ഊമക്കുയിൽ, തുടർക്കഥ, ഭാഗം 20 വായിച്ചു നോക്കൂ…..

രചന : ലക്ഷ്മി ലച്ചൂസ്

“””സ്.. സച്….. സച്ചുവേട്ടാ…….”””

ആ കാഴ്ച കാണാൻ കഴിയാത്ത പോലെ ദച്ചു ചെവി രണ്ടും പൊത്തി കണ്ണുകൾ ഇറുക്കി അടച്ചു……

“””സച്ചു…. സച്ചുവേ…..ട്ടാ……..””””

കണ്ണുകൾ ഇറുക്കി അടച്ചു അവൾ അലറി കരഞ്ഞു…..

“””ധ്ര്… ധ്രുവി….. ധ്രുവി…….”””

പൊടുന്നെനെ അവളുടെ ജീവനാദം കാതിൽ മുഴങ്ങിയതും ദച്ചു ഞെട്ടലോടെ കണ്ണുകൾ വലിച്ചു തുറന്നു….. കണ്ണുകളിൽ മിഴിനീർ കുമിഞ്ഞു കൂടി കാഴ്ച അവ്യക്തമെങ്കിലും ഒരു പോറൽ പോലും ഏൽക്കാതെ തൊട്ടരികിൽ നിൽക്കുന്ന സിദ്ധുവിനെ കണ്ട് അവളുടെ കണ്ണുകൾ വിടർന്നു…

“””സച്…. സച്ചുവേട്ടാ… വണ്ടി…. ഒന്നും..

പറ്റി…. പറ്റിയില്ലലോ…. ഞാൻ പേ.. പേ….

ടിച്ചു പോ… യി…..””””

അവൾ കരഞ്ഞു കൊണ്ട് വെപ്രാളത്തോടെ അവന്റെ മുഖത്തും ദേഹത്തുമെല്ലാം തഴുകി ചോദിക്കുമ്പോൾ മുറിഞ്ഞു മുറിഞ്ഞെങ്കിലും ദച്ചുവിന്റെ നാവ് ചലിച്ചതിലും അവളുടെ സച്ചുവേട്ടാ എന്നുള്ള വിളിയിലും ഒരു നിമിഷം സ്ഥബ്ധനായി നിന്നു സിദ്ധു…..

“””ഒത്തിരി.. ഒ….. തിരി പേടിച്ചു പോ.. യി….ഞാൻ…..ഒന്നും,.. ഒന്നും പറ്റിയില്ല…ല്ലോ

പേടി വിട്ട് മാറാതെ വീണ്ടും വീണ്ടും ഭ്രാന്തമായി പുലമ്പി കൊണ്ട് അവൾ അവന്റെ മുഖത്ത് എല്ലാം തടവി…..

“””ധ്രു… ധ്രുവി…. നീ ഇപ്പോൾ എന്താ പറഞ്ഞെ.. എന്താ നീ ഇപ്പോൾ എന്നേ വിളിച്ചേ….

ഒന്ന്…ഒന്നുടെ… ഒന്നുടെ വിളിക്കെടാ……

എന്നേ സച്ചുവേട്ടാ എന്ന് ഒന്ന് വിളിക്ക്…..””””

കാണുന്നതും കേൾക്കുന്നതും ഒന്നും സ്വപ്നം അല്ല എന്ന് മനസിലായതും സിദ്ധു നിറഞ്ഞൊഴുകിയ കണ്ണുനീരിനെ തുടക്കാൻ പോലും മറന്ന് ഉയർന്ന നെഞ്ചിടിപ്പോടെ അവളുടെ കവിളിൽ കൈ ചേർത്ത് വെപ്രാളത്തോടെ ഓരോന്നും ചോദിച്ചു……

മറ്റൊന്നും അറിയാതെ…. വർഷങ്ങൾക്ക് ഇപ്പുറം ബന്ധന ചരടുകൾ പൊട്ടിച്ചേറിഞ്ഞു പുറത്തേക്ക് ഒഴുകിയ അവളുടെ ശബ്ദത്തെ പോലും തിരിച്ചറിയാതെ എന്തൊക്കെയോ പുലമ്പി കൊണ്ടിരുന്നവൾ ഒരു ഉറക്കത്തിൽ നിന്ന് എന്ന പോലെ ഞെട്ടി….

“””നീ സംസാരിച്ച് ധ്രുവി…..നീ സംസാരിച്ചു…..വിളിക്ക് ധ്രുവി… എന്നേ സച്ചുവേട്ടാ എന്ന് വിളിക്ക്……”””

അവളുടെ കവിളിൽ കൈ ചേർത്ത് പറയുന്നവനെ ഒരു മരവിപ്പോടെ നോക്കി നിന്നു അവൾ…..

“”””വിളിക്ക്… ധ്രുവി…. സച്ചുവേട്ടാ എന്ന് ഒന്ന് വിളിക്ക്…..”””

“”””ഞാ…. ൻ…. ഞാൻ…..””””

പറഞ്ഞു മുഴുവപ്പിക്കുന്നതിന് മുൻപേ ദച്ചു അവന്റെ നെഞ്ചിലേക്ക് തളർന്ന് വീണിരുന്നു…..

“””ധ്രുവി………”””

സിദ്ധു ഞെട്ടലോടെ അവളെ താങ്ങി പിടിച്ചു….

💓💓💓💓💓

വീട്ടിൽ ഹാളിലെ സോഫയിൽ ഇരിക്കയാണ് സിദ്ധു…. ആൽവിയും അവനരികിലായി ഇരുപ്പ് ഉറപ്പിച്ചിട്ടുണ്ട്….

മനസിലെ പിരിമുറുക്കം സിദ്ധുവിന്റെ മുഖത്ത് എടുത്ത് കാണിച്ചു…

“””സിദ്ധു… നീ ഇങ്ങനെ ടെൻഷൻ ആവാതെ…..”””

ഉള്ളിലെ വേവലാതി അടക്കി നിർത്താൻ ആവാതെ കൈകൾ കൂട്ടി തിരുമിയും ഹാളിലെ ഒരു വശത്തുള്ള പാതി അടഞ്ഞു കിടക്കുന്ന റൂമിലേക്കും ടെൻഷനോടെ ഇടക്ക് ഇടക്ക് നോക്കുന്ന സിദ്ധുവിനെ കണ്ട് ആൽവി സമാധാനിപ്പിക്കാൻ ശ്രമിച്ചു….

“””ഡാ…. അവള്…. എന്റെ ധ്രുവി സംസാരിക്കുമല്ലേ.. നമ്മൾ ഈ ചെയ്തത് ഒന്നും വെറുതെ ആവില്ലലോ… അല്ലെ…”””

വെപ്രാളത്തോടെ ആൽവിയുടെ അരികിലായി ഇരുന്ന് സിദ്ധു ചോദിക്കുന്നത് കേട്ട് ആൽവി ഒന്ന് പുഞ്ചിരിച്ചു……

“””പിന്നെ സംസാരിക്കാതെ….. നിന്നോട് അത്രേം അവള് സംസാരിച്ചില്ലേ…. നിന്നെ സച്ചുവേട്ട എന്ന് വിളിച്ചില്ലേ…. പണ്ടത്തെ പോലെ നിന്റെ ധ്രുവി നിന്നോട് സംസാരിക്കും…ഉറപ്പ്…..”””

ആൽവിയുടെ വാക്കുകൾ സിദ്ധുവിന് അല്പം ധൈര്യം പകർന്നു എന്ന് തന്നെ പറയാം…

തെളിച്ചത്തോടെ അല്ലെങ്കിലും സിദ്ധു ഒന്ന് പുഞ്ചിരിച്ചു…..

പാറു ഹാളിലേക്ക് വന്നതും സിദ്ധു തിടുക്കത്തോടെ അവളുടെ അരികിലേക്ക് നടന്നു… പിന്നാലെ തന്നെ ആൽവിയും…..

“””പാറു… എന്റെ ധ്രുവി…. അവള് എന്തെങ്കിലും മിണ്ടിയോ…”””

തിടുക്കത്തോടെ ചോദിക്കുന്നത് പാറുവിനോട് ആണെങ്കിലും അവന്റെ കണ്ണുകൾ പ്രതീക്ഷയോടെ ആ റൂമിലേക്ക് നീണ്ടു….

“””സിദ്ധുവേട്ടാ… ടെൻഷൻ വേണ്ട…. അവൾക്ക് കുഴപ്പം ഒന്നുമില്ല… ആ ഇൻസിഡന്റിൽ അവൾ നന്നായി ഭയന്നിട്ടുണ്ട്…. അതിന്റെ ആയിരുന്നു മയക്കം…മയക്കം തെളിഞ്ഞപ്പോഴും അവളിൽ നിന്ന് ആ ഭയം വിട്ട് മാറിയിരുന്നില്ല….

അതിനാൽ തന്നെ സംസാരിക്കാൻ ഉള്ള ഒരു മാനസികാവസ്ഥയിൽ ആയിരുന്നില്ല അപ്പോൾ അവൾ…

ഉറങ്ങാൻ ഒരു ഇൻജെക്ഷൻ ഞാൻ കൊടുത്തിട്ടുണ്ട്… ഒന്ന് ഉറങ്ങി എണിക്കുമ്പോഴേക്കും അവളിലെ ഭയം വിട്ട് മാറി മനസ് ഒന്ന് സ്വസ്ഥം ആവും… അതുവരെ നമുക്കു കാത്തിരിക്കാം…ഏട്ടൻ പേടിക്കേണ്ട…. ഭയത്താൽ അവൾ അത്രേം സംസാരിച്ചില്ലേ….

മനസ് നോർമൽ ആയി കഴിയുമ്പോഴും അവൾ സംസാരിക്കും എന്ന് തന്നെ നമുക്കു പ്രതീക്ഷിക്കാം…..””””

പാറുവിന്റെ വാക്കുകൾ കുറച്ചൊന്നുമല്ല അവന്റെ ഉള്ളിലെ പ്രതീക്ഷകളെ വളർത്തിയത്…

“””പാറു ഞാൻ അവളെ ഒന്ന് കണ്ടോട്ടെ…..അവളുടെ അടുത്ത് ഇരുന്നോട്ടേ…….”””

“””അതിനെന്താ ഏട്ടാ….പോയി കണ്ടോളൂ….

അവൾ ഉണരാതെ നോക്കിയാൽ മതി.. ഞാൻ പറഞ്ഞില്ലേ…. നന്നായി ഒന്ന് ഉറങ്ങിയാലെ അവളുടെ മനസ് നേരെ ആവു…. അങ്ങനെ ഉള്ള ദച്ചുവിനെ ആണ് നമുക്ക് സംസാരിപ്പിക്കേണ്ടത്

സിദ്ധു എല്ലാം മൂളി കേട്ടിട്ട് റൂമിലേക്ക് നടന്നു…..

“””അവൾ സംസാരിക്കില്ലേ പാറു…..”””

സിദ്ധു പോയി കഴിഞ്ഞപ്പോൾ ആൽവി അവളോട് ചോദിച്ചു… പാറു അത് കേട്ട് ഒന്ന് നെടുവീർപ്പ് ഇട്ടു

“””നല്ലത് പ്രതീക്ഷിക്കാം ഇച്ചായ…..”””

“””നിനക്ക് ഉറപ്പില്ലേ പാറു……”””

“””കോഫീ ഷോപ്പിൽ വെച്ചു സിദ്ധുവേട്ടൻ പറഞ്ഞത് ഇച്ചായൻ ഓർക്കുന്നില്ലേ…. അന്ന് ദച്ചുവിന്റെ അമ്മക്ക് അപകടം പറ്റിയപ്പോഴും അവൾ അമ്മേ എന്ന് വിളിച്ചു എന്ന്.. പക്ഷെ അത് കഴിഞ്ഞപ്പോഴോ… അമ്മ അപകടനില തരണം ചെയ്തു കഴിഞ്ഞപ്പോൾ അവൾ പഴയത് പോലെ ആയി…”””

“””അതെന്തുകൊണ്ട് ആയിരിക്കും…..”””

“””ഒരുപക്ഷെ ഇനി ഒരിക്കലും തനിക്ക് സംസാരിക്കാൻ കഴിയില്ല എന്ന് അവളുടെ ബോധ മനസ് അടി ഉറച്ചു വിശ്വസിക്കുന്നത് കൊണ്ടാവാം…. ഉള്ളിലെ ഭയത്താൽ ആണ് അവൾ അന്ന് സംസാരിച്ചത്… ഇന്നും ഭയം അവളെ കവർന്നപ്പോൾ ആണ് ദച്ചുവിന്റെ ശബ്ദം അവൾ പോലും അറിയാതെ പുറത്തേക്ക് വന്നത്…..””

“””അപ്പോൾ പഴയത് പോലെ സംഭവിക്കും എന്ന് തന്നെ ആണോ നീ പറയുന്നത്….”””

“””ഒരിക്കലുമില്ല ഇച്ചായ… എപ്പോഴും അങ്ങനെ സംഭവിക്കണമെന്നില്ല….. ഞാൻ ഒരു സാധ്യത പറഞ്ഞതാണ്… ഒരു ഷോക്കിലൂടെ നഷ്ടമായ ശബ്ദം മറ്റൊരു ഷോക്കിലൂടെ തിരികേ കൊണ്ടു വരാൻ ആണ് ഇന്ന് നമ്മൾ നോക്കിയത്……… എൺപത് ശതമാനവും നമ്മൾ അതിൽ വിജയിക്കും എന്ന് തന്നെ ആണ് എന്റെ പ്രതീക്ഷ… ബാക്കി ഒക്കെ ദൈവത്തിന്റെ കൈയിൽ……””””

പാറു പറയുന്നത് കേട്ട് ആൽവി ഒരു നെടുവീർപ്പോടെ സോഫയിലേക്ക് ഇരുന്നു…..

സിദ്ധു റൂമിൽ വന്നപ്പോൾ ദച്ചു നല്ല മയക്കത്തിൽ ആണ്… അവൻ അവളുടെ തലക്കലായി ബെഡിൽ ഇരുന്നു…..

നിറക്കണ്ണുകളോടെ സിദ്ധു അവളുടെ തലയിൽ മെല്ലെ തഴുകി……

സോറി ധ്രുവി….ഒരുപാട് പേടിച്ചോ നീയ് …..

നിന്റെ ശബ്ദം തിരികെ കൊണ്ട് വരാൻ ഇതല്ലാതെ മറ്റൊരു മാർഗവും എന്റെ പക്കൽ ഇല്ലായിരുന്നു……എന്നോട് ദേഷ്യം ഒന്നും തോന്നല്ലേ ധ്രുവി…..

അവളെ നോക്കി മൗനമായി മൊഴിയുമ്പോൾ രണ്ട് മൂന്ന് മണിക്കൂർ പിന്നിലേക്ക് സഞ്ചരിക്കുകയായിരുന്നു സിദ്ധുവിന്റെ മനസ് ….

💓💓💓💓

“”””ശെരി അമ്മേ….. നിങ്ങൾ കാറിന്റെ അടുത്തേക്ക് പൊയ്ക്കോളൂ…. ഞാൻ കിരണിനോട് പറഞ്ഞിട്ട് വരാം…..””””

ദേച്ചുവിനേം കൂട്ടി വീട്ടിൽ പോവാൻ പറഞ്ഞതും സിദ്ധു ദേവകിയോട് പറഞ്ഞിട്ട് കിരണിനരികിലേക്ക് നടന്നു……

“””ഡാ… ഞാൻ ധ്രുവിയെയും കൂട്ടി വീട്ടിലേക്ക് പോവുകയാണ്…. ഒരു പത്തു മിനിറ്റ് കഴിയുമ്പോൾ ആൽവി…. നീയും പാറുവും ഞങ്ങൾക്ക് പുറകെ ഇറങ്ങണം… നമ്മുടെ പ്ലാൻ എക്സിക്യൂട്ട് ചെയ്യാൻ ഇതിലും നല്ലൊരു അവസരം ഇനി കിട്ടി എന്ന് വരില്ല…”””

കിരണിനെയും ആൽവിയെയും മാറ്റി നിർത്തി സിദ്ധു പറഞ്ഞപ്പോൾ അവർ പരസ്പരം ഒന്ന് നോക്കി…..

“””സിദ്ധു ഇത് വേണോഡാ ………ഒന്നുകൂടെ ആലോചിച്ചിട്ട് പോരെ…..നമുക്ക് മറ്റെന്തെങ്കിലും വഴി നോക്കാടാ… നിന്റെ ജീവൻ വെച്ച് ഇങ്ങനെ ഒരു കളി കളിക്കാൻ … ഇത് വേണ്ടെടാ…

എനിക്ക് എന്തോ പേടി ആവുന്നു….”””

കിരൺ ആവലാതിയോടെ പറയുന്നത് കേട്ട് സിദ്ധു ഒന്ന് പുഞ്ചിരിച്ചു…..

“””നീ പേടിക്കാതെ കിരണേ… ഇത് അവൾക്ക് മുന്നിൽ നമ്മൾ ആടുന്ന ഒരു നാടകം അല്ലെ…

അല്ലാതെ ശെരിക്കും സംഭവിക്കുന്ന കാര്യം അല്ലല്ലോ… എന്തായാലും എനിക്ക് ഇത് ചെയ്തേ പറ്റു… എന്ത് സംഭവിച്ചാലും വേണ്ടില്ല…എന്റെ ധ്രുവി സംസാരിക്കണം…..””””

“””എടാ… എന്നാലും……”””

“””വേണ്ട ആൽവി … ഇത് ഞാൻ തീരുമാനിച്ചത…. ഇനി അതിന് ഒരു മാറ്റവും ഇല്ല…

നീ എനിക്ക് പിന്നാലെ തന്നെ കാണണം….

എന്തെങ്കിലും കാരണം ഉണ്ടാക്കി ഇടക്ക് വെച്ച് കാർ ഞാൻ നിർത്തിക്കോളാം… ബാക്കി ഒക്കെ നമ്മൾ പറഞ്ഞ പോലെ……”””

കിരണിനെ അനുകൂലിച്ച ആൽവിയെയും പറയാൻ അനുവദിക്കാതെ ഒരു ദൃഡനിശ്ചയം പോലെ പറഞ്ഞിട്ട് ബാക്കി നിർദ്ദേശങ്ങൾ കൂടി അവൻ നൽകി……

“””എടാ… എന്നാൽ ഞാനൂടെ വരാം……”””

“”””വേണ്ടഡാ…. ഇപ്പോൾ നീ വന്നാൽ ശെരി ആവില്ല….. സിതാരയും വീട്ടുകാരും എന്ത് കരുതും…. ഇതിനിപ്പോൾ ഞാനും ഇവനും ഉണ്ടല്ലോ..നീ ഇവിടെ വേണം…. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഉറപ്പായും ഞാൻ വിളിക്കാം…..””””

“”””സൂക്ഷിക്കണേ സിദ്ധു…..””””

സിദ്ധു അവരോട് യാത്ര പറഞ്ഞു തിരിയാൻ തുടങ്ങിയതും കിരൺ പറഞ്ഞത് കേട്ട് സിദ്ധു ഒന്ന് പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി……

സിദ്ധുവും ദെച്ചുവും ഇറങ്ങി അല്പം കഴിഞ്ഞതും ആൽവിയും പാറുവും അവിടെ നിന്ന് ഇറങ്ങി….

പോകുന്ന വഴിയിൽ മഴ പെയ്തത് സിദ്ധുവിനെയും ആൽവിയെയും ആശങ്കയിൽ ആഴ്ത്തി….

ഈ മഴയുടെ ഇടക്ക് എന്ത് കാരണത്താൽ വണ്ടി നിർത്തും എന്ന് ഓർത്ത് സിദ്ധു ആശയക്കുഴപ്പത്തിൽ ആയെങ്കിലും ദച്ചു തന്നെ അതിന് ഒരു കാരണം ഉണ്ടാക്കി….

പരസ്പരം മനസ് തുറന്ന ശേഷം മഴ തോർന്ന് കിട്ടുന്ന ഒരു അവസരത്തിനായി സിദ്ധുവും അവന്റെ കാറിനു അല്പം പിന്നിലായി ഒതുക്കി നിർത്തിയിരിക്കുന്ന കാറിൽ ആൽവിയും കാത്തിരുന്നു.

മഴ തോർന്ന് കഴിഞ്ഞപോൾ ആൽവി പതിയെ കാർ മുന്നോട്ട് എടുത്തു …. ദച്ചുവിനെ ചേർത്ത് പിടിച്ചു സീറ്റിൽ ചാരി കിടക്കുമ്പോൾ ആൽവിയുടെ കാർ പാസ്സ് ചെയ്ത് പോകുന്നത് സിദ്ധു ശ്രദ്ധിച്ചിരുന്നു….

ഒരു വളവ് തിരിഞ്ഞതും ആൽവി കാർ ഒതുക്കി നിർത്തി….. അവിടെ അവർ പറഞ്ഞേൽപ്പിച്ചത് പ്രകാരം ഒരു പിക്കപ്പും ഡ്രൈവറും അവരെ കാത്തന്നപ്പോൾ അവിടെ കിടന്നു…..

ആൽവിയും പാറുവും വേഗം തന്നെ വാനിലേക്ക് കയറി….

“””ചേട്ടാ പറഞ്ഞതെല്ലാം ഓർമ ഉണ്ടെല്ലോ…. ആൾക്ക് ഒരു പോറൽ പോലും ഏൽക്കരുത്…”””

ഒരു ഓർമപെടുത്തൽ പോലെ ആൽവി ഡ്രൈവറോട് പറഞ്ഞതും അയാൾ തല കുലുക്കി സമ്മതിച്ചു…..

“””ഇച്ചായ……”””

പാറു പേടിയോടെ അവന്റെ കൈയിൽ പിടിച്ചതും അത് മനസിലാക്കി ഒന്നുമില്ല എന്ന് കണ്ണടച്ചു സമാധാനിപ്പിച്ചു……

ആൽവി വേഗം ഫോൺ എടുത്ത് സിദ്ധുവിന്റെ നമ്പർ ഡയൽ ചെയ്തു……

“””ധ്രുവി…. ഒരു മിനിട്ടെ……”””

ഫോണിന്റെ ഡിസ്പ്ലേയിൽ ആൽവി തെളിഞ്ഞതും ദേച്ചുവിനോട് പറഞ്ഞു കൊണ്ട് അവൻ പുറത്തേക്ക് ഇറങ്ങി….

“”””ആൽവി പറഞ്ഞോ…..””””

അവൻ കാൾ അറ്റൻഡ് ചെയ്തു മുന്നോട്ട് നടന്നു….

“””സിദ്ധു,…. വീ ആർ റെഡി…..”””

ആൽവി സിദ്ധുവിനോട് പറയുന്നതിനൊപ്പം വണ്ടി എടുത്തോളാൻ കണ്ണ് കൊണ്ട് ഡ്രൈവർക്ക് നിർദേശവും നൽകി……

സിദ്ധു ആൽവിയോട് സംസാരിച്ച് കൊണ്ട് തന്നെ മനപൂർവം റോഡിലേക്ക് അല്പം കയറി നിന്നു….

ഉച്ച സമയം ആയത് കൊണ്ടും ജംഗ്ഷനിന്ന് അല്പം അകലെ ആയതുകൊണ്ടും റോഡ് വിചനമായിരുന്നു എന്ന് തന്നെ പറയാം…. അത് അവർക്കും സൗകര്യം ആയി,…

താഴേക്ക് നോക്കി ഫോണിൽ സംസാരിക്കുമ്പോഴും ഒരു വശത്തൂടെ വണ്ടി വരുന്നതും ദച്ചു അവനെ വിളിച്ചു കൊണ്ട് കാറിൽ നിന്ന് ഇറങ്ങുന്നതും എല്ലാം അവൻ അറിയുന്നുണ്ടെങ്കിലും അറിയാത്ത പോലെ നിന്നു……

പാറുവും ആൽവിയും ശ്വാസം അടക്കി പിടിച്ചു ആ വണ്ടിയിൽ ഇരുന്നു…..

“””സ്… സച്…. സച്ചുവേട്ടാ…….”””

ദച്ചു അലറി വിളിച്ച അതേ സമയം തന്നെ പിക്കപ്പ് അവന്റെ അരികിൽ എത്തിയിരുന്നു… പ്ലാൻ പ്രകാരം ഡ്രൈവർ വേഗം തന്നെ വണ്ടി ഇടത്തേക്ക് വെട്ടിച്ചു…. സിദ്ധു പിന്നിലേക്കും ചാടി മാറി……

വണ്ടി ഒതുക്കി നിർത്തിയതും ആൽവിയും പാറുവും ആശ്വാസത്തോടെ പരസ്പരം നോക്കി ചിരിച്ചു….

സിദ്ധുവിനെ വണ്ടി ഇടിക്കാൻ വന്നത് കണ്ട ഷോക്കിൽ ദച്ചു അപ്പോഴേക്കും അവന്റെ നെഞ്ചിലേക്ക് മയങ്ങി വീണിരുന്നു……

“””ആൽവി……”””

സിദ്ധു വിളിക്കുന്നത് കേട്ട് പാറുവും ആൽവിയും അവനരികിലേക്ക് ഓടി…. സിദ്ധുവിന്റെ നെഞ്ചിൽ മയങ്ങി കിടക്കുന്ന ദച്ചുവിനെ കണ്ട് അവർ ടെൻഷനോടെ അവൾക്ക് അരികിലേക്ക് ഓടി വന്നു

“””സിദ്ധു ഏട്ടാ പേടിക്കേണ്ട… പെട്ടെന്ന് ഉണ്ടായ ഷോക്ക് കൊണ്ടാണ് …. നമുക്കു വീട്ടിലേക്ക് പോവാം…..”””

പാറു പറഞ്ഞു കഴിഞ്ഞതും സിദ്ധുവിന്റെ കാറിനു പിന്നിലേക്ക് അവൾ കയറി ദച്ചുവിനെ അവളുടെ മടിയിലേക്ക് കിടത്തി സിദ്ധു കാർ എടുത്തു….

ആൽവി പിന്നാലെ അവന്റെ കാറിലും……

💓💓💓💓

കഴിഞ്ഞതെല്ലാം ഓർത്ത് സിദ്ധു ഒരു നെടുവീർപ്പോടെ ഉറങ്ങി കിടക്കുന്ന ദച്ചുവിനെ നോക്കി….. ഒന്നും അറിയാതെ ഉറങ്ങുന്ന ദച്ചുവിന്റെ മുഖത്തേക്ക് അവൻ പുഞ്ചിരിയോടെ നോക്കി ഇരുന്നു……

സച്ചുവേട്ടാ……

ദച്ചുവിന്റെ വിളി അപ്പോഴും അവന്റെ കാതിൽ മുഴങ്ങുന്നതായി തോന്നി അവന്….

വല്ലാതെ കൊതി തോന്നുന്നു പെണ്ണെ…. നിന്റെ നാവിൽ നിന്ന് വീണ്ടും വീണ്ടും സച്ചുവേട്ടാ എന്ന് കേൾക്കാൻ…. ഉണർന്ന് കഴിഞ്ഞു എന്നേ വിളിക്കില്ലേ നീ അങ്ങനെ…. എന്നേ ചതിക്കല്ലേ ധ്രുവി നീ…ഞാൻ ഒരുപാട് പ്രതീക്ഷിച്ചു പോയി….

എന്നെ പറ്റിക്കല്ലേ നീ…..

വിങ്ങലോടെ അവളോട് മൗനമായി മൊഴിയുമ്പോൾ ആണ് ഹാളിൽ സംസാരം ഉയർന്നത്…

എല്ലാവരും എത്തി എന്ന് അവന് മനസിലായി…..

ദച്ചുവിന്റെ തലയിൽ ഒന്ന് തഴുകി അവളുടെ നെറ്റിയിൽ ഒരു നനുത്ത മുത്തം നൽകി അവൻ പുറത്തേക്ക് ഇറങ്ങി….

“”””ആൽവിയെയും മോളേം ഇവിടെ ഇരുത്തിയിട്ട് നീ എവിടെ ആയിരുന്നു സിദ്ധു……””””

“”””അത്…. അമ്മേ…. ഞാൻ അകത്തേക്ക് ഇപ്പോൾ ഒന്ന് പോയതാ …..””””

“””അല്ല ദച്ചു എവിടെ…. അവള് വീട്ടിലേക്ക് പോയോ സിദ്ധു….””””

കൂട്ടത്തിൽ അവളെ മാത്രം കാണാതെ ആയപ്പോൾ ചുറ്റിനും കണ്ണോടിച്ചു ലക്ഷ്മി ചോദിച്ചു…..

ദച്ചുവിന്റെ കാര്യം ചോദിച്ചപ്പോൾ സിദ്ധുവും ആൽവിയും പാറുവും പരസ്പരം നോക്കി….

“””അവള്.. അവൾ അകത്തുണ്ട് ടീച്ചറമ്മേ…തലവേദന ആയതുകൊണ്ട് ഉറങ്ങയാണ്…..”””

ദേവകിയും ലക്ഷ്മിയും അത് കേട്ടതും ആധിയോടെ അവൾക്ക് അരികിലേക്ക് പോവാൻ ഒരുങ്ങി….

പക്ഷെ സിദ്ധു അവരെ തടഞ്ഞു…..

“””അച്ഛാ…. എനിക്ക് അച്ഛനോടും അമ്മയോടും ടീച്ചറമ്മയോടും കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്…..”””

സിദ്ധുവിന്റെ മുഖവര കേട്ട് അവർ മൂന്നുപേരും മുഖത്തോട് മുഖം നോക്കി…..

“””എന്താ സിദ്ധു…. എന്തെങ്കിലും പ്രശ്നം ഉണ്ടോ… ഞാൻ വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നു…

എന്തെങ്കിലും ടെൻഷൻ ഉണ്ടോ നിങ്ങൾക്ക്…..”””

ഗിരി ചോദിക്കുന്നത് കേട്ടതും അവർ മൂന്നുപേരും എന്ത് ഉത്തരം നൽകും എന്നറിയാതെ മുഖം താഴ്ത്തി നിന്നു…

“””അത് പോട്ടെ.. എന്താ നിനക്ക് പറയാൻ ഉള്ളത്…”””

സിദ്ധു മിണ്ടാതെ നിൽക്കുന്നത് കണ്ട് ദേവകി അവനോട് ചോദിച്ചു…..

“””അത്… അത് അമ്മേ…. ദച്ചുവിനെ കുറിച്ച…..”””

ദച്ചുവിന്റെ പേര് കേട്ടതും ലക്ഷ്മിയുടെ മുഖത്ത് ഒരു ഞെട്ടൽ പ്രകടമായി…

ലക്ഷ്മിയുടെ മാത്രം അല്ല… ഗിരിയുടെയും ദേവകിയുടെയും…

“””ദച്ചുവിനെ കുറിച്ചോ… എന്താ മോനെ… എന്താ അവൾക്ക്…”””

ലക്ഷ്മി പേടിയോടെ നെഞ്ചിൽ കൈ വെച്ചു ചോദിച്ചു….

“””ടീച്ചറമ്മേ അത്……”””

അന്ന് ലക്ഷ്മിക്ക് അപകടം പറ്റിയപ്പോൾ ദച്ചു അമ്മേ എന്ന് വിളിച്ചത് മുതൽ ഇന്ന് അവർ നടത്തിയ നാടകത്തിലൂടെ ദച്ചു സംസാരിച്ചത് വരെ സിദ്ധു അവരെ പറഞ്ഞു കേൾപ്പിച്ചു…..

എല്ലാം കേട്ട് തറഞ്ഞു നില്ക്കയാണ് അവർ മൂന്ന് പേരും…

“”””അപ്പോൾ… അപ്പോൾ എന്റെ മോള്… എന്റെ ദച്ചു സംസാരിച്ചോ സിദ്ധു…. ഇന്ന് മോനോട് സംസാരിച്ചോ… സത്യാണോ ഞാൻ കേൾക്കണേ… അപ്പോൾ ഇനി മുതൽ എന്റെ കുഞ്ഞ് സംസാരിക്കും അല്ലെ…..”””

ആവേശത്തോടെ ആ അമ്മ ചോദിക്കുന്നത് കേട്ട് സിദ്ധു ഒന്ന് തലയാട്ടുക മാത്രം ചെയ്തു…

“””അന്ന്… അന്നും എന്റെ മോള് അമ്മേ എന്ന് വിളിച്ചിരുന്നു അല്ലെ.. മോൻ കേട്ടായിരുന്നു അല്ലെ…

പ… പക്ഷെ… ഈ അമ്.. അമ്മ കേട്ടില്ല… എനിക്ക് കേൾക്കാൻ ഉള്ള ഭാഗ്യ ഉണ്ടായില്ല…

സാരമില്ല… ഇനി വിളിക്കുല്ലോ…

ഇനി എനിക്ക് കൊതി തീരെ എന്റെ കുഞ്ഞിന്റെ വിളി കേൾക്കാല്ലോ… അത് മതി…”””

എങ്ങൽ അടക്കി പിടിച്ചു ആവേശത്തോടെ ആ അമ്മ പറയുന്നത് കേട്ട് ചുറ്റിനും നിന്നവരുടെ കണ്ണും നിറഞ്ഞു…

“””ലെച്ചു……””

ദേവകി ഒരു താങ്ങായി അവരെ ചേർത്ത് പിടിച്ചു…

“””ദേവു നീ കേട്ടില്ലേ.. മക്കള് പറഞ്ഞത് കേട്ടില്ലേ…. ന്റെ മോള്… അല്ല നമ്മുടെ മോള്….അവൾ…അവള് സംസാരിച്ചൂന്ന്..

ന്നേ… ന്നേ അമ്മേ എന്ന് വിളിച്ചു എന്ന്… അന്ന് കേൾക്കാൻ ഉള്ള ഭാഗ്യം ഉണ്ടായില്ല…. പക്ഷെ ഇന്ന് കേൾക്കാല്ലോ….ഇനി എന്നും കേൾക്കാല്ലോ..അല്ലെ….ഇനി എന്നും എപ്പോഴും അവള് നമ്മളെ അമ്മേ എന്ന് വി_ളിക്കുമെല്ലോ….”””

കണ്ണ് നിറച്ച് ദേവകി ഒരു ചിരിയോടെ അവർ പറഞ്ഞതിന് എല്ലാം തലയാട്ടി കൊടുത്തു….

“””മോളെ…. ന്റെ ദച്ചു സംസാരിക്കില്ലേ…. ഉറങ്ങി എണിറ്റു കഴിയുമ്പോൾ ന്റെ കുഞ്ഞ് ന്നേ അമ്മേ എന്ന് വിളിക്കില്ലേ…. ഹേ…..ന്നേ പറ്റിക്കില്ലാല്ലോ…. “”

ഏറെ പ്രതീക്ഷയോടെ പാറുവിന്റെ കൈകൾ പൊതിഞ്ഞു പിടിച്ചു ആ അമ്മ ചോദിച്ചപ്പോൾ പാറുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…

അവൾ അറിയാതെ ആ അമ്മക്ക് മുന്നിൽ തലയാട്ടി പോയി….

കരഞ്ഞു കൊണ്ടെങ്കിലും ലക്ഷ്മി അവളെ നോക്കി ചിരിച്ചു…

“””ഉറങ്ങട്ടെ…. നന്നായി ഉറങ്ങട്ടെ… ഉറക്കം ഉണർന്ന് കഴിയുമ്പോൾ ന്റെ കുഞ്ഞ് എന്നോട് സംസാരിക്കുമെല്ലോ…. അത് മതി….”””

അവർ സ്വയം മനസിനെ പറഞ്ഞു വിശ്വസിപ്പിച്ചു കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടന്നു…..

സിദ്ധു വേദനയോടെ അവന്റെ ടീച്ചറമ്മയെ നോക്കി നിന്നു.

ആ അമ്മയുടെ ഉള്ളിലെ അമിത പ്രതീക്ഷ കണ്ട് പാറുവും ആൽവിയും പേടിയോടെ പരസ്പരം നോക്കി……

💓💓💓💓

“””ദച്ചു…. ദച്ചു…….””””

പാറു മെല്ലെ അവളുടെ കവിളിൽ തട്ടി വിളിച്ചു….ദച്ചു മെല്ലെ കണ്ണുകൾ തുറന്നു……

എല്ലാവരും ആകാംഷയോടെ അവളെ തന്നെ ഉറ്റ് നോക്കി നിന്നു ……

അരികിൽ ചിരിയോടെ ഇരിക്കുന്ന പാറുവിനെ കണ്ട് ദച്ചു മെല്ലെ പുഞ്ചിരിച്ചു…..

അവൾ എഴുന്നേലകാൻ തുടങ്ങിയതും പാറു അവളെ തടഞ്ഞു

“””എഴുന്നേൽക്കണ്ട ….. ഇപ്പോൾ എങ്ങനെ ഉണ്ട്…. ക്ഷീണം മാറിയോ….”””

പാറു ചോദിക്കുന്നത് കേട്ട് ദച്ചു ചിരിയോടെ പതിയെ തലയനക്കി……

“””ഹാ..ഇങ്ങനെ തല അനക്കാതെ വാ തുറന്ന് പറ ദച്ചു……”””

പാറു ചോദിക്കുന്നത് കേട്ട് ദച്ചു മുഖം ചുളിച്ചു…..

കുറച്ചു മണിക്കൂറുകൾ മുൻപ് നടന്നത് ഒക്കെ ദച്ചുവിന്റെ മനസിലേക്ക് ചെറുതായി തെളിഞ്ഞു വന്നു….

വർദ്ധിച്ച ഹൃദയമിടിപ്പോടെ ഓരോരുത്തരും അവളുടെ സ്വരം കേൾക്കാനായി ഓരോ നിമിഷവും കാതോർത്തു…… ദച്ചു ചുറ്റിനും ഒന്ന് കണ്ണോടിച്ചു…. തന്റെ അമ്മക്കും ദേവുമ്മക്കും ഗിരിയച്ചനും ഒപ്പം കാണാൻ ഏറെ കൊതിക്കുന്ന മുഖം ഇല്ല എന്ന് കണ്ടതും അവളുടെ മുഖം ഒന്ന് മങ്ങി…..

സിദ്ധുവും ആൽവിയും കുറച്ചു പിന്നിലായി ആണ് നിന്നത്…..

“””ദച്ചു എന്തെങ്കിലും ഒന്ന് പറ…..””””

ഒന്നും മിണ്ടാതെ കിടക്കുന്ന ദച്ചുവിനെ പാറു തട്ടി വിളിച്ചു….. ദച്ചു പാറുവിനെ നോക്കി കിടന്നതല്ലാതെ ഒന്നും മിണ്ടിയില്ല….. അവളുടെ ഇരു കൺകോണിലൂടെയും മിഴിനീർ ഒഴുകി ഇറങ്ങി…..

ഒന്നും മിണ്ടാതെ കിടക്കുന്ന ദച്ചുവിനെ കാൺകേ ലക്ഷ്മിയുടെ ഉള്ള് ഒന്നുലഞ്ഞു…. പുറത്തേക്ക് വെമ്പാൻ നിന്ന എങ്ങലിനെ കൈ കൊണ്ട് തടഞ്ഞ് ഒരു ആശ്രയത്തിന് എന്ന പോലെ ദേവകിയുടെ കൈയിൽ മുറുക്കെ പിടിച്ചു……

“””സംസാരിക്ക് ദച്ചു…..””””

പാറു പറഞ്ഞെങ്കിലും അവൾ മറുപടി ഒന്നും പറയാതെ അങ്ങനെ തന്നെ കിടന്നു…. പാറു ദയനീയമായി സിദ്ധുവിനെയും ആൽവിയെയും നോക്കി നിറക്കണ്ണുകളോടെ തലയാട്ടി….

അത്രയും നേരം ഏറെ പ്രതീക്ഷയോടെ തിളങ്ങി നിന്ന അവന്റെ മിഴികൾ നിരാശയാൽ താഴ്ന്നു….

അവൻ തളർച്ചയോടെ ചുമരിലേക്ക് ചാരി….. ആൽവി അവന്റെ അവസ്ഥ കണ്ട് വേദനയോടെ അവനെ ചേർത്തു പിടിച്ചു……

മിഴികളിൽ കണ്ണുനീർ ഉരുണ്ടു കൂടിയപ്പോഴും അവൻ ആൽവിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു പുറത്തേക്ക് നടന്നു……

“””അ…. മ്മേ…….”””

വാതിലിനരികിൽ എത്തിയതും നേർമയോടെ ആ സ്വരം അവന്റെ കാതിൽ പതിഞ്ഞു…

സിദ്ധു ഞെട്ടലോടെ തിരിഞ്ഞു നോക്കി…

“””അമ്മേ……”””

ദച്ചുവിന്റെ വിളിയിൽ ശില പോലെ നിൽക്കയാണ് ലക്ഷ്മി…. വർഷങ്ങൾക്ക് ശേഷം ഉള്ള തന്റെ കുഞ്ഞിന്റെ വിളി ആ അമ്മ മനസ് കൊണ്ട് കേട്ടു..

ലക്ഷ്മി പാഞ്ഞു ചെന്ന് അവളുടെ അരികിലായി ഇരുന്നു…

“””അമ്മേടെ… പൊന്നെ…….”””

അവർ കരഞ്ഞു കൊണ്ടു അവളുടെ മുഖം കൈകളിൽ എടുത്തു അവളെ ചുംബനങ്ങൾ കൊണ്ട് മൂടി……

“””ഒന്നുകൂടി… ഒന്നുകൂടി വിളിക്കെടാ….”””

“””അമ്മേ…..”””

അവർ ചിരിയോടെ അവളെ തഴുകി..

കാലങ്ങൾക്ക് ശേഷം തന്റെ കുഞ്ഞിന്റെ വിളി ആ അമ്മ മനംകുളിരെ കേട്ടു…..

“””ദേച്ചുട്ടി……””””

സന്തോഷത്താൽ കണ്ണുനീർ പൊഴിച്ചു ദേവകി അവൾക്ക് അരികിലായി വന്ന് തലയിൽ തഴുകി…

“””ദേവുമ്മേ…..”””

കാലങ്ങളായി അവളുടെ ഒരു വിളിക്കായി കാതോർതിരുന്ന ആ അമ്മയും ഏറെ സന്തോഷത്തോടെ ആ വിളി കേട്ടു……

എല്ലാം കണ്ട് ആൽവി ചിരിയോടെ പാറുവിനെ ചേർത്തു പിടിച്ചു…… ഗിരിയും ദേവകിയും ലക്ഷ്മിയും മാറി മാറി അവളെ വാത്സല്യത്തോടെ തലയിൽ തലോടി….

“””ആൽവിച്ചായ…. പാറു “””

മാറി നിന്നിരുന്ന അവരെ അവൾ ഒരു ചിരിയോടെ വിളിച്ചതും ആൽവി പാറുവിനെ കൂട്ടി അവൾക്ക് അരികിലായി ചെന്നു….

“””ദച്ചു……”””

ആൽവി നിറഞ്ഞ ചിരിയോടെ അവളുടെ തലയിൽ ഒന്ന് തഴുകി…. ഇടക്കെപ്പോഴോ ആൽവി തിരിഞ്ഞു നോക്കിയപ്പോൾ ആണ് വാതിലിനു അരികിലായി ദച്ചുവിനെ നിറക്കണ്ണുകളോടെ നോക്കി നിൽക്കുന്ന സിദ്ധുവിനെ അവൻ ശ്രദ്ധിച്ചത്…..

“””ദച്ചു… നിന്റെ ശബ്ദം പോയപ്പോൾ നിന്നെ കളിയാക്കിയവൻ ദേ ഇപ്പോൾ അവിടെ അയ്യോ പാവം എന്ന് പറഞ്ഞു നിൽപ്പുണ്ട്…. ശബ്ദം തിരികെ കിട്ടിയ സ്ഥിതിക്ക് ചൂടോടെ അവനെ രണ്ട് പറയാൻ പറ്റിയ അവസരമാ….”””

ആൽവി പറയുന്നത് കേട്ട് ദച്ചു ഒഴികെ എല്ലാരും വാതിലിനരികിൽ നിൽക്കുന്ന സിദ്ധുവിനെ ഒരു ചിരിയോടെ നോക്കി…..

“””കെട്ടാൻ പോകുന്ന പെണ്ണിന്റെ വായിൽ നിന്ന് അവൻ ഒറ്റക്ക് കേൾക്കട്ടെ അല്ലെ… നമുക്കു എല്ലാർക്കും മാറി കൊടുക്കാം…. അല്ലെ അമ്മേ…..””””

ആൽവി കളിയോടെ പറഞ്ഞു കൊണ്ട് ദേവകിയെ നോക്കിയപ്പോൾ അവർ ചിരിച്ചു കൊണ്ട് സമ്മതം അറിയിച്ചു…. എല്ലാവരും പതിയെ റൂമിനു പുറത്തേക്ക് ഇറങ്ങി…..

തങ്ങൾക്ക് സംസാരിക്കാൻ ആൽവി മനഃപൂർവം അവസരം ഉണ്ടാക്കിയത് ആണെന്ന് ദേച്ചുവിനും സിദ്ധുവിനും മനസിലായിരുന്നു……

ആൽവി ചിരിയോടെ അവന്റെ തോളിൽ ഒന്ന് തട്ടിയിട്ട് പുറത്തേക്ക് ഇറങ്ങി….. എല്ലാവരും പോയി കഴിഞ്ഞപ്പോൾ സിദ്ധു ദച്ചുവിനെ ഒന്ന് നോക്കി….

ബെഡിൽ ചമ്രം പടഞ്ഞിരുന്നു മറ്റെങ്ങോട്ടേക്കൊ നോട്ടം പായിച്ചിരിക്കയാണ്…. സിദ്ധു ചിരിയോടെ അവൾക്ക് അരികിലായി ഇരുന്നു…..

അവൻ അരികിൽ ഇരുന്നിട്ടും അവൾ മൈൻഡ് ആക്കാതെ ദൂരേക്ക് തന്നെ നോക്കി ഇരുന്നു….

“””ധ്രുവി…….”””

അവളുടെ കവിളിൽ കൈ ചേർത്ത് അവൻ വിളിച്ചതും അവൾ ദേഷ്യത്തോടെ അവന്റെ കൈ തട്ടി മാറ്റി……

(തുടരും……..)

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : ലക്ഷ്മി ലച്ചൂസ്