മകൾക്ക് ഒരു കുട്ടിയായി. അപ്പഴാ അപ്പന്റെ ഒരു രണ്ടാംകെട്ട്. ഇങ്ങേർക്കിത് എന്തിന്റെ കേടാണ്….

രചന : മഹാദേവൻ

“അമ്മ മരിച്ചിട്ട് പത്തു വർഷം കഴിഞ്ഞപ്പോൾ ആണോ അച്ഛനീ ബോധം വന്നേ? മോളെ കെട്ടിച്ചുവിട്ടു.

മകനായ എനിക്ക് പ്രായം ഇരുപത്തിമൂന്ന് ആയി.

ഇതൊന്നും അങ്ങേർക്ക് ഒരു ചിന്തയും ഇല്ലേ? ”

അച്ഛന്റെ കല്യാണക്കാര്യത്തെ കുറിച്ച് അമ്മാവൻ പറഞ്ഞപ്പോൾ തന്നെ എതിർക്കുകയായിരുന്നു.

പുറത്തിറങ്ങാനുള്ള നാണക്കേട്. മകൾക്ക് ഒരു കുട്ടിയായി. അപ്പഴാ അപ്പന്റെ ഒരു രണ്ടാംകെട്ട്.

ഇങ്ങേർക്കിത് എന്തിന്റെ കേടാണ്.

രണ്ടാംകെട്ടിനെ കുറിച്ച് കേട്ടത് മുതൽ ഭ്രാന്തെടുത്ത പോലെ കുറെ വഴക്കിട്ടു. അച്ഛൻ കെട്ടിയാൽ ഞാൻ ഈ വീട് വിട്ടിറങ്ങും എന്ന് വരെ പറഞ്ഞു.

” എടാ മോനെ…. നീയും കുഞ്ഞോളും ചെറിയ കുട്ടികളാകുമ്പോഴേ നിങ്ങടെ അമ്മ പോയതാ.. അന്ന് നിങ്ങൾക്ക് വേണ്ടി അദ്ദേഹം വേറെ ഒരു ജീവിതം പോലും കൊതിക്കാതെ ജീവിച്ചു. ഇനി അയാൾക്കും ഒരു ജീവിതം വേണ്ടേ? കുഞ്ഞോളു കല്യാണം കഴിഞ്ഞ് പോയി.

നാളെ നീയുംകൂടി ഒരു ജോലി കിട്ടിപോയാൽ അയാൾ ഒറ്റയ്ക്ക് ആവില്ലേ.

നിങ്ങളൊക്കെ അല്ലെ ആ അച്ഛന്റെ മനസ്സ് മനസ്സിലാക്കേണ്ടവർ. ആ നിങ്ങൾ തന്നെ ഇങ്ങനെ ഒക്കെ പിന്തിരിഞ്ഞു നിന്നാൽ…… ”

അമ്മാവൻ പോലും അച്ഛനെ സപ്പോർട്ട് ചെയ്ത് സംസാരിക്കുന്നത് കണ്ടപ്പോൾ കുറെ എതിർത്തെങ്കിലും മനസ്സില്ലാമനസ്സോടെ ഒന്ന് മൂളിക്കൊടുത്തു.

” പക്ഷേ, ഒരു കണ്ടീഷൻ… ഇനി ഇങ്ങോട്ട് കേറി വരുന്നവർ നാല് ദിവസം കഴിയുമ്പോൾ അമ്മ ചമഞ്ഞു കൂടുതൽ അധികാരം കാണിക്കാനോ എന്റെ കാര്യങ്ങളിൽ ആവശ്യമില്ലാതെ ഇടപെടാനോ നിന്നാൽ എന്റെ സ്വഭാവം മാറും. പറഞ്ഞേക്കാം. അവർ അച്ഛന്റെ കാര്യങ്ങൾ നോക്കിയാൽ മതി, കേട്ടലോ

അതൊരു താക്കീത് ആയിരുന്നു. അമ്മാവനും അത് തലയാട്ടി സമ്മതിച്ചു.

അമ്മാവൻ തന്നെ ആയിരുന്നു കുഞ്ഞോളെ കൊണ്ട് സമ്മതിപ്പിച്ചതും.

അങ്ങനെ അച്ഛന്റെ കല്യാണ ദിവസവും എത്തി.

അമ്മാവൻ കുറെ നിർബന്ധിച്ചു

” അമ്പലത്തിൽ വെച്ച് ഒരു മാലയിടൽ ചടങ്ങല്ലേ ഉളളൂ, വേറെ ആരും ഇല്ല.. നീ കൂടെ വന്നില്ലെങ്കിൽ എങ്ങനാ. ” എന്നൊക്കെ.

പക്ഷേ, എനിക്ക് ഒറ്റ വാക്കേ ഉണ്ടായിരുന്നുള്ളൂ.

” അച്ഛന്റെ രണ്ടാംകെട്ടിന് പൂവെറിഞ്ഞു കുരവയിട്ട് ആനയിക്കാൻ ഒന്നും എന്നെ കിട്ടില്ല ”

അങ്ങനെ കല്യാണം കഴിഞ്ഞ് അവരുടെ കയ്യും പിടിച്ച് അച്ഛൻ ഉമ്മറം കേറുമ്പോൾ ഉള്ളിലേക്ക് ഓടി വന്ന അമ്മാവൻ ” അവർ വന്നു. നിനക്കൊരു നിലവിളക്ക് കൊളുത്തി കൊണ്ടുവന്നൂടെ ” എന്ന് ചോദിക്കുമ്പോൾ ഞാൻ പുച്ഛത്തോടെ ചുണ്ട് കോട്ടി.

” നിലവിളക്കും കൊളുത്തി ആനയിക്കാൻ അവർ കെട്ടിലമ്മയൊന്നും അല്ലല്ലോ. അച്ഛന്റെയും വീടിന്റെയും കാര്യങ്ങൾ നോക്കാൻ ഒരു വേലക്കാരി, അത്രേ ഉളളൂ. ”

എന്റെ വാക്കുകൾ കേട്ടപ്പോൾ അമ്മാവനും ദേഷ്യം വന്നിരുന്നു. പക്ഷേ, അങ്ങനെ ഒരു സന്ദർഭം ആയത് കൊണ്ട് കയർത്തൊന്നും പറയാതെ പൂജാമുറിയിൽ നിന്നും നിലവിളക്കുമെടുത്ത്‌ അമ്മാവൻ ഉമ്മറത്തേക്ക് ചെന്നു.

” ന്തായാലും അച്ഛൻ കെട്ടികൊണ്ടുവന്ന ആളല്ലേ.. ആ അമ്മച്ചിയെ ഒന്ന് കണ്ടേക്കാം ” എന്ന് കരുതി പിറകെ ഞാനും ഹാളിലെത്തുമ്പോൾ അച്ഛനൊപ്പം കേറി വരുന്ന ആളെ കണ്ട് എന്റെ കണ്ണുകൾ വികസിച്ചു. തൊണ്ടയാകെ വരണ്ട പോലെ.

ഇതു തന്നെ ആണോ അച്ഛൻ കെട്ടിയ പെണ്ണ് എന്ന് സംശയത്തോടെ ഒന്നുകൂടി നോക്കി.

” അതെ ഇത് തന്നെ, ന്റെ പൊന്നോ.. എന്നാ സ്ട്രെക്ച്ചറാ ” എന്ന് മനസ്സിലോർത്തപ്പോൾ തന്നെ ശരീരത്തിൽ ആകെ ഒരു ഉണർവ്.

പത്തമ്പത്തഞ്ചു വയസ്സായ അച്ഛന്റെ കൂടെ പ്രതീക്ഷിച്ചത് ഒരു അൻപത് വയസ്സുകാരിയെ ആണെങ്കിൽ മുന്നിൽ നിൽക്കുന്നവർക്ക് ഒരു മുപ്പത്തിയഞ്ചു വയസ്സ് ഉണ്ടാകൂ.

മനസ്സിലെ ചിന്ത പിടിവിട്ട് നിൽക്കുന്ന സമയം മുന്നിലൂടെ പോയ അവർ എന്നെ നോക്കിയെന്ന് ചിരിച്ചെന്ന് തോന്നുന്നു. പക്ഷേ, എന്റെ കണ്ണുകൾ ഓടി നടന്നത് അവരുടെ നിതംബഭാഗങ്ങളിൽ ആയിരുന്നു.

പിന്നീട് അവരുടെ സാമീപ്യമെല്ലാം എല്ലാം എന്റെ ഉറക്കം ന_ഷ്ടപ്പെടുത്താൻ പോന്നതായിരുന്നു.

ഭക്ഷണം എടുത്ത് വെക്കാൻ കൈ നീട്ടുമ്പോൾ അല്പം മാറി നിൽക്കുന്ന സാരിക്കിടയിലൂടെ കണ്ട പൊക്കിൾ ചുഴി എന്റെ സിരകളെ ചൂട് പിടിപ്പിച്ചു.

വരണ്ടുണങ്ങിയ ചുണ്ടുകളെ തുപ്പൽ കൊണ്ടുണർത്തുമ്പോൾ പാതിയിൽ ഭക്ഷണം നിർത്തി ഞാൻ ഓടിയത് വികാരങ്ങളെ ശമിപ്പിക്കുന്ന ബാത്റൂം ലക്ഷ്യമാക്കിയായിരുന്നു.

” ഒന്ന് കിട്ടിയിരുന്നെങ്കിൽ ” എന്ന് പലവട്ടം തോന്നിയിട്ടുണ്ട്.

“ഒന്ന് മുട്ടിയാൽ തുറക്കപ്പെട്ടാലോ ” എന്ന് മനസ്സ് പറയാറുണ്ടെങ്കിലും ചിലപ്പോൾ അബദ്ധമായാൽ ഉണ്ടാകുന്ന നാണക്കേട് ഓർത്ത് എല്ലാം ഉള്ളിലൊതുക്കി.

ഉയർന്നു താഴുന്ന മാറിടവും ആടിയുലയുന്ന നിതംബവുമെല്ലാം പിറന്ന പടി ഒന്ന് കാണണമെന്ന മോഹം കൊണ്ടെത്തിച്ചത് കുളിമുറിയിൽ സെറ്റ് ചെയ്ത മൊബൈൽ ക്യാമറയിൽ ആയിരുന്നു.

അവർ കുളിക്കും മുൻപ് എല്ലാം സെറ്റ് ആക്കി പുറത്തിറങ്ങുമ്പോൾ രാത്രി കണ്ടു രസിക്കാൻ രണ്ടാനമ്മയുടെ നഗ്നതയായിരുന്നു മനസ്സിൽ നിറഞ്ഞാടിയത്.

കണ്ട നാൾ മുതൽ കൊതിച്ച ആ അകാര വടിവ് തന്റെ വികാരങ്ങളെ ഉണർത്താൻ പോകുന്നതോർത്തപ്പോൾ എന്റെ ശരീരത്തിൽ വല്ലാത്തൊരു കുളിർ പൊതിഞ്ഞു.

വീഡിയോ കയ്യിൽ കിട്ടിയാൽ പിന്നെ അത്…..

മനസ്സിൽ കണക്കുകൂട്ടലുകൾ പലതായിരുന്നു. അവരെ പ്രാപിക്കുന്നതുൾപ്പടെ. !

പക്ഷേ, സംഭവിച്ചത് എല്ലാം പ്രതീക്ഷകൾക്ക് വിപരീതമായിരുന്നു.

കുളിക്കാൻ ബാത്റൂമിൽ കേറിയ അവർ പെട്ടന്ന് തന്നെ പുറത്തിറങ്ങി എന്റെ റൂം ലക്ഷ്യമാക്കി വരുമ്പോൾ ഞാൻ കണ്ടിരുന്നു അവരുടെ കയ്യിൽ ഞാൻ ബാത്‌റൂമിൽ സെറ്റ് ചെയ്ത് വെച്ച മൊബൈൽ.

അതുമായി അവർ വരുന്നത് എന്റെ റൂം ലക്ഷ്യമാക്കിയാണെന്ന് മനസ്സിലായപ്പോൾ ഉള്ളൊന്ന് കാളി.

അവരത് അച്ഛനോട് പറഞ്ഞാൽ പ്രശ്നം വഷളാകും. അതിന് മുന്നേ അവരെ ഭീക്ഷണിപ്പെടുത്തി നിർത്താം എന്ന ചിന്തയോടെ ഓടി വാതിൽക്കൽ എത്തുമ്പോൾ മുന്നിൽ അവരുണ്ടായിരുന്നു.

” ന്താ ദേവാ ഇത്?

അവർ എനിക്ക് നേരെ മൊബൈൽ നീട്ടികൊണ്ട് ചോദിക്കുമ്പോൾ ഒന്നും അറിയാത്തവനെപോലെ ആശ്ചര്യപ്പെട്ടു ഞാൻ.

” ആഹ്.. ഇതെന്റെ മൊബൈൽ ആണല്ലോ.. ഇതെവിടുന്നു കിട്ടി. ഞാൻ ഇത് ഇവിടെ തിരയാത്ത സ്ഥലമില്ല. ” എന്നും പറഞ്ഞ് ആ മൊബൈൽ വാങ്ങാൻ ശ്രമിക്കുമ്പോൾ അവർ കൈ പിൻവലിച്ചുകൊണ്ട് എന്റെ മുഖത്തേക്ക് ഒന്ന് നോക്കി.

” ക്യാമറ ഓൺ ആക്കി കുളിമുറിയിൽ വെച്ച ഫോൺ ഇവിടെ തിരഞ്ഞാൽ കിട്ടോ ദേവ?

കൊള്ളാം.. ഞാൻ ഇവിടെ കേറി വന്ന ആ നിമിഷം മുതൽ എനിക്ക് ഒരു മകനുണ്ട് എന്നാണ് എന്റെ മനസ്സിനെ ഞാൻ പഠിപ്പിച്ചത്. പക്ഷേ, നീ എന്നെ കാണാൻ ആഗ്രഹിച്ചത്…… ”

അത് പറയുമ്പോൾ അവരുടെ വാക്കുകൾ ഒന്ന് ഇടറി.

” നിനക്ക് എന്നെ എങ്ങനെ ആണ് അംഗീകരിക്കാൻ കഴിയുന്നതെന്ന് മനസ്സിലായി. അതുകൊണ്ട് നീ ആഗ്രഹിക്കുന്നത് എന്താണോ അത് നടക്കട്ടെ.. ഞാൻ റൂമിൽ ഉണ്ടാകും ”

അതും പറഞ്ഞവർ തിരികെ നടക്കുമ്പോൾ ആയിരം പൂത്തിരി ഒന്നിച്ചു കത്തിയ പ്രതീതിയായിരുന്നു മനസ്സിൽ. ഇത്ര പെട്ടന്ന് കാര്യം സെറ്റ് ആകുമെന്ന് കരുതിയില്ല. അല്ലെങ്കിൽ തന്നെ ഈ പ്രായത്തിൽ അവർക്കുമുണ്ടാകില്ലേ വികാരങ്ങൾ.

ഞാൻ വേഗം ഗൾഫ് സ്പ്രേ ഒന്ന് നീട്ടിയടിച്ചു ശരീരത്തിൽ. രതിലോകത്ത് സുഗന്ധത്തിനുള്ള സ്ഥാനം വലുതാണല്ലോ. പിന്നെ അവർ പോയതിനു പിന്നാലെ അച്ഛന്റെ മുറി ലക്ഷ്യമാക്കി നടന്നു.

പതിയെ ചാരിയ വാതിൽ തുറന്ന് അകത്തേക്ക് കടക്കുമ്പോൾ അവർ മുടി ചീകി ഒതുക്കുകയായിരുന്നു.

അമ്മ ഇടാറുള്ള അതെ സാരിയായിരുന്നു വേഷം.

” വാ… വന്നിരിക്ക് ”

അവർ എന്നെ അകത്തേക്കു ക്ഷണിക്കുമ്പോൾ എന്തോ അതുവരെ ഇല്ലാത്ത ഒരു വല്ലായ്മ.

എങ്കിലും ഞാൻ ആ കട്ടിലിൽ ഇരുന്നു.

ഇതിനു മുന്നേ അമ്മയ്‌ക്കൊപ്പം മാത്രമായിരുന്നു ആ കട്ടിലിൽ ഇരുന്നിട്ടുന്നത്.

ഞാൻ പതിയെ കണ്ണുകൾ ഉയർത്തി നോക്കുമ്പോൾ അവർ ഭിത്തിയിൽ തൂക്കിയ അമ്മയുടെ ഫോട്ടോ ഒന്ന് തുടച്ചുകൊണ്ട് ടേബിളിൽ വെച്ചു.

” അപ്പൊ ഇനി വൈകിക്കണ്ട ദേവാ… നീ ആഗ്രഹിച്ചതെന്തോ അത് നിനക്ക് കാണാം.. ”

അവർ ഒരു കൂസലില്ലാതെ പറയുമ്പോൾ ആദ്യമായി എനിക്ക് വല്ലാത്ത മടി തോന്നി.

” നിന്റ അച്ഛന്റെ കൈ പിടിച്ച് ഞാൻ ഈ മുറിയിലേക്ക് വരുമ്പോൾ അത് നിന്റ അമ്മയായിട്ട് കൂടിയായിരുന്നു. നിന്റ അമ്മയെ പോലെ എനിക്ക് ആകാൻ കഴിയില്ലെങ്കിലും… നിന്റ അമ്മയുടെ മാറിടങ്ങൾ കണ്ട് നീ ഇതുപോലെ കൊതിച്ചിട്ടുണ്ടോ ദേവാ? നിന്റ അമ്മയുടെ നിതംബം കണ്ട് നീ ഉണർന്നിട്ടുണ്ടോ?

കണ്ടില്ലേ ഈ ഫോട്ടോ… ഇവർക്ക് മുന്നിൽ വെച്ച് ഇവർ പാതിവഴിക്ക് ഇട്ടുപോകേണ്ടിവന്ന അതെ സ്ഥാനം ഏറ്റെടുക്കാൻ വന്ന എന്നോട് നിനക്ക് ഇങ്ങനെ ഒരു വികാരം തോന്നണമെങ്കിൽ നിന്റ അമ്മയോടും നിനക്ക് അങ്ങനെ തോന്നിയിട്ടുണ്ടാകണം.

നിന്നെ ആശ്വസിപ്പിക്കാൻ നെഞ്ചിലേക്ക് ചേർത്തു പിടിക്കുമ്പോൾ ആ മാറിടം നിന്നെ കൊതിപ്പിക്കണമെങ്കിൽ അമ്മ എന്ന വാക്ക് നിന്നിൽ ഒരിക്കലും പൂർണ്ണമല്ല. നിനക്കൊപ്പം ചേർന്ന് കിടക്കുമ്പോൾ നീ ആഗ്രഹിക്കുന്ന പെണ്ണിന്റ ചൂട് ആയിരുന്നോ നിനക്ക് അമ്മയിൽ നിന്നും കിട്ടിയത്? എങ്കിൽ അതെ ചൂട് നിനക്ക് എന്റെ ശരീരത്തിൽ നിന്നും കിട്ടുമായിരിക്കും. ”

അവർ പറയുന്ന വാക്കുകൾക്ക് മുന്നിൽ ഒന്നും പറയാൻ കഴിയാതെ തൊണ്ട വരണ്ട് നിൽക്കുമ്പോൾ നിലയ്ക്കാത്ത ആ വാക്കുകൾ പിന്നെയും നെഞ്ചിൽ ആഞ്ഞു കുത്തി.

“പെണ്ണെന്ന വാക്കിന് നീയൊക്കെ കാണുന്ന അർത്ഥം തന്നെ ആണ് ദേവാ ഈ നാടിന്റെ ശാപം.

നിന്നപോലെ പ്രായപൂർത്തിയായ ഒരു ആൺകുട്ടി ഇവിടെ ഉണ്ടെന്ന് അറിഞ്ഞുകൊണ്ടാണ് ഞാൻ ഇവിടെ വന്നതെങ്കിൽ നിനക്ക് ചിന്തിക്കാമായിരുന്നു ഒരു പെണ്ണ് ആഗ്രഹിക്കുന്നത് സ്നേഹവും സംരക്ഷണവും കൂടിയാണെന്ന്. അച്ഛൻ രണ്ടാമത് കെട്ടിയവളെ അമ്മയായി അംഗീകരിക്കേണ്ട.. വേലക്കാരിയായി കണ്ടോളൂ.. പക്ഷേ, ഒരുമ്പെട്ടവളായി കാണരുത്.

നിന്നിൽ നിന്ന് ഞാൻ ആഗ്രഹിച്ചത് ഒരു മ_കനെ ആണ്.. എന്നിൽ നിന്ന് നീ ആഗ്രഹിച്ചത് വെറുമൊരു പെണ്ണിന്റെ ചൂടും.

ഒരിക്കലും ചേർത്തു പിടിക്കാൻ കഴിയാത്ത രണ്ട് ദിശകൾ.

അതുകൊണ്ടു നിന്റ ആഗ്രഹം ഇനിയും അതാണെങ്കിൽ ആ വാതിൽ അടച്ചേക്ക്. സാക്ഷിയായി നിന്റ അമ്മ ഉണ്ടല്ലോ ഇവിടെ. പെറ്റമ്മയുടെ മുല കുടിച്ച് വളർന്നവൻ പോറ്റമ്മയുടെ മുലകളെ ആഗ്രഹിക്കുന്നത് തെറ്റായ കണ്ണിലാണെങ്കിൽ പിന്നെ….. ”

അവർ പറഞ്ഞവസാനിപ്പിക്കുമ്പോ എന്റെ കണ്ണുകൾ നി_റഞ്ഞിരുന്നു. എന്റെ തെറ്റ് എത്ര വലുതാണെന്ന് അറിഞ്ഞ നിമിഷം..

മാപ്പ് എന്ന വാക്ക് കൊണ്ട് പോലും കഴുകി കളയാൻ പറ്റാത്ത അഴുക്ക് നിറഞ്ഞ മനസ്സിനെ ശപിച്ചു കൊണ്ട് അവർക്ക് മുന്നിൽ കൈ കൂപ്പുമ്പോൾ ആ കയ്യിൽ മുറുക്കെ പിടിച്ചു അവർ.

എന്റെ കണ്ണുകൾ നിറഞ്ഞത് കണ്ട് അവരൊന്നു പുഞ്ചിരിച്ചു. എല്ലാം ക്ഷമിക്കാൻ കഴിയുന്ന അമ്മയുടെ പുഞ്ചിരി കണ്ട പോലെ..

പതിയെ അവർ എന്നെ നെഞ്ചോട് ചേർത്തു പിടിച്ചപ്പോൾ ഞാൻ അവരുടെ മാറിലേക്ക് ഒതുങ്ങി..

പക്ഷേ, അവിടെ എനിക്ക് തോന്നിയത് വികാരമല്ലായിരുന്നു.

അമ്മയുടെ സ്നേഹം അനുഭവിച്ചറിഞ്ഞപോലെ ഒരു കുളിരായിരുന്നു.

അമ്മയ്ക്ക് മാത്രം നൽകാൻ കഴിയുന്ന സ്നേഹത്തിന്റെ കുളിർ. !!!

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : മഹാദേവൻ