ഊമക്കുയിൽ, തുടർക്കഥയുടെ ഒൻപതാം ഭാഗം വായിക്കുക….

രചന : ലക്ഷ്മി ലച്ചൂസ്

മനസാകെ കലങ്ങി മറിഞ്ഞതിനാൽ രണ്ട് ദിവസം ലീവ് എടുക്കാം എന്ന് തന്നെ സിദ്ധു തീരുമാനിച്ചു…

അസ്വസ്ഥമായ മനസോടെ ബാങ്കിൽ പോയാലും അവിടുത്തെ കണക്കുകളിൽ എന്തെങ്കിലും പിഴവ് വരുത്തും എന്ന് അവന് ഉറപ്പായിരുന്നു…..

റൂമിനുള്ളിൽ എന്തോ ആലോചനയിൽ മുഴുകി ഇരിക്കയാണ് സിദ്ധു…..

എങ്ങനെയും ദച്ചുവിനെ കണ്ട് ക്ഷമ ചോദിക്കണം എന്നാണ് മനസ് നിറയെ… ഒപ്പം തന്നെ അവന്റെ അമ്മയുടെ മൗനവും അവനെ വല്ലാതെ വീർപ്പു മുട്ടിച്ചു….

രാവിലെ ആഹാരം കഴിക്കുമ്പോൾ ആയാലും വേണ്ടതെല്ലാം ചെയ്തും എടുത്തും എല്ലാം തന്നു…

പക്ഷെ തന്നോട് സംസാരിക്ക പോയിട്ട് മുഖത്തേക്ക് ഒന്ന് നോക്കുക കൂടി ചെയ്തില്ല എന്ന് അവൻ വേദനയോടെ ഓർത്തു……

ദേച്ചുവിനോട് സംസാരിക്കാൻ ഒരു അവസരം കാത്ത് ഇരിക്കയാണ് സിദ്ധു…..

ലക്ഷ്മി സ്കൂളിൽ പോയി കഴിഞ്ഞാൽ ദച്ചു മിക്കപ്പോഴും ദേവകിയുടെ അരികിൽ ആവും…

ഇന്നും അവന്റെ ടീച്ചറമ്മ സ്കൂളിൽ പോയി കഴിയുമ്പോൾ അവള് അവിടെ വരും എന്ന് തന്നെ അവൻ പ്രതീക്ഷിച്ചു….

പക്ഷെ അവന്റെ പ്രതീക്ഷക്ക് വിരുദ്ധമായി ഉച്ചയോടെ അടുത്തിട്ടും ദച്ചുവിനെ ആ വഴിക്ക് കണ്ടതേ ഇല്ലാ…..

അവൻ ആണേൽ ഇടക്ക് ഇ_ടക്ക് ജനാല വഴി ഗേറ്റിന് അരികിലേക്ക് കണ്ണ് നടും…

ശേ… ഇന്ന് എന്താ അവള് വരാത്തെ… ഇന്നലെ അറയിൽ പെട്ട് പോയതിന്റെ വയ്യഴിക വല്ലതും ഉണ്ടോ അവൾക്ക്…

അവൻ ഇരിക്ക പൊറുതി ഇല്ലാതെ ഇടക്ക് ഇടക്ക് ഉമ്മറത്തു എല്ലാം വന്ന് നിന്നു…..

“”അമ്മ എവിടെ അച്ഛാ…….”””

കുറച്ച് നേരമായി ദേവകിയെ അവിടെ എങ്ങും കാണാത്തത് കൊണ്ട് അവൻ ഹാളിലേക്ക് വന്ന് ചോദിച്ചു…..

“”അവള് ദച്ചുവിന്റെ അടുത്തേക്ക് പോയി….”””

“”അയ്യോ… എന്ത് പറ്റി… അവൾക്ക് വല്ല വയ്യാഴികയും ഉണ്ടോ…. ഹോസ്പിറ്റലിൽ വേണേൽ കൊണ്ടുപോവാം അച്ഛാ ….”””

സിദ്ധുവിന്റെ പരവേഷം കണ്ട് ഗിരി അവനെ ഒന്ന് ഇരുത്തി നോക്കി…അത് കണ്ടതും അവൻ ഒന്ന് പരുങ്ങി….

അവൻ പതിയെ റൂമിലേക്ക് ഉൾവലിഞ്ഞു…..

ശെയ്യ്…. അമ്മ എന്തിനാ ഇപ്പോൾ അങ്ങോട്ട് പോയത്…. അവൾക്ക് ഇനി ശെരിക്കും എന്തെങ്കിലും അസ്വസ്ഥത ഉണ്ടോ… എങ്ങനെയാ ഒന്ന് അറിയുന്നേ……

പെട്ടെന്ന് ആണ് ഗേറ്റ് തുറക്കുന്ന ശബ്ദം അവൻ കേട്ടത്….. അവൻ ആവേശത്തോടെ ജനാല വഴി നോക്കി… അമ്മയോട് ഒപ്പം പ്രതീക്ഷിച്ച ആളെ കാണാതെ ആയപ്പോൾ അവന്റെ മുഖം മങ്ങി…..

അമ്മ തിരികെ വരുമ്പോൾ അവളെയും കൂട്ടി വരും എന്ന് ഒരു പ്രതീക്ഷ അതുവരെ അവന് ഉണ്ടായിരുന്നു

അന്നത്തെ ദിവസം അവന് ദച്ചുവിനെ കണി കാണാൻ കൂടി കിട്ടിയില്ല……

അതിനിടയിൽ ദേവകിയോട് മിണ്ടാൻ അവൻ ആവുന്ന ശ്രമിച്ചു…. പക്ഷെ അപ്പോഴൊക്കെയും അവർ അവനെ മൈൻഡ് ആക്കിയതെ ഇല്ലാ…….

അവസാനം രാത്രീയിൽ എപ്പോഴോ ഗിരി തന്നെ ഇരുവർക്കും ഇടയിൽ മധ്യസ്ഥത നിന്ന് അവരുടെ പിണക്കത്തിന്റെ ആക്കം അൽപ്പം കുറച്ചു….

ഗൗരവത്തോടെ ആണെങ്കിലും അവനോട് സംസാരിക്കും എന്നായി…..

അവന് അത് തന്നെ വലിയ ആശ്വാസം ആയിരുന്നു……

പിറ്റേന്ന് കാലത്ത് മുതൽ ദച്ചു വരും എന്നുള്ള പ്രതീക്ഷയിൽ അവൻ സമയം തള്ളി നീക്കി…

പക്ഷെ സമയം നീങ്ങുന്നത് അല്ലാതെ വേറെ പ്രയോജനം ഒന്നും ഉണ്ടായില്ല……

ഇനിയും ദച്ചുവിനെ കണ്ട് സംസാരിച്ചില്ലെങ്കിൽ ഭ്രാന്ത്‌ പിടിക്കും എന്ന അവസ്ഥയിൽ ആയപ്പോൾ അവൻ രണ്ടും കല്പ്പിച്ചു അവളുടെ വീട്ടിലേക്ക് പോവാൻ തീരുമാനിച്ചു….

ഇന്ന് ലക്ഷ്മി സ്കൂളിലും പോയിട്ടില്ല എന്ന് രാവിലെ എപ്പോഴോ അവൻ ദേവകിയുടെ നാവിൽ നിന്ന് അറിഞ്ഞിരുന്നു….. പക്ഷെ എന്ത് വന്നാലും ദച്ചുവിനെ കണ്ടേ തീരു എന്ന് അവൻ ഉറപ്പിച്ചു….

സിദ്ധു മെല്ലെ ദച്ചുവിന്റെ വീട് ലക്ഷ്യമാക്കി നടന്നു…. മുറ്റത്തു വന്നപ്പോൾ തന്നെ വീടിന് പുറക് വശത്തു നിന്ന് ആരുടെയോ സംസാരം അവൻ അവ്യക്തമായി കേട്ടു…..

അവിടേക്ക് പോവണോ വേണ്ടയോ എന്ന് അവൻ ഒരു നിമിഷം സംശയിച്ചു നിന്നു… ഇപ്പോൾ താൻ ഇങ്ങോട്ട് വന്നത് എന്തിനാണെന്ന് ടീച്ചറമ്മ ചോദിച്ചാൽ തക്കതായ മറുപടി പറയാൻ ഇല്ലാത്തത് തന്നെ കാരണം ….

അവൻ ഒരു നിമിഷം ചിന്തിച്ചു നിന്നിട്ട് തിരിഞ്ഞു നടക്കാൻ ഒരുങ്ങി….

പക്ഷെ എന്തുകൊണ്ടോ തിരിച്ചു പോവാൻ അവന്റെ മനസ് സമ്മതിച്ചില്ല…..

ദൂരെ നിന്നെങ്കിലും ദച്ചുവിനെ ഒരു നോക്ക് കാണാതെ തിരികെ പോകാൻ മനസ് അനുവദിക്കാത്ത പോലെ

എന്തും വരട്ടെ എന്ന് കരുതി അവൻ പുറക് വശത്തേക്ക് പയ്യെ നടന്നു… അവിടേക്ക് അടുക്കും തോറും കേൾക്കുന്ന ശബ്ദങ്ങളിൽ ഒരു ശബ്ദം അവന്റെ അമ്മയുടെ ആണോ എന്ന് അവൻ ഊഹിച്ചു…..

അവൻ ഊഹിച്ച പോലെ ദേവകിയും അവിടെ ഉണ്ടായിരുന്നു……

താഴത്തെ തൊടിയിൽ നിന്ന് കാര്യമായി എന്തോ സംസാരിച്ചു കൊണ്ട് പാവലിനു കുമ്പിള് കുത്തുകയായിരുന്നു രണ്ടു പേരും അപ്പോൾ……

മുളകും വെണ്ടയും പാവലും ചീരയും എല്ലാം അടങ്ങിയ ഒരു കൊച്ചു കൃഷി തോട്ടം തന്നെ ആണ് അത്…..

ദേവകിയും ലക്ഷ്മിയും താഴെ തൊടിയിൽ ആയിരുന്നത് കൊണ്ടും പരസ്പരം ഉള്ള സംസാരത്തിൽ ശ്രദ്ധ ചെലുത്തിയത് കൊണ്ടും അവർ സിദ്ധുവിനെ കണ്ടിരുന്നില്ല… അവൻ ചുമരിനോട്‌ ചേർന്ന് നിന്ന് ചുറ്റിനും കണ്ണോടിച്ചു… പക്ഷെ പ്രതീക്ഷിച്ച മുഖം മാത്രം അവന്റെ കണ്ണിൽ ഉടക്കിയില്ല….

ഇവള് ഇതെവിടെ പോയി…. സാദാരണ ടീച്ചറമ്മേടെ വാലിൽ തൂങ്ങി അരികിൽ തന്നെ കാണണ്ടത് ആണെല്ലോ… ഇനി ഇവിടെ ഇല്ലേ…

ലൈബ്രറിയിലേക്ക് വല്ലോം പോയോ…..ശേ ഒന്ന് അറിയാൻ എന്താ വഴി…..

“”മോള് എവിടെ ലെച്ചു…ഇത്രേം നേരായിട്ടും അവളെ ഇങ്ങോട്ടേക്കു ഒന്നും കണ്ടില്ലലോ……”””

രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല് എന്ന് പറയും പോലെ ആയി കാര്യം അപ്പോൾ….

സിദ്ധുവിന്റെ എന്തോ ഭാഗ്യത്തിന് ആണ് ദേവകിക്ക് അപ്പോൾ ദച്ചുവിന്റെ കാര്യം ചോദിക്കാൻ തോന്നിയത്… അവൻ അവന്റെ ടീച്ചറമ്മയുടെ വാക്കുകൾക്കായി കാത് കൂർപ്പിച്ചു….

“”അവൾക്ക് നല്ല വയറ് വേദന…. ചൂട് വെയ്ക്കാൻ വെള്ളം ബാഗിൽ ആക്കി കൊടുത്തിട്ട ഞാൻ ഇങ്ങോട്ടേക്കു ഇറങ്ങിയേ…. ചിലപ്പോൾ ഉറങ്ങി പോയി കാണും…..”””

“””എന്നാൽ ഉറങ്ങിക്കോട്ടെ… നല്ല വേദന കാണും….””””

അത്രയും പറഞ്ഞു കഴിഞ്ഞു അവർ അവരുടെ ജോലി തുടർന്നു…..

അപ്പോൾ പെണ്ണ് അകത്തു ഉണ്ട്… ശോ ഒന്ന് കാണാതെ തിരികെ പോവാനും തോന്നുന്നില്ലല്ലോ…..

അവൻ അതും ചിന്തിച്ചു പതിയെ മുൻവശത്തേക്ക് വലിഞ്ഞു…..

മുൻവശത്തെ ഡോർ ചേർത്തടച്ചിട്ടേ ഉണ്ടായിരുന്നുള്ളു….. അവൻ പതിയെ ആ വാതിൽ തള്ളി തുറന്നു…… ദച്ചുവിന്റെ അരികിലേക്ക് പോവണോ വേണ്ടയോ എന്ന് അവൻ ഒന്ന് ആലോചിച്ചു….

എന്തൊക്കെ പറഞ്ഞാലും ഞാൻ ഒരു അന്യപുരുഷൻ അല്ലെ…. ഒരു പെൺകുട്ടിയുടെ ബെഡ്റൂമിലേക്ക് നേരെ ചെന്ന് കേറാൻ പാടുണ്ടോ….മോശല്ലേ അത്….

ഏയ്യ്…. അതിനു ഞാൻ റൂമിന് ഉള്ളിലേക്ക് കയറുന്നില്ലലോ… ഡോറിന് അരികിൽ നിന്ന് അവളെ ഒന്ന് കാണുന്നല്ലേ ഉള്ളു ….വാതിലിന്റെ അടുത്ത് നിന്ന് ഒന്ന് കാണുക….

തിരികെ പോരുക…അത്രേ ഉള്ളു…അത് അത്ര വലിയ മോശം കാര്യം ഒന്നുമല്ല….

അവൻ സ്വയം ഒന്ന് ചോദിച്ചു അവൻ തന്നെ ഉടൻ ഉത്തരവും കണ്ടെത്തി….

അവളുടെ റൂമിന് മുന്നിൽ നിന്ന് അവൻ ചുറ്റിനും ഒന്ന് നോക്കി ആരും ഇല്ലാ എന്ന് ഉറപ്പിച്ചു മടിച്ചു മടിച്ചു വാതിലിനു മറയായി കിടക്കുന്ന കർട്ടൻ പതിയെ വകഞ്ഞു മാറ്റി…..

ചൂട് പിടിക്കുന്ന വാട്ടർ ബാഗ് വയറോട് ചേർത്ത് പൊതിഞ്ഞു പിടിച്ചു ഒരു വശം ചരിഞ്ഞു കിടന്ന് ഉറങ്ങുന്നവളെ അവൻ നോക്കി നിന്നു….

ബുദ്ധി പറഞ്ഞത് ആ സമയം മനസ് കേൾക്കാഞ്ഞിട്ടോ എന്തോ അറിയാതെ തന്നെ അവന്റെ പാദങ്ങൾ അവൾക്ക് അരികിലേക്ക് ചലിച്ചിരുന്നു…..

ദേച്ചുവിന് അരികിലായി മുട്ട് കുത്തിയിരുന്നു അവൻ..,.

തന്റെ കൈകളിലേക്ക് തളർന്ന് വീണ ദച്ചുവിന്റെ മുഖം ആ നിമിഷം അവന്റെ മനസ്സിൽ നിറഞ്ഞു…..

അവൻ വേദനയോടെ അവളെ ഒന്ന് നോക്കി…..

‘ധ്രുവി….. സോറി ധ്രുവി… എനിക്ക് … എനിക്ക് അറിയാതെ പറ്റി പോയതാ…..ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന് ഞാൻ ഒരിക്കലും കരുതിയതല്ല….. അന്ന് ക്രിക്കറ്റ്‌ കളിക്ക് ഇടയിൽ അടി ഉണ്ടായപ്പോൾ നീ അവിടെ ഉണ്ടായിരുന്നത് ഞാൻ കണ്ടിരുന്നു….

അതുകൊണ്ട് നീയാണ് വീട്ടിൽ വന്ന് പറഞ്ഞതെന്നുള്ള തെറ്റിദ്ധാരണയിൽ എനിക്ക് പറ്റി പോയതാ…

ഒന്ന് രണ്ട് നിമിഷം നിന്നെ ആ ഇരുട്ടത്ത് ഇരുത്തി ഒന്ന് പേടിപ്പിക്കണം എന്ന് മാത്രേ ഞാൻ കരുതിയുള്ളു… പക്ഷെ എനിക്ക് വന്നൊരു ഫോൺ കാളിൽ ഞാൻ നിന്നെ…..’

അവൻ മുഴുവപ്പിക്കാതെ ഉറങ്ങി കിടക്കുന്നവളുടെ മുഖത്തേക്ക് തന്നെ നോക്കി…

അവന്റെ കണ്ണുകളിൽ ചെറുതായി നനവ് തട്ടിയിരുന്നു……

‘എനിക്കറിയാം…നിന്റെ മനസിനെ ഞാൻ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്…..നിന്നെ പരിഹസിച്ചിട്ടുണ്ട്….

എല്ലാത്തിനും….. എല്ലാത്തിനും മാപ്പ്…..

ഇനി ഒരിക്കലും നിന്നെ ഞാൻ വേദനിപ്പിക്കില്ല..

പരിഹസിക്കില്ല…. വാക്കുകൾ കൊണ്ട് കുത്തി നോവിക്കെയുമില്ല….. സത്യം…..’

അത്രമേൽ മൃദുലമായി അവളോട് മൊഴിഞ്ഞു കഴിയുമ്പോഴേക്കും അവന്റെ വിരലുകൾ അവളുടെ കവിളിനെ മൃദുവായി തഴുകിയിരുന്നു….

അവൾ അറിയാതെയെങ്കിലും എല്ലാം അവളോട് പറഞ്ഞു കഴിഞ്ഞപ്പോൾ എന്തെന്നില്ലാത്ത ആശ്വാസം തോന്നി സിദ്ധുവിന്……

അവൻ ഒരു പുഞ്ചിരിയോടെ അവളെ നോക്കിയിട്ട് എഴുന്നേറ്റ് പുറത്തേക്ക് നടന്നു…

വാതിലിനു അരികിൽ ചെന്നും സിദ്ധു ഒന്ന് തിരിഞ്ഞു നോക്കി… ഒന്നും അറിയാതെ ശാന്തമായി ഉറങ്ങുന്ന ദച്ചുവിനെ നോക്കി ഒന്നുകൂടി മന്ദഹസിച്ചു അവൻ പുറത്തേക്ക് പോയി …..

💓💓💓💓💓

വൈകുന്നേരം ജോലി കഴിഞ്ഞു മടങ്ങി വരുമ്പോൾ ആണ് ലൈബ്രറിയിൽ നിന്ന് ഇറങ്ങി വരുന്ന ദച്ചുവിനെ സിദ്ധു കണ്ടത്……

അന്ന് അവൾ അറിയാതെ അവളോട് എല്ലാം പറഞ്ഞു കഴിഞ്ഞു പിന്നെ ഇന്നാണ് അവൻ ദച്ചുവിനെ കാണുന്നത്…… ഈ മൂന്ന് നാല് ദിവസത്തിന് ഇടക്ക് പരസ്പരം കാണാൻ ഒരു അവസരവും അവർക്ക് ലഭിച്ചില്ല.. അവൾ അതിനു ഉള്ള അവസരം കൊടുത്തില്ല എന്നതാണ് യാഥാർഥ്യം……

ആ സംഭവത്തിന് ശേഷം അവൾ വീട്ടിലേക്ക് വരുന്നത് തന്നെ വിരളം ആണ്…. ഇനി വരുന്നുണ്ടെങ്കിൽ തന്നെ അത് താൻ ജോലിക്ക് പോവുന്ന സമയത്ത് ആവും… ഇന്നലെ ആണെങ്കിലും താൻ വീട്ടിൽ എത്താറായ സമയം ആയപ്പോഴേക്കും തന്റെ വീടിന്റെ ഗേറ്റ് അടച്ചു ഓടി പോകുന്നവളെ ഒരു മിന്നായം പോലെ കണ്ടിരുന്നു…..

താനുമായി ഒരു കൂടിക്കാഴ്ച്ചക്ക് അവസരം ഉണ്ടാവാതെ ഇരിക്കാൻ അവൾ പരമാവധി ശ്രമിക്കുന്നുണ്ട് എന്ന് അവൻ ആ സമയം ഓർത്തു….

സിദ്ധു ബൈക്ക് സ്ലോ ചെയ്തു ദച്ചുവിന്റെ അരികിലായി നിർത്തി…… പെട്ടെന്ന് അവനെ കണ്ടതും അവളിൽ ഒരു ഞെട്ടൽ ഉളവായി…

“””വീട്ടിലേക്ക് അല്ലെ…. വാ കയറ്… ഞാൻ കൊണ്ടാക്കാം…..”””

സിദ്ധു പറയുന്നത് കേട്ട് ദച്ചു വീണ്ടും ഞെട്ടി….

“”ഹാ…. ഇങ്ങനെ മിഴിച്ചു നിൽക്കാതെ കയറടോ… “””

സിദ്ധു ഒരു ചിരിയോടെ പറയുന്നത് കേട്ടതും ദച്ചു ദേഷ്യത്തോടെ അവനെ ഒന്ന് നോക്കി ഒന്നും പറയാതെ മുന്നോട്ട് നടന്നു….

സിദ്ധു അത് കണ്ട് വല്ലാതെ ആയി…

സിദ്ധു വീണ്ടും അവൾക്ക് മുന്നിലായി ബൈക്ക് നിർത്തി…..

“””ദച്ചു…. ഞാനും അങ്ങോട്ടേക്ക് അല്ലെ…

അതുകൊണ്ടാ നിന്നോട് കയറാൻ പറഞ്ഞെ…..”””

അവൻ പറഞ്ഞത് കേട്ട് അവൾ ആഞ്ഞൊന്ന് ശ്വാസം എടുത്ത് കൈയിൽ ഇരുന്ന നോട്ട്പാട് തുറന്ന് എന്തോ എഴുതി….. ശേഷം അത് അവന് നേരെ ഒരു പുച്ഛത്തോടെ നീട്ടി…..

(അന്ന് ശ്വാസം മുട്ടിച്ചു കൊല്ലാൻ നോക്കിയിട്ട് അതിനു കഴിയാത്തത് കൊണ്ട് ഇനി ബൈക്കിൽ നിന്ന് തള്ളി ഇട്ട് കൊല്ലാൻ ആണോ അടുത്ത ഉദ്ദേശം…..)

“”ദച്ചു……”””

അവന്റെ വിളിയിൽ വേദന കലർന്നിരുന്നു …..

എന്നാൽ അതിനും മുൻപേ അവനെ പാടെ അവഗണിച്ചു അവൾ മുൻപോട്ട് നടന്നിരുന്നു….

ദച്ചു നടന്നകലുന്നത് ഒരു വിങ്ങലോടെ നോക്കി ഇരുന്നു സിദ്ധു……

അവൻ ബൈക്ക് സ്റ്റാൻഡിൽ വെച്ച് അതിൽ നിന്ന് ഇറങ്ങി അവിടെ ഉള്ള കലിങ്കിലേക്ക് ഇരുന്നു….

നീ പറയുന്നത് ഒക്കെയും കേൾക്കാൻ ഞാൻ ബാധ്യസ്ഥൻ ആണ് ധ്രുവി ….പക്ഷെ ഞാൻ നിന്നെ കൊല്ലാൻ നോക്കി എന്ന് വിശ്വസിക്കുന്നുണ്ടോ നീ…. ഞ…. ഞാൻ അത്രക്ക് ദുഷ്ടൻ ആണോ ധ്രുവി…

അവൻ വേദനയോടെ അവൾ പോയ വഴിയേ നോക്കി മൗനമായി അവളോട് ചോദിച്ചു….

“””ഇതെന്താടാ… ബാങ്കിൽ നിന്ന് ഇറങ്ങിയിട്ട് ഇവിടെ വരെ എത്തീതെ ഉള്ളു നീ…..?”””

ഒരു ചിരിയോടെ കിരൺ ചോദിക്കുന്നത് കേട്ട് സിദ്ധു തല ഉയർത്തി നോക്കി…… കിരണിനെ കണ്ടതും പെട്ടെന്ന് കണ്ണ് തുടച്ചു സിദ്ധു ഒന്ന് ചിരിക്കാൻ ശ്രമിച്ചു….. എന്നാൽ കിരൺ അവന്റെ നിറഞ്ഞ കണ്ണുകൾ കണ്ടിരുന്നു….

“”എന്താടാ…. എന്താ പറ്റിയെ… എന്താ നിന്റെ മുഖം വല്ലാതെ ഇരിക്കുന്നേ…..””

കിരൺ പരിഭ്രമത്തോടെ ചോദിച്ചു കൊണ്ട് അവന്റെ അരികിൽ ആയി ഇരുന്നു….

“”ഏയ്യ്…. ഒന്നുല്ലടാ… ഞാൻ… ഞാൻ വെറുതെ ഇവിടെ ഇരുന്നന്നെ ഉള്ളു…..”””

“”സിദ്ധു….. എന്നോട് കള്ളം പറയാൻ നിൽക്കല്ലേ….. ഇന്നോ ഇന്നലെയോ അല്ല ഞാൻ നിന്നെ കാണാൻ തുടങ്ങിയത്… നിന്റെ മുഖം മാറിയാൽ അത് എനിക്ക് മനസിലാവും…. എന്താ കാര്യം….”””

സിദ്ധു ഒന്നും മിണ്ടാതെ തല കുനിച്ചിരുന്നു……

“””ദേ സിദ്ധു എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ..

നീ മര്യാദക്ക് കാര്യം പറയുന്നുണ്ടോ…..എന്ത് ആണെങ്കിലും നമുക്കു പരിഹരിക്കാടാ….”””

കിരൺ പറയുന്നത് കേട്ട് സിദ്ധു ഒരു പുച്ഛത്തോടെ ചിരിച്ചു.. ആ പുച്ഛം… അത് അവന് അവനോട് തന്നെ തോന്നിയത് ആയിരുന്നു….

“””കാര്യം അറിഞ്ഞാൽ പരിഹാരം കാണാൻ അല്ല…. എന്നെ തല്ലാൻ ആവും നിനക്ക് തോന്നുക..”””

സിദ്ധു പറയുന്നത് കേട്ട് കിരൺ സംശയത്തോടെ അവനെ നോക്കി……

സിദ്ധു മടിച്ചു മടിച്ചു ആണെങ്കിലും അവസാനം ദച്ചുവിനെ പൂട്ടി ഇട്ടത് മുതൽ കുറച്ചു മുൻപ് നടന്ന സംഭവം വരെ കിരണിനോട് പറഞ്ഞു…..

“””ഡാ…സത്യമായിട്ടും ഞാൻ അവളെ ഒന്ന് പേടിപ്പിക്കാൻ ചെയ്തതാ… അല്ലാതെ…..”””

“”മതി……”””

ഒരു അലർച്ച തന്നെ ആയിരുന്നു അത്….

“”ഇനി ഒരക്ഷരം മിണ്ടരുത് നീ…..”””

സിദ്ധു ഒരു പകപ്പോടെ കിരണിനെ നോക്കി…

കിരണിന്റെ ഈ ഭാവമാറ്റം അവൻ അദ്യം ആയാണ് കാണുന്നത്…..

“”കൊല്ലാൻ ശ്രമിച്ചു എന്നല്ലാതെ പിന്നെ എന്താടാ ഇതിനെ പറയണ്ടേ…. പേടിപ്പിക്കാൻ നോക്കി അത്രേ… ഇങ്ങനെ ആണോടാ പേടിപ്പിക്കുന്നത്…. ശ്വാസം കിട്ടാത്ത റൂമിൽ ഇട്ട് അടച്ചാണോഡാ പേടിപ്പിക്കാൻ നോക്കുന്നത്… ഹേ….പറയടാ….”””

ദേഷ്യത്തോടെ കിരൺ സിദ്ധുവിന്റെ കോളറിൽ പിടിച്ചു ഉലച്ചു…..

“”കി…. കിരണേ ഞാൻ….”””

സിദ്ധു എന്ത് പറയണം എന്നറിയാതെ കിരണിനെ തന്നെ ഉറ്റ് നോക്കി…..

“”സോറി…..””

പെട്ടെന്ന് എന്തോ ഓർത്തെന്ന പോൽ കിരൺ അവനിലെ പിടി വിട്ടു…

“””നീ ഇനി എന്തൊക്കെ പറഞ്ഞു ന്യായികരിച്ചാലും ചെയ്തത് തെറ്റ് തന്നെയാ സിദ്ധു… വലിയ തെറ്റ്… അവൾക്ക് എന്തെങ്കിലും സംഭവിച്ചു പോയിരുന്നെങ്കിലോ…..”””

സിദ്ധു ഒന്നും മിണ്ടാതെ കണ്ണുകൾ ഇറുക്കി അടച്ചു…. കിരണും അൽപനേരം ഒന്നും മിണ്ടിയില്ല…..

“”സിദ്ധു…. സോറി ഡാ…. പെട്ടെന്ന് എല്ലാം കൂടെ കേട്ടപ്പോൾ ഞാൻ അങ്ങ് ഇമോഷണൽ ആയി പോയതാ… സോറി….”””

മൗനം വെടിഞ്ഞു കിരൺ തന്നെ സംസാരിച്ച് തുടങ്ങി…. തല കുനിച്ചു ഇരിക്കുന്ന സിദ്ധുവിനെ ചേർത്തു പിടിച്ചു കിരൺ പറഞ്ഞു…

“””നീയും വിശ്വസിക്കുന്നുണ്ടോ കിരണേ…. ഞാൻ അവളെ കൊല്ലാൻ നോക്കിയത് ആണെന്ന്….””””

സിദ്ധു ഇടർച്ചയോടെ ചോദിക്കുന്നത് കേട്ട് കിരൺ വല്ലാതെ ആയി… പെട്ടെന്ന് വന്ന ദേഷ്യത്തിന് ആണെങ്കിലും അങ്ങനെ പറയാൻ പാടില്ലായിരുന്നു എന്ന് അവൻ ഓർത്തു…

“””എടാ… ഞാൻ അത് അപ്പോഴത്തെ ആ ദേഷ്യത്തിന്…. നീ അതങ്ങ് കാര്യം ആക്കിയോ…

നിനക്ക് അങ്ങനെ ഒന്നും ചിന്തിക്കാൻ പോലും ആവില്ല എന്ന് എനിക്കറിയില്ലേ…”””

“”പ… പക്ഷെ ദച്ചു പറഞ്ഞെടാ…. അവള്…

അവള് എന്നോട് പറഞ്ഞു ഞാൻ…. ഞാൻ അവളെ കൊല്ലാൻ നോക്കയാണെന്ന്..

ഇപ്പോൾ…. ഇപ്പോൾ എന്നോട് പറഞ്ഞു…അവള്…. അവള് അങ്ങനെ പറഞ്ഞപ്പോൾ നെഞ്ച് പറിഞ്ഞു പോണ വേദന തോന്നിയെടാ….. വാക്കുകളാൽ വൃണപ്പെടുമ്പോൾ ഉണ്ടാവുന്ന വേദനയുടെ ആഴം എനിക്ക് ഇന്ന് മനസിലായെടാ….. ഇന്നദ്യമായി അവൾ എന്നോട് ഇത്രയും പറഞ്ഞപ്പോൾ തന്നെ എനിക്ക് ഇത്രേം വേദനിച്ചെങ്കിൽ അവൾക്ക് എന്ത് മാത്രം വേദനിച്ചു കാണും അല്ലെ കിരണേ…..

വാക്കുകൾ കൊണ്ട് ഞാൻ അവളെ എന്ത് മാത്രം കുത്തി നോവിച്ചിട്ടുണ്ട്…. ഒരു കാരണവും ഇല്ലാതെ… പക്ഷെ ഇന്ന് അവള് പറഞ്ഞത് ശെരിയായ കാര്യം അല്ലെ…. ഞാൻ അവളോട് അങ്ങനെ ഒക്കെ ചെയ്തിട്ടല്ലേ…..ഈ വേദന ഞാൻ അർഹിക്കുന്നത് അല്ലെ……”””

സിദ്ധു പറയുന്നത് എല്ലാം ഒരക്ഷരം മിണ്ടാതെ കേട്ടിരിക്കുകയാണ് കിരൺ…. ദച്ചുവിന്റെ പെരുമാറ്റം അവനെ എത്രത്തോളം ബാധിച്ചിട്ടുണ്ട് എന്ന് കിരണിന് അവന്റെ സംസാരത്തിൽ നിന്ന് തന്നെ വ്യക്തമായി…..

“””സിദ്ധു…… ഞാൻ ഒരു കാര്യം ചോദിക്കട്ടെ……”””

സിദ്ധു എന്താ എന്നുള്ള അർഥത്തിൽ അവനെ നോക്കി…..

“””നിനക്ക്… നിനക്ക് ദച്ചുവിനെ ഇഷ്ടം ആണോ….”””

“””നീ എന്ത് ഇഷ്ടമാ കിരണേ ഉദ്ദേശിക്കുന്നത്…..”””

കിരണിന്റെ മടിച്ചുള്ള ചോദ്യം കേട്ട് സിദ്ധു നെറ്റി ചുളിച്ചു……

“”നിനക്ക് അവളോട് പ്രണയം ആണോ എന്ന്…””

കിരൺ അവന്റെ ചോദ്യം ഒന്നുകൂടി വ്യക്തമാക്കി…..

“””ശേ പോടാ…. എനിക്ക് അങ്ങനെ ഒന്നുമില്ല…

അവളോട് എനിക്ക് ഒരു ഇഷ്ടക്കേട് ഉണ്ടായിരുന്നു…

എന്നാൽ ഇപ്പോൾ അതില്ല… അവള് എനിക്ക് ഇപ്പോൾ നല്ലൊരു ഫ്രണ്ട് ആണ്….

പക്ഷെ ഇപ്പോൾ അവള് അല്ലെ എന്നെ അംഗീകരിക്കാത്തെ…

അതിന്റെ ഒരു വിഷമം… അല്ലാതെ ഒന്നുമില്ല.,.

കിരണിന്റെ മുഖത്ത് ഒരു ആശ്വാസം നിഴലിച്ചു…

സിദ്ധുവിന് അത് മനസ്സിലാവുകയും ചെയ്തു….

“”നീ എന്താ ഇപ്പോൾ പെട്ടെന്ന് അങ്ങനെ ചോദിച്ചെ…”””

“””ഡാ…. അത്… ഡാ സിദ്ധു ഞാൻ വളച്ചു കെട്ടില്ലാതെ കാര്യം പറയാം….. ദച്ചുവിനെ….

ദച്ചുവിനെ എനിക്ക് ഇഷ്ടാ….”””

അരുതാത്തത് എന്തോ കേട്ടത് പോലെ സിദ്ധു തരിച്ചിരുന്നു……

“”അവളെ എനിക്ക് വിവാഹം കഴിച്ചാൽ കൊള്ളാം എന്ന് ഉണ്ട്….”””

കിരണിന്റെ ശബ്ദം കേട്ട് സിദ്ധു ഒന്ന് ഞെട്ടി അവനെ നോക്കി ചിരിക്കാൻ ശ്രമിച്ചു….

“””ഇത് സഹതാപത്തിന്റെ പേരിൽ ആണെന്ന് ഒന്നും നീ കരുതണ്ട…. എനിക്ക് അവളെ ഇഷ്ടമായിട്ട് തന്നെയാ….അച്ഛനോടും അമ്മയോടും എന്റെ ഇഷ്ടം പറഞ്ഞപ്പോൾ അവർക്കും ഇതിൽ എതിർപ്പ് ഒന്നുമില്ല…..”””

“”ദച്ചു… ദേച്ചുനും ഇഷ്ടാണോ നിന്നെ…..”””

“”ഞാൻ ഇതുവരെ അവളോട് പറഞ്ഞിട്ടില്ലെടാ…

പക്ഷെ ഒരു സൂചന കൊടുത്തിട്ടുണ്ട്…..”””

സിദ്ധു മനസിലാവാതെ അവനെ നോക്കി….

“””ഹാ.. ഒരിക്കൽ ഞാൻ അവളോട് ചോദിച്ചു…

അവളുടെ കുറവുകൾ എല്ലാം അറിഞ്ഞു ഒരാൾ വന്നാൽ അവള് ആ ഇഷ്ടം സ്വീകരിക്കുമോ എന്ന് “”

“””എന്നിട്ട്… എന്നിട്ട് അവള് എന്താ പറഞ്ഞെ..”””

സിദ്ധു വല്ലാത്ത ഒരു ആകാംഷയോടെ ഓരോന്നും ചോദിച്ചു….

“”എന്ത് പറയാൻ അവള് ഒന്നും പറഞ്ഞില്ല…..

അവൾക്കും പിന്നെ പ്രണയം ഒന്നും ഇല്ലാത്തത് കൊണ്ട് ചെറിയ ഒരു പ്രതീക്ഷ ഉണ്ട്…..”””

സിദ്ധു ഒന്നും മിണ്ടാതെ എല്ലാം കേട്ട് തല കുനിച്ചിരുന്നു….

“”ഡാ….. നീ എന്താ ഒന്നും മിണ്ടാത്തെ….””

“”ങ്‌ഹേ… ഏയ്യ് ഒന്നുല്ലഡാ… അവൾക്കും നിന്നെ ഇഷ്ടം ആയിരിക്കും… അവൾക്ക് യോജിച്ച പയ്യൻ നീ തന്നെയാ….. നിങ്ങൾ തന്നെയാ ഒന്നിക്കണ്ടത്….”””

നെഞ്ച് വല്ലാതെ നീറുമ്പോഴും പുറമെ ചിരിച്ചു കൊണ്ട് സിദ്ധു പറഞ്ഞു….. പക്ഷെ ആ നീറ്റൽ എന്ത് കൊണ്ട് ആണെന്ന് മാത്രം അവന് ആ സമയം മനസിലായില്ല…..

“”എന്നാൽ ശെരിയെടാ… ഞാൻ പോയേക്കുവാ…

നീ വീട്ടിലേക്ക് അല്ലെ….””

കിരൺ പോവാൻ ആയി എഴുന്നേറ്റ് കൊണ്ട് ചോദിച്ചപ്പോൾ സിദ്ധു അതേ എന്നുള്ള അർഥത്തിൽ തലയാട്ടി……

കിരൺ പോയി കഴിഞ്ഞും സിദ്ധു അവിടെ തന്നെ ഇരുന്നു…..

നെഞ്ചിലേക്ക് എന്തോ കുത്തി ഇറക്കിയ പോലെ ഒരു വേദന…..

അമൂല്യമായത് എന്തോ തനിക്ക് നഷ്ടമാകാൻ പോകുന്നു എന്ന് ഉള്ളിന്റെ ഉള്ളിൽ ഇരുന്ന് ആരോ പറയും പോലെ…….

(തുടരും………)

സിദ്ധുവിനും വേണ്ട….. സച്ചൂനും വേണ്ട…..

കിരൺ കൊണ്ടുപോട്ടെ….

അതല്ലേ ഹീറോയിസം….

അഭിപ്രായങ്ങൾ പോരട്ടെ….

രചന : ലക്ഷ്മി ലച്ചൂസ്