അനന്തഭദ്രം, തുടർക്കഥ, ഭാഗം 23 വായിക്കുക…

രചന : കാർത്തുമ്പി തുമ്പി

പരുപാടിയുടെ ലിസ്റ്റ് കറക്റ്റ് ചെയ്ത് തരാമെന്ന് പറഞ്ഞിട്ട് ഭദ്രയെ കാണാൻ ഇല്ല. ഊണ് കഴിച്ചതിനു ശേഷം ദേവ് മാഷ് ഭദ്രയെ അന്വേഷിച്ചു നടക്കാണ്…

സ്കൂളിന്റെ പടിക്കൽ തന്നെ എല്ലാ ടീച്ചർമാരും നിൽക്കുന്നുണ്ട്…

” ഭദ്ര ടീച്ചറെ കണ്ടോ.. ടീച്ചറെ? ” ദേവ്

” ഇല്ലലോ ഉള്ളിൽ ഉണ്ടെന്ന് നോക്ക്… ലളിത

അവൻ തലയാട്ടി.. എല്ലാ മുറികളും അവൻ കയറി ഇറങ്ങി.. എവിടെയും ഭദ്രയെ കണ്ടില്ല.. അവസാനം ഉള്ളത് ഏറ്റവും അറ്റത്തുള്ള മുറിയാണ്..

അവിടെയാണ് ഡാൻസിന്റെ ഡ്രസ്സ് മൊത്തം ഇരിക്കുനത്.. അവിടെ കാണില്ലെന്ന് അവന് തോന്നി

എന്നാലും ഒരു ചെറിയ പ്രതീക്ഷയോടെ വാതിൽ തള്ളി നോക്കി തുറക്കുന്നില്ല.. ദേവിനെന്തോ സംശയം തോന്നി.. അവൻ ജനലിലൂടെ നോക്കി..

അകത്തെ കാഴ്ച്ച കണ്ട് അവൻ അലറി..

മനോജ്‌ ഞെട്ടലോടെ ഭദ്രയുടെ സാരിയിൽ നിന്ന് കൈ പിൻവലിച്ചു.. അയാൾ ജനലിലൂടെ ഓടാൻ കടക്കാൻ ശ്രമിച്ചു.. ദേവ് വേഗം വാതിൽ ചവിട്ടി പൊളിച്ചു ഉള്ളിലേക്ക് കയറി.. മനോജ്‌ അപ്പോഴേക്കും പുറത്തെത്തിയിരുന്നു..

” ടീച്ചറെ… ” ദേവ് വേഗം സാരി നേരെയാക്കി പുറത്തേക്ക് അലറി വിളിച്ചു…

ദേവിന്റെ അലർച്ച കേട്ട് എല്ലാ ടീച്ചർമാരും ഓടി വന്നു.. ദേവ് ഭദ്രയുടെ കവിളിൽ തട്ടി കുലുക്കി വിളിച്ചു.. ടീച്ചർമാരും ഭദ്രക്ക് ചുറ്റും കൂടി.. ഒരാൾ വെള്ളമെടുത്ത് അവളുടെ മുഖത്തേക്ക് തളിച്ചു..

” എന്താ എന്താ ഉണ്ടായേ. “? ലളിത

” മനോജ്‌ മാഷ്… ഭദ്രയെ… അപ്പോഴേക്കും ഞാൻ കണ്ടു.. ” ദേവ് ടെൻഷനോടെ പറഞ്ഞു.

” പച്ചകള്ളം… ഞാൻ അല്ല നീയും ഇവളും ചേർന്ന്… എന്നിട്ട് എന്റെ തലയിൽ ഇടുന്നോ.. ”

പെട്ടെന്ന് കയറി വന്നപ്പോലെ അഭിനയിച്ചുകൊണ്ട് മനോജ്‌ തന്റെ ഭാഗം ക്ലിയർ ആക്കി…

” ഡാ നിന്നെ ഞാൻ.. ” ദേവ് മനോജിന്റെ കരണത്ത് ഒന്ന് കൊടുത്തു.. അയാളുടെ കോളറിൽ പിടിച്ചു ഉലച്ചു.. കുറച്ചുപേർ അവരെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നുണ്ടായിരുന്നു… ലളിത ടീച്ചറും ബീന ടീച്ചറും ഭദ്രയുടെ മുഖത്ത് വെള്ളം തളിച്ച് കവിളിൽ തട്ടി വിളിച്ചുകൊണ്ടിരുന്നു.

” നിർത്ത്… എന്താ ഉണ്ടായതെന്ന് ഭദ്ര പറയട്ടെ..

” പ്രധാന അധ്യാപിക ശോഭന ടീച്ചർ ഒച്ച ഉയർത്തിയതും ദേവ് ഒന്ന് അടങ്ങി…

ഭദ്രയുടെ കവിളിൽ തട്ടി വിളിക്കുന്നതനുസരിച്ചു അവൾ കണ്ണുകൾ മെല്ലെ തുറക്കാൻ ശ്രമിച്ചു…

ഭദ്ര ഉറക്കച്ചടവോടെ കണ്ണുകൾ മെല്ലെ തുറന്നു..

ചുറ്റും കൂടി നിൽക്കുന്ന ആൾക്കാരെ അവൾ സംശയത്തോടെ നോക്കി.. അഴിഞ്ഞുലഞ്ഞ സാരി ഞെട്ടലോടെ തന്റെ ശരീരത്തിലേക്ക് ചേർത്തുകൊണ്ട് അവൾ ചുറ്റും നോക്കി…

” എന്താ എന്താ ഇതൊക്കെ.. ” ഭദ്ര എല്ലാരോടും വിറയലോടെ ചോദിച്ചു. അവളുടെ കണ്ണുകൾ നിറയുന്നുണ്ട്…

” അത് തന്നെയാ ടീച്ചർ ഞങ്ങളും ചോദിക്കുന്നേ..

എന്താ ഇവിടെ ഉണ്ടായേ.. ടീച്ചർ എന്താ ഇവിടെ മയങ്ങി കിടക്കുന്നേ.. ” ശോഭന

” ഞാൻ.. ” ഭദ്ര തലയിൽ കൈവെച്ചു എന്തോ ഓർത്തു.. ” എനിക്കൊന്നും ഓർമ ഇല്ല ടീച്ചർ..

ഒരു കുട്ടി കുടിക്കാൻ കൂൾ ഡ്രിങ്ക്സ് കൊണ്ടുവന്നു. അത് കുടിച്ചതിന് ശേഷം തല കറങ്ങുന്ന പോലെ തോന്നി.. പിന്നെ എനിക്ക് ഒന്നും ഓർമ ഇല്ല.. ” ഭദ്ര പറയുന്ന കേട്ട് കൂട്ടത്തിൽ മറഞ്ഞു നിന്ന മനോജ്‌ ആശ്വാസത്തോടെ നെഞ്ചിൽ കൈവെച്ചു..

” ഞാൻ പറയാം.. ഇവനാ….. ഇവനാ നിന്നെ നശിപ്പിക്കാൻ നോക്കിയത്.. ” മനോജ്‌ ദേവിനെ ചൂണ്ടി പറഞ്ഞു.. ഭദ്ര ഞെട്ടലോടെ ദേവിനെ നോക്കി..

” ഡാ ചെറ്റേ അനാവശ്യം പറയുന്നോ.. ” ദേവ് വീണ്ടും അയാളുടെ കഴുത്തിൽ കുത്തിപിടിച്ചു..

” അനാവശ്യം ഒന്നല്ല… ഞങ്ങളും കുറേ കാണുന്നതാ.. ഇങ്ങനെ മാനം കളയാതെ കെട്ടിക്കൂടെ ദേവ് മാഷേ… എന്തിനാ ഇങ്ങനെ മാനം കെട്ട പണിക്ക് നിൽക്കുന്നെ..എന്തായാലും ഇത് ഒരു സ്കൂളല്ലേ… ” നിഷ

ഭദ്രയും ദേവും ഞെട്ടലോടെയാണ് അത് കേട്ടത്..

” ഒന്ന് മിണ്ടാതിരിക്ക് നിഷ ടീച്ചറെ ഇപ്പോ അതാണോ പ്രശ്നം .. “? ശോഭന

” അത് തന്നെയാ പ്രശ്നം കെട്ടികൊണ്ട് വീട്ടിൽ പോയിട്ട് എന്തുവേണേൽ ആയിക്കൂടെ.. ഇത് ഇപ്പോ കുട്ടികൾ വരെ പറഞ്ഞു തുടങ്ങി.. ” നിഷ മുഖത്ത് അറപ്പ് വരുത്തികൊണ്ട് പറഞ്ഞതും ഭദ്ര കണ്ണുകൾ ഇറുക്കെ അടച്ചു… ശങ്കരൻ അപ്പോഴാണ് അങ്ങോട്ട് വന്നത്…

” എന്താ എന്താ ഉണ്ടായത്.. “? ശങ്കരൻ

” എന്തുണ്ടാവാൻ.. ചിലരുടെ പ്രേമ ലീലകൾ ക്ലാസ്സ്‌ മുറികളിലും തുടങ്ങി.. ” നിഷ ഭദ്രയെയും ദേവിനെയും നോക്കിക്കൊണ്ട് പറഞ്ഞു..

” ച്ചേ എന്തൊക്കെയാ ടീച്ചറെ ഈ പറയുന്നേ.. ”

ശങ്കരൻ

” ഞാൻ പറഞ്ഞതാണോ ഇവര് ചെയുന്നതിൽ തെറ്റില്ല.. ആണുങ്ങൾ എങ്ങനെ വേണേലും ആകട്ടെ.. പക്ഷെ പെണ്ണുങ്ങൾ ഇത്രയും തരം താഴ്ന്നോ.. ച്ചേ.. ” നിഷ

” മതി… ടീച്ചർ പറയുന്ന പോലും ഒന്നുമല്ല കാര്യങ്ങൾ.. ഭദ്രയെ കാണാതെ ഞാൻ അന്വേഷിച് വരുന്നത് എല്ലാ ടീച്ചർമാരും കണ്ടതാ.. ഞാൻ തെറ്റൊന്നും ചെയ്തട്ടില്ല.. ഇന്നലെ ചെയ്ത തെറ്റ് ആവർത്തിച്ചവർ തന്നെ ഇന്നും അത് ആവർത്തിച്ചു അത് ഞാൻ കണ്ടതുമാണ്… ”

” എന്റെ മൂക്കിൽ 2 സ്റ്റിച് ഉണ്ട്.. മേല് അനക്കാൻ വയ്യ ആ ഞാൻ ആണോ.. എന്തിനാ മാഷേ ഇങ്ങനെ നുണ പറയുന്നേ… അഥവാ ഞാൻ ഇവിടെ ഉണ്ടായാലും പിന്നെ എങ്ങനെ പുറത്ത് പോയി അത് ആരെങ്കിലും കണ്ടോ.. ഈ ടീച്ചർമാരുടെ പുറകെ തന്നെ അല്ലേ ഞാനും വന്നത്.. ”

മനോജ് അയാൾ പറയുന്ന കേട്ട് എല്ലാവരും പരസ്പരം നോക്കി..

ഭദ്ര ആകെ നിർവികാരമായിരുന്നു… ദേവിനും ശങ്കരനും അവളുടെ അവസ്ഥ കണ്ടപ്പോൾ സങ്കടം തോന്നി.. ഈ അനന്തൻ ഇത് എവിടെ പോയി കിടക്കാ.. ശങ്കരൻ ദേഷ്യത്തോടെ ഓർത്തു..

” എന്റെ കൈ ഇന്നലെ അറിയാതെ എവിടെയോ തട്ടിയപ്പോൾ എന്തായിരുന്നു ഇവളുടെ ഷോ …

എന്നിട്ട് ഇപ്പോ മുറിയിൽ ച്ചേ.. ” മനോജ്‌

” നിർത്ത്… ” ദേവ് ഒച്ച ഉയർത്തി. ” ഞങ്ങൾ തെറ്റൊന്നും ചെയ്തട്ടില്ല .. അത് തെളിയിക്കാൻ ഞങ്ങളുടെ കൈയിൽ തെളിവുമില്ല… അങ്ങനെ ഒരു ചീത്ത പേര് ഞാൻ കാരണം ഭദ്രക്ക് വന്നിട്ടുണ്ടെങ്കിൽ നാളെ തന്നെ അവളുടെ കഴുത്തിൽ ഈ ദേവ് താലികെട്ടിയിരിക്കും…”

ദേവ് പറഞ്ഞതും ഭദ്രയും ശങ്കരനും ഞെട്ടലോടെ മുഖം ഉയർത്തി..

ഭദ്ര വേഗം ശങ്കരനെ നോക്കി..

അയാൾ വേണ്ടെന്ന് തല വിലങ്ങനെ ആട്ടി…

” അതെ അത് തന്നെയാ നല്ലത്.. ” പ്രായം കൂടിയ ശോഭന അത് ശരിവെച്ചപ്പോൾ എല്ലാവരും അത് ധാരണയാക്കി.. ദേവ് ഭദ്രയെ നോക്കി…

അവളുടെ കണ്ണുകൾ ഇപ്പോഴും ആ ഞെട്ടലിൽ തന്നെയാണ്…

” എനിക്ക് വേറെ വഴി ഇല്ല ഭദ്രാ.. ” ദേവ് അത് പറഞ്ഞതും കാറ്റുപോലെ പുറത്തേക്കിറങ്ങി..

എല്ലാവരും പിരിഞ്ഞു പോവാൻ തുടങ്ങി.. പോവാതെ നിൽക്കുന്ന മനോജിനെ ലളിത സംശയത്തോടെ നോക്കി.. അത് കണ്ടതും അയാൾ വേഗം പുറത്തേക്ക് ഇറങ്ങി… ശങ്കരനും ലളിതയും ഭദ്രയുടെ അരികെ തന്നെ നിന്നു..

” ശരിക്കും എന്താ മോളെ ഉണ്ടായേ.. “?

ശങ്കരൻ

” എനിക്കൊന്നും അറിയില്ല അമ്മാവാ.. ” ഭദ്ര കരച്ചിലോടെ ലളിതയുടെ തോളിലേക്ക് ചാഞ്ഞു..

❤❤❤❤❤❤❤❤❤

മനോജ്‌ അൽപം സന്തോഷം തോന്നി.. പക്ഷെ ഭദ്രയെ ദേവ് വിവാഹം കഴിക്കാമെന്ന് പറയുമെന്ന് അയാൾ ഒരിക്കലും കരുതിയില്ല.. അതിന്റെ ചെറിയ നിരാശയും അയാൾക്കുണ്ട്… ഭദ്രയെ കുറെ മോഹിച്ചതാണ്..ആദ്യ കാഴ്ചയിൽ തന്നെ…വെണ്ണയിൽ കടഞ്ഞെടുത്തപോലെ അവളുടെ മെയ്യഴക് അത് ആലോചിക്കുംതോറും അയാളിൽ വികാരം വന്ന് മൂടി.. ചെയ്തത് മണ്ടത്തരം ആയിപോയോ.. അവളെ ആസ്വദിക്കാൻ കഴിഞ്ഞില്ല.. അതിനൊപ്പം താൻ ഏറ്റവും വെറുക്കുന്നവൻ അവളെ വിവാഹം കഴിക്കുന്നു..

തനിക് എന്താ കിട്ടിയത് തകർന്ന മൂക്കൊ..?

അവളെ ആസ്വദിച്ചക്കണമെന്നും അത് അനന്തൻ അറിയണമെന്നും അങ്ങനെ രണ്ടാളും തകർന്നു നിൽക്കുന്നത് കാണണമെന്നും ആഗ്രഹിച്ചതാണ്…

പക്ഷെ.. മനോജ്‌ ബൈക്ക് കവലയിലേക്ക് കയറ്റുമ്പോൾ ആണ് എതിരെ അനന്തന്റെ ബുള്ളറ്റ് വന്നത്.. മനോജ്‌ ബൈക്ക് നിർത്തി.. അനന്തനും ബുള്ളറ്റ് നിർത്തി അവനെ സംശയത്തോടെ നോക്കി.

” നിന്റെ മറ്റവളെ മാഷിന്റെ കൂടെ പിടിച്ചല്ലോ അനന്താ.. അതും തുണിയില്ലാതെ.. ” മനോജ്‌ ഉറക്കെ പറഞ്ഞുകൊണ്ട് അട്ടഹസിച്ചു.. കവലയിലെ എല്ലാവരും അവരെ നോക്കി.. അനന്തൻ ദേഷ്യം കൊണ്ട് പല്ലിരുമ്മി.. അവൻ വേഗം ബുള്ളറ്റ് ഓഫാക്കി ഇറങ്ങി..

❤❤❤❤❤❤❤❤❤❤

പരിപാടികളൊക്കെ ഉച്ചക്ക് ശേഷം വീണ്ടും തുടങ്ങിയെങ്കിലും ഭദ്ര എങ്ങും പോവാതെ അവിടെ തന്നെ ഇരുന്നു..

ശങ്കരനും അവളുടെ കൂടെ ഉണ്ടായിരുന്നു..

” അമ്മാവാ.. ”

” എന്താ മോളെ.. ”

” എനിക്ക് വീട്ടിൽ പോണം.. ”

” ആ മോളിരിക്ക് ഞാൻ ആ അഖിലിനെ വിളിക്കാം.. ” ശങ്കരൻ ഫോണുമെടുത്ത് പുറത്തേക്ക് ഇറങ്ങി..

ഭദ്രക്ക് ഒരുതരം മരവിച്ച അവസ്ഥ ആയിരുന്നു.. എന്താ ഉണ്ടായതെന്ന് ഓർക്കാൻ കൂടി കഴിയുന്നില്ല… ദേവ് മാഷിനെ സ്വന്തം സഹോദരനെ പോലെ കണ്ടതാണ്.. അല്പസമയം കഴിഞ്ഞ് ശങ്കരൻ ഉള്ളിലേക്ക് വന്നു..

” വാ മോളെ.. ” ശങ്കരൻ പറഞ്ഞപ്പോൾ ഭദ്ര മിണ്ടാതെ തന്റെ ബാഗുമെടുത്തു പുറത്തേക്കിറങ്ങി..

അഖിലിന്റെ ഓട്ടോ പുറത്ത് തന്നെ ഉണ്ടായിരുന്നു.

അവൾ ആരെയും നോക്കാതെ ഓട്ടോയിൽ കയറി കൂടെ ശങ്കരനും..

അഖിൽ ശങ്കരനോട് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു.. ഭദ്ര അതൊന്നും ശ്രദ്ധിക്കാതെ പുറത്തേക്ക് നോക്കി ഇരുന്നു.

വീടെത്തിയതും ശങ്കരൻ ഇറങ്ങി പൈസ കൊടുത്തു.

ഭദ്ര വേഗം ഉള്ളിലേക്ക് കയറി..

ഉമ്മറത്തു ഇരിക്കുന്ന സത്യ അവളെ സംശയത്തോടെ നോക്കുന്നുണ്ടായിരുന്നു..

ഭദ്ര കട്ടിലിൽ തലയിൽ കൈവെച്ചു ഇരുന്നു അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി..

” മോളെ.. ”

ഭദ്ര മുഖമുയർത്തി നോക്കി.. ശങ്കരനാണ്..

” മോള് വിഷമിക്കണ്ട.. അനന്തൻ വരട്ടെ എല്ലാം ശരിയാക്കാം.. അവൻ വന്നാൽ ഞാൻ ഇങ്ങോട്ട് വിടാം.. ” ശങ്കരൻ

ഭദ്ര ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരുന്നു..

❤❤❤❤❤❤❤❤❤❤❤

അന്ന് പരുപാടിയെല്ലാം കഴിഞ്ഞ് സന്ധ്യ ആയപ്പോൾ സ്കൂളിലെ ടീച്ചർമാർ ഭദ്രയുടെ അടുത്തേക്ക് വന്നു..

അവർ സത്യയോട്‌ കാര്യം പറഞ്ഞു.. സത്യ എല്ലാം ഒരു ഞെട്ടലോടെയാണ് കേട്ടത്.. ശങ്കരനോട് ചോദിച്ചപ്പോൾ ഒഴിഞ്ഞുമാറിയത് ഇപ്പോഴാണ് മനസിലായത്… നാളെ രാവിലെ ഭദ്രയെ അമ്പലത്തിലേക്ക് വധുവിനെ പോലെ അണിയിച്ചൊരുക്കി കൊണ്ടുവരാൻ പറയാനാണ് അവർ വന്നത്.. സ്കൂളിന്റെ ഇഷ്യൂ വച്ചു നോക്കുമ്പോൾ വിവാഹം വേഗം നടത്തുന്നതാണ് നല്ലതെന്ന് ആയിരുന്നു അവരുടെ അഭിപ്രായം.. ഭദ്ര മൗനമായി ഇരിക്കുന്നത് പ്രായം കൂടിയ എല്ലാ ടീച്ചർമാരിലും ഒരു പേടി ഉണ്ടാക്കി..

ഭദ്ര കാരണം സ്കൂളിന്റെ നല്ല പേര് പോകരുതെന്നും ഭദ്രയുടെ ഭാവിക്ക് ഇതാണ് നല്ലതെന്നും പറഞ്ഞപ്പോൾ ഭദ്ര കണ്ണീരോടെ തലയാട്ടി…

“സ്കൂളിന്റെ പേരിൽ യാതൊരു വിധത്തിലുള്ള അപമാനങ്ങളും വരാൻ ഞാൻ സമ്മതിക്കില്ല..

എന്തെങ്കിലും ഉണ്ടായാൽ അനന്തൻ എന്നെ കൊല്ലും..”ശോഭന..

തിരിച്ചിറങ്ങുമ്പോൾ ശോഭന മറ്റ് ടീച്ചർമാരോട് പറയുന്ന കേട്ട് സത്യക്ക് ചിരി വന്നു.. ഇത് നടത്തിയാൽ നിങ്ങളെ അനന്തൻ വെറുതെ വിടോ?

ചോദിക്കണമെന്ന് തോന്നി…

പക്ഷെ ചോദിക്കാൻ പോയില്ല…

ഭദ്ര കണ്ണുകൾ അടച്ചു കിടന്നു.. സത്യ കഴിക്കാൻ വിളിച്ചിട്ടും അവൾ പോയില്ല..

ഇടയ്ക്കെപ്പോഴോ അവൾ കണ്ണുകൾ തുറന്നു..

സമയം നോക്കി രാത്രി 12:00 കഴിഞ്ഞിരിക്കുന്നു..

ഇത്ര സമയം ആയിട്ടും അനന്തൻ തന്നെ കാണാൻ വന്നട്ടില്ല.. അനന്തേട്ടൻ തന്നെ തെറ്റിദ്ധരിച്ചോ ..

അവൾ മെല്ലെ ശബ്ദമുണ്ടാക്കാതെ പുറത്തേക്കിറങ്ങി.. മേലെടത്തേക്ക് ചെന്നു.. മുറ്റത്ത് ബുള്ളറ്റ് കിടക്കുന്നുണ്ട്.. ഭദ്ര വേഗം തിരിഞ്ഞു നടന്നു.. അനന്തേട്ടൻ ഉള്ളിൽ തന്നെ ഉണ്ട്..

പിന്നെ എന്ത്കൊണ്ട് തന്നെ കാണാൻ വന്നില്ല…

എല്ലാവരും പറഞ്ഞ് കേട്ടപ്പോൾ തന്നെയും സംശയിച്ചോ.. സംശയിച്ചുകാണും… അതായിരുന്നു അവസ്ഥ.. തനിക്ക് പോലും ഓർമ ഇല്ല എന്താ ഉണ്ടായതെന്ന്.. തനിക്ക് ഒന്നും പറ്റിയില്ലെന്ന് ദേവ് മാഷ് പറഞ്ഞെന്ന് ലളിത ടീച്ചർ പറഞ്ഞു.. അത്ര മാത്രം.. ഭദ്ര ഒന്ന് നെടുവീർപ്പ് ഇട്ട് വീട്ടിലേക്ക് കയറി..

മുറിയിൽ കയറി കതകടച്ചു.. കണ്ണിൽ കണ്ടത് ഒരു സാരിയാണ്.. അവൾ ഫാൻ ഓഫ്‌ ചെയ്തു സാരിയെടുത്തു ഫാനിനു കുറുകെ കുരുക്ക് ഇട്ടു.. പെട്ടെന്നാണ് വാതിലിൽ മുട്ട് കേട്ടത്.. ഭദ്ര ഞെട്ടി.. അവൾ വേഗം സാരി അഴിച് അയയിൽ ഇട്ടു. ഫാൻ ഓൺ ആക്കി വേഗം വാതിൽ തുറന്നു സത്യയാണ്..

” എന്താ നിന്റെ മുഖം വല്ലാതിരിക്കുന്നേ.. “?

സത്യ

” ഒന്നൂല്ല.. ” ഭദ്ര

സത്യ വേഗം ഉള്ളിലേക്ക് കയറി ഭദ്ര അവരെ സംശയത്തോടെ നോക്കി..

” ഞാനും ഇന്ന് നിന്റെ ഒപ്പമാ.. കല്യാണം അല്ലേ.. നേരത്തെ എഴുനേൽക്കണം.. ”

സത്യ ബെഡിൽ കിടന്നു.. ” വാ വന്ന് കിടക്ക്.. ”

” മ്മ് ” ഭദ്ര തലയാട്ടി ബെഡിൽ കിടന്നു. അവൾ കണ്ണുകൾ മെല്ലെ അടച്ചു..

❤❤❤❤❤❤❤❤❤❤

പിറ്റേന്ന് രാവിലെ ജയിലിൽ ഇരുമ്പഴികളിൽ പിടിച്ചു അവൻ നിസ്സഹായനായി നിന്നു..

ശങ്കരൻ പുതിയതായി വന്ന എസ് ഐയോട് സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല..

” എന്തായാലും ഇന്ന് മോർണിംഗ് കോടതിയിൽ ഹാജരാക്കണം.. നടുറോഡിൽ വെച്ചാ അയാളുടെ കൈ രണ്ടും ഒടിച്ചത്.. അത് ആ നാട്ടുകാർ മൊത്തം കണ്ടതുമാണ്” എസ് ഐ

” സാർ പ്ലീസ് …. ” രവി സർ

” രവി താൻ പറയുന്നത് എനിക്ക് മനസിലാവും അയാൾ നോർമൽ അല്ലെങ്കിൽ അതിനുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് കൊണ്ടുവാ… ”

” സർ അതിനൊക്കെ കുറച്ചു സമയം പിടിക്കും..

ഇന്ന് അവൻ സ്നേഹിച്ച പെണ്ണിന്റെ കല്യാണമാണ്.. ”

” രവി ഹോസ്പിറ്റലിൽ പോയി ടെസ്റ്റ്‌ കഴിഞ്ഞുവേണം അവനെ കോടതിയിൽ കൊണ്ടു പോവാൻ.. താൻ പോവാൻ നോക്ക്.. ഇനി നിന്നാൽ ഞാൻ വേറെ എന്തെങ്കിലും പറയും.. ”

എസ് ഐ

എസ്ഐ യുടെ മുറിയിൽ നിന്ന് മങ്ങിയ മുഖവുമായി അയാൾ ഇറങ്ങി.. അനന്തൻ അത് കണ്ട് പുച്ഛത്തോടെ ചിരിച്ചു…

എസ് ഐയും ഇറങ്ങി വന്നു…

” ടോ വേഗം ഇറക്ക്.. ഹോസ്പിറ്റലിൽ പോവണം.. ” എസ് ഐ

രവി തലയാട്ടി അനന്തന്റെ ലോക്കപ്പ് തുറന്നു..

അനന്തൻ ഇറങ്ങി അവന്റെ കൈയിൽ വിലങ്ങു വെച്ചു..

” താൻ എന്തിനാടോ പ്ലബിക് ആയി അയാളെ തല്ലിയത്.. അതും നോർമൽ അല്ലാത്ത താൻ.. ”

എസ് ഐ

അനന്തൻ അതിനൊന്ന് ചിരിച്ചു.

” സ്നേഹിക്കുന്ന പെണ്ണിനെ വൃത്തിക്കേട് പറഞ്ഞാൽ ആരാ സാറെ തല്ലാത്തെ..? നട്ടെല്ലുള്ള ആണുങ്ങൾ ആരും അവനൊന്ന് കൊടുക്കാതെ ഇരിക്കില്ല… അങ്ങനെ കൊടുത്തില്ലെങ്കിലാ അവൻ നോർമൽ അല്ലാത്തത്.. ”

അനന്തൻ വിലങ്ങു വെച്ച കൈകൊണ്ട് മീശ ഉയർത്തി വെച്ചു.

എസ് ഐ അവനെ സൂഷ്മതയോടെ നോക്കി..

തനിക് ശരിക്കും ഇവര് പറയുന്ന പോലെ..

” അറിയില്ല സാറെ… ദേഷ്യം വരുമ്പോ തല്ലും അപ്പോ വട്ടനാവും… അതുകൊണ്ട് തന്നെയാ ചങ്കില് ഒരുത്തി കയറിയപ്പോൾ വേണ്ടെന്ന് വെച്ചത്… പക്ഷെ ഇന്ന് ജീവിക്കാൻ ഒരു മോഹം തോന്നിയിട്ടുണ്ടെങ്കിൽ അതിന് കാരണം ഒന്നേ ഉള്ളൂ… ” അനന്തൻ

എസ് ഐ അവൻ പറയുന്നത് ശ്രദ്ധിച്ചു നിന്നു..

” എന്റെ ഭദ്ര.. ” അനന്തൻ പുഞ്ചിരിയോടെ അതും പറഞ്ഞ് ജീപ്പിന് പുറകിലേക്ക് കയറി.. കൂടെ മറ്റ് പോലീസുകാരും…

❤❤❤❤❤❤❤❤❤❤

ഒരുക്കങ്ങൾക്കൊക്കെ മരപ്പാവ ഇരുന്ന് കൊടുത്തു അവൾ… ഈ നിമിഷം വരെ അനന്തനെ കണ്ടട്ടില്ല.. അനന്തേട്ടൻ വെറുത്തുകാണും.. കരയണമെന്നുണ്ട് പക്ഷെ കഴിയുന്നില്ല… കണ്മുന്നിൽ അനന്തനുമായുള്ള നിമിഷങ്ങൾ ഓടി മറയുന്നു.. രാജശേഖരനെ തല്ലിയ അന്ന് തന്നെ ചേർത്ത് പിടിച്ചു പോസ്റ്റിന്റെ മറവിൽ നിന്നത്.. കുളത്തിൽ നിന്നും രക്ഷിച്ചത്… മാറാൻ അംബികാമ്മയുടെ വസ്ത്രം തന്നത്..

ഹോസ്പിറ്റലിൽ വെച്ചു ഇരുകൈകളിലും കോരി എടുത്തത്.. എല്ലാം എല്ലാം മധുരമുള്ള സ്വപ്‌നങ്ങൾ പോലെ ഓടി മറയുന്നു.. അവയെ പിടിച്ചു നിർത്താൻ കഴിയുന്നില്ല..

അമ്പലത്തിലെത്തിയതും അവൾ കണ്ടു ചന്ദന കളർ ഷർട്ടും കസവുമുണ്ടും ധരിച്ച ദേവ് മാഷിനെ പക്ഷെ ശ്രദ്ധിക്കാൻ കഴിയുന്നില്ല.. എല്ലാം കേൾക്കുന്നുണ്ട് കാണുന്നുണ്ട്.. കല്യാണം ആണെന്ന് അറിഞ്ഞെത്തിയ നാട്ടുകാരും അവരുടെ ഇടയിൽ പുച്ഛത്തോടെ നിൽക്കുന്ന ശാകേഷും വേണുവും…

പകച്ചു നിൽക്കുന്ന ഭവ്യയും അമ്മയും..

സന്തോഷത്തോടെ നിൽക്കുന്ന ശരണ്യയും മിഥിലയും മിഥിലയുടെ ചുണ്ടുകളിൽ വിജയച്ചിരി അതിന് മാറ്റ് കൂടുതലാണ്… പൂജാരി വലിയ താല്പര്യമില്ലാതെ മന്ത്രങ്ങൾ ചൊല്ലുന്നുണ്ട്.. പൂജാരിക്കറിയാം ഭദ്രയുടെ മനസ്സ് അലറിവിളിച്ചു കരഞ്ഞത് കണ്ട ഏക വ്യക്തിയാണ്… ചന്ദനം തൊടനായി നീണ്ടുവന്ന ദേവിന്റെ കൈകൾ അറപ്പുള്ളവാക്കുന്നു അവൻ കൈ നീട്ടിയപ്പോൾ അവൾ കണ്ണുകൾ ഇറുക്കെ അടച്ചു.. നെറ്റിയിൽ തണുപ്പുള്ള ചന്ദനം പതിഞ്ഞത് അവൾ അറിഞ്ഞു.. കണ്ണീർ വീണ്ടും ഒഴുകി…

” മൂഹൂർത്തമായി. താലി ചാർത്തിക്കോള്ളൂ.. ”

പൂജാരിയുടെ ശബ്ദം കേട്ടതും ഭദ്ര കണ്ണുകൾ തുറക്കാത്തെ ഇറുക്കെ തന്നെ അടച്ചു പിടിച്ചു…

തന്റെ കഴുത്തിൽ താലി ചാർത്തിയത് അവന്റെ കൈകളുടെ സ്പർശനത്തിലൂടെ അവൾ അറിഞ്ഞു…. അത് കഴിഞ്ഞ് നെറ്റിയിൽ സിന്ദൂരം ചാർത്തിയപ്പോഴും അവൾ കണ്ണുകൾ തുറന്നില്ല…

പൂമാല അണിയിക്കാൻ അവന്റെ കൈകൾ വീണ്ടും അവളിലേക്ക് വന്നു ചേർന്നു..

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും……

രചന : കാർത്തുമ്പി തുമ്പി

Scroll to Top