ഒരു നറുപുഷ്പമായി.. സരിഗമപ വേദിയിൽ അസാധ്യ ഫീലോടെ ലിബിൻ പാടിയ ഒരു മനോഹര ഗാനം..

കമൽ സംവിധാനം ചെയ്ത് ബിജു മേനോനും സംയുക്ത വർമ്മയും പ്രധാന താരങ്ങളായി എത്തിയ മേഘമൽഹാർ എന്ന ചിത്രത്തിൽ ദാസേട്ടൻ പാടിയ ഒരു നറുപുഷ്പമായി എന്ന് തുടങ്ങുന്ന ഗാനം ലിബിൻ്റെ ഭാവ സാന്ദ്രമായ ആലാപനത്തിൽ ഇതാ ആസ്വദിക്കാം. സീ കേരളം ചാനലിൻ്റെ സരിഗമപ റിയാലിറ്റി ഷോയിലെ ലിബിൻ്റെ ഈ പെർഫോമൻസ് തീർച്ചയായും ആരുടെയും ഹൃദയം കവരും.

ശബ്ദ ഭംഗിയും മികച്ച ആലാപന മികവും കൊണ്ട് അനുഗ്രഹീതനായ ഈ യുവ ഗായകൻ പാടുന്ന ഓരോ ഗാനങ്ങളും പ്രിയ സംഗീതാസ്വാദകർ നെഞ്ചിലേറ്റി കഴിഞ്ഞു. സംഗീത രംഗത്ത് ഈ ചെറുപ്പക്കാരന് നല്ലൊരു ഭാവിയുണ്ട്. നല്ല ഗാനങ്ങളിലൂടെ ഏവവരുടെയും പ്രിയപ്പെട്ട ഗായകനായി മുന്നേറാൻ ദൈവം ലിബിനെ അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു. ഒ.എൻ.വി.കുറുപ്പിൻ്റെ വരികൾക്ക് രമേഷ് നാരായണൻ സംഗീതം നൽകിയ ഈ ഗാനം ഇതാ ലിബിൻ്റെ സ്വരമാധുരിയിലൂടെ കേൾക്കാം.

Scroll to Top