ഡോക്ടറെ… അപ്പോൾ ഞാനിനി ഒരു മാസം കൂടി മാത്രമേ ജീവിച്ചിരിക്കൂ അല്ലേ…

രചന : മഴയെ പ്രണയിച്ചവൾ

ആമി

***************

“ആമിടെ ബൈസ്റ്റാൻറെ ഡോക്ടർ വിളിക്കുന്നു”

കടുത്ത നിശബ്ദതയെ തട്ടി നീക്കി നഴ്സ് വന്നു പറഞ്ഞു.

“എന്റെ ടിക്കറ്റ് കൺഫോം ആയേല്ലേ നഴ്സ് ആൻറി… ”

ആമി ചിരിച്ചു കൊണ്ട് ചോദിച്ചു.

“ഓ, ഈ കൊച്ചിന്റെ ഒരു കാര്യം. നാക്ക് മര്യാദയ്ക്കിരിക്കില്ല. ടെസ്റ്റ് റിപ്പോർട്ട് വന്നിട്ടുണ്ട് ..”

” പോയിട്ട് വാ പപ്പാ… അതികം അതിശങ്ങൾ ഒന്നും പ്രതീക്ഷിച്ച് പോണ്ട കേട്ടോ.. ”

ജയൻ മാഷിന്റെ മുഖത്തേക്ക് നോക്കാതെ അവൾ പറഞ്ഞു.

“നീയൊന്ന് അടങ്ങി കിടക്കുന്നുണ്ടോ ആമി,

നിന്നോടധികം സംസാരിക്കുരുതെന്ന് പറഞ്ഞിട്ടുള്ളതല്ലേ ”

ബിന്ദു ടീച്ചർ അവളെ ശാസിച്ചു.

” മിണ്ടാണ്ട് കെടക്കുമ്പൊ ശ്വാസം മുട്ടണമ്മാ…”

ആമി പിന്നെയും ഓരോന്ന് പറഞ്ഞോണ്ടേ ഇരിന്നു.

“അയാം സോറി സർ, റിസൽറ്റിൽ യാതൊരു വ്യത്യാസവും ഇല്ല. ഇനി ഞങ്ങൾക്ക് പ്രതേകിച്ച് ഒന്നും ചെയ്യാനില്ല. നിങ്ങൾക്ക് വേണമെങ്കിൽ വീട്ടിലേക്ക് പോവാം ”

ഡോക്ടർ പറഞ്ഞു നിർത്തി.

” ആമി… അവൾ ഇനി എത്രനാൾ… ”

മുഴുവിപ്പിക്കാനാവാതെ ജയൻ മാഷ് കരച്ചിലടക്കി നിർത്തി.

“ഏറിയാൽ ഒരു മാസം:.. പിന്നെ എല്ലാം ദൈവത്തിന്റെ കയ്യിലല്ലേ.. നമുക്ക് പ്രാർത്ഥിക്കാം മാഷേ… മാഷ് തളരരുത്. മാഷ് വേണം അവർക്ക് ഒരു താങ്ങായി നിൽക്കാൻ ..”

ഡോക്ടറുടെ ശബ്ദവും ഇടറി.

ആമി.. ജയൻ മാഷിനും ബിന്ദു ടീച്ചർക്കും വിവാഹം കഴിഞ്ഞ് അഞ്ചു വർഷത്തിന് ശേഷം കിട്ടിയ കൊച്ചു മാലാഖ.. അവൾ ഒരു മാലാഖ തന്നെയാണ്.

പരിജയപ്പെട്ട ആർക്കും അത്രമേൽ ഇഷ്ടം തോന്നുന്ന ഒരു മാലാഖ. ആരോടും ദേഷ്യമോ സങ്കടങ്ങളോ പരാതികളോ ഇല്ല. എല്ലാവരോടും ഇഷ്ടം. അവൾ ഒരു നിമിഷം പോലും മിണ്ടാതിരുന്ന് കണ്ടിട്ടേ ഇല്ല.

പുല്ലിനോടും പൂച്ചയോടും ഒക്കെ മിണ്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രകൃതം.

പഠിപ്പെല്ലാം കഴിഞ്ഞ് അവൾ ജീവിതം തുടങ്ങുന്നതേ ഉണ്ടായുള്ളു. ഇടയ്ക്കിടെ വന്ന തലവേദന അവൾ കാര്യമാക്കിയതേ ഇല്ല. കിതപ്പും ശ്വാസം മുട്ടും ഒക്കെ വരുമ്പോഴും നൃത്തം ചെയ്തതിന്റെ ക്ഷീണമായവൾ തള്ളിക്കളഞ്ഞു.

ഇടയ്ക്കിടെ മൂക്കിൽ നിന്നും രക്തം വന്ന് തുടങ്ങിയപ്പോഴാണ് ശരീരത്തിൽ അവളെ കാർന്നു തിന്നു കൊണ്ട് വൈദ്യശാസ്ത്രത്തിന് പോലും അപൂർവ്വമായ ഒരു രോഗം ഒളിഞ്ഞിരിപ്പുണ്ടെന്ന് തിരിച്ചരിഞ്ഞത്. അച്ഛനും അമ്മയും പോലും തളർന്ന് പോയപ്പോഴും ചിരിച്ചു കൊണ്ട് അവൾ എല്ലാം നേരിട്ടു. ജീവൻ പോകുന്ന വേദനകൾ പോലും അവളുടെ കുഞ്ഞു പുഞ്ചിരിയിൽ ഒളിച്ചുവച്ചവൾ.

മരണം തന്നെ കീഴടക്കുമെന്ന് ആരേക്കാളും നന്നായി അവൾക്കറിയാമായിരുന്നു. ഈ ലോകത്തെ വിട്ട് പിരിയുമ്പോഴും അമ്മയ്ക്കും അച്ഛനും ഉണ്ടാകുന്ന ആഘാദം മാത്രമായിരുന്നു അവളുടെ വേവലാതി.

“ഈ മതിൽ കെട്ടിനുള്ളിൽ അവൾ രോഗിയാണ് മാഷേ… നിങ്ങൾ ഡിസ്ച്ചാർജ് വാങ്ങിക്കോളൂ..

അവളും അത് ആഗ്രഹിക്കുന്നുണ്ട്. ഇനിയുള്ള അത്രയും കാലം അവളുടെ ഇഷ്ടം പോലെ അവൾ നിങ്ങൾക്കൊപ്പം നിൽക്കട്ടെ മാഷേ..

ഡോക്ടർ പിന്നെയും കൂട്ടിച്ചേർത്തു.

ഒന്നും പ്രതികരിക്കാതെ ജയൻ മാഷ് മുന്നോട്ട് നടന്നു.

റൂമിന് മുന്നിലെത്തിയപ്പോഴേക്കും കണ്ണ് തുടച്ച് ഒരു റെഡിമെയ്ഡ് ചിരി മുഖത്ത് ഫിറ്റ് ചെയ്തു.

” എന്തായി മാഷേ” ചെന്നു കേറുന്നതിന് മുൻപേ ബിന്ദു ടീച്ചർ ചാടി വീണു.

“നല്ല വ്യത്യാസം ഉണ്ട്. ഇനി വേണെങ്കിൽ വീട്ടിലേക്ക് പോവാം. മരുന്ന് മുടക്കാതിരുന്നാൽ മതി.”

ബിന്ദുവിന്റെ മുഖം തെളിഞ്ഞു.

“ഈശ്വരൻ എന്റെ പ്രാർത്ഥന കേട്ടു ”

ആമിയുടെ നെറുകയിൽ ഉമ്മ വെച്ചവർ പറഞ്ഞു.

” പപ്പ എന്തിനാ കരയുന്നേ .. സന്തോഷം കൊണ്ടാണോ ”

“ഉം.. മോളൊറങ്ങിക്കോ.. ”

അയാൾ ആമിയുടെ തലയിൽ തലോടികൊണ്ടിരുന്നു.

“ആമി മിടുക്കിയായി വീട്ടിൽ പൂവാണല്ലേ.. മരുന്നൊന്നും മുടക്കരുത് കേട്ടോ..”

പരിശോധനയ്ക്കിടെ ഡോക്ടർ പറഞ്ഞു.

“എത്ര നാളുണ്ടാവും ഡോക്ടറങ്കിളേ… ”

ആമിയുടെ ചോദ്യത്തിന് മുൻപിൽ ആശങ്കപ്പെട്ടിട്ടും എല്ലാം നോർമലെന്ന പോലെ

“നീ ഒരു മാസം കഴിച്ചിട്ട് വാ…”

എന്ന് അദ്ദേഹം മറുപടി കൊടുത്തു.

”അപ്പൊ ഇനി എനിക്ക് ഒരു മാസം കൂടിയേ ഉള്ളല്ലേ…”

ആ ചോദ്യത്തിന് മുന്നിൽ ഡോക്ടർ ശരിക്കും പ_തറിപ്പോയി.

“നീ എന്തൊക്കയാ ആമി ഈ ചോദിക്കുന്നേ?”

ജയൻ മാഷ് ഇടയിൽ കയറി.

” വേണ്ട പപ്പാ… പപ്പയുടെ കണ്ണീരിൽ നിന്നും എനിക്ക് വായിച്ചെടുക്കാൻ കഴിയുന്നുണ്ട്. മരിക്കാൻ എനിക്ക് പേടിയില്ല ,നിങ്ങൾ തനിച്ചാകുമല്ലോ എന്ന വിഷമം മാത്രമേ ഉള്ളൂ…”

അവിടെയുള്ള എല്ലാവരും കരയാൻ തുടങ്ങി.

“എന്തിനാ എല്ലാരും കരയുന്നേ… ആമിക്ക് ഒന്നും ഇല്ല. ഒരു മാസം ഇല്ലേ പപ്പാ… ഇങ്ങനെ കരഞ്ഞോണ്ടിരിക്കാൻ ആണെങ്കിൽ എനിക്കിനി ആയുസ് നീട്ടി കിട്ടണ്ട.. ”

ആമിയുടെ വായ പൊത്തി ജയൻ മാഷും ബിന്ദു ടീച്ചറും അവളെ ചേർത്ത് പിടിച്ചു. അപ്പോൾ അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു

*****************

തുറന്നിട്ട ജനലിലൂടെ വിദൂരതയുടെ സ്വപ്ന ലോകത്തിൽ ആയിരുന്നു ആമി

“മോളെന്താ ഇങ്ങനെ നോക്കി ഇരിക്കണേ”

പാൽഗ്ലാസുമായി ജയൻ മാഷ് കയറി വന്നു.

”ഒന്നുല്ല പപ്പാ… ഞാൻ ചുമ്മാ…പപ്പാ… എന്നെ ബാംഗ്ലൂർക്ക് ഒന്ന് കൊണ്ടോവാൻ പറ്റോ”

അമി ആഗ്രഹത്തോടെ ചോദിച്ചു.

” ബാംഗ്ലൂർക്കോ.. അത്ര ദുരം എങ്ങനാ ആമീ, നിർബന്ധമാണേൽ ഡോക്ടറോഡ് ചോദിക്കാം ”

മനസില്ലാ മനസോടെ മാഷും മറുപടി നൽകി.

“എനിക്ക് പോണം പപ്പാ… എന്നെന്നേക്കുമായി പോകുന്നതിന് മുൻപ് ഒരുപാട് കൊതിപ്പിച്ച ഒരാളെ കാണണം… ആമി ആരെയും പറ്റിച്ചതല്ല എന്നൊന്നു പറയണം.. ”

ജയൻ മാഷ് ശരിക്കും അശ്ചര്യപ്പെട്ടു. തന്നോടെല്ലാം തുറന്നു പറയുന്ന മകൾക്ക് താനറിയാത്ത ഒരു ബന്ധമോ…

“ആരാ ആള് ”

“വൈഷു.. വിശാഖ് എന്ന പേര്. ഇപ്പൊ ബാംഗ്ലൂർ മെക്കാനിക്കൽ എഞ്ചിനിയറാ.. തുശ്ശൂർക്കാരനാ.. ”

അമി പിറുപിറുക്കും പോലെ ഓരോന്ന് പറഞ്ഞു കൊണ്ടേ ഇരുന്നു.

അവളുടെ കണ്ണിലെ തീഷ്ണതയിൽ ജയൻ മാഷിന് അവളുടെ ഒള്ളിലെ സ്നേഹം തെളിഞ്ഞു കാണാമായിരുന്നു.

എങ്ങനെ പരിജയപ്പെട്ടെന്നോ എവിടെ വച്ചാണെന്നോ ഒക്കെ അറിയാൻ ഉത്കണ്ഠ ഉണ്ടെങ്കിലും ഒന്നും ചോദിക്കാനാവാതെ വിയർക്കുകയായിരുന്നു ജയൻ മാഷ്.

എല്ലാം കേട്ട് നിന്നിരുന്ന ബിന്ദു ടീച്ചർക്ക് ചോദിക്കാതിരിക്കാൻ ആയില്ല.

” അവനറിയോ ഈ അസുഖം ….”

“ഇല്ലമ്മാ.. ഫസ്റ്റത്തെ മെഡിക്കൽ റിസൽറ്റ് വന്ന ദിവസമാ ഞാൻ അവസാനായിട്ട് അവനെ വിളിച്ചത്… ഒരാവശ്യം ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് ഇനി മേലാൽ എന്നെ വിളിക്കരുതെന്ന് പറഞ്ഞ് നമ്പർ ബ്ലോക്ക് ആക്കി…. എഫ് ബി ലും ഇൻസ്റ്റയിലും ഒരുപാട് മെസേജുകൾ അവനയച്ചെങ്കിലും ഞാൻ ഒന്നിന് പോലും റെസ്പ്പോണ്ട് ചെയ്തില്ല… ഞാനും ഒരു തേപ്പ്കാരിയാണെന്ന് അവൻ വിചാരിച്ചു കാണും അല്ലേ അമ്മാ… ”

“എനിക്കവനെ കാണണം പപ്പാ… ആദ്യമായി… അവസാനമായും..”

ആമിയുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങി.

ആലപ്പുഴക്കാരി ആമിക്ക് തുശ്ശൂർക്കാരൻ വിശാഖ് വൈഷു ആയത് ഫേസ്ബുക്കിലൂടെയാണ്.

യാത്രകളോടുള്ള ഇരുവർക്കുമുള്ള ഇഷ്ടം ഒരു ട്രാവലേഴ്സ് ഗ്രൂപ്പിൽ അവരെ കണ്ടുമുട്ടിച്ചു.

വിശാഖിനുള്ളിലെ സംഗീതം ആമി എന്ന നർത്തകിക്ക് ജീവതാളമായി.

പരസ്പരം അഭിനന്ദിച്ചും അഭിപ്രായങ്ങൾ പങ്കുവച്ചും വിമർശിച്ചും അടർത്തിമാറ്റാൻ കഴിയാത്തവണ്ണം അവരടുത്തു. ഭൂമിക്കു കീഴിലുള്ള എല്ലാത്തിനെ കുറിച്ചും സ്വപ്നങ്ങൾ നെയ്തു.. കാണാൻ ഒത്തിരി തവണ പ്ലാൻ ചെയ്തെങ്കിലും ഒന്നും നടന്നില്ല.

”നിന്റെ കഴുത്തിൽ ഞാൻ താലികെട്ടുന്ന ദിവസമായിരിക്കും ഞാൻ നിന്നെ നേരിൽ കാണുന്നേ

എന്ന് തമാശയെന്നോണം അവൻ പറയുകയും ചെയ്തു.

പക്ഷെ വിധി അവരുടെ കാര്യത്തിൽ വില്ലനാവുകയായിരുന്നു.

തന്നെ ജീവനോളം സ്നേഹിച്ചവനെ തന്റെ ഈ രോഗം അറിയിച്ച് വിഷമിപ്പിക്കരുതെന്ന് അമി തീരുമാനിച്ചതും അതുകൊണ്ട് തന്നെ ആയിരുന്നു.

പക്ഷെ ഇപ്പോൾ ഒരു മോഹം ആദ്യമായും അവസാനമായും അവനെ ഒന്ന് കാണണം അവന്റെ കൈ ചേർത്ത് പിടിച്ച്

” ഞാൻ കാത്തിരിക്കും ഇനിയുള്ള ജന്മങ്ങളിലൊക്കെയും നിന്റേതു മാത്രമായി ജനിക്കുവാൻ….”

എന്നൊന്ന് പറയണം. ഇനി ആരുമില്ലാത്തവരായി മാറുന്ന തന്റെ പപ്പയേം അമ്മയേം അവനെ ഏൽപ്പിക്കണം തന്നെപ്പോലെ അവരെ സ്നേഹിക്കാൻ ഇനി അവനു മാത്രമേ ആവൂ….

പക്ഷെ അവനെ വിളിക്കാനുള്ള ധൈര്യം അവൾക്കുണ്ടായില്ല. പല തവണ നമ്പർ ഡയൽ ചെയ്തെങ്കിലും കാൾ ചെയ്യാൻ കഴിയാതെ വിഷമിക്കുന്ന ആമിയിൽ നിന്നും ഫോൺ പിടിച്ച് വാങ്ങി ജയൻ മാഷ് അവനെ വിളിച്ചു.

ഒരുപാടെന്തൊക്കെയോ സംസാരിച്ച ശേഷം ഫോൺ ആമിക്ക് കൈമാറി. അവൾ അത് കാതിൽ വച്ചതും

“ആമീ ……”

എന്ന അവന്റെ വിളിയിൽ വിങ്ങിപ്പൊട്ടിപ്പോയി

” ഞാൻ വരുവാ ആമി….. എനിക്ക് കാണണം ….. നമുക്ക് ജീ_വിക്കണം … കൊതിച്ചതിമതികം നാൾ ….. നിനക്ക് ഒന്നും വരില്ല., ഞാൻ അങ്ങ് വരുവാ…. ”

എന്തെങ്കിലും തിരിച്ച് പറയും മുൻപേ അവൻ ഫോൺ ചെയ്തു.

”വൈഷൂ…. എന്തിനാ പപ്പാ എനിക്ക് ദൈവം ഇങ്ങനെ ഒരു രോഗം തന്നേ, ന്റെ വൈഷു പാവാ പപ്പാ…”

അവൾക്ക് കരച്ചിലടുക്കുവാൻ സാധിച്ചില്ല, അവൾ ജയൻ മാഷിനെ കെട്ടിപ്പിടിച്ചു.

അവൾ ആദ്യമായാണ് ഇങ്ങനെ പറയുന്നത്.

ഞങ്ങൾ കരയുമ്പോൾ പോലും ഞങ്ങളെ സമാധാനിപ്പിച്ചിരുന്നത് അവളായിരുന്നു….

ആമി പറഞ്ഞത് ശരിയാണ്. വിശാഖ് ! ഞങ്ങൾ കണ്ടു പിടിച്ചാൽ പോലും അവൾക്ക് ഇത്ര നല്ല പയ്യനെ കിട്ടില്ലായിരന്നു.

ഒരു തവണയേ സംസാരിച്ചൊള്ളെങ്കിലും അവന്റെ ഓരോ വാക്കിലും അവളോടുള്ള സ്നേഹത്തിന്റെ ആഴം വ്യക്തമായിരുന്നു.

ആലോചനകൾ കാടുക്കേറ്റി ആമിയെ ആശ്വസിപ്പിക്കാനാവാതെ ജയൻ മാഷും കരഞ്ഞു കൊണ്ടിരുന്നു.

അവസാനിക്കാറായെങ്കിലും അവന്റെ വരവിനായുള്ള കാത്തിരിപ്പ് അവളിൽ പുതിയ സ്വപ്നങ്ങൾക്ക് നാമ്പു മുളപ്പിച്ചു. ഉച്ചയൂണ് കഴിച്ച് തൊടിയിലൂടെ ഒത്തിരി നാൾക്ക് ശേഷം ഇറങ്ങി നടന്നിട്ടും ആരും അവളെ ത_ടയാതിരുന്നതും അതുകൊണ്ട് തന്നെയാണ്.

ചെമ്പകമരത്തിന് ചുവട്ടിൽ കൊഴിഞ്ഞ ഇതളുകൾ പറക്കി മണത്തും ഞാവൽമരത്തിന്റെ ചോട്ടിലിരുന്നും അവൾ നേരം തള്ളി നീക്കി.

“അവൾക്ക് ഇന്ന് നല്ല ഉഷാറുണ്ടല്ലേ മാഷേ”

ബിന്ദു ടീച്ചർ ആശ്വാസത്തോടെ പറഞ്ഞു.

“എത്ര നാളായി അവിളങ്ങനെ ഇറങ്ങീട്ട്… എല്ലാം മാറും എന്റെ മനസ് പറയുന്നു”

ജയൻ മാഷും ശുഭ പ്രതീക്ഷയിൽ പറഞ്ഞു.

“നേരം സന്ധ്യയാവാറായി… ആമീ… അകത്തേക്ക് വാ..”

ബിന്ദു ടീച്ചർ വിളിച്ച് കൂ_വി.

തൊടിയിൽ നിന്നും മറുപടിയൊന്നും വന്നില്ല.

“മാഷേ… ആമിനെ അകത്തേക്ക് വിളിക്ക് , മതി അവളുടെ കറക്കം”

” ആമീ ……”

മാഷും തൊടിയിലേക്കിറങ്ങി.

എലിഞ്ഞി മരത്തിന്റെ വള്ളിപ്പടിനിടയിൽ വീണു കിടക്കുന്ന ആമിയെയും വാരിയെടുത്ത് അവർ ആശുപത്രിയിലേക്കോടി.

ഐ സി യുവിലേക്ക് മാറ്റിയപ്പോഴും ഒരു പിടി ഇലഞ്ഞിപ്പൂക്കൾ അവൾ കയ്യിൽ ഇറുക്കി പിടിച്ചിരുന്നു.

ജയൻ മാഷിനെ കണ്ടപ്പോൾ അവളുടെ കണ്ണുകൾ ആരെയൊ തിരയുന്നതായി തോന്നി.

ഓക്സിജൻ മാസ്ക് ഉള്ളത് കൊണ്ട് സംസാരിക്കാനാവുന്നുണ്ടായിരുന്നില്ലെങ്കിലും അവൾ ചോദിക്കാനുള്ളത് എന്താണെന്ന് അയാൾക്കറിയാമായിരുന്നു.

” ആമി ഒത്തിരി നടന്നതോണ്ടാ … വേറെ കൊഴപ്പം ഒന്നും ഇല്ല… പിന്നെ, ആമിടെ വൈഷു ഇന്ന് എത്തും… ”

അവളുടെ കണ്ണുകളിൽ സന്തോഷത്തിന്റെ ഒരു തിളക്കം മിന്നി മാഞ്ഞു. മരുന്നിന്റെ ഡോസിൽ അവൾ മെല്ലെ കണ്ണുകളടച്ചു.

”പപ്പാ… നിങ്ങളെവിടാ? വീട് പൂട്ടിക്കിടക്കുവാണല്ലോ ”

വൈഷുവിന്റെ കോൾ വന്നു.

“ആമി പെട്ടെന്നൊന്ന് തളർന്നു വീണു. ഞങ്ങൾ ഹോസ്പിറ്റലിലാ.. മോൻ ഇങ്ങോട്ട് വാ.. ഞാൻ ലൊക്കേഷനയയ്ക്കാം”

ജയൻ മാഷിന്റെ വാക്കുകൾ അവനെ പരിഭ്രാന്തനാക്കി.

വിശാഖ് ദൃതിയിൽ വണ്ടിയെടുത്തു

ഐ സി യുവിലേക്ക് നഴ്സുമാരും ഡോക്ടർമാരും പരക്കം പായുന്നത് കണ്ട് ജയൻമാഷ് അവിടെ നിശ്ചലനായി നിന്നു.

നർവ്സ് ബ്രേക്ക് ആവുന്നു!!

ഇന്റേണൽ ബ്ലീഡിങ്ങ് !!

വെൻറിലേറ്ററിലേക്ക് ഷിഫ്റ്റ് ചെയ്യ് !!

അങ്ങനെ പലരും പലതും പറഞ്ഞ് പരക്കം പായുന്നു.

അവൾ പോവുകയാണ്. ജയൻമാഷിന് ഏറെ കുറെ ഉറപ്പായി തുടങ്ങി.

“അവൻ ഒന്ന് വരുന്നതുവരെയെങ്കിലും എന്റെ മോൾക്ക് ആയുസ്സ് നീട്ടികൊടുക്കണേ ഭഗവാനേ

അയാൾ അറിയാവുന്ന ദൈവങ്ങളെയൊക്കെ വിളിച്ച് പ്രാർത്ഥിക്കാൻ തുടങ്ങി.

” അത്രമേൽ അവളവനെ കാണാൻ ആഗ്രഹിക്കുന്നു

അയാളുടെ ക_ണ്ണുകൾ നിറഞ്ഞൊഴുകി. അവനായി വാതിൽക്കലേക്ക് തന്നെ നോക്കി കൊണ്ടേ ഇരുന്നു.

ഒരു ആംബുലൻസ് പാഞ്ഞു വന്നു.

അതെ !! അത് അവൻ തന്നെയാണ് ….

ആമിടെ വൈഷു. വിധി അവളെ പിന്നെയും തോൽപ്പിക്കുകയാണ്. അവന്റെ വരവും കാത്ത് മരണത്തോട് മല്ലിട്ടു കിടക്കുകയാണവൾ.

അവനിതാ ചോരയിൽ കുളിച്ച് അവൾക്കരികിലേക്ക്.

ജയൻമാഷ് വിശാഖിനു പിന്നാലെ പോയി.

ഡോക്ടർമാർ ചോരയെല്ലാം തുടച്ച് പരിശോദന തുടർന്നു. കയ്യിലും കാലിലും തലയിലും മുറിവുകൾ ഉണ്ട്. പക്ഷെ ജീവന് അപായം ഒന്നും ഇല്ല. അപകടത്തിൽ വണ്ടിയുടെ ചില്ല് കണ്ണിൽ ആഴ്ന്നു കയറിയിരുന്നതിനാൽ കാഴ്ച നഷ്ടപ്പെട്ടിരിക്കുന്നു. കണ്ണ് മാറ്റിവെക്കൽ ശസ്ത്രക്രിയ കൊണ്ട് കാഴ്ച ലഭ്യമാവും എന്ന വാർത്ത ജയൻ മാഷിന് ആശ്വാസം പകരുന്നതായിരുന്നു.

സഡേഷനിൽ ആയിരുന്ന വൈഷുവിന്റെ നെറുകയിൽ ആമിയെ എന്നോണം ജയൻ മാഷ് മെല്ലെ തലോടി.

“ആമീ…. എന്റെ പൊന്നുമോളേ… ഞങ്ങളെ വിട്ട് പോയല്ലോ…”

ബിന്ദു ടീച്ചറുടെ കരച്ചിൽ ആ ആശുപത്രി മുഴുവൻ മുഴങ്ങി..

സ്വയം കരയനോ ബിന്ദു ടീച്ചറെ ഒന്ന് ആശ്വസിപ്പിക്കാനോ ആവാതെ മാഷ് ഒരു മൂലയിൽ തരിച്ചു നിന്നു.

എന്തോ ഉറച്ച തീരുമാനങ്ങളുമായി ഡോക്ടറുടെ മുറിയിലേക്ക് നടന്നു.

മാഷിനെ കണ്ടതും ഡോക്ടർ അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ ഒരുങ്ങിയെങ്കിലും മാഷിന്റെ ചോദ്യം ഞെട്ടിപ്പിക്കുന്നതായിരുന്നു.

“ആമിടെ കണ്ണുകൾ അവളുടെ വൈഷൂന് കൊടുക്കാൻ പറ്റൊ”

“തീർച്ചയായും ….”

ഡോക്ടർ ഒട്ടും ആലോചിക്കാതെ തന്നെ മറുപടി നൽകി.

” അവസാന നിമിഷം വരെ അവനെ കാണാൻ ഏറെ കൊതിച്ച കണ്ണുകളാണ്… ഒരുമിച്ച് ഒരുപാട് സ്വപ്നങ്ങൾ കണ്ട കണ്ണുകൾ …. ആരും കൊതിക്കുന്ന അവളുടെ ആ കണ്ണുകൾ അവന് കൊ_ടുത്തേക്ക് ഡോക്ടറെ ഇനി അവളിലൂടെ അവൻ ഈ ലോകം കാണട്ടെ…”

ജയൻ മാഷ് പൊട്ടിക്കരഞ്ഞ് കസേരയിലേയ്ക്ക് വീണു.

ഓപ്പറേഷൻ കഴിഞ്ഞ് മൂന്നാം നാൾ അവന്റെ കണ്ണിലെ കെട്ട് ഊരി മാറ്റി. ജയൻ മാഷ് അപ്പോളും അവന്റെ കട്ടിലിനരികിൽ ഇരിക്കുന്നുണ്ടായിരുന്നു.

” പപ്പാ… എനിക്ക് ആമിയെ കാണണം”

വിശാഖ് ഒറ്റ ശ്വാസത്തിൽ പറഞ്ഞു.

നടക്കാൻ ബുദ്ധിമുട്ടുന്ന വിശാവിനെ വീൽചെയറിൽ ഇരുത്തി ജയൻ മാഷ് മോർച്ചറിയ്ക്കരികിലേക്ക് കൊണ്ടുപോയി. അവിടെ അവനെയും കാത്ത് അവൾ മരവിച്ച ചില്ല് കൂട്ടിൽ കാത്തു കിടപ്പുണ്ടായിരുന്നു.

ചേതനയറ്റ ആ തണുത്തുറഞ്ഞ ശരീരത്തെ കെട്ടിപ്പിടിച്ച് അവൻ വാവിട്ട് കരഞ്ഞു. അവന്റെ ചുമ്പനത്തിന്റെ ചൂട് പോലും അവൾ അറിഞ്ഞിരുന്നില്ല. പോക്കറ്റിൽ നിന്നും മഞ്ഞച്ചരടിൽ കോർത്ത ഒരു കുഞ്ഞു താലി അവൻ അവളുടെ കഴുത്തിൽ അണിയിച്ചു. ഒരു അച്ഛൻ ജീവിതത്തിൽ കാണാൻ മോഹിച്ച ഏറ്റവും വലിയ ആ കാഴ്ചയിൽ കണ്ണീരു മാത്രം ബാക്കി വച്ച് ജയൻ മാഷും സാക്ഷിയായി.

അവസാനമായി അവൾ സൂക്ഷിച്ച എലിഞ്ഞിപ്പൂക്കൾ വിശാഖിന്റെ കൈകളിൽ ഏൽപ്പിച്ച്

” അവൾ നിനക്കായി കാത്തുവച്ച അവസാന സമ്മാനമാണിത്” എന്നും

പറഞ്ഞ് ജയൻ മാഷ് തിരിഞ്ഞു നടന്നു.

വാടി കരിഞ്ഞ ആ പുക്കൾക്ക് അപ്പോഴും സുഗന്ധമുണ്ടായിരുന്നു. ഒന്നാകാൻ കഴിയാത്ത പ്രണയത്തിന്റെ സുഗന്ധം…

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : മഴയെ പ്രണയിച്ചവൾ