Breaking News
Home / Webdesk

Webdesk

നീലപൊന്മാനെ എൻ്റെ നീലപൊന്മാനെ.. അച്ഛനും മകളും ചേർന്ന് പാടി മനോഹരമാക്കി.

മനോഹരങ്ങളായ പാട്ടുകൾ പാടി സോഷ്യൽ മീഡിയയിൽ ശ്രദ്ധേയരായ അച്ഛനും മകളും വീണ്ടും തകർത്തു. നീലപൊന്മാനെ എന്ന പഴയകാല അനശ്വര ഗാനമാണ് ഇരുവരും ചേർന്ന് പാടിയിരിക്കുന്നത്. വിനയ്ശേഖറിൻ്റെയും ഗാഥ മോളുടെയും പാട്ട് വീഡിയോകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇവർ പാടുന്ന ഓരോ ഗാനങ്ങളും നമ്മൾ വീണ്ടും വീണ്ടും കേട്ടിരുന്നു പോകും. പതിവു പോലെ ഈ ഗാനവും അച്ഛനും മകളും ചേർന്ന് മനോഹരമാക്കിയിരിക്കുന്നു. നെല്ല് എന്ന ചിത്രത്തിനായി ദാസേട്ടനും മാധുരിയമ്മയും ചേർന്ന് പാടിയ ഈ ഗാനം ഇന്നും മലയാളികളുടെ ഇഷ്ട ഗാനങ്ങളിലൊന്നാണ്. വയലാർ രാമവർമ്മയുടെ വരികൾക്ക് സലിൽ …

Read More »

വാതുക്കല് വെളളരിപ്രാവ് ഗാനം പാടി ആസ്വാദക ഹൃദയം കവർന്ന നിത്യ മാമ്മൻ്റെ പുതിയ ഗാനം

ഈ അടുത്ത കാലത്ത് ഏറെ ഹിറ്റായ ഒരു ഗാനമായിരുന്നു വാതുക്കല് വെള്ളരിപ്രാവ്. സൂഫിയും സുജാതയും എന്ന ചിത്രത്തിലെ ഈ ഗാനം മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. നിത്യ മാമ്മൻ എന്ന യുവഗായികയുടെ സ്വരമാധുരിയും ആലാപനവും ആസ്വാദകർ ഹൃദയത്തിലേറ്റി. നിത്യ പാടിയ ഒരു മനോഹര ഗാനം എല്ലാ പ്രിയപ്പെട്ടവർക്കുമായി സന്തോഷപൂർവ്വം ഇതാ സമർപ്പിക്കുന്നു. നിധിൻ കെ ചെറിയാൻ എഴുതിയ ഹൃദയസ്പർശിയായ വരികൾക്ക് ഫാ.സിൻ്റോ ചിറമ്മലാണ് സംഗീതം നൽകിയത്. നിരവധി മനോഹരങ്ങളായ ക്രിസ്തീയ ഭക്തിഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച സിയോൺ ക്ലാസിക്സിൻ്റെ ബാനറിൽ ശ്രീ.ജിനോ കുന്നുംപുറത്താണ് ഈ …

Read More »

ഒന്നിൽ കൂടുതൽ തവണ കേൾക്കാൻ തോന്നി പോകുന്ന ഒരു കിടിലൻ നാടൻപ്പാട്ട് ഇതാ ആസ്വദിക്കാം.

ചില പാട്ടുകൾ ഒറ്റ പ്രാവശ്യം കേൾക്കുമ്പോൾ തന്നെ നമുക്ക് ഒരു പ്രത്യേക ഇഷ്ടം തോന്നാറുണ്ട്. എത്രയെത്ര ഗാനങ്ങളാണ് വളരെ പെട്ടെന്ന് ആസ്വാദകർ നെഞ്ചിലേറ്റിയിരിക്കുന്നത്. ഇതാ ഇവിടെ അത്തരത്തിൽ വളരെ മനോഹരമായ ഒരു ഗാനം ആസ്വദിക്കാം. എന്നിട്ടെന്തേ എന്നിട്ടെന്തേ എന്ന് തുടങ്ങുന്ന ഈ ഗാനം യൂട്യൂബിൽ തരംഗമായി മാറി. ബിജു കൊട്ടില എഴുതിയ വരികൾക്ക് ലിസ്ന മണിയൂർ എന്ന അനുഗൃഹീത കലാകാരി സംഗീതം നൽകി പാടിയ ഈ നാടൻപാട്ട് ഏതൊരു സംഗീത പ്രേമിക്കും ഇഷ്ടമാകുമെന്ന കാര്യത്തിൽ സംശയമില്ല. എബിൻ മാത്യുവാണ് ഈ വീഡിയോ ആൽബം സംവിധാനം …

Read More »

കാർമുകിൽ വർണ്ണൻ്റെ ഗാനവുമായി ശാന്ത ബാബു.. കണ്ണ് നിറഞ്ഞു പോകുന്ന ആലാപനം..

സോഷ്യൽ മീഡിയയിലൂടെ ഒട്ടേറെ താരങ്ങൾ കലാരംഗത്തേക്ക് കടന്നു വരാറുണ്ട്. ഇന്ന് കഴിവുള്ള ആർക്കും അവരുടെ കഴിവുകൾ ജനങ്ങളിലേക്ക് എത്തിക്കാൻ നവമാധ്യമങ്ങൾ ഏറെ സഹായിക്കുന്നു. നമ്മൾ നിരവധി തവണ അത്തരത്തിൽ വൈറൽ വീഡിയോകൾ ദിനംപ്രതി കാണുന്നതാണ്. കഴിവുണ്ടായിട്ടും അവസരം ലഭിക്കാതെ പോകുന്ന കലാപ്രതിഭകളെ സോഷ്യൽ മീഡിയയിലെ നല്ല മനസ്സുകൾ പ്രോത്സാഹിപ്പിക്കാറുണ്ട്. ഇവിടെ നമുക്ക് നവമാധ്യമങ്ങളിലൂടെ തരംഗമായ ഒരു അനുഗൃഹീത ഗായികയുടെ ഗാനം ആസ്വദിക്കാം. ശാന്ത ബാബു പാടുന്ന പല ഗാനങ്ങളും വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നന്ദനം എന്ന ചിത്രത്തിൽ നമ്മുടെ വാനമ്പാടി ചിത്ര ചേച്ചി ആലപിച്ച കാർമുകിൽ …

Read More »

എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു.. ടോപ് സിംഗർ താരം സീതാലക്ഷ്മിയുടെ ശബ്ദമാധുരിയിൽ

ഫ്ലവേഴ്സ് ടിവിയുടെ ടോപ് സിംഗർ റിയാലിറ്റി ഷോയിലൂടെ നമ്മുടെയെല്ലാം ഹൃദയം കവർന്ന കൊച്ചു വാനമ്പാടി സീതാലക്ഷ്മിയുടെ മനോഹരമായ ഒരു കവർ സോങ്ങ് എല്ലാ സംഗീതാസ്വാദകർക്കും വേണ്ടി ഇതാ സ്നേഹത്തോടെ സമർപ്പിക്കുന്നു. എത്രയോ ജന്മമായ് എന്ന് തുടങ്ങുന്ന വളരെയധികം പോപ്പുലറായ ഗാനമാണ് സീതാലക്ഷ്മി നമുക്കായി ആലപിച്ചിരിക്കുന്നത്. മോഹൻലാൽ, ജയറാം, സുരേഷ് ഗോപി, മഞ്ജു വാര്യർ ചേർന്ന് അഭിനയിച്ച സമ്മർ ഇൻ ബത്ലഹേം എന്ന സിനിമയിൽ സുജാത ചേച്ചി പാടി അനശ്വരമാക്കിയ ഈ ഗാനം ഇതാ സീതക്കുട്ടിയുടെ സുന്ദര ശബ്ദത്തിലൂടെ ആസ്വദിക്കാം. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് വിദ്യാസാഗറായിരുന്നു …

Read More »

മണിച്ചേട്ടൻ പാടിയ മിന്നാമിനുങ്ങേ എന്ന ഗാനമിതാ കൊച്ചു മിടുക്കൻ ആദിത്യ സുരേഷിൻ്റെ ആലാപനത്തിൽ

മൺമറഞ്ഞു പോയ മലയാളത്തിൻ്റെ പ്രിയ കലാകാരനായ മണിച്ചേട്ടൻ്റെ എക്കാലത്തെയും മറക്കാൻ കഴിയാത്ത ഗാനവുമായി ഇതാ ഒരു കൊച്ചു കലാകാരൻ. സോഷ്യൽ മീഡിയയിൽ തരംഗമായ ആദിത്യ സുരേഷ് എന്ന കുഞ്ഞ് പ്രതിഭ എത്ര മനോഹരമായാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. മനസ്സിൽ നൊമ്പരമുണർത്തുന്ന ഈ ഗാനം നല്ല ഫീലോടെ തന്നെ മോൻ പാടി. അസ്ഥികൾ ഒടിയുന്ന അസുഖം ബാധിച്ച ആദിത്യ സുരേഷ് കോമഡി ഉത്സവം, തകർപ്പൻ കോമഡി തുടങ്ങിയ ചാനൽ പ്രോഗ്രാമുകളിൽ പങ്കെടുത്ത് കഴിവ് തെളിയിച്ചിട്ടുണ്ട്. പരിമിതികളെ തൻ്റെ കഴിവിലൂടെ മറികടന്ന് ആസ്വാദകരെ വിസ്മയിപ്പിക്കുന്ന ഈ കൊച്ചു …

Read More »

രാമഴ തോരാതെ പെയ്ത നേരം.. മനസ്സിനെ കുളിരണിയിക്കുന്ന ഗാനവുമായി അഭിജിത്ത് കൊല്ലം.

സ്വരമാധുര്യം കൊണ്ട് ശ്രദ്ധേയനായ യുവഗായകൻ അഭിജിത്ത് കൊല്ലം പാടിയ പ്രണയരാമഴ എന്ന ഏറ്റവും പുതിയ മ്യൂസിക്കൽ ആൽബം ഇതാ ആസ്വദിക്കാം. സംഗീത പ്രേമികളുടെ ഹൃദയങ്ങളിൽ ഒരു കുളിർ മഴയായി ഈ മനോഹര ഗാനം പെയ്തിറങ്ങുന്നു. നല്ല ഗാനങ്ങളെ എന്നും നെഞ്ചോട് ചേർത്തിട്ടുള്ള പ്രിയ ആസ്വാദകർ തീർച്ചയായും ഈ ഗാനവും സ്വീകരിക്കും.. വിന്നിഷ് കണ്ടറിയാണ് ഈ വീഡിയോ ആൽബം നിർമ്മിച്ചിരിക്കുന്നത്. ശ്രീ.രാജേഷ് പത്തനാപുരം എഴുതിയ വളരെ മനോഹരമായ വരികൾക്ക് വശ്യമായ സംഗീതം നൽകിയത് ശ്രീ.ബൈജു സരിഗമ. പശ്ചാത്തല സംഗീതം നിർവ്വഹിച്ചിരിക്കുന്നത് ഉണ്ണികൃഷ്ണൻ കോതമംഗലം എന്ന കലാകാരനാണ്. …

Read More »

പൂമുഖ വാതിൽക്കൽ.. വിവാഹ വാർഷിക ദിനത്തിൽ സുന്ദരമായൊരു ഗാനവുമായി സജേഷ് പരമേശ്വരൻ

ഇന്ന് അനുഗ്രഹീത ഗായനായ സജേഷ് പരമേശ്വരൻ്റെയും സന്ധ്യയുടെയും പതിനേഴാം വിവാഹ വാർഷിക ദിനമാണ്. ഈ ധന്യ നിമിഷത്തിൽ ദാസേട്ടൻ ആലപിച്ച ഒരു മനോഹര ഗാനം തൻ്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുകയാണ് ശ്രീ.സജേഷ് പരമേശ്വരൻ. ഇന്നത്തെ ദിവസം വിവാഹ വാർഷികമായി വരുന്ന എല്ലാവർക്കും വേണ്ടിയാണ് താൻ ഈ ഗാനം ആലപിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. നിരവധി ഗാനങ്ങളിലൂടെ സോഷ്യൽ മീഡിയയുടെ പ്രിയ ഗായകനായി മാറിയ സജേഷ് പരമേശ്വരനും ഭാര്യ സന്ധ്യയ്ക്കും എല്ലാവിധ ആശംസകളും നേരുന്നു. രാക്കുയിലിൻ രാഗസദസ്സിൽ എന്ന മലയാള ചിത്രത്തിന് വേണ്ടി ശ്രീ.എസ്.രമേശൻ നായർ എഴുതിയ …

Read More »

ഇരട്ട സഹോദരിമാരുടെ ഒരു മനോഹര നൃത്തം.. ആരും കണ്ടിരുന്നു പോകുന്ന കിടിലൻ പെർഫോമൻസ്

പാലക്കാട് സ്വദേശിനികളായ ഇരട്ട സഹോദരിമാർ അവതരിപ്പിച്ച ഈ മനോഹര നൃത്തം പ്രിയപ്പെട്ട കലാ സ്നേഹികൾക്കായി സസ്നേഹം സമർപ്പിക്കുന്നു. തുളസിക്കതിർ നുള്ളിയെടുത്ത് എന്ന് തുടങ്ങുന്ന ഏറെ ശ്രദ്ധ നേടിയ ഭക്തിഗാനം ഇരുവരും ചേർന്ന് നൃത്ത ചുവടുകളിലൂടെ ഗംഭീരമാക്കി. അശ്വിതയുടെയും അശ്വിജയുടെയും ഈ പ്രകടനം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഹൃദയരാഗം ശാന്ത ഗീതം എന്ന ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോ നാല് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. സ്റ്റാർ സിങ്ങർ ഫെയിം ജയകൃഷ്ണൻ ആലപിച്ച തുളസിക്കതിർ ഗാനത്തിന് വളരെ അനുയോജ്യമായ രീതിയിൽ രണ്ടു പേരും നൃത്തം …

Read More »

ഒരു നറുപുഷ്പമായി.. സരിഗമപ വേദിയിൽ അസാധ്യ ഫീലോടെ ലിബിൻ പാടിയ ഒരു മനോഹര ഗാനം..

കമൽ സംവിധാനം ചെയ്ത് ബിജു മേനോനും സംയുക്ത വർമ്മയും പ്രധാന താരങ്ങളായി എത്തിയ മേഘമൽഹാർ എന്ന ചിത്രത്തിൽ ദാസേട്ടൻ പാടിയ ഒരു നറുപുഷ്പമായി എന്ന് തുടങ്ങുന്ന ഗാനം ലിബിൻ്റെ ഭാവ സാന്ദ്രമായ ആലാപനത്തിൽ ഇതാ ആസ്വദിക്കാം. സീ കേരളം ചാനലിൻ്റെ സരിഗമപ റിയാലിറ്റി ഷോയിലെ ലിബിൻ്റെ ഈ പെർഫോമൻസ് തീർച്ചയായും ആരുടെയും ഹൃദയം കവരും. ശബ്ദ ഭംഗിയും മികച്ച ആലാപന മികവും കൊണ്ട് അനുഗ്രഹീതനായ ഈ യുവ ഗായകൻ പാടുന്ന ഓരോ ഗാനങ്ങളും പ്രിയ സംഗീതാസ്വാദകർ നെഞ്ചിലേറ്റി കഴിഞ്ഞു. സംഗീത രംഗത്ത് ഈ ചെറുപ്പക്കാരന് …

Read More »

Watch Dragon ball super