അനന്തഭദ്രം, തുടർക്കഥ, ഭാഗം 5 വായിക്കൂ…

രചന : കാർത്തുമ്പി തുമ്പി

അനന്തൻ കുറച്ചുനേരം അങ്ങനെ തന്നെ നിന്നു..ആളുകളെല്ലാം പതിയെ പിരിഞ്ഞു പോയി..

അപ്പോഴാണവൻ ശങ്കരനെ കണ്ടത്..

ഒരു ചെറു പുഞ്ചിരിയോടെ അവൻ ശങ്കരരന്റെ അടുത്തേക്ക് ചെന്നു..

” ശങ്കര മാമ്മ എപ്പോ വന്നു..? ” അനന്തൻ

” പുലർച്ചയാ അറിഞ്ഞത് അപ്പോ തന്നെ എത്തി…

” മ്മ് ” അനന്തൻ കാറിൽ കയറി. ശങ്കരൻ ഡ്രൈവറുടെ കൂടെയും ഡ്രൈവറോട് കാർ എടുക്കാൻ പറഞ്ഞിട്ട് ശങ്കരൻ ഒന്ന് തിരിഞ്ഞ് നോക്കി…

അനന്തൻ സീറ്റിൽ ചാരി കണ്ണടച്ചിരിപ്പാണ്..

ശങ്കരൻ തിരിഞ്ഞ് ഇരുന്നു..

കണ്ണടച്ചിരിക്കുന്നുണ്ടെങ്കിലും അനന്തന്റെ കണ്ണുകളിൽ ഭദ്രയുടെ മുഖമായിരുന്നു…

❤❤❤❤❤❤❤❤❤❤

മംഗലത്ത് എത്തിയതും വേണു ഭദ്രയെ വലിച്ചിറക്കി.. പുറകെ ശാകേഷും.. വേണു ഭദ്രയെ വലിച്ചിഴച്ചു അവളുടെ മുറിയിലേക്ക് കൊണ്ടുപോയി… രാഗിണി കണ്ണീരോടെ ആ കാഴ്ച നോക്കിനിന്നു.. ഭവ്യ ആ ഭാഗത്തേക്ക് പോയില്ല..

നളിനി മുഖത്തെ സന്തോഷം ഒളിപ്പിക്കാൻ പാടുപെടുന്നുണ്ടായിരുന്നു..

” വാടി അസ്സത്തെ.. ” വേണു അവളെ കട്ടിലിലേക്ക് തള്ളി.. ഭദ്ര കട്ടിലിൽ നേരെ തന്നെ ഇരുന്നു മുഖം ഉയർത്താതെ…

” നിനക്ക് ഇവിടുന്ന് പോവാൻ എങ്ങനെ ധൈര്യം ഉണ്ടായി… ” ചോദിക്കുന്നതിനൊപ്പം അയാൾ അരയിൽ നിന്നും ബെൽറ്റ്‌ ഊരിയിരുന്നു.. അയാൾ അവളെ തലങ്ങും വിലങ്ങും തല്ലാൻ തുടങ്ങി..നിന്ന് കൊണ്ടതല്ലാതെ അവൾ എതിർക്കാനോ തടയാനോ നിന്നില്ല..

” ഭാഗ്യം ആ പോലീസ് എന്റെ ആളായത് ഇല്ലെങ്കിലോ..നീ എന്തെങ്കിലും പറഞ്ഞിരുന്നേൽ നിന്റെ തള്ളയെ ഞാൻ ഇവിടെ കെട്ടിതൂക്കിയേനെ…

എന്നെ കൊണ്ട് വെറുതെ അത് ചെയ്യിക്കരുത്…

ഇനി നീ പോവാതിരിക്കാൻ നിനക്ക് വേറെ ഒരു സമ്മാനം കൂടി തരാം… ”

അയാൾ പുച്ഛിച്ചു ചിരിച്ചുകൊണ്ട് മുറിവിട്ടിറങ്ങി..

പുറത്ത് നിന്ന രാഗിണി ഓടി ഉള്ളിൽ കയറി ..

” എന്തിനാ മോളെ നീ ഇങ്ങനെ ഒക്കെ ചെയുന്നെ… നിനക്ക് ഇവിടെ എന്തിന്റെ കുറവുണ്ടായിട്ടാ..

നിനക്ക് ഈ അമ്മയെ തീ തീറ്റിച്ചു മതിയായില്ലേ… ” രാഗിണി കരഞ്ഞുകൊണ്ട് ഭദ്രയുടെ മുടിയിൽ തലോടി.. ഭദ്ര പുച്ഛ ചിരിയോടെ രാഗിണിയെ നോക്കി…

” അമ്മ പോവാൻ നോക്ക്.. ” ഭദ്ര മുഖം തിരിച്ചു.. രാഗിണി അവളെ ഒന്ന് നോക്കിയിട്ട് പുറത്തേക്ക് ഇറങ്ങി… ഭദ്രക്ക് വല്ലാത്ത തളർച്ച തോന്നി.. അറിയാം ഇവരുടെ കൈയിൽ കിട്ടിയാൽ കൊല്ലാതെ കൊല്ലും.. അമ്മയോട് എന്താ പറയണ്ടേ അച്ഛനും മുറച്ചെറുക്കനും തന്റെ ശരീരം ആവശ്യപ്പെടുന്നുണ്ടെന്നോ.. തകർന്നു പോവും പാവം.. രണ്ട് അറ്റാക്ക് കഴിഞ്ഞതാണ്..

ഇനി.. പറഞ്ഞാലും തന്നെ വിശ്വസിക്കോ.. പന്ത്രണ്ട് വയസ്സുമുതൽ തനിക് ബാധ കയറിയതല്ലേ..

ബാധ ഈ വീട്ടിലെ ചിലരാണെന്ന് മാത്രം… വസ്ത്രം നനഞ്ഞപ്പോഴാണ് കരയാണെന്ന കാര്യം അറിഞ്ഞത്.. അംബികാമ്മയുടെ സെറ്റ് മുണ്ടാണ്… കഴുത്തിന്റെ ഭാഗവും നനഞ്ഞിരിക്കുന്നു…

സെറ്റ് മുണ്ടിന്റെ കാര്യം ഓർത്തപ്പോഴാ അനന്തനെ ഓർമ വന്നത്..

അനന്തൻ..കൂടെ ഉണ്ടായിരുന്ന ഓരോ നിമിഷവും തനിക്ക് കിട്ടിയ ധൈര്യം ചെറുതല്ല.. വേറെ കൂടുതൽ എന്തോ പ്രതീക്ഷിച്ചോ ഞാൻ… തന്നെ ആരെങ്കിലും രക്ഷിക്കുമെന്ന് കരുതിയോ… ആ രക്ഷകൻ അനന്തൻ ആണെന്ന് മനസ്സ് കരുതിയോ… മനസ്സിന് വല്ലാത്ത ധൈര്യം ആ മുഖം ഓർക്കുമ്പോൾ.. അനന്തന്റെ ചിന്തയിൽ ചുറ്റുമുള്ളത് മറന്നിരിക്കുന്നു.. അതാവും വേണുവച്ഛന്റെ കൈയിലെ ചുട്ടുപഴുത്ത കത്തി കാണാതെ പോയത്… മുറിക്ക് പുറത്ത് വച്ചു രാഗിണി അയാളെ തടഞ്ഞുകൊണ്ട് കൈയിൽ പിടിച്ചു…

” അയ്യോ വേണ്ട.. അവൾ ഇനി പോവില്ല… ”

അവർ കരഞ്ഞുകൊണ്ട് അയാളുടെ കൈയിൽ മുറുകെ പിടിച്ചു…

” ഇനിയും ഞാൻ ക്ഷമിച്ചാൽ പുറത്തിറങ്ങി നടക്കാൻ പറ്റാതെ ആവും… ” അയാൾ കൈ കുതറിക്കൊണ്ട് പറയുന്നുണ്ട്… നളിനി വേഗം രാഗിണിയെ പിടിച്ചുമാറ്റി.. അയാൾ വേഗം മുറിക്ക് അകത്തേക്ക് കയറി.. ഭദ്ര അയാളെ നോക്കുന്നുപോലുമില്ല.. അവൾ ചിന്തയിലാണ്…

അയാൾ അവളുടെ കാലുയർത്തി കാൽവെള്ളയിൽ കത്തി അമർത്തി…. ഭദ്ര ഞെട്ടി കരഞ്ഞു…

ആർത്തുലച്ചു കരഞ്ഞു…

ഭദ്രയുടെ കരച്ചിൽ കണ്ട് നളിനി ചിരിക്കുന്നുണ്ടായിരുന്നു…

” എന്റെ കുഞ്ഞിനെ ദ്രോഹിക്കല്ലെന്ന് പറയ് ഏട്ടത്തി… ” രാഗിണി കരഞ്ഞു തളർന്നു വീണു…

ഭദ്രയുടെ അവസ്ഥയും മറിച്ചല്ലായിരുന്നു.. അവൾ കരഞ്ഞു തളർന്നിരുന്നു…

വരില്ല ആരും രക്ഷിക്കാൻ വരില്ല…ഇതാണ് തന്റെ വിധി… ഇവിടെ തന്നെയാണ് എന്റെ മരണവും… ഭദ്ര ചുമരിലേക്ക് ചാരി ഇരുന്നു..

വേണു അവളെ നോക്കി പുച്ഛിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി…

❤❤❤❤❤❤❤❤❤❤

അനന്തൻ നേരെ വീട്ടിലേക്കായിരുന്നു പോയത്..

ചെന്ന പാടെ അമ്മയുടെ മുറിയിൽ കയറി കതകടച്ചു കിടന്നു… അമ്മയുടെ സെറ്റ് മുണ്ട് ഒരെണം വിരിച്ചിട്ടാണ് കിടപ്പ്… എന്നിട്ടും മനസ്സ് ശാന്തമാവുന്നില്ല… കണ്ണീർ വറ്റിയ രണ്ട് ഉണ്ട കണ്ണുകൾ വല്ലാതെ അലോസരപ്പെടുത്തുന്നു.. ഒന്ന് മയങ്ങാൻ പോലും പറ്റുന്നില്ല… എന്തോ വലിയ ടെൻഷൻ.. അവൻ കുറെ നേരം കണ്ണടച്ച് കിടന്നു… അവൻ ദേഷ്യത്തോടെ എഴുനേറ്റു.. മനസ്സ് ശാന്തമാവുന്നില്ല… അവൻ നേരെ ബാത്‌റൂമിൽ കയറി…അവൻ ഒരു നിമിഷം നിന്നു..

ഭദ്ര അഴിച്ചിട്ട ദാവണി.. അവൻ വേഗം ആ മുറിയിൽ നിന്ന് ഇറങ്ങി സ്വന്തം മുറിയിൽ കയറി..ഷവർ തുറന്ന് അതിന് കീഴിൽ നിന്നു.. തല തണുക്കുന്നുണ്ട്.. പക്ഷെ മനസ്സ്… എത്ര നേരം അങ്ങനെ നിന്നെന്ന് അറിയില്ല.. അവൻ ഇറങ്ങി തല തുടച്ചു കണ്ണാടിയിൽ നോക്കി കണ്ണൊക്കെ ചുവന്നിരിക്കുന്നു.. ഒന്ന് ഫ്രഷ് ആയി ഹാളിലേക്ക് നടന്നു.. ആരെയും കാണുന്നില്ല..

അവൻ കഴിക്കാനിരുന്നു.. ജാനുവമ്മയെ ആ ഭാഗത്തേക്ക് കണ്ടില്ല കുറച്ച് ദിവസമായി ആള് ചെറിയ സമരത്തിലാണ്.. അവൻ സ്വയം വിളമ്പി കഴിച്ചു

അടുക്കളയിൽ നിന്ന് തട്ടും മുട്ടൊക്കെ കേൾക്കാം തന്നോട് മാത്രമുള്ള പരിഭവമാണ്…

കഴിച്ച് എഴുന്നേറ്റതും ശങ്കരമാമ്മ ഉള്ളില്ലേക്ക് വന്നു…

” മിഥി നിന്നെ അനേഷിച്ചു.. വല്ലപ്പോഴും അവിടെ വന്നു പോവാൻ പറയാ അവള്.. ” ശങ്കരൻ.

” മ്മ് ഞാൻ ഒന്ന് ഡ്രസ്സ്‌ മാറിയിട്ട് വരാം.. എന്നിട്ട് പോവാം… ” അനന്തൻ..

ശങ്കരന്റെ ഇളയ മകൾ മിഥില മേലേടത്ത് ഹോസ്പിറ്റലിലാണ് വർക്ക്‌ ചെയുന്നത്..

ഡോക്ടറാണ്..

അനന്തൻ കാറിലാണ് പോയത്..ആളുകളുടെ മുറുമുറുപ്പ് സഹിക്കാൻ വയ്യാതായിരിക്കുന്നു.. താനും അവളും തമ്മിൽ എന്താണ് ബന്ധം..? ഒന്നുമില്ല വെറും പരിചയക്കാർ.. എന്നിട്ടും എന്തിനാണ് ഇത്ര കൃത്യമായി അവളുടെ പ്രശ്നങ്ങൾ തന്റെ തലയിൽ കൊണ്ടിടുന്നത്…

അനന്തൻ തല കുടഞ്ഞു… കവലയിൽ നിന്നും കുറച്ചേ ഉള്ളൂ ആശുപത്രിയിലേക്ക്.. ജാനുവമ്മയുടെ മകളും മരുമകനും ആക്‌സിഡന്റിൽ ചികിത്സ കിട്ടാതെ മരിച്ചപ്പോൾ തീരുമാനിച്ചതാണ് അടുത്ത് തന്നെ ഒരു ആശുപത്രി വേണമെന്ന്.. പിന്നെ രണ്ട് വർഷം അതിന് പുറകെ തന്നെ ആയിരുന്നു..

അത്യാവശ്യം സൗകര്യങ്ങളോട് കൂടിയ രണ്ട് നില ആശുപത്രി.. ജില്ലാ ആശുപത്രിയിലേക്ക് പിന്നെയും ഒരു മണിക്കൂർ ദൂരമുണ്ട്.. മേലേടത്ത് ആശുപത്രിയിൽ കടമായും ചികിത്സ നൽകും..

ഇനി ചികിത്സ ലഭിക്കാതെ ആർക്കും ഒന്നും സംഭവിക്കരുത്… മേലേടത്ത് ആശുപത്രി എന്ന് ആർച്ച് മാതൃകയിൽ എഴുതിയിരിക്കുന്നു.. ഭംഗിയായി പെയിന്റ് അടിച്ച മതിലും ആശുപത്രിയും…

ഉച്ചയായതുകൊണ്ട് അത്ര തിരക്കും ഇല്ല അനന്തൻ നേരെ ഹോസ്പിറ്റലിലേക്ക് കയറി വരാന്തയിലൂടെ നടക്കുമ്പോൾ എതിരെ വരുന്നവളെ കണ്ട് അവന്റെ ശ്വാസം വിലങ്ങി..

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും….

രചന : കാർത്തുമ്പി തുമ്പി

Scroll to Top