തേൻനിലാവ്, നോവൽ, ഭാഗം 25 വായിക്കുക…..

രചന : അഞ്ജു (നക്ഷത്രപ്പെണ്ണ് )

“I’m sorry….. ”

കുറ്റബോധത്തിൽ തല താഴ്ത്തി നിൽക്കുന്ന ജിത്തുവിനെ കണ്ട് അപ്പുവിൻെറ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.

“എന്നോടാണോ സോറി പറയണേ… മനുവേട്ടനോട് പറ…. വാ….. ”

അപ്പു അവൻെറ കൈ പിടിച്ചു വ_ലിച്ചു.

“അപ്പു ഞാൻ……. ”

“ഇനിയെന്താ പ്രശ്നം…… ”

മുന്നോട്ടു വരാതെ മടിച്ചു നിൽക്കുന്ന ജിത്തുവിനെ അപ്പു സംശയഭാവത്തിൽ നോക്കി.

“മനു…. അവൻെറ കാര്യം പറയുമ്പോൾ ജാനു എന്താ വിചാരിക്കുക…. ഏത് പാതിരാത്രിയിലും കയറി ഇറങ്ങാനുള്ള സ്വാതന്ത്ര്യം കൊടുത്തിട്ട്…

അവനിൽ നിന്നും അവളിത് പ്രതീക്ഷിച്ചു കാണില്ല… ഒരുപാട് അനുഭവിച്ചതാ എൻെറ ചേച്ചി..

ഇനി ഞാനും കൂടി അവളെ വേദനിപ്പിക്കുന്നതെങ്ങനെയാ…… മനു എൻെറ ഫ്രണ്ടല്ലേ… ഞാൻ കാരണമല്ലേ ഇതിനെല്ലാം വഴി തെളിഞ്ഞത്….. ഞാൻ കാരണം അവൾക്ക് ഇനിയൊരു വേദന കൂടി….. എനിക്കതിന് വയ്യ അപ്പു….. ”

ജിത്തുവിൻെറ ശബ്ദമിടറി.

“നമ്മുടെ ജാനുവേച്ചിയല്ലേ… പാവല്ലേ ചേച്ചി…

ചോദിച്ചു നോക്ക്… ചേച്ചിക്ക് ഇഷ്ടമാണെങ്കിൽ മാത്രം മതി…. ഒന്ന് ചോദിക്കുന്നതിൽ എന്താ……

മനുവേട്ടൻ നല്ല പയ്യനല്ലേ…… ”

അപ്പു അവനെ സമാധാനിപ്പിച്ചു.

“ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ലവൻ എൻെറ മനുവാ…. അവൻെറ കൈകളിൽ മറ്റാരുടേതിനേക്കാളും ഭദ്രമായിരിക്കും എൻെറ ജാനു… അതിൽ എനിക്ക് ഒരു സംശയവുമില്ല…… ”

“എന്നിട്ടാണോ മനുവേട്ടനോട് അങ്ങനെ ഒക്കെ പറഞ്ഞത്.. ”

അപ്പു നെറ്റി ചുളിച്ചു.

“എനിക്കെൻെറ പെങ്ങളെ വിഷമിപ്പിക്കാൻ വയ്യ…. അവൾ മനുവിനെ സഹോദരനായിട്ടാണ് സങ്കൽപ്പിച്ചിരിക്കുന്നതെങ്കിലോ…. ”

“അതിപ്പോ……. ”

അപ്പു തല ചൊറിഞ്ഞു നിന്നു.

“ഇനി ഞാനും കൂടിയെ അവളെ വേദനിപ്പിക്കാനൊള്ളു…… ”

“എന്നാ ഒരു കാര്യം ചെയ്യാം മനുവേട്ടനോട് തന്നെ നേരിട്ട് പറയാൻ പറ…. ചേച്ചി എന്താ പറയണതെന്ന് നോക്കാലോ… ഇഷ്ടമല്ലെങ്കിൽ വേണ്ട…. മനുവേട്ടനെ പറഞ്ഞു മനസ്സിലാക്കിയാൽ പോരെ……. ”

അപ്പു പറഞ്ഞപ്പോഴാണ് അവനും അതേക്കുറിച്ച് ചിന്തിക്കുന്നത്.

“മ്…. അവൻ തന്നെ പറയട്ടേ… ഞാൻ എന്ത് പറഞ്ഞാലും ഇഷ്ടമല്ലെങ്കിൽ കൂടി ജാനു സമ്മതം മൂളും…. അതുകൊണ്ട് അവർ തന്നെ തീരുമാനിക്കട്ടേ….. ”

ജിത്തു ഒന്ന് നെ_ടുവീർപ്പിട്ടു.

“കണ്ടില്ലേ ഇത്രേ ഒള്ളു കാര്യം… എന്നിട്ടാണ് വെറുതെ ഒച്ച വച്ചത്…. ”

അപ്പു അവൻെറ കൈ പിടിച്ചു.

ഒട്ടും പ്രതീക്ഷിക്കാത്ത ജിത്തു മുന്നോട്ടാഞ്ഞ് അവളെ കെട്ടിപ്പിടിച്ചു.

“യ്യോ…. എന്താ ഇത്… വിട്ടേ.. വിട്ടേ…

ആരേലും കാണും… ”

അപ്പു അവൻെറ കരവലയത്തിൽ നിന്നും കുതറി മാറാൻ നോക്കി.

“ആരും ഒന്നും പറയില്ല….. നീ അതോർത്ത് പേടിക്കണ്ട…. ”

അവളുടെ കാതോരം അവനത് പറഞ്ഞതും അകത്തി പിടിച്ച കൈകൾ പതിയെ അവനെ പുണർന്നു.

“അതേ……. ”

അപ്പു അവൻെറ പുറത്തു ചിത്രം വരച്ചു നിന്നു.

“മ്…… ”

അവളുടെ തോളിൽ നിന്നും മുഖം ഉയർത്താതെ അവനൊന്നു മൂളി.

“വന്നോ…… ”

ജിത്തു പതിയെ അവളുടെ തോളിൽ നിന്നും മുഖം ഉയർത്തി. കൈകൾ അപ്പോഴും അവളെ ചുറ്റിപ്പിടിച്ചിരുന്നു.

“മ്……. ”

ചുണ്ടു കടിച്ചു പിടിച്ചവൻ മുകളിലേക്കു നോക്കി.

“പറ…..”

അപ്പു പ്രതീക്ഷയോടെ അവനെ ഉറ്റു നോക്കി.

“മ്…… ആയിട്ടില്ല അപ്പു…….. ”

ഒരു കള്ളച്ചിരിയോടെ അവൻ അവളുടെ കണ്ണുകളിൽ നോക്കി.

ഞൊടിയിടയിൽ അപ്പുവിൻെറ മുഖം മാറി. ചുണ്ടും കണ്ണും കൂർത്തു.. മൂക്കിൻ തുമ്പ് ചുവന്നു.

അവൾക്ക് ശരിക്കും ദേഷ്യം വരുന്നുണ്ടായിരുന്നു.

“കാലൻ…. വിട്… വിടെന്നെ……. ”

അപ്പു അവനെ കടുപ്പിച്ച് നോക്കിയിട്ട് കയ്യും കാലുമിട്ടടിച്ച് കുതറി മാറാൻ നോക്കിയതും ജിത്തു ഒന്നുകൂടി അവളെ അവനോടു ചേർത്തു.

നടുവിരൽ മടക്കി ദേഷ്യത്തിൽ ചുവന്ന അവളുടെ മൂക്കിൽ തുമ്പിൽ തട്ടി. അതുകൂടി ആയപ്പോൾ അവൾക്ക് ഒന്നുകൂടി ദേഷ്യമായി.

ഷർട്ടിനു പുറത്തുകൂടി അവളുടെ നിരയൊത്ത പല്ലുകൾ ജിത്തുവിൻെറ നെഞ്ചിൽ ആഴത്തിൽ പതിഞ്ഞു. സ്വിച്ച് ഇട്ടപോലെ അവൻെറ പിടിവിട്ടു.

“അമ്മേ……… ”

അവൻെറ കണ്ണിലൂടെ പൊന്നീച്ച പാറി.

“പട്ടി, തെണ്ടി, ദുഷ്ടൻ ,കാലൻ, കൊരങ്ങൻ……. ”

വായിൽ വന്നതൊക്കെ വിളിച്ചു പറഞ്ഞ് അപ്പു അവൻെറ നെഞ്ചിൽ അടിച്ചുകൊണ്ടിരുന്നു.

ജിത്തുവിന് ചിരി വരുന്നുണ്ടായിരുന്നു.

അവളുടെ കൈ രണ്ടും കൂട്ടി പിടിച്ച് തിരിച്ചു നിർത്തി പുറകിലൂടെ ലോക് ആക്കി അവൻ.

അപ്പു കൈ വിടുവിക്കാൻ കി_ണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും അവൻെറ കരുത്തറ്റ കൈകൾ ഒന്നു അനക്കാൻ പോലും അവൾക്ക് പറ്റിയില്ല.

അവളുടെ കുറുമ്പുകൾ ആസ്വദിച്ചു നിൽക്കുമ്പോഴാണ് മുന്നിൽ കയ്യും കെട്ടി നോക്കി നിൽക്കുന്ന ബാക്കി പടകളെ കാണുന്നത്. പെട്ടന്നവൻ അവളുടെ കൈ വിട്ട് മാറി നിന്നു.

ജിത്തു പിടി വിട്ടപ്പോൾ അപ്പു തല ചെരിച്ചു അവനെ നോക്കി. അവനൊരു അവിഞ്ഞ ചിരിയോടെ മുന്നോട്ടു നോക്കി നിൽക്കുന്നത് കണ്ട് അവളും അങ്ങോട്ടു നോക്കി.

അപ്പോഴാണ് അവളും അവരെ കണ്ടത്.

രണ്ടു പേരും ആകെ ചമ്മി നാറി നിന്ന് വട്ടം തിരിഞ്ഞു.

“അയ്ശരി….. അവിടന്ന് സുരേഷ് ഗോപി കളിച്ച് വന്നിട്ട്… നീ ഇവിടെ കുഞ്ചാക്കോ ബോബൻ കളിക്കാലേ….. ”

ശിവ അവൻെറ അടുത്തേക്ക് നടന്നു.

“ശാലിനിക്കൊച്ചൊന്ന് മാറിക്കേ… ഞാനീ ബോബനോടൊന്ന് കുറച്ചു കാര്യങ്ങൾ ചോദിക്കട്ടേ…. ”

ജിത്തുവിൻെറ പുറകിൽ ഒളിക്കാൻ നോക്കുന്ന അപ്പുവിനെ ഒന്ന് ഇരുത്തി നോക്കിയിട്ടവൻ ജിത്തുവിൻെറ തോളിൽ കയ്യിട്ടു. അപ്പു വേഗം ദേവമ്മയുടെ അടുത്തു പോയി നിന്നു.

“ഹ….. നീ അങ്ങനെ മാറി നിക്കല്ലേ മോളെ….. ”

ശില്പ അപ്പുവിനെ പിടിച്ചു മുന്നിലേക്ക് നിർത്തി.

“പറ….പറ എപ്പോ തുടങ്ങി രണ്ടാൾക്കും ഈ സൂകേട്… മ്….. ”

മേഘ രണ്ടുപേരേയും മാറി മാറി നോക്കി.

“എന്ത് സൂകേട്…. നീ എന്താ മേഘേ പറയുന്നത്….. ”

ജിത്തു നിഷ്കു ഭാവത്തിൽ ചോദിച്ചു.

“അച്ചോടാ…. കുഞ്ഞുവാവക്ക് മനസ്സിലായില്ലേ…

ചേട്ടായി പറയാലോ എൻെറ പൊന്നുങ്കുടത്തിനോട് ”

ശിവ അവൻെറ താട പിടിച്ചു കൊഞ്ചിച്ചു.

“ഡാ നാ^റി…. നീ വല്യേ ഡയലോഗൊന്നും അടിക്കണ്ട കേട്ടോ…. ദേവമ്മ സെറ്റായ കാര്യം നീ എന്നോട് പറഞ്ഞോ… ഹേ…..”

ജിത്തു അവൻെറ കൈ പിടിച്ചു തിരിച്ചു.

അത് കേട്ട് ആദ്യം കണ്ണു തള്ളിയത് അപ്പുവിൻെറ ആയിരുന്നു. ചുണ്ടു കൂർപ്പിച്ചവൻ ദേവമ്മയെ നോക്കി ദഹിപ്പിക്കുന്നുണ്ട്.

ദേവമ്മ ആണെങ്കിൽ “ഒരു കയ്യബദ്ധം നാറ്റിക്കരുത്” എന്ന മട്ടിൽ വളിച്ച ചിരിയോടെ നിൽക്കുകയാണ്.

ശില്പ ചുണ്ടു കടിച്ചു പിടിച്ച് ചിരി അടക്കാനുള്ള ശ്രമത്തിലാണ്. ‘ഞാനൊന്നും അറിഞ്ഞില്ലേ രാമനാരയണ ‘ എന്ന ഭാവത്തിൽ മാവിലെ മാങ്ങകളുടെ കണക്കെടുപ്പിൽ ബിസിയാണ് മേഘ.

“യു ടു ബ്രൂട്ടസ്…….. ”

ശിവ ചുണ്ടു വിറപ്പിച്ചുകൊണ്ട് മേഘയെ നോക്കി.

“പറയടാ…. നീ പറഞ്ഞോ ഹേ……. ”

ജിത്തു അവൻെറ കയ്യിലുള്ള പിടുത്തം മുറുക്കി.

“അയ്യോ… എൻെറമ്മേ…. വി;ട്… വിട്…

വിട്…. വിടെടാ പട്ടി……. ”

ശിവയുടെ ദയനീയമായ കരച്ചിലിൽ മനസ്സലിഞ്ഞ് ജിത്തു പിടി വിട്ടു.

“ഹോ…. നാണമാവില്ലേടാ പന്നി… 150 കിലോ മസിലും വച്ച് 50 കിലോ ഉള്ളവനോട് ഗുസ്തി പിടിക്കാൻ….. ”

കൈത്തണ്ട ഊതിക്കൊണ്ടവൻ ജിത്തുവിനോട് കയർത്തു.

“നീ വിഷയം മാറ്റൊന്നും വേണ്ട…. ”

“അത് പിന്നെ അളിയ….. ഇതങ്ങനെ ഒരുപാട് നാളൊന്നും ആയില്ല…. കൃത്യമായിട്ട് പറഞ്ഞാൽ മൂന്നു മണിക്കൂർ പതിനഞ്ചു മിനിട്ട് അഞ്ച് സെക്കൻറ് ആയിട്ടൊള്ളു…… ”

ശിവയുടെ കണക്ക് കേട്ട് എല്ലാം വാ പൊളിച്ചു നിന്നു.

“എടി… തെ_ണ്ടി…. എന്നോട് പറഞ്ഞില്ലാലോ നീ….. ദുഷ്ട… ജിത്തുവിനോട് ഇഷ്ടം തോന്നിയ കാര്യം ഞാനാദ്യം നിന്നോടല്ലേ പറഞ്ഞേ…. എന്നിട്ട് നീ….. ജന്തു…… ”

അപ്പു മുഖം തിരിച്ചു നിന്നു.

“ഞാൻ നിന്നോടു പറയാൻ ഇരിക്കായിരുന്നു അപ്പു…… ”

ദേവമ്മ അവളെ പിടിച്ചു അവളുടെ നേരെ തിരിച്ചു.

“പോ_ടി…….. ”

രംഗം വ_ഷളാവുമെന്ന് തോന്നിയപ്പോൾ ശിവ ഇടയിൽ കയറി.

“ഇപ്പോ എല്ലാം എല്ലാവർക്കും ബോധ്യമായില്ലേ….

ഇനി നോ ഫൈറ്റ്…. പോസിറ്റീവ് വൈബ്സ് ഒൺലി….. ”

അവൻ അപ്പുവിൻെറയും ദേവമ്മയുടേയും കൈ കൂട്ടി പിടിച്ചു.

പരാതിയും പരിഭവവും തീർത്ത് എല്ലാവരുടേയും മുഖത്തു വീണ്ടും സന്തോഷം വിളയാടി.

അതിനിടയിലും ജിത്തുവിൻെറ മിഴികൾ തേടിയത് മനുവിനെയാണ്. അവൻ മാത്രം ആ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല.

**********************

“ജാനു……… ”

മനുവിൻെറ ശബ്ദം ഇ_ടറി.

“എന്താ മനു… എന്താ പറ്റിയെ…… ”

അവൻെറ ശബ്ദത്തിലെ പതർച്ച അവൾക്ക് പെട്ടെന്ന് മനസ്സിലായി.

“ജിത്തു…… അവൻ….. ഞാൻ അവനോട് പറഞ്ഞു ജാനു…..”

കുറച്ചു നേരം ഇരുവർക്കുമിടയിൽ നിശബ്ദതയായിരുന്നു.

“പറ്റില്ലാന്ന് പറഞ്ഞു കാണൂലേ…… ”

ജാനുവിൻെറ മിഴികൾ നിറയുന്നത് മനുവിന് അറിയാൻ കഴിയുമായിരുന്നു.

“മ്…. ഇനി മേലാൽ നിന്നെ കാണെരുതെന്ന് പറഞ്ഞു…. പിന്നെ… അവനേയും……. ”

മനുവിൻെറ കണ്ണുകളും നിറഞ്ഞു.

മറുവശത്തു നിന്ന് ജാനുവിൻെറ അടക്കി പിടിച്ച തേങ്ങൽ അവന് കേൾക്കാമായിരുന്നു.

തിരിച്ചൊരക്ഷരം ഉരിയാടാനാവാതെ മനുവും ദുഃഖം കടിച്ചമർത്തി.

“മനു…….”

തോ_ളിലേറ്റ കരസ്പർശവും ജിത്തുവിൻെറ സ്വരവും കേട്ടപ്പോൾ മനു ധൃതിപ്പെട്ട് ഫോൺ മറച്ചു പിടിച്ചു.

“ജിത്തു ഞാ……. ”

അവനെന്തോ പറയും മുന്നേ ജിത്തു അവനെ കെട്ടിപ്പിടിച്ചു.

“സോറിടാ… ഒരിക്കലും പറയാൻ പാടില്ലാത്തതാ ഞാൻ കുറച്ചു മുന്നേ പറഞ്ഞത്… അത് നിന്നെ ഒരുപാട് വേദനിപ്പിച്ചല്ലേ…… എന്നോട് ക്ഷമിക്കളിയാ……. ”

മനു വിശ്വാസം വരാത്തതുപോലെ അവനെ തന്നെ നോക്കി ഇരുന്നു.

“എൻെറ പെങ്ങളെ നിന്നേക്കാൾ നന്നായി ആരാ നോക്കുക…. എന്നേക്കാൾ നന്നായിട്ട് നീ അവളെ സംരക്ഷിക്കും… അതിൽ കൂടുതൽ എന്ത് ഭാഗ്യാ എൻെറ ജാതകദോഷക്കാരിക്ക് കിട്ടാനുള്ളത്….”

“ജി…. ജിത്തു……. ”

മനുവിൻെറ കണ്ണുകൾ നിറഞ്ഞു.

“പെട്ടെന്ന് കേട്ടപ്പോൾ എനിക്കത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല… അതാ ഞാൻ……. സോറി….”

“ഏയ്… നീ ചെയ്തതിൽ ഒരു തെറ്റുമില്ല…

ഏതൊരു സഹോദരനും ആ സന്ദർഭത്തിൽ അങ്ങനെയേ പ്രതികരിക്കു….. ”

മനുവിൻെറ മുഖം വിടർന്നു.

“പക്ഷെ ജാനു…. അവൾ എങ്ങനെ പ്രതികരിക്കുമെന്നോർത്താ എനിക്ക്….

നിനക്കറിയാലോ… എന്തെങ്കിലും പറഞ്ഞാൽ അപ്പോ തന്നെ തലകുലുക്കി സമ്മതിക്കും അവള്…..

സ്വന്തം ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും ഒരു പുൽനാമ്പിൻെറ വില കൊടുക്കാത്തവളാ…

അതുകൊണ്ട് നീ തന്നെ ഇത് അവളോടു പറയണം…. അവളുടെ ഉത്തരം അത് എന്തായാലും സ്വീകരിക്കാൻ തയ്യാറായി വേണം നീ പറയാൻ…. ”

“ജിത്തു.. അത്….. ”

“അവള് ഇഷ്ടമല്ലാന്ന് പറഞ്ഞാൽ പിന്നെ നിർബന്ധിക്കരുത്… പ്ലീസ്…. ”

ജിത്തു അവൻെറ കൈ രണ്ടും ചേർത്തു പിടിച്ചു.

അവൻെറ വാക്കുകളിൽ സഹോദര സ്നേഹമായിരുന്നു.

“ജിത്തു… അത് പിന്നെ……”

ഒരു ചമ്മിയ ചിരിയോടെ മനു ഫോൺ അവനു നേരെ നീട്ടി.

അതിൽ ‘meri jaan’ (എൻെറ ജീവൻ) എന്ന പേരും ജാനുവിൻെറ ഫോട്ടോയും കണ്ടപ്പോൾ ജിത്തു അവനെ ഒന്നു ഇരുത്തി നോക്കി.

“ആഹാ…. അപ്പോ രണ്ടാളും ചേർന്നുള്ള പരിപാടി ആയിരുന്നു അല്ലേടി….. ”

ജിത്തു ഫോൺ വാങ്ങി ചെവിയോടു ചേർത്തു.

“ജിത്തൂട്ടാ…. ഞാൻ……. ”

“മതി.. മതി… രണ്ടിനുമുള്ളത് ഞാൻ വച്ചിട്ടുണ്ട്ട്ടോ…. ഇപ്പോ മോള് റെസ്റ്റ് എടുക്ക്…. ”

ജിത്തു ഫോൺ വച്ച് മനുവിനു നേരെ തിരിഞ്ഞു.

“അപ്പോ കാലം കുറച്ചായീലേ ഇത് തുടങ്ങിയിട്ട്….. ”

ജിത്തു അവനെ പുരികം വളച്ചു നോക്കി.

“ഏയ്… കുറച്ചു ദിവസേ ആയൊള്ളു……”

ജാനുവിനോട് പ്രണയം തോന്നിയതും… നിശബദമായത് മനസ്സിൽ കൊണ്ടു നടന്നതും….

അവളോട് തുറന്നു പറഞ്ഞതും… അവളുടെ മറുപടിയും… അങ്ങനെ എല്ലാം വിശദമായവൻ ജിത്തുവിനോട് പറഞ്ഞു.

“എൻെറ കർത്താവീശോമിശിഹായേ…..

എനിക്കിതൊന്നും കാണാൻ വയ്യായേ…. ഇവിടെ മുഴുവനും കള്ളക്കാമുകന്മാരും കാമുകിമാരും ആണല്ലോ….. ”

ശില്പയുടെ ശബ്ദം കേട്ട് രണ്ടുപേരും തിരിഞ്ഞു നോക്കി. മേഘയുടെ തോളിൽ താങ്ങി അവളാകെ സങ്കടം നടിച്ചു നിൽക്കുകയാണ്. ബാക്കി പടകളെല്ലാം ചിരിച്ചുകൊണ്ട് കയ്യും കെട്ടി നിൽക്കുന്നുണ്ട്.

“ഇവിടെ ഈ പാവം പിടിച്ച രണ്ടെണ്ണം കൂടി ഉണ്ട്….

ഇത്രയും സൗന്ദര്യവും ബുദ്ധിയും ഉണ്ടായിട്ടും മരുന്നിനു പോലും ഒരെണ്ണം… ങേ.. ഹേ……”

മേഘ മൂക്കുപിഴിഞ്ഞു.

“യോഗമില്ല അമ്മിണിയെ…. ശിഷ്ടകാലം നമുക്ക് വിധി സിംഗിൾ ആയി നടക്കാനാ… ബാ മുത്തേ….. നമുക്ക് ക്ലാസ്സിൽ കയറാം……”

തോളോടു തോൾ കയ്യിട്ട് രണ്ടും കൂടി പോകുന്നത് കണ്ട് ബാക്കിയുള്ളവർക്ക് ചിരി വന്നു.

അവരും മേഘയുടേയും ശില്പയുടേയും പുറകെ ക്ലാസ്സുകളിലേക്ക് നടന്നു.

ക്ലാസ്സെത്തും വരെ അപ്പു ജിത്തുവിനെ നോക്കി പേടിപ്പിച്ചു… അവൻ നോ മൈൻെറ്.

ശിവയും ദേവമ്മയും കണ്ണും കണ്ണും തമ്മിൽ തമ്മിൽ…

മനു സ്വപ്നലോകത്ത് ചിറകുവിരിച്ച് പാറിപ്പറക്കുകയാണ്. ഒരു പൂ_മ്പാറ്റയായി അവനോടൊപ്പം ജാനുവുമുണ്ട്..

അവരുടെ സന്തോഷകരമായ നിമിഷങ്ങൾക്ക് സാക്ഷിയായി മറ്റൊരാൾ കൂടി ഉണ്ടായിരുന്നു അവിടെ.

(തുടരും……..)

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : അഞ്ജു (നക്ഷത്രപ്പെണ്ണ് )