അനന്തഭദ്രം, തുടർക്കഥ, ഭാഗം 21 വായിക്കൂ….

രചന : കാർത്തുമ്പി തുമ്പി

ഭദ്രക്ക് ദേവിനോട് അനന്തൻ നോക്കി നിൽക്കുന്നത് പറയണമെന്ന് തോന്നി പക്ഷെ ആളെവിടെ നിർത്തുന്നു.. ആള് നോൺ സ്റ്റോപ്പ്‌ ആണ്…

” ദേവ് മാഷേ.. ”

പുഞ്ചിരിയോടെ വിളിച്ചപ്പോൾ അവൻ സംസാരം നിർത്തി അവളെ തന്നെ ഉറ്റുനോക്കി..

അവൾ കണ്ണുകൊണ്ട് എന്തൊക്കെയോ കാണിക്കുന്നുണ്ടായിരുന്നു..

ദേവ് അവൾ കണ്ണുകൊണ്ട് കാണിച്ചിടത്തേക്ക് നോക്കിയപ്പോൾ ചെറുതായൊന്നു ഞെട്ടി.

” ടീച്ചർക്ക് പേടി ഉണ്ടോ.. ”

പുഞ്ചിരിയോടെ ആയിരുന്നു ചോദ്യം.. കാണുന്നവർക്ക് അവർ വേറെന്തോ കളിയായി സംസാരിക്കുന്ന പോലെയോ തോന്നൂ.

” ചെറുതായിട്ട്.. ” തിരിച്ചും ഭദ്ര അങ്ങനെ തന്നെ മറുപടി കൊടുത്തു.

അനന്തൻ ദേവിനെ കോപത്തോടെ നോക്കി.. ലോഡ് ഇറക്കാൻ ഉണ്ട് മില്ലിൽ നിന്ന്…അത് നോക്കാൻ വന്നതാണ് ..അപ്പോഴാണ് അവളുടെ ഒരു “cheers ” അനന്തൻ കൈ കൂട്ടി പിടിച്ചു ദേഷ്യം നിയന്ത്രിച്ചു. അപ്പോഴാണ് അരിച്ചാക്കും കൊണ്ട് ഒരുത്തൻ മറിഞ്ഞു വീണത്.. തീർന്നു..

അനന്തന് ആണെങ്കിൽ ആരെങ്കിലും കിട്ടാൻ ഇരിക്കായിരുന്നു. ഭദ്ര സഹതാപത്തോടെ അയാളെ നോക്കി. അരിചാക്ക് താഴെ വീണ ശേഷം എന്താ ഉണ്ടായതെന്ന് അയാൾക്ക് ഓർമ ഇല്ല.. എല്ലാം കൂടെ ഒരു മൂളിച്ച മാത്രം അനന്തൻ എന്തോ ഉറക്കെ പറയുന്നുണ്ട്.. അയാൾ ചുറ്റും നോക്കി എല്ലാവരും അയാളെ സഹതാപത്തോടെ നോക്കുന്നുണ്ട്.. അനന്തന്റെ വായിലെ ചീത്ത കേട്ട് ചെവി മൂളി പോയിരുന്നു.. അനന്തൻ ഭദ്രയെ നോക്കി.. കണ്ണ് മിഴിച്ചു ഇരിക്കുന്നുണ്ട്.

അവനൊരു ആശ്വാസം തോന്നി.. ചായ കുടിച്ചു കഴിഞ്ഞതും അവർ നേരെ സ്കൂളിലേക്ക് തിരിച്ചു..

അനന്തൻ നഖം കടിച്ചുകൊണ്ട് ആലോചിക്കായിരുന്നു.. ഭദ്രയുടെ ഇപ്പോഴത്തെ അകൽച്ച.. ആളുകൾ ഉള്ളതുകൊണ്ടും പുറത്തുവെച്ച് കണ്ടതുകൊണ്ടും മിണ്ടാതെ ഇരുന്നതാണ്.. താൻ എന്തെങ്കിലും പറഞ്ഞാൽ ചുറ്റുമുള്ളവർ അവളെ തെറ്റായി നോക്കും..

അതൊരിക്കലും അവളെ സംശയിച്ചുകൊണ്ടല്ല. പക്ഷെ എന്തോ ഇന്നത്തെ കാഴ്ച്ച..ഭദ്രയെ കാണുമ്പോൾ ദേവിന്റെ കണ്ണുകളിലെ തിളക്കം.. ടീച്ചേർസിന്റെ അടക്കിപിടിച്ച സംസാരം..

എല്ലാം തനിക്ക് അറിയാം…

എല്ലാ ലോഡും ഇറക്കി കഴിഞ്ഞു ഇനി സ്കൂളിലേക്കാണ്. Anniversary പ്രമാണിച്ചു കുറച്ചധികം വേണ്ടി വരും.. സ്കൂളിൽ ചെന്നപ്പോൾ ഭദ്ര ഉണ്ടായിരുന്നു.. ഡ്രസ്സ് എല്ലാം കളക്ട് ചെയ്ത് സെറ്റ് ചെയാണ്.. കൂട്ടിനു രണ്ട് ടീച്ചർമാർ ഉണ്ട്.. അനന്തൻ അവളെ തന്നെ നോക്കി നിന്നു..

വളരെ സന്തോഷത്തോടെയാണ് സംസാരം..

സംസാരിക്കുമ്പോൾ കാതിൽ ആടുന്ന ജിമിക്കി കമ്മലുകൾ പ്രത്യേക ഭംഗി നൽകുന്നു ….

” ഇന്ന് നേരത്തെ പോവണോ ടീച്ചറെ? ലളിത ടീച്ചർ..

” ഏയ്‌.. ” ഭദ്ര പറഞ്ഞു തിരിഞ്ഞതും കണ്ടത് അനന്തനെയാണ്.. ”

ആ വേഗം പോവണം.. അതാ നല്ലത്.. ”

” അത് എന്താ ടീച്ചറെ.. ”

” ഏയ്‌.. ” ഭദ്ര വേഗം ഇറങ്ങി അടുക്കളയുടെ ഭാഗത്ത്‌ നിന്ന് അനന്തൻ അവളെ നോക്കി.. ഭദ്ര അഖിലിന്റെ ഓട്ടോയിൽ കയറുന്നത് അവൻ കണ്ടു…പിന്നെയും അഞ്ചു മിനിറ്റ് എടുത്തു ലോഡ് മൊത്തം ഇറക്കാൻ… അനന്തന് മനസ്സിന് ഒരു സുഖം തോന്നിയില്ല.. ലോഡ് ഇറക്കി കഴിഞ്ഞിട്ടും അവൻ സ്കൂളിൽ തന്നെ ഇരുന്നു..

എല്ലാവരും തിരക്കിലാണ്.. അവൻ വണ്ടി എടുത്ത് പുറത്തേക്കിറങ്ങി.. കണ്ടത്തിൽ സ്റ്റേജ് റെഡി ആക്കുന്നുണ്ട് സഹായിക്കാൻ കുട്ടികളുമുണ്ട്.. ദേവ് മാഷ് ഭദ്രയോട് മിണ്ടുന്ന പോലെ മറ്റാരോടും മിണ്ടുന്നില്ലെന്ന് അവൻ ശ്രദ്ധിച്ചു .. അത് തന്നെയാണ് മനസ്സ് അസ്വസ്ഥമാവാൻ കാരണം….

ഭദ്ര സന്ധ്യക്ക്‌ തുളസി തറയിൽ വിളക്ക് കൊളുത്തുമ്പോൾ അനന്തൻ മുകളിൽ നിന്നും നോക്കി നിന്നു

” എന്താ മോള് കുറച്ച് ദിവസമായി ഇങ്ങോട്ട് വരാതെ..? നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ.. ” ശങ്കരൻ

അനന്തൻ തിരിഞ്ഞു നോക്കി…

” ഏയ്യ്.. ചെറിയൊരു പിണക്കം.. ” അതേ പടി അവൻ തിരിഞ്ഞു നിന്നു.. മാമയോട് പറഞ്ഞാൽ മാമ ഭദ്രയെ വെറുത്താലോ..

” മിഥിക്ക് കല്യാണം ഒന്നും നോക്കുന്നില്ലേ മാമേ.. ”

” മ്മ് അവൾക്ക് ഈ നാട്ടിൽ തന്നെ മതിയെന്നാ പറയുന്നേ.. അവളുടെ പഠിപ്പിന് പറ്റിയ ആരുണ്ട് ഈ നാട്ടിൽ.. ” ശങ്കരൻ ഒന്ന് നെടുവീർപ്പ് ഇട്ടു..

” അതൊക്കെ നമുക്ക് നോക്കാം.. ഇനി ഇപ്പോൾ ഡോക്ടർ ആയില്ലേ അധികം താമസിപ്പിക്കണ്ട.. ”

അനന്തൻ

” ആ എന്നാൽ നോക്കാം അല്ലേ.. “..

” ഞാൻ ആ നാരായണേട്ടനോട് പറയാം ആള് നല്ല ബ്രോക്കർ ആണ്.. ”

” മ്മ് ” ശങ്കരന്റെ മുഖത്ത് ഒരു തെളിച്ചമുണ്ടായി..

അയാൾ പിന്നെ ഒന്നും മിണ്ടാതെ ഇറങ്ങി..

അങ്ങനെയെങ്കിലും ഭദ്രയുടെ സംശയം മാറട്ടെയെന്ന് അനന്തൻ കരുതി.

❤❤❤❤❤❤❤❤❤

രാവിലെ മുതൽ നല്ല ബഹളമാണ് നാളെയാണ് anniversary അതിന്റെ ഒരുക്കങ്ങളുടെയാണ് ബഹളം..

ഇപ്പോഴും സ്റ്റേജ് വർക്ക് ഒന്നും തീർന്നട്ടില്ല ..

ഒരു ഭാഗത്ത്‌ കുട്ടികളുടെ പ്രാക്ടീസ് വേറെ അനന്തൻ ഉച്ചക്കെ വരുന്നുള്ളൂ എന്ന് ശങ്കരനോട് പറയുന്ന കേട്ടു…..ഭദ്ര കുറേ നേരമായി ശ്രദ്ധിക്കുന്നു..

മനോജ്‌ മാഷിന് രാവിലെ തൊട്ട് ഒരു തട്ടലും മുട്ടലും.. ഇടക്ക് വയറിൽ കൈ തട്ടുന്ന പോലെയും അവൾക്ക് തോന്നി… ഉച്ചക്ക് നല്ല തലവേദന തോന്നി.. ഒരു പാരസെറ്റ്മോൾ കഴിച്ച് അവൾ ഡെസ്കിൽ തല ചായ്ച്ചു കിടന്നു.. ആരോ അവളുടെ തലയിൽ മെല്ലെ തഴുകി. അനന്തൻ ആണെന്ന് കരുതി അവൾ മിഴികൾ തുറന്നില്ല..

ഇടക്ക് കൈകൾ കവിളിലേക്ക് അമർത്തി ഇറങ്ങുന്ന പോലെ തോന്നിയതും ഭദ്ര ചാടി എഴുനേറ്റു.

മുന്നിൽ വഷളൻ ചിരിയോടെ മനോജ്‌ മാഷ്..

” താൻ എന്താടോ കാണിക്കുന്നേ.. ”

ഭദ്രക്ക് ദേഷ്യം വന്നു..

” ഏയ്‌ ബഹളം വക്കണ്ട ടീച്ചറിനെ ഒന്ന് തലോടാൻ കുറെയായി ആഗ്രഹിക്കുന്നു..

അതുകൊണ്ടല്ലേ.. ടീച്ചർ ദേവ് മാഷിന് മാത്രേ തലോടാൻ നിന്ന് കൊടുക്കൂ..

എത്രയാണെന്നുവെച്ചാൽ പറഞ്ഞാൽ മതി ”

പറഞ്ഞു തീരും മുൻപ് കവിളിൽ അടി വീണിരുന്നു..

അടിയുടെ ശബ്ദം കേട്ട് മറ്റ് ടീച്ചേഴ്സും കുട്ടികളും ഓടി വന്നു..

” ഇനി ഒരിക്കൽ കൂടി താൻ ഇമ്മാതിരി വർത്താനം പറഞ്ഞാൽ.. ” ഭദ്ര ചൂണ്ടുവിരൽ ഉയർത്തി പറഞ്ഞു.. അവൾ കിതപ്പോടെ ചുറ്റും നോക്കി.. ഒരു വിധം എല്ലാവരുമുണ്ട് അനന്തൻ ഒഴിച്ച്.. അവൾ കാറ്റ് പോലെ പുറത്തേക്ക് പോയി.. മനോജ്‌ കൈ കവിളിൽ വെച്ചു എല്ലാവരെയും നോക്കി..

ഭദ്രക്ക് ദേഷ്യവും സങ്കടവും വന്നിരുന്നു. അവൾ ഓഫീസിൽ പോയി ബാഗുമെടുത്തു വേഗം ഇറങ്ങി നടന്നു.. ഓട്ടോ വിളിക്കാനൊന്നും നിന്നില്ല..

നടക്കുമ്പോൾ കണ്ടു.. കണ്ടത്തിൽ നിന്ന് സ്റ്റേജിനും പന്തലിനും നിർദേശം കൊടുക്കുന്ന അനന്തനെ.. ഒരു കറുപ്പ് കളർ ഷർട്ട്‌ ആയിരുന്നു.

അതിൽ പകുതിയും വിയർപ്പ് നനഞു ഒട്ടിയിരിക്കുന്നു.. ഇടക്ക് വീശുന്ന കാറ്റ് ഒരു ആശ്വാസമാണ്.. അനന്തനെ കണ്ടതും കാലുകളുടെ വേഗത കുറഞ്ഞു. വേറെന്തോ വികാരം വന്ന് മൂടുന്നു.

ഓടി പോയി അവന്റെ നെഞ്ചിൽ ചായണമെന്ന് തോന്നി.. ഒന്ന് കരയണമെന്ന് തോന്നി..

പക്ഷെ കഴിയുന്നില്ല..

ഭദ്ര നോട്ടം മാറ്റി വേഗം നടന്നു..

❤❤❤❤❤❤❤❤❤❤❤❤

പന്തൽ മുറുക്കി കെട്ടാൻ പറഞ്ഞ് തിരഞ്ഞപ്പോൾ കണ്ടു ഭദ്ര വേഗത്തിൽ പോവുന്നത്.. ഇതെന്താ ഈ നേരത്ത് അവൾ പോവുന്നതെന്ന് ചിന്തിച്ചു നിൽക്കുമ്പോഴാണ് സ്കൂളിൽ നിന്ന് ശങ്കരമാമ വന്നത്..

മുഖം അത്ര തെളിച്ചമല്ല.

” എന്താ മാമേ “? ചോദിച്ചു രണ്ട് നിമിഷം കഴിഞ്ഞാണ് എന്താ ഉണ്ടായതെന്ന് മാമ പറഞ്ഞത്.

അനന്തൻ വേഗത്തിൽ സ്കൂളിലേക്ക് നടന്നു..

“വേണ്ട അനന്താ.. വേണ്ട..” ശങ്കരൻ

” വേണ്ടെന്നാ എന്റെ പെണ്ണിനെ കയറി പിടിച്ചിട്ട്.. ” ശങ്കരൻ പിടിച്ച കൈ കുടഞ്ഞുകൊണ്ട് അനന്തൻ ചോദിച്ചു.

” നിന്റെ പെണ്ണാണെന്ന് നിനക്ക് മാത്രമേ അറിയൂ ബാക്കി ആർകെങ്കിലും അത് അറിയോ.. അവർ വിശ്വസിക്കോ അവർ വേറെ രീതിയിൽ വ്യാഖ്യാനിക്കും… ഇതാ ഞാൻ പറഞ്ഞത് വേഗം ആ കെട്ട് നടത്താൻ.. അപ്പോ പിന്നെ മേലെടത്തെ അനന്തന്റെ പെണ്ണിനെ തൊടാൻ പോയിട്ട് നോക്കാൻ പോലും ആർക്കും ധൈര്യം ഉണ്ടാവില്ല.. ”

ശങ്കരൻ ഉപദേശം പോലെ പറഞ്ഞതും അനന്തൻ നിന്നു.

” എന്നാലും ആ ***** മോൻ.. ” അനന്തൻ

” വിട് അവനുള്ളത് അവൾ കൊടുത്തല്ലോ പിന്നെ എന്താ.. നമുക്ക് സൗകര്യം പോലെ അവനെ കിട്ടും.. ”

” മ്മ് ” അനന്തന് ദേഷ്യം അടങ്ങുന്നില്ല..

❤❤❤❤❤❤❤❤❤❤

ഭദ്രക്ക് ഷവറിന് താഴെ നിന്നിട്ടും ചുട്ടു പൊള്ളുന്ന പോലെ തോന്നി.. കണ്ണുകൾ വീണ്ടും നിറയുന്നു..

ഇത് വരെ ഒരാണിനോടും ഒരുത്തരത്തിലുള്ള ഇഷ്ടവും തോന്നിയിട്ടില്ല.. ആദ്യമായാണ് അനന്തേട്ടനോട് പോലും.. അനന്തനെ ആലോചിക്കുമ്പോൾ മനസ്സ് ഒന്ന് ശാന്തമാവുന്നത് അവൾ അറിഞ്ഞു. തലവേദന കുറയുന്നില്ല. കുളിച്ചു വസ്ത്രം മാറി.. അവൾ വേഗം ഒരു ഗ്ലാസ്‌ കട്ടൻ ഇട്ടു.. ചൂട്ടോടെ അത് ഊതിക്കുടിക്കുമ്പോൾ തലവേദനക്ക് ശമനം കിട്ടും..

അമ്മയിൽ നിന്ന് കിട്ടിയതാണ്.. വെള്ളം തിളച്ചപ്പോൾ അതിലേക്ക് അരടീസ്പൂൺ തേയിലയും പഞ്ചസാരയും ഇട്ട് ഇറക്കി.. ഗ്ലാസ്സിലേക്ക് അരിച്ചു പകർത്തുമ്പോഴാണ് വാതിലിൽ ശക്തമായ മുട്ട് കേട്ടത് അവൾ ചെറുതായി ഞെട്ടി..

എന്തിനോ ഒരു ഭയം അവളെ വന്ന് മൂടി…

” ഭദ്രേ ഭദ്രേ.. ” വാതിലിൽ ആഞ്ഞു തട്ടുന്നതിനിടക്ക് കേൾക്കുന്ന വിളിയും അവളുടെ കാതുകളിൽ പതിഞ്ഞു. അവളുടെ കണ്ണുകൾ പെട്ടെന്ന് നിറഞ്ഞു.. മെല്ലെ ചെന്നു വാതിൽ തുറന്നു അനന്തന് ക്ഷമ കെട്ടിരുന്നു.. വാതിൽ തുറന്നതും അവൻ ആകാംക്ഷയോടെ അവളെ നോക്കി..

കണ്ണുകൾ നിറഞ്ഞിരുന്നു അവളുടെ ചുണ്ടുകൾ വിറക്കുന്നുണ്ട്..

” ഭദ്രേ.. ” മൃദുലമായി അനന്തൻ വിളിച്ചപ്പോഴേക്കും ഭദ്ര കരഞ്ഞുകൊണ്ട് അവനെ പുണർന്നിരുന്നു..

അനന്തന്റെ കൈകളും അവളെ പുണർന്നു മുറുകെ തന്നെ… ഭദ്ര ഏങ്ങലടിച്ചു കരയുന്നുണ്ട്..

” സാരല്യടി നി ഒന്ന് കൊടുത്തില്ലേ.. ”

അനന്തൻ പറഞ്ഞിട്ടും ആ ഏങ്ങലടികൾക്ക് ശമനം ഉണ്ടായില്ലേ..

” ടീ ഞാൻ നിന്നെ കെട്ടെട്ടെ.. “? അനന്തൻ മൃദൂലമായി ചോദിച്ചതും ഭദ്രയുടെ ഏങ്ങലടികൾ നിന്നു.. അവൾ മുഖം അവന്റെ നെഞ്ചിൽ അമർത്തി കൈകൾ ഒന്നൂടെ ഇറുക്കെ പുണർന്നു

അനന്തന്റെ നീളമുള്ള സ്വർണ്ണ മണി മാല ഭദ്രയുടെ മാറിൽ അമരുന്നുണ്ടായിരുന്നു..അവന്റെ വിയർപ്പ് മണം അവൾക്ക് ചുറ്റും നിറഞ്ഞു.

തുടരും..

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : കാർത്തുമ്പി തുമ്പി

Scroll to Top