Posts

കാനായിലെ കല്യാണ നാളിൽ... ഈ ഗായകന്റെ പാട്ട് കേട്ടോ.. എന്താ ശബ്‌ദം...എന്തൊരു ഫീൽ... ഉഗ്രൻ

Image
 കാനായിലെ കല്യാണ നാളിൽ എന്ന് തുടങ്ങുന്ന മലയാളത്തിന്റെ ഗാന ഗന്ധർവ്വൻ Dr. K. J യേശുദാസ് ആലപിച്ച അതിമനോഹരമായ ക്രിസ്തീയഭക്തി ഗാനം ഇതാ  രമേശ്‌ പൂച്ചാക്കൽ നല്ല ഫീലോടെ പാടിയിരിക്കുന്നു... സാധാരണക്കാരനായ ഈ അനുഗ്രഹീത ഗായകനെ തീർച്ചയായും സപ്പോർട്ട് ചെയ്യണം... ഇതുപോലെ കഴിവുള്ള ഗായകർ ഉയർന്നു വരട്ടെ... Jaya Gopal എന്ന യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഈ വീഡിയോ 6 ലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു...

ലോക്ക്ഡൗണ്‍ കാലത്ത് നൂറ് ദിന ലൈവിലൂടെ സംഗീത വസന്തം വിരിയിച്ച് ഹൃദയരാഗം ഫേസ്ബുക്ക് കൂട്ടായ്മ

കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് കോവിഡിനെ പ്രതിരോധിക്കുവാന്‍ മാര്‍ച്ച് 24ന് പ്രാധാന മന്ത്രി രാജ്യ വ്യാപകമായ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. കൊറോണയെ പ്രതിരോധിക്കുവാന്‍ ലോക്ക്ഡൗണിനൊപ്പം ബ്രേക് ദ ചെയിന്‍ ക്യമ്പയിനുമായ് കേരള ഗവണ്‍മെന്‍റും മുമ്പോട്ട് വന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ ബ്രേക് ദ ചെയ്നില്‍ പങ്കാളികളായ് തനിച്ചല്ല കൂടെയുണ്ട് എന്ന സന്ദേശവുമായിട്ടാണ് ഹൃദയ രാഗം ഫെയ്സ്ബുക്ക് പേജ് ലൈവ് സംഗീത പ്രോഗ്രാം തുടങ്ങിയത്. ലോക്ക്ഡൗണ്‍ കാലത്ത് 100 ദിനം തുടര്‍ച്ചയായ് ലൈവ് പ്രോഗ്രാം നടത്തി ഹൃദയരാഗം ശാന്തഗീതം വാര്‍ത്തയിലിടം നേടി. കേരളത്തിനകത്തും പുറത്തും ലോകത്തിന്‍റെ ഇതര ഭാഗങ്ങളിലുമുള്ള സാധാരണക്കാരായ ഗായകരും ചലച്ചിത്ര പിന്നണി ഗായകരുമടക്കം നിരവധി പേര്‍ ഈ സംഗീത പ്രോഗ്രാമില്‍ പങ്കാളികളായ്. പാലക്കാട് കല്‍പ്പാത്തി കണ്ണകി നാടന്‍പാട്ട് കൂട്ടമാണ് 100ാമത്തെ ലൈവില്‍ സംഗീതവുമായ് എത്തിയത്. ജീവകാരുണ്യ പ്രവര്‍ത്തിനായ് പ്രവര്‍ത്തിക്കുന്ന ഗായക സംഘത്തെ ലൈവിലെത്തിക്കുക വഴി 100മത്തെ ലൈവിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിലും പങ്കാളികളായ് മാറി..

ആടി വാ കാറ്റേ.. ആഹാ എത്ര മനോഹരം.. ലല്ലു ടീച്ചറുടെ സുന്ദരമായ സ്വരമാധുരിയിൽ കേട്ട് നോക്കൂ

Image
പുഞ്ചിരി തൂകുന്ന മുഖവും മനോഹരമായ ആലാപന ശൈലിയും ശബ്ദമാധുര്യവും കൊണ്ട് അനുഗൃഹീതയായ ഒരു ഗായികയാണ് ലല്ലു ടീച്ചർ. നമ്മൾ എന്നും കേൾക്കാൻ കൊതിക്കുന്ന പഴയകാല നിത്യഹരിത ഗാനങ്ങൾ പലതും ലല്ലു ടീച്ചർ പാടുകയും അതെല്ലാം സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയും ചെയ്തിട്ടുണ്ട്. ലല്ലു ടീച്ചറുടെ സ്വരമാധുരി എത്ര മനോഹരമാണ്. കൂടെവിടെ എന്ന ചിത്രത്തിനായി ഗാനകോകിലം ജാനകിയമ്മ പാടിയ ആടി വാ കാറ്റേ എന്ന ഗാനമിതാ ലല്ലു ടീച്ചറുടെ ശബ്ദത്തിൽ ആസ്വദിക്കാം. രണ്ട് വർഷങ്ങൾക്ക് മുമ്പ് നവമാധ്യമങ്ങളിൽ വൈറലായി മാറിയ ഈ വീഡിയോ ഒരിക്കൽ കൂടി കേൾക്കാം. ഇതുപോലെയുള്ള മികച്ച പ്രതിഭകൾ ഇനിയും ഉയർന്ന് വരട്ടെ. അവരെ നമ്മൾ എന്നും പ്രോത്സാഹിപ്പിക്കണം.

പൊയ്കയിൽ കുളിർ പൊയ്കയിൽ.. രാജേഷ് ചേർത്തലയുടെ സുന്ദരമായ വേണുനാദത്തിൽ

Image
മനം കവരുന്ന പുല്ലാങ്കുഴൽ നാദത്തിലൂടെ സംഗീതാസ്വാദകരെ അദ്ഭുതപ്പെടുത്തിയ ഒരു അനുഗ്രഹീത കലാകാരനാണ് ശ്രീ.രാജേഷ് ചേർത്തല. അദ്ദേഹത്തിൻ്റെ ഓരോ പ്രകടനവും നമ്മളെ വിസ്മയിപ്പിക്കുന്നു. ഇത്രയും അനായാസമായി ഓടക്കുഴലിൽ ഗാനങ്ങൾ വായിക്കാൻ കഴിയുക എന്നത് അപൂർവ്വം ചില പ്രതിഭകൾക്ക് ലഭിക്കുന്ന കഴിവാണ്. രാജശില്പി എന്ന സിനിമയിൽ ദാസേട്ടൻ പാടിയ പൊയ്കയിൽ കുളിർ പൊയ്കയിൽ എന്ന് തുടങ്ങുന്ന ഗാനം രാജേഷ് ചേർത്തല തൻ്റെ പുല്ലാങ്കുഴൽ നാദത്താൽ ഗംഭീരമാക്കി. ഈ സംഗീത വിസ്മയം കേൾക്കുമ്പോൾ നമ്മൾ മറ്റൊരു ലോകത്തേക്ക് എത്തിയത് പോലെ അനുഭവപ്പെടും. സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ട ഈ വീഡിയോ എല്ലാ പ്രിയപ്പെട്ടവർക്കുമായി സ്നേഹത്തോടെ സമർപ്പിക്കുന്നു.

ലിബിൻ്റെ മാസ്മരിക ശബ്ദത്തിൽ വാതിക്കൽ വെള്ളരിപ്രാവ് കേട്ട് നോക്കൂ.. അറിയാതെ ലൈക്ക് ചെയ്ത് പോകും

Image
സീ കേരളം ചാനലിലെ സരിഗമപ റിയാലിറ്റി ഷോയിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ യുവഗായകനാണ് ലിബിൻ സ്കറിയ. നിരവധി മനോഹര ഗാനങ്ങൾ ആ മാസ്മരിക ശബ്ദത്തിലൂടെ ഇതിനോടകം നമ്മളെല്ലാം കേട്ട് കഴിഞ്ഞിരിക്കുന്നു. ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ ആസ്വാദക മനസ്സിൽ സ്ഥാനം നേടിയ ഈ അനുഗ്രഹീത ഗായകൻ്റെ സ്വരമാധുരിയും ആലാപനവും ആരുടെയും ഹൃദയം കവരും. സൂഫിയും സുജാതയും എന്ന ചിത്രത്തിലെ ഏറെ ഹിറ്റായ വാതിക്കൽ വെള്ളരിപ്രാവ് എന്ന ഗാനം ലിബിൻ്റെ സുന്ദരമായ ആലാപനത്തിൽ ഇതാ ആസ്വദിക്കാം. മ്യൂസിക്കൽ മാനിയ എന്ന യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ഇതുവരെ നാല് ലക്ഷത്തിലധികം ആളുകൾ കണ്ട് കഴിഞ്ഞു. അതിമനോഹരമായി ലിബിൻ ഈ ഗാനം പാടുന്നത് കേട്ടാൽ ആരും ലയിച്ചിരുന്നു പോകും.

ആരാധികേ ഗാനം അതിമനോഹരമായി പാടുന്ന ഒരു കൊച്ചു വാനമ്പാടി.. ഈ മോളെ പ്രോത്സാഹിപ്പിക്കാം..

Image
അമ്പിളി എന്ന സിനിമയിലെ ഏറെ പോപ്പുലറായ ആരാധികേ എന്ന് തുടങ്ങുന്ന മനോഹര ഗാനം ദേവന ശ്രിയ എന്ന കൊച്ചുവാനമ്പാടിയുടെ ആലാപനത്തിൽ ഇതാ ആസ്വദിക്കാം. പേടിയോ ടെൻഷനോ ഇല്ലാതെ കൂളായി ഇരുന്നു കൊണ്ട് ഈ ഗാനം എത്ര സുന്ദരമായാണ് ഈ മിടുക്കി ആലപിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിരവധി ആളുകൾ ഷെയർ ചെയ്ത് വൈറലായ ഈ വീഡിയോ കാണാം. ജന്മസിദ്ധമായി പാട്ട് പാടാൻ കഴിവ് ലഭിച്ച ദേവന ശ്രിയ മോളെ പോലെയുള്ള കൊച്ചു കലാപ്രതിഭകൾ തീർച്ചയായും ഭാവി വാഗ്ദാനമാണ്. ഈ ചെറുപ്രായത്തിൽ തന്നെ ഇത്രയും നന്നായി പാടാൻ കഴിയുന്നത് ഒരു ഭാഗ്യമാണ്. ശ്രീരാഗമോ എന്ന ഗാനം പാടി ഇതിന് മുൻപും ദേവന ശ്രിയ നവമാധ്യമങ്ങളിൽ തരംഗമായിരുന്നു. ഈ വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കരുത്.

കിളി ചൊല്ലും പാട്ടിൻ.. മലയാളത്തിൻ്റെ വാനമ്പാടി ചിത്ര ചേച്ചി പാടിയ പുതിയ സിനിമാഗാനം

Image
ബെന്നി ആശംസ സംവിധാനം ചെയ്യുന്ന Neepa എന്ന ഏറ്റവും പുതിയ സിനിമയിൽ ചിത്ര ചേച്ചി പാടിയ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ കാണാം. മനോരമ മ്യൂസിക്കിൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. വാനമ്പാടിയുടെ സുന്ദരമായ ശബ്ദമാധുരിയിൽ ഈ ഗാനം ഏറെ മനോഹരമായിരിക്കുന്നു. ഓരോ സംഗീതാസ്വാദകനും ഈ ഗാനം ഇഷ്ടമാകും. പ്രചോദ് ഉണ്ണി എഴുതിയ വരികൾക്ക് സുനിലാൽ ചേർത്തല സംഗീതവും ഓർക്കസ്ട്രേഷനും ചെയ്തിരിക്കുന്നു. ഒന്ന് കേൾക്കുമ്പോൾ ഇഷ്ടം തോന്നുകയും മനസ്സിൽ പതിയുകയും ചെയ്യുന്ന ഈ മനോഹര ഗാനത്തിൻ്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇതുപോലെയുള്ള നല്ല ഗാനങ്ങൾ ഇനിയും മലയാള സിനിമയിൽ ഉണ്ടാകട്ടെ.