തേൻനിലാവ്, നോവൽ, ഭാഗം 30 വായിക്കുക….

രചന : അഞ്ജു (നക്ഷത്രപ്പെണ്ണ്)

ദിവസങ്ങൾ കൊഴിഞ്ഞു പോയിക്കൊണ്ടേ ഇരുന്നു..

കളിച്ചും ചിരിച്ചും പഠിച്ചും നാളുകൾ മുന്നോട്ടു നീങ്ങി.

ഫസ്റ്റ് സെമസ്റ്റർ പരീക്ഷകൾക്കായി സ്റ്റഡി ലീവ് തുടങ്ങി. ഒഴിഞ്ഞു മാറി ഒഴിഞ്ഞു മാറി നടന്നിരുന്ന ശില്പക്ക് അലക്സ് ജേക്കബിൽ നിന്നും ഒഴിയാനായില്ല. അങ്ങനെ അവളുടെ കാര്യം ഏതാണ്ട് തീരുമാനമായെന്ന് സാരം.

ജാനുവിൻെറ കയ്യിലെ പ്ലാസ്റ്റർ അഴിച്ചു. അവൾ ഇന്നു മുതൽ സ്കൂളിൽ പോയി തുടങ്ങുകയാണ്.

“വേദന വല്ലതും ഉണ്ടോ ജാനു…… ”

“വേദന ഒന്നുമില്ല… പക്ഷെ ഒരു പിടുത്തം പോലെ……… ”

കൈ ഉയർത്തിയും താഴ്ത്തിയും നോക്കിക്കൊണ്ടവൾ പറഞ്ഞു.

“അത് കുറച്ചു ദിവസം ഉണ്ടാവും…..”

“ഞാൻ എറങ്ങുവാട്ടോ……. ”

കുളിപ്പിന്നലിട്ട മുടിയൊന്ന് വിടർത്തിയിട്ടവൾ മുറിക്കു പുറത്തിറങ്ങി.

അവളുടെ പുറകെ തന്നെ പുസ്തകവും നോക്കിക്കൊണ്ട് ജിത്തുവും ഇറങ്ങി വന്നു.

ഹാളിൽ സോഫയിലിരിക്കുന്ന ഹരിദാസിനെ കണ്ടപ്പോൾ അയാളെ ഒന്നു പാളി നോക്കിക്കൊണ്ടവൾ തല കുനിച്ചു നടന്നു.

“നീ ഇന്ന് ലീവെടുക്കണം…….. ”

ഹരിദാസിൻെറ പരുക്കൻ ശബ്ദം കാതിൽ പതിഞ്ഞതും ജാനുവിൻെറ കാലുകൾ നിശ്ചലമായി.

“ഇറങ്ങുന്നില്ലേ ജാനു… സമയം ആയി…..”

പുറകെ വന്ന ജിത്തുവിൻെറ മുഖത്ത് യാതൊരു ഭാവവ്യത്യാസവുമുണ്ടായിരുന്നില്ല.

“അവൾ ഇന്നു പോകുന്നില്ല… ഇന്നവളെ കാണാൻ ഒരു കൂട്ടർ വരുന്നുണ്ട്… കഴിഞ്ഞ തവണത്തേ പോലെ മുടക്കാനാണ് ഭാവമെങ്കിൽ…..

ഒരു താക്കീതെന്നപോൽ അയാൾ രണ്ടുപേരേയും മാറി മാറി നോക്കി.

ജാനുവിൻെറ കണ്ണുകൾ നിറഞ്ഞു.

ഹൃദയഭാരത്തോടെയവൾ തിരിഞ്ഞു നടന്നു.

ജിത്തുവിനെ മറികടന്ന് പോകവെ അവൻ അവളുടെ കൈ പിടിച്ചു നിർത്തി.

“പോകാൻ നോക്ക് ജാനു……. ”

അവൻെറ ശബ്ദം കനത്തു.

“നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ… അവളെ കാണാൻ….. ”

“ആരും വരാൻ പോകുന്നില്ല……….. ”

ഹരിദാസ് പറഞ്ഞു മുഴുവിപ്പിക്കുന്നതിനു മുന്നേ ജിത്തുവിൻെറ മറുപടി ഉയർന്നു.

“പിന്നെ ജീവിതകാലം മുഴുവനും ഇവിടെ നിർത്താനാണോ… പത്തിരുപത്തഞ്ച് വയസ്സായി….

തള്ളയോ വല്ലവൻെറയും കൂടെ പോയി…. ഇനി ഇവളും കൂടി പോകട്ടേന്നാണോ…… ”

“അമ്മയെ പറ്റി ഇനി ഒരക്ഷരം മിണ്ടിയാൽ അച്ഛനെന്ന സ്ഥാനം ഞാനങ്ങ് മറക്കും…..”

ജിത്തുവിൻെറ മുഖത്തു രൗദ്രഭാവം നിറഞ്ഞു.

“വേണ്ട ജിത്തൂട്ടാ……. ”

അവനിലെ പേടിപ്പെടുത്തുന്ന മാറ്റം കണ്ട് ജാനു അവനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.

“നീ മിണ്ടാതെ ഇരിക്ക് ജാനു…. കുറേ ആയി അമ്മയെ കുറ്റപ്പെടുത്തുന്നതു കേൾക്കുന്നു….

നിങ്ങൾ ഒറ്റൊരുത്തൻ കാരണമാണ് അമ്മ ഇറങ്ങി പോയത്… ഭാര്യ എന്ന പരിഗണന എന്നെങ്കിലും നിങ്ങൾ അമ്മക്ക് കൊടുത്തിട്ടുണ്ടോ…. ഞങ്ങളെ മക്കളായി കണ്ട് സ്നേഹിച്ചിട്ടുണ്ടോ….

കുടുംബനാഥൻ എന്നാൽ കുടുംബാംഗങ്ങളെ അടക്കി ഭരിക്കുന്നവൻ എന്നല്ല അർത്ഥം…

കുടുംബത്തെ ചേർത്തു പിടിക്കുന്നവനെന്നാണ് അത് ആദ്യം മനസ്സിലാക്ക്….. ”

ജിത്തു തിരിഞ്ഞു ജാനുവിനെ നോക്കി.

“എല്ലാം മിണ്ടാതെ സഹിച്ചു നിൽക്കുന്ന ഇവളെക്കുറിച്ച് നിങ്ങൾ ഓർത്തിട്ടുണ്ടോ ഇവളുടെ ആഗ്രങ്ങളെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ…. അതെങ്ങനെയാ… സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്നവർക്ക് ഇതിനൊക്കെ എവിടെയാ നേരം അല്ലേ…… ”

അവൻ അയാളെ പുച്ഛത്തോടെ നോക്കി.

“നീ പോകാൻ നോക്ക് ജാനു… പറഞ്ഞാൽ മനസ്സിലാവില്ലാത്തവരോട് സംസാരിച്ചു സമയം കളയുന്നതെന്തിനാ…. ”

എല്ലാം കേട്ട് കണ്ണീരൊഴുക്കി നിൽക്കുന്ന ജാനുവിനെ അവൻ ചേർത്തണച്ചു.

അച്ഛനും അനിയനും ഇടയിൽ പെട്ട് തല താഴ്ത്തി നിൽക്കാനെ അവൾക്ക് കഴിഞ്ഞിരുന്നൊള്ളു.

ഒന്നും മിണ്ടാതെ തന്നെയവൾ പടിയിറങ്ങി. ദേഷ്യം കടിച്ചമർത്തി ഹരിദാസ് സ്വന്തം മുറിയിലേക്കു കയറി.

“ജാനുവിൻെറ കാര്യമേർത്ത് ആരും വിഷമിക്കേണ്ട…. അവൾക്ക് വിവാഹം വേണമെന്നു തോന്നുമ്പോൾ അവൾ ഇഷ്ടപ്പെടുന്നവനോപ്പം അത് നടക്കും…..”

ദേഷ്യത്തിൽ അത്രയും പറഞ്ഞവൻ സ്റ്റെയർ കയറി പോയി.

കലിയടങ്ങാതെ ബെഡിലേക്കു കിടക്കുമ്പോൾ താഴെ കതക് വലിച്ചടക്കുന്നതും തൊട്ടു പുറകെ കാർ സ്റ്റാർട്ടാകുന്ന ശബ്ദവും അവനു കേൾക്കാമായിരുന്നു.

അതിനെ കാര്യമായി ഗൗനിക്കാതെ നെറ്റിയിലേക്ക് വീണ മുടി വാരിയെടുത്തവൻ അതേ കിടപ്പു തുടർന്നു. ഓരോന്ന് ആലോചിക്കുമ്പോൾ അവന് തല പിളരും പോലെ തോന്നി.

**************

പുറത്തേക്കൊഴുകുന്ന കണ്ണുനീരിനെ പിടിച്ചു നിർത്താനാവാതെ വിതുമ്പുന്ന ചുണ്ടുകളെ പൊതിഞ്ഞു പിടിച്ചുകൊണ്ട് നടന്നു വരുന്ന ജാനുവിനെ കണ്ടപ്പോൾ മനുവിൻെറ മുഖം മാറി. അവനെ കണ്ടവൾ വേഗം കണ്ണു തുടച്ച് മുഖത്തൊരു പുഞ്ചിരി വരുത്താൻ ശ്രമിച്ചു.

“ഇന്നെന്താ എൻെറ പെണ്ണ് കരയാൻ കണ്ടെത്തിയ കാരണം…… ”

അവൻ ഗൗരവത്തിൽ കൈ രണ്ടും മാറിൽ പിണച്ചു നിന്നു.

“ഏ… യ്…. ഒന്നൂല…… ”

പുഞ്ചിരിക്കാനുള്ള ശ്രമങ്ങൾ വീണ്ടും വീണ്ടും പാഴായിക്കൊണ്ടിരുന്നു.

“കഷ്ടപ്പെട്ട് ചിരിക്കാൻ നിക്കെണ്ട ജാനു… നീ കാര്യം പറയ്…. അച്ഛൻ വല്ലതും പറഞ്ഞോ…. ”

റോഡരുകിൽ ആളൊഴിഞ്ഞൊരുടിത്തേക്ക് അവരല്പം മാറി നിന്നു.

“മനു……. ”

വിതുമ്പലോടെയവൾ അവൻെറ മാറിലേക്ക് വീണു.

“ഏയ്…. എന്താ ജാനു…… ”

കരഞ്ഞുകൊണ്ടവൾ വീട്ടിൽ അരങ്ങേറിയതെല്ലാം അവനോടു പറഞ്ഞു. ആ നെഞ്ചിൽ തല ചായ്ക്കുമ്പോൾ മാത്രം അവൾക്കു ലഭിക്കുന്ന പ്രണയവും സുരക്ഷിതത്വവും മതിയാവോളം ആസ്വദിച്ചു.

“ഇനി എന്നാ ജാനു നീ ഒന്നു പ്രതികരിക്കാൻ പഠിക്കുക…. അച്ഛനാണ്…. ബഹുമാനിക്കണം…

പക്ഷെ അതൊരിക്കലും പേടികൊണ്ടായിരിക്കരുത്… ബഹുമാനം ഉണ്ടാകേണ്ടത് സ്നേഹത്തിൽ നിന്നാണ് അല്ലാതെ ഭയത്തിൽ നിന്നല്ല…… ”

അവൻ അവളുടെ മുഖം കോരിയെടുത്തു.

കരഞ്ഞതുകൊണ്ട് മുഖമാകെ ചുവന്നു. കണ്ണുകളിലെ കരിമിഷി പടർന്നു. ചുറ്റുപാടും ഒന്നു വീക്ഷിച്ചതിനു ശേഷം അവൻ അവളുടെ അധരങ്ങളിൽ അമർത്തി ചുംബിച്ചു.

“നീ കൊച്ചുകുട്ടിയല്ല ജാനു…. പ്രതികരിക്കേണ്ടിടത്ത് പ്ര_തികരിക്കുക തന്നെ വേ_ണം…. ഞാനില്ലേ കൂടെ….. മ്…… ”

അവനാ വിരിനെറ്റിയിൽ ഒന്നു മുത്തി.

“മ്… പൊയ്ക്കോ…. വൈകുന്നേരം വിളിക്കാം….. ”

പരന്ന കൺമഷി തുടച്ച് മുടിയെല്ലാം ഒതുക്കിയവൻ അവളെ പറഞ്ഞയച്ചു.

****************

നിർത്താതെ ശബ്ദിക്കുന്ന ഫോണും ഡിസ്പ്ലേയിൽ തെളിഞ്ഞ അവൻെറ കഴുത്തിൽ വട്ടം ചുറ്റി പിടിച്ചു നിൽക്കുന്ന അപ്പുവിൻെറ മുഖവും കണ്ടപ്പോൾ ഉള്ളിലെ ദേഷ്യവും അസ്വസ്ഥതയും എങ്ങോ പോയി മറഞ്ഞു.

“എന്തെടുക്കുവാ…… ”

കോൾ അറ്റൻെറ് ചെയ്തപ്പോൾ തന്നെ അതായിരുന്നു അവളുടെ ചോദ്യം.

“ഞാനൊരു മല എടുത്തു നിക്കാ.. എന്തേ.. ”

ഉത്തരത്തിൽ കുസൃതി നിറഞ്ഞു.

“ബ്ലാ……… ”

കണ്ണു കൂർപ്പിച്ചു നാവ് നീട്ടിയുള്ള അപ്പുവിൻെറ ആ ഭാവം ശബ്ദത്തിനൊപ്പം അവൻെറ മനസ്സിൽ തെളിഞ്ഞു വന്നു.

“മൂന്നെണ്ണം ഉണ്ടായിരുന്നല്ലോ… ഇപ്പോ ഒന്നായോ……. ”

“രണ്ട് ബ്ലാ ഞാൻ വെട്ടിക്കുറച്ചു… വേണെങ്കിൽ പറയാട്ടോ…….. ”

“എൻെറ പൊന്നോ.. വേണ്ടായേ…. ഒന്ന് തന്നെ ധാരാളം…… ”

അപ്പുവിനോടാണ് സംസാരിക്കുമ്പോഴാണ് കോളിംഗ് ബെൽ മുഴങ്ങുന്നത്.

“അപ്പു ഞാൻ പിന്നെ വിളിക്കാം……. ”

ഫോൺ കട്ടാക്കി പോക്കറ്റിൽ ഇട്ട് അവൻ പോയി കതക് തുറന്നു. മുന്നിലെ തൂണിൽ ചാരി നിൽക്കുന്ന അപ്പുവിനെ കണ്ടവൻെറ കണ്ണു തള്ളിപ്പോയി.

അവളാണെങ്കിൽ കണ്ണു വിടർത്തി പുരികം പൊക്കി ഗമയൊട്ടും കുറക്കാതെ നിൽക്കുന്നുണ്ട്.

“നീയെന്താ ചോദിക്കാതേയും പറയാതെയും പെട്ടെന്ന്…… ”

ജിത്തു നെറ്റി ചുളിച്ചു.

“ചോദിച്ചാ വരണ്ടാന്നല്ലേ പറയു…. അതോണ്ടാ…… ”

അപ്പു അവനെ തള്ളി മാറ്റി അകത്തു കയറി.

“എങ്ങനെ വന്നു…….. ”

“ബസ്സില്……. ”

പത്തടി മുന്നോട്ടു വച്ചതും പെണ്ണ് പാഞ്ഞ് വന്നവൻെറ കയ്യിൽ തൂങ്ങി.

“അച്ഛനുണ്ടോ…..”

“മ്… ഹ്…. ഇല്ല….. ”

“അന്നത്തെപ്പോലെ വരോ.. ”

“സാധ്യതയില്ല…….. ”

“ഹാവു…… ”

അപ്പു അവൻെറ കൈ വിട്ടു സ്റ്റെയർ ലക്ഷ്യമാക്കി നടന്നു.

“അതേ…. തമ്പുരാട്ടി എങ്ങോട്ടാ ചാടിത്തുള്ളി……. ”

“മുറിയിലേക്ക്…. എനിക്കൊരു കുന്തോം അറിയില്ല…. മര്യാദയ്ക്ക് വന്ന് പഠിപ്പിച്ചു തന്നാ തനിക്ക് കൊള്ളാം….. ”

തോളിൽ കിടന്ന മുടി എടുത്ത് പുറകിലേക്ക് എറിഞ്ഞ് സ്റ്റൈലായിട്ടവൾ പോകുമ്പോൾ ചിരിച്ചു കൊണ്ടവനും അവളുടെ പുറകെയുണ്ടായിരുന്നു.

“അതേ….. ഇവിടെ ആരും ഇല്ലാട്ടോ….

മോളെന്ത് ധൈര്യത്തിലാ ഇങ്ങോട്ടു കയറി വന്നത്……. ”

അവൾക്ക് പിന്നാലെ മുറിയിൽ കയറി കതകടക്കുമ്പോൾ അവൻെറ കണ്ണുകളിൽ കുറുമ്പായിരുന്നു.

“ആരും ഇല്ലാത്തോണ്ട് തന്നെയാ വന്നേ……”

കാര്യം മനസ്സിലാകാതെ തന്നെയവൾ വീറോടെ പറഞ്ഞു.

“സു_ന്ദരിയും സുശീലയുമായൊരു പെണ്ണ്… അതിലും സുന്ദരനായ ഒരു പയ്യൻ….. അതും ഒറ്റയ്ക്ക്…. ഞാനത്ര മാന്യനൊന്നും അല്ലാട്ടോ.. ”

മീശപിരിച്ചുകൊണ്ടവൻ അവളുടെ അടുത്തേക്കു നീങ്ങി.

“മ്…. മ്…. ന്നെ പറ്റിക്കാൻ പറയണതല്ലേ….

നിക്കറിയാട്ടോ…… ”

ഒരു കള്ള ചിരിയോടെ വന്നവൻ അവളെ അരയിലൂടെ ചുറ്റി പിടിച്ചു. അപ്പു ഒന്ന് പതറി.

അവളുടെ നേത്രഗോളങ്ങൾ ധൃതഗതിയിൽ ചലിച്ചു.

“ശരിക്കും…… ”

കുസൃതിയോടവൻ അവളെ കൂടുതൽ വലിച്ചടുപ്പിച്ചു.

“അ.. ത്…. പി…. ന്നെ…….. ”

വിറകൊള്ളുന്ന അവളുടെ അധരങ്ങളെ അവൻ ചൂണ്ടുവിരലാൽ തടഞ്ഞു.

ജിത്തുവിൻെറ കണ്ണുകൾ അവളുടെ മുഖത്താകെ പരതി നടന്നു.

ഒടുക്കം അത് അവളുടെ ചുണ്ടുകളിൽ എത്തി നിന്നു. അവൻെറ ചൊടികൾ അവയെ ലക്ഷ്യം വച്ച് നീങ്ങി.

“എന്നോ.. ട്…. ഐ… ലവ്… യു…. പ…

റ… ങ്ങിട്ടി…. ല്ലാ…… ”

തന്നിലേക്കടുക്കുന്ന അവൻെറ അധരങ്ങളെ നോക്കി വിറയലോടെയവൾ പറഞ്ഞു.

അത് കേട്ടവൻ നെറ്റി ചുളിച്ചു. പേടിച്ചരണ്ടു നിൽക്കുന്ന അപ്പുവിനെ കണ്ടപ്പോൾ അറിയാതെ തന്നെ അവൻ ചിരിച്ചു പോയി.

“ഇങ്ങനെ ഒരു പെണ്ണ്…….. ”

അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചുകൊണ്ടവൻ അവളിലെ പിടി വിട്ടു.

“ഈ…… ”

ചുമൽ പൊക്കിയവളൊന്നു ചിരിച്ചു.

“കിണിക്കാതെ വന്നിരുന്ന് പഠിക്കാൻ നോക്ക്.. ”

ജിത്തു അവളുടെ തലക്കിട്ടൊരു കൊട്ടു കൊടുത്തു.

“ഇപ്പോ നിക്കായോ കുറ്റം… ന്നെ ഉമ്മ വക്കാൻ വന്നതും പോരാ… ദുഷ്ടൻ…..”

പിറുപി_റുത്തുകൊണ്ടവൾ ബെഡിൽ കയറി ഇരുന്നു.

**********

“ഹലോ…. ദേവമ്മേ…….. ”

“എനിക്ക് പഠിക്കാനുണ്ട് വക്കുവാ……. ”

പറഞ്ഞതും അവൾ ഫോൺ കട്ടാക്കി.

“ഓ…. ഈ ഉ_ണ്ടമുളക്…. അവൾടെ അമ്മൂമ്മേടെ ഒരു പഠിത്തം…… ”

സ്വയം നെ_റ്റിയിൽ അടിച്ചുകൊണ്ടവൻ കമഴ്ന്നു കിടന്നു. തലയിണ എടുത്തു ത_ലക്കു മുകളിൽ അമർത്തി വച്ചു കിടക്കുമ്പോഴാണ് എന്തോ ഒന്നവൻെറ പുറത്തു വന്നു വീണത്.

“ദേവമ്മ ഫോൺ എടുത്തില്ലാലേ…… ”

ശിവയുടെ പുറത്തു കയറി ഇരുന്ന് തലയിണ ഉയർത്തിയവൾ കളിയാക്കി ചോദിച്ചു.

“ഈ വ_ദൂരി എപ്പോഴാ എഴുന്നുള്ളിയെ…. ”

അവൻ മേഘയെ തള്ളി മാറ്റി എഴുന്നേറ്റിരുന്നു.

“ദേ ഇപ്പോ വന്നേ ഉള്ളു… അച്ഛനും അമ്മയും കൂടി എന്തോ തീർത്ഥാടനത്തിന് പോവനുള്ള പ്ലാനാ..

എനിക്ക് ഒറ്റക്ക് ബോറഡിക്കും സോ ഞാൻ ഇങ്ങ് പോന്നു…….. ”

“ശിവൻകുട്ടിയേ……. ”

അപ്പോഴേക്കും താഴെ നിന്ന് വിളി വന്നു.

“ദൈവമേ മുത്തിയും ഉണ്ടോ….. ”

“പിന്നല്ലാതെ… അച്ഛമ്മയെ ഒറ്റക്ക് നി_ർത്താൻ പറ്റോ…. ”

“പൂർത്തിയായി…. ഇനി പറഞ്ഞ കാര്യം തന്നെ ഒരു പതിനായിരം തവണ പറഞ്ഞും… കേട്ടകാര്യം തന്നെ ഒരു പതിനയ്യായിരം തവണ കേട്ടും ഇരിക്കാം

ശിവ തലക്കു കൈ വച്ചു.

“അത് പിന്നെ വയസ്സായില്ലേ… ഓർമ്മയും കേൾവിയുമൊക്കെ കുറഞ്ഞു….. ”

“ശിവൻകുട്ടിയേ……. ”

“ഓ……. ”

താഴേ നിന്ന് വീണ്ടും വിളി വന്നതും രണ്ടുപേരും ഇറങ്ങി ചെന്നു.

“അച്ഛമ്മേടെ ശിവൻകുട്ടി ഇങ്ങ് വന്നേ… അച്ഛമ്മ കണ്ണ് നിറച്ച് കാണട്ടേ….. ”

അവർ അവൻെറ മുഖത്താകെ തലോടി.

“അച്ഛമ്മേ… ശിവൻകുട്ടി അല്ല…. ശിവ…

അത്രേ ഉള്ളു….

“ങേ…… റവയോ…. എന്തിനാ മോനെ റെവ….. ”

അച്ഛമ്മ ചെവി കൂർപ്പിച്ചു.

“ആ…. ബെസ്റ്റ്……. ”

“റെസ്റ്റോ…. ആർക്കാ റെ_സ്റ്റ്……. ”

“””ഒന്നൂല…… അച്ഛമ്മേ……. “””

ശിവ നല്ല ഉച്ചത്തിൽ പറഞ്ഞു.

അവൻെറ കൈ വിടാതെ അവർ പിന്നേയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. എണീറ്റ് പോവാൻ അവൻ പഠിച്ച പണി പതിനെട്ടും നോക്കിയെങ്കിലും അച്ഛമ്മ പിടിച്ച പിടിയാലെ ഇരുപ്പാണ്.

അവൻെറ ഇരുപ്പ് കണ്ട് മേഘ വാ പൊത്തി പിടിച്ച് ചിരിക്കുകയാണ്.

***************

“Auguste comte is the father of sociology…. He….. Is… A.. French……

French…. Scientist……”

പഠിച്ചതൊന്നും തലക്കകത്ത് നിൽക്കാതെ അപ്പു കിടന്നു തപ്പി കളിക്കുകയാണ്.

“scientistso…… ”

ജിത്തു അവളുടെ ചെവിക്കു പിടിച്ചു.

“ആവു….. അല്ല… അല്ല….. Mendalist… ”

“mentalisto……”

ജിത്തു ചെവിയിലെ പിടുത്തം മുറുക്കി.

“ആ….. ആവു….. എൻെറ അമ്മോ…..

മറന്നു പോ_യതാ…… ആ…. വിട്… വിട്…..”

വേദന കൊണ്ടവൾ പുളഞ്ഞു.

“French philosopher….. എന്താ….. ”

“philosopher…. Philosopher….. വിട്…വിട്…… ”

“ഇനി മറക്കോ…… ”

“ആവു….. ഇല്ല…. ഇല്ല…. മറക്കില്ല വിട്.. ”

അപ്പുവിൻെറ പിടച്ചിൽ കൂടിയപ്പോൾ ജിത്തു പിടി വിട്ടു.

“ദുഷ്ടൻ… ൻെറ ചെവി പൊന്നാക്കി….. ”

ചെവി ഉഴിഞ്ഞുകൊണ്ടവൾ അവനെ കൂർപ്പിച്ചു നോക്കി.

“ഇനിയും വേണ്ടെങ്കിൽ മര്യാദയ്ക്ക് ഇരുന്നു പഠിച്ചോ…… ”

ഗൗരവത്തിലുള്ള അവൻെറ പറച്ചിൽ കേട്ട് എന്തൊക്കെയോ പിറുപിറുത്തകൊണ്ടവൾ പുസ്തകം എടുത്ത് വച്ച് എഴുതി പഠിക്കാൻ തുടങ്ങി. ഓരോ വാക്കും പറഞ്ഞ് എഴുതുന്ന അപ്പുവിനെ നിറഞ്ഞ ചിരിയോടവൻ നോക്കി ഇരുന്നു.

വരികളോടൊപ്പം ചലിക്കുന്ന കൃഷ്ണമണികളും വാക്കുകൾ ഉരുവിടുന്ന അധരങ്ങളേയും അത്യധികം പ്രണയത്തോടെയവൻ നോക്കി. ഓരോ നിമിഷവും കടന്നു പോകുമ്പോൾ അപ്പു അവനിൽ ലഹരിയായി പടർന്നു കയറുന്നത് അവനു സ്വയം തിരിച്ചറിയാനായി.

(തുടരം……..)

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : അഞ്ജു (നക്ഷത്രപ്പെണ്ണ്)