ഊമക്കുയിൽ, തുടർക്കഥയുടെ പതിനൊന്നാം ഭാഗം വായിക്കുക….

രചന : ലക്ഷ്മി ലച്ചൂസ്

അവളെ കാണാൻ ഉള്ള വ്യഗ്രതയിൽ ആ മതിൽ ചാടി കടക്കാൻ അവന് നിഷ്പ്രയാസം സാധിച്ചു…..

ചുറ്റിനും മുഴങ്ങുന്ന ചീവിടുകളുടെ ശബ്ദവും അകലെ എങ്ങ് നിന്നോ കേൾക്കുന്ന നായ്ക്കളുടെ ഓരിയിടലും മാത്രം ആ കൂരിരുട്ടിൽ നിറഞ്ഞ് നിന്നു….

ദൈവമെ ഒരു ആവേശത്തിന് എടുത്ത് ചാടുവേം ചെയ്തു…. പെണ്ണിനെ കാണാൻ പറ്റുവോ എന്തോ…. ഇതിപ്പോൾ എങ്ങോട്ട് പോയാല എന്റെ ഊമക്കുയിലിനെ എനിക്ക് ഒന്ന് കാണാൻ കഴിയുക……

അവൻ ഇടുപ്പിനു കൈ കൊടുത്ത് വീടിന് ഇരു വശത്തേക്കും തല ചരിച്ചു നോക്കി…. പിന്നെ എന്തും വരട്ടെ എന്ന് കരുതി അടുക്കള വശത്തേക്ക് നടക്കാൻ തീരുമാനിച്ചു…..

അവൻ മുന്നോട്ട് നടക്കാൻ ഒരുങ്ങിയതും അവന്റെ പാന്റിന്റെ പോക്കറ്റിൽ കിടന്ന് ഫോൺ റിങ് ചെയ്യാൻ തുടങ്ങി…. അവൻ വെപ്രാളത്തോടെ ചുറ്റിനും നോക്കി കൊണ്ട് ഫോൺ പോക്കറ്റിൽ നിന്ന് വലിച്ചു എടുത്ത് പെട്ടെന്ന് സൈലന്റ് ആക്കി….

ഓഹ്ഹ്… തെണ്ടിക്ക് വിളിക്കാൻ കണ്ട നേരം….

ഫോണിലെ സ്‌ക്രീനിൽ ആൽവിന്റെ ചിരിച്ച മുഖം തെളിഞ്ഞത് കണ്ട് സിദ്ധു പല്ല് കടിച്ചു…..

“”എന്താ…… “”

കാൾ അറ്റൻഡ് ചെയ്തു വളരെ പതിയെ എങ്കിലും അവൻ പല്ല് ഞെരിച്ചു…..

“”അളിയാ നീ എവിടാ…..””

ഒരു ടീഷർട്ടും കുട്ടി ട്രൗസറും ഇട്ട് തല തുവർത്തി ബെഡിലേക്ക് ഇരുന്നു കൊണ്ട് ആൽവി ചോദിച്ചു……

“”ഞാനോ…. ഞാൻ വീട്ടിൽ…””

പെട്ടെന്ന് ആൽവി ചോദിച്ചപ്പോൾ സിദ്ധു ഒന്ന് പരുങ്ങി എങ്കിലും അത് മറച്ച് അവൻ പറഞ്ഞു …

“””ആരുടെ വീട്ടിൽ ……”””

ആൽവിന്റെ എടുത്തടിച്ചുള്ള ചോദ്യം കേട്ട് സിദ്ധു ഒന്ന് ഞെട്ടി……

“”എ… എന്റെ വീട്ടിൽ… അല്ലാതെ എവിടാ…..”””

സിദ്ധു ചുറ്റിനും കണ്ണോടിച്ചു അവനോട് എങ്ങനെയോ പറഞ്ഞൊപ്പിച്ചു….

“”ഹേ… അങ്ങനെ വരാൻ വഴി ഇല്ലല്ലോ…. സത്യം പറയെടാ…. നീ എവിടാ…..”””

ഇവനെ കൊണ്ട്….

“””ഞാൻ നിന്റെ അപ്പാപ്പന്റെ കുഴിമാടത്തിൽ… ഞങ്ങൾ രണ്ടുപേരുടെ ലുഡോ കളിച്ചോണ്ട് ഇരിക്കുവാ… കൊച്ചുമോൻ വരുന്നോ എന്ന് അപ്പാപ്പൻ ചോദിക്കുന്നു …. “””

“””ഹിഹി….താല്പര്യം ഇല്ല……””

“””എന്നാൽ വെച്ചിട്ട് പോടാ…..”””

“””അയ്യോ…. വെക്കല്ലേ… വെക്കല്ലേ… ഞാൻ പറഞ്ഞ് കഴിഞ്ഞില്ല…..”””

“””പറഞ്ഞ് തൊലക്ക് ……. “””

സിദ്ധു ആണെങ്കിൽ ആൽവിനെ കൊണ്ട് സഹി കെട്ടു…..

“”””അളിയാ…. ഞാൻ ഉപദേശിക്കുവാണെന്ന് കരുതരുത്… അത് ഒരു മിണ്ടാൻ വയ്യാത്ത കൊച്ച് ആണെന്ന് ഉള്ള ചിന്ത നിനക്ക് വേണം…. എന്താണെങ്കിലും ഒരു മയത്തിൽ ഒക്കെ ..””””

“””എന്തോന്ന്……നീ എന്തുവാ ആൽവി ഈ പറയുന്നേ….”””

“””പ്രേമം മൂത്ത് അതിനെ കേറി പീഡിപ്പിച്ചേക്കരുത് എന്ന്… നിന്നെ പോലെ ഉള്ളവന്മാർക്കേ പ്രണയം ഉണ്ടാവാൻ വളരെ ബുദ്ധിമുട്ട് ആണ്… ഇനി എങ്ങാനും പ്രേമം ഉണ്ടായാൽ അത് തോന്നിയ പെണ്ണിന്റെ അതോഗതി…നീ ഇപ്പോൾ അവളുടെ വീടിന്റെ പരിസരത്തു ആണ് നിൽക്കുന്നത് എന്ന് എനിക്ക് നന്നായിട്ട് അറിയാം….അതാ പറഞ്ഞത്…..ഇപ്പോൾ മനസ്സിലായോ…”””

ആൽവി പറയുന്നത് കെട്ട് സിദ്ധു വീണ്ടും ഞെട്ടി…

ദൈവമെ ഈ മുതുകാലൻ ഇവിടെ എവിടേലും ഉണ്ടോ…..

സിദ്ധു ചുറ്റിനും നോക്കി മുറുമുറുത്തു…..

“””അവിടെ എങ്ങും എന്നെ തപ്പണ്ട…. ഞാൻ വീട്ടില…. എന്റെ അടുത്ത് നിന്ന് ഉള്ള നിന്റെ പോക്ക് കണ്ടപ്പോഴെ ഞാൻ ഉറപ്പിച്ചത… അവളെ കാണാതെ നീ ഇന്ന് ഉറങ്ങില്ല എന്ന്… പോരാത്തതിന് ഒരു ധൈര്യത്തിന് രണ്ടെണ്ണം വീശിട്ടുമുണ്ടല്ലോ.. അപ്പോൾ നീ അവളുടെ മതിൽ ചാടും എന്ന് എനിക്ക് ഉറപ്പായിരുന്നു …… “””

ആൽവി പറയുന്നത് കേട്ട് തിരിച്ചു എന്ത് പറയണം എന്നറിയാതെ സിദ്ധു അവിടെ നിന്ന് ഉരുകി…..

“””കൂടുതൽ നിന്ന് വിയർക്കേണ്ട… എന്തായാലും ചാടിയതല്ലേ.. പോയി കണ്ടേച്ചു വാ… ഞാൻ പറഞ്ഞത് ഓർമയിൽ ഉണ്ടായാൽ മതി…

ഒൺലി ദർശന സുഖം…. നോ സ്പർശന സുഖം… ഓക്കെ ബേബി……”””

ആൽവി അത് പറഞ്ഞ് പൊട്ടിചിരിച്ചു….

“””അവന്റെ കൊലച്ചിരി…. എടാ മുടിഞ്ഞവനെ എന്റെ നെഞ്ചത്ത് കേറുന്നതിനു പകരം നിനക്ക് ഈ സമയം നിന്റെ ആ പട്ടര് കൊച്ചിനെ വിളിച്ചു സൊല്ലിക്കൂടെ… “””

“””ഓ…. അവൾക്ക് ഇന്ന് ഹോസ്പിറ്റലിൽ ഒരു എമർജൻസി കേസ് ഉണ്ട്… ഇപ്പോൾ വിളിച്ചാൽ അവള് എന്റെ തന്തക്ക് പറയും…. “””

“””ഇനിയും നീ ഫോൺ വെച്ചില്ലെങ്കിൽ നിന്റെ മുത്തിയുടെ മുത്തിക്ക് വരെ ഞാൻ പറയും…. വെച്ചിട്ട് പോടാ……””””

“””ഒക്കെ…. തങ്ക്സ്….. ഓൾ ദി ബെസ്റ്റ് അളിയാ……””””

അതും പറഞ്ഞ് വെട്ടിയിട്ട വാഴ പോലെ ആൽവി ബെഡിലേക്ക് വീണു……

ചെറ്റ……

സിദ്ധു പല്ല് കടിച്ചു ഫോൺ കട്ട്‌ ചെയ്‌തു…

ആ തെണ്ടീ വീണ്ടും വിളിക്കാൻ ചാൻസ് ഉണ്ട്…. സ്വിച്ച് ഓഫ്‌ ചെയ്തേക്കാം…. അതാ എന്റെ ആരോഗ്യത്തിനു നല്ലത്…..

അവൻ ഫോൺ പോക്കറ്റിലേക്ക് തിരികെ വെച്ചുകൊണ്ട് പതുങ്ങി മുന്നോട്ടേക്ക് നടന്നു……

💓💓💓💓💓

“””കഴിഞ്ഞില്ലേ ദേച്ചൂട്ടിയെ….”””

ദച്ചു അടുക്കളയിൽ എന്തോ ജോലിയിൽ നിന്നപ്പോൾ ആണ് ലക്ഷ്മി അവിടേക്ക് വന്നത്….

(ഇത് ഇപ്പോൾ കഴിയും… മരുന്ന് കഴിച്ചതല്ലേ…ഉറക്കം ഉളയ്ക്കാതെ അമ്മ പോയി കിടന്നോ ….)

“””സാരമില്ല… അമ്മ കൂടി കൂടാം.. പെട്ടെന്ന് തീരുല്ലോ….”””

(ഇതൊക്കെ എനിക്ക് ചെയ്യാവുന്നതെ ഉള്ളു.. അമ്മ പോയി കിടന്നേ… പോയിക്കെ ….)

ഗൗരവത്തോടെ ഉള്ള ദച്ചുവിന്റെ നിൽപ്പും ഭാവവും കണ്ട് ലക്ഷ്മി ചിരിച്ചു പോയി…..

അന്ന് തല ഇടിച്ചു വീണത്തിൽ പിന്നെ ലക്ഷ്മിയെ കൊണ്ട് അധികം ജോലി ചെയ്യിപ്പിക്കില്ല ദച്ചു….

അവൾക്ക് വല്ലാത്ത പേടി ആണ്… ഇപ്പോഴത്തെ അവളുടെ മട്ടും ഭാവവും കണ്ടാൽ അവള് അമ്മയും ലക്ഷ്മി അവളുടെ മോളും ആണ്….

ദച്ചു ഒന്നുകൂടി നിർബന്ധിച്ചപ്പോൾ ലക്ഷ്മി റൂമിലേക്ക് നടന്നു….

“”ഡോർ ലോക്ക് ആണെന്ന് ഒന്നുകൂടി ഉറപ്പ് വരുത്തിയേക്കണേ ദച്ചു….””

റൂമിലേക്ക് നടക്കുമ്പോൾ ലക്ഷ്മി വിളിച്ചു പറയുന്നുണ്ടായിരുന്നു…..

“””മ്മ്മ്മ്മ്…….””

അവള് ഒന്ന് നീട്ടി മൂളി…..

അവള് ഒരു പുഞ്ചിരിയോടെ സിങ്കിൽ കിടക്കുന്ന പ്ലേറ്റുകൾ ഓരോന്നായി കഴുകാൻ തുടങ്ങി…..

ജോലികൾ ചെയ്യുന്നതിന് ഇടയിൽ ആണ് പുറത്തു കരിയിലകൾ ഞെരുങ്ങുന്ന ശബ്ദം അവള് കേട്ടത്…..അവള് ചെറിയൊരു പേടിയോടെ മുന്നിൽ ഉള്ള ഒറ്റപാളിയോട് കൂടിയ ജനാല വഴി പുറത്തേക്ക് കണ്ണോടിച്ചു…..

പ്രത്യേകിച്ച് ഒന്നും കാണാഞ്ഞപ്പോൾ കരിയിലയിലൂടെ നായ്ക്കൾ വല്ലതും നടന്നതാവും എന്ന് കരുതി അവള് ജോലി തുടർന്നു….

സിദ്ധു പതുങ്ങി പതുങ്ങി ഇതിനോടകം തന്നെ അടുക്കള ഭാഗത്തു എത്തിയിരുന്നു….

അടുക്കളയിലെ വെളിച്ചവും അകത്ത് നിന്ന് പ്ലേറ്റ് കൂട്ടി ഇടിച്ചു ഉണ്ടാവുന്ന ശബ്ദങ്ങൾ കേൾക്കവേ അടുക്കളയിൽ ആരോ ഉണ്ട് എന്ന് അവന് മനസിലായി……

അവൻ അല്പം മറഞ്ഞു നിന്ന് അടുക്കളയിൽ ആരാണെന്ന് നോക്കി….. ഒരു ചെറു പുഞ്ചിരിയോടെ പാത്രങ്ങൾ കഴുകുന്ന ദച്ചുവിനെ ആ ജനാല വഴി അവൻ കണ്ടു… ദച്ചുവിനെ കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു….. ചുണ്ടിൽ പുഞ്ചിരി തത്തി…

ഇത്രയും നാളും അവളെ കാണുന്നത് തന്നെ ചതുർഥി ആയിരുന്നെകിൽ ഇന്ന് അവളെ കാണുമ്പോൾ വല്ലാത്ത ഒരു സന്തോഷം തന്റെ മനസിനെ കീഴടക്കുന്നു.. രാവിലെ മുതൽ മനസ്സിൽ കൊണ്ട് നടക്കുന്ന ഭാരം അലിഞ്ഞു ഇല്ലാതെ ആവുന്ന പോലെ….

കണ്ണിലേക്കു വീഴുന്ന മുടിയിഴകൾ ഇടക്ക് ഇടക്ക് പുറം കൈ വെച്ച് ചെവിക്ക് പിന്നിലേക്ക് ഒതുക്കി ജോലിയിൽ തന്നെ മുഴുകി നിൽക്കുന്ന ദച്ചുവിനെ അവൻ മതി മറന്ന് നോക്കി…..

പാത്രങ്ങൾ കഴുകുന്നതിനിടയിൽ തന്നെ ആരോ നിരീക്ഷിക്കുന്നു എന്ന തോന്നലിൽ ദച്ചു പെട്ടെന്ന് പുറത്തേക്ക് നോക്കി….

മുറ്റത്തു ആരോ നില്ക്കുന്നു എന്ന് തോന്നിയതും ദച്ചു ഒന്ന് ഞെട്ടി കൈയിൽ ഉള്ള പാത്രം സിങ്കിലേക്ക് ഇട്ട് പിന്നോട്ട് ആഞ്ഞു….

“””ശൂ…..”””

അവൾ പേടിച്ചു ബഹളം ഉണ്ടാക്കാതെ ഇരിക്കാൻ സിദ്ധു ജനാലക്ക് അരികിൽ വന്ന് ചുണ്ടിനു കുറുകെ വിരൽ വെച്ചു പരിഭ്രമത്തോടെ മിണ്ടരുത് എന്ന് കാണിച്ചു…..

അപ്പോഴാണ് ദേച്ചുവിനും സിദ്ധുവിനെ മനസിലായത്… അവനെ കണ്ട് അവള് ഒന്ന് ആശ്വസിച്ചെങ്കിലും അദ്യം അവള് വല്ലാതെ നടുങ്ങി പോയിരുന്നു… അതിനാൽ തന്നെ അവളുടെ മുഖത്ത് ഭയം എടുത്തറിയിച്ചു…. ദൃതഗതിയിൽ ഉയർന്നു താഴുന്ന നെഞ്ചിടിപ്പിനെ പൂർവസ്ഥിതിയിൽ ആക്കാൻ ആവാതെ നെഞ്ചിൽ കൈ വെച്ച് ആ പെണ്ണ് അവനെ സംശയത്തോടെ നോക്കി….

പുറത്തേക്ക് വാ എന്നുള്ള രീതിയിൽ സിദ്ധു അവളെ കൈ കാണിച്ചു…. അവൾ ഒന്നും മിണ്ടാതെ ഒരു നിമിഷം അവനെ തന്നെ നോക്കി നിന്നു….

“”ഒന്ന് പുറത്തേക്ക് വാ… പ്ലീസ്‌…….”””

ചുണ്ടുകൾ ചെറുതായി മന്ത്രിച്ചപ്പോൾ അവന്റെ കണ്ണുകളും അവളോട് അപേക്ഷിച്ചിരുന്നു ….

ദച്ചു മടിച്ചു മടിച്ചു വാതിലിനരികിലേക്ക് നടന്നു….. ലോക്കിനു അടുത്തേക്ക് കൈ കൊണ്ടു പോയെങ്കിലും തുറക്കണോ വേണ്ടയോ എന്ന് അവൾ സംശയിച്ചു….

അവസാനം മുറിയിലേക്ക് നോക്കി ലക്ഷ്മി അവിടെ എങ്ങും ഇല്ല എന്ന് കണ്ട് അവൾ ശബ്ദം ഉണ്ടാക്കാതെ വാതിൽ തുറന്നു… അവൾ പുറത്തെ തിണ്ണയിലേക്ക് ഇറങ്ങിയതും സിദ്ധു അവളുടെ കൈ പിടിച്ചു മുറ്റത്തേക്ക് ഇറങ്ങി അവളെ കൊണ്ട് അല്പം മാറി നിന്നു…

ഒരു നൂലിഴ വ്യത്യാസത്തിൽ അവളോട് ചേർന്നു നിൽക്കുന്ന അവനെ അവൾ പകപ്പോടെ നോക്കി…

സിദ്ധു ഒരു നിമിഷം അവനെ തന്നെ ഉറ്റ് നോക്കുന്ന അവളുടെ പടർന്ന കരിമിഴികളിൽ കുരുങ്ങി നിന്നു….

വിയർത്തു കുളിച്ചു ഇന്നേ വരെ കാണാത്ത ഒരു ഭാവത്തോടെ അവളെ നോക്കി നിൽക്കുന്ന സിദ്ധുവിനെ കണ്ട് അവൾ പേടിയോടെ ഉമിനീർ വിഴുങ്ങി…..

“””ധ്രുവി……”””

മദ്യത്തിന്റെ ഗന്ധം അവളുടെ മൂക്കിലേക്ക് തുളച്ചു കയറിയതും അവൾ അറപ്പോടെ മുഖം തിരിച്ചു…..

(സിദ്ധുവേട്ടൻ കുടിച്ചിട്ടുണ്ടോ……)

ആംഗ്യ ഭാഷയിൽ ചോദിക്കുമ്പോൾ അവൻ കുടിച്ചിട്ട് വന്നതിലുള്ള ദേഷ്യം അവളുടെ മുഖത്ത് പ്രകടമായിരുന്നു……

“””മ്മ്മ്മ്മ്….. “””

അവൻ ഒന്ന് മൂളുക മാത്രം ചെയ്തു….. ദച്ചു അത് കേൾക്കേ ഒന്നുകൂടി അവനെ കൂർപ്പിച്ചു നോക്കി…. എന്നാൽ അവളെ പോലും ഞെട്ടിച്ചു കൊണ്ട് സിദ്ധു അവളെ ഇറുകെ പുണർന്ന് അവളുടെ തോളിലേക്ക് മുഖം ചേർത്തത് പെട്ടെന്നാണ്…..

അടി മുതൽ പാദം വരെ ഒരു തരിപ്പ് അവളിൽ പടർന്നു കയറി….

അവൾ അവനിൽ നിന്ന് അകന്ന് മാറാൻ ഒരു ശ്രമം നടത്തി എങ്കിലും അവൻ ഒന്നുകൂടി അവളെ മുറുക്കെ പിടിച്ചു…

“””ധ്രുവി…. സോ…. സോറി ധ്രുവി…. എനിക്ക് ഒരു അബദ്ധം പറ്റിയതാ… മനഃപൂർവം അല്ല..

ന്നെ… ന്നെ തെറ്റിദ്ധരിക്കല്ലേ ധ്രുവി….. ഞാൻ അറിയാതെ ചെയ്തു പോയത…..”””

ഇടറിയ ശബ്ദത്തോടെ സിദ്ധു പറയുന്നത് കേട്ട് തരിച്ചു നിൽക്കയാണ് ദച്ചു…. ഒരു നിമിഷം അവനിൽ നിന്ന് അകന്ന് മാറാൻ ശ്രമിക്കുന്നത് പോലും ഉപേക്ഷിച്ചു അവന്റെ കൈകൾക്ക് ഉള്ളിൽ ഒതുങ്ങി നിന്നു അവൾ….

“””നിന്നെ ഒന്ന് പേടിപ്പിക്കണം എന്ന് മാത്രേ ഞാൻ കരുതിയുള്ളു…. അല്ലാതെ കൊല്ലാൻ ഒന്നും…നിന്റെ ദേവുമ്മയുടെ മോൻ അല്ലെ ഞാൻ…. എനിക്ക് നിന്നെ കൊല്ലാൻ കഴിയും എന്ന് തോന്നുന്നുണ്ടോ…. എനിക്കറിയാം…. ഞാൻ നിന്നെ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട്… ഒക്കെത്തിനും മാപ്പ്…. ഇനി ഒരിക്കലും ഞാൻ നിന്നെ വേദനിപ്പിക്കില്ല….. സോറി….”””

അവളെ ചേർത്ത് പിടിച്ചു പതം പറഞ്ഞ് കരയുന്ന സിദ്ധുവിനെ കേൾക്കെ ദച്ചുവിന്റെ കണ്ണുകളും നിറഞ്ഞു……

ഇന്നലെ താൻ പറഞ്ഞതൊക്കെ സിദ്ധുവേട്ടനെ ഇത്രേം ഉലച്ചുവോ …. ഇന്നലെ സിദ്ധുവേട്ടനോട് അങ്ങനെ ഒക്കെ പറഞ്ഞെങ്കിലും അതൊന്നും മനസിൽ തട്ടി പറഞ്ഞതല്ല താൻ….

സിദ്ധു അപ്പോഴേക്കും അവളിൽ നിന്ന് അകന്നു മാറിയിരുന്നു….

“””ധ്രുവി…. എന്നോട് ഇപ്പോഴും ദേഷ്യമാണോ….”””

സിദ്ധു ചോദിക്കുന്നത് കേട്ട് അവൾ അറിയാതെ തന്നെ അല്ല എന്നുള്ള രീതിയിൽ തലയാട്ടി…..

അത് കണ്ടതും സിദ്ധു ഒന്ന് പുഞ്ചിരിച്ചു…

“””അപ്പോ… എന്നെ ഇഷ്ടാണോ ധ്രുവി…….”””

സിദ്ധു ചോദിക്കുന്നത് കേട്ട് ദച്ചു ഞെട്ടി അവനെ നോക്കി……

ദൈവമെ….. ഈ സിദ്ധുവേട്ടൻ ഇത് എന്തൊക്കെയാ ചോദിക്കണേ….. ഒരു ശകലം പോലും ബോധം ഇല്ല എന്ന് ഇപ്പോൾ മനസിലായി

എന്ന് തുടങ്ങിയതാണോ ഈ ശീലം ഒക്കെ….

“””പറ…. ധ്രുവി എന്നെ ഇഷ്ടല്ലേ നിനക്ക്……”””

ചോദിക്കുമ്പോൾ ചെറുതായി നാവ് കുഴയുമ്പോഴും കുട്ടിത്തം പ്രകടമായിരുന്നു അവന്റെ വാക്കുകളിലും നോട്ടത്തിലും….

അവൾ മടിയോടെ ആണെങ്കിലും അതേ എന്ന് തലയാട്ടി….

“”ശെരിക്കും ഇഷ്ടാണെല്ലോ…. എന്നോട് ദേഷ്യയൊന്നുല്ലല്ലോ….”””

അവളെ ഉറ്റുനോക്കുന്നവനെ അവൾ കൗതുകത്തോടെ നോക്കി നിന്നു…. ചുണ്ടിൽ ഒരു പുഞ്ചിരി വരുത്തി അവൾ അതേ എന്നുള്ള രീതിയിൽ കണ്ണടച്ചു കാണിച്ചു…..

“””ധ്രുവി എനിക്ക് എന്നാൽ ചോറ് താ… വല്ലാതെ വിശക്കുന്നു…..”””

(കള്ള് കുടിയന്മാർക്ക് ഇവിടെ ചോറില്ല…..)

അവൾ ആംഗ്യ ഭാഷയിൽ പറഞ്ഞ് കൊണ്ട് അവനെ കൈ കെട്ടി നിന്ന് നോക്കി…..

അവനോട് അല്ലാതെ ദേഷ്യം ഒന്നും ഇല്ലെങ്കിലും അവൻ കുടിച്ചിട്ട് വന്നതിൽ അവൾക്ക് വല്ലാത്ത അമർഷം തോന്നിയിരുന്നു….

“”എന്തോന്ന…..”””

അവൾ കാണിച്ചത് ഒന്നും മനസിലാവാതെ സിദ്ധു തല ചൊറിഞ്ഞു കൊണ്ട് അവളെ നോക്കി…..

ഈശ്വര….. ഈ പൊട്ടനെ ഞാൻ ഇനി ഏത് ഭാഷയിൽ പറഞ്ഞു മനസിലാക്കും….

അവൾ മനസ്സിൽ പറഞ്ഞ് കൊണ്ട് തലക്ക് അടിച്ചു… അവൾ മുറ്റത്തു എഴുതി കാണിക്കാൻ ചുറ്റിനും കല്ല് തപ്പി…

“””നീ ഇനി എഴുതാൻ ഒന്നും തപ്പെണ്ട… ഒന്നുകൂടി പറ… എനിക്ക് മനസിലാവും… നീ പറ….””””

അവൻ പറഞ്ഞ് കഴിഞ്ഞപ്പോൾ അവൾ പതിയെ ഒന്നുകൂടി ഓരോന്നും ആംഗ്യത്തിൽ കാണിച്ചു….

അവൻ ശ്രദ്ധയോടെ അവളെ നോക്കി നിന്നത് കൊണ്ട് കുറച്ചൊക്കെ അവന് മനസിലായി….

“”അപ്പോൾ കുടിച്ചിട്ട് വന്നത് കൊണ്ട് നീ എനിക്ക് ചോറ് തരില്ല……”””

അവന്റെ വാക്കുകളിൽ പരിഭവം നിറഞ്ഞിരുന്നു….

അവൾ ഇല്ല എന്നുള്ള രീതിയിൽ കണ്ണുകൾ അടച്ചു തല ചലിപ്പിച്ചു…

“””ഉറപ്പായിട്ടും തരില്ല…… “””

അവൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കിയിട്ട് വീട്ടിനുള്ളിലേക്ക് നടന്നു….

പോടീ…. എന്റെ ടീച്ചറമ്മ ആയിരുന്നേൽ ഞാൻ ചോദിക്കാതെ തന്നെ തന്നേനെ….

എനിക്ക് നിന്റെ ചോറും പിണ്ണാക്കും ഒന്നും വേണ്ട….. കൊണ്ടുപോയി ഉപ്പിലിട്ട് വെയ്…

കേട്ടോടി…ഊ..മ…ക്കുയിലെ…

അത് കേട്ടതും ദച്ചു ദേഷ്യത്തോടെ അവനെ തിരിഞ്ഞു നോക്കി.. എന്നാൽ അതിനു മുന്നേ സിദ്ധു തിരിഞ്ഞു നടന്നിരുന്നു… നടത്തതിന് ഇടയിൽ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്…..

വെള്ളം ആയത് കൊണ്ട് തന്നെ ആടി ആടി ആണ് പോകുന്നത്….

പാവം…. നല്ല പോലെ വിശന്നിട്ടു ആവും ചോറ് ചോദിച്ചത്…. ശേ അങ്ങനെ പറയേണ്ടായിരുന്നു…

അവൾ ചിന്തകളെ വെടിഞ്ഞു കൊണ്ട് വേഗം തന്നെ ഒരു പ്ലേറ്റ് എടുത്ത് കുറച്ചു ചോറും വിളമ്പി കറികളും എടുത്ത് പുറത്തേക്ക് ഇറങ്ങി….

വരാന്തയിൽ നിന്ന് ചുറ്റിനും നോക്കിയിട്ട് കാണാതെ പേടിയോടെ ആണെങ്കിലും മുറ്റത്തേക്ക് ഇറങ്ങി കുറച്ചു മുന്നോട്ട് പോയി നോക്കി…..

ശോ… ഇത്ര പെട്ടെന്ന് പോയോ… പാമ്പ് ആയത് കൊണ്ട് ഇവിടെ എവിടേലും ആടി നിൽപ്പുണ്ടവും എന്ന് കരുതി….

അവൾ മനസ്സിൽ ചിന്തിച്ചു കൊണ്ട് നിരാശയോടെ തിരിഞ്ഞു…..

തിരിഞ്ഞതും താടിക്ക് കൈയും കൊടുത്ത് ഒരു കള്ള ചിരിയോടെ അടുക്കള തിണ്ണയുടെ പടിക്കെട്ടിൽ അവളെ നോക്കി ഇരിക്കുന്ന സിദ്ധുവിനെ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു…. ചൊടികളിൽ പുഞ്ചിരി ഒളിപ്പിച്ചു ഗൗരവത്തോടെ അവൾ അവനരികിലേക്ക് വന്നു….

“””കള്ളുകുടിയന്മാർക്ക് ചോറ് ഇല്ല എന്ന് പറഞ്ഞിട്ട് പിന്നെ ഇത് ആർക്ക് കൊടുക്കാൻ ആണാവോ……”””

സിദ്ധു ആരോടെന്നില്ലാതെ പറയുന്നത് കേട്ട് ദച്ചു അവനെ ദഹിപ്പിക്കും വിധം ഒന്ന് നോക്കി…

എന്റെ നായർക്ക്….. വേണേൽ കഴിച്ചിട്ട് പോടാ തീവണ്ടി…..

“””മ്മ്മ്മ്…..”””

അവൾ മനസ്സിൽ അവനെ ചീത്ത പറഞ്ഞ് കൊണ്ട് ഒന്ന് അമർത്തി മൂളി പ്ലേറ്റ് അവന് നേരെ നീട്ടി പിടിച്ചു…… അവൻ പെട്ടെന്ന് അവളെ പിടിച്ചു അവനരികിലായി ഇരുത്തി…..

ദച്ചു കണ്ണും തള്ളി അവനെ നോക്കി…

അവൻ ഒരു പുഞ്ചിരിയോടെ അവളെ ഇരുമിഴികളും അടച്ചു കാണിച്ചു……

അവൾ ചുണ്ട് കൂർപ്പിച്ചു പ്ലേറ്റ് അവന് നേരെ നീട്ടി…..

അവൻ എന്നാൽ അത് വാങ്ങാതെ അവൾക്ക് മുന്നിൽ വായും തുറന്ന് ഇരുന്നു…സിദ്ധുവിന്റെ ഓരോ കാട്ടികൂട്ടലുകൾ കണ്ട് വീണ്ടും വീണ്ടും ഞെട്ടുകയാണ് പാവം പെണ്ണ്….

അവൾക്ക് അറിയില്ലല്ലോ അവളോടുള്ള പ്രേമം മൂത്ത് പ്രാന്ത് ആയ അവസ്ഥയിൽ ആണ് അവനിപ്പോൾ എന്ന്….

“””വാരി താ ധ്രുവി…. ഞാൻ ഇനി കൈയെല്ലാം കഴുകണ്ടേ…”””

“”മ്മ്ഹ്ഹ്……”””

അവൾ അത് കേട്ട് പറ്റില്ല എന്ന് പറഞ്ഞ് തല ചലിപ്പിച്ചു….

“””പ്ലീസ്‌…. ധ്രുവി…. പ്ലീസ്…….”””

എന്റെ ദൈവമെ…… ഈ കള്ള്കുടിയനെ കൊണ്ട് തോറ്റു…..

അവൾ സഹികെട്ടു അവന് വാരി കൊടുക്കാൻ തുടങ്ങി…. അതിനേക്കാൾ അവൾക്ക് പേടി ആയിരുന്നു…. സിദ്ധുവിന്റെ അലപ്പ് കാരണം അമ്മ എഴുന്നേൽക്കുമോ എന്ന്… അവൾ ടെൻഷനോടെ അകത്തേക്ക് നോക്കി നോക്കി ആണ് അവന് ഓരോ ഒരുളയും കൊടുക്കുന്നത്…

സിദ്ധു ആണെങ്കിൽ അവളുടെ മുഖത്തൂന്ന് കണ്ണെടുക്കാതെ അവൾ കൊടുക്കുന്ന ഓരോ ഉരുള ചോറും ആസ്വദിച്ചു കഴിക്കയാണ്….എന്നാൽ ടെൻഷൻ കാരണം അവൾ അതൊന്നും കണ്ടതെ ഇല്ല….

ആഹാരം കഴിച്ചു കഴിഞ്ഞപ്പോൾ ദച്ചു അവനോട് പോവാൻ പറഞ്ഞു….

“””ഇപ്പോഴേ പോണോ…..”””

സിദ്ധു ചോദിക്കുന്നത് കേട്ട് അവൾക്ക് ദേഷ്യം വന്നു…

ഇത്രയും നേരവും അമ്മ എങ്ങാനും എഴുന്നേറ്റ് വരുമോ എന്നുള്ള പേടിയിൽ തീയിൽ ചവിട്ടി ആണ് താൻ നിന്നത്…. ഈ മരങ്ങോടന് ആണേൽ ബോധം ഇല്ലാത്തതുകൊണ്ട് കാര്യത്തിന്റെ ഗൗരവം ഇതുവരേം മനസിലായിട്ടില്ല……

(ഇനി സിദ്ധുവേട്ടൻ പോയില്ലെങ്കിൽ ഞാൻ ഇവിടെ കിടന്ന് ബഹളം വെയ്ക്കും….)

അവനെ പറഞ്ഞ് വിടാൻ ഉള്ള അവസാന ശ്രമം എന്നോണം അവൾ പറഞ്ഞു…

“””നീ ഒറ്റക്ക് ബഹളം വെച്ചാൽ ചിലപ്പോൾ ആരും കേൾക്കുല്ലാ…. നാൻ കൂടി സഹായിക്കാം… ടീച്ചറമ്മേ…… കു…യ്…..ടീച്ചറാ…… “””

സിദ്ധുവിന്റെ അലർച്ച കേട്ട് ദച്ചു പേടിച്ചു വേഗം അവന്റെ വായ പൊത്തി പിടിച്ചു…. അവൾ പേടിയോടെ വേണ്ട എന്ന് കണ്ണ് കാണിച്ചു…..

അവനോട് ചേർന്ന് നിന്ന് പേടിയോടെ അകത്തേക്ക് നോക്കുന്നവളെ അവൻ കൗതുകത്തോടെ നോക്കി നിന്നു…. വെപ്രാളത്തിന് ഇടയിൽ കൈ പിൻവലിക്കാൻ ദച്ചു മറന്നിരുന്നു….

സിദ്ധു എന്തോ ഒരു ഉൾപ്രേരണയിൽ അവളുടെ കൈവെള്ളയിൽ അമർത്തി ചുംബിച്ചു…

ഷോക്ക് അടിച്ച പോലെ ദച്ചു കൈ തിരികെ എടുത്തു…..

ആദ്യമായി അവന്റെ കണ്ണുകളിൽ അവൾക്ക് നിർവചിക്കാൻ കഴിയാത്ത മറ്റേതോ ഭാവം നിറഞ്ഞ് നിന്നു… അവൾ അവന്റെ നോട്ടത്തെ നേരിടാൻ കഴിയാതെ മറ്റെങ്ങോട്ടൊക്കെയോ നോട്ടം എറിഞ്ഞു…..

അവൾക്ക് ആകെ ഒരു വെപ്രാളമായി… ആ വെപ്രാളത്തോടെ തന്നെ അവളുടെ ഭാഷയിൽ എങ്ങനെ ഒക്കെയോ അവനോട് പോവാൻ പറഞ്ഞിട്ട് അവൾ വേഗം തിരിഞ്ഞു അകത്തേക്ക് പോവാൻ തുനിഞ്ഞു…

“”ധ്രുവി…..”””

സിദ്ധു അവളുടെ കൈയിൽ പിടിച്ചു വലിച്ചു അ^വനോട് അടിപ്പിച്ചു… വലിച്ചതിന്റെ ശക്തിയിൽ ദച്ചു അവന്റെ നെഞ്ചിൽ തട്ടി നിന്നു….

“””ധ്രു….ധ്രുവി… നിനക്ക്….. നിനക്ക് കിരണിനെ ഇഷ്ടം ആണോ…..”””

അത് ചോദിക്കുമ്പോൾ അവന്റെ ശബ്ദം വിറങ്ങലിച്ചു പോയിരുന്നു… തൊണ്ടക്കുഴിയിൽ എന്തോ തങ്ങി നിൽക്കുന്ന പോലെ……

ദച്ചു ഒന്നും മനസിലാവാതെ അവനെ തന്നെ നോക്കി നിന്നു…

“””വേണ്ട ധ്രുവി…. നീ… നീ വേറെ ആരേം പ്രണയിക്കേണ്ട….. നീ.. നീ എന്റെ അല്ലെ… ഈ സിദ്ധുവിന്റെ ധ്രുവി അല്ലെ…. എന്റെ ഊമക്കുയിൽ അല്ലെ നീ…. നീ വേറെ ആരേം പ്രണയിക്കല്ലേ ധ്രുവി… നിക്ക്….എനിക്ക് സഹിക്കാൻ പറ്റില്ല…””

ഭ്രാന്തമായി തന്നെ അവൻ പുലമ്പിക്കൊണ്ടിരുന്നു… പലപ്പോഴും അവന്റെ കണ്ഠം ഇടറിയിരുന്നു…..

ദച്ചു ആണെങ്കിൽ ഒന്നും മനസിലാവാതെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു….

“”പറ ധ്രുവി… നീ വേറെ ആരേം പ്ര_ണയിക്കില്ല എന്ന് പറ .,..”””

അവളുടെ ഇരു കവിളിലും കൈ ചേർത്തു പ്രതീക്ഷയോടെ അവളെ നോക്കി… ദച്ചു ആണെങ്കിൽ ഒന്നും പ്രതികരിക്കാതെ ഒരു ശില കണക്കെ നിന്നു…. അവൻ പറഞ്ഞ ഓരോ വാക്കുകളും അവളുടെ ബുദ്ധിയെ വരെ മരവിപ്പിക്കാൻ കെൽപ്പുള്ളവ ആയിരുന്നു എന്നവൾക്ക് തോന്നി പോയി……

അവൾ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു……

“””ധ്രുവി…..”””

ദച്ചു ഒരു പിടച്ചിലോടെ അവനെ മുഖമുയർത്തി നോക്കി…. അത്രമേൽ ആർദ്രമായ അവന്റെ വിളിയിൽ അവൾക്ക് നോക്കാതെ ഇരിക്കാൻ ആയില്ല….

സിദ്ധു അവളെ ഇമ ചിമ്മാതെ നോക്കി നിന്നു…..

അവളുടെ നെറ്റിയിലെ മാഞ്ഞു തുടങ്ങിയ ഭസ്മകുറിയും കറുത്ത കട്ടിയുള്ള പുരികങ്ങൾക്ക് ഇടയിൽ ഒളിച്ചു ഇരിക്കുന്ന മൊട്ട് പോലത്തെ വിയർപ്പിലും അവന്റെ കണ്ണുകൾ ഓടി നടന്നു…..

കണ്മഷി പടർന്ന മിഴികളും ലൈറ്റിന്റെ വെളിച്ചത്തിൽ തിളങ്ങുന്ന മൂക്കുത്തിയും അതിനു മാറ്റെകാൻ ചുറ്റിനും പൊടിഞ്ഞിരിക്കുന്ന വിയർപ്പും

അവൾക്ക് വല്ലാത്തൊരു ഭംഗി നൽകുന്നതായി തോന്നി സിദ്ധുവിന്

അന്തരീക്ഷത്തിലെ തണുപ്പ് കൊണ്ടോ അതോ ഉള്ളിലെ പേ_ടി കൊണ്ടോ അവളുടെ വിറയർന്ന അധരങ്ങളിലേക്കും ഒരു നിമിഷം അവന്റെ നോട്ടം എത്തി നിന്നു…..

അവയിൽ എല്ലാം കണ്ണുടക്കിയപ്പോൾ ആദ്യമായി അവനിൽ ഉടലെടുക്കുന്ന വികാരങ്ങളെ അവൻ തി^രിച്ചറിഞ്ഞു……

“””ഇതെന്താ നിന്റെ മൂക്കിൻ തുമ്പിൽ ഇങ്ങനെ എപ്പോഴും വിയർപ്പ് പൊടിഞ്ഞിരിക്കുന്നെ….”””

ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ വി^യർപ്പ് മൊ_ട്ടിട്ട് നിൽക്കുന്ന അവളുടെ മൂക്കിലേക്ക് നോക്കി കളിയോടെ ചോദിക്കുന്നവനെ കണ്ട് ദച്ചു നെറ്റി ചുളിച്ചു….

കുഞ്ഞുങ്ങളെ പോലെ പെട്ടെന്ന് ഭാവം മാറിയ സിദ്ധുവിനെ അവൾ മനസിലാവാതെ നോക്കി…..

ഇത്രേം നേരം സ്വബോധം ഇല്ലാതെ എന്തൊക്കെയോ വിളിച്ചു പറഞ്ഞതാണെന്ന് ആ നിമിഷം അവൾ ഉറപ്പിച്ചു…..

അവൾ വിയർപ്പ് തുടക്കാൻ കൈ ഉയർത്തിയതും സിദ്ധു അവളുടെ കൈയിൽ പിടിച്ചു….. അടുത്ത നിമിഷം തന്നെ അവളെ അവനിലേക്ക് അർത്തു പിടിച്ചു അവളുടെ മൂക്കിൻ തുമ്പിൽ പൊടിഞ്ഞ വിയർപ്പിനെ അവൻ അധരങ്ങളാൽ നുണഞ്ഞു…

ഒന്ന് ഏങ്ങി പോയിരുന്നു ദച്ചു… കണ്ണുകൾ വിടർന്നു….കാലിലൂടെ ഒരു വിറയൽ കയറി പെരുവിരലിൽ ഒന്ന് ഉയർന്നു പൊങ്ങി …..സിദ്ധു അവളുടെ കൈ അവന്റെ തോളിലേക്ക് വെച്ചു അവളുടെ ചെവിക്ക് പിന്നിൽ കൈ ചേർത്ത് അവളെ ഒന്നുകൂടി ചേർത്തു പിടിച്ചു…

പതിയെ അവളുടെ മൂക്കിൻ തുമ്പിൽ നിന്നും അവന്റെ അധരങ്ങൾ ഊർന്നിറങ്ങി അവളുടെ മേൽ ചുണ്ടിനെ തൊട്ടുരുമ്മി….

ദച്ചു കണ്ണുകൾ ഇറുക്കി അടച്ചു അവന്റെ നെഞ്ചിൽ ഇരു കൈകളും അമർത്തി…….

അവനിലെ മദ്യത്തിന്റെ ഗന്ധം അവളുടെ നിശ്വാസത്തിലും കലർന്നു…. ഒന്ന് എതിർക്കാൻ ആവാത്ത വിധം അവന്റെ വിയർപ്പിന്റേം പെർഫ്യൂമിന്റേം സമിസ്ര ഗന്ധത്തിൽ അവൾ തളർന്ന് പോയിരുന്നു……

ഇരുവരുടെയും അധരങ്ങൾ ആദ്യമായി പുതുമ ഏറിയ ഒരു സ്വാദ് ഒന്നിച്ചറിഞ്ഞു…. ചുംബനത്തിന്റെ സ്വാദ് …. ഇരുവരും ചുംബന ലഹരിയിൽ സ്വയം മറന്ന് നിൽക്കവേ സിദ്ധുവിന്റെ കൈ അവളുടെ ഇടം കയ്യിലൂടെ ഇഴഞ്ഞു അവളുടെ ഇടുപ്പിൽ അമർന്നു…ദച്ചു ഒന്ന് പൊള്ളി പിടഞ്ഞു പോയി…

സ്വബോധം വീണ്ടെടുത്ത അവൾ അവനെ ഊക്കോടെ തള്ളി മാറ്റി….ദച്ചുവിന്റെ കലങ്ങിയ കണ്ണുകൾ കാണവേ ആണ് ചെയ്തത് എന്താണെന്ന് ഉള്ള ബോധം അവന് ഉണ്ടായത്…

“””ധ്രു ……””

അവൻ സംസാരിക്കാൻ തുടങ്ങിയപ്പോഴേക്കും അവൾ അവനെ നോക്കാതെ കരഞ്ഞു കൊണ്ട് വേഗം അകത്തേക്ക് കയറി വാതിൽ അടച്ചു…..

“””ശെ…..””

പറ്റി പോയ തെറ്റ് ഓർത്ത് അവൻ മുടിയിൽ കൊരുത്തു വലിച്ചു……

💓💓💓💓💓

സിദ്ധു അവന്റെ റൂമിൽ വന്നതും നെഞ്ചിന് കുറുകെ കിടന്ന ബാഗ് ഊരി ദൂരേക്ക് എറിഞ്ഞു….

ദച്ചുനോട് ചെയ്തു പോയ തെറ്റ് ഓർത്ത് അവന് അവനോട് തന്നെ ദേഷ്യം തോന്നി…..

അവൻ കണ്ണിൽ കണ്ട സാധനങ്ങൾ എല്ലാം തട്ടി തെറിപ്പിക്കാൻ തുടങ്ങി…..

ധ്രുവി… അവൾക്ക്… അവൾക്ക് ഇപ്പോൾ തന്നോട് വെറുപ്പ് ആയി കാണില്ലേ…. തന്നെ വിശ്വാസം ഉണ്ടായിട്ടല്ലേ താൻ വിളിച്ചപ്പോൾ തന്നെ അവൾ പുറത്തേക്ക് ഇറങ്ങി വന്നത്… എന്നിട്ട് ഞാൻ അവളോട് ചെയ്തതോ….

ഓർക്കും തോറും അവന് ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല…. അവൻ ഊക്കൊടെ ടേബിളിൽ ഇരുന്ന വസ്തുക്കൾ ഓരോന്നും തട്ടി തെറുപ്പിച്ചു…..

ദേഷ്യം ഒന്ന് കെട്ടടങ്ങിയപ്പോൾ അവൻ കിതച്ചുകൊണ്ട് ചെയറിലേക്ക് ഇരുന്നു… ‘

ചുറ്റിനും ചിതറി കിടക്കുന്ന ബുക്കുകളുടെയും വസ്തുക്കളുടെയും ഇടയിൽ പെട്ടെന്ന് ഒരു വസ്തുവിൽ സിദ്ധുവിന്റെ കണ്ണുകൾ ഉടക്കി….

*******************

ദച്ചു അപ്പോഴും അടുക്കള വാതിൽ ചാരി കണ്ണുകൾ അടച്ചു അതേ നിൽപ്പ് തുടരുകയായിരുന്നു……

അവളുടെ കവിളിലൂടെ കണ്ണീർ ഒലിച്ചിറങ്ങുന്നുണ്ട്……

കുറച്ചു നിമിഷങ്ങൾക്ക് മുൻപ് നടന്ന കാര്യങ്ങൾ ഓർക്കവേ പലപ്പോഴും അവളിൽ നിന്നും എങ്ങലുകൾ ഉയർന്നു…

തനിക്ക് എന്താ പറ്റിയെ…. എന്തുകൊണ്ടാണ് താൻ സിദ്ധുവേട്ടനെ തടുക്കാഞ്ഞത്… താനും ആ മുനുഷ്യനെ തിരികെ ചുംബിച്ചിരുന്നില്ലേ… ആ ഗന്ധത്തിൽ അടിമപ്പെട്ട് പോയില്ലേ ഒരു നിമിഷം…..

ഒഴുകി ഇറങ്ങിയ കണ്ണുനീരിനെ അമർത്തി തുടച്ച് എന്തോ ഓർത്തെന്ന പോൽ അവൾ പെട്ടെന്ന് റൂമിലേക്ക് ഓടി…..

*******************

തറയിൽ കമഴ്ന്നു കിടക്കുന്ന ആ ഡയറി കണ്ട് സിദ്ധു ഒരു സംശയത്തോടെ അത് കൈയിൽ എടുത്തു

പുറംതാളിൽ ‘ദിൽ..’ എന്ന് ഭംഗിയോടെ എഴുതി പിടിപ്പിച്ചിരിക്കുന്നതിൽ സിദ്ധു കുറച്ചുനേരം നോക്കി ഇരുന്നു……

ആ ഡയറിയുടെ പേര് കാണും തോറും സിദ്ധുവിന്റെ ഉള്ളിൽ വല്ലാത്തൊരു ആധി നിറഞ്ഞു….

തന്റെ ധ്രുവിയുടെ ഹൃദയം തന്നെ ആണെന്ന് അല്ലെ ഈ പേരിന് അർഥം….നിന്റെ ഹൃദയത്തിന് അവകാശി ആണോ ധ്രുവി ഇതിനുള്ളിൽ….

അത് കാണും തോറും അവന്റെ ഹൃദയതാളം വല്ലാതെ മുറുകി….

സിദ്ധു മടിച്ചു മടിച്ചാണെങ്കിലും മെല്ലെ ആ പുറംതാൾ തുറന്നു…….

ആദ്യത്തെ പേജിലെ ആ മുഖചിത്രം കണ്ടതും സിദ്ധുവിന്റെ കണ്ണുകൾ വിടർന്നു….

അവന് അവന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല….

കുറച്ചു നിമിഷം അവൻ ആ ചിത്രത്തിലേക്ക് തന്നെ നോക്കി ഇരുന്നു….

തന്റെ ചിത്രം ഇതിനേക്കാൾ ഭംഗിയായി മറ്റാർക്കും പകർത്താൻ സാധിക്കില്ല എന്ന് സിദ്ധുവിന് ആ നിമിഷം തോന്നി പോയി….

സിദ്ധുവിന്റെ കണ്ണുകൾ ആ ചിത്രത്തിൽ നിന്നും അതിനു താഴെ അവളുടെ കൈപടയിൽ എഴുതിയ വരിയിലേക്ക് ഒഴുകി…. അവൻ ആ വരിയെ ഒന്ന് തഴുകി മെല്ലെ അത് മന്ത്രിച്ചു……

‘എന്റെ മാത്രം സച്ചുവേട്ടൻ……’

(തുടരും……)

അഭിപ്രായം പറയണേ

രചന : ലക്ഷ്മി ലച്ചൂസ്