നിന്നോട് എന്റെ മുറ്റത്ത് കാല് കുത്തരുതെന്ന് പറഞ്ഞതല്ലേ… ഇറങ്ങി പോടീ….

രചന : ചിലങ്ക

അനുരാഗം

*****************

” നിന്നോട് എന്റെ മുറ്റത്ത് കാല് കുത്തരുതെന്ന് പറഞ്ഞതല്ലേ.? വീണ്ടും വീണ്ടും ഇങ്ങനെ ശല്യം ചെയ്യാൻ നിനക്ക് അല്പം വിവരം പോലുമില്ല ”

മൂർച്ഛയുള്ള നോട്ടത്തോടെ മഹേദ്രൻ തന്റെ മുന്നിൽ തല താഴ്ത്തി നിൽക്കുന്ന പാവാടക്കാരിപ്പെണിന്റ നേരെ ഗൗരവത്തോടെ അലറിയതും അവളുടെ പതിനെട്ടിന്റെ ഓമനത്തം തുളുമ്പുന്ന മുഖം പതിവ് പോലെ താഴ്ന്നു.

മഹേന്ദ്രൻ!! നാല്പതിനോട് അടുത്ത് പ്രായമുള്ള മുൻ ജവാൻ. കട്ടി പിരികവും അതിനൊത്ത മീശയും അവന്റെ ഗൗരവം നിറഞ്ഞ മുഖത്തിന് അലങ്കാരമാണ്. ഉറച്ച ശരീരവും ചാര കണ്ണുകളും അവന്റെ പ്രായത്തെ എടുത്ത് കാണിക്കില്ല…..

” മുഖം താഴ്ത്തി നിൽക്കുന്നത് കണ്ടില്ലേ ഇറങ്ങി പോടീ എന്റെ മിറ്റത്തുനിന്ന്. ”

വീണ്ടും അവന്റെ അലർച്ച കേട്ടതും അവനെ ഒന്ന് നോക്കി കണ്ണുകൾ വിടർത്തി ചിരിച്ചു!

പ്രണയം തുളുമ്പുന്ന നോട്ടത്തിൽ അവൾക്ക് മറുപടിയായി കൊട്ടിയടച്ച വാതിലായിരുന്നു അവന്റെ മറുപടി.

അവനായി കരുതിയ ചക്കപുഴുക്ക് നിറച്ച ചോറ്റുപാത്രത്തിൽ ഒന്ന് നോക്കി പിന്നെ അവിടെ നിന്നും ഓടി വേലിക്കപ്പുറമുള്ള തന്റെ വീട്ടിലേക്ക് ചെന്നു!!

അകത്തേക്ക് കേറിയപ്പോൾ കണ്ടു. തന്നെ കളിയാക്കി ചിരിക്കുന്ന അമ്മുമ്മയേ. ഐശ്വര്യം നിറഞ്ഞ ചുക്കി ചുളിഞ്ഞ മുഖത്തേക്കവൾ കണ്ണ് കുർപ്പിച്ച് നോക്കി…..

” ഇന്നും ഏമാൻ എന്റെ മോളെ വഴക്ക് പറഞ്ഞല്ലേ മോശം മോശം ” മൂക്കിൽ കൈവെച്ച് അമ്മുമ്മ പറഞ്ഞതുമവൾ ചുണ്ട് കോട്ടി!!

” കളിയാക്കുവ അമ്മുമ്മേ…. നോക്കിക്കോ ഈ പത്മ മഹേന്ദ്രനെ വീഴ്ത്തു എന്നിട്ട് ബുള്ളറ്റിൽ എന്റെ അമ്മുമ്മേടെ മുന്നിൽ അങ്ങോട്ടും ഇങ്ങോട്ടും പോകും നോക്കിക്കോ ”

കുശുമ്പോടെ പറഞ്ഞു കൊണ്ടവൾ ചാടിത്തുള്ളി അകത്തേക്ക് പോയ്‌.

അവരുടെ ചുണ്ടിൽ ഒരു വരണ്ട ചിരി വിരിഞ്ഞു.

“ഒരു കിറുക്കിപ്പെണ്ണാ എന്റെ മോള്. എന്റെ കാലം കഴിഞ്ഞാൽ എന്റെ മോളെ ആര് കാക്കും കണ്ണാ……. “അവരുടെ കണ്ണുകൾ നിറഞ്ഞു.

“പത്മ ” കുഞ്ഞിലേ അച്ഛനും അമ്മയും നഷ്ട്ടമായ് ബാല്യം ഇല്ലാതായവൾ. പട്ടിണിയില്ലാതെ അവളെ വളർത്തി. അമ്മുമ്മേടെ പൊന്നുമോൾ.ആരും തിരിഞ്ഞു നോക്കാനില്ലാഞ്ഞിട്ടും പട്ടിണിയില്ലാതെ തന്റെ കിലുക്കാംപ്പെട്ടിയേ വളർത്തി. ഉള്ളിൽ ഒരു ഭയം ആ പ്രായമായ സ്ത്രിയിൽ വന്നു മൂടിയിരിക്കുന്നു.!

തന്റെ കാലം കഴിഞ്ഞാൽ തന്റെ പത്മാ.

അവരുടെ ഉള്ളം പുകഞ്ഞു.

*****************

ജനാലയിലൂടെ നിലാവിനെ വ_രവേറ്റവൾ മേശയിൽ മുഖം ചേർത്ത് കിടന്നു. പ്രണയം തുളുമ്പുന്ന നിലാവിനെ കൂട്ട് പിടിച്ച് രാത്രിയുടെ ഭംഗികൂട്ടാൻ വിരിഞ്ഞു നിൽക്കുന്ന ചെമ്പകത്തിന്റ മണം അവളുടെ മൂക്കിൽ തുളച്ചു കേറി.!!

കണ്ണുകൾ ഇറുക്കെയടച്ച് ആ മണം ശ്വസിക്കുമ്പോൾ കണ്ണിൽ അയാളുടെ മുഖം മാത്രമായിരുന്നു… മഹേന്ദ്രൻ

മാസങ്ങൾക്ക് മുൻപ് ഒരു ദിവസം തന്റെ അയൽ വീട്ടിൽ ചേക്കേറിയ ഒരു മുരടൻ…

തന്റെ കണ്ണുകളിൽ ഉടക്കിയത് അയാളുടെ ഗൗരവം നിറഞ്ഞ ആ മുഖമാണ്. എന്തോ ആദ്യ കാഴ്ചയിൽ തന്നെ അവളുടെ ഹൃദയത്തിൽ ആ മുഖം പതിഞ്ഞു….

എത്തിയും വലിഞ്ഞും അയാളെ നോക്കിയ ഒരു നിമിഷം ആ മുഖം അവളുടെ നേരെ തിരിഞ്ഞതും പാവാടയിൽ പിടിത്തമിട്ട് അകത്തേക്ക് ഒറ്റ ഓട്ടം വെച്ചുകൊടുത്തു. അല്ലെങ്കിലും അങ്ങനെയാണ്.!.

മുതിർന്ന ആരെങ്കിലും ഒന്ന് കൂർപ്പിച്ച് നോക്കിയാൽ അപ്പോൾ വിറയ്ക്കും.

” അയലത്തെ പുതിയ താമസക്കാരൻ വന്നു പത്മ മോളെ.. ആള് ജവനായിരുന്നു. വീടും കുടുംബവും ഒന്നുമില്ലെന്ന കേട്ടത്. എന്തായാലും നമ്മൾക്കടുത്ത് ഒരു കൂട്ടായി.!”

രാത്രിയിൽ കഞ്ഞി കുടിക്കുമ്പോൾ അമ്മുമ്മ പറയുന്നത് അവൾ ശ്രദ്ധയോടെ കേട്ടു! വീടും കുടുംബവുമില്ലെന്ന അവരുടെ വാക്കുകൾ അവളുടെ ഹൃദയത്തിൽ തണുപ്പ് പരത്തി!

എന്തിന്?

പ്രായത്തിന്റ ആ_കർഷണമൊ?

പതിനെട്ടുകാരി പെണ്ണിന് തന്നെക്കാൾ മുതിർണ പുരുഷനോടുള്ള ആകർഷണം.

കേട്ടാൽ ആൾക്കാർ ഇങ്ങനെ പറയും

പക്ഷെ അവളുടെയുള്ളിൽ

അനുരാഗം

മഹേന്ദ്രനെ കണ്ടപ്പോൾത്തന്നെ മൊട്ടിട്ടതവൾ അറിയുന്നുണ്ടായിരുന്നു.

അനുരാഗിണീ ഇതാ എൻ….

കരളിൽ വിരിഞ്ഞ പൂക്കൾ

ഒരു രാഗമാലയായി

ഇതു നിന്റെ ജീവനിൽ…

അണിയൂ.. അണിയൂ…..

അഭിലാഷ പൂർണ്ണിമേ (അനുരാഗിണീ ഇതാ എൻ)

റേഡിയോയിലൂടെ ആ മനോഹര ഗാനം അവളുടെ കാതുകളിൽ മുഴുകി. ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു

*****************

പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റ് കുളിച്ച് വിളക്ക് മുറിയിൽ തിരി കൊളുത്തിയപ്പോഴേക്കും അമ്മുമ്മ അടുക്കളയിൽ പലഹാരമുണ്ടാക്കുന്ന തിരക്കിലായിരുന്നു..

വേഗം ചോറ്റു പാത്രമെടുത്ത് പാല് മേടിക്കാൻ വേണ്ടി കുലുസ്സും കുലുക്കിയവൾ ഓടി.

പാലുമായ് വഴിയോര കാഴ്ചകൾ കണ്ടവൾ നടന്നു.

ചുറ്റും വയലുകളാണ്. ഗ്രാമത്തിന്റ ഭംഗിക്ക് മാറ്റ് കൂട്ടാൻ കൊയ്ത്തിന് തയ്യാറെടുക്കുന്ന നെൽപ്പാടങ്ങൾ

രാവിലത്തെ തണുപ്പിനെ ആവാഹിച്ച് മുന്നോട്ട് നടന്നതും അവളുടെ മുന്നിൽ കുരച്ചു കൊണ്ടൊരു പട്ടി.

അവൾ വിരണ്ടതിനെ നോക്കി. കറുത്ത് തന്നെ നോക്കി കുരയ്ക്കുന്ന പട്ടിയേ ഉമിനിരിറക്കിയവൾ നിന്നു. ശരീരത്തിന് ബലം പോരാതെ വന്നെങ്കിലും നിലത്ത് കിടന്ന കല്ലെടുത്ത് എറിയാനുള്ള ബുദ്ധിയവൾക്ക് തോന്നിയില്ല.

വേഗം തിരിഞ്ഞ് ഒറ്റയോട്ടമായിരുന്നു. പുറകിൽ പട്ടിയും. കൈയിലെ ചോറ്റുപാത്രത്തിൽ നിന്നും പാല് തുളുമ്പി. അവളുടെ ഉടൽ വിയർത്തു വെപ്രാളത്തോടെ ഓടി….

തിരിഞ്ഞു നോക്കിയില്ല.!

പെട്ടെന്ന് ആരുടെയോ നെഞ്ചിൽ ചെന്നിടിച്ചവൾ നിന്നു. വെപ്രാളത്തോടെ അയാളുടെ പിന്നിലവൾ ചുരുണ്ട് മറഞ്ഞു നിന്നുകൊണ്ട് മുന്നിലേക്ക് കൈചൂണ്ടി.

അകലെ അടുത്തേക്ക് ഓടി വരുന്ന പട്ടിയേ കണ്ട് മഹേന്ദ്രൻ നിലത്ത് കിടന്ന കല്ലെടുത്ത് അതിനെ ഊക്കത്തിൽ എറിഞ്ഞതും അത് ഒന്ന് കുരച്ചുകൊണ്ട് അവിടെ നിന്നും ഓടി പോയ്‌.

” അത് പോയ്‌!!!” ഗൗരവത്തിൽ കലർന്ന ശബ്ദം കേട്ടവൾ അവനിൽ നിന്നും മാറി ആശ്വാസത്തോടെ നെഞ്ചിൽ കൈവെച്ചുകൊണ്ട് ആ മുഖത്തേക്ക് നോക്കി.

കുഞ്ഞിക്കണ്ണുകൾ വിടർന്നു.

അനുരാഗത്തിന്റെ വിത്തുകൾ വിതറിയവൻ !!

അവൾ കണ്ണിമ ചിമ്മാതെയവനെ നോക്കിനിന്നു വിയർത്തൊട്ടിയെ മുഖത്തോടെ തന്റെ മുന്നിൽ നിൽക്കുന്നവനെ അവൾ ആരാധനയോടെ നോക്കി.

” ഒരു പട്ടിയെ കണ്ടാൽ എറിഞ്ഞ് ഓടിക്കാൻ പോലും വകതിരിവില്ലേ നിനക്ക്???? ”

അമർഷത്തോടെയുള്ള ചോദ്യത്തിന് മുന്നിൽ അവൾ തല കുമ്പിട്ടു.

കുറച്ച് കഴിഞ്ഞപ്പോൾ അവൻ അവിടെ നിന്നും പോകുന്നതറിഞ്ഞു

” thank u!!!!!”.

ഓർത്തെടുത്തവൾ പറയുന്നതവന്റെ ചെവിയിൽ കേൾക്കാത്ത പോലെ മഹേന്ദ്രൻ നടന്നകന്നു

*****************

അന്ന് വാതിലിൽ തട്ടൽ കേട്ടവൻ ഉമ്മറത്തു വന്നതും ചോറ്റു പാത്രവുമായി തന്റെ മുന്നിൽ നിൽക്കുന്ന പത്മയിലാണ്. അവനെ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു.!!

“ഹ്മ്മ് എന്താ???”

അവൻ രൂക്ഷമായി അവളെ നോക്കി. ഒന്ന് പതറി അവളുടെ ഓമനത്തം തുളുമ്പുന്ന മുഖം വിടർത്തി അവനായി കരുതിയ ചോറ്റു പാത്രം അവന് നേരെ നീട്ടി

സംശയത്തോടെയവൻ അവളെ നോക്കി.

” പായസവാ!! എന്റെ പിറന്നാളാ ”

കള്ളം പിടിക്കപ്പെടാതെയവൾ പറഞ്ഞതും അവളെ ഒന്നും കൂടി നോക്കിയവൻ അത് മേടിച്ചു.

അല്ലാതെ അത് മേടിക്കില്ലെന്നറിയാം.

” ദോ അവിടെയാ ഞാൻ താമസിക്കുന്നത് അമ്മുമ്മയുമുണ്ട്. “അവൾ കൗതുകത്തോടെ പറയുന്നത് കേട്ടവൻ താല്പര്യമില്ലാതെയൊന്ന് മൂളി.

” അതേ എന്താ ഇത്രയും വയസ്സായിട്ടും കല്യാണം കഴിക്കാഞ്ഞാത്?? “പ്രായത്തിന്റ പക്വതയില്ലായ്മ കൊണ്ടോയെന്തോ അവളുടെ വായിൽ ആദ്യം വന്നത് ആ ചോദ്യമായിരുന്നു..!!!

” ഇറങ്ങി പോടീ!!!”

അത്രമാത്രം അമർഷത്തോടെ അലറിക്കൊണ്ടവൻ വാതിൽ അകത്ത് നിന്ന് പൂട്ടുമ്പോൾ അവളുടെ മുഖം വാടിയിരുന്നു.

*****************

പിന്നിടുള്ള ദിവസങ്ങളിൽ അവളുടെ ഹൃദയം അവന് വേണ്ടിയായിരുന്നു.!

അവളുടെ കണ്ണുകൾ ആ വേലിക്കപ്പുറമുള്ള വീട്ടിലായിരുന്നു അതേ ഇതാണ് പ്രണയം!.

അവന്റെ ഓരോ നോട്ടത്തിന് വേണ്ടിയും അവൾ ഒരുപാട് കൊതിച്ചു!

പ്രായത്തിന്റ ചാപല്യമെന്ന് അമ്മുമ്മ കളിയാക്കി.

പക്ഷെ ഓരോ ദിവസങ്ങൾ കഴിയുമ്പോഴും അവനോടുള്ള പ്രണയം അവളുടെ ഹൃദയത്തിൽ നിറഞ്ഞു തൂകി. ഒളിഞ്ഞും പാത്തും അവനെ നോക്കാൻ തുടങ്ങി.

രാവിലെ വാതിൽ പടിയിൽ അവന് വേണ്ടി മാത്രമവൾ പനിനിർ പൂക്കൾ കരുതിവെച്ചു…..

അവന് വേണ്ടി ഓരോ പലഹാരങ്ങളുമുണ്ടാക്കി അമ്മുമ്മയുടെ കൈയിൽ കൊടുത്തു വിടും.

അങ്ങനെയങ്ങനെ ഓരോ കുറുമ്പുകൾ കാണിച്ചവൾ പ്രണയം പറയാതെ പറഞ്ഞു….

*****************

ഇന്ന് രണ്ടും കല്പിച്ചാണ് ചോറ്റു പാത്രം കൊണ്ട് മഹേന്ദ്രന്റെ മുന്നിൽ വന്നത്. ഒപ്പം തന്റെ ഇഷ്ടവും പറയാൻ. പക്ഷെ അതിന് മുന്നേ തന്നെ കണ്ണ് പൊട്ടുന്ന വഴക്ക് പറഞ്ഞോട്ടിച്ചു!!

അവൾ ഓർമകൾക്ക് വിരാമമിട്ട് അവന്റെ മുഖത്തെ ഹൃദയത്തിലേക്ക് ആവാഹിച്ചു.

പത്മയുടെ മഹേന്ദ്രൻ…

അവളുടെ ചുണ്ടുകൾ മന്ത്രിച്ചു……

*****************

പിന്നെ ഒരാഴ്ച മഹേന്ദ്രനെ അവിടെ കണ്ടതേയില്ല.!!

അവളുടെ കണ്ണുകൾ നിറഞ്ഞു തൂകി…

പ്രണയമവളെ ഭ്രാന്തിയാക്കുന്നത് പോലെ തോന്നി..

ഒന്ന് പറഞ്ഞിട്ട് പൊയ്ക്കൂടെ.?

എവിടെ പോയതാണ്?

ഞാവിടെ കത്തിരിക്കുവാണെന്ന് അറിയില്ലേ…

അവളുടെ ചുണ്ടുകൾ വിതുമ്പി.

എങനെ അറിയാം.

മനസ്സ് കല്ലല്ലേ!

എന്നേ ഒന്ന് കാണാൻ ശ്രമിച്ചൂടെ.

നേരിട്ട് പറയാൻ പേടിയായിട്ടല്ലേ….

പൊട്ടിപെണ്ണെന്നും പറഞ്ഞ് ആട്ടിപായച്ചാലോ അവളുടെ തൊണ്ട വരണ്ടു. അവളുടെ അവസ്ഥ അമ്മുമ്മയിലും സങ്കടമുണ്ടാക്കി.

പ്രായത്തിന്റെ കുട്ടിത്തമെന്ന് കരുതിയ തനിക്ക് തെറ്റി ….

*****************

ഒരു ദിവസം തളർച്ചയോടെ കിടക്കുമ്പോഴാണ് മിറ്റത്ത് കാറിന്റെ ശബ്ദം കേട്ടത്. മെല്ലേയവൾ കിടക്കയിൽ നിന്നും എഴുന്നേറ്റ് ഉമ്മറത്തു വന്നതും കാറിൽ നിന്നും ഇറങ്ങി വരുന്ന ആളെ കണ്ടവൾ വയ്യായ്ക മറന്നോടി അവനെ കെട്ടിപ്പിടിച്ചവൾ വിതുമ്പി കരഞ്ഞു..

” ന്നോട് പറയാതെ പോയതെന്താ …. ചത്തു പോകില്ലായിരുന്നോ ഞാൻ… ജീവനല്ലേ എനിക്ക് ”

പുലമ്പി കരയുന്ന അവളെ മഹേന്ദ്രൻ ചേർത്ത് പിടിച്ചു. കുഞ്ഞി തലയിൽ വാത്സല്യത്തോടെ തലോടി. അവൾ ഒന്നും കൂടി കുറുകി…..

” പ്രണയമാണോ ഈ കിളവനോട്…. ” ഈ പ്രാവശ്യം അവന്റെ ശബ്ദത്തിൽ കുസൃതി നിറഞ്ഞു.

അവൾ മുഖമുയർത്തി അവനെ നോക്കി.

” കിളവനല്ലല്ലോ നാല്പതല്ലേ ആകുന്നുള്ളു……

അവൾ ചുണ്ട് കോട്ടി പറഞ്ഞതും അവന് ചിരി വന്നു.

അവൾ വീണ്ടും അവന്റെ നെഞ്ചിലേക്ക് ചാരി…

“മറുപടി പറയ്യ്. പ്രണയമാണോ എന്നോട്???” വിണ്ടുമവൻ ചോദിച്ചു.

” ഹ്മ്മ്… പ്രണയവാ…. ”

അവൾ മുഖമുയർത്തി ചിരിയോടെ പറഞ്ഞു.

” നോക്കിയേ എന്റെ മീശയ്ക്കിടയിലെ നര കണ്ടോ…….. നിന്നെക്കാൾ പ്രായക്കൂടുതലാ ഞാൻ. കുറച്ച് വർഷം കഴിയുമ്പോൾ മടുത്താലോ ”

” എനിക്ക് പ്രണയവാ. പഴകുംന്തോറും വീര്യം കൂടുന്ന പ്രണയം….!!!”

അവന്റെ കവിളിൽ ഒന്ന് മുത്തിയവൾ പറഞ്ഞതും അവൻ അവളുടെ കുഞ്ഞി നെറ്റിയിൽ ചുണ്ടുകൾ ചേർത്തു.

ഒന്നും വിശ്വാസം വരുന്നുണ്ടാകുന്നില്ല അവൾക്ക്.

പക്ഷെ ബുദ്ധിക്ക് മുകളിൽ അവളുടെ കുഞ്ഞി തലയിൽ അവനോടുള്ള പ്രണയമായിരുന്നു.

” എന്നോട് പ്രണയമാണോ? എവിടെ പോയതാ എന്നെയിട്ടിട്ട് ”

കെറുവോടെയവൾ പറയുന്നത് കേട്ടവന്റ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.

” ഒളിഞ്ഞു പ്രണയിക്കുന്ന കുഞ്ഞിപ്പെണ്ണിനെ ഞാൻ കാണാൻ തുടങ്ങിയപ്പോൾ മുതൽ.!

പ്രായത്തിന്റ ചാപല്യമാണെന്ന് കരുതി അകറ്റി നിർത്താൻ നോക്കി. പക്ഷെ നിന്റെ കണ്ണുകളിലെ പ്രണയം നീ കാണാൻ തുടങ്ങിയപ്പോൾ മുതൽ.

നിന്നെ ചീത്ത പറഞ്ഞു വാതിലടച്ച അന്ന് ആ വാതിലിൽ ചാരി വീർത്ത നിന്റെ മുഖമോർത്ത് ഞാൻ കുറേ ചിരിച്ചു!

അന്നുറപ്പിച്ചു എന്റെ പെണ്ണാ നീയെന്ന്.

അച്ഛൻ്റെയും അമ്മയുടെയും കുഴിമാടത്തിൽ പോയ്‌ അനുവാദം ചോദിച്ചിട്ട് വരുവാ എന്റെ പെണ്ണിനെ കെട്ടാൻ വേണ്ടി… കെട്ടട്ടെ….. ”

അവളുടെ കാതിൽ ചുണ്ടുകൾ ചേർത്തവൻ പറഞ്ഞതും അവളുടെ ശരീരം വിറച്ചു. സമ്മതം പോലെയവന്റ ചുണ്ടിൽ കാലുന്തി മുത്തി.

അത്രയും പ്രണയത്തോടെ

മാറി നിന്നാ കാഴ്ച കണ്ട അമ്മുമ്മയുടെ കണ്ണുകൾ നിറഞ്ഞു. ഹൃദയം കൊണ്ട് ഈശ്വരനോട്‌ നന്ദി പറഞ്ഞു.

*****************

പറയ്യ് എന്താ ഇത്രയും വയസ്സായിട്ടും കല്യാണം കഴിക്കാഞ്ഞത് ”

വർഷങ്ങൾക്ക് ശേഷമൊരു രാത്രിയിൽ വീർത്ത വയറിൽ തല വെച്ച് കിടക്കുന്ന മഹേന്ദ്രനോട്‌ വീണ്ടുമവൾ ചോദിച്ചു!!

” കാരണം നിന്നോളം അത്രയും പ്രണയം വേറെ ആരിലും ഞാൻ കണ്ടിട്ടില്ല പെണ്ണേ…. ”

അവളുടെ വയറ്റിൽ മുത്തിയവൻ പറഞ്ഞതും പത്മയുടെ ചുണ്ടുകൾ വിടർന്നു. അവളിലെ അനുരാഗത്തിൽ കുതിർന്ന അനുരാഗം….

അവസാനിച്ചു…

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : ചിലങ്ക