തേൻനിലാവ്, നോവലിൻ്റെ ഭാഗം 22 വായിച്ചു നോക്കൂ….

രചന : അഞ്ജു (നക്ഷത്രപ്പെണ്ണ്)

“ശനി, ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി, വീണ്ടും ശനി, ഞായർ… തിങ്കഴാച കോളേജ് തുറക്കും….. പത്തു ദിവസം അവധി എന്ന് പറഞ്ഞിട്ട് ഒൻപത് ദിവസേ ഒള്ളു… സ്കൂളിൽ പഠിക്കുമ്പോൾ തൊട്ട് ഇവര് ഞങ്ങളെ പറ്റിക്കുന്നതാ…… ”

രാത്രി മുത്തശ്ശൻെറ മടിയിൽ കമഴ്ന്നു കിടന്ന് വെക്കേഷൻെറ കണക്കെടുപ്പിലാണ് അപ്പു.

“ഞങ്ങൾ പഠിക്കുന്ന കാലത്തും അങ്ങനെ തന്നെ ആയിരുന്നു …. ”

വാസുദേവൻ ഒന്നു നേടുവീർപ്പിട്ടു

“എന്ത് കഷ്ടാലേ….. അവർക്ക് പത്തു ദിവസം തികച്ച് തന്നാലെന്താ….. ”

“നീ നടക്കുന്ന കാര്യം വല്ലതും പറ അപ്പു….. ”

അയാൾ അവളുടെ മുടിയിൽ തലോടി.

മുത്തശ്ശൻെറ അടുത്തു തന്നെ ചന്തു ഇരിക്കുന്നുണ്ട്.

അപ്പു അതിൻെറ ചെവിയിലും വാലിലുമൊക്കെ പിടിച്ചു കളിക്കുകയാണ്. കുറച്ചു മാറി മുത്തശ്ശി ഇരുന്ന് രാവിലെത്തെ കറിക്കുള്ള പയർ അരിയുകയാണ്.

“മുത്തശ്ശാ….. ഈ പ്രേമിക്കുന്നത് തെറ്റാണോ….

അപ്പുവിൻെറ ചോദ്യം കേട്ട് മുത്തശ്ശി പയർ അരിയുന്നത് നിർത്തി അവളെ സൂക്ഷിച്ചു നോക്കി.

“എന്താ നിനക്കിപ്പോ ഇങ്ങനെ ഒരു സംശയം…. ”

“ഹ… പറ മുത്തശ്ശാ…….”

അവൾ ചിണുങ്ങി.

“തെറ്റൊന്നും അല്ല പക്ഷെ…….”

“എൻെറ അച്ഛനേയും അമ്മയേയും പോലെ ആകരുത്….ല്ലേ….. ”

വാസുദേവൻ മനസ്സിൽ വിചാരിച്ചത് അപ്പു പറഞ്ഞു.

“അത് തന്നെ…… ”

“അപ്പോ ഓക്കെ…… ”

അവൾ ചിരിച്ചുകൊണ്ട് തലയാട്ടി.

“എന്താ അപ്പുവേ… ആരെയെങ്കിലും പ്രേമിച്ചാൽ കൊള്ളാമെന്നുണ്ടോ…… ”

വാസുദേവൻ കളിയാലെ ചോദിച്ചു.

“ആഹ്മം…. എനിക്ക് ഒരാളോട് പ്രേമാ മുത്തശ്ശാ…….. ”

അവൾ ചാടി എഴുന്നേറ്റിരുന്നു.

“ഹേ…….. ”

വാസുദേവന് ചിരിയാണ് വന്നത്.

“പിന്നെ മുട്ടേന്ന് വിരിഞ്ഞിട്ടില്ല അപ്പോഴാ അവൾടെ ഒരു പ്രേമം…… ”

ശാരദക്ക് അത് തീരെ പിടിച്ചില്ല.

“മുട്ടേന്ന് വിരിയാൻ ഞാൻ എന്താ കോഴിക്കുഞ്ഞാണോ…… ”

അപ്പു ചീറിക്കൊട്ടി.

“ഡീ…പെണ്ണേ…. മര്യാദയ്ക്ക് ഇരുന്നോ… കത്തിയാ എൻെറ കയ്യിൽ… അരിയും ഞാൻ… ”

കണ്ണുരുട്ടി കത്തി കാണിച്ചു പേടിപ്പിക്കുകയാണ് ശാരദ.

“അരിയാൻ ഇങ്ങ് വാ… ഞാൻ നിന്ന് തരുവല്ലേ…… ”

മുത്തശ്ശിയുടേയും കൊച്ചുമകളുടേയും വാക്വാദം കേട്ട് ചിരിക്കുകയാണ് വാസുദേവൻ.

“അതെന്താ മുത്തശ്ശാ.. എനിക്ക് പ്രേമിച്ചൂടെ…. ”

പരിഭവം പറഞ്ഞുകൊണ്ടവൾ കീഴ്ചുണ്ട് പുറത്തേക്കു തള്ളി.

“അതിനെന്താ…. നീ പ്രേമിച്ചോടി……. ”

“ആതാണ്…. എൻെറ വാസുക്കുട്ടൻ മുത്താ… ”

അപ്പു മുത്തശ്ശനെ കെട്ടിപ്പിടിച്ചു.

“നിങ്ങൾ ഇങ്ങനെ എല്ലാത്തിനും വളം വച്ച് കൊടുത്തോ…… ”

മുത്തശ്ശി ദേഷ്യത്തിൽ എഴുന്നേറ്റുപോയി.

“അച്ചുവിന് അസൂയയ മുത്തശ്ശാ……. ”

“ശരിയാ……. ”

രണ്ടാളും വാ പൊ^ത്തി ചിരിച്ചു.

“ആരാ ആള്… മ്……. ”

വാസുദേവൻ അവളുടെ കവിളിൽ പതിയെ തട്ടി.

“ജിതിൻ….. ജിത്തു…….. ”

അവൻെറ പേര് പറയുമ്പോൾ അവളുടെ കവിളുകൾ അരുണാഭമായി.

“അന്ന് ഇവിടെ വന്ന കുട്ടിയല്ലേ അത്…… ”

“ആഹ്മം അതെ… നല്ല ആളാ മുത്തശ്ശാ…

പാവാ….. ”

“ആ കുട്ടിയുടെ അമ്മയല്ലേ വീടുവിട്ടു പോയത്……. ”

“മ്……. ”

അപ്പു എല്ലാ കാര്യങ്ങളും വീട്ടിൽ പറയുമായിരുന്നു. മുത്തശ്ശനും മുത്തശ്ശിയും അറിയാത്ത ഒരു രഹസ്യവും അവളുടെ ജീവിതത്തിൽ ഇല്ല.

“നീ അവനോട് പറഞ്ഞോ ഇഷ്ടമാണെന്ന്…. ”

“ആഹ്മം പറഞ്ഞു……… ”

അവൾ ചുമൽ പൊക്കി ചിരിച്ചു.

“ആഹാ… ഇന്ന് ഇഷ്ടം തോന്നി ഇന്ന് തന്നെ പറയേം ചെയ്തോ…… ”

“ഈ………. ”

“എന്നിട്ട് അവൻ എന്താ പറഞ്ഞത്…… ”

“നിക്ക് മെച്യൂരിറ്റിയില്ലാന്ന്… ”

പരിഭവം കൊണ്ട് അവളുടെ കീഴ്ചുണ്ട് പുറത്തേക്കു തള്ളി.

“ബെസ്റ്റ്……. ”

വാസുദേവൻ ചിരി തുടങ്ങി.

“എന്തിനാ ചിരിക്കണേ…. നിക്ക് മെച്യൂരിറ്റിയൊക്കൊ ഉണ്ട്ട്ടോ….. ”

അപ്പു മുത്തശ്ശനെ ചുണ്ടു കറുപ്പിച്ചു പിടിച്ചു നോക്കി.

“പിന്നെ….. എൻെറ കുട്ടിക്ക് നല്ല പക്വത ഉണ്ടെന്ന് മുത്തശ്ശന് അറിയില്ലേ…… ”

അയാൾ അവളുടെ കവിളിൽ തലോടി.

“പക്ഷെ മെച്യൂരിറ്റിയിണ്ടോന്ന് നോക്കിയിട്ട് ഇഷ്ടാണെന്ന് പറയും….. ”

അവളുടെ കണ്ണുകൾ വിടർന്നു.

“ആഹാ….. ”

“അപ്പോ ഞാൻ മുത്തശ്ശനോട് പറയാവേ… ഇപ്പോ നിക്ക് ഉറക്കം വരണു….

ചുളിവുകൾ വീണു തുടങ്ങിയ കവിളിൽ അമർത്തി മുത്തി ചന്തുവിനേയും എടുത്തുകൊണ്ടവൾ മുറിയിലേക്കു പോകുന്നത് ചെറു ചിരിയോടെ വാസുദേവൻ നോക്കി ഇരുന്നു.

*****************

ദിവസങ്ങൾ ഓടി മറയുന്നതിനനുസരിച്ച് ദേവമ്മയുടെ ഉള്ളിൽ ശിവ ആഴത്തിൽ പതിഞ്ഞു തുടങ്ങി.

പക്ഷെ അവൻ അവളെ അവഗണിച്ചുകൊണ്ടേ ഇരുന്നു. അവനെ ഓർത്തു കരഞ്ഞ് ദിനന്തോറും അവളുടെ തലയിണ നനഞ്ഞു കുതിർന്നു.

പൊട്ടത്തരം എഴുന്നുള്ളിക്കാൻ വേണ്ടി മാത്രം ദിവസം മൂന്ന് നേരവം ആഹാരത്തിനു ശേഷം (ഫുഡ് മുഖ്യം ബിഗിലേ….) അപ്പു മറക്കാതെ ജിത്തുവിനെ വിളിക്കും. പതിയെ അവനും അത് ആസ്വദിച്ചു തുടങ്ങി. അവളുടെ പൊട്ടത്തരങ്ങൾ കേൾക്കാതെ ഉറക്കം വരാത്ത അവസ്ഥ.

ജിത്തുവിനെ വിളിക്കുന്നതു പോരാഞ്ഞിട്ട് അവൾ എന്നും ജാനുവിനേയും വിളിച്ചു വിശേഷം തിരക്കും.

മനുവും ജാനുവും മറ്റാരും അറിയാതെ നിശബ്ദമായി പ്രണയിച്ചുകൊണ്ടിരുന്നു. പഴകും തോറും വീര്യം കൂടുന്ന വീഞ്ഞുപോലെ അവരുടെ പ്രണത്തിൻെറയും വീര്യം നാളുകൾ തോറും കൂടി കൂടി വന്നു.

പ്രണത്തോടൊപ്പം തന്നെ അവർക്കിടയിലെ സൗഹൃദവും ദൃഢമായിക്കൊണ്ടിരുന്നു.

എന്നും രാത്രി എല്ലാവരും കൂടി വീഡിയോ കോൾ ചെയ്യും.

ശരീരങ്ങൾ അകന്നിരിക്കുമ്പോഴും ഹൃദയങ്ങൾ പരസ്പരം ഇഴചേർന്നു.

***************

അക്ഷയുമൊത്ത് എടുത്ത സെൽഫി ദേവമ്മ വാട്സാപ്പ് ഡിപി ആക്കിയതിൽ അടിമുടി ചൊറിഞ്ഞു കയറി ഇരിക്കുകയാണ് ശിവ.

“ഓ…. എവിടെ നോക്കിയാലും നീ…. എഡാ മോനേ… മരപ്പട്ടി മോറാ…. നിൻെറ അന്ത്യം എൻെറ കൈകൊണ്ടായിരിക്കൂട…. ”

അവൻ ആ ഫോട്ടോ സൂം ചെയ്തു നോക്കി.

ദേവമ്മ അക്ഷയോട് ചേർന്നു നിൽക്കുകയാണ് ഒരു കൈകൊണ്ട് അവൻ അവളെ തോളിലൂടെ ചേർത്തു പിടിച്ചിട്ടുമുണ്ട്.

“ഒന്നുകിൽ ഈ തെണ്ടിയെ ഞാൻ കൊല്ലും….

അല്ലെങ്കിൽ ഇവളെ കൊന്നിട്ട് ഞാനും ചാവും…..

സിവനേ…. കലിപ്പ് തീരണില്ലാലോ……… ”

കലി ക_യറി അവൻ പില്ലോ എടുത്ത് വലിച്ചെറിഞ്ഞു.

അപ്പോഴാണ് അവൻെറ ഫോൺ റിങ്ങ് ചെയ്യുന്നത്.

സ്ക്രീനിൽ ദേവമ്മയുടെ മുഖം തെളിഞ്ഞു വന്നതും അവന് ഒരേ സമയം അത്ഭുതവും സന്തോഷവും തോന്നി.

“ഹലോ…. ശി…. ശിവേട്ടാ…… ”

അവളുടെ മധുരമൂറും ശബ്ദം കാതിൽ പതിച്ചതും അതാസ്വദിച്ചവൻ കണ്ണുകൾ അടച്ചു.

“മ്…. എന്താ ദേവിക…… ”

ഉള്ളിലെ ആനന്ദം മറച്ചു പിടിച്ചുകൊണ്ടവൻ ഗൗരവം നടിച്ചു.

ശിവയുടെ ‘ദേവിക’ എന്ന വിളിയിൽ അവൾ തളർന്നു പോയി. അവൻ തന്നിൽ നിന്നും ഒരുപാട് അകന്നുപോയപോലെ. തികട്ടി വന്ന ഗദ്ഗദത്തെ പിടിച്ചുകെട്ടാനാവാതെ അവൾ ഫോൺ കട്ടാക്കി.

അവൻ ദേവിക എന്ന് വിളിച്ചത് അവൾക്ക് ശരിക്കും കൊണ്ടുവെന്ന് ശിവക്ക് ഉറപ്പായി. സന്തോഷം കൊണ്ടവന് ഇരിക്കാനും നിക്കാനും പറ്റിയില്ല.

അവൻ കട്ടിലിൽ നിന്ന് തുള്ളിച്ചാടി. ഒറ്റ കുതിപ്പിന് തറയിൽ കിടന്ന തലയിണ കയ്യിലെടുത്തു.

“ഇപ്പോ നിനക്ക് ശരിക്കും കൊണ്ടൂലേടി… കണക്കായിപ്പോയി….. അന്ന് ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ എന്തായിരുന്നു അവളുടെ പത്രാസ്…. ”

അവന് സന്തോഷം അടക്കാൻ വയ്യായിരുന്നു.

“അപ്പോ പെണ്ണിന് എന്നെ ഇഷ്ടമാണ്…. ഹു….

ഹു….. ഐ ലവ് യു ദേവമ്മാ…… ”

തലയിണ കെട്ടിപ്പിടിച്ചും ഉമ്മവച്ചും കട്ടിലിൽ കിടന്നവൻ കുത്തിമറിഞ്ഞു. ആഹ്ലാദപ്രകടനം കഴിഞ്ഞ് തല ചെരിച്ചു നോക്കിയപ്പോഴാണ് വാതിൽക്കൽ അന്തം വിട്ടു കുന്തം വിഴുങ്ങി നിൽക്കുന്ന അച്ഛനേയും അമ്മയേയും ചേട്ടനേയും കാണുന്നത്.

അവർ എല്ലാം അവൻെറ പ്രകടനം കണ്ട് കണ്ണുതള്ളി നിൽക്കുകയാണ്. ശിവ വേഗം തലയിണ മാറ്റിയിട്ടു.

“നിങ്ങളൊക്കെ എപ്പോ വന്നു…… ”

അവനൊരു ചമ്മിയ ചിരി പാസാക്കി.

“ങ്ഹും….. വൃത്തികെട്ടവൻ……”

അമ്മ സവിത അപ്പോൾ തന്നെ പിറുപിറുത്തുകൊണ്ട് ഇറങ്ങി പോയി.

“അച്ഛാ… നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ അല്ല….

ഞാൻ… ചുമ്മാ…… ”

ശിവ ആകെ വിയർത്തു.

“ഈ വാതിൽ വച്ചിരിക്കുന്നത് തുറന്നു മലർത്തി ഇടാൻ മാത്രമല്ല….അടച്ചിടാൻ കൂടിയാ…… ”

അച്ഛൻ ദിലീപ് അവനെ കടുപ്പിച്ചൊന്നു നോക്കി.

“അയ്യേ… അതിന്…. ഞാൻ….

“ഇങ്ങനെ ആണെങ്കിൽ എനിക്ക് മുന്നേ ഇവനെ കെട്ടിക്കേണ്ടി വരൂലോ….. ”

ശക്തി കൂടി ചേർന്നപ്പോൾ പൂർത്തിയായി.

ശിവയുടെ ചേട്ടനാണ് ശക്തി. ശക്തിയുടെ എൻഗേജ്മെൻെറ് കഴിഞ്ഞതാണ്. ആളൊരു സോഫ്റ്റ് വെയർ എൻജിനീയർ ആണ്.

“ഇതൊന്നും കാണാണുള്ള ശേഷി എനിക്കില്ലേ……. ”

അച്ഛനും മുറിവിട്ടു പോയി.

“ശ്ശേ…. അവിഞ്ഞവിഞ്ഞ്….. പുല്ല്…. ഇനി ഞാൻ എങ്ങനെ അവരുടെ മുഖത്തു നോക്കും…… ഓ…. ഏത് നേരത്താണാവോ…. ”

ശിവ സ്വയം നെറ്റിയിൽ അടിച്ചുകൊണ്ടിരുന്നു.

“എന്തായാലും ഞാൻ ഇനി നി_ൻെറ കൂടെ കിടക്കുന്നില്ല…. മൂന്നാലു മാസം കഴിഞ്ഞ എൻെറ കല്യാണാ….. ”

“ഫ്ഭാ പുല്ലേ…….. ”

ശിവ ശക്തിയുടെ അടുത്തേക്കു പാഞ്ഞടുത്ത് അവൻെറ കഴുത്തിനു പി_ടിച്ചു.

“വിടെടാ…. അയ്യോ അച്ഛാ…. അമ്മേ…. ഈ കശ്മലൻ എന്നെ നശിപ്പിക്കുന്നേ……. ”

കൈ രണ്ടും നെഞ്ചിൽ വച്ച് കണ്ണു പിടപ്പിച്ചുകൊണ്ടുള്ള ശക്തയുടെ പെർഫോമൻസ് കണ്ട് ശിവ അവനെ മുറിക്കു പുറത്താക്കി കതകടച്ചു.

“എഡാവേ…. ഞാൻ ചുമ്മാ പറഞ്ഞതാ… കതക് തുറക്കെടാ……”

“പോടാ പട്ടീ…. അങ്ങനെ ഇപ്പോ നീ എൻെറ അടുത്ത് കിടന്ന് ഏട്ടത്തിയോട് സൊള്ളണ്ടാ…. ”

ശിവ മുഖം കയറ്റിപ്പിടിച്ച് കട്ടിലിൽ പോയി മലർന്നു കിടന്നു.

***************

പാതിരാത്രിയിലെ പതിവ് പ്രണയസല്ലാപത്തിലാണ് മനുവും ജാനുവും. ഉറക്കത്തെ തുറങ്കലിൽ അടച്ചുകൊണ്ട് രാത്രിയെ കാവൽക്കാരനാക്കി അവരുടെ സംസാരം നീണ്ടു പോയി.

“ജാനു……. ”

പ്രണയാർദ്രമായ സ്വരത്തിൽ അവൻ വിളിച്ചു.

“മ്……. ”

“എല്ലാവരും ഉറങ്ങിയോ…… ”

“മ്….. ഉറങ്ങിയെന്ന് തോന്നുന്നു…… ”

“എന്നാ നീ വേഗം പുറത്തേക്കു വാ…. ഞാനിവിടെ നിൻെറ മുറിയുടെ നേരെ താഴെ നിൽക്കുന്നുണ്ട്…….. ”

“ഹേ…….”

ജാനു ചാടി എഴുന്നേറ്റു.

“പെട്ടെന്ന് വാ……. ”

ജാനു ജനലിനടുത്തുപോയി കർട്ടൺ മാറ്റി താഴേക്കു നോക്കി. നിലാവെളിച്ചത്തിൽ നിറഞ്ഞ പുഞ്ചിരിയോടെ മനു. അവളുടെ കണ്ണുകൾ വിടർന്നു.

“ഒന്നിറങ്ങി വാ പെണ്ണേ…… ”

“ഞാൻ വരില്ല…. എനിക്ക് പേടിയാ… നീ വേഗം പോയിക്കേ……… ”

അവളുടെ സ്വരത്തിൽ പരിഭ്രമം ആയിരുന്നു.

“പ്ലീസ്…. പ്ലീസ്….. പ്ലീസ്…… ഒറ്റ തവണ…….. ”

“പറ്റില്ല…. നീ പോയിക്കേ……. ”

“ആഹാ….. എന്നാ ഞാൻ അങ്ങോട്ടു വരാം……. ”

“അയ്യോ… വേണ്ട…. വേണ്ട……”

“എന്നാ നീ വാ…….. ”

“മ്….. വരാം……. ”

ജാനു ഫോൺ കട്ടാക്കി മുറിക്കു പുറത്തിറങ്ങി.

ജിത്തുവിൻെറ മുറിയിലും ഹരിദാസിൻെറ മുറിയിലും ലൈറ്റ് അണഞ്ഞിരുന്നു.

ഒരാശ്വാസത്തോടെ നെഞ്ചിൽ കൈ വച്ചവൾ പതിയെ ശബ്ദമുണ്ടാക്കാതെ പമ്മി പമ്മി വീടിനു പുറത്തിറങ്ങി.

സൈഡിലായി അവളെ കാത്ത് മനു ഉണ്ടായിരുന്നു. അവൻെറ കയ്യും പിടിച്ച് ജാനു കുറച്ചു മാറി നിന്നു.

“എന്താ മനു ഈ പാതിരാത്രിയില്…… ”

പേടികൊണ്ടവൾ ചുറ്റും നോക്കി.

“ചുമ്മാ….. നിന്നെ കാണാൻ..

മനു അവളുടെ കവിളിലൂടെ വി_രലോടിച്ചു.

“കണ്ടില്ലേ ഇനി പൊക്കൊ…….

“ഹ…. അതെന്ത് ഏർപ്പാടാ….. കഷ്ടപ്പെട്ട് ഇവിടം വരെ വന്നിട്ട് അപ്പോ തന്നെ പോവാനോ. ”

“പോ മനു….. എനിക്ക് പേടിയാവുന്നു… ആരെങ്കിലും കണ്ടാൽ പിന്നെ……. ”

“ശ്ശ്……… ”

അവൻ അവളുടെ ചുണ്ടിനു മുകളിൽ ചൂണ്ടുവിരൽ വച്ചു.

“പ്ലീസ് മനു……. ”

അവൾ അവനെ ദയനീയമായി നോക്കി.

“ഓക്കെ… ഞാൻ പോവാം… Just wait….. ”

അവൻ വാച്ചിലേക്കു നോക്കി. കൃത്യം പന്ത്രണ്ടു മണിയായാതും അവൻ അവളെ വലിച്ചടുപ്പിച്ച് ചുണ്ടുകളിൽ ചു_ണ്ടു ചേർത്തു.

അവൾക്കായവൻ നൽകുന്ന ആദ്യ ചുംബനം…

“Happy birthday meri jaan… ”

അവൻ അവളുടെ കാതോരം മന്ത്രിച്ചു.

ജാനു ഒന്നും മിണ്ടാതെ തല താഴ്തി ഇരുന്നു.

അവളുടെ കണ്ണുകൾ നിറഞ്ഞു.

അത് കണ്ടപ്പോൾ അവന് വല്ലാതെയായി.

“ജാനു…. കിസ്സ് ചെയ്തത് ഇഷ്ടായില്ലേ….

ഐ ആം സോ……”

ബാക്കി പറയാൻ അനുവദിക്കാതെ അവൾ അവൻെറ വാ പൊത്തി പിടിച്ചു.

“ലവ് യു മനു…. താങ്ക്യു സോ മച്ച്…… ”

അവൾ അവൻെറ മാറിലേക്ക് ചാഞ്ഞു.

“ഹോ…. പേടിപ്പിച്ചു കളഞ്ഞല്ലോ നീ… എൻെറ പൊന്ന് ജാനു നീ ഇങ്ങനെ സന്തോഷം വന്നാലും സങ്കടം വന്നാലും എല്ലാം കിടന്ന് കരയല്ലേ…..

ഇതിനും മാത്രം കണ്ണീര് നിനക്ക് എവിടെന്നാ പെണ്ണേ….. ”

അവൻ ചിരിച്ചുകൊണ്ട് അവളെ പുണർന്നു നിന്നു.

“ഈ…….. ”

അവൾ നന്നായൊന്ന് ഇളിച്ചു.

ചിരിച്ചുകൊണ്ടവൻ പോക്കറ്റിൽ നിന്നൊരു ചെയിൻ പുറത്തെടുത്തു.

‘J’ എന്നെഴുതിയ ലോക്കറ്റൊടുകൂടിയുള്ള ഒരു സിംപിൾ ഗോൾഡ് ചെയിൻ ആയിരുന്നു അത്.

അവൻ തന്നെ അത് അവളുടെ കഴുത്തിൽ ഇട്ടു കൊടുത്തു. ചെയിനിൻെറ കൊളുത്ത് അവൻ കടിച്ചു മുറുക്കിയപ്പോൾ ആ ചുണ്ടുകൾ ജാനുവിൻെറ കഴുത്തിൽ ഉരസി.

രാത്രിയുടെ തണുപ്പിലും അവൻെറ പ്രണയച്ചൂടിൽ അവൾ വിയർത്തു.

“ഇഷ്ടായോ……. ”

“മ്…. ഒരുപാട്……. ”

അവൾ അവൻെറ മാറിലേക്ക് പറ്റിച്ചേർന്നു.

“അതേ… എനിക്ക് ഒന്നുമില്ലേ……”

“എന്ത്……. ”

ജാനു പുരികം ഉയർത്തി ചോദ്യഭാവത്തിൽ നോക്കി.

“അല്ല ഈ രാത്രിയിൽ ഇവിടെ വരെ വന്നതല്ലേ…. പിന്നെ… നല്ല തണുപ്പ്….സോ……. ”

അവൻെറ മുഖത്തു കുറുമ്പു നിറഞ്ഞു.

“സോ……. ”

“so…. something hot……. ”

അവൻ അവളിലേക്ക് അടുത്തുകൊണ്ടിരുന്നു.

“മ… മ.. നു….. ”

ജാനു ഉമിനീരിറക്കിക്കൊണ്ട് അവളിലേക്കടുക്കുന്ന അവൻെറ അധരങ്ങളിൽ നോക്കി നിന്നു.

ഒരു മുടിനാകലത്തിൽ അവൻെറ ചുടുശ്വാസം അവളുടെ മുഖത്തു തട്ടി. മനു സാവധാനം വിറക്കുന്ന അവളുടെ അധരങ്ങൾ കവർന്നു.

ജാനുവിൻെറ കണ്ണുകൾ മിഴിഞ്ഞു.

അവൻെറ ചുംബനത്തിൽ ലയിച്ചുകൊണ്ടവൾ പതിയെ കണ്ണുകളടച്ചു. അധരങ്ങൾ ഹൃദയങ്ങൾ കൈമാറി.

ശ്വാസം വിലങ്ങിയിട്ടും അവളുടെ അധരങ്ങൾ മോചിപ്പിക്കാൻ മനുവിന് സാധിച്ചില്ല. വീണ്ടും വീണ്ടും അവനാ പനിനീർ അധരങ്ങൾ നുകർന്നുകൊണ്ടേ ഇരുന്നു.

ചുണ്ടുകളെ സ്വതന്ത്രമാക്കി അവൻെറ അധരങ്ങൾ അവളുടെ കഴുത്തിലൂടെ സഞ്ചാരം ആരംഭിച്ച് തോളിൽ എത്തിയതും

ജാനു അവനെ തള്ളി മാറ്റി.

“അയ്യടാ…….. ”

“ഇനി ഇവിടെ നിന്നാ ശരിയാവില്ല…. എൻെറ മോള് പോയി കിടന്നുറങ്ങിക്കോ…. ബൈ……”

“മ്…. ബൈ……. ”

പെ_രുവിരലിൽ ഉയർന്നു നിന്ന് അവൻെറ നെറ്റിയിൽ ചുംബിച്ചവൾ തിരിച്ചു നടന്നു. അവൾ മുറിയിലെത്തും വരെ മനു അവിടെ തന്നെ നിന്നു.

പുഞ്ചിരിയോടെ കീഴിചുണ്ട് കടിച്ചു പിടച്ചുകൊണ്ടവൻ തിരിച്ചു പോകുമ്പോൾ തുറന്നിട്ട ജാലകത്തിലൂടെ ജാനുവിൻെറ മിഴികൾ അവനിലായിരുന്നു.

പോകുന്നതിനു മുൻപ് ഒരിക്കൽ കൂടി അവൻ അവളെ തിരിഞ്ഞു നോക്കി. നിലാവിൻെറ ശോഭയെ വെല്ലുന്ന പുഞ്ചിരിയോടെ അവൾ അപ്പോഴും അവനെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.

(തുടരും……….)

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : അഞ്ജു (നക്ഷത്രപ്പെണ്ണ്)