അനന്തഭദ്രം തുടർക്കഥയുടെ ഭാഗം 22 വായിച്ചു നോക്കൂ…

രചന : കാർത്തുമ്പി തുമ്പി

സങ്കടങ്ങൾ എല്ലാം പൊഴിഞ്ഞു പോയതുപോലെ മനസ്സ് ശാന്തമായിരിക്കുന്നു ..

എന്നാലും അനന്തനിലുള്ള പിടി അയച്ചില്ല…

വീട്ടിലേക്ക് കയറി വന്ന സത്യയും ശങ്കരനും ഈ കാഴ്ച കണ്ട് പരസ്പരം നോക്കി.. ശങ്കരന്റെ ചുണ്ടിൽ ചിരിയാണെങ്കിൽ സത്യയുടെ മുഖത്ത് നാണക്കേട് ആണ്…

” അനന്താ.. ” ശങ്കരന്റെ വിളിയിൽ ഞെട്ടികൊണ്ട് രണ്ടാളും അകന്നു.. ഭദ്ര തല താഴ്ത്തി നിന്നു..

അനന്തൻ ആണെങ്കിൽ മുഖത്ത് വലിയ ഭാവങ്ങൾ ഒന്നുമില്ല.. ഇതൊക്കെ പ്രതീക്ഷിച്ച രീതിയിൽ അവിടെ നിന്നു..

” നി എന്താടാ ഇവിടെ.. “? ശങ്കരൻ

” എന്താ ഇവിടെ വരാൻ പാടില്ലെന്നുണ്ടോ “?

അനന്തൻ .. അവൻ ഭദ്രയെ നോക്കി തലയാട്ടി പുറത്തേക്കിറങ്ങി..

” വീട്ടിൽ കയറി പെണ്ണിനെ കെട്ടിപിടിച്ചിട്ട് അവന് വല്ല കൂസലുണ്ടോ .. നോക്ക് ഏട്ടാ.. ”

” അവൻ കയറി പിടിച്ചതൊന്നുമല്ലല്ലോ.. ഇതാ ഞാൻ പറഞ്ഞെ എത്രയും വേഗം കെട്ട് നടത്താൻ… പറ്റിയാൽ ഈ മകരത്തിൽ തന്നെ… ”

” മ്മ് ” സത്യ ഒന്ന് മൂളി ഭദ്രയെ നോക്കി…

സത്യയുടെ നോട്ടം കണ്ടതും അവൾ വേഗം ഉള്ളിലേക്ക് വലിഞ്ഞു.

❤❤❤❤❤❤❤❤❤❤

അനന്തൻ ചിരിയോടെ തന്നെയാ പുറത്തിറങ്ങിയത്.. പക്ഷെ പുറത്തിറങ്ങിയതും അവന്റെ ഭാവം മാറി.

ഭദ്രയുടെ കരച്ചിൽ ഓർത്തതും മനോജ്‌ ജീവനോടെ കുഴിച്ചുമൂടാൻ തോന്നി.

അവൻ വേഗം ഫോണെടുത്തു…

❤❤❤❤❤❤❤❤❤❤

ഭദ്രക്ക് എവിടെ നിന്നോ ഒരു ധൈര്യം കിട്ടിയ പോലെ തോന്നി.. അവളിൽ ഇപ്പോഴും അനന്തന്റെ വിയർപ്പിന്റെ ഗന്ധം നിറഞ്ഞു നിൽക്കുന്നു…

അത് ഭദ്രയുടെ ചൊടികളിൽ പുഞ്ചിരിക്ക് ആക്കം കൂട്ടി.. അനന്തൻ കെട്ടെട്ടെ എന്ന് ചോദിച്ചത് ഓർത്ത് അവൾ വീണ്ടും ചിരിച്ചു..

സത്യ അവളെ നോക്കിക്കാണുകയായിരുന്നു..

അനന്തനെ ആദ്യമേ അറിയാം.. ചെറിയ ദേഷ്യം ഉണ്ടെന്നേ ഉള്ളൂ.. നല്ല ഒത്ത ഒരു ആൺകുട്ടി ആണവൻ.. താനും അംബികയും കൂടി വളർത്തിയതല്ലേ…

പക്ഷെ ഭദ്ര.. അവളിപ്പോൾ വളരെ സന്തോഷത്തിൽ ആണ്.. പക്ഷെ ഒരുപാട് ശത്രുക്കൾ ഉണ്ട് അവർക്ക് ചുറ്റും.. അവർ തമ്മിൽ അകലാൻ ആഗ്രഹിക്കുന്നവർ…ഒരിക്കലും തന്റെ വിധി അവൾക്ക് വരരുതേയെന്ന് സത്യ മൗനമായി പ്രാർത്ഥിച്ചു..

❤❤❤❤❤❤❤❤❤❤❤

സമയം അഞ്ചുമണിയോട് അടുത്തു…

എല്ലാവരുടെയും മുൻപിൽ വെച്ചു ഭദ്ര തല്ലിയത് ഓർക്കേ മനോജ്‌ വീണ്ടും കുപ്പിയിൽ നിന്ന് മദ്യം ഗ്ലാസ്സിലേക്ക് പകർത്തി വായിലേക്ക് ഒഴിച്ചു..

കണ്ണുകൾ ഇറുക്കെ അടച്ചു.. അയാൾ കവിളിൽ തലോടി.. സ്കൂളിൽ നിന്ന് പലരും വിളിക്കുന്നുണ്ട്..

പ്രധാന അധ്യാപിക അടക്കം…

ലളിത ടീച്ചർ അറിഞ്ഞാൽ ഭാര്യയും മക്കളും അറിയുമെന്ന് ഉറപ്പാണ്.. ഓർക്കും തോറും അയാൾക്ക് കലി കയറി .. വീണ്ടും ഫോൺ ബെല്ലടിക്കുന്നക്കേട്ടു അയാൾ എടുത്ത് നോക്കി ഭാര്യയാണ്.. വിറയലോടെയാണ് അയാൾ ഫോൺ എടുത്ത് ചെവിയിലേക്ക് ചേർത്തത്.. ഹെലോ പറയുന്നതിന് മുൻപ് അവിടെ നിന്ന് കരച്ചിലും ചീത്തയും കേൾക്കാം… അയാൾ അക്ഷമനായി പലതും പറഞ്ഞു നോക്കി… എന്നാൽ ഭാര്യ എന്നെന്നേക്കുമായി വീട്ടിൽ പോവാണെന്നു പറഞ്ഞു കാൾ കട്ടാക്കി..

അയാൾ വർധിച്ച ദേഷ്യത്തോടെ ഫോൺ ചുമരിലേക്ക് എറിഞ്ഞു.. പല പീസുകളായി ഫോൺ നിലത്ത് ചിതറി. ശബ്ദം കേട്ട് ബാറിലെ എല്ലാവരും അയാളെ നോക്കി..

മനോജ്‌ വേഗം എഴുനേറ്റ് കാശ് കൊടുത്ത് ഫോണിന്റെ പീസുകളുമായി പുറത്തേക്ക് നടന്നു..

അയാൾ അതെല്ലാം തന്റെ ബാഗിലാക്കി ബൈക്കിൽ കയറി.. ബൈക്ക് സ്റ്റാർട്ട്‌ ആക്കാൻ കീ തിരിച്ചതും വലിയ ആഗാതമേറ്റ് അയാൾ മറിഞ്ഞു വീണതും ഒരുമിച്ചായിരുന്നു.. അയാൾ ഞെട്ടികൊണ്ട് ചുറ്റും നോക്കിയതും ആൾകാർ കൂടുന്നത് കണ്ടു.. കൂട്ടത്തിൽ നിന്ന് അനന്തൻ മാത്രം മുണ്ട് മടക്കി മുന്നോട്ട് വന്നു. മനോജിന്റെ കോളറിൽ തൂക്കി എടുത്തു.. മുഷ്ടി ചുരുട്ടി പിടിച്ചു മുഖത്തു തന്നെ ആഞ്ഞു ഇടിച്ചു.. മനോജിന്റെ മൂക്ക് തകർന്ന് ചോര വന്നിരുന്നു.. അനന്തൻ വീണ്ടും അയാളുടെ കോളറിൽ പിടിച്ചു അവനോട് ചേർത്ത് നിർത്തി

” ഇന്ന് ഉണ്ടായത് പോട്ടേ… അതിനാ ഇത്…

ഇനി എന്റെ പെണ്ണിന്റെ മേൽ നിന്റെ വൃത്തികെട്ട നോട്ടം പതിഞ്ഞെന്ന് അറിഞ്ഞാൽ… പച്ചക്ക് കത്തിക്കും ഞാൻ…പറഞ്ഞില്ലെന്നു വേണ്ടാ… ”

അനന്തൻ അവനെ പിന്നിലേക്ക് തള്ളി …

അയാൾ മറിഞ്ഞു വീണു.. അപ്പോഴേക്കും അനന്തൻ പോയിരുന്നു.. അയാൾ എഴുന്നേറ്റിരുന്നു

മനോജ്‌ മൂക്ക് പൊത്തി പിടിച്ചു ചുറ്റും നോക്കി…

അയാൾക്ക് തല കറങ്ങുന്ന പോലെ തോന്നി…

❤❤❤❤❤❤❤❤❤❤

ഇന്നാണ് anniversary എല്ലാവരും റോയൽ ബ്ലൂ കളർ ബ്ലൗസും അതേ കളർ കരയുള്ള സെറ്റ് സാരിയുമാണ്.. ഭദ്രയും അത് തന്നെയാണ് ധരിച്ചിരുന്നത്… തലയിൽ കുറച്ചു മുല്ലപ്പൂ കൂടെ വെച്ചു.. ഉണ്ടക്കണ്ണുകളിൽ ചെറുതായി കരി എഴുതി… സിന്ദൂരം കൊണ്ട് ഒരു ചുവന്ന പൊട്ടും വെച്ചു. അവൾ കണ്ണാടിയിൽ നോക്കി…

” ഇങ്ങനെ പോയാൽ അനന്തൻ ഇപ്പോ തന്നെ കെട്ടുമല്ലോ.. ” അവൾ കണ്ണാടിയുടെ മുൻപിൽ നിന്ന് തിരിഞ്ഞും മറിഞ്ഞും നോക്കുന്ന കണ്ട് സത്യ പറഞ്ഞു.. ഭദ്രയുടെ കവിളുകൾ അത് കേട്ടതും ചുവന്നു.. അവൾ തലതാഴ്ത്തി പുറത്തേക്കിറങ്ങി..

അഖിൽ പുറത്ത് തന്നെ ഉണ്ടായിരുന്നു…

” ആഹാ ഇതെന്താപ്പാ കാവിലെ ഭഗവതിയോ ”

അഖിലിന്റെ കമന്റ്‌ കേട്ട് ഭദ്ര പുഞ്ചിരിച്ചു.. പൊടുന്നനെ അവളുടെ കണ്ണുകൾ മേലെടത്തേക്ക് പാഞ്ഞു.

” അനന്തേട്ടൻ നേരത്തെ പോവുന്ന കണ്ടു സ്കൂളിലേക്കാവും.. ”

ഭദ്രയുടെ നോട്ടം കണ്ട് അഖിൽ പറഞ്ഞു..

ഭദ്ര ഒന്നും മിണ്ടാതെ വണ്ടിയിൽ കയറി…

” ആ ചേച്ചിടെ അമ്മക്ക് എന്തേലും ആരോഗ്യ പ്രശ്നം ഉണ്ടോ.. ”

അഖിൽ ഡ്രൈവിംഗിനിടെ ചോദിച്ചു..

” ഏയ്‌ ഇല്ലലോ.. എന്താടാ ” ഭദ്ര സംശയത്തോടെ അവനെ നോക്കി..

” അല്ല ഇന്നലെ അനിയത്തി എന്റെ ഓട്ടോയിൽ കയറിയാരുന്നു… അമ്മക്ക് മരുന്ന് വാങ്ങാൻ എന്നാ പറഞ്ഞത് പക്ഷെ അനിയത്തി കാണാൻ പോയത് gynaecologist ഡോക്ടർ ഇല്ലേ ടൗണിൽ മീന ആളെ കാണാനാ.. ”

” gynaecologist ” ഭദ്രയുടെ നെറ്റി ചുളുങ്ങി അവൾ ആലോചനയോടെ സീറ്റിലേക്ക് ചാരി… ”

മഹാദേവാ പേടിക്കുന്ന പോലെ ഒന്നും ആവരുതേ..

” മൗനമായി അത്രമാത്രം അവൾ പ്രാർത്ഥിച്ചു..

അപ്പോഴേക്കും സ്കൂളിൽ എത്തിയിരുന്നു..

❤❤❤❤❤❤❤❤❤❤❤❤

സ്കൂളിൽ കുട്ടികളുടെ മേക്കപ്പ് ഇടനായിരുന്നു ഏറ്റവും വലിയ പാട്.. അതിനിടക്കും ഭദ്രക്ക് ഭവ്യയെ കുറിച്ച് ചിന്ത പോയി… തിരക്ക് കൂടുന്നതനുസരിച് അവൾക്ക് മറ്റൊന്നും ചിന്തിക്കാൻ കഴിയാതെ ആയി.. അനന്തനെ ആണെങ്കിൽ ഇത് വരെ കണ്ടട്ടില്ല.. കു=ട്ടികളുടെ പരിപാടികൾ തുടങ്ങി..

അതിനനുസരിച്ചു തിരക്കും കൂടി.. ഇന്നലെ ഉണ്ടായ സംഭവംവെച്ചു നിഷ ടീച്ചർ മാത്രം ഇത്തിരി അകലം കാണിക്കുന്നതല്ലാതെ മറ്റ് ടീച്ചർമാർ ഒന്നും അങ്ങനെ ഒരു സംഭവം ഉണ്ടാവാത്ത മട്ടിൽ ആണ് സംസാരിച്ചത്.. പിന്നെയാണ് അറിഞ്ഞത് എല്ലാവരോടും മനോജ്‌ മാഷ് അങ്ങനെ ഇടപെട്ടിട്ടുണ്ടെന്ന്..

എല്ലാവരും ദേഷ്യത്തോടെ എന്തെങ്കിലും പറയുന്നതല്ലാതെ ആരും അയാളെ കൈവെച്ചട്ടില്ല ആദ്യമായാണ് അയാൾക്ക് തല്ല് കിട്ടുന്നത് അതും ഭദ്ര വഴി… ദേവ് മാഷ് അതും പറഞ്ഞു ചിരിച്ചു. അത് മാത്രമല്ല അയാളുടെ ഭാര്യ പിണങ്ങി പോയെന്നും അയാൾക്ക് ഇന്നലെ ആരുടെയോ കൈയിൽ നിന്നും തല്ല് കിട്ടിയെന്നും മൂക്കിന്റെ പാലം പോയെന്നുമൊക്കെ ലളിത ടീച്ചർ കൂട്ടിച്ചേർത്തു… ഭദ്രക്ക് അത് കേട്ടപ്പോൾ സങ്കടമായി.. ഒരു കുടുംബം തകർന്നിരിക്കുന്നു..

താൻ കൂടെ അതിന് കാരണമായെന്ന് അവൾക്ക് തോന്നി.. ഇടക്ക് പ്രോഗ്രാമിൽ എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ടെന്ന് പറഞ്ഞു ഭദ്ര സ്റ്റേജിനടുത്തു നിൽക്കുന്ന ദേവ് മാഷിന്റെ അരികിലേക്ക് ചെന്നു..

അവൾ ലിസ്റ്റ് കാണിച്ചു ഡീറ്റെയിൽസ് ചോദിക്കുന്നതിനിടക്കാണ് പഞ്ചായത്ത്‌ പ്രസിഡന്റിനോട് സംസാരിച്ചുനിൽക്കുന്ന അനന്തനെ കണ്ടത്.. റോയൽ ബ്ലൂ കളർ ഫുൾ കൈ ഷർട്ട്‌ ആണ്.. വെള്ള മുണ്ടും.. മുഖത്ത് ഒരു കുറി പോലും ഇല്ല. എന്നാലും എന്താ അഴക്… ഇടക്ക് എന്തോ പറഞ്ഞ് മീശ പിരിക്കുന്നു മീശയിൽ തലോടുന്നു..

ഭദ്ര പുഞ്ചിരിയോടെയാണ് അത് നോക്കിനിന്നത് ദേവ് മാഷ് തോളിൽ തട്ടിയപ്പോഴാണ് സ്ഥലകാല ബോധം വന്നത് ലിസ്റ്റ് ക്ലിയർ ചെയ്ത് അത് പോയി കുട്ടികളോട് പറഞ്ഞു വീണ്ടും അവിടെ തന്നെ വന്ന് നിന്നു.. ഇപ്രാവശ്യം നിന്നത് ഏറ്റവും പുറകിലെ സൈഡിൽ ആയിരുന്നു.. അനന്തൻ ആണേൽ സ്റ്റേജിന്റെ മുൻപിൽ ഇടതു ഭാഗത്തായി നിൽക്കുന്നുണ്ട്…

കാര്യമായ ചർച്ച പോലെ എല്ലാവരോടും സംസാരിക്കുന്നുണ്ട്…

” അനന്തേട്ടന് ഒരു മാറ്റവും ഇല്ലാലെ.. അതേ ചിരി.. ഈ മനുഷ്യന് പ്രായം തോന്നുന്നില്ലലോ.. ”

ഭദ്ര ഞെട്ടിക്കൊണ്ടാണ് അത് കേട്ടത്.. മുൻപിൽ ഇരിക്കുന്ന പതിനേഴോ പതിനാറോ വയസ്സ് തോന്നിക്കുന്ന കുട്ടികൾ ആണ്..

” ആടി ഇപ്പോഴും എന്താ ഗ്ലാമർ താടിയും മീശയും ബുള്ളറ്റും ഹോ… ഇങ്ങേരോക്കെ കെട്ടാൻ പറ്റിയെങ്കിൽ.. ” വേറൊരുത്തി

” അയ്യേ.. ” എന്ന ഭാവത്തോടെ ഭദ്ര ആ കുട്ടിയെ നോക്കി.. ഇയാൾക്ക് മാത്രമേ മീശയും താടിയും ഉള്ളൂ… എന്റെ മഹാദേവാ ഈ നാട്ടിൽ എത്ര നല്ല ആണ്പിള്ളേര് ഉണ്ട്.. എന്നിട്ട് എല്ലാ കോഴികളും ഇങ്ങേർക്ക് പിറകെ ആണല്ലോ.. അതിനുമാത്രം ഇങ്ങേർക്ക് എന്താ ഉള്ളേ.. ”

ഭദ്ര ചിന്തയിലാണ്…

” ഓഹ് അത് അങ്ങനെ വീഴൊന്നും ഇല്ലെടി ഞാൻ പറഞ്ഞില്ലേ എന്റെ ചേച്ചി.എന്തോരം പിന്നാലെ നടന്നതാ.. ലാസ്റ്റ് ഇഷ്ട്ടമാണെന്ന് പറഞ്ഞപ്പോ പറയാ അങ്ങേർക്ക് പ്രാന്താണെന്ന്.. അതുകൊണ്ട് കല്യാണം ഒന്നും കഴിക്കുന്നില്ലെന്ന്.. ”

” പ്രാന്തോ.. അതൊക്കെ വെറുതെ പറയുന്നതാ..

എവിടെങ്കിലും ഉണ്ടാകും ഒരുത്തി… പെണ്ണുങ്ങൾ അടുക്കാതിരിക്കാൻ ആവും പ്രാന്താണെന്ന് പറഞ്ഞു നടക്കുന്നത്.. ”

അത് കേട്ട് ഭദ്രക്ക് ചിരി വന്നു ശരിയാണ്.. തന്നോട് മാത്രം ഇതുവരെ പറഞ്ഞട്ടില്ല പ്രാന്താണെന്നും കെട്ടുന്നില്ലെന്നും.. കെട്ടട്ടെ എന്നാ ഇന്നലെ വരെ ചോദിച്ചത് .. ഭദ്ര ചിരിച്ചുകൊണ്ട് അനന്തനെ നോക്കി അവൻ അവിടെ ഇല്ലായിരുന്നു ഭദ്ര ചുറ്റും നോക്കി ഇല്ല എവിടെയും കാണാൻ ഇല്ല… അവൾ അവിടെന്ന് നേരെ സ്കൂളിലേക്ക് നടന്നു. അവിടെ അടുക്കളയിൽ ഭക്ഷണത്തിന്റെ കാര്യങ്ങൾ നോക്കാൻ വന്നതാണ് അനന്തൻ.. 12:00 മണിയാവുമ്പോഴേക്കും എല്ലാം റെഡി ആക്കാൻ പറഞ്ഞ് അവൻ ഇറങ്ങിയതും തൂണിൽ ചാരി കൈകെട്ടി അവനെ തന്നെ നോക്കി നിൽക്കുന്ന ഭദ്രയെ കണ്ടു.. അവൻ ചിരിച്ചുകൊണ്ട് അവൾക്കടുത്തേക്ക് നടന്നു.. അടിമുടി അവളെ നോക്കി…

” കൊള്ളാല്ലോടി.. ” അനന്തൻ മീശ പിരിച്ചുകൊണ്ട് ചിരിച്ചു..

( ഓഹ് അപ്പോഴേക്കും മീശ പിരിച്ചു.. ഇങ്ങേരാരാ മീശ മാധവനോ..)

” എന്ത് കൊള്ളാമെന്നു? ”

” എന്റെ പെണ്ണ് ഇന്ന് മൊത്തത്തിൽ കൊള്ളാം..

” അനന്തൻ അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി…

അനന്തന്റെ കണ്ണുകൾ ഭദ്രയുടെ കണ്ണിലേക്കു ആഴ്ന്നിറങ്ങുന്ന പോലെ തോന്നിയതും അവൾ നോട്ടം മാറ്റി… അനന്തൻ അത് കണ്ട് ചിരിച്ചു..

” അനന്തേട്ടാ.. ” വിളി കേട്ടതും അനന്തനും ഭദ്രയും തിരിഞ്ഞു നോക്കി..

ഏതോ ഒരു പെൺകുട്ടിയാണ്.. അനന്തൻ കൈ ഉയർത്തി കാണിച്ചു…

” ഞാൻ ഇപ്പോ വരാം.. ” അനന്തൻ ഭദ്രയോട് പറഞ്ഞ് ആ കുട്ടിയുടെ അടുത്തേക്ക് നടന്നു. ഭദ്ര തലയാട്ടി..

കല്യാണം കഴിഞ്ഞാൽ ആദ്യം ഇങ്ങേരുടെ താടിയും മീശയും വടിക്കണം.. ഹല്ല പിന്നെ..

അനന്തൻ ആ കുട്ടിയോട് സംസാരിച്ചു കഴിഞ്ഞ് നേരെ പുറത്തേക്ക് പോവുന്ന കണ്ടു. ഭദ്രക്ക് ആണെങ്കിൽ ഭവ്യയെകുറിച്ച് ആരോടെങ്കിലും പറയാതെ ഒരു സമാധാനവും ഇല്ല.. ഉച്ച ആയി..

ലഞ്ച് ബ്രേക്ക്‌ ആണ്.. രണ്ട് മണി വരെ… ഭദ്ര ഭക്ഷണം കഴിക്കാൻ പോയില്ല.. അവൾ വല്ലാതെ വിയർത്തു. ഭവ്യയെ കുറിച്ച് വീണ്ടും ഓർമ വരുന്നു.

വരുന്നത് മുഴുവൻ ദുഷ് ചിന്തകളാണ്.. അവൾ ക്ലാസ്സ്‌ മുറിയിൽ ബെഞ്ചിൽ തലവെച്ചു കിടന്നു..

” ടീച്ചർ.. ”

ഭദ്ര വാതിൽക്കലേക്ക് നോക്കി..

ഒരു ആൺകുട്ടിയാണ്..

” മ്മ് ” ഭദ്ര പുരികം ഉയർത്തി..

” കൂൾ ഡ്രിങ്ക്സ്.. ” അവൻ ഒരു കൂൾ ഡ്രിങ്ക്സ് ബോട്ടിൽ അവൾക്ക് നേരെ നീട്ടി

ഭദ്ര അത് പുഞ്ചിരിയോടെ വാങ്ങിയതും അവൻ സ്ഥലം വിട്ടു. ഭദ്ര ബോട്ടിൽ ഓപ്പൺ ആക്കി..

ചുണ്ടോടെ ചേർത്തു. പകുതി കുടിച്ചതും അവളുടെ കാഴ്ച്ച ചെറുതായി മങ്ങുന്ന പോലെ തോന്നി.. ഭദ്ര തലയൊന്ന് ഇരുവശത്തേക്കും ആട്ടി… കണ്ണുകൾ ഇറുക്കെ അടച്ചു തുറന്നു. ഇല്ല കാഴ്ച്ച മങ്ങുന്നതിന് ഒപ്പം തല ചെറുതായി കറങ്ങുന്ന പോലെ…. ഭദ്ര പൂർണമായും മയങ്ങി നിലത്തേക്ക് വീണു.. ക്ലാസ്സ്‌ റൂമിലേക്ക് കടന്നു വന്ന് ഭദ്രയെ രണ്ടു കൈയിലും കോരി എടുത്ത് മനോജ്‌ അവളെ ബെഞ്ചിൽ കിടത്തി…

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും….

രചന : കാർത്തുമ്പി തുമ്പി

Scroll to Top