിയും അറിഞ്ഞിരുന്നില്ല…..

വിവാഹ കാര്യം ലക്ഷ്മി അറിഞ്ഞപ്പോൾ അവൾ അത് പാടെ എതിർത്തു….. മാധവനും ആയുള്ള വിവാഹം നടത്തി തരണം എന്ന് അവൾ അച്ഛനോട് ആവശ്യപ്പെട്ടു…… എന്നാൽ ഒരു മാഷിനെക്കാൾ യോഗ്യത ഡോക്ടർക്ക് ആണെന്ന് ചിന്താഗതി ഉള്ള അവളുടെ അച്ഛനും അവളുടെ ഇഷ്ടത്തെ എതിർത്തു……

കല്യാണം ആലോചിച്ചു ചെന്ന മാധവനെയും കുടുംബത്തയും അയാൾ അധിക്ഷേപിച്ചു ആട്ടി ഇറക്കി …… അതോടെ തന്നെ ആക്ഷേപിച്ചു ഇറക്കി വിട്ട കുടുംബത്തിലെ പെണ്ണിനെ മരുമകൾ ആക്കാൻ മാധവിന്റെ അച്ഛനും വിസമ്മതിച്ചു……

പക്ഷെ മാധവനും ലക്ഷ്മിയും അവരുടെ പ്രണയത്തെ ത്യജിക്കാൻ ഒരുക്കമല്ലായിരുന്നു….. ഇരു വീട്ടുകാരുടെയും എതിർപ്പിനെ വക വയ്ക്കാതെ അവർ വിവാഹിതരായി…. സ്ഥിരമായി ഒരു വരുമാനം ഉള്ളത് കൊണ്ട് ആരുടെ മുന്നിലും കൈ നീട്ടാതെ ആ നാട്ടിൽ തന്നെ വാടകക്ക് ഒരു വീട് എടുത്ത് അന്തസായി തന്നെ തല ഉയർത്തി പിടിച്ചു അവർ ജീവിതം ആരംഭിച്ചു….. ഒരു വർഷം കഴിഞ്ഞപ്പോൾ അവർക്കിടയിലേക്ക് ദച്ചുവും വന്നു…

ഒരു കുഞ്ഞുണ്ടായി കഴിയുമ്പോൾ രണ്ട് വീട്ടുകാരുടെയും ദേഷ്യവും വാശിയും തീരും എന്നുള്ള മാധവന്റേം ലക്ഷ്മിയുടെയും പ്രതീക്ഷകൾക്ക് നിരാശ ആയിരുന്നു ഫലം…..

പിന്നീട് ആണ് ഈ നാട്ടിലെ സ്കൂളിലേക്ക് മാധവനും ലക്ഷ്മിക്കും സ്ഥലമാറ്റം ആവുന്നത്….

അങ്ങനെ കുഞ്ഞ് ദച്ചുവിനെയും കൂട്ടി അവർ ഇവിടേക്ക് വന്നു…. ഇവിടേക്ക് വന്ന മാധവിനും കുടുംബത്തിനും താങ്ങും തണലും എല്ലാം ആയത് ഗിരിയും കുടുംബവും ആണ്….

ഇപ്പോൾ താമസിക്കുന്ന വീട് അദ്യം വാടകക്ക് ആയിരുന്നെങ്കിലും ശിഷ്ടകാലം ആ നാട്ടിൽ തന്നെ കഴിയാം എന്ന് തീരുമാനിച്ച മാധവൻ ന്യായമായ ഒരു വിലക്ക് ആ വീട് സ്വന്തമാക്കി……

എന്തുകൊണ്ടും സന്തോഷകരവും സമാധാനപരവുമായ ജീവിതം ആയിരുന്നു അവർക്ക് പിന്നീട് അങ്ങോട്ട്….. കുഞ്ഞ് ദച്ചുവിന്റെ വളർച്ച കണ്ടും അവളുടെ കുറുമ്പുകൾ ആസ്വദിച്ചും അവരുടെ ജീവിതം ശാന്തമായി ഒഴുകി…. കൂട്ടിനു ഗിരിയും കുടുംബവും……

ദച്ചുവും സിദ്ധുവും തമ്മിൽ നാല് വയസിന് വത്യാസം ഉണ്ട്…… ദച്ചു ഒരു കൊച്ച് വഴക്കാളി പെണ്ണും സിദ്ധു കുരുത്തക്കേടിന്റെ ആശാനും ആയിരുന്നു….. സിദ്ധു കാണിക്കുന്ന കുരുത്തക്കേട് വീട്ടിൽ പോയി ദേവകിയോട് പറഞ്ഞു പാര വെക്കൽ ആയിരുന്നു കുഞ്ഞ് ദച്ചുവിന്റെ പ്രധാന ജോലി…..

അതുകൊണ്ട് തന്നെ രണ്ടുപേരും തമ്മിൽ കണ്ടാൽ അടി ആണ്….

രണ്ടു പേരും ഒരേ സ്കൂളിൽ ആയിരുന്നത് കൊണ്ട് സിദ്ധു കാണിക്കുന്ന കുരുത്തക്കേടുകൾ എങ്ങനെ പോയാലും ദച്ചു അറിയുമായിരുന്നു….. സ്കൂളിൽ നിന്ന് നേരെ ദേവകിക്ക് അരികിലേക്ക് ആവും അവൾ അദ്യം ഓ_ടുക….. എന്നിട്ട് വള്ളി പുള്ളി തെറ്റാതെ അവളുടെ ദേവുമ്മയോട് അറിഞ്ഞ കാര്യങ്ങൾ പറയും…..

സിദ്ധുവിനെ വഴക്ക് പറയുമ്പോൾ മറ്റാരും കാണാതെ കുഞ്ഞ് ദച്ചു അവനെ നോക്കി കളിയാക്കി ചിരിക്കും…. സിദ്ധു അത് കാണുമ്പോൾ പല്ല് കടിച്ചു ദേഷ്യത്തോടെ അവളെ നോക്കും…..

സിദ്ധുവിന് വഴക്ക് കിട്ടുമ്പോൾ വക്കാലത്തായി വരുന്നത് ലക്ഷ്മിയും ദച്ചുവിന് വഴക്ക് കിട്ടുമ്പോൾ വക്കാലത്തായി വരുന്നത് ദേവകിയും ആയിരുന്നു…….

അങ്ങനെ കുഞ്ഞ് കുഞ്ഞ് ഇണക്കണങ്ങളും പിണക്കങ്ങളും ആയി വർഷങ്ങൾ മുന്നോട്ട് ഓടി……

ദച്ചു ഒരു വിധം നന്നായി പഠിക്കും എന്ന പോലെ നന്നായി പാടുകയും ചെയ്യുമായിരുന്നു……

അവൾ അതിനായി പ്രത്യേകം വിദ്യ അഭ്യസിക്കുകയും ചെയ്തു…..

ദച്ചുവിന്റെ ആലാപനത്തിൽ അത് കേൾക്കുന്നവരെല്ലാം അവളിൽ ലയിച്ചു നിൽക്കുമായിരുന്നു…..

ക്ഷേത്രത്തിൽ പോകുമ്പോഴൊക്കെയും ശ്രീകോവിലിനു മുന്നിൽ നിന്ന് അവൾ കീർത്തനം ചൊല്ലുന്നത് പതിവായിരുന്നു…… ദർശനത്തിന് വരുന്നവരും അവളുടെ സ്വരമാധുര്യത്തിൽ സ്വയം മറന്നു അങ്ങനെ നിൽക്കുമായിരുന്നു…..

ദച്ചു പത്താം ക്ലാസിൽ പഠിക്കുന്ന കാലം….

അവൾക്ക് സ്പെഷ്യൽ ക്ലാസ്സ്‌ ഉള്ളത് കൊണ്ട് ക്ലാസ്സ്‌ കഴിയുമ്പോൾ അവളെ കൂട്ടി വന്നോളാം എന്ന് മാധവൻ പറഞ്ഞത് കൊണ്ട് ലക്ഷ്മി നേരത്തെ വീട്ടിൽ പോയിരുന്നു……

ക്ലാസ്സ്‌ കഴിഞ്ഞു തന്റെ അച്ഛന്റെ കൈയിൽ തൂങ്ങി ഓരോ കാര്യങ്ങൾ പറഞ്ഞും കാണിച്ചു കൊടുത്തും റോഡിന്റെ ഒരു സൈഡ് ചേർന്ന് ആ പതിനഞ്ചു വയസുകാരി നടന്നു…..

മാധവന്റെ ഒരു പരിചയക്കാരൻ റോഡിന്റെ എതിർ സൈഡിൽ നിൽക്കുന്നത് കണ്ട് അയാൾ ദച്ചുവിനെ അവിടെ നിർത്തി റോഡ് ക്രോസ്സ് ചെയ്തു പോയി അയാളോട് സംസാരിച്ച് നിന്നു…..

മാധവൻ നിൽക്കുന്നതിന്റെ അരികിൽ ആയി ഒരു ബേക്കറി കണ്ടപ്പോൾ ദേച്ചുവിന് ഐസ്ക്രീം വേണമെന്ന് തോന്നി….

സംസാരിച്ച് കഴിഞ്ഞു തിരികെ റോഡ് ക്രോസ്സ് ചെയ്യാൻ നിന്ന മാധവനോട് അവൾ മെല്ലെ ഐസ് ക്രീം ഐസ് ക്രീം എന്ന് വിളിച്ചു പറഞ്ഞു….. റോഡിലൂടെ വാഹനങ്ങൾ പോകുന്നത് കൊണ്ട് മാധവന് അവൾ പറഞ്ഞത് മനസിലായില്ല…. മാധവിനു കാര്യം മനസിലാക്കി കൊടുക്കുന്നതിന്റെ ശ്രദ്ധയിൽ റോഡിലേക്ക് അല്പം കേറി നിന്നത് അവൾ അറിഞ്ഞിരുന്നില്ല ….

പാഞ്ഞു വരുന്ന ഒരു വണ്ടി അവൾക്ക് നേരെ വരുന്നത് കണ്ടതും മാധവൻ ഒന്നും നോക്കാതെ റോഡിലേക്ക് ചാടി….. അതേ സമയം തന്നെ ആ വശത്തൂടെ പാഞ്ഞു വന്ന ഒരു പ്രൈവറ്റ് ബസ് അയാളെ ഇടിച്ചു തെറിപ്പിച്ചു….. ദച്ചുവിനെ അടുത്ത് നിന്ന സ്ത്രീ പിടിച്ചു മാറ്റിയത് കൊണ്ട് അവൾക്ക് ഒരു പോറൽ പോലും ഏറ്റില്ലായിരുന്നു……

ഇടിയുടെ അഘാതത്തിൽ മാധവൻ കുറച്ചു മുന്നിലേക്ക് തെറിച്ചു വീണു…. ബസ് സ്പീഡിൽ ആയിരുന്നത് കൊണ്ട് പെട്ടെന്ന് ബ്രേക്ക്‌ പിടിക്കാനും ഡ്രൈവർക്ക് കഴിഞ്ഞില്ല… ആ ബസ് മാധവന്റെ ദേഹത്തൂടെ കയറി ഇറങ്ങി……

ഒരു നിമിഷം കൊണ്ട് സംഭവിച്ചത് ഒക്കെയും ശ്വാസം അടക്കി പിടിച്ചു ദച്ചു നോക്കി നിന്നു…..ബുദ്ധിയും മനസും എല്ലാം മരവിച്ച അവസ്ഥയിൽ അവൾക്ക് നിന്നിടത് നിന്ന് ഒന്ന് ചലിക്കാൻ പോലും ആയില്ല….

ജീവന് വേണ്ടി പിടയുന്ന അവളുടെ അച്ഛന്റെ മുഖത്തേക്ക് തന്നെ ഉറ്റ് നോക്കി നിന്നു അവൾ…..

ആളുകൾ പല വശത്തേക്കും പായുന്നുണ്ട്…

പക്ഷെ ദച്ചു അതൊന്നും കണ്ടില്ല….

അവൾ അച്ഛാ എന്ന് വിളിച്ചു കൊണ്ട് അരിലേക്ക് പോകാൻ തുനിഞ്ഞു.. പക്ഷെ ഒന്നിനും കഴിയണില്ല…. മനസ്സിൽ അച്ഛാ എന്ന് വിളിക്കുന്നുണ്ട്… പക്ഷെ പുറത്തേക്ക് വാക്കുകൾ വരുന്നില്ല….

അച്ഛന്റെ അരികിലേക്ക് ഓടാൻ കാല് ചലിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്…. പക്ഷെ ആരോ ബലമായി കാലിൽ പിടിച്ചു നിർത്തിയിരിക്കുന്നു….

കണ്ണിൽ ഇരുട്ട് കയറി ശരീരത്തിന്റെ ഭാരം നഷ്ടപ്പെടുമ്പോഴും രക്തത്തിൽ കുളിച്ചു കി_ടക്കുന്ന അവളുടെ അച്ഛന്റെ മുഖം ആയിരുന്നു കണ്ണിൽ നിറഞ്ഞു നിന്നത് …..

മാധവനെ വണ്ടി ഇടിച്ചു തെറുപ്പിച്ച രംഗം ഓർത്തെന്ന പോൽ ദച്ചു ഞെട്ടി എഴുന്നേറ്റു…..താൻ എവിടെ ആണെന്നുള്ള കാര്യം അവൾക്ക് അദ്യം മനസിലായില്ല…. കഴിഞ്ഞ് പോയ നിമിഷങ്ങൾ എല്ലാം ഒരു ദുസ്വപ്നം മാത്രം ആയിരിക്കണേ എന്ന് അവൾ ഉള്ളാലെ മനമുരുകി പ്രാർത്ഥിച്ചു…..

തലയിൽ ഒരു തഴുകൽ അറിഞ്ഞപ്പോൾ അവൾ തല ചരിച്ചു നോക്കി…..

നിറക്കണ്ണുകളോടെ അവളെ നോക്കി ഇരിക്കയാണ് ദേവകി… ദച്ചു ഒന്ന് സംശയിച്ചു കൊണ്ട് ചുറ്റിനും നോക്കി….. കുറച്ചു മാറി സിദ്ധുവും കണ്ണ് നിറച്ചു നിൽപ്പുണ്ട്…..

അത് ഒരു ഹോസ്പിറ്റൽ ആണെന്നും… മാധവനും ലക്ഷ്മിയും അവളുടെ അരികിൽ ഇല്ല എന്നും ദച്ചുവിന് മനസിലായി…

അവൾ ദേവകിയോട് ചോദിക്കാൻ ആയി നാവ് ഉയർത്തി എങ്കിലും അവൾക്ക് അതിനു കഴിഞ്ഞില്ല….

വീണ്ടും വീണ്ടും അവൾ സംസാരിക്കാൻ ആയി ശ്രമിച്ചു കൊണ്ടേ ഇരുന്നു… പക്ഷെ സാധിച്ചില്ല….

ദേവകിയും സിദ്ധുവും ഒരു സംശയത്തോടെ അതിലുപരി അവളുടെ അവസ്ഥ കണ്ട് ഒരു പേടിയോടെ പരസ്പരം നോക്കി….

“”എന്താടാ… എന്താ… ദച്ചു… പറയ്….””

അവർ കരഞ്ഞു കൊണ്ട് ചോദിച്ചപ്പോഴും അവൾ സംസാരിക്കാൻ ശ്രമിച്ചു…. പക്ഷെ അതിനു കഴിയാതെ ദേവകിയുടെ മാറിലേക്ക് അവൾ കരഞ്ഞു കൊണ്ട് വീണു …..

അപ്പോൾ അവൾക്ക് ഉണ്ടായ അവസ്ഥയെക്കാൾ അവളുടെ അച്ഛന് എന്ത് സംഭവിച്ചു, അച്ഛന്റെ അവസ്ഥ എന്താണ് എന്നറിയാതെ ആ കുഞ്ഞ് മനസ് നീറി….

മാധവന്റെ വിയോഗത്തോടെ ദച്ചു ആകെ മാറി പോയിരുന്നു…. ലക്ഷ്മിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല…. ഒരു ഭാഗത്തു പ്രാണൻ നഷ്ടമായതിന്റെ വേദന… മറുഭാഗത്ത് സംസാരശേഷി നഷ്ടപെട്ട് ഭ്രാന്തമായ ഒരു അവസ്ഥയിലേക്ക് എത്തിപ്പെട്ട് നിൽക്കുന്ന തന്റെ കുഞ്ഞ്…..

അച്ഛന്റെ മരണം കണ്മുന്നിൽ കണ്ട ഷോക്കിൽ ദച്ചു പല രാത്രികളിലും ഞെട്ടി ഉണർന്നു കരഞ്ഞു…… അവളെ ആ അവസ്ഥയിൽ നിന്ന് മോചിപ്പിക്കാൻ ഡോക്ടറിന്റെ സഹായം വേണ്ടി വന്നു…… കുറച്ചു നാളത്തെ കൗൺസിലിംങും ട്രീറ്റ്മെന്റും കൊണ്ട് ദച്ചുവിന്റെ മനസിൽ നിന്ന് ആ കാഴ്ചയെ കുറച്ചൊക്കെ മാറ്റാൻ സാധിച്ചു……

പോകെ പോകെ അവൾ പഴയത് പോലെ ആയി….

എങ്കിലും അവളുടെ സംസാര ശേഷി മാത്രം അവൾക്ക് തിരികെ ലഭിച്ചില്ല…..

അച്ഛന്റെ മരണം കണ്മുന്നിൽ കണ്ടത് കൊണ്ടുള്ള ഷോക്ക് കൊണ്ട് ആണ് അവൾക്ക് ശബ്ദം നഷ്ടമായതെന്നും നാളെ ഒരു നാൾ അവൾക്ക് സംസാരിക്കാൻ കഴിയും എന്ന് തന്നെ കാണിച്ച എല്ലാ ഡോക്ടർസും അവർക്ക് ഉറപ്പ് നൽകി….

പതിയെ പതിയെ അവളും അവളുടെ അവസ്ഥയോട് പൊരുത്തപ്പെട്ടു തുടങ്ങി…

സംസാരിക്കാൻ കഴിയാത്തത് കാരണം സ്കൂളിലും കോളേജിലും എല്ലാം പലപ്പോഴും ഒറ്റപ്പെട്ട് പോയിരുന്നു അവൾ ….. എങ്കിലും അതെല്ലാം ഒരു പുഞ്ചിരിയോടെ നേരിട്ടു ഡിഗ്രി അവൾ നല്ല മാർക്കോടെ തന്നെ പാസ്സ് ആയി…..

ലക്ഷ്മി കണ്ണുകൾ ഇറുക്കി അടച്ചു… കഴിഞ്ഞു പോയ കാലത്തിലേക്ക് ഒരു ഓട്ട പ്രദക്ഷിണം നടത്തിയതിന്റെ ഫലമായി അവരുടെ മിഴികളിൽ നിന്ന് നീർതുള്ളികൾ മാധവന്റെ ഫോട്ടോയിലേക്ക് ഇറ്റിറ്റു വീണു…..

കഴിയണില്ല മാധവേട്ട…. നമ്മുടെ ദച്ചുവിന്റെ അവസ്ഥ കണ്ടിട്ട് എനിക്ക് സഹിക്കാൻ കഴിയണില്ല…..ഏട്ടൻ അറിയണുണ്ടോ എല്ലാം…

നമ്മടെ ദച്ചു സംസാരിച്ചിട്ട് എത്ര വർഷം ആയി എന്ന് അറിയുവോ….. അന്ന് ഏട്ടൻ ഞങ്ങളെ തനിച്ചാക്കി പോയപ്പോൾ നിലച്ചു പോയതാ അവളുടെ ശബ്ദവും……

കൊതിയവുവ….. അവളുടെ ശബ്ദം ഒന്ന് കേൾക്കാൻ… അവൾ അമ്മേ എന്ന് ഒന്ന് വിളിക്കണത് കേൾക്കാൻ…..എനിക്ക് കൊതി ആവാണ് ഏട്ടാ……എനിക്കിനി അതിന് ഉള്ള ഭാഗ്യം ഉണ്ടാവില്ലേ….. ഇന്ന് അല്ലെങ്കിൽ നാളെ അവൾ അമ്മേ എന്ന് വിളിച്ചു ഓടി എന്റെ അടുക്കലേക്ക് വരും എന്ന് പ്രതീക്ഷിച്ച ഞാൻ ഓരോ ദിവസവും തള്ളി നീക്കണേ……

ഇപ്പോൾ എനിക്ക് പേടി ആവുവ…..

അവളെ ഒരു സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കുന്നതിന് മുന്നേ എനിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന്….. അങ്ങനെ ഞാനുടെ ഇല്ലാതെ ആയാൽ ആരാ നമ്മടെ ദച്ചുന് ഉള്ളെ….ഒറ്റക്കായി പോവില്ലേ ഏട്ടാ അവള്……

മനസിൽ ഇട്ട് നീറ്റിയത് എല്ലാം മാധവനോട് പറഞ്ഞു കഴിഞ്ഞപ്പോൾ തെല്ലൊരു ആശ്വാസം തോന്നി ലക്ഷ്മിക്ക്….. അവർ കണ്ണ് തുടച്ചു ഫോട്ടോ ടേബിളിൽ വെച്ച് ദച്ചുനെ ഒന്ന് നോക്കി….

അവള് സുഖ നിദ്രയിൽ ആയിരുന്നു…

ലക്ഷ്മി ശബ്ദം ഉണ്ടാക്കാതെ മെല്ലെ അവളുടെ അരികിൽ ആയി കിടന്ന് മാറി കിടന്ന പുതപ്പ് എടുത്ത് പുതപ്പിച്ചിട്ട് അവളെ ചേർത്തു പിടിച്ചു നെറുകയിൽ മുത്തി…. തന്റെ അമ്മയുടെ ചൂട് അറിഞ്ഞ പോലെ അവള് ഒന്ന് കുറുകി ആ ചൂടിലെക്ക് ഒന്നു കൂടി പറ്റി ചേർന്ന് കിടന്നു……..

💓💓💓💓💓

പുതുമകൾ ഒന്നും ഇല്ലാതെ ദിവസങ്ങൾ ഓരോന്നും കൊഴിഞ്ഞു വീണു…. ദച്ചു അവളുടെ അമ്മയുടെയും ദേവുമ്മയുടെയും സ്നേഹ വാത്സല്യങ്ങൾ അറിഞ്ഞും നല്ല നല്ല പുസ്തകങ്ങൾ വായിച്ചും ഇടക്ക് ഇടക്ക് സിദ്ധുവിന്റെ കളിയാക്കലുകൾ കേട്ടും ദിവസങ്ങൾ തള്ളി നീക്കി……

അമ്മയും ദേവുമ്മയും പുസ്തകങ്ങളും പോലെ തന്നെ ദേച്ചുവിന് ഒഴിച്ചു കൂടാൻ കഴിയാത്ത മറ്റൊന്ന് കൂടി ഉണ്ട് അവളുടെ ജീവിതത്തിൽ….

‘ദിൽ’ എന്ന് പേരിട്ടിരിക്കുന്ന അവളുടെ ഡയറി….

പേര് പോലെ അവളുടെ ഹൃദയം തന്നെ ആണ് അത്……ആ അക്ഷരതാളുകൾ മറിച്ചാൽ അവളുടെ ഹൃദയം കീഴടക്കിയവനെ കാണാൻ സാധിക്കും…….

അവനോട് പറയാൻ ഉള്ളത് എല്ലാം അവള് അതിൽ ആണ് പകർത്തുക……

പതിവ് പോലെ ഇന്നും അവൾ ആ ഡയറി കൈയിൽ എടുത്തു…..

നിറഞ്ഞ ചിരിയോടെ അവൾ ഡയറിയുടെ മേലെ ഒന്ന് തഴുകി…… അവൾ മെല്ലെ പുറം ചട്ട തുറന്നു….

അത് തുറന്നതും അവളുടെ കണ്ണുകൾ വിടർന്നു…

അവളുടെ ഹൃദയം നിറഞ്ഞ ആ ചിരിയിൽ പ്രണയം ചാലിച്ചിരുന്നു…. ആ പ്രണയം അവളുടെ മിഴികളിലും പ്രതിധ്വനിച്ചു …..

ഹൃദയം കവർന്നവനെ …… ഹൃദയത്തിൽ അലിഞ്ഞു ചേർന്നവനെ…. മനസ്സിൽ പതിഞ്ഞ അതേ രൂപം പകർത്തി വെച്ചിരിക്കുകയാണ് ആ ഡയറിയുടെ ആദ്യത്തെ താളിൽ ദച്ചു ……

ആ മുഖചിത്രത്തിന് താഴെ ഇങ്ങനെ എഴുതിയിരുന്നു…

‘ എന്റെ മാത്രം സച്ചുവേട്ടൻ…..’

അവന്റെ മുഖം കാണുന്ന ഓരോ നിമിഷവും അവളുടെ മിഴികൾ തിളങ്ങി…….

അവൾ മൃദുവായി ആ മുഖത്തൂടെ വിരലുകൾ ഓടിച്ചു…..

‘സച്ചുവേട്ട…. അറിയണുണ്ടോ…. ഇങ്ങനെ ഒരു ഊമപെണ്ണ് മനസിൽ കൊണ്ട് നടക്കണുണ്ട് എന്ന്….. എങ്ങനെ അറിയാന അല്ലെ….

ദച്ചു പറയാതെ എങ്ങനെ എന്റെ സച്ചുവേട്ടൻ അറിയും…. പക്ഷെ എങ്ങനെ പറയാനാ…..

പറയാൻ ഉള്ള സമയം ആവട്ടെ എന്ന് കരുതി കാത്തിരുന്നപ്പോഴേക്കും ദച്ചു ഊമ ആയി പോയില്ലേ…..

പിന്നെ എങ്ങനെ പറയും…

ഇനി പറഞ്ഞാലും സച്ചുവേട്ടൻ സമ്മതിക്കുമായിരുന്നോ…… ഇല്ല…

എനിക്കറിയാം……അതുകൊണ്ട് ഞാൻ പറയാൻ വരുന്നില്ല…. എന്റെ മുഖത്ത് നോക്കി ഇഷ്ടല്ല എന്ന് പറഞ്ഞാൽ…. അത്…. അത് എനിക്ക് സഹിക്കില്ല…..അതുകൊണ്ട് ദച്ചുന്റെ പ്രണയം സച്ചുവേട്ടൻ ഒരിക്കലും അറിയില്ല….

ആരും അറിയില്ല….. പറയാതെ അറിയാതെ ദച്ചു പ്രണയിക്കും… അങ്ങനെ പ്രണയിക്കുന്നതും ഒരു സുഖം തന്നെ ആണ്…. ആ സുഖം ഞാനിപ്പോൾ ആസ്വദിക്കണുണ്ട് ……’

ആ ചിത്രത്തിലേക്ക് നോക്കി അവൾ മൗനമായി മൊഴിഞ്ഞു കഴിഞ്ഞപ്പോഴേക്കും അവളുടെ മിഴികളിൽ നനവ് പടർന്നിരുന്നു…..

‘ഈൗ ഊമപ്പെണിനെ പോലെ അവളുടെ പ്രണയവും മൗനമായി തന്നെ ഇരിക്കട്ടെ…..

പിന്നില്ലേ സച്ചുവേട്ട…. ഊമപെണ്ണ് എന്ന് പറഞ്ഞപോഴാ ഓർത്തെ….

ഈ സിദ്ധുവേട്ടൻ ഇന്നും എന്നെ ഊമക്കുയിലെ എന്ന് വിളിച്ചു കളിയാക്കി…. എപ്പോഴും ഇങ്ങനെയാ…. എന്നെ കണ്ടാൽ അപ്പോൾ വിളി തുടങ്ങും ……എനിക്ക് ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ……അപ്പോൾ എന്നെ എന്ത് വേണേലും വിളിക്കാലോ…..’

ഇത് സ്ഥിരം ആണ്….. അവളുടെ ദിനചര്യകളിൽ ഒന്ന് തന്നെ എന്ന് വേണേൽ പറയാം…..

ഉറങ്ങുന്നതിനു മുൻപ് ആ മുഖം നോക്കി ഓരോന്ന് പറയുന്നത്… അതിൽ പ്രണയവും പരിഭവങ്ങളും പരാതികളും എല്ലാം ഉൾക്കൊള്ളും……

“””നിന്റെ പുസ്തക വായന ഇതുവരെ കഴിഞ്ഞില്ലേ ദച്ചുവെ……”””

റൂമിനുള്ളിൽ കേറി ഡോർ ലോക്ക് ചെയ്തുകൊണ്ട് ലക്ഷ്മി ചോദിച്ചതും അവൾ ഒന്ന് ഞെട്ടി… അവൾ വേഗം ആ ഡയറി പുസ്തകങ്ങൾക്ക് ഇടയിലേക്ക് വെച്ചു അവരെ ചിരിച്ചു കാണിച്ചു……

“”24 മണിക്കൂറും ഈ ബുക്കും ഫോണും മാറി മാറി നോക്കിയിരുന്നാൽ നിന്റെ കണ്ണ് അടിച്ചു പോകും ദച്ചു……”””

അവർ കപട ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് ബെഡ് തട്ടി കൊടഞ്ഞു…..

അവൾ ഒന്നും മിണ്ടാതെ ചുണ്ട് പിളർത്തി അവരെ നോക്കി ഇരുന്നു……

“”വാ.. പെണ്ണെ…. കിടക്കാം….”””

അവളുടെ ഇരുപ്പ് കണ്ട് ഒരു ചിരിയോടെ ലക്ഷ്മി അവളെ തലയാട്ടി വിളിച്ചു… അവർ വിളിച്ചതും അവൾ വേഗം അവരുടെ അരികിലേക്ക് ഓടി…… ദച്ചുവിന്റെ അരികിൽ ആയി ലക്ഷ്മി കിടന്നതും അവിൾ അവരെ വട്ടം ചുറ്റി പി_ടിച്ചു കണ്ണുകൾ അടച്ചു… ലക്ഷ്മിയും ഒരു ചിരിയോടെ അവളെ പൊതിഞ്ഞു പിടിച്ചു കൊണ്ട് അവളുടെ കൈയിൽ മെല്ലെ തട്ടി കൊടുത്തു……

💓💓💓💓💓

സിദ്ധു ജോലി കഴിഞ്ഞു മടങ്ങി വരുമ്പോൾ ആണ് കുറച്ച് മുന്നിലായി ഒരു വശത്തൂടെ നടന്നു പോകുന്ന ദച്ചുവിനെ അവൻ കാണുന്നത്…..

“”ഇവൾക്ക് ഇട്ടൊരു കുഞ്ഞ് പണി കൊടുത്താലോ…

ഞാൻ ദാ വരുന്നെടി ഊമ… ക്കു… യിലെ….””

അവൻ മനസ്സിൽ പറഞ്ഞു കൊണ്ട് ബൈക്ക് മുന്നോട്ടേക്ക് എടുത്തു……..

പുറകിലൂടെ ഒരു പണി ബൈക്കിൽ വരുന്നത് അറിയാതെ ദച്ചു ഒരു പുഞ്ചിരിയോടെ കാഴ്ചകൾ കണ്ട് നടന്നു……

തുടരെ തുടരെ ഉള്ള ബൈക്കിന്റെ ഹോൺ അടി കേട്ടാണ് ദച്ചു പെട്ടെന്ന് തിരിഞ്ഞു നോക്കിയത്…..

“”ഡീ…. മാറെടി….. വണ്ടിക്ക് ബ്രേക്ക് ഇല്ല…….””

സിദ്ധു വിളിച്ചു പറഞ്ഞു കൊണ്ട് ബൈക്ക് വെട്ടിച്ചു അവളുടെ നേരെ വന്നു……

പെട്ടെന്ന് ഉള്ള അവന്റെ വരവ് കണ്ട് പാവം ദച്ചു പേടിച്ചു റോഡിനു ഒരു വശത്തേക്ക് ചാടി….

അവൾ നേരെ ചാടി കൊടുത്തത് മഴ പെയ്ത് കെട്ടി കിടന്ന ചെളി വെള്ളത്തിലേക്കും …..

ദാവണിയുടെ സ്‌കർട്ടിൽ മുഴുവൻ ചെളി പറ്റി നിൽക്കുന്ന ദച്ചുവിനെ കണ്ട് സിദ്ധു പൊട്ടി ചിരിച്ചു…..

ബൈക്കിൽ ഇരുന്നു ചിരിക്കുന്ന സിദ്ധുവിനെ കണ്ടപ്പോൾ അവൾക്ക് മനസിലായി അവൻ മനപൂർവം ചെയ്തതാണെന്ന്…..

അവൾ ദേഷ്യത്തോടെ ആംഗ്യ ഭാഷയിൽ എന്തോ പറഞ്ഞു…..

“””എന്തോന്ന്…. മനുഷ്യന് മനസിലാവുന്ന ഭാഷയിൽ പറയെടി…. അതിനു മുന്നേ പോയി അടിച്ചു നനച്ചു തേച്ചു ഒന്ന് കുളിക്കെടി ഊമ… ക്കു…യിലെ “””

ചെളിയിൽ കുളിച്ചു നിൽക്കുന്ന അവളെ അടിമുടി നോക്കി അവൻ പറഞ്ഞിട്ട് ബൈക്ക് മുന്നോട്ടേക്ക് എടുത്ത് പോയി…..

അവൾ ദേഷ്യത്തോടെ ചിണുങ്ങി സിദ്ധുവിനെ മനസിൽ ചീത്ത പറഞ്ഞു കൊണ്ട് തറയിൽ ആഞ്ഞു ച_വിട്ടി…….

ഹ്മ്മ്…. പരട്ട തീവണ്ടി…. മനുഷ്യനെ എങ്ങനെ ഒക്കെ ഉപദ്രവിക്കാമോ അങ്ങനെ എല്ലാം ഉപദ്രവിക്കാൻ നോക്കും….. ദുഷ്ടൻ…..

മനസ്സിൽ പറഞ്ഞു കൊണ്ട് ദച്ചു മുറ്റത്തെ പൈപ്പിൻ ചോട്ടിൽ നിന്ന് കാലും കൈയും എല്ലാം കഴുകി വീട്ടിലേക്ക് കയറി…..

ഉമ്മറത്തു നിന്നും അകത്തളത്തിലേക്ക് കയറിയ ദച്ചു അവിടുത്തെ കാഴ്ച കണ്ട് തറഞ്ഞു നിന്നു……

അകത്തളത്തിന്റെ ഒരു ഭാഗത്തായി ബോധമറ്റു കിടക്കുന്ന ലക്ഷ്മി……

രക്തം തലക്ക് ചുറ്റും തറയിൽ ആകെ പടർന്ന് ഒഴുകുന്നു….

(തുടരും………)

ദച്ചുന്റെ ആളുടെ പേര് കിട്ടിയില്ലേ…. ആള് ഉടനെ വെരുട്ടോ……. ആ ചിദ്ധു കൊരങ്ങൻ പോട്ടെ…. അല്ലെ….

അവന്റെ ഒരു ഊമക്കുയിലെ വിളി…

അപ്പോൾ ഞാൻ പോണ്…….

ലൈക്ക് കമൻ്റ് ചെയ്യണേ

രചന : ലക്ഷ്മി ലച്ചൂസ്