പകല്‍ സമയം വി- ളിക്കരുത് കേട്ടോ.. അമ്മായിയമ്മ ക- ണ്ടാല്‍ എന്റെ കാര്യം ക- ട്ടപ്പൊകയാണ്

രചന : അരവിന്ദ് മഹാദേവന്‍

അശ്വതി അച്ചു

***************

” യൂ ലൈക്ക് സെക്സ് ചാറ്റ്

ഭാര്യയുടെ ഫേസ്ബുക്ക് മെസ്സഞ്ചറിലേക്ക് വന്ന അശ്വതി അച്ചുവിന്റെ മെസ്സേജ് കണ്ട് ഹരിയുടെ നെറ്റി ചുളിഞ്ഞു

” എടീ ഒരു പെണ്ണ് ഇങ്ങനെയൊക്കെ മെസ്സേജയക്കുമോ ? ഭാഷ പോലും അറിയാത്ത ഏവളോ ആണെന്നാണ് തോന്നുന്നത് ”

ഭാര്യയായ ശ്രീവിദ്യക്ക് മെസ്സഞ്ചറില്‍ വന്ന മെസ്സേജ് കാണിച്ചുകൊണ്ട് ഹരി ചോദിച്ചു.

” എന്റെ ചേട്ടാ ചേട്ടനെന്തിനാ ആ മെസ്സേജൊക്കെ ഓപ്പണ്‍ ചെയ്യാന്‍ പോകുന്നത് , എല്ലാം ഞരമ്പ് രോഗികളാണെന്നേ , പെണ്ണിന്റെ പേരിലും ആണിന്റെ പേരിലും മുഖമില്ലാതെ കുറേയെണ്ണം ഇങ്ങനെ ലൈംഗിക ദാരിദ്ര്യം ബാധിച്ച് അലഞ്ഞ് നടക്കാറുണ്ട് , ഇവര്‍ക്കൊക്കെ മറുപടി കൊടുത്ത് സമയം കളയുന്നതിലും നല്ലത് ഫേസ്ബുക്ക് തന്നിട്ടുള്ള ബ്ലോക്ക് ഓപ്ഷന്‍ ഉപയോഗിക്കുകയെന്നതാണ്

ശ്രീവിദ്യ ചിരിയോടെ ഹരിയെ നോക്കിക്കൊണ്ട് പറഞ്ഞു.

” എന്നാലും ഇങ്ങനെയുമുണ്ടോ ഞരമ്പന്മാര്‍

ഇന്ന് ഞാനവന് ശരിയാക്കി കൊടുക്കുന്നുണ്ട്

ഹരി ശ്രീവിദ്യയെ നോക്കി ഗൗരവത്തില്‍ പറഞ്ഞിട്ട് തന്റെ ശബ്ദത്തില്‍ പുളിച്ച തെറി അശ്വതി അച്ചുവിന് വോയ്സ് മെസ്സേജിട്ടു.

” ദാ ഇത് നിന്റെ ഭാര്യക്ക് കൊടുത്തേക്ക് , ഇത് മാത്രമല്ല വേറെ പണിയും വരുന്നുണ്ട് ”

പുരുഷ ലിംഗത്തിന്റെ ഫോട്ടോയോടൊപ്പം ഭീഷണിയും അറയ്ക്കുന്ന തെറിയുമായിരുന്നു അശ്വതി അച്ചുവില്‍ നിന്നും മറുപടിയായി വന്നത് .

കലി മൂത്ത ഹരി വായില്‍ വന്ന തെറിയൊക്കെ വോയ്സായി അയച്ചപ്പോഴേക്കും അശ്വതി അച്ചു ശ്രീവിദ്യയുടെ ഐഡിയെ ബ്ലോക്ക് ചെയ്തിരുന്നു

പതിനഞ്ച് മിനിട്ട് കഴിഞ്ഞ് കാണും ” അമ്മായി ശ്രീ ” പേരില്‍ പുതുതായി തുടങ്ങിയ ഐഡിയില്‍ നിന്നും ശ്രീവിദ്യയുടെ ഐഡിയിലേക്ക് ഒരു ഫ്രണ്ട് റിക്വസ്റ്റ് വന്നു.

ശ്രീവിദ്യയുടെ ചിത്രത്തിനോടൊപ്പം അശ്ലീല ചിത്രങ്ങളും എഡിറ്റ് ചെയ്ത് കയറ്റിയ ഫോട്ടോയായിരുന്നു ആ ഐഡിയുടെ കവര്‍ ചിത്രം

” മര്യാദയ്ക്ക് പറഞ്ഞതാ ഇവറ്റകളെയൊക്കെ ബ്ലോക്ക് ചെയ്ത് ഒഴിവാക്കുന്നതാണ് നല്ലതെന്ന് കേ_ട്ടില്ലല്ലോ ചേട്ടന്‍ , ഇപ്പോള്‍ എന്റെ ഫോട്ടോ വരെ മോശമായി ചിത്രീകരിച്ചുകൊണ്ട് ഓരോ തന്തയില്ലാത്തവന്മാര്‍ പ്രതികാരം വീട്ടുന്നത് കണ്ടില്ലേ

ശ്രീവിദ്യ ദേഷ്യത്തോടെ ഹരിയെ നോക്കി.

” ഇതങ്ങനെ ഞാന്‍ വിടില്ല , പോലീസില്‍ പരാതിപ്പെടണം

ഹരിക്ക് എന്ത് ചെയ്യണമെന്ന് യാതൊരു ഊഹവും കിട്ടിയില്ല.

എന്താണേലും അന്ന് തന്നെ അവര്‍ പോലീസ് സ്റ്റേഷനില്‍ പോയി പരാതി കൊടുത്തു.

നടപടിയുണ്ടാകുമെന്നൊക്കെ പറച്ചിലേയുണ്ടാകൂ സഹോദരാ , കാരണം നൂറുകണക്കിന് പരാതികളാ ഇതുപോലെ ഫേസ്ബുക്ക് സംബന്ധമായി വരുന്നത് , ഫേക്ക് ഐഡികളെയൊക്കെ എവിടുന്ന് കണ്ടുപിടിക്കാനാ , ഇത്തരക്കാരെ അവഗണിക്കുന്നതാണ് നല്ലത് അല്ലെങ്കില്‍ ഇവര്‍ ചെയ്യുന്ന തെണ്ടിത്തരത്തിന് പുറകെ നടക്കാനേ സമയമുണ്ടാകൂ ”

എസ്ഐയുടെ മുറിയില്‍ നിന്നിറങ്ങി വന്ന ഹരിയോടും ശ്രീവിദ്യയോടും കോണ്‍സ്റ്റബിള്‍ ഉപദേശിച്ചു

ഇരുവരും മറുപടിയൊന്നും പറയാതെ സ്റ്റേഷനില്‍ നിന്നും പുറത്തേക്ക് നടന്നു.

” ഹരിയേട്ടനിപ്പോള്‍ തൃപ്തിയായിക്കാണുമല്ലോ,

വെറുതെ പോലീസുകാരുടെ മുന്നിലും നാണം കെട്ടു ”

ശ്രീവിദ്യ മുഖം വീര്‍പ്പിച്ചുകൊണ്ട് കാറിലേക്ക് കയറുന്നതിനിടയില്‍ പറഞ്ഞു.

” ഇതങ്ങനെ വിടില്ലെടീ ഞാന്‍ , നീയെന്റെ കൂടെ കട്ടക്ക് നിന്നാല്‍ മതി ”

ഹരി എന്തോ ആലോചിച്ചുറപ്പിച്ചത് പോലെ പറഞ്ഞു.

” ഇനിയെന്ത് പുകിലുണ്ടാക്കാനാ പുറപ്പാട്

ശ്രീവിദ്യ ഹരിയെ തുറിച്ച് നോക്കി.

” വഴിയേ പറയാം ”

കാര്‍ മുന്നോട്ടെടുത്തുകൊണ്ട് ഹരി പറഞ്ഞു.

അന്ന് തന്നെ തന്റെ പെങ്ങള്‍ രേവതിയുടെ ഉപയോഗ ശൂന്യമായ പഴയ ഫേസ്ബുക്ക് ഐഡിയെ പേര് മാറ്റി ഗായത്രിയെന്നാക്കി

അതിന് ശേഷം അധികമാരും കണ്ടിട്ടില്ലാത്ത കന്നട സീരിയല്‍ നടിയുടെ ചിത്രവും പ്രൊഫൈലില്‍ ഇട്ടിട്ട് ശ്രീവിദ്യയുടെ ഇന്‍ബോക്സില്‍ ശല്യത്തിനെത്തിയ അശ്വതി അച്ചുവിനെ തിരഞ്ഞ് പിടിച്ച് ഫ്രണ്ട് റിക്വസ്റ്റ് അയച്ചു.

മൂന്ന് മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴേക്കും അശ്വതി അച്ചു ഗായത്രിയുടെ റിക്വസ്റ്റ് അക്സപ്റ്റ് ചെയ്തു.

രണ്ട് ദിവസത്തെ ഹായ് മെസ്സേജുകള്‍ക്കൊടുവില്‍ ഗായത്രിയെ തേടിയും ആ മെസ്സേജെത്തി

” യൂ ലൈക്ക് സെക്സ് ചാറ്റ് ”

ആദ്യഘട്ടമെന്നോണം ഗായത്രി ലവിന്റെ സിംപലുകളാണ് മറുപടിയായി അയച്ചത്.

ഗായത്രി തല്പര കക്ഷിയാണെന്ന് മനസ്സിലായ അശ്വതി അച്ചു കുറച്ച് സെക്സ് വീഡിയോകളും സ്വന്തം പുരുഷാവയവും ഗായത്രിക്ക് ഇന്‍ബോക്സിലിട്ടു കൊടുത്തു.

” ഹോ എന്തായിത് , പക്ഷേ എനിക്ക് ഈ ചാറ്റിലൊന്നും ഇഷ്ടമില്ലാട്ടോ , നേരിട്ടാ എനിക്കിഷ്ടം , ഭര്‍ത്താവ് ഗള്‍ഫിലായതുകൊണ്ട് കുറേക്കാലമായി പട്ടിണിയാണ് ”

ഗായത്രി അര്‍ത്ഥഗര്‍ഭമായി പറഞ്ഞു.

” അതിന് ഇയാളെ എനിക്കറിയില്ലല്ലോ നേരിട്ട് കാണാന്‍ , ഇയാളുടെ നമ്പര്‍ താ , എനിക്ക് ഇയാളെ വിശ്വാസമായാല്‍ ഞാന്‍ വരും ”

അശ്വതി അച്ചു കൊതിയോടെ പറഞ്ഞു.

” അതിനെന്താ പ്രശ്നം ? പകല്‍ സമയം വിളിക്കരുത് കേട്ടോ , അമ്മായിയമ്മ കണ്ടാല്‍ എന്റെ കാര്യം കട്ടപ്പൊകയാണ് ”

ഇര തന്നിലേക്കടുക്കുന്നുവെന്ന് ബോധ്യം വന്നപ്പോള്‍ പുതുതായെടുത്ത സിമ്മിന്റെ നമ്പര്‍ ഹരി അശ്വതി അച്ചുവിന് കൈമാറി.

ഹരിയുടെ നിര്‍ദ്ദേശമനുസരിച്ച് അശ്വതി അച്ചുവിന് യാതൊരു സംശയത്തിനിട കൊടുക്കാതെ തന്റെ ശബ്ദത്തില്‍ ചെറിയൊരു മാറ്റം വരുത്തി ഹരിയുടെ സുഹൃത്തായ വന്ദന സംസാരിക്കുകയും ചെയ്തു.

അശ്വതി അച്ചുവിന് ഗായത്രിയില്‍ പൂര്‍ണ്ണ വിശ്വാസമായി.

ഗായത്രിയുമായി അശ്വതി അച്ചു കൂടിക്കാഴ്ച തീരുമാനിച്ചിരുന്നത് ആലപ്പുഴയിലെ ഹൗസ്ബോട്ടില്‍ വെച്ചായിരുന്നു.

കൊല്ലത്ത് നിന്നും അശ്വതി അച്ചു ഗായത്രിയെ തേടി ആലപ്പുഴയിലേക്ക് തിരിച്ചു

വന്ദന ബസ് സ്റ്റാന്റില്‍ അശ്വതി അച്ചുവിനെയും കാത്ത് നില്പുണ്ടായിരുന്നു.

വന്ദനയെ കൃത്യമായി നിരീക്ഷിച്ചുകൊണ്ട് കുറച്ചകലെ മാറി ഹരിയും ശ്രീവിദ്യയും ഏതാനും സുഹൃത്തുക്കളും അശ്വതി അച്ചുവിനുള്ള സമ്മാനവുമായി നിന്നു.

ഇരുപത് മിനിട്ട് കഴിഞ്ഞപ്പോള്‍ വന്ദനയുടെ ഫോണ്‍ ശബ്ദിച്ചു

അശ്വതി അച്ചുവായിരുന്നു കോളില്‍ .

” ഹലോ ”

വന്ദന കോളെടുത്തു.

ഗായത്രിയെവിടെയാ ? ഞാന്‍ ബസ് സ്റ്റാന്റിലെത്തി

അശ്വതി അച്ചു തിരക്കി .

വന്ദന താന്‍ നില്കുന്ന സ്ഥലം കൃത്യമായി പറഞ്ഞു കൊടുത്തു.

പതിനെട്ട് വയസ്സ് പ്രായം പോലും തോന്നിക്കാത്ത മീശ പോലും നേരെ വന്ന് തുടങ്ങിയിട്ടില്ലാത്ത ഒരു പയ്യന്‍ വന്ദനയുടെ അടുത്തെത്തി

” ഗായത്രിയല്ലേ ”

വന്ദനയുടെ മുഖത്തേക്ക് നോക്കി സംശയത്തോടെ അവന്‍ ചോദിച്ചു.

ഹരിയേട്ടാ അത് ഗോകുലല്ലേ

ശ്രീവിദ്യ ഞെട്ടലോടെ ഹരിയുടെ കൈയ്യില്‍ ബലമായി പിടിച്ചു .

ഹരിയും ഗോകുലിനെ കണ്ട് ഞെട്ടിത്തരിച്ച് നില്ക്കുകയായിരുന്നു.

ശ്രീവിദ്യയുടെ അടുത്ത ബന്ധുവായ സ്ത്രീയുടെ പ്ലസ് ടുവില്‍ പഠിക്കുന്ന മകനായിരുന്നു ഗോകുല്‍.

” ഞാനിടപെടുന്നില്ല , എന്താണെന്ന് വെച്ചാല്‍ നീ തന്നെയങ്ങ് ചെയ്തേക്ക് ”

ഹരി ദേഷ്യം അടക്കിപ്പിടിച്ചുകൊണ്ട് പറഞ്ഞു.

ശ്രീവിദ്യ ഭദ്രകാളിയെ പോലെ അശ്വതി അച്ചുവെന്ന ഗോകുലിന്റെയടുത്ത് പാഞ്ഞെത്തി.

പിന്നീടവിടെ തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് തോറ്റ് പോകുന്ന തരത്തിലുള്ള ശബ്ദങ്ങള്‍ മുഴങ്ങി.

ഇരു കൈകളും മുഖത്തേക്ക് പൊത്തി നിലത്തിരുന്ന ഗോകുലിന് ഒരു തൊഴിയും കൂടി സമ്മാനിച്ചിട്ട് ശ്രീവിദ്യ തിരിഞ്ഞ് നടന്നു..

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : അരവിന്ദ് മഹാദേവന്‍ .