ജീവന്റെ നി- ർബന്ധത്തിന് വ- ഴങ്ങി അയാളുടെ വീട്ടിലേക്കു പോവാൻ ഞാ- ൻ തീ- രുമാനിച്ചു

രചന : Sherin Reji Jithin

“എന്താ അച്ചു നീ ഇന്ന് വരാഞ്ഞേ??? ഞാൻ എത്ര നേരം നിനക്ക് വേണ്ടി കാത്തിരുന്നെന്ന് അറിയോ??”

മെസ്സെഞ്ചർ തുറന്നപ്പോൾ തന്നെ ജീവന്റെ മെസ്സേജുകൾ തുരു തുരാന്നു വന്നു തുടങ്ങി…

നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു കൊണ്ട് അവൾ ഫോണിൽ നിന്നും സ്ക്രീൻഷോട്ടുകൾ ഒന്നൊന്നായി ജീവന് അയച്ചു…

ഒന്നും സത്യമായിരിക്കരുതേ എന്നവൾ പ്രത്യാശിച്ചു… പെട്ടന്ന് ജീവൻ മെസ്സെഞ്ചറിൽ ഓഫ്‌ലൈൻ ആയി.. തിരിച്ചു മെസ്സേജ് അയക്കാനും പറ്റുന്നില്ല… ജീവന്റെ അ_ക്കൗണ്ട് പോലും നിമിഷ നേരം കൊണ്ട് കാണാതായി…

പ്ലസ്ടുവിന് നല്ല മാർക്ക് വാങ്ങി ജയിച്ചതിന് സ്മാർട്ഫോൺ സമ്മാനമായി തന്നത് അച്ഛനായിരുന്നു..

ഫോൺ കയ്യിൽ കിട്ടിയപ്പോൾ തന്നെ ഫേസ്ബുക് ഇൻസ്റ്റാൾ ചെ^യ്തു.. ഒരു ഗ്രൂപ്പിൽ നിന്നാണ് ജീവനെ പരിചയപ്പെടുന്നത്…

എഴുത്തുകളിലൂടെ എല്ലാവരെയും തന്നിലേക്ക് അടുപ്പിക്കാൻ കഴിവുള്ള മാന്ത്രികൻ!!! ഒരു കഥയോ കവിതയോ എഴുതി ഇട്ടാൽ പെ_ൺകുട്ടികൾ കമന്റ് ഇടാനും ലൈക് ചെയ്യാനും മ_ത്സരമാണ്… പക്ഷെ തന്റെ കമന്റുകൾക്ക് ജീവന്റെ പ്രത്യേക ശ്രദ്ധ കിട്ടിയപ്പോൾ വല്ലാത്തൊരു സന്തോഷമായിരുന്നു..

കമന്റുകളിൽ നിന്നും മെസ്സേജുകളിലേക്ക് ആ ബന്ധം വളർന്നത് വളരെ പെട്ടെന്നാരുന്നു.. അതോടെ എല്ലാറ്റിനും മാറ്റം വന്നു..

സ്കൂളിൽ നിന്ന് വന്നാൽ വാ തോരാതെ അമ്മയോട് സംസാരിക്കുമായിരുന്നു…

അനിയനുമായി വഴക്ക് കൂടി അമ്മയുടെ കയ്യിൽ നിന്നും തല്ല് വാങ്ങാണ്ട് ഇറങ്ങി ഓടും ..

അച്ഛൻ കൊണ്ട് വരുന്ന പലഹാരങ്ങൾ ത_ട്ടി പറിച്ച് വഴക്ക് കൂടി കഴിക്കും…ഒടുക്കം ബാഗിൽ നിന്നും ഒളിപ്പിച്ചു വച്ച മിഠയികൾ കൊടുത്തു അവന്റെ പിണക്കം മാറ്റും..

ഇപ്പോൾ വാതിലടച്ചു ജീവനോട് സംസാരിക്കുന്നതായി പതിവ്… ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ പഠിക്കാനുണ്ടെന്നു പറഞ്ഞു ഒഴിയും.. നേരം പുലരുവോളം നീണ്ടു പോയിരുന്ന ചാറ്റുകൾക്കു മുന്നിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല…

അങ്ങനെയാണ് ജീവന്റെ നിർബന്ധത്തിന് വഴങ്ങി അയാളുടെ വീട്ടിലേക്കു പോവാൻ തീരുമാനിച്ചത്..

ജീവൻ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലേക്കു ചെല്ലുന്നത് തെറ്റാണെന്നു ബോധ്യമുണ്ട്…

പക്ഷെ ചെന്നില്ലെങ്കിൽ ജീവൻ പിണങ്ങും…

അത് സഹിക്കാവുന്നതിലും അപ്പുറമാണ്…

അന്നൊരു ശനിയാഴ്ച്ച സ്പെഷ്യൽ ക്ലാസുണ്ടെന്ന് കള്ളം പറഞ്ഞു ജീവന്റെ വീട്ടിലേക്കു പോവാൻ ബസ്സിൽ കയറി.. സ്റ്റോപ്പിലിറങ്ങി കുറച്ചു നടന്നപ്പോഴേക്കും കാലുകൾ വിറക്കാൻ തുടങ്ങി…

“മീരേ …..”

ഇടിവെട്ടേറ്റതു പോലെ ശരീരം വിറക്കാൻ തുടങ്ങി… ആരായിരിക്കും വിളിച്ചത്??? ഭയം കൊണ്ട് ചുവന്ന മുഖം തിരിച്ചു നോക്കിയപ്പോൾ സ്കൂളിൽ വച്ച് ഒപ്പം പഠിച്ച കുട്ടിയാണ് , മരിയ ..

അന്ന് വലിയ കൂട്ടായിരുന്നെങ്കിലും പിന്നീട് കോൺടാക്ട് ഒന്നുമില്ലാരുന്നു…

“എത്ര നാളായി പെണ്ണെ നിന്നെ കണ്ടിട്ട് .. അല്ല മീര നീ എന്താ ഈ വഴി… “???

അവളുടെ ചോദ്യങ്ങൾ കേട്ട് പരുങ്ങി കൊണ്ട് ഞാൻ മറുപടി പറഞ്ഞു ” ഒരു ഫ്രണ്ടിനെ കാണാൻ…”

“ഓ … ആട്ടെ പറ.. എന്തെക്കെയുണ്ട് വിശേഷങ്ങൾ?? പ്ലസ്റ്റൂ ന് റാങ്ക് കിട്ടിയതൊക്കെ ഞാൻ അറിഞ്ഞു കേട്ടോ..”

മുഖത്ത് പാട് പെട്ടൊരു ചിരി വരുത്തിയപ്പോഴേക്കും ഫോണിൽ ജീവന്റെ കാൾ വന്നു.. ജീവന്റെ ചിരിക്കുന്ന മുഖം ഫോണിൽ തെളിഞ്ഞപ്പോഴേക്കും ചങ്കിടിക്കാൻ തുടങ്ങി… പെട്ടന്നാണ് മരിയയുടെ മുഖം മാറിയത്… “മീര അത് … അത് ജീവനല്ലേ?? നിനക്കെങ്ങനെ അറിയാം ??

പിന്നീട് അവിടെ നടന്നതൊന്നും ഓർക്കാൻ കൂടി വയ്യ… ജീവനെന്ന ആട്ടിൻ തോലണിഞ്ഞ ചെന്നായയുടെ മുഖം എനിക്ക് മുന്നിൽ അഴിഞ്ഞു വീണു… ഒരേ സമയം പല പെൺകുട്ടികളെ സ്നേഹിച്ചു തന്റെ വലയിലാക്കുന്നവൻ… ജീവൻ മരിയക്കയച്ച മെസ്സേജുകളുടെ സ്ക്രീൻഷോട്ട് ഫോണിലേക്കയച്ചു…

ഒന്നും സത്യമാവരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് മുറിയിൽ കയറി വാതിലടച്ചത്… മരിയ തന്ന സ്ക്രീൻഷോട്ടുകളാണ് ജീവന് അയച്ചു കൊടുത്തത്..

നിമിഷ നേരം കൊണ്ട് അപ്രത്യക്ഷമായ അയാളുടെ പ്രൊഫൈലിനെക്കാൾ വലിയൊരു മറുപടി കിട്ടാനില്ല… ഹൃദയം നിറഞ്ഞു വിങ്ങുന്ന വേദന കൊണ്ട് കട്ടിലിലേക്ക് വീണ് വാവിട്ടു കരഞ്ഞു…

“എന്ത് പറ്റി മോളേ… ഇങ്ങനെ കരയണെ??? ഏട്ടാ ഒന്നിങ്ങോട്ടു ഓടി വന്നേ…” ‘അമ്മ എന്നെ വാരി പുണർന്നു… അച്ഛനെ കണ്ടപ്പോഴേക്കും സകല നിയന്ത്രണങ്ങളും വിട്ടു പോയി… കുറെ നേരം അച്ഛനെ കെട്ടിപ്പിടിച്ചു കരഞ്ഞപ്പോൾ മനസ്സിന്റെ ഭാരം മുഴുവൻ ആ നെഞ്ചിലേക്ക് ഇറക്കി വച്ചു…

“എന്താടാ… എന്താ എന്റെ മോൾക്ക് പറ്റിയെ??

എന്താണെങ്കിലും അച്ഛനോട് പറ.. ” അച്ഛന്റെ കണ്ണുകളും നിറഞ്ഞു തുടങ്ങിയിരുന്നു… ഒക്കെ പറഞ്ഞു…ചെയ്തു പോയ തെറ്റിന് ആ കാലിൽ വീണു മാപ്പിരന്നു…

“ന്റെ കുട്ടി വിഷമിക്കണ്ട… ഒന്നും സംഭവിച്ചില്ലല്ലോ.. ഒരു ദുസ്വപ്നം പോലെ എല്ലാം മറന്ന് കളയണം… ഇനി അങ്ങനൊന്നും അച്ഛന്റെ കുട്ടി ചെയ്യില്ലാന്ന് നിക്ക് വിശ്വാസാണ് ” അച്ഛന്റെ വാക്കുകൾ എല്ലാ മുറിവുകളെയും ഉണക്കാൻ പാകമായിരുന്നു…

“ഇനി എനിക്കീ ഫോൺ വേണ്ടച്ചാ.. ” കയ്യിലിരുന്ന ഫോൺ ഞാൻ അച്ഛന് നേരെ നീട്ടി…

“അച്ഛൻ പറഞ്ഞില്ലേ, ന്റെ കുട്ടിയെ എനിക്ക് വിശ്വാസാണെന്ന്… ഇപ്പൊ കാര്യങ്ങള് തിരിച്ചറിയാനുള്ള ബുദ്ധി ന്റെ മോൾക്കുണ്ട്.. ഇത് മോൾടെ കയ്യിൽ തന്നെ ഇരുന്നോട്ടെ.. ”

ചില നേരത്ത് കണ്ണീരിനേക്കാൾ വലിയൊരു മറുപടി ഇല്ലല്ലോ… ”

കരയല്ലേ ചേച്ചി…

ഉണ്ണിക്കുട്ടൻ ഓടി വന്നെന്നെ കെട്ടിപ്പിടിച്ചു…

നിറഞ്ഞ കണ്ണുകൾ തുടച്ച്‌ കൊണ്ട് അമ്മ ഞങളെ രണ്ടു പേരെയും മാറോടു ചേർത്തു…

അച്ഛനപ്പോഴും ഒരു തണൽ മരമായി ഞങളെ മൂന്ന് പേരെയും പൊതിഞ്ഞു പിടിച്ചു…

ഒരാളെ സ്‌നേഹിക്കുമ്പോൾ അയാളോളം നന്മയുള്ള മറ്റാരെയും നമ്മൾ കാണില്ല…

മറ്റാരെക്കാളും അവരെ നമ്മൾ കണ്ണടച്ച് വിശ്വസിക്കും…

തിരിച്ചറിവുണ്ടാകേണ്ട സമയത്ത് അതുണ്ടാവണം…

ലൈക്ക് കമൻ്റ് ചെയ്യണേ

രചന : Sherin Reji Jithin