അയ്യോ.. എന്തായിത്.. എന്നെ ഒന്നും ചെയ്യരുത് സാർ… ഞങ്ങൾ പാവങ്ങളാണ്..

രചന : Aarathy Paru

നിതയുടെ സ്കൂട്ടറിന്റെ ശബ്ദം കേട്ടാണ് അയാൾ രാവിലെ ഉണർന്നത്… അവളിന്ന് മോനെയും കൊണ്ട് അവളുടെ വീട്ടിലേക്കു പോവുകയാണ്..

ഈയിടെയായി തന്നോടല്പം അകൽച്ച കാണിക്കുന്നത് അയാൾക്ക് മനസിലായിരുന്നു.. തന്റെ പല സൗഹൃദങ്ങളും അവളറിഞ്ഞതാണ് കാരണം..

ചോദ്യം ചെയ്യാനൊന്നും അവൾ വന്നില്ല.. പക്ഷേ കുറച്ചു ദിവസമായി വല്ലാത്തൊരു വീർപ്പുമുട്ടൽ തങ്ങൾക്കിടയിൽ നിറഞ്ഞു നിൽക്കുന്നു..

അതുകൊണ്ടു തന്നെയാണ് കുറച്ചുനാൾ സ്വന്തം വീട്ടിൽ പോയി താമസിക്കണമെന്ന് പറഞ്ഞപ്പോൾ എതിരൊന്നും പറയാതെ സമ്മതിച്ചത്.. എന്നാലും യാത്ര പോലും പറയാതെ പോയല്ലോ..

ചിലപ്പോൾ ഉണർത്തേണ്ടന്നു കരുതിയാവും..

പിന്നെയും കുറെ നേരം കിടന്നിട്ടാണ് എണീറ്റത്..

അവധി ദിവസമാണ്.. വീട്ടിൽ തനിച്ചും.. ഇന്ന് നന്നായൊന്ന് എൻജോയ് ചെയ്യണമെന്നല്ലാതെ അവർ പോയതിൽ പ്രത്യേകിച്ച് വിഷമമൊന്നും തോന്നിയില്ല.. കുളി കഴിഞ്ഞു വന്നു ഡൈനിംഗ് ടേബിളിൽ നോക്കി.. അപ്പവും വെജിറ്റബിൾ കറിയുമുണ്ട്.. ഉച്ചയ്ക്ക് ഭക്ഷണം ഉണ്ടാക്കേണ്ടി വരും.. അല്ലെങ്കിൽ ഓർഡർ ചെയ്യാം.. ഇനിയിപ്പോ ആഴ്ചയിൽ ആകെ കിട്ടുന്നൊരു അവധി ദിവസം അടുക്കളേൽ കഷ്ടപ്പെടാൻ വയ്യ..

കുറച്ചു നേരം ടീവിയിലും മൊബൈലിലും സമയം ചിലവഴിച്ചു.. പിന്നെ കൂട്ടുകാരെ വിളിച്ചു വരുത്തി..

ഉച്ചഭക്ഷണത്തോടൊപ്പം ആവശ്യം പോലെ മദ്യവുമായി നന്നായൊന്ന് ആഘോഷിച്ചു..

ഓരോരുത്തരായി പിരിഞ്ഞുപോയി.. ഒരു 3 മണിയായി കാണും.. ഒരു മയക്കവും കഴിഞ്ഞ് മൊബൈലുമായിരിക്കുമ്പോൾ ഉമ്മറത്തൊരു പരിചിതമായ ശബ്ദം..

“ചേച്ചി… ചേച്ചീ.. ”

“ഉം.. എന്താ..”

“ചേച്ചിയില്ലേ സാർ..”

ഞായറാഴ്ചകളിൽ അച്ചാറും പപ്പടവും മറ്റു അല്ലറ ചില്ലറ സാധനങ്ങളുമായി കച്ചവടത്തിന് വരുന്നവളാണ്.. ഒരു മുപ്പതു കഴിഞ്ഞ പ്രായം..

കൂടെ ഒരു കൊച്ചു പെൺകുട്ടിയുമുണ്ട്..

നിതയുമായി നല്ല അടുപ്പമാണ്.. അല്ലെങ്കിലും അവൾക്കീ ചീപ്പ്‌ സെന്റിമെന്റ്സ് അല്പം കൂടുതലാണ്.. അയാൾക്ക് പുച്ഛം തോന്നി..

“ഇവിടാരുമില്ല.. പൊയ്ക്കോ..”

“അയ്യോ സാർ.. ചേച്ചി എന്നോടിന്നു വരാൻ പറഞ്ഞതാണ്.. കുറച്ചു ജോലിയുണ്ട് ചെയ്താൽ 500 രൂപ തരാന്ന് പറഞ്ഞു.. എനിക്ക് പൈസ അത്യാവശമാണ് സാർ..”

പോകാതെ നിൽക്കുന്ന അവളെ കണ്ടപ്പോൾ അയാൾക്ക് ആദ്യം ദേഷ്യം തോന്നിയെങ്കിലും പെട്ടെന്നാണയാളുടെ കണ്ണുകൾ അവളുടെ ഉടലളവുകൾ തിരഞ്ഞത്.. നിറം മങ്ങിയ വസ്ത്രത്തിലും സുന്ദരിയാണവൾ.. പട്ടിണിയുടെ അടയാളങ്ങൾ ഉണ്ടെങ്കിൽക്കൂടി ആരെയും ആകർഷിക്കുന്ന ശരീര ഭംഗി.. അയാൾ നാവുകൊണ്ട് ചുണ്ടു നനച്ചു അവളെത്തന്നെ നോക്കി നിന്നു..

“സാർ.. ജോലിയില്ലെങ്കിൽ വേണ്ട.. കുഞ്ഞിനു വിശക്കുന്നുണ്ട് സാർ.. ചേച്ചിയുണ്ടെങ്കിൽ ഞങ്ങൾക്ക് ഭക്ഷണം തരും.. അതുകൂടി കരുതിയാ ഞാൻ..”

പറഞ്ഞു മുഴുമിപ്പിക്കാതെ അവൾ പ്രതീക്ഷയോടെ അയാളെ നോക്കി..

“അകത്തേക്ക് വാ.. ഭക്ഷണം തരാം..”

അതുകേട്ടതും അവളുടെ മുഖം വിടർന്നത് അയാൾ കണ്ടു.. ആരും കണ്ടില്ലെങ്കിലും അതിൽക്കൂടുതലായി ആ കുഞ്ഞിന്റെയും..

ടേബിളിൽ ഉച്ചഭക്ഷണത്തിന്റ ബാക്കി ഇ_രിപ്പുണ്ട്..

അവൾ കുഞ്ഞിനു വിളമ്പിക്കൊടുത്തു.. ആർത്തിയോടെ ആ കുഞ്ഞതുകഴിക്കുമ്പോൾ അവൾ അയാളെ നോക്കി..

“സാർ ഞാനും കഴിച്ചോട്ടെ..”

“നീയിപ്പോൾ എന്റെ കൂടെവാ.. ആദ്യം മോള് കഴിക്കട്ടെ..”

അവൾ അയാളെ പിന്തുടർന്നു.. ബെഡ്‌റൂമിൽ എത്തിയതും അയാളുടെ കൈകൾ അവളെ ചുറ്റിവരിഞ്ഞു..

“അയ്യോ സാർ.. എന്തായിത്.. എന്നെ ഉപദ്രവിക്കല്ലേ.. ഞങ്ങൾ പാവങ്ങളാണ്..”

പിന്നെയും എന്തൊക്കെയോ പറഞ്ഞു അവൾ കരഞ്ഞുകൊണ്ടിരുന്നു.. മദ്യലഹരിയിലായിരുന്ന അയാൾ അവളുടെ വസ്ത്രങ്ങൾ അഴിച്ചു മാറ്റാൻ ശ്രമിച്ചുകൊണ്ടിരുന്നു.. എത്ര എതിർത്തിട്ടും അയാൾക്ക് മുൻപിൽ അവൾക്കു വിവസ്ത്രയാകേണ്ടി വന്നു.. പെട്ടെന്ന് അയാളെ തള്ളിമാറ്റി അഴിഞ്ഞു വീണ സാരി വാരി പുതച്ചുകൊണ്ടവൾ അയാൾക്ക്‌ മുന്നിൽ കൈകൂപ്പി..

“ഒന്നും ചെയ്യരുത് സാർ.. എന്റെ കുഞ്ഞിന്റച്ഛൻ തളർന്നു കിടപ്പാണ്.. ഞാൻ വീടുതോറും നടന്നു ജോലിയെടുത്താണ് അവർ രണ്ടുപേരെയും നോക്കണത്.. സമ്പത്തെന്നു പറയാൻ മാനം മാത്രേയുള്ളു സാർ.. അതുകൂടി ഇല്ലാതാക്കരുത്..

പിന്നെ ഞങ്ങൾ മൂന്നു പേരും ജീവിച്ചിരിക്കില്ല..”

“ഓഹോ.. വീടുതോറും കേറിയിറങ്ങി നടക്കുന്ന നിനക്കൊക്കെ എന്ത് മാനം.. നീയൊക്കെ എത്തരക്കാരിയാണെന്നു കണ്ടാലറിയില്ലേ.. പിന്നെ നിതയെ ഓർത്തിട്ടാണോ നിനക്ക് പേടി.. അവളൊന്നുമറിയില്ല.. നിനക്കെത്ര പണം വേണെങ്കിലും ഞാൻ തരാം.. എന്നെ അനുസരിക്കാൻ വയ്യെങ്കിൽ പിന്നെ ഈ വഴിക്ക് കണ്ടുപോകരുത്..”

“പൈസ എനിക്ക് വേണം സാർ.. എന്നെ കാത്തിരിക്കുന്ന രണ്ടു വയറുണ്ട് വീട്ടിൽ.. പക്ഷേ ഞാൻ ശരീരം വിറ്റു കൊണ്ട് ചെല്ലുന്ന ഭക്ഷണം അവർക്കിറങ്ങില്ല സാർ.. വീണു പോകും വരെ എന്നെ പൊന്നുപോലെ നോക്കിയ മനുഷ്യനാ അവിടുള്ളത്.. സ്വന്തം വീട്ടുകാരെ പോലുമെതിർത്താ ആ മനുഷ്യൻ ആരോരുമില്ലാത്ത എന്നെ കൂടെ കൂട്ടിയത്.. അന്നുമുതൽ ഇന്നുവരെ അയാൾക്ക് ഞാനും എനിക്കയാളും എന്ന വിശ്വാസത്തിലാണ് ഞങ്ങളുടെ സന്തോഷം.. പിന്നെ എനിക്കൊരു പെൺകുഞ്ഞില്ലേ സാർ.. അമ്മയ്ക്കു വഴിതെറ്റിയാൽ പിന്നെ അവൾക്കാര് നല്ലത് പറഞ്ഞു കൊടുക്കും..

കഷ്ടപെട്ടാണ് സാർ ജീവിക്കുന്നത്.. എന്നാലും എനിക്ക് ജോലിയെടുക്കാൻ ആരോഗ്യമുള്ളിടത്തോളം ഞാൻ അവരെ നോക്കും.. ”

“പിന്നെ നീയെന്തിനാ ഞാൻ വിളിച്ചപ്പോ വന്നത്..”

“എരിയുന്ന വയറുമായിട്ടാണ് ഞങ്ങൾ വന്നത്..

ഭക്ഷണം തരാമെന്നു പറഞ്ഞപ്പോ എന്റെ കുഞ്ഞിന്റെ വിശപ്പ് മാത്രേ ഞാൻ ഓർത്തുള്ളൂ സാർ..

നിതേച്ചിയുടെ ഈ വീടിനു പോലും ചേച്ചിയുടെ നന്മയുള്ളതയാണ് എനിക്ക് തോന്നിയത്.. വിശപ്പുകൊണ്ടു പറ്റിപ്പോയതാ സാർ.. സാറ് വിളിച്ചതിനു ഇങ്ങനെയൊരർത്ഥം ഞാൻ ചിന്തിച്ചുപോലുമില്ല.. ”

അവളുടെ കരച്ചിൽ കേട്ടപ്പോൾ എന്തോ അയാളുടെ വികാരങ്ങൾ കെട്ടടങ്ങി.. ഒരാളുടെ വിശപ്പിനെയാണല്ലോ താൻ ചൂഷണം ചെയ്യാൻ ശ്രമിച്ചതെന്നോർത്ത് അയാൾക്ക് ലജ്ജ തോന്നി..

“കരയണ്ട.. നീ പൊയ്ക്കോ..”

കേട്ടതും വസ്ത്രങ്ങൾ വാരിയുടുത്തുകൊണ്ടവൾ ഇറങ്ങിയോടി..

“മതി കഴിച്ചത്.. വാ പോകാം.. അമ്മ വേറെ ഭക്ഷണം വാങ്ങിത്തരാം..”

അവൾ പോകാൻ മടിച്ച കുഞ്ഞിനെ പിടിച്ചുവലിച്ചു..

“വേണ്ട.. നീയും കഴിച്ചോ.. ബാക്കിയുണ്ടെങ്കിൽ കൊണ്ടുപോയ്ക്കോ..”

“വേണ്ട സാർ.. ഞങ്ങൾ പൊക്കോളാം ” പേടിച്ചു വിറച്ചുകൊണ്ടവൾ പറഞ്ഞു..

“പേടിക്കണ്ട.. എനിക്കൊരു തെറ്റുപറ്റി..

നിതയൊരിക്കലും ഇതറിയരുത്.. മാപ്പ്..”

അതുകേട്ടപ്പോൾ ആശ്വാസത്തോടെ അവൾ കുഞ്ഞിനൊപ്പമിരുന്നു.. പക്ഷേ ഭക്ഷണം അവൾക്കിറങ്ങുന്നില്ലായിരുന്നു..

“ചേച്ചിയോട് ഞാനൊന്നും പറയില്ല.. ഇനി ഞാനിങ്ങോട്ട് വ_രാതിരിക്കാം സാർ.. അതിൽ കൂടുതലൊന്നും സാർ ആവശ്യപ്പെടരുത്.. കഴുത്തിൽ കിടക്കുന്ന താലിയേക്കാൾ വലുതായി നല്ലൊരു പെണ്ണിന് മറ്റൊന്നുമില്ല സാർ.. താലി കെട്ടിയ പെണ്ണിനേക്കാൾ വലുതായി നല്ലോരു പുരുഷനും മറ്റൊന്നുമില്ല.. ചേച്ചിയും എന്നെപോലൊരു ഭാര്യയാണ് സാർ.. സാറിനെ ജീവനെപ്പോലെ സ്നേഹിക്കുന്ന നല്ലൊരു ഭാര്യ.. എനിക്കതറിയാം.. ”

ഇത്തവണ അവളുടെ വാക്കുകൾ തന്റെ ഹൃദയത്തെ പൊള്ളിക്കുന്നതായി അയാൾക്ക് തോന്നി..

എന്തുപറയണമെന്നറിയാതെ അയാൾ മുറിയിലേക്ക് പോയി..

കുറച്ചു പൈസയെടുത്തു അവൾക്കുകൊടുത്തു..

“ഇത് വെച്ചോ.. ജോലിയൊക്കെ നീ നിത വരുമ്പോൾ ചോദിച്ചിട്ട് ചെയ്താ മതി.. ഇപ്പൊ നിന്റെ ആവശ്യം നടക്കട്ടെ..”

അവൾ കൈകൂപ്പികൊണ്ടാണ് അതു വാങ്ങിയത്..

നിറഞ്ഞൊഴുകിയ ആ മിഴികളിൽ ഇപ്പോൾ ഭയത്തിന് പകരം ആനന്ദം നിഴലിച്ചു..

കുഞ്ഞിന്റെ കയ്യും പിടിച്ചു നടന്നു നീങ്ങുന്നവളെ നോക്കി നിന്നപ്പോൾ ഇന്നലെ വരെ പുച്ഛത്തോടെ കണ്ടിരുന്ന അവളോടിന്നു അളവില്ലാത്ത ബഹുമാനം തോന്നി അയാൾക്ക്.. അവൾക്കു മുൻപിൽ താൻ വളരെ ചെറുതായതു പോലെ.. ഫോൺ ബെല്ലടിക്കുന്നുണ്ട്.. അല്പം മുൻപ് വീഡിയോ കാളിൽ വന്നവളെ ഓർത്തു..

പണത്തിന്റെ കൊഴുപ്പും സൗന്ദര്യത്തിന്റെ മിനുപ്പും വേണ്ടുവോളമുള്ളവൾ.. അൽപ നേരത്തെ സുഖമന്വേഷിച്ചു തന്റെ മുന്നിൽ കൊഞ്ചിക്കൊണ്ട് തു_ണിയഴിച്ചവൾ.. അവൾക്കുമുണ്ട് ഭർത്താവും കുഞ്ഞുങ്ങളും.. ഛെ.. തനിക്കുമുണ്ടല്ലോ ഭാര്യയും കുഞ്ഞും.. അയാൾക്ക് സ്വയം വെറുപ്പ്‌ തോന്നി..

ആ കാൾ അയാൾ കട്ട്‌ ചെയ്തു..

അല്പം മുൻപ് വരെ തന്റെയുള്ളിലുണ്ടായിരുന്ന മൃഗത്തെ വേരോടെ പറിച്ചെറിയാൻ തീരുമാനിച്ച് അയാൾ ഫോണെടുത്തു ഭാര്യയെ വിളിച്ചു.. മാപ്പ് പറയാൻ യാതൊരു മടിയുമില്ലാതെ..

ഒപ്പം ഗേറ്റ് കടന്നുപോയ ആ പെണ്ണിനേയും കുഞ്ഞിനേയും നോക്കി അയാളുടെ മനസ്സ് പറഞ്ഞു..

ഇവളാണ് അമ്മ.. ഇവളാണ് ഭാര്യ..

ഇവളാണ് സ്ത്രീ…..

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ

രചന : Aarathy Paru