നമ്മുടെ നീലൂനെ ആ- രോ ച- തിച്ചു.. അവൾ ഗ- ർഭിണിയാടാ. എന്ന അമ്മയുടെ വാക്കു കേട്ട് ഞാൻ ഞെ- ട്ടി

രചന : ശ്രീലക്ഷ്മി വിഷ്ണു

നീലാംബരി

****************

മദ്യത്തിന്റെ ലഹരിയിൽ അവളെ കീഴ്പ്പെടുത്തുമ്പോൾ, ആദ്യമുണ്ടായ എതിർപ്പുകളെല്ലാം പതിയെ അയഞ്ഞു തുടങ്ങിയിരുന്നു…

അതെനിക്ക് കൂടുതൽ ആവേശം നൽകുകയായിരുന്നു… വികാരങ്ങളുടെ വേലിയേറ്റത്തിൽ അവളിലേക്ക് പടർന്നു കയറുമ്പോൾ, ഒന്നുറക്കെ കരയാൻ പോലും ശക്തിയില്ലാതെ തളർന്നു പോയിരുന്നു അവൾ…

ഒടുവിൽ, കുടിച്ച കള്ളിന്റെ കെട്ട് വിട്ട് ഉറക്കമുണരുമ്പോൾ, എന്റെ ശരീരത്തിനോട് ചേർന്ന് പൂർണ്ണ നഗ്നയായി കിടക്കുന്ന നീലാംബരിയെ കണ്ടതും, ആദ്യമെന്നിൽ ഞെട്ടലാണുണ്ടായത്…

മദ്യത്തിന്റെ ലഹരിയിൽ അറിയാതെ ചെയ്തു പോയ മഹാപാപത്തെകുറിച്ചോർത്തപ്പോൾ എനിക്ക് എന്നോട് തന്നെ ദേഷ്യവും, വെറുപ്പും തോന്നി..

സ്വന്തം അനിയത്തിയെപ്പോലെ കണ്ടിരുന്ന അവളെ…ച്ഛേ…!!എങ്ങിനെ എനിക്ക് ഇത്രയും നീചനാകാൻ കഴിഞ്ഞു…? തന്നെ കാണുമ്പോഴെല്ലാം “ദേവേട്ടാ…” എന്നു വിളിച്ച് ഓടി വരുന്ന നീലാംബരിയുടെ മുഖം ഒരു നിമിഷം മനസ്സിൽ മിന്നി മറഞ്ഞു… ജന്മനാ ബുദ്ധി വളർച്ച കുറവുള്ള കുട്ടിയായിരുന്നു നീലാംബരി… ഇരുപത്തിരണ്ട് വയസ്സായെങ്കിലും, നാലു വയസ്സുകാരിയുടെതു പോലെ കുസൃതികൾ കാണിച്ചും, മറ്റു കുഞ്ഞുങ്ങളുടെ കൂടെ കളിച്ചും, ചിരിച്ചും, തല്ലുകൂടിയും ഒക്കെ പാറി പറന്നു നടക്കുന്ന ഒരു പാവം പെണ്ണ്…

കുട്ടിക്കാലം മുതലെ, എന്നോടവൾക്ക് ഒത്തിരി സ്നേഹമായിരുന്നു… അവൾടെ പല കുസൃതിത്തരങ്ങൾക്കും അവൾടെ അച്ഛൻ സേതുവേട്ടന്റെ അടിയിൽ നിന്നും രക്ഷിച്ചിരുന്നത് ഞാനായിരുന്നു … തൊട്ടടുത്ത വീടുകളായിരുന്നു എന്റെയും, അവളുടേയും…..

ഒരേ കുടുംബം പോലെയാണ് ഞങ്ങൾ കഴിഞ്ഞിരുന്നത് .. അവൾ ജനിക്കുമ്പോൾ എനിക്ക് ആറ് വയസ്സ്, അവൾക്കൊർമ്മ വെച്ച കാലം മുതലെ എന്റെ കൂടെയായിരുന്നു…

കളിയും, ചിരിയുമായി എന്റെ വിരലിൻ തൂങ്ങി നടക്കുന്ന എന്റെ “കിലുക്കാംപെട്ടി…..”

ഞാനങ്ങിനെ വിളിക്കുന്നതായിരുന്നു അവൾക്കേറേയിഷ്ടം…

സുഖമില്ലാത്ത കുട്ടിയായതുകൊണ്ട് സ്കുളിൽ വിടാൻ പേടിയായിരുന്നു സേതുവേട്ടന്, മറ്റു കുട്ടികൾ ബാഗും, കുടയും യൂണിഫോം ഒക്കെ ഇട്ടു സ്കൂളിൽ പോകുമ്പോൾ അവൾക്കും വരണമെന്ന് പറഞ്ഞു കരയുന്ന അവളെ, നാണുവേട്ടന്റ കടയിലെ തേൻ മിഠായി വാങ്ങി കൊടുത്ത് സന്തോഷിപ്പിച്ചിരുന്നു ഞാൻ… അവളെ പ്രസവിച്ച ഉടനെ അവളുടെ അമ്മ മരിച്ചു പോയിരുന്നു.. ഒരു പെൺകുട്ടിയായതു കൊണ്ടും സുഖമില്ലാത്ത കുട്ടിയായതുകൊണ്ടും അവളെ നോക്കാൻ ഒരമ്മ വേണമെന്ന എല്ലാവരുടേയും നിർബദ്ധത്തിനു വഴങ്ങി സേതുവേട്ടൻ മറ്റൊരു വിവാഹം കഴിച്ചത് …

ആദ്യമെല്ലാം സ്നേഹത്തോടെ നോക്കിയെങ്കിലും,

അവർക്ക് രണ്ട് കുട്ടികൾ ജനിച്ചതോടെയും,

പെട്ടന്നുണ്ടായ സേതുവേട്ടന്റെ മരണവും ഒക്കെ ആ വീട്ടിലെ അവളുടെ ജീവിതം അസ്സഹനീയമായി….

ഞാൻ ജോലിക്കു പോയി തിരിച്ചു വരുമ്പോൾ വീടിന്റെ ഉമ്മറത്ത് എന്നും അവളുണ്ടാകും, പതിവ് മിഠായിയും പ്രതീക്ഷിച്ച്… ആ പതിവ് ഒരിക്കൽ പോലും ഞാൻ തെറ്റിക്കാറില്ല…

ഇന്ന് ഞായറാഴ്ച ആയതു കൊണ്ട് കൂട്ടുകാരുമൊത്ത് ഒന്നു കൂടിയതായിരുന്നു.. അമ്മ ചേച്ചിയുടെ വീട്ടിലേക്ക് പോയതു കൊണ്ട്… വെല്ലപ്പോഴുമുള്ള ഈ മദ്യസേവ ഇന്ന് വളരെയധികം കൂടിപ്പോയി…

നാലു കാലിൽ വീട്ടിൽ വന്നു കയറുമ്പോൾ

എന്നെയും നോക്കി ഉമ്മറത്ത് നീലു ഉണ്ടായിരുന്നു…

അവളുടെ പതിവ് കുസൃതിത്തരങ്ങളുമായി എന്റെ അരികിൽ വന്നപ്പോൾ

എന്റെയുള്ളിലെ ചെകുത്താൻ ഞാൻ അറിയാതെ ഉണർന്നിരുന്നു…

“ദേവേട്ടാ…” എന്ന അവൾടെ വിളിയാണ് എന്നെ ചിന്തയിൽ നിന്നുണർത്തിയത് ..

ഒന്നും മിണ്ടാതെ അവളുടെ വസ്ത്രങ്ങൾ ധരിപ്പിച്ച് അവൾക്കുള്ള മിഠായി ആ കൈകളിൽ വെച്ചു കൊടുക്കുമ്പോൾ, ഒന്നും അറിയാതെ മിഠായി കിട്ടിയ സന്തോഷത്തിൽ ചിരിച്ചു കൊണ്ട് ഓടി പോകുന്ന അവളെ കണ്ടപ്പോൾ എന്റെ നെഞ്ച് പിടഞ്ഞു.

അന്ന്, എനിക്കുറങ്ങാൻ കഴിഞ്ഞില്ല… അവൾക്ക് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി പോലും ദൈവം നൽകിയില്ലല്ലോ എന്ന വേദന എന്നിലെ മുറിവിലെ ആഴത്തിന് പിന്നെയും ആക്കം കൂട്ടി…

രണ്ടു മൂന്ന് ദിവസം അവളുടെ മുഖത്തേക്ക് നോക്കാൻ പോലും എനിക്ക് സാധിച്ചില്ല…

ദിവസങ്ങൾ കഴിയുമ്പോൾ പതിയെ ഞാനും അത് മറക്കാൻ തുടങ്ങി… അല്ല … അത് മറന്നുവെന്ന് സ്വയം മനസ്സിനെ പഠിപ്പിച്ചു…

ഒരു ദിവസം, ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ പതിവ് വാങ്ങാൻ ഉമ്മറത്ത് നീലു ഉണ്ടായിരുന്നില്ല…

അവളെവിടെയെന്ന് അമ്മയോട് തിരക്കിയപ്പോൾ,

ആദ്യമൊരു പൊട്ടിക്കരച്ചിലായിരുന്നു അമ്മയുടെ മറുപടി…

“നമ്മുടെ നീലൂനെ ആരോ ചതിച്ചു ദേവാ… അവളു ഗർഭിണിയാടാ.”

എന്ന അമ്മയുടെ വാക്കു കേട്ടതും, ഇടിവെട്ടേറ്റതു പോലെ ഞാൻ നിന്നു… ഭൂമി മുഴുവൻ കറങ്ങുന്നതു പോലെ തോന്നിയെനിക്ക്…

” ആ പാവത്തിനെ വസുന്ധര തല്ലി കൊല്ലാൻ പരുവമാക്കി … ഇനി രാജേഷും, രാഗേഷും വരുമ്പോൾ അതിനെ വേണെ കൊല്ലും…. അല്ലങ്കിലെ അതുങ്ങൾക്ക് അതിനെ കണ്ടൂട … ഇനി ഇതൂടെ അറിഞ്ഞാൽ..”

എന്നും പറഞ്ഞ് തലയ്ക്ക് കയ്യും കൊടുത്ത് അമ്മ ഇരുന്നു …

നീലാംബരിയുടെ കരച്ചിലു കേട്ട് അവിടേയ്ക്ക് ഓടുമ്പോൾ, എന്റെ കാലുകൾ ഒന്നും നിലത്തുറച്ചിരുന്നില്ല..

അവിടേയ്ക്ക് ചെല്ലുമ്പോൾ, മുറ്റം നിറയെ ആളുകൾ കൂടിയിരുന്നു…

എല്ലാവരുടേയും മുന്നിലൂടെ അകത്തേക്ക് കയറുമ്പോൾ ഞാൻ കണ്ട കാഴ്ച നിലത്തു വീണു കിടക്കുന്ന നീലുവിനോട്..

” ഏതവനാടി പിഴച്ചവളെ ഇതിന്റെ തന്ത …? ”

എന്ന് ചോദിച്ചു കൊണ്ട് വയറ്റിലേക്ക് ചവിട്ടാൻ കാലുയർത്തിയ അവളുടെ അനിയനെയാണ് …

“തൊട്ടു പോകരുത് അവളെ…!!”

എന്ന അലർച്ചയിൽ ഒരു നിമിഷം എല്ലാവരും സ്തംഭിച്ചു നിന്നു…

വേഗം ചെന്ന് നീലുവിനെ പിടിച്ചെഴുന്നേൽപ്പിച്ചെങ്കിലും, വാടിയ ചേമ്പിൻ തണ്ടു പോലെ എന്റെ മാറിലേക്കവൾ തളർന്നു വീണിരുന്നു…

“നീലൂ… ഒന്നുല്ലട… “എന്നു പറഞ്ഞ് അവളെ എന്നിലേക്ക് ഒന്നൂടെ ഞാൻ ചേർത്തു നിർത്തി…

“ഞാനാണ്… എന്റെ രക്തമാണ് ഇവളുടെ ഉദരത്തിൽ വളരുന്നത്…”

എന്ന് പറയുമ്പോൾ ഒരു നിമിഷം എല്ലാവരും ഞെട്ടിയത് ഞാൻ അറിഞ്ഞു… ഒന്നും മിണ്ടാതെ അവളെയും ചേർത്ത് പിടിച്ച് ആ പടികളിറങ്ങുമ്പോൾ, അറിയാതെ ചെയ്തു പോയൊരു തെറ്റിന്റെ കുറ്റബോധത്തേക്കാൾ…

“ഇനി ഒരിക്കലും നിന്റെ കണ്ണു നനയാൻ ഞാൻ അനുവദിക്കില്ല, എന്റെ അവസാന ശ്വാസം വരെയും നിന്നെ ഈ നെഞ്ചിൽ ചേർത്തു നിർത്തും മോളേ…

എന്നു ഉറച്ച തീരുമാനം എടുക്കുകയായിരുന്നു ഞാൻ…

എല്ലാ തെറ്റും ഏറ്റു പറഞ്ഞ് അമ്മയുടെ കാലുകളിൽ വീഴുമ്പോൾ, നിറഞ്ഞ മനസ്സോടെ നിലവിളക്ക് കൊളുത്തി എന്റെ കിലുക്കാംപെട്ടിയേ അമ്മ സ്വീകരിച്ചു…

പിറ്റേന്ന്, അമ്മയുടെ മുന്നിൽ വെച്ച് മഞ്ഞച്ചരടിലെ താലി അവൾടെ കഴുത്തിൽ കെട്ടി ..

പിന്നീടുള്ള ദിവസങ്ങൾ സന്തോഷത്തിന്റെ നാളുകളായിരുന്നു… ഓരോ ദിവസവും, അവളുടെ കുസൃതികളും, കളി ചിരികളും കൊണ്ട് വീട് ഒരു സ്വർഗ്ഗമായിരുന്നു…

വീർത്തു വരുന്ന വയറ് അവൾ അത്ഭുതത്തോടെ തലോടിയിരുന്നു..

“അതിൽ കുഞ്ഞുവാവയാണെന്നും, കുറച്ചു മാസങ്ങൾ കൂടി കഴിഞ്ഞാൽ എന്റെ നീലൂനെ അമ്മേന്ന് വിളിക്കാൻ ഒരു വാവ കൂടെ വരുമെന്ന് പറഞ്ഞ് അവളെ മനസ്സിലാക്കി കൊടുത്തു.. അതിൽ പിന്നേ വാവയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു അവൾ…

അവർക്ക് വേണ്ടതെല്ലാം വാങ്ങി കൊടുത്തും

അവളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കാനും ഉത്സാഹത്തോടെ ഞാനും അമ്മയും മത്സരിച്ചു കൊണ്ടിരുന്നു…

അവളുടെ വയറിൽ മുഖം ചേർത്ത് ആ മടിയിൽ കിടക്കുമ്പോൾ, മുൻപൊരിക്കലും സന്തോഷിച്ചിട്ടില്ല ഇത്രയും ഞാൻ എന്ന് ഓർക്കും…

പ്രസവ തിയതി അടുക്കും തോറും, അവൾക്ക് വയ്യാതായി തുടങ്ങിയിരുന്നു … കാലുകളിൽ രണ്ടിലും നീരുമായി വേദന കൊണ്ട് ദേവേട്ടാ…

എനിക്ക് വേദനിക്കുന്നു എന്നു പറഞ്ഞ് എന്റെ നെഞ്ചിൽ തല ചായ്ച് കിടക്കുമ്പോൾ അവളെക്കാൾ വേദന എനിക്കായിരുന്നു …

അങ്ങിനെ, കാത്തിരുന്ന ആ ദിവസവും വന്നെത്തി… ഒത്തിരി കോംപ്ലിക്കേഷൻസ് ഉള്ള ഡെലിവറിയാണെന്ന് ഡോക്ടർ ആദ്യമേ പറഞ്ഞിരുന്നതു കൊണ്ട് ലേബർ റൂമിനു വെളിയിൽ പ്രാർത്ഥനയോടെ ഞാനും അമ്മയും ഇരുന്നു…. മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിൽ നേഴ്സ് എന്റെ കുഞ്ഞിനെ കൊണ്ടുവന്നു…

” പെൺകുട്ടിയാണ്….” എന്ന നേഴ്സിന്റെ വാക്കുകളിൽ സന്തോഷത്തോടെ എന്റെ കുഞ്ഞിനെ ഞാൻ കൈകളിലേക്ക് ഞാൻ വാങ്ങി….

“നീലുവിന്റെ അതേ മുഖച്ഛായയായിരുന്നു എന്റെ കുഞ്ഞു കിലുക്കാംപെട്ടിക്കും … ആ നെറ്റിയിൽ സ്നേഹത്തോടെ ചുംബനം കൊടുക്കുമ്പോൾ, ആ കുഞ്ഞു ചുണ്ടുകളും പുഞ്ചിരി തൂകി…

*********************

“അതേയ്… നേരായി … ഇനി ആരും വരാനില്ലല്ലോ.,.. എടുക്കാം… ”

എന്ന് ആരോ പറയുന്നത് പെരുമ്പറ പോലെ എന്റെ കാതുകളിൽ മുഴങ്ങി…

“മോളേ… നീലൂ…കണ്ണുതുറക്കടീ … നമ്മുടെ മോളെ കാണണ്ടേ… എന്നേം നമ്മുടെ മോളേം തനിച്ചാക്കിയല്ലോ ടീ ….”

ഒരു ഭ്രാന്തനെ പോലെ ഞാൻ അലറിക്കരഞ്ഞു…

മോളെയും നെഞ്ചോട് ചേർത്ത് എന്റെ നീലുവിന്റെ ചിതയ്ക്ക് തീ കൊളുത്തുമ്പോൾ, ഒന്നും അറിയാതെ എന്റെ കുഞ്ഞു കിലുക്കാംപെട്ടി, ഉറക്കത്തിൽ പുഞ്ചിരിക്കുകയായിരുന്നു …

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : ശ്രീലക്ഷ്മി വിഷ്ണു