തേൻനിലാവ്, നോവലിൻ്റെ ഭാഗം 24 വായിച്ചു നോക്കൂ….

രചന : അഞ്ജു (നക്ഷത്രപ്പെണ്ണ്)

പത്തു ദിവസത്തെ വെക്കേഷനും കഴിഞ്ഞ് പടകളെല്ലാം ബാക് ടു കോളേജ്. (സോറി 9 ദിവസം )

പതിവ് തെറ്റിക്കാതെ അപ്പു നേരത്തെ തന്നെ കോളേജിൽ എത്തി… വിത്ത് തേൻമിഠായി….

വന്നപാടെ നേരെ ലൈബ്രറിയിലേക്ക്.. നായകൻെറ സ്ഥിരം സ്ഥലം.

പ്രതീക്ഷിച്ചതുപോലെ തന്നെ ജിത്തു പുസ്തകവും തുറന്നു വച്ച് ഇരിക്കുന്നുണ്ട്. അപ്പു അവൻെറ അടുത്തു പോയി ഇരുന്നു.

“അലോ……… ”

“മ്……… ”

തല ഉയർത്താതെയുള്ള അവൻെറ ആ മൂളൽ അപ്പുവിന് തീരെ ദഹിച്ചില്ല.

അവനെ ഒന്നു കൂർപ്പിച്ചു നോക്കിയിട്ടവൾ പത്രം തുറന്ന് വായിക്കാൻ തുടങ്ങി.

“നാൽപ്പതുകാരി ഇരുപത്തഞ്ചുകാരനോടൊപ്പം ഒളിച്ചോടിയ വിഷയം വിവാദമാകുന്നു….. ഹോ….

നമ്മുടെ നാടിത് എങ്ങോട്ടാ ഈ പോകുന്നത്….

കഷ്ടം തന്നെ…… ”

അപ്പു വല്യേ ആളെന്ന പോലെ വിമർശനം തുടങ്ങി.

“സ്നേഹത്തിന് അങ്ങനെ ജാതിയും മതവും പ്രായവും ലിംഗവുമൊന്നുമില്ല…. സ്നേഹിക്കുന്ന രണ്ടു ഹൃദയങ്ങൾ മാത്രം…… ”

ജിത്തുവിൻെറ കണ്ണുകൾ അപ്പോഴും പുസ്തകത്തിൽ തന്നെ.

“ശരിയാ പ്രണയമാണഖിലസാരം ആഴിയിൽ എന്നാണല്ലോ മഹാകവി ചങ്ങമ്പുഴ കുമാര സംഭവത്തിൽ പറഞ്ഞിട്ടുള്ളത്….. ”

അപ്പുവിൻെറ സാഹിത്യം കേട്ട് ജിത്തു വാ തുറന്നു പോയി.

“ഹോ…. മഹാ ജ്ഞാനിയാണല്ലേ……. ”

“പിന്നല്ല…. ഈ അപ്പു ആരാന്നാ…….”

ടോപ്പിൻെറ കഴുത്തൊന്നു പിടിച്ചു പൊക്കി അവൾ ഞെളിഞ്ഞിരുന്നു.

“ഉവ്വ…….. ”

ജിത്തു വീണ്ടും പുസ്തകത്തിലേക്ക് തലകുനിച്ചു.

“ഇപ്പോ വന്നില്ലേ മെച്യൂരിറ്റി……

“ആയിട്ടില്ല അപ്പു……. ”

അവൻ ഒരു ഭാവഭേദവുമില്ലാതെ പറഞ്ഞു.

“ഓ….. ഇങ്ങേരെ ഇന്ന് ഞാൻ…… ”

അപ്പു പത്രവും മടക്കി വച്ച് ദേഷ്യത്തിൽ കയ്യും കെട്ടി ഇരുന്നു.

“കഴിഞ്ഞോ പത്രം വായന….. ”

“എനിക്കെങ്ങും വായിക്കണ്ട…. കൊല്ലും കൊലയും പീഡനവുമല്ലാണ്ട് അതിലൊരു കുന്തവുമില്ല.

അപ്പു മുഖം ചുളിച്ച് തലവെട്ടിച്ചു.

“ഓഹോ….. അതാണോ ഭവതി വായന നിർത്തിയത്….. ”

ജിത്തുവിന് ചിരി വരുന്നുണ്ടായിരുന്നു.

“ആ…. അതേ….ഞാൻ പോവാ…. താനിവിടെ പുസ്തകവും തിന്നോണ്ടിരുന്നോ…… ”

മുഖവും കയറ്റിപ്പിടിച്ച് ബാഗുമെടുത്ത് അപ്പു എഴുന്നേറ്റതും ജിത്തു അവളുടെ കൈ പിടിച്ചു വലിച്ച് അവൻെറ അടുത്തു തന്നെ ഇരുത്തി.

പേടികൊണ്ട് ഉരുണ്ടു കളിക്കുന്ന അവളുടെ മിഴികളിലേക്ക് ഉറ്റു നോക്കി.

“ന്തേ…….. ”

“പ്രണയമാണഖിലസാരം ആഴിയിൽ എന്നല്ല…

സ്നേഹമാണ് അഖിലസാരമൂഴിയിൽ എന്നാണ്….

ചങ്ങമ്പുഴുടെ കുമാര സംഭവമല്ല….. കുമാരനാശാൻെറ നളിനിയിലെ വരിയാണത്…. കുമാര സംഭവം ചങ്ങമ്പുഴുടെ അല്ല കാളിദാസൻെറ കൃതിയാണ്…. മനസ്സിലായോ….. ”

അവൻ അവളുടെ കാതിൽ സ്വകാര്യമായി മൊഴിഞ്ഞു.

“ഇതെന്താ മലയാളം എൻസൈക്ലോപീഡിയയോ..

അപ്പു അവനെ കണ്ണുമിഴിച്ചു നോക്കി.

“ഇതൊക്കെ നമ്മുടെ നാട്ടിലെ കൊച്ചു കുട്ടികൾക്ക് പോലും അറിയാവുന്ന കാര്യമാണ്…. ”

ജിത്തു അവളുടെ കവിളിൽ തട്ടി.

“പിന്നേ…. എന്നിട്ട് എനിക്ക് അറിയില്ലാലോ….. ”

“അതിന് നീ കൊച്ചു കുട്ടിയാണോ….. ”

“അല്ല…. അപ്പോ എനിക്ക് മെച്യൂരിറ്റി ഉണ്ടെന്ന് സമ്മതിച്ചേ…… ”

അപ്പു ചിരിച്ചുകൊണ്ട് അവനു നേരെ കൈ ചൂണ്ടി.

“ഇല്ല… മെച്യൂരിറ്റി ഇല്ലാത്ത വലിയ കുട്ടി….. ”

അവൻ ചൂണ്ടുവിരലാൽ അവളുടെ ചൂണ്ടുവിരൽ കോർത്തു പിടിച്ചു.

അതോടെ അപ്പുവിൻെറ മുഖം മാറി.

“ഉണ്ട…. ഞാൻ പോവാ….. ”

ദേഷ്യത്തിൽ അവൻെറ കൈ തട്ടിമാറ്റി അപ്പു എഴുന്നേറ്റു പോയി. അവളുടെ ചവിട്ടി തുള്ളിയുള്ള പോക്ക് നോക്കി ചിരിക്കുകയാണ് ജിത്തു.

“പൊട്ടി പെണ്ണ്……. ”

ചിരിച്ചുകൊണ്ടവൻ വീണ്ടും പുസ്തകത്തിലേക്ക് നോക്കിയിരുന്നു.

“ങ്ഹും…. നിക്ക് മെച്യൂരിറ്റി ഇല്ല പോലും…

എപ്പോ നോക്കിയാലും ആയിട്ടില്ല…. ആയിട്ടില്ല….. ഇയാളെന്താ മായനദിയിലെ ഐശ്വര്യക്ക് പഠിക്കാണോ…. നിക്ക് മെച്യൂരിറ്റി ഒക്കെ ഉണ്ട്… ൻെറ മുത്തശ്ശൻ വരെ പറഞ്ഞതാ…. എന്നിട്ടും ദുഷ്ടൻ പറയണത് കേട്ടില്ലേ…..

ചുരിദാറിൻെറ ഷാളും പിടിച്ചു ഞെരിച്ചു പിറുപിറുത്തുകൊണ്ട് നടക്കുമ്പോഴാണ് മൂളിപ്പാട്ടും പാടി ശിവ വരുന്നത്.

“അപ്പ്സ്…. നീ ജിത്തുവിനെ കണ്ടോ… ”

“ആ ലൈബ്രറിയിൽ ഇരുപ്പുണ്ട്…. ”

അവൾ അലസമായി പറഞ്ഞു.

“ബൈ ദ ബൈ നിൻെറ സങ്ക് ദേവമ്മ എവിടെ……”

“എനിക്കറിയോ…. ഹേ…. പറയണ കേട്ടാ തോന്നും ഞാൻ അവളേയും കൊണ്ടാ വരാരെന്ന്….. ”

ജിത്തുവിനോടുള്ള ദേഷ്യം ശിവയോട് തീർത്തു.

“ങേ….. ഏയ്…. ഞാൻ വെറുതെ…..

മ്ച്ചും… ഒന്നൂല… ”

ശിവ ആകെ കിളി പോയി നിന്നു.

“ആരെയെങ്കിലും കാണാതായ കണ്ടുപിടിച്ചു തരാൻ ഞാൻ എന്താ പോലീസാണോ… ഹേ…..”

“മ്ച്ചും……. ”

ശിവ വേഗം ചുമൽ പൊക്കി കാണിച്ചു.

“നിക്ക് ദേഷ്യം വന്നാലുണ്ടല്ലോ എല്ലാത്തിൻെറ തലമണ്ട അടിച്ചു പൊട്ടിക്കും ഞാൻ……. ”

കേൾക്കേണ്ട താമസം ശിവ അറിയാതെ തന്നെ തലയിൽ കൈ വച്ചു പോയി.

“ഒന്നൂല…. എൻെറ കുട്ടിക്ക് ഒന്നൂല…. മോൻ വേഗം ക്ലാസ്സിലേക്ക് പൊക്കോ… മ്…. മ്…. ”

ശിവ അവളെ ഉന്തി തള്ളി വിട്ടു.

അപ്പു അവനെ ഒന്നു നോക്കി ദഹിപ്പിച്ച് സീരിയൽ അമ്മയിയമ്മയെ പോലെ കണ്ണും തുറിപ്പിച്ച് ശ്വാസം വലിച്ച് വിട്ട് ക്ലാസ്സിലേക്ക് പോയി.

“സൈക്കോസിസ്സിൻെറ പല ഭാവങ്ങളും കണ്ടിട്ടുണ്ട്…. ഇതുപോലെ ഭീകരമായൊന്ന് ആദ്യമായാണ്….

എൻെറ അപ്പുവിനെ എങ്കിലും എനിക്ക് രക്ഷിച്ചേ പറ്റു……. ”

സെൻെറി എക്സ്പ്രഷനിൽ കണ്ണും തുടച്ചവൻ ലൈബ്രറിയിലേക്ക് കയറി.

വാതിൽക്കൽ എത്തിയതും ആരോ അവൻെറ കയ്യിൽ പിടുത്തമിട്ടു.

“മ്…. എന്താ ദേവിക……. ”

അവളെ കണ്ടതും അവൻ മുഖത്തു ഗൗരവം വരുത്തി.

“എനിക്ക് സംസാരിക്കണം…. ”

അവൾ തല താഴ്ത്തി നിൽക്കുകയാണ്.

“സംസാരിച്ചോളു…… ”

അവളുടെ കൈ വിടുവിച്ച് അവൻ കൈ കെട്ടി നിന്നു.

“കുറച്ചു മാറി നിക്കാമോ…… ”

“എന്തിന്…. പറയാനുള്ളതൊക്കെ ഇവിടെ വച്ചു പറയാലോ….. ”

“പോരാ…. അതുകൊണ്ടാ മാറി നിൽക്കാമെന്ന് പറഞ്ഞത്…….

“എനിക്കിപ്പോ വരാൻ പറ്റില്ല..

ശിവ ഇത്തിരി ജാഡയിൽ തന്നെയാണ്.

“ദേ… മര്യാദയ്ക്ക് വന്നോ… ഇല്ലെങ്കിൽ തല തല്ലി പൊളിക്കും ഞാൻ…. വേണ്ട… വേണ്ടാന്ന് വിചാരിക്കുമ്പോൾ തലയിൽ കേറുന്നോ…… ”

ദേവമ്മയുടെ ഭാവം മാറിയതും ശിവയുടെ കണ്ണുതള്ളി.

“താൻ വരുന്നോ… ഇല്ലയോ…

“വരാലോ… അല്ല വരും…….. ”

അവനൊന്ന് ഇളിച്ചുകൊണ്ട് അവൾക്കൊപ്പം നടന്നു.

“സകല അവളുമാർക്കും ക്രിക്കറ്റ് കളിക്കാൻ എൻെറ ഈ തല മാത്രേ കിട്ടിയൊള്ളു ഭഗവതി…. ”

പോകുന്ന പോക്കിൽ അവൻ ആത്മഗതിച്ചു.

ലൈബ്രറിയുടെ പുറകിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തിയതും ദേവമ്മ ഫുൾ കലിപ്പിൽ കയ്യും കെട്ടി നിന്നു.

“എന്താ ദേവിക…… ”

“ഹേ….. എന്ത്…… ”

അവൾ മുഖം ചുളിച്ചു.

“അല്ല ദേവമ്മ……. ”

അവളുടെ മട്ടും ഭാവവും കണ്ട് കാറ്റഴിഞ്ഞ ബലൂൺ പോലെ വിജറമ്പിച്ച് നിൽക്കാണ് ശിവ.

“ഡോ…. ആരെ കാണിക്കാനാടോ തൻെറ ഈ ഷോ…. ഹേ….. അമ്പാനിക്ക് ഇല്ലാലോടോ ഇത്ര ജാഡ…. ഇനി മേലാൽ ഈ വക ഷോയും കൊണ്ട് എൻെറ മുന്നിൽ വന്നാലുണ്ടല്ലോ…. ലൗവർ ആണെന്നൊന്നും നോക്കില്ല ഒരൊറ്റ അടി വച്ചുതരും… കേട്ടോ……. ”

“ആ.. കേട്ടു…… ഹേ…. എന്താ പറഞ്ഞേ…… ”

കുറച്ചു മിന്നിയിട്ടാണെങ്കിലും ശിവയുടെ തലയിൽ ബൾബ് കത്തി.

നാണത്തിൽ കുതിർന്ന പുഞ്ചിയോടെ ദേവമ്മ തല താഴ്ത്തി നിന്നതും ശിവ അവളെ വലിച്ചവൻെറ നെഞ്ചിലേക്കിട്ടു.

ആദ്യമൊന്നു മടിച്ചെങ്കിലും ദേവമ്മ പതിയെ അവനെ പുണർന്നു നിന്നു.

“അയ്യേ…. ഞാനൊന്നും കണ്ടില്ലേ….. ”

കണ്ണും പൊത്തിക്കൊണ്ട് മേഘ അവിടേക്ക് വന്നു.

അവളെ കണ്ടതും രണ്ടുപേരും ചമ്മലോടെ വിട്ടകന്നു.

“അന്നെ ആരാ ശൈത്താനെ ഇപ്പോ ഇങ്ങോട്ടു വിളിച്ചത്…. ”

ശിവ അവളുടെ തലക്കിട്ടൊരു കൊട്ടു കൊടുത്തു.

“ആരും വിളിച്ചില്ല… ഞാൻ എൻെറ നാത്തൂനെ കാണാൻ വന്നതാ….. മേഘ ദേവമ്മയെ ചുറ്റിപ്പിടിച്ചു.

“നാത്തൂനോ…… ”

ദേവമ്മ അവളെ സംശയത്തോടെ നോക്കി.

“സ്സ്….. അത് പിന്നെ ദേവമ്മേ….. ഈ പൊട്ടനെക്കുറിച്ച് ഞാൻ പറഞ്ഞതിൽ ചെറിയൊരു തിരുത്തുണ്ട്…. ഈ ക്ണാപ്പൻ എൻെറ സ്വന്തം ചോരയാണ്….. ”

“ഹേ……. ”

ദേവമ്മക്ക് ഒന്നും മനസ്സിലായില്ല.

“യെസ്…. എൻെറ അച്ഛൻെറ ചേട്ടൻെറ….

അതായത് എൻെറ വല്യച്ഛൻെറ ഇളയ സന്തതി….”

“എന്ത് ചെയ്യാനാ എല്ലാ ദുരന്തവും എൻെറ തലയിലായി പോയി….. ”

ശിവ നെടുവീർപ്പിട്ടു.

“പോ മാക്കാനേ…. ”

“നീ പോടി മരപ്പട്ടി……”

“മരപ്പട്ടി നിൻെറ കുഞ്ഞമ്മേടെ നായര്…… ”

രണ്ടു കൂടി പതിവ് അടി തുടങ്ങി. മുടിയിൽ പിടിച്ചു വലിക്കുന്നു കുനിച്ചു നിർത്തി ഇടിക്കുന്നു… അങ്ങനെ വ്യത്യസ്തമായ ആചാരങ്ങൾ അരങ്ങേറുന്നതും നോക്കി ദേവമ്മ വയറ്റിൽ കൈ വച്ചു ചിരിച്ചു.

***************

“എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞ് എല്ലാവരേയും പിടിച്ചിരുത്തിയിട്ട് നീ മാനത്തു നോക്കി നിൽക്കാണോ….. ”

ശിൽപ താടക്ക് കയ്യും കൊടുത്ത് ഇരുന്നു.

മനു തിരിഞ്ഞു നിന്ന് എല്ലാവരേയും ഒന്നു നോക്കി.

ഒന്ന് ശ്വാസം വലിച്ച് വിട്ട് അവൻ ജിത്തുവിനടുത്തേക്കു നീങ്ങി.

“ജിത്തു….. എനിക്കു പറയാനുള്ളത് നിന്നോടാണ്……”

“എന്തിനാടാ ഈ ഇൻട്രോ ഒക്കെ നീ കാര്യം പറ……. ”

“ജിത്തു…. എടാ അത്….. ”

മനു നിന്ന് പരുങ്ങി.

“ഹ… അങ്ങോട് പറ കുമാരേട്ടാ….. ”

ശിൽപ കളിയാലെ പറഞ്ഞു.

“എനിക്ക് ജാനുവിനെ ഇഷ്ടമാണ്… വിവാഹം കഴിക്കാൻ താത്പര്യമുണ്ട്……”

മനു പറഞ്ഞത് കേട്ട് എല്ലാവരും അക്ഷരാർഥത്തിൽ ഞെട്ടി ഇരിക്കുകയാണ്.

ക്ഷണനേരംകൊണ്ട് എല്ലാവരുടേയും ചുണ്ടിലെ പുഞ്ചിരി മങ്ങി. അപ്പു മാത്രം കണ്ണു വിടർത്തി അവനെ നോക്കി ഇരുന്നു.

“അവൾ എൻെറ ജീവനാടാ… പൊന്നുപോലെ നോക്കിക്കോളാം ഞാൻ…. അത്രക്ക് ഇഷ്ടാ എനി….. ”

മനു പറഞ്ഞു മുഴുവിപ്പിക്കുന്നതിനു മുന്നേ ജിത്തു പാഞ്ഞടുത്ത് അവൻെറ കോളറിൽ കുത്തി പിടിച്ചു.

“എന്താടാ നായെ നീ പറഞ്ഞത്….. ”

ജിത്തുവിൻെറ കണ്ണുകൾ ചുവന്നു കലങ്ങി.

“ജിത്തു വേണ്ട… വിട്… ”

ശിവ അവനെ പിടിച്ചു മാറ്റാൻ നോക്കി.

“ഏയ്…….”

ശിവയുടെ നേ_രെ തിരിഞ്ഞൊരു അലർച്ചയായിരുന്നു.

ശിവയുടെ കൈ താനെ ആയഞ്ഞു. ജിത്തുവിലെ ആ ഭാവം കണ്ട് ആകെ പേടിച്ചു നിൽക്കുകയാണ് അപ്പുവും ദേവമ്മയും.

“ജിത്തു.. ഞാൻ….. ”

മനുവിൻെറ ശബ്ദമിടറി.

“മിണ്ടിപ്പോവരുത്…… മേലാൽ…. മേലാൽ എൻെറയോ അവളുടേയോ കൺവെട്ടത്ത് നിന്നെ കണ്ടാൽ……. ”

മനുവിൻെറ കവിളിൽ കുത്തിപ്പിടിച്ച് ഒരു താക്കീത് എന്നോണം പറഞ്ഞ് അവനെ താഴേക്ക് തള്ളിയിട്ട് ജിത്തു വേഗത്തിൽ നടന്നു.

“ഏയ്… നിക്ക്……. ”

ജിത്തുവിൻെറ പുറകെ പോകാൻ നിന്ന അപ്പുവിനെ ശിൽപ തടഞ്ഞു.

“വേണ്ട അപ്പു…. നിനക്ക് അവൻെറ ദേഷ്യം അറിയാഞ്ഞിട്ടാ….. ദേഷ്യം കയറിയാൽ കണ്ണും മൂക്കും ഇല്ലാത്ത സ്വഭാവാ………. ”

അപ്പു ഒരു പുഞ്ചിരിയോടെ ശിൽപയുടെ കൈ വിടുവിച്ച് ജിത്തുവിന് പുറകെ പോയി.

“ഏയ്….. നിന്നേ…….. ”

“ഒന്ന് നിക്ക്……… ”

ജിത്തുവിൻെറ പിന്നാലെ ഓടിയെത്താൻ ശ്രമിക്കുകയാണ് അപ്പു.

“ഡാ അലവലാതി…. നിന്നോടാ……. ”

കാൽമുട്ടിൽ താങ്ങി കുനിഞ്ഞു നിന്നുകൊണ്ടവൾ കിതക്കുന്നുണ്ട്.

അവളുടെ ആ വിളിയിൽ ജിത്തുവിൻെറ കാലുകൾ നിശ്ചലമായി. തിരിഞ്ഞു നോക്കാതെ അവൻ അവിടെ തന്നെ നിന്നു. അപ്പു അവൻെറ അടുത്തു ചെന്ന് കയ്യിൽ പിടിച്ചു.

“എന്ത് പോക്കാ ഈ പോകുന്നത്… ഒന്നു പതുക്കെ പോയ്ക്കൂടെ…… ”

അണച്ചുകൊണ്ടവൾ അവൻെറ കയ്യിൽ തൂങ്ങി.

“ഒന്നു പോകുന്നുണ്ടോ അപ്പു… ഞാനാകെ കലി കയറി നിൽക്കാ…… ”

അവൻെറ കയ്യിലെ ഞെരമ്പുകൾ തടിച്ചു പൊങ്ങി.

ഉള്ളിൽ ഭയം തോന്നിയെങ്കിലും അപ്പു ധൈര്യം സംഭരിച്ചു നിന്നു.

“അതിനും മാത്രം ഇപ്പോ എന്താ ഉണ്ടായേ….. ”

“എന്താ ഉണ്ടായതെന്നോ നീയും കേട്ടതല്ലേ അവൻ പറഞ്ഞത്… ഞാനവന് എൻെറ പെങ്ങളെ കെട്ടിച്ചു കൊടുക്കണമെന്ന്…… ”

ജിത്തു ഉറഞ്ഞു തുള്ളി.

“അതിനിപ്പോ എന്താ… ജാനുവേച്ചിക്ക് കൂടി ഇഷ്ടാണേൽ കെ_ട്ടിച്ചൂടെ മനുവേട്ടന് എന്താ ഒരു കുറവ്…. ”

“പറ്റില്ല…. കൂട്ടുകാരന് ചേച്ചിയെ കെട്ടിച്ചുകൊടുക്കാൻ ഞാനത്ര കിഴങ്ങനൊന്നും അല്ല…… ”

“ഓ… അപ്പോ അതാണ് കാര്യം…. നേരത്തെ വല്യേ വീരവാദം പറയണത് കേട്ടല്ലോ…

സ്നേഹത്തിന് ജാതിയില്ല മതമില്ല പ്രായമില്ല എന്നൊക്കെ…. ഹേ…… ”

അവളുടെ ചോദ്യത്തിൽ ജിത്തുവിൻെറ മുഖം അയഞ്ഞു.

“ഫിലോസഫി ഒക്കെ മ_റ്റുള്ളവരുടെ കാര്യത്തിൽ സ്വന്തം കാര്യം വരുമ്പോൾ തനി മലയാളിയുടെ ചന്ത സ്വഭാവം പുറത്തു വരും….. ലേ…….”

അപ്പു അവനെ കൂർപ്പിച്ചു നോക്കി.

“സ്നേഹിക്കുന്നവർ അല്ലേ ഒന്നു ചേരേണ്ടത്…

അല്ലാണ്ട് നിങ്ങളുടെ അച്ഛൻ കൊണ്ടുവരണതു പോലത്തെ രണ്ടും മൂന്നും കെട്ടിയവനേക്കൊണ്ടാണോ ചേച്ചിനെ കെട്ടിക്കാൻ പോകുന്നത്….. ”

ജിത്തു ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു.

“മനുവേട്ടന് എന്ത് കുറവുണ്ടായിട്ടാ….

ജാനുവേച്ചിയെ പൊന്നു പോലെ നോക്കിക്കോളും…. കുറേ പുസ്തകം വായിച്ചിട്ട് കാര്യമില്ല കുറച്ചെങ്കിലും ബോധം വേണം…. ”

ജിത്തുവിൻെറ ഭാഗത്തു നിന്നും പ്രതികരണമൊന്നും ഉണ്ടായില്ല.

“ഓ…. ഞാനിവിടെ തൊണ്ട പൊട്ടി പറഞ്ഞോണ്ടിരിക്കുമ്പോൾ താൻ നിലത്തെ കല്ലെണ്ണുകയാണോ…. ഇത്രയും പറഞ്ഞിട്ടും മനസ്സിലായില്ലേൽ പോ…

പോയി എന്താന്നു വച്ചാ ചെയ്യ് …. ഹല്ലാ പിന്നെ….. ”

അവൻെറ മൗനത്തിൽ അങ്ങേ അറ്റം ദേഷ്യം തോന്നി അപ്പു ചവിട്ടി തുള്ളി തിരിച്ചു നടന്നതും അവളുടെ കയ്യിൽ അവൻ പിടുത്തമിട്ടു കഴിഞ്ഞിരുന്നു.

(തുടരും……..)

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : അഞ്ജു (നക്ഷത്രപ്പെണ്ണ്)