അമ്മേ വിപിനേട്ടന് ഇപ്പോൾ എന്നെ തീരെ ഇഷ്ടമില്ല.. എന്നെ കണ്ടുകൂടാ.. അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു..

രചന : Uma S Narayanan

“”ഇങ്ങനെയുമൊരു കെട്ടിയോൻ “”

***********************

മാളൂട്ടിയെ ഉറക്കി കിടത്തി ആഷ വിപിന്റെ അടുത്ത് വന്നു കിടന്നു,, കയ്യെടുത്തു അവന്റ നെഞ്ചിൽ വച്ചു,,

“”ഡീ,,, ഒന്നുകിൽ നീ കുറച്ചങ്ങു നീങ്ങി കിടക്ക് ,അല്ലങ്കിൽ താഴെ കൊച്ചിന്റെ കൂടെത്തന്നെ കിടക്ക്,,, എന്നെ തൊടരുത് ”

“”അതെന്താ വിപിനേട്ടാ,,, ഞാൻ ദേഹത്ത് തൊട്ടാൽ,,എനിക്കെന്താ അയിത്തം ആണോ??

ആഷ ഒന്നുകൂടെ അവനോട് ചേർന്നു കിടന്നു,,

“ഡീ,,നിന്നോടല്ലെ പറഞ്ഞത് എന്നെ തൊടരുതെന്ന്,, നീ തൊടുന്നതേ എനിക്കിപ്പോ അറപ്പാണ് ”

“”എന്തൊക്കെയാണേട്ടാ ഈ പറയുന്നത്,, പ്രസവിച്ചു വന്നത് മുതൽ എന്താ ഏട്ടന് എന്നോടിത്ര അകൽച്ച “”

“”എനിക്ക് കാണണ്ട നിന്റെ ശരീരം,,

തടിച്ചു ചീർത്തു വയറിൽ വര വീണു വൃത്തികെട്ട ദേഹം,,സാധാരണ ഒന്ന് പ്രസവിച്ചാൽ പെണ്ണിങ്ങനെ തള്ളച്ചിയായി പോകുമോ?..

ഏട്ടാ,,ഞാൻ പ്രസവിച്ച് അഞ്ചു മാസമല്ലേ ആയുള്ളൂ,,

പ്രസവം കഴിഞ്ഞ പെണ്ണുങ്ങൾ തടിക്കണം എന്നാണ്‌ പലരും പറയുക “”

നീയാ,രമേശന്റെ ഭാര്യയെ നോക്ക് ,,

രണ്ടു കുട്ടികളായിട്ടും മെലിഞ്ഞു സുന്ദരിയാണിപ്പോളുമവൾ,,

“അതു പോലെ എല്ലാരുമായിക്കൊള്ളണമെന്നുണ്ടോ ഏട്ടാ,,

“എനിക്കതൊന്നും അറിയേണ്ട നീ ഒന്ന് ഇവിടെ നിന്നും എണീറ്റു പോകുമോ നിന്റെ വയറൊക്കെയിപ്പൊ വര വീണു എന്തൊരു വൃത്തികേടാ,,

അവൾക്കത് കേട്ടു സങ്കടം വന്നു ,, എണീച്ചു താഴെ മാളൂട്ടിയുടെ അടുത്ത് ചെന്നു കിടന്നു അടക്കിപ്പിടിച്ചു കരച്ചിൽ തുടങ്ങി,,

വിവാഹം കഴിഞ്ഞപ്പോൾ സ്നേഹം കൊണ്ടു മൂടിയിരുന്ന ആളായിരുന്നു,, ഇപ്പോൾ എന്താ ഇങ്ങനെ തന്റെ ശരീരം തടിച്ചു വയറിൽ വര വീണതൊരു തെറ്റാണോ,,

ഇതൊക്കെ പ്രസവിച്ചാൽ ഉണ്ടാകുന്നതല്ലെ,,

പിന്നെ,, എന്താണിങ്ങനെ എല്ലാ ആണുങ്ങൾക്കും തന്റെ ഭാര്യ ഏത് നേരവും സുന്ദരിയായിരിക്കണം,,എന്ന ഒറ്റ ആഗ്രഹം മാത്രമേ ഉള്ളോ,,?

വിവാഹമൊക്കെ കഴിഞ്ഞു അമ്മയാകുകയെന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാര്യമല്ലേ,,

അമ്മയാകുന്നതോടെ ഒരു സ്ത്രീ തന്റെ ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കാലെടുത്തു വയ്ക്കുന്നു

ഇതൊന്നും ഏട്ടൻ എന്താ മനസിലാക്കാത്തത്,,

ഒരു കുഞ്ഞിനെ പ്രസവിച്ച് മുലയൂട്ടാൻ ആഗ്രഹിച്ചത് തെറ്റാണോ,,

അത് എന്നെക്കാളും കൂടുതൽ ഏട്ടന്റെ മോഹമായിരുന്നില്ലേ., ഒരു കുഞ്ഞു വേണം എന്ന്.അതിന് ഞാൻ അനുഭവിച്ച വേദനകളേക്കാളുമൊക്കെ മുകളിലുള്ള ഏട്ടന്റെ ഈ അവഗണന സഹിക്കുവാൻ പറ്റുന്നില്ല,,

പുരുഷന്മാർ സത്രീയുടെ ശരീരം മാത്രമാണ് നോക്കുന്നത് മനസ്സ് കാണാൻ മിക്കവാറും ആരും ശ്രമിക്കാറില്ല…

അവളിങ്ങനെ ഓരോന്നാലോചിച്ചും തേങ്ങിക്കരഞ്ഞും എപ്പോഴോ ഉറങ്ങിപ്പോയി..

പിറ്റേന്ന് രാവിലെ കുളി കഴിഞ്ഞു അവളുടെ നീണ്ട മുടി കെട്ടി കൊടുക്കുമ്പോളാണ് കരഞ്ഞു കലങ്ങിയ മുഖം കണ്ടു വിപിന്റെ അമ്മ ഭവാനിയമ്മ ചോദിച്ചത്..

“”എന്തുപറ്റി മോളെ കണ്ണൊക്കെ കലങ്ങി,,മുഖം വല്ലാതെ വീർത്തിരിക്കുന്നു,,രാത്രിയിൽ നീ ഉറങ്ങിയില്ലേ,,, നല്ലോണം കരഞ്ഞ പോലെയുണ്ടല്ലോ,, വിപിൻ നിന്നെ വഴക്കു വല്ലോം പറഞ്ഞോ””

“ഒന്നുമില്ലമ്മേ,,രാത്രി മുഴുവനും മോള് ഉണർന്നു കിടക്കുവായിരുന്നു,, അതോണ്ട് രാവിലെ വരെയും എന്റെ ഉറക്കം ശരിയായില്ല

“”അല്ല,, മോളെ എന്തോ ഉണ്ട്,,

ഒക്കെ അമ്മക്ക് മനസിലാകും”

“”ഒന്നൂല്യമ്മേ “”

അവൾ ഒഴിഞ്ഞു മാറി.

“”എന്ന മോള് ഇതു വിപിന് കൊണ്ടു കൊടുക്ക്‌””

കൂട്ടി വെച്ച ചായ അവൾക്കു നേരെ നീട്ടി കൊണ്ടു ഭവാനിയമ്മ പറഞ്ഞു,,

“”അമ്മേ,,അമ്മ തന്നെ കൊടുക്കൂ,,

ഞാൻ മോൾക്ക് പാല് കൊടുക്കട്ടെ “”

“”ഇതെന്തു കഥ,,മോളെയിങ്ങു താ,,

ന്നിട്ട് ഇതു കൊണ്ടവന് കൊടുക്കൂ “”

ഗത്യന്തരമില്ലാതെ അവൾ ചായ വിപിന് കൊണ്ടു കൊടുത്തു,,

“ഏട്ടാ ,, ചായ “”

“നിന്നോടാരാ ചായ കൊണ്ടു വരാൻ പറഞ്ഞത്,,

അമ്മയില്ലേ ഇവിടെ,, ഉം,,അവിടെ വച്ചിട്ട് പോ,,

അതു കേട്ടവളുടെ കണ്ണുകളിൽ കണ്ണീർ ഉരുണ്ടു കൂടി,,

“”നിന്നു മോങ്ങാതെ മുന്നിൽ നിന്നു പോ,,

അവൾ പൊട്ടിക്കരഞ്ഞു കൊണ്ടടുക്കളയിലേക്ക് ചെന്നു,, ഭവാനിയമ്മയതു കണ്ടു,,

“”അവൻ മോളെ വഴക്ക് പറഞ്ഞല്ലേ,, എന്താ കാര്യം,,, ഈ അമ്മയോട് പറ മോളെ “”

“”അമ്മേ വിപിനേട്ടന് ഇപ്പോൾ എന്നെ തീരെ ഇഷ്ടമില്ല,,എന്നെ കണ്ടുകൂടാ

അവൾ എങ്ങലടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു,,

“”ങേ,,,അതെന്താ മോളെ,,

“”അമ്മേ ഞാൻ തടിച്ചു,, എന്റെ വയറൊക്കെ കാണാൻ വൃത്തികേടാണെന്ന് “”

“”ദേവ്യേ,, ഇതെന്താ ഞാനീ കേൾക്കണേ,,

പെണ്ണ് പെറ്റാൽ പിന്നെ അങ്ങനെ ഉണ്ടാകില്ലേ,, ഇവനെന്താ ഇപ്പോ ഇങ്ങനെ””

“”എനിക്കറിയില്ലമ്മേ “”

“”മോളെ ,, ഇത് ഒരു പെണ്ണിന്റെയും കുറ്റമല്ല മോളു കരയണ്ട. ”

അന്നു വൈകുന്നേരം ബാങ്കിൽ നിന്നു വന്ന വിപിൻ മാളുമോളെയും ആഷയെയും വീട്ടിൽ കണ്ടില്ല,,

“”അമ്മേ അവളും മോളും എവിടെ “”

“”ആര്,, ഏതവളും മോളും??

ഭവാനിയമ്മ ഒന്നും അറിയാത്ത മട്ടിൽ മോനോട് ചോദിച്ചു,,

“”ആഷ ,, അവളെവിടെ “”

“”ഓ ആഷയോ ,, അവളവളുടെ വീട്ടിൽ പോയി,,

അവളുടെ അച്ഛൻ വന്നിരുന്നു,,അവളേം കുഞ്ഞിനേം കൊണ്ട് പോയി,,അവളിനി ഇങ്ങോട്ട് വരില്ല “”

“”വീട്ടിൽ പോകുകയോ എന്നോട് പറയാതെയോ “”

“”അതിനു നിന്റെ ആരാടാ അവൾ “”

“”അമ്മേ,, എന്റെ ഭാര്യ,, എന്നു ഞാൻ പ്രതേകിച്ചു എടുത്തു പറയണോ അമ്മയോട് “”

“”ഭാര്യയെന്നു പറയാൻ നാണമുണ്ടോടാ നിനക്ക്??

എന്നിട്ടാണോ അവളെ നീ ഓരോന്ന് പറഞ്ഞു വിഷമിപ്പിച്ച് അകറ്റി നിർത്തിയത് “”

“”അത്,,അമ്മേ,,

“”എന്താടാ,, ഞാനും പെറ്റതാ,, നോക്കെടാ എനിക്കുമുണ്ട് നിന്നെ പെറ്റിട്ട് വയറിൽ വരകൾ,,

എടാ ഒരമ്മ ആവുക എന്നതാ ഏതൊരു സ്ത്രീയുടെയും പുണ്യം,,

മരണവേദന സഹിച്ചാണെടാ ഞാനും നിന്നെയും ഞാൻ പ്രസവിച്ചത്.

നീ വിവരവും വിദ്യാഭ്യാസവും ഉണ്ടായിട്ടും ഏതു യുഗത്തിലാണ് ജീവിക്കുന്നത് ,,

നിന്റെ മോളെ വേദന സഹിച്ചാ അവളും പ്രസവിച്ചത്,, അതെന്താ നീ ഓർക്കാത്തത്,,

പെണ്ണ് എന്നാൽ ശരീര സൗന്ദര്യം മാത്രം അല്ലടാ,,ഒരു അമ്മയാകുക എന്നത് ഒരു സ്ത്രീയുടെ അഭിമാനവും ദൈവാനുഗ്രഹവുമാണ്,,

അറിയുമോടാ നിനക്ക്

ഭവാനി അമ്മ ദേഷ്യത്തോടെ പറഞ്ഞു നിർത്തി..

വിപിന് തന്റെ തെറ്റ് ബോധ്യമായി ,, അവൻ കുറ്റബോധത്തോടെ തല താഴ്ത്തി പറഞ്ഞു,,

“”അമ്മെ എന്നോട് പൊറുക്കണം “”

“”ഞാൻ അല്ല പൊറുക്കേണ്ടത്,, അവളാണ്,,

നിന്റെ ഭാര്യ,,ആഷ “”

“”ഞാൻ അവളെ ഇപ്പോൾ തന്നെ തിരിച്ചു കൊണ്ടുവരാൻ പോകുകയാണ് അമ്മേ..””

തൃസന്ധ്യസമയത്തു ഭവാനിയമ്മ ഉമ്മറത്തു വിളക്ക് വെക്കുമ്പോൾ ആഷയെയും മോളെയും കൂട്ടി വിപിനെ ത്തി,,

“”മോളെ ഈ വിളക്ക് അങ്ങ് പിടിക്ക് ഇനിയെന്നും മോളാണ് ഈ വീടിന്റെ വിളക്ക് ”

ആഷ അമ്മയുടെ കൈയിൽ നിന്ന് സന്ധ്യദീപം വാങ്ങി അകത്തേക്കു നടന്നു

മാളുട്ടിയെ ഇങ്ങു താ മോൻ ചെല്ല് അവളെ ആശ്വസിപ്പിക്ക്

ഇപ്പോളാണ് എന്റെ മോൻ പെണ്ണിനെ മനസിലാക്കാൻ പഠിച്ചത്,, അമ്മക്ക് സന്തോഷമായി

സന്തോഷക്കണ്ണീർ തുടച്ചു കൊണ്ട് ഭവാനിയമ്മ പറഞ്ഞു,,

“”എന്റെ പെണ്ണേ,, നിന്റെ ഏട്ടന് തെറ്റുപറ്റിയതാ,,അതിന് ഇങ്ങിനെ എന്നെ ഇട്ടേച്ചും പോവാണോ ചെയ്യേണ്ടിയിരുന്നത്??

“ഇനി ഞാൻ പോവില്ല ഏട്ടാ ”

അവൻ മുറിയിൽ എത്തിയതും അവളെ കെട്ടിപ്പിടിച്ചു അവളുടെ വയറിൽ ഒരുമ്മ കൊടുത്തു,

വാതിലിന് പുറത്തു നിന്ന് എല്ലാം കേട്ട ഭവാനിയമ്മ മാളു മോളെ തോളിൽ ഇട്ടു പതിയെ താരാട്ട് പാടി,,

രാരിരാരോ രാരിരോ….

പാട്ടുപാടി ഉറക്കാം ഞാന്‍ താമരപ്പൂമ്പൈതലേ

കേട്ടു കേട്ടു നീയുറങ്ങെന്‍ കരളിന്റെ കാതലേ..

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : Uma S Narayanan